ആര്‍ട്ടിസ്റ്റ് ഇസ്‌ഹാഖ് നിലമ്പൂര്‍ വരച്ചത്
----
അല്ലെങ്കിലും അതങ്ങനെയേ വരൂ..
ഇങ്ങനൊയൊരു മഹാദൗത്യമേറ്റെടുക്കാന്‍ എന്റെ നാട്ടുകാരന്‍ തന്നെ വേണ്ടി വന്നില്ലേ..
അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ...
ബൂലോകം വാഴും ബെര്‍ളി തോമസ് മുതല്‍ വള്ളിക്കുന്ന് ബഷീര്‍,ബിലാത്തിപ്പട്ടണം മുരളിമുകുന്ദന്‍ തുടങ്ങി സാക്ഷാല്‍ ഷൈഖുനായെയടക്കം എത്ര പേരെ ഞാന്‍ വരച്ചു..
അതിലേറെ പേരെ ഞാന്‍ ബൂലോകത്തും ഭൂലോകത്തുമായി യഥാ വിധി വരച്ച് കാരിക്കേച്ചറാക്കിയും കാര്‍ട്ടൂണാക്കിയും ഒക്കെ പോസ്റ്റുകയും ചെയ്തു..
ഇത്രേം സാഹസങ്ങളൊക്കെ ചെയ്തിട്ടും ഈ എന്നെ
ആരെങ്കിലും ഒരു പേനാ കൊണ്ടോ പെന്‍സിലുകൊണ്ടോ ഒന്നു കോറിയിട്ടോ?
----
ഇല്ല!
----
അണ്ഡകടാഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ബൂലോകത്ത് എത്ര വരക്കാരുണ്ട്.
അങ്ങ് സജ്ജീവേട്ടനും മുഖ്താര്‍ ഉദരം പൊയിലും തൊട്ട് പുതിയ തലമുറയിലെരാജേഷ് പള്ളത്ത് വരെ എത്ര പേര്‍ ...
ആര്‍ക്കെങ്കിലും അങ്ങനൊരബദ്ധം സോറി സല്‍ബുദ്ധി തോന്നിയോ? ഇല്ല!.
----
തുടക്കക്കാരനായ ഞാന്‍ അന്ന് ബെര്‍ളിയെ വരച്ചപ്പോള്‍ ബൂലോകം മുഴുവന്‍ സാക്ഷി നിര്‍ത്തി ബെര്‍ളി അനുഗ്രഹിച്ചു വിട്ടു.
ഇനി ഈ മുടിഞ്ഞ വരക്കാരനു വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്ന്...
ആ വാക്ക് ഫലിച്ചു! പിന്നേ ഇന്നേ വരെ എന്റെ ബ്ലോഗ്ഗില്‍ "കച്ചവടം" മോശമായിട്ടില്ലല്ലോ!
ആരൊക്കെ എതിരു പറഞ്ഞാലും ഞാന്‍ പറയും ഇച്ചായന്റെ നാക്ക് തങ്കമാ..തനിത്തങ്കം!!
----
ഇവിടെ എന്റെ ജ്യേഷ്ഠ സഹോദരനെപ്പോലെയുള്ള
ഇസ്‌ഹാഖ് ഭായി എന്ന ചിത്രകാരന്റെ സമ്മാനമാണ് ഈ ചിത്രം. (അദ്ദേഹത്തിന്റെ ബ്ലോഗ്ഗ്)
ഇതിനു കളറിംഗ് ചെയ്തത് അദ്ദേഹത്തിന്റെ ചിത്രകാരികളായ മക്കള്‍ ആരിഫ,ജുമാന
എന്നിവരാണ്. രണ്ടു പേരും ചില്ലറക്കാരല്ല. വര വൈഭവത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്...ക
ണ്ണഞ്ചിപ്പിക്കുന്ന കലാവിരുതാ രണ്ടു പേര്‍ക്കും.
ഇതാ ഇവിടെ രണ്ടു പേരുടേയും ബ്ലോഗ്ഗ്.: ആരിഫ, ജുമാന
മലയാള ബ്ലോഗ്ഗര്‍മാരിലെ ഈ കൊച്ചുകലാകാരികളുടെ സര്‍ഗ്ഗശേഷികണ്ടാല്‍ അഭിനന്ദിക്കാതെ
പോരില്ല എന്നെനിക്കറിയാം.
----
ഇനി ഒരു സ്വകാര്യം
:കാര്‍ട്ടൂണിസ്റ്റുകളുടെ ശ്രദ്ധക്ക്.
ഹും..ഒരു ഒന്നാന്തരം ചാന്‍സാ ഗമണ്ടന്‍ കാര്‍ട്ടൂണിസ്റ്റുകളേ നിങ്ങള്‍ക്ക് നഷ്ടമായത്!
ഇതൊക്കെ തോന്നേണ്ടപ്പം തോന്നണം...
ബ്ലോഗ്ഗിലേക്ക് ചുളുവില്‍ നാലാളു കേറാനുള്ള ഒന്നാന്തരം ചാന്‍സല്ലേ പോയ്കിട്ടിയത്?
ങാ...സാരമില്ല..
എന്നെ വരക്കാന്‍ ഇനിയും ഒരു പാട് സ്കോപ്പുകള്‍ ഉണ്ട്.
ബൂലോകത്തുള്ള ഇപ്പോഴത്തെ സംഭവവികാസങ്ങളൊക്കെ അറിയാലോ...
അതിന്റെ റിസള്‍ട്ട് എങ്ങനെ വന്നാലും നിങ്ങള്‍ക്ക് നല്ല കോളാ...
അറിഞ്ഞു പെരുമാറിക്കൊള്ളൂ...
അസുലഭ സുന്ദര സൗഭാഗ്യം കൊണ്ടുവരാനുള്ള അപൂര്‍വ്വ അവസരമാണ് മുന്നില്‍ ...
അതും കളഞ്ഞു കുളിച്ച് കമന്റില്ലാത്ത പോസ്റ്റിനു മുന്നില്‍ ബ്ലോഗ്ഗര്‍ നിക്കുന്ന കണക്ക്
അയ്യടാ എന്ന് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
----
കണ്ടറിഞ്ഞ് പോസ്റ്റിട്ടാല്‍ അവനവന്റെ ബ്ലോഗ്ഗിനു കൊള്ളാം!.
:-)
----
അങ്ങനെ"എന്റെ വര"യും വരയില്‍ വീണു!
നല്ല വര...
Thursday, February 16, 2012 at 12:35:00 PM GMT+3
വരക്കാരനും വരയില്‍ വീണു.. ... നിങ്ങളുടെ വരയും നന്നായിട്ടുണ്ട് ഇസഹാക്ക് ഭായ്...
Thursday, February 16, 2012 at 12:40:00 PM GMT+3
സൂപ്പര്‍ ... ഈ വര
ഇസഹാക് ഭായ് .. അഭിനന്ദനങ്ങള്‍
Thursday, February 16, 2012 at 12:43:00 PM GMT+3
:)
Thursday, February 16, 2012 at 12:46:00 PM GMT+3
All d best...
Thursday, February 16, 2012 at 12:48:00 PM GMT+3
വരക്കാരനെ വേറൊരു വരക്കാരന്‍ വരച്ചു അത് വരക്കാരന്റെ തല വരയും നല്ല വര രണ്ടും
Thursday, February 16, 2012 at 12:56:00 PM GMT+3
"എന്റെ വര" കണ്ടു സഹികെട്ട ഒരു ബ്ലോഗ്ഗര്‍ പ്രതികാരതിനായാണ് താങ്കളുടെ സൌന്ദര്യം തുളുമ്പി നില്‍ക്കുന്ന മുഖത്തെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയതെന്ന് എതിരാളികള്‍ പറഞ്ഞു പരത്താന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ഒരു കിംവദന്തി കേട്ടു.
കാര്‍ട്ടൂണിലെ, ഭായിയുടെ വീര്‍ത്ത കവിളുകള്‍ നിര്‍ത്താത്ത വെള്ളമടിയുടെ ഉത്തമ ലക്ഷനമാനെന്നും, ചുവന്ന ചുണ്ടുകള്‍ ബീഡി, മുറുക്ക് ഇത്യാദിയുടെ ഉപയോഗം മൂലം ആണെന്നും വട്ട ചെവി അഹങ്കാരത്തിന്റെ ആണെന്നും സൂചിയില്ലാത്ത കയ്യിലെ വാച്ച് താങ്കളുടെ ശൂന്യമായ തലമാണ്ടയെ ആണ് കാണിക്കുന്നതെന്നും അവര്‍ പറയുന്നു....
പ്രിയ നൌഷാദ് ഭായി, ഇങ്ങനെയൊക്ക അല്ലെ...ഒന്ന് കൊട്ടാന്‍ പറ്റൂ....:-)
Thursday, February 16, 2012 at 1:06:00 PM GMT+3
ഹ ഹ ആഹ ആഹ
Thursday, February 16, 2012 at 1:11:00 PM GMT+3
ഇസഹാക്കും മക്കളും കൂടി നൌഷാദ് ഭായിയെ ഒന്ന് വരഞ്ഞു വിട്ടു ....:)
കത്തി കൊണ്ടുള്ള(Kinfe portrait) ചിത്രം വരയ്ക്കും നല്ല ഡിമാന്‍ഡ് ആണ് കൂവേ :)
Thursday, February 16, 2012 at 1:12:00 PM GMT+3
സന്തോഷം കൊണ്ടെനിക്ക് വരക്കപ്പൊറുതില്ലാണ്ടായല്ലോന്റെ ബ്ലോപതീ....:)
കത്തിവരയും(Kinfe portrait)വഴങ്ങും... കത്തിയെടുക്കണോ രമേശ് മാഷേ....:)
Thursday, February 16, 2012 at 1:25:00 PM GMT+3
കലക്കന്‍ വര...
Thursday, February 16, 2012 at 1:31:00 PM GMT+3
ഇത്രയധികം വരയന്മാർ കിണഞ്ഞു ശ്രമിച്ചിട്ടും പിടികൊടുക്കാതിരുന്ന , ബൂലോകത്തെ ഒരു സാക്ഷാൽ ഇബിലീസിനെ അവാസാനം വരയിട്ട് പൂട്ടാൻ നമ്മുടെ ഇസ്‌ഹാഖ് ഭായി തന്നെ വരേണ്ടി വന്നു അല്ലേ
അഭിനന്ദനങ്ങൾ കേട്ടൊ ഇസ്‌ഹാഖ് ഭായി .
Thursday, February 16, 2012 at 1:31:00 PM GMT+3
@മഹേഷ് വിജയന്‍ :
ഹമ്മോ! സമ്മതിച്ചു മഹേഷ് ഭായ്!!
നിങ്ങടെ നമ്പരുകള്‍ക്കൊന്നും ഒരു ഇടിവും തട്ടിയിട്ടില്ല..
അവ പഴയപോലെ ഇപ്പോഴും കിടിലന്‍ തന്നെ!!!
താങ്കള്‍ സജീവമാകാത്തതിലുള്ള പരിഭവമേ എനിക്കുള്ളൂ..!:-)
Thursday, February 16, 2012 at 2:02:00 PM GMT+3
ഇത്ര സുന്ദരന്‍ ആക്കേണ്ടിയിരുന്നില്ല...:)
ഇസ്ഹാക്ക് ഭായിയെ സമ്മതിച്ചു....എന്റെ വരയെ വരയില്‍ വീഴ്ത്തിയല്ലോ....
Thursday, February 16, 2012 at 2:09:00 PM GMT+3
"നിങ്ങള്‍ക്കിത്രേം സൌന്ദര്യമുണ്ടെന്നു കാര്‍ട്ടൂണ്‍ കണ്ടപ്പോഴാ മനസ്സിലായത്". നൌശാദിക്ക, ഭാര്യയില്‍ നിന്നും ഇങ്ങനെയൊരു കമന്റ് ഉടന്‍ തന്നെ കേള്‍ക്കാം. ഒരു സാരിക്ക് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തു വെച്ചോളൂ...:)
Thursday, February 16, 2012 at 2:37:00 PM GMT+3
nice
Thursday, February 16, 2012 at 2:55:00 PM GMT+3
എന്തേ നൌഷാദ് ഭായീ അരക്കു താഴോട്ടു വരക്കാത്തതെന്നു ഞാന്‍......,,,,,
അരക്കു താഴെയുള്ളതെല്ലാം ആ തൊപ്പിക്കകത്തുണ്ടെന്ന് നൌഷാദ് ഭായി..!
അസ്സല്‍ താത്വികമായ ഒരു ഉത്തരമായതിനാല്‍ (മനസ്സിലായില്ലെങ്കിലും) ഓ..ഓഹോ'യെന്നു ഞാന്‍ ബുജി ചമഞ്ഞു....
ഇനി എന്തൊക്കെയാണാവോ ആ തൊപ്പിക്കകത്ത്......!///???
Thursday, February 16, 2012 at 3:19:00 PM GMT+3
അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും.
Thursday, February 16, 2012 at 3:21:00 PM GMT+3
valare ushaaraayi varachu. Congrats to Ishaque Bhai and Noushad Bhai.
Thursday, February 16, 2012 at 3:41:00 PM GMT+3
ഇങ്ങക്ക് ഇത്രേം കവിള്‍ ഉണ്ടായിരുന്നോ ..ഉസ്താദിന്റെ കുട്ടികള്‍ കാണാതെ നടന്നോളീ ... ഹി ഹി ഹി ;)
ഇസഹാക്ക് ഭായ് superb ...
Thursday, February 16, 2012 at 3:51:00 PM GMT+3
എന്റെ വര...നൌഷാദ് വര... ഇസ്‍ഹാഖ് വര... സൂപ്പർ വര.
Thursday, February 16, 2012 at 4:38:00 PM GMT+3
നല്ല തലവര...
Thursday, February 16, 2012 at 5:24:00 PM GMT+3
എന്റെ തലവര ആരും തിരിഞ്ഞ് നോക്കാനില്ലാത്തതാണേ. എങ്കിലും,ഈ വര സൂപ്പറായിട്ടുണ്ട്.
Thursday, February 16, 2012 at 5:28:00 PM GMT+3
വര ഭംഗിയായി
Thursday, February 16, 2012 at 5:33:00 PM GMT+3
നല്ല വര.
ആശംസകള്‍
Thursday, February 16, 2012 at 5:45:00 PM GMT+3
വര തരം പോലെ വരക്കണം,.ഹാസ്യം നെറുകയില്‍ ചാര്‍ത്തുമ്പോഴും,പക്ഷെ അനീതി ,ഭരണ യന്ത്രത്തിലെ പക്ഷ പാതങ്ങള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ ഇവയ്ക്കൊക്കെ എതിരെ ചാട്ടുളി പോലെ തറക്കുന്ന താവണം
കാര്‍ടൂണിസ്ടി ന്‍റെ തൂലിക എന്നാണ് എക്കാലത്തെയും ആസ്വാദക വൃന്ദം ആവശ്യപ്പെടുന്നത്.ഭാഗ്യ വശാല്‍ യുവാവായ ഈ ചിത്രകാരന്‍ അദ്ദേഹത്തിന്‍റെ ധര്‍മ്മം നിറവേറ്റുന്നതില്‍ ബദ്ധശ്രദ്ധനാണ്.ഈ പതിറ്റാണ്ടില്‍
ഇന്ത്യന്‍ കാര്‍ ടൂണിസ്റ്റുകളുടെ മഹല്‍ സിംഹാസനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു,അവിടെ എത്തിപറ്റുക എന്ന ശ്രമം അദ്ദേഹത്തി ന്‍റെ ഭാഗത്ത് നിന്നുണ്ടാവട്ടെ,നമുക്കാശീര്‍വദിക്കാം,പ്രാര്‍ഥിക്കാം,
Thursday, February 16, 2012 at 6:25:00 PM GMT+3
വാളെടുത്തവന്‍ വാളാല്‍.. ഗംഭീരമായിരിക്കുന്നു. അഭിനന്ദിക്കാതെ വയ്യ ഭായ്..
ഞാനും അത്യാവശ്യം വരക്കാറുണ്ട് എങ്ങിനെയാണ് കംപ്യൂട്ടറില്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ വരക്കുന്നതെന്നൊന്ന് പറഞ്ഞുതരാമോ? ഏതെങ്കിലും സോഫ്റ്റ്വെയര്‍?
ഒന്ന് ഹെല്‍പ്പൂ പ്ലീസ്..
Thursday, February 16, 2012 at 8:52:00 PM GMT+3
ഈ വരക്കാരെകൊണ്ട് ഇരിക്കപ്പൊറുതി കിട്ടാണ്ടായല്ലോ പടച്ചോനെ ..നല്ല വര ,അവിടെ കണ്ടു കമന്റിവന്നപ്പോ ഇതാ ഇവിടേം ..പിന്നെ മഹേഷ് വിജയന്‍ പറഞ്ഞതില്‍ വല്ല കാര്യോമുണ്ടോ ? ഉണ്ടാവില്ല ,അല്ല ഇല്ല ..എന്നാലും ഒരു ..ഒരു ..
Thursday, February 16, 2012 at 9:14:00 PM GMT+3
ഹമ്പട .. കടുവായെ കിടുവ പിടിക്കുന്നോ..
Thursday, February 16, 2012 at 9:45:00 PM GMT+3
Congratulations...First Runner Up.
Friday, February 17, 2012 at 4:44:00 AM GMT+3
വര മാഹാത്മ്യം ....
Friday, February 17, 2012 at 9:00:00 AM GMT+3
രണ്ടാമത്തെ സൂപ്പർ ബ്ലോഗർ ആയല്ലോ. അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ് ഭായി...
Friday, February 17, 2012 at 9:25:00 AM GMT+3
വിജയത്തിനു അഭിനന്ദനങ്ങള്‍ ....:)
Friday, February 17, 2012 at 4:07:00 PM GMT+3
കൊടുത്താൽ... കിട്ടും, ഉം....
Friday, February 17, 2012 at 9:36:00 PM GMT+3
അഭിനന്ദനങ്ങള്‍ നൗഷാദ് ഭായ്, ബൂലോകത്ത് നിങ്ങള്‍ രണ്ടാമതായിരിക്കാം..ഞങ്ങളുടെയൊക്കെ മനസ്സില്‍ വരയുടെ സുല്‍ത്താനായി നിങ്ങള്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്
Saturday, February 18, 2012 at 3:00:00 AM GMT+3
പ്രിയ നൌഷാദ് ഭായീ...
സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പ് ആയതില്‍ സന്തോഷിക്കുന്നു. ഒപ്പം ആശംസകളും.
Saturday, February 18, 2012 at 7:02:00 AM GMT+3
വരപ്പിസ്റ്റ് കൊള്ളാം.........
Saturday, February 18, 2012 at 10:15:00 AM GMT+3
ഹല നൌഷാദേയ്,
വരക്കാരനൊരാളെ സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പാക്കിയ
ഈ ബൂലോഗത്തെ എങ്ങനെയാണ് ഒന്നു സമ്മതിക്കാതിരിക്കുക !
ഏതാനും, ഉഗ്രൻ ആശംസകൾ !
Saturday, February 18, 2012 at 10:54:00 AM GMT+3
ഹല നൌഷാദേയ്,
വരക്കാരനൊരാളെ സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പാക്കിയ
ഈ ബൂലോഗത്തെ എങ്ങനെയാണ് ഒന്നു സമ്മതിക്കാതിരിക്കുക !
ഏതാനും, ഉഗ്രൻ ആശംസകൾ !
Saturday, February 18, 2012 at 10:57:00 AM GMT+3
ബൂലോകം ഓണ്‍ ലൈന്‍ 2011ലെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി വിജയിയായ
താങ്കള്‍ക്ക് എന്‍റെ ഹൃദയംനിറഞ്ഞ ആശംസകള്‍
Saturday, February 18, 2012 at 11:06:00 AM GMT+3
അഭിനന്ദനങ്ങള്‍ നൌഷാദ് ഭായി..
Sunday, February 19, 2012 at 10:43:00 PM GMT+3
ബൂലോകത്തെ അമ്ഗീകാരത്തിനോപ്പം ഇതാ മറ്റൊന്ന് കൂടി ,നിങ്ങളുടെയൊക്കെ ഒരു തലേവര ,,എല്ലാ അഭിനന്ദനങ്ങളും ,,,
Monday, February 20, 2012 at 3:33:00 AM GMT+3
ഓരോരോ തലവരകള്‍,
ആശംസകള്‍, രണ്ടു വരക്കാര്‍ക്കും
Tuesday, February 21, 2012 at 6:09:00 PM GMT+3
"എന്റെ വര" കണ്ടു സഹികെട്ട ഒരു ബ്ലോഗ്ഗര്‍ പ്രതികാരതിനായാണ് താങ്കളുടെ സൌന്ദര്യം തുളുമ്പി നില്‍ക്കുന്ന മുഖത്തെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയതെന്ന് എതിരാളികള്‍ പറഞ്ഞു പരത്താന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ഒരു കിംവദന്തി കേട്ടു.
മഹേഷേട്ടൻ ഈ പ്രസ്താവന കിംവദന്തി കേട്ടതല്ല ഒരു സത്യം സത്യമായി കേട്ടതാണെന്ന് നമുക്കല്ലേ അറിയൂ.....
ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം ഒരാളുടെ വായടപ്പിക്കാൻ പറ്റില്ലാ ന്ന് പറയണത് സത്യമല്ലേ ? സത്യം എന്നെങ്കിലും എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് പുറത്ത് വരും മഹേഷേട്ടാ.
ആശംസകൾ നൗഷാദിക്കാ.
Friday, February 24, 2012 at 5:36:00 PM GMT+3
Post a Comment