RSS

Followers

"കണ്ണൂരാന്‍" : The Man behind the Name!


------- (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം)
-------
നര്‍മ്മത്തിന്റെ തിരുമധുരം ചേര്‍ത്ത് വാക്കുകള്‍ നിര്‍‌വിഘ്നം ഒഴുകിവിട്ട് വായനക്കാരനെ കുടുകുടെ ചിരിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും ചിലപ്പൊഴൊക്കെ അനിര്‍‌വചനീയ വാക്ധോരണിയില്‍ മനസ്സിനെ സ്നേഹാര്‍ദ്രമാക്കിയും കഥ പറയുകയും തല്ലു കൂടുകയും ചെയ്യുന്ന ഒരു നല്ലപുള്ളയുണ്ട് നമ്മുടെ ഈ ബൂലോകത്ത്.
സ്വന്തം അനുഭവങ്ങള്‍ ഏച്ചുകെട്ടലില്ലാതെ, സാഹിത്യ പരിവേഷമില്ലാതെ ലളിതവും നിര്‍മ്മലവുമായ ഭാഷയില്‍ പുതുമയുള്ള ശൈലിയും കിടിലന്‍ ഉപമകളുമായ് ഓരോ പോസ്റ്റും ഓരോ സംഭവമാക്കി മാറ്റുന്നവന്‍. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലെത്തുന്ന ഓരോ പോസ്റ്റും വായനക്കാര്‍ക്കിടയില്‍
സംസാരവിഷയമാക്കി മാറ്റുന്നവന്‍...!
-------
ആഴ്ചകളില്‍ രണ്ടും മൂന്നും പോസ്റ്റുകളിട്ട് E-മെയിലയച്ച് ശല്യപ്പെടുത്തുന്നവര്‍ക്കിടയില്‍ "എന്താ പുതിയ പോസ്റ്റൊന്നുമില്ലേ" എന്ന് വായനക്കാരന്‍ ഇടക്കിടെ വന്ന് കമന്റിട്ട് പോവുന്ന അപൂര്‍‌വ്വ ബ്ലോഗ്..
--------------
അതെ! പറഞ്ഞു വന്നത് കല്ലിവല്ലി ബ്ലോഗര്‍ കണ്ണൂരാനെക്കുറിച്ച് തന്നെയാണ്..
കണ്ണൂരാനെന്ന നാലക്ഷരത്തിനു പിന്നിലെ പ്രതിഭയുടെ തിളക്കം തന്നെയാണ് ഒരു അഭിമുഖം എന്ന എന്റെ ആവശ്യത്തിലേക്ക് കണ്ണൂരാനെ ഞാന്‍ വലിച്ചിഴച്ചത്.
-------
പെട്ടന്നൊന്നും പിടിതരുന്ന പ്രകൃതമല്ല എന്നറിഞ്ഞു തന്നെയാണഭിമുഖത്തിനായുള്ള ഏതാനും
ചോദ്യങ്ങളയച്ചതും. 'പിന്നീടാവട്ടെ' എന്ന മറുപടിയല്ലാതെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. നിരന്തര നിര്‍ബന്ധത്തിനു വഴങ്ങി ഉത്തരങ്ങള്‍ അയച്ചുതുടങ്ങിയപ്പോള്‍ ഓരോന്നിനും ഉപചോദ്യങ്ങള്‍ വേണ്ടിവന്നു. അങ്ങനെ ചോദ്യങ്ങള്‍ നീണ്ടു പോയി.
-------
തന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് വേണ്ടി കണ്ണൂരാന്‍ മനസ്സ് തുറക്കുകയാണ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
-------
(Q) ആരും അറിയാതെ, ആരെയും അറിയിക്കാതെ 'കല്ലിവല്ലി' ഒന്നാം വര്ഷം പിന്നിട്ടു. എങ്ങനെയാണ് 'കണ്ണൂരാന്‍' ബ്ലോഗിലെത്തിപ്പെട്ടതെന്നു പറയാമോ? അതോ കല്ലിവല്ലിക്ക് മുന്‍പേ താങ്കള്‍ ബ്ലോഗിലുണ്ടായിരുന്നോ?
-------
(A) 2010 ഫിബ്രവരിയിലുണ്ടായ ഒരു സംഭവമാണ് ബ്ലോഗിന്റെ മാസ്മരികലോകത്തേക്ക് എന്നെയെത്തിച്ചത്. ദുബായിലുള്ള ഷാഫി എന്നൊരാള്‍ക്ക് തൃശൂര്‍സ്വദേശിയായ ഒരു ബിസിനസ്സു കാരന്‍ നാല്‍പ്പതിനായിരത്തില്‍പരം ദിര്‍ഹംസ് (ഏകദേശം അഞ്ചു ലക്ഷം ഇന്ത്യന്‍രൂപ) കൊടുക്കാനുണ്ടെന്നും താനിടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും സുഹൃത്ത് ഷിനോജ് വിളിച്ചു പറഞ്ഞതനുസരിച്ച് ഞാന്‍ ഷാഫിയെ സമീപിച്ചു. ബിസിനസ്സില്‍പങ്കാളിയാക്കാമെന്നും പറഞ്ഞാണ് കാശ് വാങ്ങിയത്. പക്ഷെ പതിനൊന്നു മാസമായിട്ടും കാശ് തിരിച്ചുകൊടുക്കുകയോ ബിസിനസ്സില്‍ ചേര്ക്കുകയോ ചെയ്തിട്ടില്ല! ചോദിക്കുമ്പോള്‍ ബിസിനസ് പൊളിഞ്ഞു എന്നാണുത്തരം. പലരില്‍നിന്നായി കടംവാങ്ങിയ കാശ് തിരിച്ചേല്‍പ്പിക്കാന്‍കഴിയാത്ത ഷാഫി എനിക്ക് മുന്പിലിരുന്നു പൊട്ടിക്കരഞ്ഞു. അയാളുടെ വാക്കുകള്‍ജെനുവിന്‍ആണെന്നു തോന്നിയ ഞാന്‍ തൃശൂര്‍സ്വദേശിയെ ഫോണില്‍ബന്ധപ്പെട്ടു.
-------
കാര്യം തിരക്കിയപ്പോള്‍അയാള്‍ചോദിച്ചത് ഇതൊക്കെ അന്വേഷിക്കാന്‍നിങ്ങളാരാ എന്നായിരുന്നു. ഏറെനേരം സംസാരിച്ചിട്ടും അയാള്‍വ്യക്തമായൊരു മറുപടി തരുന്നില്ല. പെരുവിരല്‍മുതല്‍തലമണ്ടവരെ രോഷം ജനിപ്പിക്കുന്നതായിരുന്നു അയാളുടെ സംസാര രീതി. രണ്ടും കല്‍പ്പിച്ചു ഞാന്‍പറഞ്ഞു.
"ഷെയ്ക്ക് .......................ന്റെ Legal Adviser ആണ് നിങ്ങളോട് സംസാരിക്കുന്നത്. ബാക്കി നമുക്ക് കോടതിയില്‍വെച്ചു കാണാം." ഞാന്‍ഫോണ്‍കട്ട് ചെയ്തു.
അതിലയാള്‍വീണു. (ഞാന്‍ ഉപയോഗിച്ചത് ദുബായിലെ പ്രമുഖനായൊരു ഷെയ്ക്കിന്റെ പേരായിരുന്നു) അയാള്‍തിരിച്ചുവിളിച്ചു. ഞാന്‍വഴങ്ങിയില്ല. ആ വിളി പിറ്റേന്ന് രാവിലെ വരെ തുടര്‍ന്നു. ഒമ്പതുമണിക്ക് അയാള്‍ SMS അയച്ചു. ഓഫീസിലേക്ക് ചെല്ലാമോ എന്ന്!
കോട്ടും സ്യൂട്ടും ടൈയ്യും കെട്ടി ഞാന്‍ ഷാഫിയേയും കൂട്ടി ഓഫീസില്‍ചെന്നു ശുദ്ധ മലയാളത്തില്‍ നാല് തെറിയങ്ങ് കാച്ചി.
ഇരുന്ന ഇരുപ്പില്‍അയാളെക്കൊണ്ട് 43,000 ദിര്‍ഹംസിന്റെ ചെക്ക് കൊടുപ്പിച്ചു. അവിടുന്ന് ഇറങ്ങുംവരെ റ്റെന്ഷനായിരുന്നു. ആള്‍മാറാട്ടമാണ്.. ഓഫീസില്‍കയറി അതിക്രമം.. അകത്താകാന്‍ ഇതൊക്കെ മതി. പക്ഷെ ദൈവാനുഗ്രഹം! 24മണിക്കൂറിനകം ആ കൊടുംചതി അവിടെ തീര്‍ന്നു. സന്തോഷംകൊണ്ട് ഷാഫി എന്ന മുപ്പത്തഞ്ചുകാരന്‍കണ്ണ് തുടച്ചു.
ഈ ചതിക്കഥ ഓണ്‍ലൈന്‍വഴി നാലുപേരെ അറിയിക്കണമെന്ന് ആലോചിക്കുന്നതിനിടയിലാണ് ബ്ലോഗിനെക്കുറിച്ച് അറിയുന്നത്. ഇവിടെയെത്തിയപ്പോള്‍അക്ഷരാര്‍ത്ഥത്തില്‍ഞെട്ടിപ്പോയി! 'എഡിറ്റര്‍' എന്ന സുനാമികളില്ല. എഴുതാനുപയോഗിക്കുന്ന അദ്ധ്വാനത്തിന്റെ Remuneration അപ്പപ്പോള്‍തന്നെ കമന്റായി കിട്ടുന്നു. എന്തും എഴുതാം. എവിടെയിരുന്നും വായിക്കാം. പേനയോ കടലാസോ വേണ്ട. ഭാവനയും ശോഭനയും ഇല്ലെങ്കിലും മനസ്സുവെച്ചാല്‍ ശോഭനമായൊരു ഭാവിയുണ്ടാക്കാം. പിന്നെയൊരു പഠനമായിരുന്നു. രണ്ടരമാസം ബൂലോകം മൊത്തം കറങ്ങി. ഷാഫിയും അവനുപറ്റിയ ചതിയും മറന്നു. ട്രയല്‍വേര്‍ഷനായി ഭാര്യയുടെ ഐഡിയിലൊരു ബ്ലോഗ്‌തുടങ്ങി. 2010 മെയ്‌മാസം 'കല്ലിവല്ലി' ആരംഭിച്ചു. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ഒരുവര്‍ഷം കഴിഞ്ഞു. ബ്ലോഗില്‍തരക്കേടില്ലാത്ത ബിസിനസ്സ് നടക്കുന്നത്തില്‍ അതിയായ സന്തോഷമുണ്ട്.
-------
(Q) ഒരു ഗ്രാഫിക് ഹെഡ്ഡര്‍പോലുമില്ലാത്ത, ഒട്ടും ആകര്‍ഷകമല്ലാത്തൊരു ബ്ലോഗ്ഗ്. ഒരു ചിത്രം പോലുമില്ലാതെ ഒന്‍പതു പോസ്റ്റുകള്‍. 430ഓളം ഫോള്ളോവേഴ്സ്. ഓരോ പോസ്റ്റിനും 150നു മേലെ കമന്റുകള്‍. മലയാള ബ്ലോഗുലകം ഇന്നേവരെ കാണാത്ത രീതിയില്‍ചുരുങ്ങിയ കാലംകൊണ്ട് ബൂലോകത്ത് കണ്ണൂരാന്‍ നേടിയത് വലിയൊരു നേട്ടം തന്നെയല്ലേ? എന്താണീ വിജയ രഹസ്യം?
-------
(A) രണ്ടരമാസത്തെ ബൂലോക യാത്രയ്ക്കിടയില്‍, ബ്ലോഗില്‍ കസ്റ്റമര്‍കൂടുതലുള്ളത് ഹാസ്യത്തിനാണെന്നും കായംകുളവും വിശാലനും നട്ടപ്പിരാന്തനും ചാണ്ടിച്ചായനും വാഴക്കോടനും കുമാരനും എറക്കാടനും പുലികളായി വാഴുന്ന കാട്ടില്‍ ഒന്നാഞ്ഞുപിടിച്ചാല്‍ ഒരു പൂച്ചപ്പുലിയെങ്കിലുമാവാമെന്നും ഞാന്‍തിരിച്ചറിഞ്ഞു. നന്ദി/മറുപടി കമന്റുകള്‍ഇല്ലാതെ എണ്‍പതു കമന്റുകള്‍കിട്ടിയാലേ ഒരു ബ്ലോഗര്‍പുലിയാവൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അപ്പോള്‍ഒരു പൂച്ചപ്പുലി ആകണമെങ്കില്‍അമ്പതെങ്കിലും കിട്ടണം. അല്ലാതെ 25ല്‍താഴെ കിട്ടുന്ന കടലാസുപുലിയാകാന്‍എനിക്ക് താല്‍പ്പര്യമില്ലായിരുന്നു.
നന്നായി home work ചെയ്തു. വിചിത്രമായ തൂലികാനാമമുള്ള ബ്ലോഗേഴ്സിനിടയില്‍'കണ്ണൂരാന്‍' എന്ന പേര് സ്വീകരിച്ചു . എന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഫോട്ടോയും ബ്ലോഗ്‌ടൈറ്റിലും നിര്‍ദ്ദേശിച്ചത് ഭാര്യയാണ്.
-------
ബ്ലോഗ്‌തുടങ്ങുമ്പോള്‍ഞങ്ങളെടുത്ത ചില തീരുമാനങ്ങളുണ്ടായിരുന്നു. എഴുത്ത് സത്യസന്ധമായിരിക്കണം. അസ്ഥാനത് ഉപമകള്‍ചേര്‍ക്കരുത്. തുടക്കവും തുടര്‍ച്ചയും ഒടുക്കവും തമ്മില്‍ബന്ധമുണ്ടായിരിക്കണം. സ്വന്തം അനുഭവം അല്ലാതെ മറ്റൊരാളുടെ അനുഭവം കൊണ്ട് ശ്രദ്ധ നേടരുത്. അസ്വഭാവികതയും അതിശയോക്തിയും അസാധാരണത്വവും തീരെ പാടില്ല. ഇതില്‍ഒരുകാര്യം മാത്രം എനിക്ക് തെറ്റിക്കേണ്ടി വന്നു. ബ്ലോഗ്‌തുടങ്ങുമ്പോള്‍ 6 മാസം മാത്രം പ്രായമുള്ള മകനെ ഞങ്ങള്‍ രണ്ടരവയസുള്ള കുട്ടിയാക്കി. കുട്ടികളുടെ സംസാരം ആരും ഇഷ്ട്ടപ്പെടും. എനിക്ക് കുട്ടികളെന്നാല്‍ഒരുതരം ഒബ്‌സേര്‍വാണ്. എഴുത്തിനിടയില്‍അവനുള്ള ഡയലോഗ് പറഞ്ഞു ഞാന്‍അഭിനയിക്കുമായിരുന്നു. മൂന്നാമത്തെ പോസ്റ്റില്‍അവന്‍പറയുന്നതായി ചില വാക്കുകളുണ്ട്. അത് വായിച്ചു ചിലര്‍തലതല്ലിച്ചിരിച്ചു. 5, 8 പോസ്റ്റുകളിലും അവന്റെ സംഭാഷണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
-------
പിന്നെ 'സാഹിബിന്റെ മകള്‍' എന്ന പ്രയോഗവും പെട്ടെന്ന് സ്വീകാര്യമായി. ബുദ്ധിമതിയായൊരു പെണ്ണിനെ മന്ദബുദ്ധിയാക്കി. ഒരുപക്ഷെ എന്നെക്കാള്‍അറിയപ്പെട്ടത് ഈ പ്രയോഗമായിരിക്കണം. ഇന്നും ചാറ്റിലൂടെ ചോദിക്കുന്നത് ഭാര്യക്ക് സുഖമല്ലേ എന്നല്ല, സാഹിബിന്റെ മോള്‍ക്കും മോനും സുഖ മല്ലേ എന്നാണ്. ഇതാണ് കണ്ണൂരാന്റെ നേട്ടം. തിരിഞ്ഞു നോക്കുമ്പോള്‍കണ്ണൂരാനും കല്ലിവല്ലിയും ബോക്സോഫീസ് ഹിറ്റാണ്. ദൈവാനുഗ്രഹമല്ലാതെ മറ്റൊരു രഹസ്യവും ഈ വിജയത്തിനു പിന്നിലില്ല.
-------
(Q) ആദ്യ പോസ്റ്റില്‍ പറഞ്ഞപോലെ വ്യക്തവും ആസൂത്രിതവുമായ ഒരു പഠനം നടത്തിയ ശേഷമാണ് കണ്ണൂരാന്‍ബ്ലോഗ്ഗ് തുടങ്ങിയത്. ബൂലോകത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിക്കാന്‍തുടങ്ങിയിട്ട് ഇപ്പോള്‍ഒരു വര്‍ഷം കഴിഞ്ഞു. ബൂലോകത്തെ ഇളക്കിമറിച്ച പല വിവാദങ്ങളിലും കണ്ണൂരാന്‍സജീവമായി ഇടപെടുകയും വാദപ്രതിവാദങ്ങള്‍നടത്തി തന്റെ നിലപാടുകള്‍ശക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഒരുവര്‍ഷത്തെ നിതാന്ത നിരീക്ഷണത്തില്‍നിന്നും മലയാള ബൂലോകത്തെക്കുറിച്ച് ഇപ്പോള്‍എന്താണ് പറയാനുള്ളത്.
-------
(A) പുതിയകാലത്ത് BLOG WRITING മുന്നേറുകയാണ്. അതിവേഗം വളരുന്ന ബ്ലോഗിനെ തടഞ്ഞുനിര്‍ത്താനോ കണ്ടില്ലെന്നു നടിക്കാനോ ഇനി സമാന്തര മാധ്യമങ്ങള്‍ക്ക് കഴിയില്ല. പ്രിന്റ്‌ മീഡിയകളില്‍എഴുതുന്ന പലരും ബ്ലോഗിലേക്ക് വരുന്നത് അതിന്റെ സൂചനയാണ്. 'പ്രമുഖ എഴുത്തുകാരന്‍' എന്ന് പറയുന്നത് പോലെ പ്രമുഖ ബ്ലോഗര്‍എന്ന വിശേഷണം ഇപ്പൊഴേ വന്നുകഴിഞ്ഞു. മലയാളത്തില്‍ ഏഴായിരത്തോളം ബ്ലോഗുകള്‍ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അതില്‍ആയിരത്തോളം ബ്ലോഗുകളേ സജീവമായിട്ടുള്ളൂ.
-------
എഴുതാനുള്ള മോഹം ഉള്ളില്‍കൊണ്ടുനടക്കുകയും അതിനവസരം കിട്ടാത്തവരുമാണ് നമുക്കിടയിലെ എഴുത്തുകാര്‍. ജോലിക്കിടയിലും മറ്റൊരാളുടെ ഇന്റര്‍നെറ്റ്‌സൗകര്യം ഉപയോഗിച്ചും രാത്രിയിലെ അരണ്ടവെളിച്ചത്തിലും കഫേയിലിരുന്നും പരിമിതികള്‍ക്കുള്ളില്‍നിന്നാണ് പലരും ബ്ലോഗിലെഴുതുന്നത്. എന്നിട്ടും അവര്‍ അക്ഷരസ്നേഹം അവര്‍കൊണ്ടുനടക്കുന്നത് മഹത്തായൊരു കാര്യം തന്നെയല്ലേ?
പക്ഷെ പലര്‍ക്കും തങ്ങളുടെ ബ്ലോഗ്‌പോസ്റ്റുകള്‍എങ്ങനെ മാര്‍ക്കറ്റ്‌ചെയ്യണമെന്നറിയില്ല. എഴുതുന്നവര്‍ക്ക് വഴി കാണിച്ചു കൊടുക്കുന്ന ഒരു ഹെഡ്‌മാസ്റ്ററുടെ കുറവും നമുക്കുണ്ട്. കിളിത്തൂവല്‍മാഷ്‌ ഇതിനു നല്ലൊരു ഉദാഹരണമായിരുന്നു. പല ബ്ലോഗിലും ഒരു ചൂരലുമായി കടന്നുചെല്ലുന്ന പ്രതീതിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ കമന്റുകള്‍ക്ക്. ഇപ്പോള്‍ അകബ്ര്‍ക്ക , രമേശ്‌ഭായ്‌, മനോരാജ്, റെഫി, തണല്‍ ഇസ്മയില്‍ തുടങ്ങിയവര്‍ ക്ലാസ്സ്‌ടീചേഴ്സായി ബ്ലോഗ്‌മുറ്റത്തുണ്ട്. എങ്കിലും കുട്ടികള്‍ക്ക് അവരെ പേടിയില്ല. കാരണം അവരുടെ കയ്യിലുള്ളത് ഒടിഞ്ഞ ചൂരലാണ്!
-------
(Q) നീ ഇങ്ങോട്ട് വന്ന് കമന്റിയാല്‍ ഞാന്‍അങ്ങോട്ടും വന്ന് കമന്റാം എന്ന ഒരു പൊതുനിലപാടില്‍വട്ടം കറങ്ങുന്ന കുറച്ച് ബ്ലോഗ്ഗ് സൗഹൃദ കൂട്ടായ്മകള്‍, സ്ഥിരമായ സുഖിപ്പിക്കല്‍ കമന്റുകളും പുറം ചൊറിയലുകളും ഇടക്കല്പം വിവാദം. ഇതില്‍ കൂടുതലെന്താണ് മലയാള ബൂലോകപ്പെരുമ? തിരിച്ചുള്ള കമന്റ് നഷ്ട്ടപ്പെടുമോ എന്ന് ഭയന്ന് ശക്തമായ നിലപാടുകള്‍ അഭിപ്രായപ്രകടനങ്ങള്‍ആരും സ്വീകരിക്കുന്നില്ല. ഇത് കമന്റുകളുടെ എണ്ണം കൂട്ടുമെന്നല്ലാതെ ബ്ലോഗ്ഗര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ?
-------
(A) ഒരുഗുണവും ചെയ്യുന്നില്ല. ബ്ലോഗില്‍പബ്ലിഷ് ചെയ്യപ്പെടുന്ന 80% പോസ്റ്റുകളും കാലിക പ്രസക്തിയുള്ളവയല്ല. ഉള്ളതാകട്ടെ കൂടുതല്‍ പേരിലെത്തുകയും ചെയ്യുന്നില്ല. എത്തിപ്പെടുന്ന ബ്ലോഗില്‍ചിലര്‍കണ്ണടച്ച് അഭിപ്രായം പറയും. താന്‍ വായിക്കുന്നതിന്റെ ലേബല്‍പോലും നോക്കാതെയാവും അവരുടെ കമന്റുകള്‍! ഭൂലോകത്തുള്ളതിനേക്കാള്‍'കടപ്പാട്' ബൂലോകത്താണു ള്ളത്. എന്റെ പോസ്റ്റ്‌വായിച്ചു അവന്‍എന്നെ പൊക്കിയതാ. അതുകൊണ്ട് അവന്റെ പോസ്റ്റില്‍ അവനെയും പൊക്കാം എന്നൊരു മൂഡജല്പ്പനം തന്നെ ഈ രംഗത്തുണ്ട്.
-------
ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത പോസ്റ്റുകള്‍ക്ക്‌താഴെ 'നന്നായിരിക്കുന്നു', 'കിടിലന്‍', 'ഗംഭീരം', എന്നൊക്കെ തട്ടിവിടുന്നവര്‍ആ ബ്ലോഗറെ കഴുത്ത്ഞെരിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. കല്ലിവല്ലിയില്‍ കമന്റിട്ടുപോയ ഒരാളുടെയും പോസ്റ്റുകളില്‍പ്രത്യുപകാരമായി അന്നും ഇന്നും ഞാന്‍കമന്റിട്ടിട്ടില്ല. എന്തോ ഒരു നാണംകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. നല്ലതെന്നു തോന്നുന്ന പോസ്റ്റുകളില്‍ ഹൃദയംകൊണ്ട് അഭിനന്ദിക്കാനാ എനിക്കിഷ്ട്ടം. മോശമെന്ന് തോന്നുന്നിടങ്ങളില്‍എന്തുകൊണ്ട് അങ്ങനെ തോന്നിച്ചു എന്നുകൂടി പറയാറുണ്ട്‌. ഒട്ടും പുതുമയില്ലാത്ത പോസ്റ്റുകളില്‍നിന്നും ഒന്നുംപറയാതെ ഇറങ്ങിപ്പോന്നിട്ടുമുണ്ട്.
ഒരു പോസ്റ്റ്‌വായിച്ചാല്‍അതിലെ തെറ്റും ശെരിയും പറഞ്ഞുകൊടുക്കണം. അക്ഷരത്തെറ്റു തിരുത്തിക്കൊടുക്കണം. നാല് കമന്റുകള്‍ക്കു വേണ്ടി കള്ളംപറഞ്ഞു സുഖിപ്പിക്കുന്നതിനേക്കാള്‍നല്ലത് നാല്കമന്റു നഷ്ട്ടപ്പെട്ടാലും സത്യംപറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതാണ്. ഇക്കഴിഞ്ഞദിവസം സാബു M H എന്ന ബ്ലോഗര്‍കമന്റ്ബോക്സ് പൂട്ടി സീല്‍വെച്ചു. "പറയാനുള്ളവര്‍മെയില്‍ചെയ്യണം" എന്നാണു കല്‍പ്പന! ഒരാളുടെ ബ്ലോഗ്‌വായിച്ചു മെയില്‍വഴി കമന്റുകളയക്കാന്‍ ഒരു മന്ദബുദ്ധിയും ഒരുമ്പെടില്ല. പറയുന്ന അഭിപ്രായം ഫോട്ടോ സഹിതം അപ്പോള്‍തന്നെ കമന്റു ബോക്സില്‍കാണുന്നതാ നമുക്കിഷ്ട്ടം. മോഡറെഷന്‍ വെച്ച ബ്ലോഗിലും ഫോട്ടോഓപ്ഷന്‍ഇല്ലാത്ത ബ്ലോഗിലും കമന്റിടാന്‍ ഞാന്‍നില്‍ക്കാറില്ല. "നീ കമന്റിട്ടു പൊയ്ക്കോ. എനിക്ക് സൌകര്യമുണ്ടെങ്കില്‍ ഞാന്‍അപ്രൂവ് ചെയ്യും. അപ്പോള്‍വന്നു കണ്ടോളൂ" എന്ന അഹങ്കാരമാണത്.
-------
വിമര്‍ശിക്കപ്പെടുമ്പോള്‍ചങ്ക് വേദനിക്കുന്നവര്‍ ഇപ്പരിപാടിക്ക് നില്‍ക്കരുത്. ഇതൊരു യുദ്ധക്കളമാണ്. പരസ്യമായ ഏറ്റുമുട്ടല്‍ ! നമ്മുടെ രചനകളെ വായനക്കാരന്‍കീറിമുറിക്കട്ടെ. അതിന്റെ മൌലികത ചോദ്യം ചെയ്യപ്പെടട്ടെ. കമന്റിലൂടെ കൂമ്പിനിടി കിട്ടിയാലും ഞെട്ടരുത്. തിരിച്ചു അടികൂടാം. തെറി പറയാം. അതൊക്കെ സൌഹൃദപരമായിരുന്നാല്‍ ഈ യാത്ര ഹൃദ്യമാകും. അല്ലാതെ പേടിച്ചിട്ടു ഉടുത്തതില്‍ മൂത്രവുമൊഴിച്ചു ഓടിപ്പോകുന്നവന്‍ ബ്ലോഗറല്ല. അവര്‍വീട്ടിലിരുന്ന് ഹോര്‍ലിക്സ് കുടിച്ചു ആരോഗ്യം വീണ്ടെടുക്കട്ടെ!
-------
(Q) പക്ഷെ കണ്ണൂരാന്‍തന്നെ പലപ്പോഴും വിമര്‍ശനങ്ങളെ പകയോടെയാണല്ലോ സമീപിച്ചിട്ടുള്ളത്? ചില പോസ്റ്റുകളില്‍ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ രൂക്ഷമായി എതിര്ത്തിട്ടുണ്ടല്ലോ?
-------
(A) ഉണ്ട്. അത് എന്റെ പോസ്റ്റിനെ നിരൂപണം ചെയ്തതിനെ ആയിരുന്നില്ല. അത് ചെയ്ത രീതിയെ ആയിരുന്നു എതിര്‍ത്തത്. എങ്ങനെയെഴുതണം എന്ന് പറഞ്ഞുകൊടുക്കാന്‍വായനക്കാരന് അവകാശമുണ്ട്. പക്ഷെ ഇങ്ങനയേ എഴുതാവൂ എന്ന് ആജ്ഞാപിക്കാനുള്ള അധികാരം വായനക്കാരനില്ല. കല്ലിവല്ലിയിലെ എട്ടാമത്തെ പോസ്റ്റിലാണ് ചിലര്‍ എനിക്കുനേരെ വാളോങ്ങിയത്. ഹാഷിമിന്റെ രണ്ടാമത്തെ കമന്റു അത് ആളിക്കത്തിച്ചു. എന്താണതിലെ അശ്ലീലമെന്ന് വ്യക്തമാക്കാന്‍അദ്ദേഹത്തിനു കഴിഞ്ഞില്ല. ഫോട്ടോയാണ് പ്രശ്നമെന്ന് പറഞ്ഞു. അതു ഞാന്‍നീക്കം ചെയ്തു. എന്നിട്ടും വിവാദം പുകഞ്ഞുകൊണ്ടിരുന്നു. ഹാഷിമിനെ ഞാന്‍ചീത്തവിളിച്ചു. ഇനിമേലില്‍എന്റെ ബ്ലോഗിലേക്ക് വന്നാല്‍ തന്റെ മുട്ടുകാല്‍തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തി. ബൂലോകം ഓണ്‍ലൈനില്‍ അയാള്‍ക്കെതിരെ വന്ന പോസ്റ്റില്‍ആഞ്ഞടിച്ചു. അരിശം തീരാതെ BLOCK ചെയ്തു. നിരന്തരം തെറിക്കത്തുകളയച്ചു. പക്ഷെ ഒരിക്കല്‍ പോലും എനിക്കെതിരെ എവിടെയും അമാന്യമായി പെരുമാറാതിരിക്കാന്‍ ഹാഷിം ശ്രദ്ധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
-------
എന്നാല്‍ , അലിയുടെ ബ്ലോഗില്‍ അക്ബറും വേറെ ചിലരും കൂടി എനിക്കെതിരെ ഉറഞ്ഞുതുള്ളി. അവരെ ഞാന്‍വിടാതെ പിന്തുടര്‍ന്നു. ഒരാളോട് പൈല്‍സ്‌ഉണ്ടോന്നു ചോദിച്ചു. പിന്നേം പിന്നേം കുനിഷ്ട്ടു ചോദ്യങ്ങള്‍കൊണ്ട് പരിഹസിച്ചു. അക്ബറിന്റെ ബ്ലോഗില്‍ചെന്ന് ഇടങ്കോലിട്ടു. എന്റെ പോസ്റ്റ്‌തെറ്റിദ്ധരിപ്പിച്ചു ചുമ്മാ വിവാദമാക്കിയവരെ കൊല്ലാനുള്ള രോഷമുണ്ടായിരുന്നു എനിക്ക്. പക്ഷെ അവരുടെ സംയമനം എന്നെ അത്ഭുതപ്പെടുത്തി. ഞാനടങ്ങി. പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍പിന്നീട് എന്റെ സൌഹൃദത്തിലേക്ക് വന്നു. പക്ഷെ, ആ പോസ്റ്റിന്റെ പേരില്‍ചിലര്‍ഇന്നും കല്ലിവല്ലിയില്‍നിന്നും വിട്ടു നില്‍ക്കുന്നുണ്ട്. അവരോടെനിക്ക് സ്നേഹത്തോടെ പറയാനുള്ളത് നാലുവാക്കുകള്‍ മാത്രം. "കല്ലിവല്ലി"!
-------
(Q) ആണും പെണ്ണും വായനക്കാരായി എത്തുന്ന ബ്ലോഗില്‍ അശ്ലീലം എഴുതുമ്പോള്‍അല്പം പോലും ശ്രദ്ധിക്കേണ്ടതില്ല എന്നാണോ പറഞ്ഞു വരുന്നത്?
-------
(A) അശ്ലീലം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജീവിതം തന്നെ അശ്ലീലമെന്ന് ചിന്തിക്കുന്നതാണ് ഞരമ്പ്‌രോഗം. പെണ്കുട്ട്യോളുടെ ആദ്യത്തെ ആര്‍ത്തവം ചിലയിടങ്ങളില്‍ വലിയൊരാഘോഷമാണ്. എന്നാല്‍ഒരാണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നു അറിയുന്നത് ഉറക്കത്തിലോ സ്വയംഭോഗത്തിലോ ആണ്. എനിക്ക് മനസിലാവാത്തത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും തുറന്നു പറച്ചിലുകളെയും അശ്ലീലമെന്ന് ആക്ഷേപിച്ച് 'തറവാടിത്തം' കാട്ടുന്ന ബൂലോക പകല്മാന്യന്മ്മാരായ മൂരാച്ചി മുറിവൈദ്യന്മ്മാരെക്കുറിച്ചാണ്. ഞാനത് മൈന്‍ഡ്‌ചെയ്യുന്നില്ല. പോസ്റ്റുകള്‍ക്കെതിരെയുള്ള അപ്രായോഗിക വിമര്‍ശനങ്ങള്‍എന്നെസ്സംബന്ധിച്ച് മൂക്കില്‍വളരുന്ന രോമങ്ങളാണ്. ഞാനത് നിഷ്ക്കരുണം വെട്ടിമാറ്റുന്നു!
-------
(Q) മിക്കവാറും എല്ലാ ബ്ലോഗ്ഗുകളും വായിക്കുകയും കമന്റിടുകയും മികച്ചതെന്ന് തോന്നുന്നവയെ പ്രോല്‍സാഹിപ്പിക്കാന്‍മറ്റുള്ളവര്‍ക്ക് ഫോര്‍‌വേഡ് ചെയ്യുകയും ചെയ്യുന്ന, ചാറ്റില്‍പലപ്പോഴും നല്ല നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന കണ്ണൂരാന് മലയാളത്തിലെ ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍മാര്‍ആരൊക്കെയാണെന്ന് പറയാമോ? ആരുടെയെങ്കിലും എഴുത്തിനോട് അസൂയ തോന്നിയിട്ടുണ്ടോ?
-------
(A) ഇല്ല. എങ്കിലും എച്ച്മുച്ചേച്ചിയുടെ ചില പോസ്റ്റുകള്‍വായിച്ചു എനിക്കങ്ങനെ എഴുതാന്‍കഴിയുന്നില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു പ്രത്യേക ശൈലിയിലാണ് മുരളീയേട്ടന്റെ എഴുത്ത്. സലാംക്കയുടെയും ലിപിച്ചേച്ചിയുടെയും നാമൂസിന്റെയും വരികള്‍ക്ക് ചൂടും ചൂരുമുണ്ട്. ജയേട്ടന്റെ കിടിലന്‍അടിക്കുറിപ്പുകള്‍മാത്രം മതി അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാന്‍. എത്ര അനായാസമായി റാംജി കഥപറയുന്നു! എത്ര ഗൌരവമായി ഉമ്മുഅമ്മാറും തൊഴിയൂരും ലേഖനങ്ങളെഴുതുന്നു! നന്നായി എഡിറ്റ്‌ചെയ്തു പോസ്റ്റുന്നവരുടെ ബ്ലോഗുകള്‍ഇഷ്ട്ടമാണ്. പുതുമയുള്ള വിഷയവും ഒഴുക്കുള്ള ശൈലിയും എന്നെ ആകര്ഷിക്കാറുണ്ട്. ഹാസ്യത്തിന്റെ ബുദ്ധിപരമായ തലമാണ് പരിഹാസം. കൊമ്പന്റെയും കൊലുസിന്റെയും വായാടിയുടെയും, ബഷീര്‍ക്കയുടെ ചില പോസ്റ്റുകളും Social Satire അഥവാ ചിന്തയിലൂടെയുള്ള പരിഹാസമാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ഒരു ചെറിയ ത്രെഡില്‍നിന്നും വലിയൊരു spark ഉണ്ടാക്കുന്ന ബെര്‍ലിച്ചായനെ ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്!
-------
(Q) ഏതു നാലാംകിട പോസ്റ്റിലും കമന്റുകള്‍കുന്നുകൂടുമ്പോള്‍താനെന്തോ മഹല്‍സാഹിത്യം ചമക്കുന്നു എന്ന മൂഡ്ഡസ്വര്‍ഗ്ഗത്തിലേക്ക് വഴുതിവീഴുകയാണോ നമ്മുടെ ബ്ലോഗേഴ്സ്? എങ്ങോട്ടാണ് മലയാള ബ്ലോഗ്ഗിംഗിന്റെ പോക്ക്..? ആയിരം പതിരുകള്‍ക്കിടയില്‍വല്ല കതിരുകളും നാമ്പിട്ട് നില്‍ക്കാറുള്ളത് കാണാറുണ്ടോ. ഉണ്ടെങ്കില്‍അവയെക്കുറിച്ച് ഒന്നോര്‍ത്തെടുക്കാമോ?
-------
(A) ഇപ്പോള്‍തന്നെ എന്റെ ബ്ലോഗിന് തീയിടാനുള്ള വകയായിട്ടുണ്ട്. ഇനിയും എന്നെക്കൊണ്ട് അതുമിതും പറയിപ്പിച്ചു ഉള്ള ബിസിനസ്സ് കൂടി നശിപ്പിക്കാനാണോ ഉദ്ദേശ്യമെന്നു തോന്നിപ്പോകുന്നു. എന്നാലും പറയട്ടെ. ചിലരെങ്കിലും ബ്ലോഗിലെഴുതുന്നത് മറ്റുള്ളവരുടെകൂടി സമയം കളയാനാണോ എന്ന് സംശയിച്ചിട്ടുണ്ട്. എന്തെഴുതണം എങ്ങനെയെഴുതണം എന്നറിയാത്തവരുടെ കൂത്തരങ്ങാണ് മിക്ക ബ്ലോഗുകളും. നല്ല വായനയുടെയും മികച്ച അവബോധത്തിന്റെയും കൃത്യമായ എഡിറ്റിങ്ങിന്റെയും പോരായ്മ മുഴച്ചു നില്‍ക്കുന്നുണ്ട്. അല്പം ശ്രദ്ധിച്ചാല്‍മികച്ചൊരു എഴുത്തുകാരനാകാം. പക്ഷെ അലസതയും ഇങ്ങനെയൊക്കെ മതിയെന്ന ചിന്തയുമാണ് എഴുത്തുകാരനെ ഭരിക്കുന്നത്. എന്നാലും അങ്ങിങ്ങായ്‌കുറെ കിടയറ്റ ബ്ലോഗുകള്‍പ്രകാശം പരത്തുന്നുണ്ട്.
-------
കഥ എഴുതുന്നവരേക്കാള്‍കൂടുതല്‍ഭീഷണി കവിത പടച്ചുവിടുന്നവരില്‍നിന്നാണ്. 'കവിത' എന്ന പേരില്‍ചിലരെഴുതുന്ന ചവറ് വായിച്ചാല്‍ഓക്കാനം മാത്രമല്ല വയറിളക്കവും പിടിപെടും. അതുകൊണ്ട് പരട്ടക്കവിത എഴുതി പോസ്റ്റ്‌ചെയ്യുന്നവര്‍അല്പം പാഷാണം കൂടി സൌജന്യമായി ബ്ലോഗിലൂടെ വിതരണം ചെയ്യട്ടെ. കവിതവായിച്ചു ചാവണോന്നു തോന്നിയാല്‍അപ്പോള്‍തന്നെ ഉപയോഗിക്കാലോ! കവിതയ്ക്ക് വൃത്തവും പ്രാസവും അലങ്കാരവും വേണ്ടെന്നുവെയ്ക്കാം. പക്ഷെ ഒരു താളമെങ്കിലും വേണ്ടേ?
ചിലരുടെ വിചാരം കവിതയെന്നാല്‍ പ്രണയമെന്നാണ്. ഏതു ഹലാക്കിന്റെ പ്രണയമാണാവോ അവരെ വഴിതെറ്റിച്ചതെന്നറിയില്ല. വായിച്ചുവായിച്ചു മടുത്തു. സ്ഥിരമായി ഇത്തരം ഗഫിതയിലേക്ക് ക്ഷണിക്കുന്ന ഒരുത്തിയോടു ഞാന്‍പറഞ്ഞു. ഒന്നുകില്‍നിങ്ങള്‍ ആല്മഹത്യ ചെയ്യണം. അല്ലെങ്കില്‍എന്നെ കൊല്ലണം. എവടെ! വെള്ളത്തിലിട്ട കീഴ്‌വായു പോലെയായി എന്റെ അപേക്ഷ. ഒരുത്തി പ്രണയം കഴിഞ്ഞിപ്പോള്‍ 'ഋതു'മതിയായി! മറ്റൊരുത്തി വേദാന്തവുമായിട്ടാ ഇറങ്ങിയിരിക്കുന്നത്!
-------
ഒരര്‍ത്ഥത്തില്‍ഇവരെപ്പറഞ്ഞിട്ടു കാര്യമെന്ത്! ഇത്തരം കവിതകള്‍ക്ക്‌കീഴെ ഒലിപ്പിച്ചുനടക്കുന്ന കുറെ ഏഭ്യന്മാരുണ്ട്. ഇമ്മാതിരിക്കവിതകള്‍മാര്‍ക്കറ്റ്‌ചെയ്യുന്നത് ഈ മമ്മൂഞ്ഞുമാരാണ്. ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് പ്രൊഫൈല്‍ഫോട്ടോയിലേക്ക് നോക്കിനിന്ന് വെടി പൊട്ടിക്കും. ഹാവൂ! കവി പോലും കാണാത്ത അര്‍ത്ഥതലങ്ങള്‍! നിരര്‍ത്ഥക വാദങ്ങള്‍ ! ഒലക്കേടെ മൂട്!
-------
(Q) 'മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ്' തുടക്കമിട്ട വിപ്ലവാത്മകമായ ഒരു മാറ്റമായിരുന്നു ഫേസ്ബുക്കിലെ ബ്ലോഗ്ഗര്‍കൂട്ടായ്മ. പുതു ബ്ലോഗ്ഗേഴ്സിനു ഇത്രമാത്രം പ്രയോജനപ്പെട്ട മറ്റൊരു സംരംഭം വേറെയില്ല. ഇന്ന് അതിന്റെ ചുവട് പിടിച്ച് മറ്റനേകം ബ്ലോഗ്ഗര്‍ഗ്രൂപ്പുകള്‍സജീവമായ ബ്ലോഗ്ഗ് കൂട്ടായ്മകള്‍. ശ്രദ്ധേയമായ തുടക്കത്തിനും പരസ്പര സൗഹൃദത്തിനും മികവുറ്റ വേദിക്കും ഇന്ന് ഒരു ബുദ്ധിമുട്ടുമില്ല. റിയാലിറ്റി ഷോകള്‍പാട്ടുകാര്‍ക്ക് ഉപകാരപ്രദമായ പോലെ എന്ന് പറയാം.
എന്നാല്‍മുന്‍പ് അതായിരുന്നില്ല സ്ഥിതി. ഒരു കമന്റ് കിട്ടാനോ ഫോളോവേഴ്സിനെ കിട്ടാനോ വളരെ ബുദ്ധിമുട്ടായിരുന്നു. പത്തും അമ്പതും ഫോളോവറില്‍ഒതുങ്ങിയിരുന്നത് ഇപ്പോള്‍ഏത് തുടക്കക്കാരനും നൂറും നൂറ്റമ്പതും നിഷപ്രയാസം ലഭിക്കുന്നു.
ഇതിനര്‍ത്ഥം ബ്ലോഗ്‌ശക്തമാകുന്നു - ബ്ലോഗെഴുത്ത് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു എന്നാണോ? എന്നിട്ടും ചുരുക്കം ചില ബ്ലോഗ്ഗുകള്‍ക്കു മാത്രമേ മികച്ച റീഡര്‍ഷിപ്പ് നേടാന്‍കഴിയുന്നുള്ളൂ. പോസ്റ്റിട്ട് അഗ്രിഗേറ്ററിലോ ഫേസ്ബുക്ക് ഗ്രൂപ്പിലോ വരുന്ന നാലുനാളിനപ്പുറം വായനകാരന്‍പിന്നെ വല്ലപ്പോഴും വന്നാലായി എന്ന സ്ഥിതിയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?
ഈ പരിമിതിയെ എങ്ങനെ മറികടക്കാം. ബ്ലോഗ്ഗില്‍സജീവമാകാന്‍ഉദ്ദേശിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
-------
(A) BBCയില്‍പ്രഭാഷണത്തിനു പോകുമ്പോള്‍ ലെവല്‍ക്രോസില്‍വെച്ച് കണ്ടുമുട്ടിയ ഒരാളെക്കുറിച്ച് Man at the level cross എന്ന കഥയില്‍ H G വെല്‍സ് എഴുതിയിട്ടുണ്ട്. നിങ്ങളുടെ പ്രഭാഷണം കേള്‍ക്കാന്‍ഞാനും റേഡിയോയുടെ മുന്പിലുണ്ടാകുമെന്നു അയാള്‍പറഞ്ഞതോടെ വെല്‍സിന് ആധിയായി. അയാള്‍ക്കുകൂടി മനസ്സിലാകുന്ന രീതിയിലായിരുന്നു അന്ന് BBCയില്‍ വെല്‍സ് പ്രസംഗിച്ചത്. എന്തെഴുതുമ്പോഴും വായിക്കുന്നവന്റെ ദൈന്യത മുന്നില്‍കാണണം. മസില് പിടിച്ചു ചെയ്യേണ്ടത് എഴുത്തല്ല; ഗുണ്ടാപ്പണിയാണ്.
-------
ഒരു ഹോട്ടല്‍ ഓപ്പണ്‍ചെയ്യുന്നതിന് തുല്യമാണ് ഒരു ബ്ലോഗ്‌തുടങ്ങുന്നത്. വേണ്ടത് പരസ്യമല്ല. വൃത്തിയും വ്യത്യസ്ത വിഭവങ്ങളുമാണ്. കഞ്ഞിബ്ലോഗിലേക്ക് വരാന്‍ആള്‍ക്കാര്‍മടിക്കും. ആദ്യം കടലാസില്‍എഴുതുക. കുറച്ചുദിവസങ്ങള്‍കഴിഞ്ഞു അതില്‍ആവശ്യമായ മാറ്റങ്ങള്‍വരുത്തുക. ശേഷം എഡിറ്റ്‌ചെയ്തു ഒരു രൂപമുണ്ടാക്കുക. ഏറ്റവുമൊടുവില്‍ഒരു പതിനാലുവട്ടമെങ്കിലും വായിച്ചുറപ്പ് വരുത്തിയേ പോസ്റ്റ്‌ചെയ്യാവൂ. ബ്ലോഗിലേക്ക് വരുന്നവര്‍ആദ്യം ചെയ്യേണ്ടത് ഇതര ബ്ലോഗിലേക്ക് ചെന്ന് പോസ്റ്റുകള്‍വായിച്ചു അഭിപ്രായം പറയുകയാണ്‌. നമ്മുടെസാന്നിധ്യം കമന്റിലൂടെ സജീവമാക്കണം. ഇങ്ങനെയൊരാള്‍ഇവിടുണ്ട് എന്നു മറ്റുള്ളവര്‍മനസ്സിലാക്കാന്‍ഇത് സഹായിക്കും.
ബ്ലോഗ്‌മീറ്റുകളിലും ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍കൂടിയും നല്ലൊരു Awareness കൊടുക്കാന്‍കഴിഞ്ഞാല്‍അതൊരു വലിയ നന്മയാണ്. ആരോഗ്യകരമായൊരു മല്‍സരം ഉണ്ടെങ്കിലേ ഒരു കുതിപ്പ് സുസാധ്യമാകൂ. വേണ്ടത്, എഴുതുന്ന വിഷയവും ശൈലിയും അനായാസ രചനയുമാണ്. Search for raw subjects. They are plenty around.
-------
(Q) എഴുത്തിന്റെ ലോകം ബൃഹത്തല്ല (കണ്ണൂരാന്റെ ഒറിജിനല്‍പേരില്‍വേറെ ഉണ്ടോ എന്നറിയില്ല) എങ്കിലും പരന്ന വായന ഉള്ള ഒരാളാണെന്ന് തോന്നിയിട്ടുണ്ട്. ലോക സാഹിത്യത്തിലും മലയാള ഭാഷാ സാഹിത്യത്തിലും ഇഷ്ടപ്പെട്ട എഴുത്ത്കാര്‍ ആരാണു? എന്തു കൊണ്ട് അവരുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നു? അവര്‍താങ്കളുടെ സാഹിത്യജീവിതത്തെ ഏതു വിധമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?
-------
(A) ലോകസാഹിത്യം അവിടെനില്‍ക്കട്ടെ. മലയാളത്തില്‍മംഗളം - മനോരമ വാരികകളിലെ തുടര്‍ നോവലുകള്‍വായിച്ചതു കൊണ്ടായിരിക്കാം എന്നില്‍ സാഹിത്യബോധം മുളപൊട്ടിയത്. ഹൈസ്ക്കൂളില്‍പഠിക്കുമ്പോള്‍ഇടയ്ക്കിടെ തറവാട്ടില്‍പോയിരുന്നത് വല്യുമ്മാനെ കാണാന്‍വേണ്ടി മാത്രമായിരുന്നില്ല. അതിനടുത്തുള്ള ജയേച്ചിയാണ് ലക്‌ഷ്യം. അവരാണ് വാരികകള്‍തരുന്നത്. പൈങ്കിളി വായിച്ചു അവരോടൊപ്പം നാടുവിടുമോ എന്ന്പോലും സ്വയം സംശയിച്ചിരുന്നു!.
-------
വീട്ടില്‍കൊണ്ടുവന്നു സദാസമയം വായനയാണ് . ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. ആയിടെ ഉമ്മയുടെ അകന്നബന്ധത്തില്‍പെട്ട ഒരാള്‍എന്നെച്ചൂണ്ടി ഈപോക്ക് പോയാല്‍ഇവനെ മനശാസ്ത്രജ്ഞനെ കാണിക്കേണ്ടിവമെന്ന് പറഞ്ഞു. അതുകേട്ട് ഉമ്മയ്ക്ക് സങ്കടായി. കാരണം, ഉമ്മയുടെ കാഴ്ചയില്‍ 'ക്ലാസ്സില്‍ ഉന്നതവിജയം നേടാനുള്ള പഠിപ്പായിരുന്നു'എന്റേത്! ഞാനൊരുപാട് കരഞ്ഞു. അയാളെത്തന്നെ കാണിക്കേണ്ടിവരും എന്നൊക്കെ പ്രാകി.
-------
കിട്ടുന്നതെന്തും വായിക്കുക എന്നതായിരുന്നു അന്നത്തെയൊരു പ്രധാന ശീലം.
പതുക്കെ എഴുത്തിലേക്ക് കടന്നു. ഒമ്പതാം ക്ലാസ്സിലെ അരവിന്ദന്‍മാഷ്‌ എന്റെ വായനയെ പ്രോല്‍സാഹിപ്പിച്ചു. സ്കൂള്‍അവധിക്കു മാഷിനു സാഹിത്യത്തിലെഴുതിയ കത്ത് വഴിത്തിരിവായി. മലയാളത്തിലെ മിക്ക എഴുത്തുകാര്‍ക്കും കത്തയച്ചു. 2001ല്‍ പത്തൊന്‍പതാമത്തെ വയസില്‍ചന്ദ്രികയില്‍എന്റെ ആദ്യകഥ അച്ചടിച്ചു വരുമ്പോള്‍നേരത്തേ പറഞ്ഞ ബന്ധുവിന്റെ ഭാര്യ മാനസികരോഗത്തിന് കോഴിക്കോട്‌അഡ്മിറ്റ്‌ആയിരുന്നു. (അതൊരു യാദ്രിശ്ചിക സംഭവമാകാം! ഇന്നും അവര്‍നോര്‍മലല്ല എന്നാണറിയുന്നത്.)
-------
വാരികയിലെ നോവലുകളില്‍നിന്നാണ് വരികളിലെ ഒഴുക്കിനെപ്പറ്റി മനസ്സിലാക്കിയത്. പുസ്തകോല്‍സവങ്ങളില്‍നിന്നും ചെറുതും വലുതുമായ ഗ്രന്ഥങ്ങള്‍വാങ്ങിക്കൂട്ടി. 2003ല്‍നാടുകടത്തുമ്പോള്‍എനിക്ക് നഷ്ട്ടപ്പെട്ടത്‌ അക്ഷരങ്ങളോടുള്ള പ്രണയവും കൂടിയായിരുന്നു. മറ്റു ഭ്രാന്തുകളൊന്നും ഇല്ല്ലാത്തതിനാല്‍വായന മരിച്ചില്ല. പക്ഷെ ജീവിതത്തിലെ തിരക്കുകള്‍ഉള്ളിലെ അഗ്നിയെ തല്ലിക്കെടുത്തിയെന്നത് സത്യമാണ്. ഒരെഴുത്തുകാരനും എന്നെ സ്വാധീനിച്ചിട്ടില്ല. ഞാന്‍നോട്ട് ചെയ്തത് അവരുടെ ജീവിതത്തെയല്ല. അവരുടെ എഴുത്തിനെയും വാക്കുകളെയുമായിരുന്നു.
-------
(Q) വയസ്സ് 28ആയെന്നു മനസ്സിലാക്കുന്നു. എഴുത്തിനും ശൈലിക്കും നിലപാടുകള്‍ക്കും മറുപടികള്‍ക്കുമൊക്കെ പ്രായത്തില്‍കവിഞ്ഞ പക്വത കാണുന്നു. അച്ചടക്കവും ദീനദയാലു അനുകമ്പാപൂരിത ഹൃദയമുള്ളവനുമായ ഒറിജിനല്‍കണ്ണൂരാന്റെ കേവല ദ്വന്ദ വ്യക്തിതപ്രകടനം മാത്രമാണ് ബീഡി വലിച്ചിരിക്കുന്ന തല്ലുകൊള്ളിയും താന്തോന്നിയും തര്‍ക്കുത്തരക്കാരനുമായ ബ്ലോഗ്ഗിലെ കണ്ണൂരാന്‍എന്നു ഞാന്‍പറഞ്ഞാല്‍അത് സത്യമോ?
-------
(A)സമ്പന്നമായൊരു പശ്ചാത്തലത്തില്‍ ജനിച്ചിട്ടും ജീവിച്ചിട്ടും ചുറ്റുപാടുകളുടെ ബഹളം തെല്ലും എന്നെ പിടികൂടിയിട്ടില്ല. എന്റെ പ്രായത്തേക്കാള്‍ മുതിര്‍ന്ന ആള്‍ക്കാരുമായിട്ടായിരുന്നു എന്റെ സഹവാസം. എന്റെ ഏറ്റവും വലിയ സുഹൃത്ത്‌ വാപ്പയുടെ ഒരു ജ്യേഷ്ട്ടനാണ്. ഇപ്പോള്‍ 62 വയസുണ്ട്. എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കും. അസാധ്യ രസികനാ. എന്നെയും അവരെയും ഒന്നിച്ചു കാണുമ്പോഴേ വാപ്പയടക്കമുള്ളവര്‍ക്കു ചിരിപൊട്ടും. (ഇവരുടെ ജ്യേഷ്ഠനാ മരുഭൂമീ പോയി നശിക്കെടാ എന്നര്‍ത്ഥത്തില്‍ എന്നെ നോക്കിയത്) ഇപ്പോഴും എന്നെക്കാള്‍ ഇരട്ടി വയസ്സുള്ള ആള്‍ക്കാരുമായിട്ടാ എന്റെ അടുപ്പം. അത്തരം ആള്‍ക്കാരോടൊപ്പം പെരുമാറുമ്പോള്‍ നമ്മിലും അറിയാതെ ഒരു പക്വത കൈവരും. വായിച്ചറിഞ്ഞ അറിവുകളില്‍ നിന്നും പക്വത ഉണ്ടാകും. ബ്ലോഗിലും എന്റെ അടുത്ത സ്നേഹിതരില്‍ ചിലര്‍ എന്നെക്കാള്‍ പ്രായംകൂടിയവരാണ്.
-------
ദ്വന്ദവ്യക്തിത്വ പ്രകടനം എന്നതൊരു അര്‍ദ്ധസത്യം മാത്രമാണ്. കുട്ടിക്കാലംമുതല്‍ക്കേ അന്യായമായത് കാണുമ്പോള്‍ കയറി ഉടക്കുമായിരുന്നു. ഇന്നും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ ആ കാര്യം പരിഹരിച്ചേ അടങ്ങൂ. എന്റെ നോട്ടം താഴെയുള്ളവരിലേക്കാണ്. എനിക്കിഷ്ട്ടം ഭൂമിയില്‍ ജീവിക്കാനാണ്. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എനിക്കും കണ്ണ് നിറയും. കുഞ്ഞുങ്ങളെ ഉപദ്രവിക്കാത്ത ഒരു ലോകമാണ് എനിക്കാഗ്രഹം. അവരെ നിരീക്ഷിക്കുന്ന ഒരാള്‍ക്കും ഒരു തെറ്റും ചെയ്യാന്‍ തോന്നില്ല. പക്ഷെ, നിര്‍ഭാഗ്യകരം. നാമിപ്പോള്‍ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കാന്‍ പഠിച്ചിരിക്കുന്നു!
-------
(Q) അനോണിയായിരിക്കുന്നതില്‍ശ്രീമതിക്ക് പരിഭവമില്ലേ ? ഭര്‍ത്താവിന്റെ ഗരിമയില്‍ഊറ്റം കൊള്ളാവാനാവാത്തതില്‍അവര്‍ക്ക് പരാതിയില്ലേ ?
-------
(A) ഉണ്ടാവാന്‍ വഴിയില്ല. കല്ലിവല്ലിയുടെ വിജയമെന്നത് അവള്‍ക്കുകൂടി അവകാശപ്പെട്ടതാണ്. 'സാഹിബിന്റെ മോളെ'ക്കുറിച്ചുള്ള വായനക്കാരുടെ ചോദ്യങ്ങള്‍ അവളും വായിക്കുന്നുണ്ടല്ലോ. എന്നാലും ആദ്യമാദ്യം ബ്ലോഗ്‌ശരിക്കും തലയ്ക്കു പിടിച്ചിരുന്നു. ദാമ്പത്യംതന്നെ കുളമാകും എന്ന് പേടിച്ചിരുന്നു. അവളെയും മോനെയും ശ്രദ്ധിക്കാതെയായി. മൂന്നു പോസ്റ്റുകള്‍ക്ക്‌ശേഷം പിന്നെ ആ ഭ്രാന്ത്‌മാറിക്കിട്ടി.
-------
അവള്‍സൃഷ്ട്ടിച്ച ചില നിബന്ധനകള്‍പാലിച്ചാണ് കണ്ണൂരാനിപ്പോള്‍ബ്ലോഗില്‍മേഞ്ഞു നടക്കുന്നത്. ഒരു പോസ്റ്റിന്റെ പിറകിലുള്ള അദ്ധ്വാനം അവള്‍ക്കാണ്‌കൂടുതല്‍നേരിടേണ്ടിവരുന്നത്. ഒന്ന് പബ്ലിഷ് ചെയ്യുമ്പോള്‍തന്നെ അടുത്ത പോസ്റ്റിന്റെ പണി മനസ്സില്‍തുടങ്ങിയിട്ടുണ്ടാവും. പിന്നെ കുറച്ചു ദിവസങ്ങള്‍കഴിഞ്ഞാല്‍ഒരു യാത്രയാണ്. ഒന്നുകില്‍അബുദാബിയിലേക്ക്. അല്ലെങ്കില്‍ഫുജൈറയിലേക്ക്. ഈ നീണ്ടയാത്രയിലാണ് പോസ്റ്റിനു പൂര്‍ണ്ണരൂപമുണ്ടാകുന്നത്. തിരിച്ചുവന്ന് അത് ടൈപ്പ് ചെയ്യും. പോസ്റ്റ്‌ചെയ്തുകഴിഞ്ഞാണ് എഡിറ്റ്‌ചെയ്യാറുള്ളത്.
-------
(Q) എല്ലാവരും പ്രശസ്തി ആഗ്രഹിക്കുന്നു. ഇഷ്ടപ്പെടുന്നു. ബൂലോകത്ത് വെന്നിക്കൊടി പാറിച്ചിട്ടും കണ്ണൂരാന്‍അനോണിയായിരിക്കുന്നതിന്റെ പൊരുളെന്താണ് ?
-------
(A) ആഗ്രഹിച്ചത്‌അപ്രിയസത്യങ്ങള്‍വിളിച്ചു പറയാനുള്ളൊരു വേദിയാണ്. അപ്പോള്‍അമൂര്‍ത്തമായൊരു സങ്കല്പ്പമാകണം കണ്ണൂരാന്‍എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എഴുത്തിലൂടെ ആഗ്രഹം നടന്നില്ല. എങ്കില്‍പ്പിന്നെ പേരും ഫോട്ടോയും കൊടുക്കാം എന്ന് കരുതുമ്പോഴേക്കും 'അനോണി' എന്നത് തലച്ചോറില്‍ലഹരി പടര്‍ത്തിയിരുന്നു. ഈ ലഹരിയുടെ കെട്ട് വിടട്ടെ. അപ്പോള്‍പുറത്തുവരാം.
-------
(Q) അനോണിയായ് ആര്‍ക്കും തൂലികാനാമത്തില്‍ബ്ലോഗ്ഗ് തുടങ്ങാം കഥകളെഴുതാം. കവിതകളെഴുതാം. അവ ആസ്വാദനത്തിനു തടസ്സങ്ങളുണ്ടാക്കുന്നില്ല. സമ്മതിച്ചു. എന്നാല്‍ബ്ലോഗ് പോസ്റ്റുകളിലെ വിമര്‍ശന കമന്റുകളുടേയും വിവാദവിഷയങ്ങളിലെ അഭിപ്രായ നിലപാടുകളുടേയും സ്ഥിതി സംജാതമാകുമ്പോള്‍"ആയിരം അനോണിക്ക് അര ഒറിജിനല്‍" എന്ന രീതിയില്‍ഒരു അനോണി എത്ര വലിയ പ്രസ്താവന നടത്തിയാലും അത് ഊരും പേരുമില്ലാത്തവന്റെ വാക്കുകള്‍പോലെ അവഗണിക്കപ്പെടും.
ഞാനുദ്ദ്ശിച്ചത് ഒരു അനോണി ആയിരിക്കുമ്പോള്‍നിങ്ങള്‍ക്ക് എന്തും എവിടേയും ആരോടും പറയാം. നിങ്ങള്‍തിരിച്ചറിയപ്പെടാത്തിടത്തോളം അതിനുള്ള അനന്ത സാധ്യതകളുണ്ട്. സ്വാതന്ത്ര്യമുണ്ട്. പക്ഷെ താങ്കള്‍ തന്റേടിയും കയ്യൂക്കുള്ളവനുമെന്ന് പറയുമ്പോള്‍തന്നെ ഇതൊക്കെ ഒരു അനോണിയായ് ആര്‍ക്കും പറയാവുന്നതാണ്‌ എന്ന് താങ്കള്‍തിരിച്ചറിയുന്നുണ്ടോ? തന്റേടിയും താന്തോന്നിയും തര്‍ക്കുത്തരക്കാരനും എന്ന് വീമ്പുപറയുന്ന "കണ്ണൂരാന്‍" സത്യത്തിലൊരു ഭീരുവല്ലേ? അത് കൊണ്ടല്ലേ അനോണിയാകാന്‍ ഇത്ര താല്പര്യം കാണിക്കുന്നത്?
-------
(A) ആരുപറഞ്ഞു ഞാന്‍അനോനിയാണെന്ന് ? കല്ലിവല്ലിയിലെ പോസ്റ്റുകളിലൂടെയും ഞാനിടുന്ന കമന്റുകളിലൂടെയും 'കണ്ണൂരാന്റെ' വ്യക്തിത്വം ബൂലോകവാസികള്‍ക്കറിയാവുന്നതാണ്. ബ്ലോഗില്‍അനോണികള്‍വേറെയുമുണ്ട്. അവരില്‍ ചിലരെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. മറ്റുചിലര്‍ അവരുടെ എഴുത്തിലൂടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നു.
'വായാടി' ഒരു അനോണിയാണ്. ആദ്യപോസ്റ്റ്‌മുതല്‍എനിക്ക് ആ ബ്ലോഗറുമായി ഓണ്‍ലൈന്‍ബന്ധമുണ്ട്. പക്ഷെ ഇന്നേവരെ അവരുടെ ഊരോ പേരോ ഞാന്‍അന്വേഷിച്ചിട്ടില്ല. എനിക്കാവശ്യം എഴുത്തുകാരുടെ സൃഷ്ടികളും അഭിപ്രായങ്ങളുമാണ്.
എനിക്കതില്‍ ആത്മസംതൃപ്തിയുണ്ട്. അതിനു പിറകിലുള്ള പേരും ലിംഗവും മതവും ജാതിയും എനിക്കറിയേണ്ടതില്ല.
പേര് ചോദിച്ചവരോടൊക്കെ ഞാന്‍പേര് പറഞ്ഞിട്ടുണ്ട്. ജിഷാദുമായി അഭിമുഖം നടന്നു. അപ്പച്ചനുമായി സംസാരിച്ചിട്ടുണ്ട്. എന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊക്കെ ഞാന്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. മത-രാഷ്ട്രീയ കിടമല്‍സരങ്ങളില്‍അഭിപ്രായം പറഞ്ഞ് തല്ലുകൂടാന്‍ഞാന്‍നില്‍ക്കാറില്ല. പിന്നെന്തിനു ഞാന്‍ഭീരുവാകണം. ദിവസം അമ്പതും അറുപതും പേരുമായി ചാറ്റ് ചെയ്യാറുള്ള 'കണ്ണൂരാന്‍' അനോനിയാണെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍വിശ്വസിക്കുന്നില്ല. എന്റെ ചിത്രം മാത്രമല്ലേ ഇല്ലാതുള്ളൂ. ശരീരവും ആത്മാവും ബൂലോകത്തില്ലേ. പിന്നെ ഒളിഞ്ഞിരുന്നു കല്ലെറിയുന്നവര്‍ക്കറിയാം അതിന്റെ സുഖം. തല്‍ക്കാലം ഈയൊരു സുഖംകൂടി ഞാനനുഭവിച്ചോട്ടെ ഭായീ.
-------
(Q) കുടുംബവിഷയങ്ങളും ചില നര്‍മ്മത്തിന്റെ മധുരം പുരട്ടിയ ഓര്‍മ്മക്കുറിപ്പുകളുമല്ലാതെ മറ്റെന്താണ് കല്ലിവല്ലി? പൂരവെടിപോലെ ചില കിടിലന്‍ഹാസ്യഅമിട്ടുകള്‍, ചില കുടുംബവിശേഷങ്ങളും തറവാട്ടുമഹിമപറച്ചിലും കണ്ണൂരാന്‍വീരവാദവും പരിധിവിട്ടോ - വിട്ടില്ലേ എന്ന് സംശയം തോന്നുന്ന ചില അശ്ലീല പ്രയോഗങ്ങളും കടുത്തഭാഷാ പ്രയോഗവും ചില അസാധ്യ ഉപമകളുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ പിന്നെന്താണ്‌ താങ്കളുടെ പക്കലുള്ളത്? എന്തു കൊണ്ടവ ഞങ്ങള്‍ക്ക് നല്‍കുന്നില്ല?
-------
(A) ഇതൊന്നുമല്ലാതെ പിന്നെന്താ വേണ്ടത്? ഇത്രയൊക്കെ സഹിച്ചിട്ടു തന്നെയല്ലേ ഒരഭിമുഖത്തിനു നിങ്ങള്‍കണ്ണൂരാനെ ക്ഷണിച്ചത്! ഇനി എന്റെ കഥകളും കവിതകളും കൂടി സഹിക്കണോ? അതുവേണ്ട! ഇരുപതു കമന്റിനപ്പുറം കിട്ടില്ല എന്ന കാരണത്താല്‍പബ്ലിഷ് ചെയ്യാതിരുന്ന എഴുപത് പോസ്റ്റുകളാണ് ബൂലോകത്തിനു കണ്ണൂരാന്‍നല്‍കിയ സംഭാവന!
-------
എന്റെ യൂനിക് സെല്ലിങ് പ്രൊപസിഷന്‍ (USP) എന്നത് സാധാരണക്കാരനാണ്. കല്ലിവല്ലിയിലെ പോസ്റ്റുകള്‍ Personality Trait ആകുന്നതും അതുകൊണ്ടുതന്നെ. ഒരെഴുത്തും ഈസിയല്ല. ഓരോന്നിനും അതിന്റേതായ പേറ്റുനോവ് ഉണ്ട്. പ്രത്യേകിച്ച് കമന്റുകള്‍ക്ക് വേണ്ടി മാത്രം എഴുതുമ്പോള്‍. എന്നെസംബന്ധിച്ചു എഴുത്തൊരു തൊഴിലല്ല. ഇപ്പോള്‍ചെയ്യുന്ന ബ്ലോഗില്‍നിന്നും സംതൃപ്തി കിട്ടുന്നുണ്ട്‌. വായനക്കാര്‍ക്ക് മടുക്കട്ടെ. അപ്പോള്‍പോരേ അടുത്ത കത്തി!
-------
(Q) കമന്റുകള്‍ക്ക് വേണ്ടി മാത്രമാണ് എഴുതുന്നത്‌എന്ന് പറഞ്ഞുവല്ലോ. താങ്കള്‍ക്ക് ബ്ലോഗ്ഗിംഗ് ഒരു ഗൗരവമാര്‍ന്ന പ്രക്രിയയോ അതോ വെറുമൊരു നേരമ്പോക്കോ?
-------
(A) എനിക്ക് ബ്ലോഗെഴുത്ത് നേരമ്പോക്കല്ല. ജീവശ്വാസംപോലെ ഗൌരവമായ തപസ്യയുമല്ല. എന്റെ ചില അനുഭവങ്ങള്‍എഴുതുന്നു. ഒരു പോസ്റ്റ്‌ഇട്ടാല്‍72 മണിക്കൂറിനകം 101 കമന്റുകള്‍കിട്ടണം. ദൈവാനുഗ്രഹത്താല്‍അത് സംഭവിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍കമന്റുകള്‍ക്ക് വേണ്ടിയുള്ള ആര്‍ത്തിയാണെനിക്ക്. പലരെയും ഭീഷണിപ്പെടുത്തിയാണ് കമന്ടിടീക്കുന്നത്‌. കണ്ണൂരില്‍കണ്ടാല്‍കല്ലെറിഞ്ഞു കൊല്ലും എന്ന് പേടിപ്പിച്ചാലേ കുമാര്‍ജി വരൂ. അതുപോലെ ചാറ്റില്‍ ചിലര്‍ക്ക് പോസ്റ്റിലേക്കുള്ള ലിങ്കും കുറെ തെറികളും ഒന്നിച്ചു വിടും. തെറി കേട്ടാല്‍ അവര്‍ മാന്യമായി വന്നു കമന്റിടും. ബ്ലോഗിലെഴുതുന്നത് കമന്ടുകള്‍ക്കു വേണ്ടിയാണ്; കമന്റുകള്‍ക്കു വേണ്ടി മാത്രം. അല്ലാതെ പുണ്യം കിട്ടാനല്ല.
-------
ചിലരുടെ കമന്റുകള്‍ക്ക് പകരം അവരുടെ പോസ്റ്റുകള്‍എഡിറ്റ്‌ചെയ്തു കൊടുക്കാന്‍പറയും. 12/13 പേരുടെ പോസ്റ്റുകള്‍എഡിറ്റ്‌ചെയ്യുക എന്ന ഭാരിച്ച വര്‍ക്ക്‌കൂടി ഓരോ മാസവും ഈ പാവം കണ്ണൂരാന് ചെയ്യേണ്ടിവരുന്നുണ്ട്. പഴയകാല പുലി കൈതമുള്ള് ശശിയേട്ടന്‍എന്നോടുള്ള ഇഷ്ട്ടം കൊണ്ട് സ്നേഹം കൊണ്ടുമാത്രം 'കല്ലിവല്ലി'യില്‍വന്നു കമന്റിടുന്ന വ്യക്തിയാണ്. മുരളിദാസും വേറെ ചിലരും കല്ലിവല്ലിയില്‍മാത്രാ വരുന്നത്. തനിക്ക് സ്ത്രീധനമായി കിട്ടിയത് 101 കമന്റുകള്‍ആയിരുന്നോ എന്ന് ചോദിച്ചയാളോട് കാലത്തും വൈകിട്ടും ഞങ്ങള്‍ ചായക്ക് കഴിക്കുന്നത്‌ കമന്ടുണ്ടകളും ബ്ലോഗ്‌ വടയുമാണെന്ന് പറഞ്ഞപ്പോള്‍ ചോദിച്ചവന്റെ പള്ള നിറഞ്ഞു.
-------
(Q) അനോണിയായിട്ടു പോലും സ്ത്രീ ബ്ലോഗ്ഗേഴ്സ് അടക്കം വലിയൊരു സുഹൃദ് വലയത്തെ ചാറ്റിങ്ങിലൂടെയും ഈമെയില്‍വഴിയും കണ്ണൂരാന്‍ സജീവമായ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.. പലരും കണ്ണൂരാനോട് വല്ലാത്തൊരു സ്നേഹബന്ധം ഉള്ളില്‍സൂക്ഷിക്കുന്നതായ് എനിക്ക് മനസ്സിലാക്കാന്‍കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ചാറ്റ് ചെയ്തവര്‍പോലും കണ്ണൂരാന്‍മാഹാത്മ്യം എന്നോട് പറഞ്ഞ് ഊറ്റം കൊണ്ടിട്ടുണ്ട്. എന്താണ് ഈ സൗഹൃദത്തെ ഇത്രമേല്‍ ഊഷ്മളമാക്കുന്ന താങ്കളിലെ ഘടകം?
-------
(A)എന്റെ ഫ്രെണ്ട്സിനോടും കുടുംബാംഗങ്ങളോടും പെരുമാറുന്നതുപോലെയാ ബ്ലോഗിലെ കൂട്ടുകാരോടും പെരുമാറുന്നത്. ഒരാളോട് പോലും മുഷിഞ്ഞു പെരുമാറിയതായി ഓര്‍ക്കുന്നില്ല. ലീലേച്ചിയും മിനിയേച്ചിയും കുസുമംചേച്ചിയും കാവുമ്പായിടീച്ചറും മെയ്‌ഫ്ലവേഴ്സും ചന്തുവേട്ടനും ഷാനുക്കയും മോനെ എന്നുവിളിക്കുന്നത് വാല്‍സല്യം കൊണ്ടാണ്. വമ്പനും സുല്‍ഫിയും തിരിച്ചിലാനും ഹാഷിക്കും യൂസുഫ്‌ പള്ളിക്കരയും യൂസുഫ്പയും ജിഷാദും മറ്റും എടാ പുല്ലേ എന്ന് വിളിക്കുന്നത് സ്നേഹംകൊണ്ടാണ്. ബൂലോകപെണ് പുലികള്‍ കണ്ണൂസേ എന്ന് വിളിക്കുന്നത്‌ പ്രണയം കൊണ്ടാണ്. സുരേഷ് മാഷും അലിക്കയും വഴിപോക്കന്‍ യാസുവും മുക്താറും കുട്ടിക്കയും ജാസ്മിത്തയും മിഴിനീര്ത്തുള്ളിയും സുനാമി റഷീദും അമീനും ഇജാസും ഇസ്മൈല്‍ചെമ്മാടും ഫൈസല്‍ബാബുവും EPസലീംക്കയും കാര്‍ന്നോരും ഈ ഊഷ്മളതയില്‍ എന്നോടൊപ്പമുണ്ട്. അതീവരസകരമാണ് മിക്ക ചാറ്റുകളും. ഒരുപക്ഷെ കല്ലിവല്ലിയിലെ പോസ്ടുകളേക്കാള്‍ എനിക്കാഹ്ലാദം തരുന്നത് ഈ ചാറ്റുകളാണ്.
-------
(Q) ബ്ലോഗ്ഗിനും ബ്ലോഗ്ഗ് പോസ്റ്റിനും കമന്റ് വായനക്കുമപ്പുറം ബൂലോകം തന്ന ഹൃദ്യമായ ബന്ധങ്ങള്‍ഒന്നു വിവരിക്കാമോ..?
-------
(A)ബൂലോകപഠനം നടത്തുന്നതിനിടയില്‍ എന്നെ ആകര്‍ഷിച്ചത് ചിലരുടെ കമന്റുകളാണ്. പോസ്റ്റുകള്‍ക്ക്‌കീഴെ സത്യസന്ധമായി അഭിപ്രായം പറയുന്നവര്‍ ! അതിലൊരാള്‍ 'കൂട്ടുകാരന്‍ ' ഹംസക്കയായിരുന്നു. എന്റെ test postനു അദ്ദേഹം ഹൃദ്യമായി സ്വാഗതം പറഞ്ഞു. ആദ്യ പോസ്റ്റിലാകട്ടെ, മൂപ്പരുടെ കമന്റ്റ് വരുന്നത് വരെ ഞാന്‍ ഓഫീസില്‍ പോകാതെ കാത്തിരുന്നു. എനിക്ക് ധൈര്യവും ആത്മവിശ്വാസവും തന്നവരില്‍ പ്രധാനിയായ അദ്ദേഹം ഇപ്പോള്‍ ബ്ലോഗില്‍ ആക്റ്റീവല്ല. അവിടുന്നിങ്ങോട്ട് കണ്ണൂരാനെ സ്നേഹിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങള്‍ക്കു നന്ദിയും കടപ്പാടുമുണ്ട്.
-------
ചിലര്‍ അവരുടെ സ്വകാര്യദുഖങ്ങളും സന്തോഷങ്ങളും രഹസ്യങ്ങളും അറിയിക്കാറുണ്ട്. ഓരോ രഹസ്യങ്ങളും ഒരായിരം കഥകളാണ്. പലരും കാലാകാലങ്ങളായി അടുപ്പമുള്ള ഒരാളെ പോലെയാണ് എന്നെ കാണുന്നത്. എത്രയോ നിസ്സാരനായ എന്നെയവര്‍ സ്നേഹിക്കുന്നു. ഇഷ്ട്ടപ്പെടുന്നു. അക്ഷരം അഗ്നിയാണ്‌. ഉള്ളിലെ സ്പര്ദ്ധയെ കരിച്ചു കളയുന്ന അഗ്നി! ഈ അഗ്നിയില്‍ സ്ഫുടം ചെയ്തെടുക്കാന്‍ കഴിയട്ടെ നമ്മുടെ മനസ്സുകള്‍ .
-------
(Q) മാറിവരുന്ന സാംസ്കാരിക നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനം, ചില മൂരി ശൃംഗാരങ്ങള്‍ E-ലോകത്തും കണ്ടുവരുന്നുണ്ട്.
"സര്‍പ്രൈസ് വിസിറ്റ്" വിവാദത്തിനെ മുന്‍നിര്‍ത്തി ഞാന്‍എന്റെ ബ്ലോഗ്ഗില്‍സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍നിന്നും എനിക്ക് മനസ്സിലായത് മറ്റു ചില പെണ്‍ബ്ലോഗ്ഗര്‍മാര്‍ക്കും ഇങ്ങനെ അനുഭവങ്ങള്‍ ഉണ്‍ടായിട്ടുണ്ട് എന്നാണ്.
പക്ഷേ എനിക്ക് മനസ്സിലാകാതെ പോയ ഒരു വസ്തുത അതൊരു പെണ്‍പക്ഷ പോസ്റ്റ് ആയിരുന്നു എന്ന ആരോപണത്തേക്കാള്‍ അങ്ങനെ ചില വെളിപ്പെടുത്തലുകള്‍ചില ആണ്‍ബ്ലോഗ്ഗര്‍മാര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്‍..
അതായത് ചതിക്കുഴികളെ കുറിച്ചുള്ള മുന്നറിയിപ്പ് അവര്‍ക്ക് ഒരു പാരയായ പോലെയായുള്ള പ്രതികരണമായിരുന്നു പല അനോണി- ഈമെയില്‍ കമന്റുകളിലും. ഇപ്പോഴും അനോണിമാരുടെ ഈര്‍ഷ്യ തീര്‍ന്നിട്ടുമില്ല.! സ്ത്രീകളുടെ ബ്ലോഗ്ഗ്-സോഷ്യക്ല്‍നെറ്റ് വര്‍ക്കിങ്ങിനെ കണ്ണൂരാന്‍ ഈ പശ്ചാത്തലത്തില്‍എങ്ങനെ വിലയിരുത്തുന്നു?
-------
(A)ഇതിനാരെയും കുറ്റം പറയാന്‍ പറ്റില്ല. അതിന്റെ വ്യക്തമായ തെളിവാണ് ഇവ്വിഷയത്തില്‍ അകമ്പാടം ഇട്ട പോസ്ടിനെതിരെ ചിലര്‍ ഉറഞ്ഞു തുള്ളിയത്.
-എന്തിനു ഒരു പ്രൊഫൈലില്‍ കൊഞ്ചി നില്‍ക്കുന്നു
എന്ന് ബ്ലോഗിണിയോടു ചോദിച്ചാല്‍ ഉത്തരവുമായി വരുന്നത് നേരത്തേ പറഞ്ഞ ഞരമ്പ്‌ രോഗികളാണ്. എന്താ പെണ്ണിന് ഫോട്ടോ ഇട്ടാല്‍ എന്നാണു അവരുടെ ആക്രോശം! ഒരു പെണ്ണിന്റെ ഫോട്ടോ ടൈറ്റില്‍ചിത്രമായി ഇട്ട ബ്ലോഗില്‍ ആറു ദിവസം കൊണ്ട് 300 ഫോളോവേര്സ് ഇടിച്ചു കയറിയ E-ലോകമാണിത്. കാമം കത്തുന്ന നോട്ടവുമായി ഇളിച്ചു നില്‍ക്കുന്ന സ്വന്തം ഫോട്ടോ ഇട്ടവര്‍ പിന്നീട് എന്ത് സംഭവിച്ചാലും ആണുങ്ങളെ കുറ്റം പറയരുത്. ബ്ലോഗില്‍ വേറെയുമുണ്ടല്ലോ ലേഡീസ്. അവരെന്താ ഫോട്ടോ ഇടാത്തത്!
-------
ഞാനുമായി ചാറ്റ് ചെയ്യാറുണ്ടെന്നറിഞ്ഞ ഒരു ബ്ലോഗിണിയോടു മറ്റൊരു "രോഗിണി" പറഞ്ഞു കണ്ണൂരാന്‍ ആളത്ര നന്നല്ലെന്ന്. സത്യം കാലം തെളിയിച്ചു. ബ്ലോഗിണിയോടു ഫോട്ടോ വാങ്ങിയ രോഗിണി പിന്നെ വരുന്നത് ആണിന്റെ രൂപത്തില്‍ ! ആകെ ബഹളായി. ബ്ലോഗിണി പാതി മരിച്ചു. രോഗിണി സോറി പറഞ്ഞു. നിങ്ങളുടെ പോസ്റ്റില്‍ ഇട്ട കമന്റു പിന്‍വലിക്കണമെന്ന് യാചനയായി. ഭര്‍ത്താവിന്റെ ഫോട്ടോ ചുമ്മാതെ കാണിച്ചതാണെന്ന്! അതിനര്‍ത്ഥം ഭര്‍ത്താവിനുവേണ്ടി പെണ്ണിനെ കൂട്ടിക്കൊടുപ്പാണ് രോഗിണിയുടെ ഉദ്ദേശ്യം എന്നല്ലേ! ആണുംപെണ്ണുംകെട്ട ഇത്തരം കുറച്ചുപേരാണ് E-ലോകം നശിപ്പിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കണം. എന്തുപേരില്‍ എഴുതിയാലും കൊള്ളാം. പക്ഷെ ആള്‍മാറാട്ടം നടത്തി പീഡിപ്പിക്കരുത്.
-------
(Q) വര്‍ത്തമാനം പത്രത്തില്‍ ഈയ്യിടെ പ്രസിദ്ധീകരിച്ച കഥ വായിച്ചു..
ബ്ലോഗ് രചനയില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ശൈലിയിലാണ് ആ കഥ ഒരുക്കിയിരിക്കുന്നത്.
ഒരു ചെറുകഥയുടെ ക്രാഫ്റ്റ് അതിന്റെ ചാരുതയോടെ തന്നെ അതിലുണ്ട്. എന്നാല്‍
ബ്ലോഗ്ഗിലെ രചനകളാവട്ടെ അത്രയൊന്നും ഗഹനവുമല്ല.
എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്..?
ബ്ലോഗ്ഗില്‍ നര്‍മ്മം എഴുതിയാല്‍ മാത്രമേ കണ്ണൂരാന് ആളെക്കിട്ടൂ എന്ന ഉള്‍ഭയമാണോ ഇതിനു പിന്നില്‍ ?
അതോ അത്തരം നല്ല കഥകള്‍ ബ്ലോഗ്ഗില്‍ പോസ്റ്റിയാല്‍ നൂറും നൂറ്റമ്പതും കമന്റ് കണ്ട് ആനന്ദക്കണ്ണീരൊഴുക്കാന്‍ പറ്റില്ലാ എന്ന് തോന്നുന്നത് കൊണ്ടോ ?
-------
(A) ഈ ചോദ്യം ചോദിക്കാന്‍ ഒരര്‍ഹതയും നിങ്ങള്‍ക്കില്ല. കാരണം എനിക്കുള്ളിലെ "ഉള്‍ഭയം" വളര്‍ത്തുന്നതില്‍ നിങ്ങള്‍ക്കുമില്ലേ പങ്ക്? എന്റെ ആദ്യ പോസ്റ്റിലും രണ്ടാമത്തെ പോസ്റ്റിലും ആദ്യകമന്റിട്ട് വരവേറ്റത് നിങ്ങളാണ്. അത് സാരമില്ലെന്ന് വെയ്ക്കാം. പക്ഷെ എന്റെ പരീക്ഷണങ്ങളെ മുന്‍നിര്‍ത്തി ഒരു പോസ്റ്റ്‌ തന്നെ നിങ്ങളിട്ടു. എന്നെ പൊക്കിയടിച്ചു. ഒരു പൂച്ചയെപ്പോലെ പമ്മി നടക്കാന്‍ ബ്ലോഗില്‍ കയറിയ എന്നെ നിങ്ങളൊക്കെക്കൂടി പുലിയും നരിയുമാക്കി. അതൊക്കെ എനിക്ക് നല്‍കിയത് ഭാരിച്ച സമ്മര്‍ദ്ധങ്ങളായിരുന്നു. അടുത്തത് ഇതിനേക്കാള്‍ മെച്ചപ്പെടണം എന്ന ചിന്ത സ്വാഭാവികമായും ഉള്‍ഭയം ഉണ്ടാക്കിയിട്ടുണ്ട്.
-------
അങ്ങിങ്ങായ്‌ കോറിയിട്ടത് പോസ്റ്റ്‌ ചെയ്യാനുള്ള ഒരു വഴിയായി ബ്ലോഗിനെ കണ്ടിട്ടില്ല. ആദ്യ ഭാഗത്ത്‌ പറഞ്ഞതുപോലുള്ള ചില ദുരനുഭവങ്ങളും കുരുത്തക്കേടുകളും പ്രതികരണങ്ങളും നാലാള്‍ അറിയണമെന്നേ ആഗ്രഹിച്ചുള്ളൂ. പേരെടുക്കണമെന്ന് മോഹിച്ചിട്ടില്ല.
മുക്താര്‍ ആവശ്യപ്പെട്ടത് അനുഭവം എഴുതിക്കൊടുക്കാനായിരുന്നു. എന്റെ സ്നേഹിതന്‍ പറഞ്ഞ ഒരനുഭവമാണത്. മക്കളാല്‍ ഒറ്റപ്പെടുന്ന പിതാവിനെ ഗഹനമായേ കാണാന്‍ കഴിയൂ. അതില്‍ ഹാസ്യം ചേര്‍ക്കുമ്പോള്‍ ചോര്‍ന്നു പോകുന്നത് സഹജീവി സ്നേഹമാണ്. അത്തരം എഴുത്തുകള്‍ക്ക് അനേകം കമന്റുകള്‍ ആഗ്രഹിക്കുന്നത് പാപമായിരിക്കും.
-------
(Q) തിരുകേശ വിവാദം,അതിനോടനുബന്ധിച്ചിറങ്ങിയ നിരവധി അനുകൂലവും പ്രതികൂലവുമായ പോസ്റ്റുകള്‍ , ബെര്‍ളിയുടെ സദാചാര നിലപാടിനെതിരെ വള്ളിക്കുന്ന് തൊടുത്തുവിട്ട പരിഹാസ ബോംബ്‌ - ഒപ്പം ബഷീറിന്റെ ലീഗാനുഭാവ ബ്ലോഗ്ഗിംഗിനെ കണക്കിനു വിമര്‍ശിച്ച് ശ്രീജിത്ത് കുണ്ടോട്ടിയുടെ പോസ്റ്റ്. ബ്ലോഗ്ഗ് മീറ്റുകളിലൂടെ പരസ്പരം ഐക്യവും സഹകരണവും കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ തന്നെ അവര്‍ക്കിടയിലെ സ്പര്‍ദ്ധ വര്ദ്ധിക്കുകയാണോ?
അതോ ഇതൊക്കെ പരസ്പരമറിഞ്ഞുകൊണ്ട് ഹിറ്റ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു തന്ത്രമാണോ..? എന്താണ് കണ്ണൂരാന്റെ നിലപാട്?
-------
(A) വിവരമുള്ള ബ്ലോഗര്‍ E-ലോകത്ത് സ്വന്തമായൊരു identity ഉണ്ടാക്കാനുള്ള ശ്രമത്തിലും അന്വേഷണത്തിലുമായിരിക്കണം. ഞാനൊരു ബ്ലോഗറാണ് എന്ന അവകാശവാദം കൊണ്ട് ബ്ലോഗില്‍ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. എഴുത്താണ് പ്രധാനം. അത് ചിലര്‍ക്ക് മതപരമായ ഒരു കര്‍മ്മമായിരിക്കുമ്പോള്‍ വേറെ ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാനുള്ള ഇടവഴിയായിരിക്കും. ആശയത്തില്‍ നിന്നും വിഭിന്നമാണ് ആദര്‍ശം. ഒന്ന് ജീവിതവും മറ്റൊന്ന് ഉപജീവനുമായി മാറിക്കഴിഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. അതിന്റെ അലയൊലികള്‍ ബ്ലോഗിലെത്തിയതില്‍ അത്ഭുതപ്പെടാനില്ല.
-------
ഇത്തരം ബ്ലോഗുകളില്‍ ആദ്യം മുതല്‍ക്കേ പോകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ വായിക്കുന്നതേ വെറുപ്പാണ്. ഇവിടെ എന്തെല്ലാം വിഷയങ്ങള്‍ വേറെ കിടക്കുന്നു. എന്തിനു അന്യമനസ്സുകളെ വേദനിപ്പിക്കണം!
അന്യന്റെ മതത്തെയോ സംസ്ക്കാരത്തെയോ സംഘടനയേയോ പാര്‍ട്ടിയേയോ വിശ്വാസ സംഹിതകളെയോ കുറിച്ച് എഴുതപ്പെടുന്ന ബ്ലോഗുകളില്‍ കമന്ടിടുന്നവരില്‍ കൂടുതലും സാധാരണ ബ്ലോഗുകളില്‍ കാണാത്തവരാണ്. മഴക്കാലത്ത് മാത്രം കാണപ്പെടുന്ന പൊക്രാച്ചിത്തവളകളെപ്പോലെ എവിടുന്നെല്ലാമോ ഒലിച്ചുവരുന്നവര്‍ ! എന്നിട്ട് ഉളുപ്പില്ലാതെ തലതല്ലിക്കീറും. ഒടുവില്‍ കമന്റു ബോക്സ് നിറയുമ്പോള്‍ ബ്ലോഗര്‍ക്ക് രതിമൂര്‍ച്ച! ഹൌ.. യാഹുവാനന്ദ ഭവന്തു സ്വാഹ..!
-------
(Q) എഴുത്തില്‍ ആരും സ്വാധീനിച്ചിട്ടില്ലെന്ന് പറഞ്ഞല്ലോ. പക്ഷെ ജീവിതത്തില്‍ ആരാണ് കണ്ണൂരാന്റെ റോള്‍ മോഡലെന്നു വിശദീകരിക്കാമോ?
-------
(A) ഏതൊരാളുടെയും ജീവിതത്തിലെ ദിശ നിര്‍ണയിക്കുന്നത് Social Intelligence ആണ്. എബ്രഹാം ലിങ്കന്‍ വിളക്കുമാടത്തിനു കീഴിലിരുന്ന് ഹോം വര്‍ക്ക്‌ ചെയ്തത് ചരിത്രത്തിലുണ്ട്. എനിക്ക് പക്ഷെ അങ്ങനെയൊരു സാഹചര്യമില്ലാതിരുന്നതിനാല്‍ ഞാനത് മാതൃകയാക്കേണ്ട കാര്യമില്ല. എന്റെ ചുറ്റുപാടുകളില്‍ നിന്നൊരാളെയാണ് ഞാന്‍ കണ്ടെത്തേണ്ടത്. അങ്ങനെയെങ്കില്‍ കണ്ടുമുട്ടിയ ഓരോ വ്യക്തികളില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. മദ്രസയിലെ A T ഉസ്താദും ഒമ്പതിലെ അരവിന്ദന്‍ മാഷും കോളേജിലെ മാര്‍ട്ടിന്‍ സാറും അതാത് കാലങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളവരാണ്‌.
-------
പക്ഷെ അഹമദാജിയെന്ന വാപ്പ തന്നെയാണ് എന്റെ ഏറ്റവും വലിയ റോള്‍ മോഡല്‍ . ഓരോ തെറ്റില്‍ നിന്നും എന്നെ തടഞ്ഞതും തടയുന്നതും വാപ്പയുടെ മുഖമാണ്. കാറ്റിനെതിരെതിരെയും വെളിച്ചത്തിനു നേര്‍ക്കും പാഞ്ഞടുക്കുന്ന ഒരാളായിട്ടാണ് വാപ്പയെ ഞാന്‍ നോക്കിക്കാണുന്നത്. ഓര്‍മ്മവെച്ച നാള്‍മുതല്‍ വാപ്പ ഒരാള്‍ക്കും കടക്കാരനല്ല. മറ്റൊരാളുടെ കുറ്റമോ കുറവോ പറയാറില്ല. അസാധാരണ ബുദ്ധിയും ധൈര്യവും!
-------
രസകരമാണ് വാപ്പയുമായുള്ള അനുഭവങ്ങളത്രയും. ഒരിക്കല്‍ ഞാനും വാപ്പയുംകൂടി ഒരു സ്ഥലം കാണാന്‍ പോയി. അവിടെയെത്തിയപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥനോട് വാപ്പയെ ചൂണ്ടി, കൊണ്ടുപോയ ആള്‍ പറഞ്ഞു. 'ഹാജിയാരാണ് ഇനിയിതിന്റെ ഉടമസ്ഥന്‍'. ഉടന്‍തന്നെ എന്നെച്ചേര്‍ത്തുനിര്‍ത്തി വാപ്പാന്റെ കമന്റു വന്നു. "ഇവനാണ് മുതലാളി. ഇവന്റെ മുതലാളി ഞാനും." ആ ഒരു വാക്കില്‍ മൊത്തം വിലയില്‍ നിന്നും ഒന്നേകാല്‍ കുറഞ്ഞു.
ഓരോ പോസ്റ്റിലും 'ഞാന്‍ അഹമദാജിയുടെ മോനാ' എന്ന് വീമ്പിളക്കുന്നത് ചുമ്മാതല്ല. അഭിമാനം കൊണ്ടാണ്. ഒരു നിര്‍വ്യാജ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ എനിക്ക് പ്രചോദനമായ എന്റെ വാപ്പയല്ലാതെ മറ്റൊരാളും എന്നെ ഇത്രയും സ്വാധീനിച്ചിട്ടില്ല.
-------_______________________________________________________________________________________________________
-------
പ്രിയപ്പെട്ട വായനക്കാരേ, എനിക്ക് അറിയാനുള്ളത് ഞാന്‍ ചോദിച്ചു കഴിഞ്ഞു. കണ്ണൂരാന്‍ മറുപടിയും പറഞ്ഞു. ഇനി നിങ്ങളുടെ ഊഴമാണ്.
നിങ്ങള്‍ക്കു ചോദിക്കാനുള്ളത് കമന്റിലൂടെ ചോദിക്കാം. കണ്ണൂരാന്‍ നിങ്ങളോട് മറുപടി പറയുന്നതായിരിക്കും. എല്ലാവര്ക്കും നന്ദി. സഹകരിച്ച കണ്ണൂരാന് പ്രത്യേകം നന്ദി.
-------


154 Responses to ""കണ്ണൂരാന്‍" : The Man behind the Name!"
mukthaRionism said...

ഹ കൊള്ളാലോ..
ബഡുക്കൂസുകളേ ഇങ്ങളിത് നേരം കെട്ട നേരത്ത്
പോസ്റ്റിയാലെങ്ങനാ..
ഞാന്‍ പോയിട്ട് നല്ല നേരം നോക്കി വരാം..
വായിച്ചിട്ടു തരാം, രണ്ടാള്‍ക്കുള്ളതും.
അല്ല പിന്നെ.
ഹായ് കൂയ് പൂയ്!


Friday, July 22, 2011 at 8:04:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വായിച്ചു. സത്യം പറയാം. അത്രയ്ക്ക് രസിച്ചില്ല. അമിതമായ ആത്മവിശ്വാസവും കുറച്ച് അഹങ്കാരവും ഉള്ളത് പോലെ തോന്നി. പക്ഷെ, ബ്ലോഗിലെ കവിതകളെക്കുറിച്ച് പറഞ്ഞ കമന്റിന് മാര്‍ക്ക് നൂറില്‍ നൂറ്. :-)


Friday, July 22, 2011 at 8:10:00 AM GMT+3
വഴിപോക്കന്‍ | YK said...
This comment has been removed by the author.
SHANAVAS said...

ഈ ചോദ്യോതരത്തില്‍ ഏതാണ്ട് എല്ലാ കാര്യങ്ങളും ആയിട്ടുണ്ട്‌..പിന്നെ ഞാന്‍ കണ്ണൂരാനെ മോനെ എന്നാണു വിളിക്കാറ്..മക്കള്‍ കാണിക്കുന്ന കുറുമ്പ് എല്ലാ ആവശ്യത്തിന് ഇവന്റെ കയ്യിലും ഉണ്ട്..കൂടെ ചൂടനും..ഞാന്‍ ആകെ ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നത് എന്റെ പകുതി മാത്രം പ്രായം ഉള്ള ഇവനോട് മാത്രമാണ്..ഈ വ്യക്തിത്വം ഞാന്‍ ഇഷ്ടപ്പെടുന്നു..കാരണം ആള്‍ സരസനാണ്..കുറുമ്പന്‍? അതെ കുറുമ്പനും ആണ്...പിന്നെ,ഷാബു മാഷേ, ഇവന്‍ ആളു പാവമാ...നാക്കിന്റെ പച്ചയെ ഉള്ളൂ..തന്റേടത്തോടെ അഭിപ്രായം പറയുന്നത് കൊണ്ട് തോന്നുന്നതാ..


Friday, July 22, 2011 at 8:52:00 AM GMT+3
Mizhiyoram said...

പെട്ടെന്ന് വായിച്ചു തീര്‍ക്കാനുണ്ടായിരുന്നതുകൊണ്ട്‌,
കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല.
എന്നിരുന്നാലും, അഭിനന്ദനാര്‍ഹമാണ് ഈ മനസ്സ് തുറന്നുള്ള എഴുത്ത്.
പക്ഷെ എവിടൊക്കെയോ അഹങ്കാരമോ,
അമിത ആത്മവിശ്വാസമോ നിഴലിക്കുന്നതായി തോന്നി.
സമയം കിട്ടുമ്പോള്‍ ഒന്നുകൂടെ വായിക്കാം.


Friday, July 22, 2011 at 9:01:00 AM GMT+3
yousufpa said...

ആദ്യമൊക്കെ ആ ബീഡിക്കോയയുടെ എടപാട് എനിയ്ക്ക് പിടിക്കില്യായിരുന്നു. പിന്നെപ്പോഴൊ അവൻ യൂസു എന്നു വിളിച്ച് മനസ്സിൽ കുറ്റിയേറുകയായിരുന്നു.ഇന്ന് ഒഴിവാക്കാനാവാത്ത ഒരു സൗഹൃദം ഞങ്ങളിൽ കുടിപാർക്കുന്നു.

നല്ല പോസ്റ്റാണ്‌ നൗഷാദ്.


Friday, July 22, 2011 at 9:13:00 AM GMT+3
K@nn(())raan*خلي ولي said...

@@
സ്വപ്നജാലകം & ashraf :
എന്റെ വാക്കുകളില്‍ അഹങ്കാരം തോന്നിയോ!
ഇനി ശ്രദ്ധിക്കാം കേട്ടോ.
(ഹും. എന്തോന്ന് ശ്രദ്ധിക്കാന്‍! ഇക്കാലത്ത് കാശ്കൊണ്ട് മാത്രം ജീവിക്കാനാവില്ലല്ലോ)

ഹഹഹാ..!


Friday, July 22, 2011 at 9:35:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വഴിപോക്കന്‍, കണ്ണൂരാന്‍ തന്നെ പറഞ്ഞിട്ടുണ്ട് തന്റെ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം ചെയ്ത തന്ത്രങ്ങളും ഹോംവര്‍ക്കുകളും പരിശ്രമങ്ങളും. അതിന് അദ്ദേഹത്തിനെ പ്രശംസിക്കാതെ വയ്യ. പക്ഷെ, താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും ആദ്യ പോസ്റ്റ് എഴുതി വെറുതേയിരുന്നപ്പോള്‍ പോസ്റ്റിലെ ആത്മവിശ്വാസം കണ്ട് കമന്റുകള്‍ വന്ന് ഇങ്ങോട്ട് മറിയുകയായിരുന്നുവെന്ന്. ഒരിക്കല്‍ തന്റെ ബ്ലോഗിലേയ്ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ കഴിവും പ്രശംസനീയം. പക്ഷെ, അഷറഫ് അമ്പലത്ത് പറഞ്ഞത് പോലെ എവിടെയോ അഹങ്കാരത്തിന്റെ നേരിയ നിഴല്‍.എന്തും തോന്നുന്നതുപോലെ പറയുന്നതല്ല ആത്മവിശ്വാസം. ഞങ്ങളേക്കാള്‍ പ്രായവും പക്വതയുമുള്ള ഷാനവാസ് ചേട്ടന്‍ പറയുന്നത് ശരിയായിരിക്കും. പക്ഷെ, ഈ ബൂലോകത്ത് ഒരു മനുഷ്യന്റെ മനോഭാവം വിലയിരുത്തുന്നത് അയാളുടെ വാക്കുകളിലൂടെയാണ്, എത്ര നല്ലവനായാലും കൊള്ളരുതാത്തവനായാലും. ശരിയല്ലേ? അപ്പോള്‍, അങ്ങനെ തോന്നുന്നതില്‍ തെറ്റ് പറയാന്‍ പറ്റുമോ? ഇനി നൌഷാദി നോടായി മാത്രം. "വയസ്സ് 28ആയെന്നു മനസ്സിലാക്കുന്നു. എഴുത്തിനും ശൈലിക്കും നിലപാടുകള്‍ക്കും മറുപടികള്‍ക്കുമൊക്കെ പ്രായത്തില്‍കവിഞ്ഞ പക്വത കാണുന്നു." ഈ അഭിമുഖം വായിക്കുന്ന ആര്‍ക്കും ഇങ്ങനെ തോന്നില്ല. :-)


Friday, July 22, 2011 at 9:38:00 AM GMT+3
- സോണി - said...

ചോദ്യങ്ങള്‍ നന്നായി. ഒരുവിധം കാര്യങ്ങളൊക്കെ കവര്‍ ചെയ്ത അഭിമുഖം. പിന്നെ, ഒരര്‍ത്ഥത്തില്‍ അനോണി ആയിരിക്കുന്നതിന്റെ അത്ര തന്റേടം സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ എടുക്കാനാവില്ല. പ്രത്യേകിച്ച് ഈ രീതിയില്‍ എഴുതുന്ന ഒരാള്‍ക്ക്‌. പിന്നെ, കമന്റ്റുകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് എവിടെയും തുറന്നുപറയാനുള്ള തന്റേടത്തിന് ഒന്നല്ല, ഒന്നര മാര്‍ക്ക്.


Friday, July 22, 2011 at 9:47:00 AM GMT+3
- സോണി - said...

പിന്നെ, ഈ ചോദ്യം കണ്ണൂരാനോടാണ്. പോസ്റ്റ് ഇട്ട ശേഷമാണ് എഡിറ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകണ്ടു. എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യവും അതാണ്‌. ഡാഷ്ബോര്‍ഡില്‍ പോസ്റ്റ് കണ്ട് വായിക്കാനുള്ള ആവേശത്തില്‍ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ പോസ്റ്റിനു പകരം ചിലപ്പോള്‍ അറിയിപ്പായിരിക്കും, പോസ്റ്റ് ഒരാഴ്ച കഴിഞ്ഞുകാണാമെന്ന്. അതൊരുമാതിരി.....!! എഴുതുന്നത്‌ പതിനാലാവര്‍ത്തി വായിച്ചുനോക്കിയിട്ടെ ആരും പോസ്റ്റ് ചെയ്യാവൂ എന്ന് പറഞ്ഞ കണ്ണൂരാന്‍ സ്വന്തംകാര്യത്തില്‍ അത് ചെയ്യാത്തതെന്താ? അതോ അതും ആളെ കൂട്ടാനുള്ള....?


Friday, July 22, 2011 at 9:53:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

കമന്റ്റുകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് തുറന്നുപറഞ്ഞതിനെ അഭിനന്ദിക്കുന്നു. പക്ഷെ, ചവറ് കവിതകള്‍ എഴുതുന്നുവെന്ന് പറഞ്ഞ് കണ്ണൂരാന്‍ ആക്ഷേപിച്ച ബ്ലോഗറുമാരും കമന്റിന് വേണ്ടി തന്നെയാണ് അത് ചെയ്യുന്നത്! അപ്പോള്‍ പിന്നെ അവരെ കുറ്റപ്പെടുത്താന്‍ കണ്ണൂരാനെന്തവകാശം? അതല്ല അവര്‍ എഴുതുന്നത് ചവര്‍ ആയതുകൊണ്ടാണ് ആക്ഷേപിച്ചതെന്ന് വാദിച്ചാല്‍ താങ്കള്‍ എഴുതുന്നത് ചവറ് ഹാസ്യമാണെന്ന് തിരിച്ച് അവരും പറയും. :-) ഏതായാലും ഞാന്‍ കവിത ഒന്നുമെഴുതാറില്ല. ഭാഗ്യം!!!


Friday, July 22, 2011 at 9:59:00 AM GMT+3
K@nn(())raan*خلي ولي said...

@ സോണി :
അയ്യോ ചൂടാവല്ലേ. അപ്പറഞ്ഞത് പുതിയതായി ബ്ലോഗില്‍ വരുന്നവരോടാണ്. എത്രയോ നല്ല പോസ്റ്റുകള്‍ എഴുതുന്നാളുടെ അശ്രദ്ധകാരണം വായിക്കപ്പെടാതെ പോകുന്നുണ്ട്. നല്ല കഥകള്‍ - നല്ല കവിതകള്‍ - നല്ല അനുഭവങ്ങള്‍ -!
ഇക്കാര്യം സോണിയും കണ്ടിരിക്കും. അവരോടുള്ള എന്റെ അപേക്ഷയാ ഞാന്‍ പറഞ്ഞത്.

(ഹെന്റെ സോണീ, ബ്ലോഗിലേക്ക് ആളെക്കൂട്ടുക എന്നത് എത്ര അദ്ധ്വാനമുള്ള പണിയാ!)


Friday, July 22, 2011 at 10:04:00 AM GMT+3
- സോണി - said...

@ ഷാബു : കമന്റ് ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല, അത് നല്ലതായാലും ചീത്തയായാലും. പിന്നെ, ചിലര്‍ അതിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു. ചിലര്‍ക്ക് കിട്ടിയാല്‍ കൊള്ളാം, ചിലര്‍ അതിനു വേണ്ടി ശ്രമിക്കും, ഇനിയും ചിലര്‍ക്ക് ആക്രാന്തവും അത്യാഗ്രഹവും കാണും, ചിലര്‍ വിരട്ടുന്നുണ്ടാവും (അക്കാര്യം കണ്ണൂരാന്‍ പറഞ്ഞാണ് അറിയുന്നത്), അവരാണ് ദിവസം പലതവണ പോസ്റ്റിനെപ്പറ്റി മെയില്‍ചെയ്ത് ശല്യപ്പെടുത്തുന്നു എന്ന് പലരും പലയിടത്തും പരാതി പറയുന്നത്. ശല്യം സഹിക്കാതെ പോയി കമന്റ്റ് ഇടാറുണ്ട് എന്ന് പലരും പറയുന്നു. ഇവിടെ ഞാന്‍ കണ്ണൂരാനെ അഭിനന്ദിച്ചത് തന്റെ ആക്രാന്തം തുറന്നു സമ്മതിച്ചതിലാണ്. അയാളുടെ വാക്കുകളില്‍ അഹങ്കാരമുണ്ട്, സമ്മതിക്കാതെ വയ്യ. പക്ഷെ അതാണ്‌ കണ്ണൂരാന്റെ ഐഡന്റിറ്റി തന്നെ. എവിടെയെങ്കിലും പേര് മറച്ചിട്ട് അയാളുടെ ഒരു കമന്റ് കാണിച്ചുതാ, ഞാന്‍ പറയും (ഞാന്‍ മാത്രമല്ല ഇവിടെ പലരും) അത് കണ്ണൂരാന്റേതാണെന്ന്. (അയാള്‍ പറഞ്ഞ ചവറുകവിതകള്‍ എഴുതുന്ന കൂട്ടത്തില്‍ ഞാനും ഉണ്ടാവുമെന്ന് മനസ്സിലാക്കിത്തന്നെയാണ് ഇതൊക്കെ പറഞ്ഞത്.)


Friday, July 22, 2011 at 10:09:00 AM GMT+3
Hashiq said...

നല്ല ഒരു സിനിമ കാണാന്‍ പോകുന്നതിനു മുമ്പേ അതിന്റെ അണിയറ പ്രവര്‍ത്തകരെ അടുത്തറിയാന്‍ ആരെങ്കിലും പോകാറുണ്ടോ? എഴുതിയ ആളെക്കുറിച്ചുള്ള മുന്‍വിധികളോടെ പോസ്റ്റുകള്‍ വായിക്കാറില്ല. എഴുതുന്നത് മനസിലാകുന്നതും സാമാന്യ ബുദ്ധിക്കു നിരക്കുന്നതും ആണെങ്കില്‍ ആ എഴുത്ത് നന്നായി ആസ്വദിക്കുന്നു. എന്താണ് കണ്ണൂരാന്‍ ഏതാണ് കണ്ണൂരാന്‍ എന്ന് അറിയുന്നതിന് മുമ്പാണ് 'കല്ലി വല്ലി' വായിച്ചു തുടങ്ങുന്നത്. കണ്ണൂരാന്‍ കല്ലി വല്ലി......... പക്ഷെ 'കല്ലി വല്ലി' അത്രക്ക് കല്ലി വല്ലി ആയി എടുക്കാന്‍ തോന്നിയിട്ടില്ല.
അകമ്പാടം ഈ ജോലി നന്നായി ചെയ്തു തീര്‍ത്തു.............


Friday, July 22, 2011 at 10:15:00 AM GMT+3
സിവില്‍ എഞ്ചിനീയര്‍ said...
This comment has been removed by the author.
സിവില്‍ എഞ്ചിനീയര്‍ said...

തികച്ചും ആത്മവിശ്വാസം നിറഞ്ഞ മനസ്സില്‍ നിന്ന് വരുന്ന വാക്കുകള്‍, നര്‍മം ചാലിച്ചെഴുതിയ തന്‍റെ അനുഭവങ്ങള്‍ കുഞ്ഞു പോസ്റ്റുകള്‍ ആക്കി "കല്ലിവല്ലി" എന്നാ പേരില്‍ നമുക്ക് തരുന കണ്ണൂരാന്‍ എന്നാ ബ്ലോഗര്‍ക്ക് എല്ലാ ആശംസകളും.
ആദ്യത്തെ പോസ്റ്റിനു തന്നെ നൂറില്‍ അധികം കമന്റ്സ് കിട്ടിയിട്ടുണ്ടെങ്കില്‍ അത് അങ്ങേരുടെ കഴിവ് മാത്രം അല്ലെ?, അന്ന് ഒരു ബ്ലോഗ്‌ പോലും ഇല്ലാത്ത കണ്ണൂരാന് സ്തുതി പാടിയിട്ടു ഈ നൂറു പേര്‍ക്ക് എന്ത് കാര്യം
അല്ലേലും ഇതില്‍ പറഞ്ഞത് സത്യം അല്ലെ?, ആരാണ് ഒരു കമന്റ്‌ എങ്കില്‍ ഒരു കമന്റ്‌ അധികം കിട്ടിയാല്‍ വേണ്ടാന്നു വക്ക്യതത്തു. അക്ഷരം വിറ്റു ജീവിക്കുന്നവര്‍ അല്ലെ പല പ്രശസ്ത സാഹിത്യകാരന്മാരും. അവര്‍ പറയട്ടെ എഴുതുന്നത്‌ പൈസക്ക് വേണ്ടി അല്ല എന്ന്. ആദ്യം എഴുതിയത് അതിനു വേണ്ടി അല്ലായിരിക്കാം. പക്ഷെ പിന്നീടും പലതു എഴുതിയത് തന്‍റെ പുസ്തകങ്ങള്‍ വിറ്റഴിഞ്ഞ ആത്മവിശ്വാസത്തില്‍ നിന്ന് തന്നെയാണ്. കമന്റ്‌ വിറ്റ്‌ കഞ്ഞി കുടിക്കാന്‍ പറ്റില്ലെങ്കിലും അത് തരുന്ന ആത്മവിശ്വാസം തന്നെ ആണ് അടുത്തത് എഴുതാന്‍ ഒരു പരിധി വരെ പിന്തുണ
കണ്ണൂരാന്‍ എല്ലാ ആശംസകളും


Friday, July 22, 2011 at 10:20:00 AM GMT+3
K@nn(())raan*خلي ولي said...

@ സോണി :
>> ചിലര്‍ വിരട്ടുന്നുണ്ടാവും (അക്കാര്യം കണ്ണൂരാന്‍ പറഞ്ഞാണ് അറിയുന്നത്), അവരാണ് ദിവസം പലതവണ പോസ്റ്റിനെപ്പറ്റി മെയില്‍ചെയ്ത് ശല്യപ്പെടുത്തുന്നു എന്ന് പലരും പലയിടത്തും പരാതി പറയുന്നത്. ശല്യം സഹിക്കാതെ പോയി കമന്റ്റ് ഇടാറുണ്ട് എന്ന് പലരും പറയുന്നു <<

എനിക്ക് ബ്ലോഗേര്‍സിന്റെ മെയില്‍ ഐഡി തന്നത് ഹംസക്കയും ജിഷാദും ഹാഷിമും ആണ്. പക്ഷെ എന്റെ അശ്രദ്ധകൊണ്ട് തുടക്കത്തില്‍ ഈ മൂന്നു ഗ്രൂപ്പിലേക്കും പോസ്റ്റിലേക്ക് ക്ഷണിച്ചുകൊണ്ട് മെയില്‍ പോകുമായിരുന്നു. വളരെ വൈകിയാണ് ഞാനിത് അറിയുന്നത്. ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. പിന്നെ "വിരട്ടുന്ന" കാര്യം. അത് ചാറ്റിലെ അടുത്തഫ്രെണ്ട്സിനോട് ചുമ്മാ ഒരു രസം.

(നിങ്ങള്‍ സോണിയോ അതോ ഉണ്ണിയാര്‍ച്ചയോ! രണ്ടും കല്‍പ്പിച്ചാണ്‌ പുറപ്പാടല്ലേ)

**


Friday, July 22, 2011 at 10:27:00 AM GMT+3
ഒരു ദുബായിക്കാരന്‍ said...

കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും ഉരുളയ്ക്ക ഉപ്പേരി പോലുള്ള മറുപടികളും..ഹൃദ്യമായ അഭിമുഖം.
ഞാന്‍ ഈ ബൂലോകത്ത് വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ .എന്റെ ധാരണ കണ്ണൂരാന്‍ വളരെ സീനിയര്‍ ആയ ബ്ലോഗര്‍ ആണെന്നായിരുന്നു. കാരണം പുള്ളിയുടെ ഓരോ പോസ്റ്റും വായിച്ചു അതിലെ നര്‍മ്മവും കിടിലന്‍ ഉപമയും നാടന്‍ ശൈലിയും വളരെ അത്ഭുദത്തോടെയാണ് ഒരു വായനക്കാരന്‍ എന്നാ നിലയില്‍ ഞാന്‍ നോക്കി കണ്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ വളരെ കുറിച്ച് പോസ്റ്റുകളെ പുള്ളിയുടെതായി വന്നിട്ടുള്ളൂ എന്നതും എനിക്ക് ആശ്ച്ചര്യമുണ്ടാക്കിയിരുന്നു. പത്രത്തിലെ വാര്‍ത്തകള്‍ വളച്ചൊടിച്ചും വാര്‍ത്തകളില്‍ പൈങ്കിളി ചേര്‍ത്തും പിന്നെ അത്യാവശ്യം വര്‍ഗീയ മസാല ചേര്‍ത്തും നാലും അഞ്ചും പോസ്റ്റുകള്‍ ദിവസം പടച്ചു വിടുന്ന തലപ്പോട്ടന്‍ ബ്ലോഗര്‍മാര്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് കണ്ണൂരാന്‍ എന്നാണ് എനിക്ക് തോന്നിയത്. . ബ്ലോഗരുടെ ഇഷ്ടക്കേട് സമ്പാതിക്കാതിരിക്കാന്‍ അല്ലെങ്കില്‍ ഒരു തിരച്ചു കമന്റ്‌ പ്രതീക്ഷിച്ചു ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത പോസ്റ്റുകള്‍ക്ക്‌താഴെ 'നന്നായിരിക്കുന്നു', 'കിടിലന്‍', 'ഗംഭീരം', എന്നൊക്കെ എഴുതുന്ന ശീലമാണ് മിക്കവാറും പിന്തുടരുന്നത്. അവിടെയും കണ്ണൂരാന്‍ വിഭിന്നമാണ്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന കണ്ണൂരാന്റെ ആണത്തം പല ബ്ലോഗര്‍മാരും കാണിക്കാറില്ല. ഇക്കഴിഞ്ഞദിവസം ഒരു ബ്ലോഗര്‍ കമന്റ്ബോക്സ് പൂട്ടി സീല്‍ വെച്ചതിനെ കുറിച്ച് കണ്ണൂരാന്റെ കാഴ്ചപ്പാട് അഭിനദ്ധനീയം ആണ്. കാരണം ബ്ലോഗിങ് എന്നത് എഴുത്തുകാരനും വായനക്കാര്‍ക്കും ആശയ വിനിമയത്തിനുള്ള ഒരു ഉപാധിയാണ്. പറയാനുള്ളത് മെയില്‍ ചെയ്‌താല്‍ അത് എഴുത്തുകാരനും ഒരു വായനക്കാരനും തമ്മിലുള്ള സംവേദനം ആയി ചുരുങ്ങും. ഒരേ അഭിപ്രായമുള്ള അല്ലെങ്കില്‍ വിഭിന്ന അഭിപ്രായമുള്ള വേറെയും വായനക്കാര്‍ ഉണ്ടാകും. അവര്‍ക്ക് ഈ അഭിപ്രായങ്ങള്‍ കാണാന്‍ ഉള്ള അവസരം ആണ് കമന്റ്‌ ബോക്സ് അടച്ചു പൂട്ടുന്നതിലൂടെ നഷ്ടപ്പെടുന്നത്.

ഒരു ബ്ലോഗ്‌ തുടങ്ങാന്‍ വേണ്ടി കണ്ണൂരാന്‍ രണ്ടു മാസം ഹാര്‍ഡ് വര്‍ക്ക്‌ ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. കാരണം ഞാന്‍ ബ്ലോഗ്‌ തുടങ്ങിയത് വെറും രണ്ടു ദിവസം കൊണ്ടാണ്. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ എന്തൊക്കെ ഹോം വര്‍ക്ക്‌ ചെയ്യണം,തന്റെ ബ്ലോഗ്‌ എങ്ങനെ മാര്‍ക്കറ്റ്‌ ചെയ്യാം, വിമര്‍ശനങ്ങളെ എങ്ങനെ നേരിടാം എന്നതിലൊക്കെയുള്ള കണ്ണൂരാന്റെ കാഴ്ചപ്പാടുകള്‍ പുതിയ ബ്ലോഗര്‍മാക്കുള്ള നല്ല tips ആയിട്ടാണ് എനിക്ക് തോന്നുന്നത്. അതൊരിക്കലും അഹങ്കാരം അല്ല. ആത്മവിശ്വാസം ആണ്. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അഹങ്കാരമായി തോന്നിയേക്കാം..അത് അവരുടെ മണ്ടത്തരം എന്നെ എനിക്ക് പറയാനുള്ളൂ.


Friday, July 22, 2011 at 10:38:00 AM GMT+3
ഫസലുൽ Fotoshopi said...

വളരെ താല്പര്യത്തോടെ ഒരൊറ്റയിരിപ്പിനു വായിച്ചുതീർത്തു ഇത്, കണ്ണൂരാനോട് സംസാരിച്ച ഒരു സുഖമുണ്ട്. തനിക്ക് പറയാനുള്ളത് മറച്ച്വെക്കാതെ പറഞ്ഞതിനു അഭിനന്ദനം. ഇതിൽ അഹങ്കാരമോ അമിത ആത്മവിശ്വാസമോ തോന്നിയില്ല. കവിതയുടെ കാര്യത്തിൽ കണ്ണൂരാൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാ. എന്നിട്ട് ചിലവന്മാർ ഫോൺ വിളിച്ച് ഇമ്മാതിരികവിതക്ക് കമന്റിടാൻ പറയും. ഹോഹ് എന്തോ ചെയ്യാനാ.....


Friday, July 22, 2011 at 10:47:00 AM GMT+3
A said...

കണ്ണൂരാന്‍റെ ബ്ലോഗെഴുത്ത് ആദ്യമായി വായിച്ചപ്പോള്‍ അത് തികച്ചും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. അദ്ദേഹം മറ്റു ബ്ലോഗുകളില്‍ ഇട്ട മുഖം നോക്കാത്ത കല്ലിവല്ലി കമന്റുകള്‍ ആണ് കല്ലിവല്ലി ബ്ലോഗിലേക്ക് എന്നെ ആകര്‍ഷിച്ചത്. കണ്ണൂരാന്‍ നര്‍മ്മത്തിന് വേണ്ടി നര്‍മ്മമെഴുതുകയല്ലെന്നും അതില്‍ ഒരു വി.കെ.എന്‍ ടച്ച്‌ അടങ്ങിയിട്ടുണ്ടെന്നും എനിക്ക് തോന്നി. ബ്ലോഗര്‍മാരെ വലിയ എഴുത്തുകാരോട് താരതമ്യം ചെയ്യുന്നതിനോട് വിയോചിപ്പുള്ളവര്‍ അറിയുക, എന്‍റെ എളിയ അറിവ് വെച്ചുള്ള വീക്ഷണം പറഞ്ഞതാണ്.
പിന്നെ കണ്ണൂരാന്‍റെ അഹങ്കാരത്തിന്‍റെ കാര്യം. ഒരാള്‍ അല്പം ആത്മ വിശ്വാസത്തോടെ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് അഹങ്കാരമായി വ്യഖ്യാനിക്കപ്പെടാം. ചില വ്യക്തികള്‍ക്ക് അതരത്തിലുള്ള ഒരു "അഹങ്കാരം" ഒരു അലങ്കാരമാണ്. അത് എടുത്തു കളഞ്ഞാല്‍ പിന്നെ ആ വ്യക്തിയില്ല.
അത് കൊണ്ട് കണ്ണൂരാനെ ഒരു "അഹങ്കാരി" യായി തന്നെ തുടരുക.
വിഷയത്തിന്‍റെ മര്‍മ്മമറിഞ്ഞു intelligent questions ചോദിച്ച നൗഷാദ്‌ അകമ്പാടത്തിനു പ്രത്യേക അഭിനന്ദനങ്ങള്‍.

+ ദുബായിക്കാരന്‍ പറഞ്ഞതൊക്കെ ഞാനും പറഞ്ഞിരിക്കുന്നു.


Friday, July 22, 2011 at 11:46:00 AM GMT+3
Unknown said...

ചോദ്യങ്ങളും ഉത്തരങ്ങളും നല്ലത്.
എപ്പോഴും പറയുന്നത് പോലെ, ആരെ എഴുതുന്നു എന്ന് നോക്കാതെ എന്ത് എഴുതി എന്നാണ് നോക്കേണ്ടത്


Friday, July 22, 2011 at 12:07:00 PM GMT+3
ചന്തു നായർ said...
This comment has been removed by the author.
ചന്തു നായർ said...

കണ്ണൂരാൻ!!!!!...എന്റെ ജിവിതത്തിരക്കിനിടയിൽ തമാശയുടെ സാന്ത്വനവുമായി എത്തിയ..കൊച്ച് മകനാണ്... പ്രായവ്യത്യാസം ഞങ്ങൾക്കിടയിൽ അതിർവരമ്പിടാറില്ലാ.ചാറ്റ് ചെയ്യുമ്പോഴും.ഞാൻ മോണേ എന്ന് വിളിച്ചാണ് സംസാരിക്കാറുള്ളതും...ഞാൻ ഒർക്കലും നേരിട്ട് കണ്ടിട്ടില്ലാഎങ്കിലും എനിക്കീകുട്ടിയെ ഇഷ്ടമാണ്... എന്ത് കോണ്ട്? എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം..ഉരുളക്കുപ്പേരിപൊലെയുള്ള മറുപടികൾ..വളരെശ്രദ്ധയോടെയുള്ള ബ്ലോഗ് വായന...തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായ പ്രകടനങ്ങൾ ഇവയൊക്കെയാണ് ഞാനീ ചെറുപ്പകാരനിൽ കാണുന്ന പ്രത്യേകത... കണ്ണൂരാൻ ആരെന്ന് അദ്ദേഹത്തിന്റെ ഐ.ഡി. എന്താണെന്നും ചാറ്റു ചെയ്യുന്നവർക്കോ,മെയിൽ അയക്കുന്നവർക്കോ മനസ്സിലാകും..പിന്നെ അദ്ദേഹത്തിന്റെ വാക്കുകളിലും വാചകങ്ങളിലും അഹങ്കാരം ഉണ്ടെന്ന് തോന്നുന്നത് ആ വാക്യങ്ങളിലെ, പ്രയോഗങ്ങളിലെ ധാർഷ്ട്യം കൊണ്ട് തോന്നിക്കുന്നതാണ് എന്നാ എന്റെ വിശ്വാസം... കണ്ണൂരാന്റെ പ്രയോഗങ്ങളിൽ അശ്ലീലം കടന്ന് കൂടുന്നൂ എന്നുള്ള പരാമർശ്യം... അതും കണ്ണൂരാന്റെ മാത്രം പ്രെത്യേകതയാണ്.(തുടരും)


Friday, July 22, 2011 at 12:59:00 PM GMT+3
ചന്തു നായർ said...
This comment has been removed by the author.
ചന്തു നായർ said...

റാം ജീയെപ്പോലെ,രമേശ് അരൂരിനെപ്പോലെ, മനോരാജിനെപ്പോലെ,ലിപിയെപ്പോലെ,കഞ്ഞൂസിനെപ്പോലെ, സിദ്ധിക്കയെപ്പോലെ,നാമൂസിനെപ്പോലെ,സീതയെപ്പോലെ,ഹാഷിമിനെപ്പോലെ,കുസുമത്തിനെപ്പോലെ,അജിത്തിനെപ്പോലെ,ലീലയെപോലെ(പേരുകളെല്ലാം ഞാൻ എടുത്തെഴുതുന്നില്ലാ‌ മറ്റുള്ളവർ ക്ഷമിക്കുക)എനിക്കീ വായാടിയേയും ഭയങ്കര ഇഷ്ടമാ..


Friday, July 22, 2011 at 1:05:00 PM GMT+3
ചന്തു നായർ said...

ഇഷ്ടം കൂടിയത്..അടുത്തകാലത്ത് വർത്തമാനത്തിൽ വന്ന ‘ഞരമ്പെണ്ണ‘ എന്ന കഥകൂടെ വായിച്ചപ്പോഴാണ്..വളരെ കൈയൊതുക്കത്തോടെ ആ കഥ ആ കുട്ടി പറഞ്ഞിരിക്കുന്നൂ.. ഈ ലേഖനത്തിന്റെ( സംവാദത്തിന്റെ)അവസാനഭാഗത്ത് കണ്ണുരാൻ പറ്ഞ്ഞിരിക്കുന്ന വരികൾ ആവർത്തിച്ച് കൊണ്ട് തൽക്കാലം ഞാൻ നിർത്തുന്നൂ...“അവിടെയെത്തിയപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥനോട് വാപ്പയെ ചൂണ്ടി, കൊണ്ടുപോയ ആള്‍ പറഞ്ഞു. 'ഹാജിയാരാണ് ഇനിയിതിന്റെ ഉടമസ്ഥന്‍'. ഉടന്തയന്നെ എന്നെച്ചേര്ത്തു നിര്ത്തി വാപ്പാന്റെ കമന്റു വന്നു. "ഇവനാണ് മുതലാളി. ഇവന്റെ മുതലാളി ഞാനും." ആ ഒരു വാക്കില്‍ മൊത്തം വിലയില്‍ നിന്നും ഒന്നേകാല്‍ കുറഞ്ഞു.ഓരോ പോസ്റ്റിലും 'ഞാന്‍ അഹമദാജിയുടെ മോനാ' എന്ന് വീമ്പിളക്കുന്നത് ചുമ്മാതല്ല. അഭിമാനം കൊണ്ടാണ്.”


Friday, July 22, 2011 at 1:06:00 PM GMT+3
Villagemaan/വില്ലേജ്മാന്‍ said...

കണ്ണൂരാന്റെ മറുപടി വായിച്ചപ്പോ ഒരു സാധാരണ മനുഷ്യന്‍ എന്നാണ് തോന്നിയത്..സ്വന്തം ബ്ലോഗുകള്‍ക്ക്‌ കമന്റു വരുമ്പോള്‍ അതില്‍ ആഹ്ലാദികാത്ത എത്ര പേര്‍ ഉണ്ടാവും. കണ്ണൂരാന്‍ അത് തുറന്നു പറഞ്ഞല്ലോ! സാധാരണയായി, ബ്ലോഗ്‌ വായിക്കുന്നവര്‍ കമന്റ്റ് ബോക്സ്‌ നോക്കാതെ പോവില്ല , അപ്പൊ അതടച്ചു പൂട്ടി പോകുന്നവര്‍ ആത്മവിശ്വാസമില്ലത്തവര്‍ എന്നെ ഞാനും പറയു.

ബ്ലോഗില്‍ കണ്ടു വരുന്ന പല പ്രവണതകളെയും പറ്റി പറഞ്ഞത് നന്നായി..എല്ലാവര്ക്കും അറിയാം എങ്കിലും ആരെങ്കിലും ഒക്കെ വേണമല്ലോ, വല്ലപ്പോഴും ഇതൊകെ ഒന്ന് വിളിച്ചു പറയാന്‍.

കവിതകള്‍ എന്ന പേരില്‍ വരുന്നത് ചവര്‍ ആണ് എന്ന് തോന്നുന്നില്ല..എഴുതുമ്പോള്‍ ആരും ചവര്‍ ആകണം എന്ന് വെച്ച് എഴുതില്ലല്ലോ!
ഇനി അത് ചവര്‍ ആയി പോകയും, എന്നുട്ടും ചില ഞരമ്പുകള്‍ "ഉദാത്തം " എന്ന് കമന്റുകയും ചെയ്യുന്നത് കാണുമ്പോള്‍ ചൊറി യാറുണ്ട് ! അക്കാര്യത്തില്‍ മിക്കവാറും ബ്ലോഗര്‍മാര്‍ എല്ലാം കണ്ണൂരാനോട് ഐക്യദാര്ദ്യം പ്രഖ്യാപിക്കും..

അനോണിയായി നില്‍ക്കുന്നതില്‍ എന്താണ് രസം ? അതില്‍ കണ്ണൂരാനോട് എതിര്‍പ്പുണ്ട്.. സ്വന്തം പേര് വെച്ച് എന്തെങ്കിലും കുത്തിക്കുരിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മവിശ്വാസം ഒരു അനോണിക്ക് ഉണ്ടാകുമോ ?

പലരോടും ചാറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ കണ്ണൂരാന്‍ -കുറഞ്ഞ പക്ഷം ചിലര്‍ക്കിടയില്‍ എങ്കിലും പരിചിതന്‍ ആയിരികുമല്ലോ. - എന്തിനു ഒരു അനോണി എന്ന് സ്വയം മേനി നടിക്കുന്നു ?


നല്ല ചോദ്യങ്ങള്‍ ചോദിച്ച നൌഷാദ് ഭായിക്ക് ആശംസകള്‍..


Friday, July 22, 2011 at 1:16:00 PM GMT+3
രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...
This comment has been removed by the author.
ചീരാമുളക് said...

കണ്ണൂരാനോട് അല്പ്പം ബഹുമാനം കൂടി. ഒറ്റയിരിപ്പിൽ കണ്ണൂരാന്റെ എല്ലാ പോസ്റ്റുകളൂം വായിച്ച് തീർത്ത് മറ്റൊരു ബ്ലോഗിൽ പോയി കല്ലി വല്ലിയെ ഒന്നു കുത്തി. ഏതോ അന്തേവാസി വഴി വിവരമറിഞ്ഞ സ്വാമി കണ്ണൂരാനന്ദ ഒരു ഈ-മെയിൽ ഭീഷണിയയച്ചു! എനിക്ക് കണ്ണൂരാന്റെ മെയിൽ! വിശ്വസിക്കാൻ ആദ്യം പ്രയാസമായിരുന്നു. ഭീഷണിയാണെങ്കിലെന്താ. സൈക്കിളിടിക്കുന്നതിലും അരന്തസ്സല്ലേ കാറിടിച്ചാൽ? അതും ബീ എം ഡബ്ല്യ്യൂ തന്നെയായാലോ!
അഭിമുഖത്തിലെ ചോദ്യങ്ങൾ വളരേ ഗൗരവതരം തന്നെ. ഉത്തരങ്ങളും അതെ. ഞാനും ഒരു ഫാനായിപ്പോയി! ചീരാമുളക്


Friday, July 22, 2011 at 2:09:00 PM GMT+3
ചന്തു നായർ said...

കണ്ണൂരാനെ കണ്ടോ.. രമേശെത്തിയത്... എത്ര വലിയ ചൂരല്‍ എടുത്താലുംഞങ്ങളെ നന്നാക്കാന്‍ നോക്കേണ്ട സാറേ ഞങ്ങള്‍ നന്നാകൂല്ല എന്ന മനോഭാവം ഉള്ള കുട്ടികളാണ് ഏറെ ..അവര്‍ക്കിടയില്‍ ഇങ്ങനെ ന്യുട്രല്‍ ആയി പോകുന്നതാണ് ബുദ്ധി ..(ഞാനും സൂത്രം പഠിച്ചേ ...:) അതു പഠിക്കാത്തതിന്റെ കുറവ് ഞാനും അനുഭവിക്കുന്നുണ്ട്... രമേശ് അദ്ധ്യാപകൻ ആയിരുന്നെന്ന് ഞാനറിഞ്ഞിരുന്നില്ലാ... എങ്കിലും ചൂരൽ എടുക്കാതെ അദ്ദേഹം കൊട്ടുന്ന കൊട്ടുകൾക്ക് നല്ല ‘ജിൽ’ ഉണ്ട് കേട്ടോ.. ഇങ്ങനേയും വേണം അദ്ധ്യാപകർ..


Friday, July 22, 2011 at 2:23:00 PM GMT+3
Unknown said...

കണ്ണൂരാന്റെ അഭിമുഖം വായിച്ചപ്പോള്‍ ചാറ്റ് ചെയ്യുന്നത് പോലെ തന്നെ തോന്നി!
കണ്ണൂരാനെ വ്യത്യസ്തനാക്കുന്നത് ആ വ്യക്തിത്വം തന്നെ.
പേര് ചോദിച്ചപ്പോള്‍ എന്നോട് പേര് പറഞ്ഞിട്ടില്ല ഈ അനോണി! :)

അഭിനന്ദനങ്ങള്‍ നൗഷാദ്‌ ഭായ്‌


Friday, July 22, 2011 at 2:42:00 PM GMT+3
ANSAR NILMBUR said...

നാട്ടുകാരന്‍ നൌഷാദ് ബായ്‌...പ്രയാസകരമായ ഒരു പരിശ്രമം തന്നെ നടത്തിയല്ലോ.......


Friday, July 22, 2011 at 2:44:00 PM GMT+3
Ismail Chemmad said...

എന്തും തുറന്നു പറയുന്ന കണ്ണൂരാനെ വളരെ ഇഷ്ടമാണ്. ഈ അഭിമുഖത്തിലും ആ തുറന്നു പറച്ചില്‍ വ്യക്തമാണ് . തുറന്നു പറയാനുള്ള ചങ്കൂറ്റത്തെ അഹങ്കാരമെന്നു വിശേഷിപ്പിക്കുന്നത് എങ്ങിനെ ? സ്വന്തം പോസ്റ്റിനു കമെന്റ് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അതൊരു സത്യമാണ്. ഇല്ല എന്നൊക്കെ ആര് പറഞ്ഞാലും ശരി. ഒരു തുടക്കക്കാരനെ സംബന്ധിച്ച് വീണ്ടും ബ്ലോഗില്‍ സജീവമാകാനുള്ള ഊര്‍ജം കമെന്റ്സ് തന്നെ ആണ്. അത് തുറന്നു പറയാനുള്ള ആ തന്റെടത്തിനു സല്യൂട്ട് .
ബൂലോകത്ത് ഓണ്‍ലൈന്‍ സൌഹൃദത്തുലുള്ള കുറച്ചു സുഹൃത്തുക്കളുണ്ട്. ഒരു ബ്രൌസറില്‍ ചാറ്റ് ചെയ്യുമ്പോള്‍ തന്നെ മറ്റേ ബ്രൌസറില്‍ പോയി സുഹൃത്തിന്റെ പോസ്റ്റില്‍ അഭിപ്രായം വിമര്‍ശനമായാല്‍ പോലും തുറന്നെഴുതാന്‍ കഴിവുള്ള വര കുറച്ചേ ഉള്ളൂ...
കണ്ണൂരാന്‍, രമേഷ്ജി, ഹാഷിം തുടങ്ങിയ ചിലരോട് മനസ്സില്‍ പ്രത്യേക ബഹുമാനമുള്ളതും ഇത് കൊണ്ടാണ്.
-----------------------------------------------
ഈ അഭിമുഖം നടത്തുകയും മികച്ചൊരു കാര്‍ടൂണ്‍ വരക്കുകയും ചെയ്ത അകംപാടത്തിനു ആശംസകള്‍


Friday, July 22, 2011 at 2:49:00 PM GMT+3
നാമൂസ് said...

അകമ്പാടത്തിന്‍റെ ചോദ്യങ്ങള്‍ക്ക് കാണ്ണൂരാന്‍റെ മറുപടികള്‍.. എല്ലാം വായിച്ചു തീരുമ്പോള്‍ കൂസലന്യേന കാര്യങ്ങള്‍ പറയാന്‍ കാണിച്ച തന്റെടത്തിനെ 'മാതൃകാപരം' എന്നറിയുന്നു.

എങ്കിലുമൊരു കാര്യം: നമ്മില്‍ { ബ്ലോഗര്‍മാരില്‍ } ഏറെ കഴിവുള്ളവരും താരതമ്യേന മെച്ചപ്പെട്ടവരും, എത്താകൊമ്പിലേക്ക് ഒന്നാഞ്ഞു ചാടുന്നവരും എല്ലാമുണ്ട്. {ഒരുപക്ഷെ, ഒരു ചെറുപഴമെങ്കിലും ലഭിക്കുന്ന മുറക്ക് അതൊരു ആശ്വാസവുമല്ലോ..?} എല്ലാം ഉദാത്തവും മഹത്വരവും ആവണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ ശരിയായ സമീപനം ആണോ..? പകരം, അതിനായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക. അത്തരത്തിലുള്ളവയെ 'വിമര്‍ശനാ ബുദ്ധ്യാ' നോക്കികാണുമ്പോഴും ഉദ്ദേശ്യം 'വളമിട്ടു വളര്‍ത്തുക' എന്നിട്ട് 'നല്ല വിള നേടുക' എന്നതാവണം. എങ്കില്‍, നമുക്ക് ആശ്വസിക്കാനും ആസ്വദിക്കാനും ഉതകുന്ന ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആ സൃഷ്ടിപ്പില്‍ പങ്കുകൊള്ളാന്‍ സാധിക്കും. ചൂരല്‍ വടിയുടെ താത്പര്യം ഇത്തരുണത്തില്‍ ഒന്നായിരിക്കട്ടെ എന്നാശിക്കുന്നു.

പിന്നെ, കണ്ണൂരാനോട്.
താങ്കളുമായി ചാറ്റ് ചെയ്യുന്ന അവസരത്തില്‍ വളരെ സൗഹൃദപരമായിയാണ് പെരുമാറുന്നതെങ്കിലും ഇടക്കൊക്കെ ഒരു നിഷേധിയുടെയും ധിക്കാരിയുടെയും മുഖം സ്വീകരിച്ചു വല്ലാതെ ക്ഷോഭിച്ചു കണ്ടിട്ടുണ്ട്. കാര്യങ്ങളില്‍ മിതത്വം പാലിക്കാനെന്താണിത്ര മടി.?

ഈ വിശേഷങ്ങള്‍ ഞങ്ങള്‍ക്കായി പങ്കുവെച്ച ബഹുമാന്യ സുഹൃത്തിന് നന്ദി.


Friday, July 22, 2011 at 3:02:00 PM GMT+3
കൂതറHashimܓ said...

മുഴുവന്‍ വായിക്കാതെ ഒരഭിപ്രായം പറയുന്നതിലെ തെമ്മാടിത്തരം നന്നായി അറിയാവുന്നതിനാല്‍ മാത്രം വായിച്ചു.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പോസ്റ്റ് ഇഷ്ട്ടായില്ലാ
.
എഫ് ബി ‘മ’ ഗ്രൂപ്പില്‍ നിന്ന് വന്നിരുന്ന ഇതുപോലുള്ള അഭിമുഖങ്ങളില്‍ തുടക്കം തന്നെ മടുപ്പ് തോന്നിയിരുന്നു.
ആളാവാന്‍ സ്വയം നോക്കുന്നതിലെ ചമ്മല്‍ ഒഴിവാക്കാന്‍ ‘ഇന്ന് നീ നാളെ ഞാന്‍’ എന്ന രീതിയിലെ ഒരൂ പരസ്പര ധാരണ അന്ന് ഒരുപാട് ഫീല്‍ ചെയ്തിരുന്നു.

എന്നെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അറിഞ്ഞതിനാലും കല്ലിവല്ലിയിലെ ഒരു പോസ്റ്റില്‍ ഇത്തിരി ഉടക്കുകള്‍ ഉണ്ടായതിനാലും മാത്രമാ അവസാനം വരെ വായിച്ചത്.

കമന്റിനായി മാത്രം എഴുതുന്നു എന്നു പറയുമ്പോ അതിനെ ഒരു തുറന്ന് പറച്ചിലായി കാണാന്‍ കഴിയില്ലാ. (ഞാനുള്‍പ്പെടെ)90% ആളുകളും കിട്ടുന്ന കമന്റില്‍ സന്തോഷിക്കുന്നവര്‍ തന്നെ, എന്നിരുന്നാലും കമന്റിന്റെ എണ്ണത്തെ മാത്രം ലക്ഷ്യം വെച്ച് എഴുതുന്നതിലെ പൊള്ളത്തരം അഗീകരിക്കാനാവില്ലാ.
ചൊദ്യ കര്‍ത്താവ് തന്നെ കമന്റുകളുടെ എണ്ണം ആണ് പോസ്റ്റുകളുടെ നന്മ/മേന്മ എന്ന് കല്‍പ്പിച്ച് നല്‍കുന്നുവോ എന്നു തോന്നിപ്പോയി.
എണ്ണത്തേക്കാള്‍ കമന്റില്ലെ ആശയത്തെ നോക്കിക്കാണൂ. അവ അടുത്ത പോസ്റ്റിലെ പിഴവുകള്‍ തിരുത്താനുള്ള വഴിയായേക്കാം
[എന്‍ബീ സുരേഷ്മാഷിന്റെ ഒരു (അവലോകന)കമന്റ് കിട്ടിയാല്‍ മതി നൂറാളുകള്‍ അടിപൊളി എന്നു പറഞ്ഞതിനേക്കാള്‍ സ്വയം അറിയാനുള്ള/വിലയിരുത്താനുള്ള പ്രചോദനം ലഭിക്കാന്‍]

അവസാന ചോദ്യത്തിനുള്ള മറുപടി ഒരുപാട് ഇഷ്ട്ടായി. നല്ല കാഴ്ച്ചപ്പാട്.
ബാക്കി മിക്കവയും അകാര പൊലിമ മാഹാത്മ്യങ്ങള്‍ മാത്രം.

(ഒരു ക്ലാരിഫിക്കെഷന്‍,
കണ്ണൂരാന്‍ എന്നോടുള്ള ചാറ്റ് നിര്‍ത്തിയത്/ എന്നെ ബ്ലോക്കിയത് മുമ്പ് കാദര്‍ പ്രശ്നത്തിലെ ഒരു കമന്റുമായി ബദ്ധപെട്ടാണ് എന്നാണെന്റെ ഓര്‍മ.
കല്ലിവല്ലിയിലെ വിമര്‍ശന കമന്റിനു ശേഷം മെയില്‍ അയക്കരുതെന്നായിരുന്നു വിലക്ക്.)


Friday, July 22, 2011 at 3:22:00 PM GMT+3
ചാണ്ടിച്ചൻ said...

കണ്ണൂരാന്റെ സത്യസന്ധതയെക്കാള്‍, അദ്ധേഹത്തിന്റെ ചങ്കൂറ്റമാണ് എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്....എന്നോട് ചാറ്റ് ചെയ്തപ്പോഴൊക്കെ അദ്ദേഹം പേര് പറഞ്ഞിട്ടുണ്ട്...
ഹാസ്യ ബ്ലോഗുകളില്‍ എന്നെയും കൂടി പരാമര്‍ശിച്ചതിനു ഒരുപാട് നന്ദി...


Friday, July 22, 2011 at 3:43:00 PM GMT+3
വിധു ചോപ്ര said...

ആഴ്ചയിൽ രണ്ടും മൂന്നും പോസ്റ്റുകളിട്ട്..................ശരിയാണ് .രണ്ടും മൂന്നുമഞ്ച് പോസ്റ്റിടുന്നവരുമുണ്ട്. പക്ഷേ ഈ മെയിലയച്ച് ശല്യം ചെയ്യാറൊന്നുമില്ല. ദിവസവും പോസ്റ്റിടുന്നതും കുറ്റമാണോ? പോസ്റ്റ് കുറ്റമറ്റതാണെങ്കിൽ അതിനെ അംഗീകരിക്കുന്നതല്ലെ നല്ലത്?


Friday, July 22, 2011 at 4:14:00 PM GMT+3
ഋതുസഞ്ജന said...

എനിക്ക് പോസ്റ്റ് ഇഷ്ടായി. ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ശരിയാണു എന്നും തോന്നി. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണു ഞാൻ കമന്റ് മോഡെറേഷൻ വച്ചിരുന്നത്. എന്നാലും ഇന്നു മുതൽ അത് വേണ്ടാ എന്നു വച്ചു


Friday, July 22, 2011 at 4:31:00 PM GMT+3
മുസ്തഫ പെരുമ്പറമ്പത്ത് said...

ഒരു താന്തോന്നിയുടെ തോന്നിവാസങ്ങള്‍ എന്ന് ആദ്യ വായനയില്‍ അനുവാചകര്‍ക്കു തോന്നിയേക്കാമെന്കിലുമ്.. വായില്‍ തിരുകി വെച്ച ബീഡി വെറുമൊരു കടലാസ് ചുരുട്ടി വെച്ചതാണ് എന്നും എഴുത്തില്‍ അനുഭവത്തിന്റെ ചൂടും ചൂരും ഉണ്ടെന്നും മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വരില്ല...! അത് കൊണ്ടു തന്നെ ഈ അനോണിക്ക് മറവിലിരുന്ന് ഇനിയും എന്തൊക്കെയോ ചങ്കൂറ്റത്തോടെ തന്റേതായ ഭാഷയിലും ശൈലിയിലും വിളിച്ചു പറയാനുണ്ട്....
പലപ്പോഴും ഈയുള്ളവനോട് ചാറ്റ് ചെയ്യുന്ന വേളയില്‍ ഇടക്ക് വിളിക്കാന്‍ (തെറി) മൊബൈല്‍ നമ്പര്‍ ചോദിച്ചിട്ട് തരാതിരിക്കുന്നത് നാളെ അനോണിയായി എന്നെ കുറിച്ച് എന്തെങ്കിലും പറയാനുള്ളത് കൊണ്ടാവാം
അശ്ലീലമെന്ന നിര്‍വചനം കൊടുത്ത് മാറ്റി നിറുത്തെന്ടവയല്ല തന്റെ രചനകള്‍ എന്ന് സധൈര്യം വിളിച്ചു പറയാന്‍ തനിക്കു (അഹങ്കാരം + ബീഡി = കണ്ണൂരാന്‍) മാത്രമേ കഴിയൂ.....
എഴുതുക സധൈര്യം ഗുരുവേ...!!!!!


Friday, July 22, 2011 at 4:44:00 PM GMT+3
ആചാര്യന്‍ said...

പതിനായിരത്തി എണ്ണൂറ്റി മുപ്പത്തി നാല് ബ്ലോഗുകള്‍ ഉണ്ട് മലയാളത്തില്‍...(വള്ളിക്കുന്നിന്റെ കണക്ക് പ്രകാരം)അതില്‍ പല ബ്ലോഗുകല്കും നല്ല അണിയറക്കാര്‍ ഉണ്ടായിട്ടും എങ്ങിനെ മാര്‍ക്കറ്റ് ചെയ്യും എന്ന് അറിയാത്തത് കൊണ്ട് മാത്രം അവശ നിലയില്‍ ആയവയും ഉണ്ട്..അതില്‍ മാര്‍ക്കറ്റിംഗ് ചെയ്തു വിജയിച്ച ഒരു ബ്ലോഗ്‌ ആണ് കണ്നൂരാന്റെത്...നമ്മുടെ "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്‌" ദുബായില്‍ ഒരു മീറ്റ്‌ നടത്തിയപ്പോള്‍ ചായക്ക് കടിയും കൊണ്ട് വരാം എന്ന് പറഞ്ഞ കണ്ണൂരാന്‍ ..നിങ്ങളെയൊക്കെ കാണാനുള്ള ആ ഒരു ആഗ്രഹത്തില്‍ മാത്രം ഇറാക്കില്‍ നിന്നും ദുഫായി വരെ വന്നു ഞാന്‍ കുറെ പേരെ കണ്ടെങ്കിലും നിങ്ങള്‍ പരിപ്പ് വടയും ചായയും ആയി വന്നില്ല..ഇസ്മായീല്‍ ചെമ്മാടിനോട് ചോദിച്ചപ്പോള്‍ ..കണ്ണൂരാന്‍ വന്നില്ലാ എന്ന് പറഞ്ഞു ..വിഷമം ആയി ഇങ്ങനെ ഒരു ചാന്‍സ്‌ നഷ്ട്ടപ്പെട്ടത്തില്‍ കേട്ടാ...

അഭിമുഖം നന്നായി അകമ്പാടം ...മറുപടിയും കൊള്ളാം ...

പിന്നെ ഹാഷിം കൂതറ ഭായീ
ഒരു ചെറിയ അപേക്ഷ കൂടി ഉണ്ട്...താന്കള്‍ കമന്‍റുകള്‍ ഇടുന്ന മിക്കവാറും എല്ലാ ബ്ലോഗിലും ഫേസ്‌ ബൂകിലെ "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിനെ" ഒന്ന് ആക്കി പറയാറുണ്ടല്ലോ ദയവായി ഇനി പറയുമ്പോള്‍ ആ ഗ്രൂപ്പിന്റെ ലിങ്കും കൂടി കൊടുക്കണം ആള്കാര്‍ക്ക് നോക്കി മനസ്സിലാക്കാമല്ലോ താന്കള്‍ പറയുന്നത് ശെരിയാണോ എന്ന് എന്തേ അപ്പൊ അതെന്നെ അല്ലെ?..


Friday, July 22, 2011 at 4:47:00 PM GMT+3
നാമൂസ് said...

@കണ്ണൂരാന്‍
ഒരു' ധാരണ പിശക്' ഉണ്ടാകരുതല്ലോ അതിനായി ഒരു തിരുത്ത്.
എന്‍റെ മുകളിലെ കമന്റിലെ താങ്കളോടുള്ള എന്‍റെ ചോദ്യം... നമ്മള്‍ തമ്മിലുള്ള സംഭാഷണവുമായി ബന്ധപ്പെട്ടുള്ളതല്ലാ.. { അത്തരം കാര്യങ്ങള്‍ ഒരു പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം മോശക്കാരല്ല നമ്മള്‍ എന്നാണു എന്‍റെ വിചാരം} മറിച്ച്, ചില ബ്ലോഗിടങ്ങളിലെ താങ്കളുടെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ചില ബ്ലോഗു പോസ്റ്റുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ അറിയിക്കുമ്പോള്‍ ഒരല്പം കൂടെ 'സ്നേഹ ബുദ്ധ്യാ' ഇടപെട്ടു കൂടെ എന്നൊരു തോന്നല്‍ എനിക്കുണ്ട്. മിക്കപ്പോഴും ഒരു ധാര്‍ഷ്ട്യസ്വരം താങ്കളുടെ കമന്റുകളില്‍ എനിക്ക് അനുഭവമാകാറുണ്ട്. പലരും സൂചിപ്പിച്ചത് പോലെ ഈ വിഷയത്തില്‍ ഒരഹങ്കാരി തന്നെയോ താങ്കള്‍..?


Friday, July 22, 2011 at 4:58:00 PM GMT+3
Arun Kumar Pillai said...

നൗഷാദിക്കാ കാർട്ടൂൺ നന്നായിട്ടുണ്ട്..


Friday, July 22, 2011 at 6:43:00 PM GMT+3
പട്ടേപ്പാടം റാംജി said...

ഇന്നത്തെ മുഴുവന്‍ പരിപാടി ഇത് മുഴുവന്‍ വായിക്കലും അതിന്റെ എല്ലാ അഭിപ്രായങ്ങളും നോക്കലും മാത്രം ആയിരുന്നു. ബഹുജനം പലവിധം. പിന്നെ പൊതുവായ താല്‍പര്യങ്ങളും ചിന്തകളും പലരിലും ഒന്നാകുമ്പോള്‍ അതൊരു പ്രത്യേക തരത്തില്‍ ഉള്ള സൌഹൃദത്തിന് വഴി വെക്കാറുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടാവുന്ന എന്തെങ്കിലും ഒരു ഇഷ്ടം കന്നൂരാനില്‍ നിന്ന് ലഭിക്കുന്നു. പലര്‍ക്കും ആകാത്ത തുറന്ന തന്റേടം തന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

അകമ്പാടത്ത്തിന്റെ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ഒട്ടും മോശമായില്ല, വളരെ നന്നാക്കി.


Friday, July 22, 2011 at 7:05:00 PM GMT+3
Sameer Thikkodi said...

തുറന്നു പറച്ചിൽ ഇഷ്ടമായി ... പിന്നെ ആത്മ വിശ്വാസം 'അല്പം' കൂടുതലായിപ്പോയോ എന്നൊരു സംശയം (അർഹതയുണ്ടെങ്കിൽ ഒരിക്കലും ആർഭാഡവുമല്ല...) അതിനുള്ള കഴിവും ശൈലിയും ഉണ്ടെന്ന് കരുതാറ്റിരിക്കാൻ കാരണവുമില്ല... കൂടുതലായി "കണ്ണൂരാനെ" അറിഞ്ഞത് മറ്റു ബ്ലോഗിലെ കമന്റുകളിലൂടെ ആണു... നാമൂസ് പറഞ്ഞപോലെ ഒരു 'നിഷേധി OR അഹങ്കാരി ' എന്ന ലേബൽ എനിക്കും തോന്നിയിരുന്നു...

ഇനിയും എഴുതി "ഇരുത്തം' വരട്ടെ എന്നും നാഥൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്നു; ആശംസിക്കുന്നു...


Friday, July 22, 2011 at 7:08:00 PM GMT+3
Fousia R said...

ഗവിതകളുടെ, ഗവിതാസ്വാദകരുടേം കരണക്കുറ്റിക്കടിച്ചത് പലര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത ഒന്നാണ്‌.
ഉറച്ച നിലപാടുകള്‍ക്ക് അഹങ്കാരം എന്നും ആത്മവിശ്വാസം ലേബല്‍ കിട്ടുന്നത സാധാരണം
ശേഷം നേരില്‍


Friday, July 22, 2011 at 7:43:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

തുടക്കം മുതലേ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്ന ആളാണ് കണ്ണൂരാന്‍. പല പ്രാവശ്യവും കമന്റിലൂടെ ഉടക്കാന്‍ നോക്കിയിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ എന്തെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചു മുഴുവന്‍ മെനക്കെട്ടിരുന്നു വായിച്ചു.നൌഷാദിനെയും ഇഷ്ടമായതിനാല്‍ സമയം പോയതറിഞ്ഞില്ല. ഈയിടെയായി ബ്ലോഗര്‍മാരെപ്പറ്റി പോസ്റ്റിടുന്നത് ഒരു പതിവായിരിക്കുന്നു. ഈയിടെ “കൊല്ലേരി” എച്ചുമുവിനെപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.പിന്നെ ബൂലോകത്തെ വിഴുപ്പലക്കലും എല്ലാം കൂടെ ഒരു മസാല പടം കാണുന്ന മാതിരിയായി!. ഈയിടെ വര്‍ത്തമാനത്തില്‍ വന്ന ചെറുകഥയില്‍ കൂടി കണ്ണൂരാന്റെ ഐഡന്റിറ്റി കിട്ടി. എന്നിട്ടും ചാറ്റില്‍ വന്നപ്പോള്‍ മൂപ്പര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറി. ആ ശബ്ദം ഒന്നു കേള്‍ക്കാന്‍ സമ്മതിച്ചില്ല!. ഞാനിപ്പോള്‍ പോസ്റ്റൊന്നുമിടാതെ വെറും വായന മാത്രമാക്കിയിരിക്കുകയാണ്. ഇനി ഓരോരുത്തരം ഇത്തരം അഭിമുഖങ്ങള്‍ കൂടി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ ബ്ലോഗ് വായനയും നിര്‍ത്തേണ്ടി വരുമെന്നു തോന്നുന്നു. നാമൂസിന്റെയും ഹാഷിമിന്റെയും കമന്റുകള്‍ സൂചിപ്പിക്കുന്നതതാണ്.കൊട്ടോട്ടിക്കാരന്‍ പെട്ടിയും തൂക്കി എന്നോ സലാം പറഞ്ഞു!.ഏതായാലും പുണ്യ റംസാനു മുമ്പു തന്നെ ഇതു വായിക്കാനൊത്തതില്‍ സന്തോഷമുണ്ട്. ഇനിയെങ്കിലും കരുതിയിരിക്കാമല്ലോ?.വെറുതെയെന്തിനു നമ്മള്‍ പരദൂഷണം പറയുന്നു?. നൌഷാദും മുഹമ്മദു യാസീനും(കണ്ണൂരാന്‍) ക്ഷമിക്കുക.


Friday, July 22, 2011 at 8:04:00 PM GMT+3
കൊമ്പന്‍ said...

അകമ്പാടത്തിന്റെ വരയും കണ്ണൂരാന്റെ കുറിയും കുറിക്കു കൊള്ളുന്ന മറുപടിയും ഉഷരായിട്ടുന്ദ്
നേരില്‍ കാണുന്ന സത്യങ്ങളെ വിളിച്ചു പറയുന്നത് അഹങ്കാരം ആണെങ്കില്‍ കണ്ണൂരാനെ നിന്നോട് കൊമ്പനാ പറയുന്നത് ആ അഹങ്കാരം കൈവെടിഞ്ഞാല്‍ നിന്‍റെ മുട്ട് കാല്‍ ഞാന്‍ തല്ലി ഒടിക്കും
പിന്നെ അസഭ്യം
ഇരുട്ടത്ത് തുണി അഴിക്കാത്ത എത്ര മാന്യന്മാരുണ്ട് ഭൂലോകത്ത് അത് കൊണ്ട് കണ്ണൂ രാനെ അസഭ്യം എന്ന് പറഞ്ഞു വരുന്ന ഷീലാ വതന്‍ വതിമാരോട് കല്ലി വല്ലി പറയൂ
ഇനി കമെന്റിന്റെ ഇന്നേ വരെ ഭൂലോകത് ബ്ലോഗേയുതിയിട്ടു നാല് കമെന്റല്ലാതെ നാഴൂരി അരി ആരെങ്കിലും തന്നിട്ടുണ്ടോ? അപ്പോള്‍ കമന്റിനു വേണ്ടി തന്നെയാ ബോളോഗുന്നത്

@ കൂതറ ഹാസിമിനോട് ആണ് പറയാനുള്ളത് നിനക്ക് മ ഗ്രൂപ്പ് മ ഗ്രൂപ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള ഈ കലിപ്പ് തുടങ്ങിയിട്ട് കാലം കുറെ ആയല്ലോ
പുള്ളേ നന്നൂരിനു മുകളില്‍ വരുന്ന എല്ലാ മെമ്പര്‍മാരെയും ആണ് താന്‍ തന്‍റെ കൂതറ (?) ശൈലിയില്‍ താറടിക്കുന്നത് ഇതിനു മറുപടി പലരും പലകോലത്തില്‍ നിനക്ക് തന്നു പക്ഷേ കുറ്റവും പറഞ്ഞു കൂറും കാണിച്ചു പിന്നെ കൂതറ ക്ക് മുറു മുറുപ്പ് എന്ന് പറഞ്ഞപോലെ നിന്‍റെ ഈ തുള്ളാട്ടം നിറുത്തുന്നതാ നിനക്ക് നല്ലത് .നീ ആരാടാ ബ്ലോഗ്‌ നിനക്ക് സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ നീ പറയുന്ന പോലെ ബ്ലോഗര്‍ മാര്‍ ചെയ്യാന്‍ പാടുള്ളൂ എന്നുണ്ടോ? നിനക്ക് പ്രസസ്ത്തി വേണം എങ്കില്‍ ആരാന്റെ മക്കളെ നെഞ്ചത്ത് കുതിര കേറി യല്ല അദ്ദ്വാ നിച്ച് ഉണടക്കാണം അല്ലാതെ നടു കടലിലും നായ നക്കിയേ കുടിക്കൂ എന്ന് പറഞ്ഞപോലെ എന്തിലും വിമര്‍ശനം കണ്ടത്തല്‍ അത്ര നല്ലതല്ല
നീ കൂതറ പട്ടം നേടിയ സര്‍വകലശാലയിലെ വി സി യാ കൊമ്പന്‍ കളിക്കാന്‍ നില്‍ക്കല്ല

തുടരും


Friday, July 22, 2011 at 9:48:00 PM GMT+3
K@nn(())raan*خلي ولي said...

@ വില്ലജ് മാന്‍:
>> സ്വന്തം പേര് വെച്ച് എന്തെങ്കിലും കുത്തിക്കുരിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മവിശ്വാസം ഒരു അനോണിക്ക് ഉണ്ടാകുമോ ?

പലരോടും ചാറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ കണ്ണൂരാന്‍ -കുറഞ്ഞ പക്ഷം ചിലര്‍ക്കിടയില്‍ എങ്കിലും പരിചിതന്‍ ആയിരികുമല്ലോ. - എന്തിനു ഒരു അനോണി എന്ന് സ്വയം മേനി നടിക്കുന്നു ? <<

ബൂലോകത്തെക്കുറിച്ച് എന്റെസ്വന്തം അഭിപ്രായം പറഞ്ഞപ്പോള്‍ തന്നെ 'അഹങ്കാരി'യെന്നും 'അമിത ആത്മവിശ്വാസി'യെന്നും പേര് വന്നുകഴിഞ്ഞു. അപ്പോള്‍ "കണ്ണൂരാന്‍" പുറത്തുവന്നാല്‍ എന്തായിരിക്കും ഇക്കൂട്ടര്‍ വിശീഷിപ്പിക്കുക!
മേനി നടനം തുടരാന്‍ അനുവദിക്കൂ വില്ലേജേ.


Friday, July 22, 2011 at 9:51:00 PM GMT+3
K@nn(())raan*خلي ولي said...

@ രമേശ്ഭായ്:
ബ്ലോഗില്‍ കണ്ണൂരാനടക്കമുള്ള പലരും ഒരു പോസ്റ്റില്‍ , പ്രത്യേകിച്ച് കഥകളിലോ കവിതയിലോ എത്തിപ്പെട്ടാല്‍ ആദ്യം നോക്കിയിരുന്നത് സുരേഷ് മാഷ്‌ന്റെ കമന്ടുകളായിരുന്നു. ഇന്നത്‌ നിങ്ങളിലേക്ക് ആയിട്ടുണ്ട്‌. അപ്പോള്‍ ഒരു നേരിയ ചൂരല്‍ കയ്യില്‍ കരുതുന്നത് നന്നായിരിക്കും. പിന്നെ എത്രതല്ലിയാലും നന്നാകാത്തവര്‍ !
ശെരിയാണ്. അവര്‍ക്ക് നന്നാവാന്‍ താല്പര്യമില്ലല്ലോ.


Friday, July 22, 2011 at 10:06:00 PM GMT+3
K@nn(())raan*خلي ولي said...

@ തെച്ചിക്കോടന്‍ :

>> പേര് ചോദിച്ചപ്പോള്‍ എന്നോട് പേര് പറഞ്ഞിട്ടില്ല ഈ അനോണി! <<
ശംസുക്കാ മടിയാ തെച്ചിക്കോടാ, ചാറ്റില്‍ നേരെചൊവ്വേ വല്ലതും പറയാന്‍വന്നാല്‍ "ഞാന്‍ ഡ്യൂട്ടിയിലാ.." എന്ന്പറഞ്ഞു എന്നെ ഓടിക്കാറല്ലേ നിങ്ങള്‍ ?


@ ആചാര്യന്‍:

ഇംത്തീ, ക്ഷെമി. കൂതറക്കുള്ളത് കൊമ്പന്‍ കൊടുത്തു.


Friday, July 22, 2011 at 10:14:00 PM GMT+3
K@nn(())raan*خلي ولي said...

@ നാമൂസ്:
>> ചില ബ്ലോഗു പോസ്റ്റുകളില്‍ അഭിപ്രായ വ്യത്യാസങ്ങളെ അറിയിക്കുമ്പോള്‍ ഒരല്പം കൂടെ 'സ്നേഹ ബുദ്ധ്യാ' ഇടപെട്ടു കൂടെ എന്നൊരു തോന്നല്‍ എനിക്കുണ്ട്. മിക്കപ്പോഴും ഒരു ധാര്‍ഷ്ട്യസ്വരം താങ്കളുടെ കമന്റുകളില്‍ എനിക്ക് അനുഭവമാകാറുണ്ട്. പലരും സൂചിപ്പിച്ചത് പോലെ ഈ വിഷയത്തില്‍ ഒരഹങ്കാരി തന്നെയോ താങ്കള്‍ ? >>

മെയില്‍വഴിയാണ് ഓരോ ബ്ലോഗിലേക്കും കയറിപ്പോകുന്നത്. പ്രതീക്ഷിയോടെ അവിടെയെത്തിയാല്‍ മനസ്സുഖംതരാത്ത പോസ്റ്റിലോ, അല്ലെങ്കില്‍ കമന്റിലോ തൂങ്ങിയായിരിക്കും കണ്ണൂരാന്‍ അവിടെ വല്ലതും പറയുന്നത്. അപ്പോള്‍ മുന്‍-പിന്‍ നോക്കാതെയുള്ള എന്റെ പെരുമാറ്റം പ്രയാസം ഉണ്ടാക്കിയതായി ആരും പറഞ്ഞുതന്നിട്ടില്ല.

ഇതൊക്കെ മറ്റുള്ളവര്‍ സൂചിപ്പിക്കുമ്പൊഴല്ലേ നമുക്ക് അറിയാന്‍പറ്റൂ. എന്നാലും ഇനിയും ഇത്തരം "ധാര്‍ഷ്ട്യസ്വരം" ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം.

പിന്നെ അഹങ്കാരം!
"മലപ്പുറത്തുള്ളവര്‍ ഭയങ്കര ഫുട്ബോള്‍ പ്രേമികളാണെന്ന്" പറഞ്ഞു പറഞ്ഞ് അവരെ അങ്ങനെയാക്കിയത് പോലെ ചിലരൊക്കെ പറഞ്ഞു പറഞ്ഞ് ഇന്നുമുതല്‍ ഞാനൊരു
അഹങ്കാരിയാകാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.


Friday, July 22, 2011 at 10:38:00 PM GMT+3
രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

അഹങ്കാരത്തിന്റെ തെല്ലു ധ്വനി പോലുമില്ലാതെ എല്ലാം തുറന്നു പറയുന്ന കണ്ണൂരാനേ....

ആചാര്യപാദം നമസ്കരിയ്ക്കുന്നു...


Friday, July 22, 2011 at 10:41:00 PM GMT+3
K@nn(())raan*خلي ولي said...

@ കൊമ്പന്‍:

>> നേരില്‍ കാണുന്ന സത്യങ്ങളെ വിളിച്ചു പറയുന്നത് അഹങ്കാരം ആണെങ്കില്‍ കണ്ണൂരാനെ, നിന്നോട് കൊമ്പനാ പറയുന്നത്., ആ അഹങ്കാരം കൈവെടിഞ്ഞാല്‍ നിന്‍റെ മുട്ട്കാല്‍ ഞാന്‍ തല്ലിയൊടിക്കും <<

അയ്യോ കൊമ്പാ. ചതിക്കല്ലേ! സത്യമായും ഇന്നുമുതല്‍ ഞാനൊരു അഹങ്കാരിയാകാന്‍ തീരുമാനിച്ചു.
പിന്നെ മറ്റേക്കേസ്. വിട്ടുകള. ചൊവ്വാദോഷം വ്യാഴത്തില്‍ തീരില്ലല്ലോ.


Friday, July 22, 2011 at 10:49:00 PM GMT+3
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

എന്റമ്മോ..
നൌഷാദിന്റെ ക്യാരിക്കേച്ചർ കണ്ട് ഇമ്മടെ കണ്ണൂരാന് കണ്ണ് പറ്റുമോ..!

എന്തുതന്നെയായാലും ബൂലോഗത്തെ തീർത്തും വ്യത്യസ്ഥനായ ഒരു ബ്ലോഗർ തന്നെയാണ് കണ്ണൂരാൻ....
ആരേയും ഇതുവരെ ഒട്ടും ബോറടിപ്പിക്കാത്ത ഒരു ബ്ലോഗ്ഗർ...!


Friday, July 22, 2011 at 11:57:00 PM GMT+3
K@nn(())raan*خلي ولي said...

@ വേദാത്മിക പ്രിയദര്‍ശിനി :
നിങ്ങളുടെ പോസ്റ്റുകള്‍ക്ക്‌ കീഴില്‍ കാണപ്പെട്ട ചിലരുടെ കമന്റുകള്‍ കണ്ടിട്ടാണ് കണ്ണൂരാന്‍ ഒരു ചാറ്റില്‍ ബ്ലോഗര്‍ അലിയോടു ഇവര്‍ക്കൊരു പ്രശ്നംവന്നേക്കും എന്ന് പറഞ്ഞത്. അല്ലാതെ അപ്പോഴും നിങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല.
ബ്ലോഗില്‍ നിങ്ങള്‍ക്കു നേരിടേണ്ടിവന്ന പ്രശങ്ങളെ പിന്നീട് നിങ്ങള്‍തന്നെ പോസ്റ്റാക്കിയിടുണ്ട്. അന്ന് നിങ്ങളുടെ കമന്റുബോക്സില്‍ കണ്ണൂരാനും കമന്റിട്ടിട്ടുണ്ട്.
ബ്ലോഗിലെ അക്ഷരയാത്രയാണ് വിഷയം. അല്ലാതെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശമല്ല ഈ പോസ്റ്റിലുള്ളത്.
ദയവായി തെറ്റിദ്ധരിക്കാതിരിക്കുക. തെറ്റിദ്ധാരണയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു.


Saturday, July 23, 2011 at 12:12:00 AM GMT+3
Sulfikar Manalvayal said...

കുറെ കാലത്തിനു ശേഷം മുഴുവനും വായിക്കുന്ന ഒരു പോസ്റ്റ്‌. എഴുതിയത് പ്രിയ സ്നേഹിതന്‍ അകമ്പാടം ആയതിനാലും, എഴുതപ്പെട്ടത് പ്രിയപ്പെട്ട കണ്ണൂരാന്‍ ആയതിനാലും മുഴുവന്‍ വായിച്ചു. കുറെ ആയി പോസ്ടുകളിലോന്നും കമന്റ് ഇടാറില്ല ഞാന്‍. മുഴുവനും വായിക്കാതെ വെറുതെ കമന്റ് ഇടുന്ന സ്വഭാവവും എനിക്കില്ല. അതിനാല്‍ തന്നെ കുറച്ചായി ഒന്ന് വിട്ടു നിന്ന പോലെ ആയി. ഒരുപാട് പ്രശ്നങ്ങള്‍ ഈയിടെ നടന്നതായി കണ്ടു. എന്തായാലും വിശകലനം കൊള്ളാം. നല്ല ചിന്തകള്‍ കണ്ണൂരാന്‍. പക്ഷെ കമന്റിനായി മാത്രം എഴുതുന്ന പരിപാടി നിര്‍ത്തുക. (നിനക്ക് വേറെ ഒരു പണിയും ഇല്ലേ ഇഷ്ടാ?....) കണ്ണൂരാന്റെ പോസ്റ്റുകളില്‍ നിന്ന് ഒരിക്കല്‍ പോലും എനിക്ക് കമന്ടിനായുല്ലതാണ് എന്ന് തോന്നിയിട്ടില്ല. കാലിക പ്രസക്തിയുള്ള കാര്യങ്ങള്‍ ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് രസകരമായി തന്നെ പറയുന്ന ബ്ലോഗ്‌ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചിലതൊക്കെ അതിര് വിടാറുണ്ട് എങ്കിലും (അതിപ്പോള്‍ ആരാ വിടാത്തത്, സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ വരെ, മോണിക്കയുടെ മുമ്പില്‍ വീണില്ലേ, പിന്നെയല്ലേ ഈ കണ്ണൂരാന്‍). ഇനിയും നല്ല പോസ്ടുകളുമായി തുടരട്ടെ.


Saturday, July 23, 2011 at 12:16:00 AM GMT+3
Anonymous said...

ഇതില്‍ പറയുന്ന കണ്ണൂരാന്‍ ആരാണ്? 2010മുതല്‍ ബ്ലോഗില്‍ ഉണ്ട് എന്ന് പറയുന്നു. എന്നാല്‍ മലയാളം ബ്ലോഗിന്റെ തുടക്കം മുതല്‍ കണ്ണൂരാന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ഒരു ബ്ലോഗര്‍ കണ്ണൂരില്‍ തന്നെയുണ്ട്. എങ്ങനെ ബ്ലോഗ് എഴുതാം എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായി ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചായി ആ കണ്ണൂരാന്‍ ബ്ലോഗില്‍ സജീവമല്ല. ബ്ലോഗ് നാമത്തിന് പേറ്റന്റ് ഒന്നുമില്ല്ല. എന്നാലും കണ്ണൂ‍രാന്‍ എന്ന് പറയുമ്പോള്‍ ആ കണ്ണൂരാനെയാണ് പഴയ ബ്ലോഗര്‍മാര്‍ ഓര്‍ത്തുപോവുക. ഇക്കാര്യം എല്ലാ ബ്ലോഗര്‍മാരും മനസ്സിലാക്കണം. തന്റെ ബ്ലോഗ് നാമത്തില്‍ മറ്റൊരു ആള്‍ ബ്ലോഗില്‍ ഉണ്ട് എന്ന് യഥാര്‍ത്ഥ കണ്ണൂരാന്‍ മനസ്സിലാക്കിയിട്ടില്ല. കണ്ണൂരാന്‍ എന്ന പേരില്‍ ആര്‍ക്കും ബ്ലോഗ് എഴുതാമെന്നാണെങ്കില്‍ പിന്നെ ബ്ലോഗ് നാമങ്ങള്‍ക്ക് എന്ത് പ്രസക്തി. ഒരാ‍ള്‍ സ്വീകരിക്കുകയും പ്രബലമാവുകയും ചെയ്ത ഒരു ബ്ലോഗ് നാമം ബൂലോഗത്തില്‍ മറ്റാരും സ്വീകരിക്കരുത് എന്നൊരു മ്യൂച്ച്വല്‍ അണ്ടര്‍‌സ്റ്റാന്‍ഡിങ്ങ് ബൂലോഗര്‍ക്കിടയില്‍ വേണ്ടേ? നിങ്ങള്‍ പറയൂ ... ഇതാണ് ആ കണ്ണൂരാന്റെ ബ്ലോഗ് : http://kannuran.blogspot.com/


Saturday, July 23, 2011 at 8:00:00 AM GMT+3
Unknown said...

കണ്ണൂരാന്‍, തെറ്റിദ്ധാരണ നീക്കിയതില്‍ സന്തോഷം.. നന്ദി..!!


Saturday, July 23, 2011 at 8:57:00 AM GMT+3
റശീദ് പുന്നശ്ശേരി said...

@അജ്ഞാതന്‍ :

കണ്ണൂരാന്‍ എന്നല്ല ഇദ്ദേഹത്തിന്റെ ബ്ലോഗുള്ളത്, "കല്ലിവല്ലി "എന്നാണു.

പിന്നെ തൂലികാ നാമം സ്വീകരിക്കും മുമ്പ് ശ്രദ്ദിക്കാതിരുന്നതാകാം ഇങ്ങനെയൊരു പ്രശ്നം സ്ര്ഷ്ടിച്ചത്.

കണ്ണൂരാന്‍ എന്ന്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ ഈ ലിങ്ക് ഞാന്‍ അദ്ദേഹത്തിനു കൈമാറിയിരുന്നു.

അപ്പോഴാണ്‌ സംഭവം അദ്ദേഹം അറിഞ്ഞത്‌. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.

കാര്യങ്ങള്‍ "കൈ വിട്ട്‌ " ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഒരേ പേരില്‍ ആയിരങ്ങള്‍ ഉള്ളത് പോലെ

ഈ പേരും രണ്ട്‌ പേര്‍ക്ക് ഇരിക്കട്ടെ എന്ന് കരുതാം.

പിന്നെ

വേദാത്മിക പ്രിയദര്‍ശിനി പറഞ്ഞു...
എനിക്ക് ചേരാത്ത ഈ വിഴുപ്പ് ചുമന്ന് ഞാന്‍ മടുത്തു... ഇനി എന്തുചെയ്യണം ...? ആത്മഹത്യ ചെയ്യണോ...???

ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കണമെന്ന് തോന്നുന്നു.

തീവ്രമായ ദുഖങ്ങളില്‍ നിന്നാണ് പലരും എഴ്ത്തിന്റെ വഴിയില്‍ വരുന്നത്. അതാണ്‌ അവര്‍ക്കുള്ള ആശ്വാസം. അവര്‍ അയക്കുന്ന മെയിലുകള്‍ വേണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്പാം ചെയ്യാമല്ലോ?.. ബൂലോഗം സൌഹ്ര്ദങ്ങള്‍ മാത്രം സമ്മാനിക്കുമെന്ന് പ്രിയ ദര്ഷിനിയും കരുതരുത്.

എല്ലാ ഇടവും പോലെ ഇവിടെയും മനുഷ്യരാനുള്ളത്.



അകംപാടത്തിനും കണ്ണൂരാനും പ്രിയ ദര്ഷിനിക്കും അജ്ഞാതനും പിന്നെ എല്ലാവര്‍ക്കും നല്ലത് വരട്ടെ


Saturday, July 23, 2011 at 9:18:00 AM GMT+3
Basheer Vallikkunnu said...

നിങ്ങള്‍ സൂചിപ്പിച്ച HG Wells ന്റെ ആ സംഭവം ഞാന്‍ വളരെ മുമ്പ് എവിടെയോ വായിച്ചിരുന്നു (അതോ കേട്ടതോ എന്നറിയില്ല). ഈയിടെ സന്ദര്‍ഭവശാല്‍ നെറ്റില്‍ ഏറെനേരം സെര്‍ച്ച്‌ ചെയ്തു നോക്കി. ഒന്നും കണ്ടില്ല. അതൊരു ചെറുകഥയായിരുന്നു അല്ലേ?. ധൃതിയില്‍ സ്റ്റുഡിയോയിലേക്ക് പ്രഭാഷണത്തിനു പോകുന്ന വെല്‍സിന് ഗേറ്റ്മാന്‍ പ്രത്യേകമായി അത് തുറന്നു കൊടുക്കുമ്പോള്‍ "നിങ്ങളുടെ പ്രഭാഷണം ഞാനും കേള്‍ക്കാറുണ്ട് അധികമൊന്നും മനസ്സിലാവാറില്ലെങ്കിലും" എന്ന് പറഞ്ഞതായും സ്റ്റുഡിയോയോയിലെക്കുള്ള വഴിയില്‍ അദ്ദേഹം തന്റെ പ്രഭാഷണം മാറ്റിയെഴുതിയതായും ആണ് വായിച്ച ഓര്‍മ. ലളിതമായ ഭാഷ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധം Remember the man at the railway gate എന്നോ മറ്റോ അക്കാലത്ത് BBC സ്റ്റുഡിയോ ചുമരില്‍ വെല്‍സ് എഴുതിവെച്ചിരുന്നതായും കേട്ടിട്ടുണ്ട്. (നെറ്റില്‍ സെര്‍ച്ച്‌ ചെയ്തിട്ട് ഇപ്പോഴും ഒന്നും കണ്ടില്ല. ആ കഥ കയ്യിലുണ്ടെങ്കില്‍ അയച്ചു തരണം.).. അഭിമുഖം നന്നായി.. നൌഷാദിന്റെ വരയും അടിപൊളിയായി. ഇക്കണക്കിനു പോയാല്‍ എന്റെയൊക്കെ കഞ്ഞികുടി നിങ്ങള്‍ മുട്ടിക്കും. ചതിക്കരുത് മക്കളെ..


Saturday, July 23, 2011 at 9:29:00 AM GMT+3
Jishad Cronic said...

സമാധാനം ആയി, മാസത്തില്‍ ഒന്നുരണ്ടു തവണ ഞാന്‍ അല്ലെ കണ്ണൂരാന്‍ എന്ന് ചോതിച്ചു എനിക്ക് മെയിലുകള്‍ വരാര്‍ ഉണ്ടായിരുന്നു, ഇല്ല എന്ന് പറഞ്ഞു മടുത്തു, കണ്ണൂരാനെ കണ്ടിട്ടുണ്ട് സംസാരിക്കാരും ഉണ്ട് എന്ന ഒരു തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളൂ...
ഞാന്‍ എവിടെ കിടക്കുന്നു കണ്ണൂരാന്‍ എവിടെ കിടക്കുന്നു... അവന്‍ പുലിയാണ് കടലാസ് പുലി അല്ല പുപ്പുലി!കണ്ടില്ലേ അവനീ പോസ്റ്റിലൂടെ പലരുടെയും ചങ്ക് കീറി ചോരകുടിക്കുന്നത്! അദ്ദാണ് ബൂലോകത്തിന്റെ സ്വന്തം കണ്ണൂസ്


Saturday, July 23, 2011 at 9:37:00 AM GMT+3
കെ.എം. റഷീദ് said...

സംഗതി എന്ത് പറഞ്ഞാലും കണ്ണൂരാന്‍ ( എന്‍റെ പ്രിയപ്പെട്ട ഗുരോ പേര് വിളിച്ചതിനു എന്നോട് ക്ഷമിക്കുക)
ആള് പുലിയ വെറും പുലിയല്ല ബൂലോക പുലി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കണ്ണൂരാനെ എന്‍റെ ഗുരുവായി (അതോ കുരുവോ?) സ്വീകരിച്ചിരിക്കുന്നു.
ഒരു മണിക്കൂര്‍ നീണ്ടു നീന്ന മന്ത്ര തന്ത്ര വേദ പഠനത്തിന്റെ അവസാനം കല്ലി വല്ലി ഹമുക്ക് കണ്ണൂരാന്റെ ബ്ലോഗില്‍
മുടങ്ങാതെ കമന്റു വഴിപാടു നടത്താം എന്ന കരാറില്‍ എന്നെ ശിഷ്യനായി അംഗീകരിച്ചു ( വരാനുള്ളത് ബ്ലോഗിലൂടെ കണ്ണൂരാന്റെ രൂപത്തിലും വരുമെന്ന് അന്നെനിക്ക് മനസ്സിലായി) ഗുരു സമ്മദിക്കുകയാണെങ്കില്‍ വളരെ രസകരമായ ആ ചാറ്റിംഗ് കുറച്ചു മരുന്നുകൂടി ചേര്‍ത്ത്
ബ്ലോഗില്‍ പോസ്റ്റാമായിരുന്നൂ


Saturday, July 23, 2011 at 9:51:00 AM GMT+3
പട്ടേപ്പാടം റാംജി said...

ബഹുജനം പലവിധം. എല്ലായിടത്തും എന്ന പോലെ ബ്ലോഗ്‌ രംഗത്തും അങ്ങിനെ തന്നെ. ബ്ലോഗ്‌ രംഗത്തുള്ളവര്‍ പ്രത്യേകതയുള്ളവര്‍ ആയിരിക്കണം എന്നത് നടപ്പുള്ള കാര്യമല്ല. ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ഉണ്ടായിരിക്കും. അതനുസരിച്ച് സൌഹൃദങ്ങളും അതിനനുസരിച്ച് രൂപം കൊള്ളും. ഇന്ന രൂപത്തില്‍ ആയിരിക്കാണം എന്ന് നമ്മുടെ ഓരോരുത്തരുടെയും ആഗ്രഹം അനുസരിച്ച് വിചാരിക്കാം എന്ന് മാത്രം.
കണ്ണൂരാന്റെ പല കാര്യങ്ങളും പലരും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും ആയതിനാല്‍ അതോട് ചേര്‍ന്ന് പോകാന്‍ പലരും മനസ്സ് കൊണ്ട് ആഗ്രഹിക്കുമ്പോള്‍ ചില ഇഷ്ടപ്പെടായ്കകള്‍ സംഭവിച്ചാലും അതൊരു പ്രശ്നം ആകാറില്ല. മറഞ്ഞിരിക്കുംപോള്‍ വിളിച്ചു പറയാന്‍ എളുപ്പമാണ്, എന്തൊക്കെ ന്യായം പറഞ്ഞാലും.
അകംപാടത്ത്തിന്റെ നല്ല വരയും കുന്തമുന പോലുള്ള ചോദ്യങ്ങളും, കണ്ണൂരാന്‍ നല്ല രൂപത്തില്‍ നല്‍കിയ ഉത്തരങ്ങളും വളരെ ജോറായി;ഒളിഞ്ഞിരിക്കുന്ന ഭാഗത്ത്‌ ഒന്ന് ഉരുണ്ടു കളിച്ചെങ്കിലും.


Saturday, July 23, 2011 at 10:25:00 AM GMT+3
Anonymous said...

ഈ പോസ്റ്റ്‌ നൌഷാദ് എഴുതിയതോ അതോ കന്നൂരാനോ
കമന്റിനു മറുപടി കണ്ണൂരാന്‍ ഇടുന്നത് കണ്ടു ചോദിച്ചതാ
വൈകാതെ തന്നെ നൌഷാദിനെ പറ്റി കണ്ണൂരാന്റെ ഒരു പോസ്റ്റ്‌ പ്രദീക്ഷിക്കുന്നു.ഒരു തന്നെപൊക്കിയെപറ്റി ഒരു നിന്നെപൊക്കി എഴുതിയ വളിപ്പ് പോസ്റ്റ്‌. ഇനി മുതല്‍ പോസ്റ്റിനു വിഷയങ്ങള്‍ ഇല്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തി എഴുതാം


Saturday, July 23, 2011 at 10:46:00 AM GMT+3
നാമൂസ് said...

@കുട്ടിക്കാ, അഹിതകരമായ ഏതൊന്നിലാണ് നാമൂസിന് 'നല്ല നടപ്പിന്' വിധിക്കേണ്ടത്..?
വായനയുടെ {വിമര്‍ശന ബുദ്ധ്യായുള്ള} കാര്യത്തില്‍ അതിന്‍റെ താത്പര്യത്തില്‍ ഉണ്ടായിരിക്കേണ്ട {എനിക്ക് തോന്നുന്ന} ശുദ്ധിയെ പരാമര്‍ശിച്ചുവെന്നു മാത്രം. അതുമൊരു കുറ്റാരോപണത്തിന്‍റെ സ്വരത്തിലുമല്ല അറിയിച്ചത്. പകരം, പ്രാര്‍ത്ഥന പോലുള്ളൊരു അപേക്ഷയാണ്. അതൊരിക്കലും വ്യക്തിനിഷ്ടവുമല്ല. എങ്കിലും, എന്‍റെ അഭിപ്രായം വല്ല മന:പ്രയാസത്തിനും കാരണമായെങ്കില്‍ ബഹുമാന്യ സുഹൃത്തിന്‍റെ ഔദാര്യത്തെ അപേക്ഷിക്കുന്നു.


Saturday, July 23, 2011 at 10:48:00 AM GMT+3
K@nn(())raan*خلي ولي said...

@@
തന്തയ്ക്കു പിറക്കാത്ത രണ്ടാമത്തെ അനോണിയോട്:

ഈ പോസ്റ്റിന്റെ ഒടുവില്‍ ഇങ്ങനെയുണ്ട്‌.

>> ഇനി നിങ്ങളുടെ ഊഹമാണ്.
നിങ്ങള്‍ക്കു ചോദിക്കാനുള്ളത് കമന്റിലൂടെ ചോദിക്കാം. കണ്ണൂരാന്‍ നിങ്ങളോട് മറുപടി പറയുന്നതായിരിക്കും >>

പറയേണ്ടവയ്ക്ക് മാത്രമേ കണ്ണൂരാന്‍ പറഞ്ഞിട്ടുള്ളൂ. എല്ലാം മനസ്സിലായെന്നു കരുതുന്നു.


Saturday, July 23, 2011 at 11:06:00 AM GMT+3
നൗഷാദ് അകമ്പാടം said...

"പ്രിയപ്പെട്ട വായനക്കാരേ, എനിക്ക് അറിയാനുള്ളത് ഞാന്‍ ചോദിച്ചു കഴിഞ്ഞു. കണ്ണൂരാന്‍ മറുപടിയും പറഞ്ഞു. ഇനി നിങ്ങളുടെ ഊഹമാണ്.
നിങ്ങള്‍ക്കു ചോദിക്കാനുള്ളത് കമന്റിലൂടെ ചോദിക്കാം. കണ്ണൂരാന്‍ നിങ്ങളോട് മറുപടി പറയുന്നതായിരിക്കും. എല്ലാവര്ക്കും നന്ദി. സഹകരിച്ച കണ്ണൂരാന് പ്രത്യേകം നന്ദി."

വെണ്ടക്ക അക്ഷരത്തില്‍ ഈ പോസ്റ്റിന്റെ ഉപസം‌ഹാര വാക്കുകള്‍ ഇങ്ങനെ നീണ്ടു നിവര്‍ന്ന് അവിടേ കിടക്കുന്നത് പണക്കാരന്‍ സോറി അജ്ഞാതേട്ടന്‍ കണ്ടില്ലെന്ന് തോന്നുന്നു.

എന്റെ ചോദ്യത്തിന്റെ ശൈലിയും കണ്ണൂരാന്റെ ഉത്തരത്തിന്റെ ശൈലിയും ഈ രണ്‍ട് പേരുടേയും ബ്ലോഗ്ഗ് വായിച്ചവര്‍ക്ക് മനസ്സിലാവും.
അജ്ഞാതേട്ടാ.. അവരെ അങ്ങനെ മണ്ടന്മാരാക്കാന്‍ ഞാനൊരു മണ്ടനല്ല!.


Saturday, July 23, 2011 at 11:17:00 AM GMT+3
Sabu Hariharan said...

നല്ല അഭിമുഖം. പല 'കാര്യങ്ങളും' മനസ്സിലായി.
പറഞ്ഞത്‌ പലതും അഹങ്കാരമാണോ. ആത്മവിശ്വാസമാണോ (അതിരു കവിഞ്ഞ), അതോ ഹാസ്യത്തിന്റെ ചെരുവകൾ ചേർത്തതിൽ അളവു തെറ്റിയതാണൊ എന്ന് വേർതിരിച്ച്‌ പറയാൻ കഴിയുന്നില്ല :)
കണ്ണുരാനുമായി ഒരു രണ്ടു വട്ടം ചാറ്റിയിട്ടുണ്ട്‌. തമ്മിലടിപ്പിക്കാൻ ഒരു തരം ആക്രാന്തമുള്ള ഒരാളെന്നാണ്‌ തോന്നിയിട്ടുള്ളത്‌. 'സാബൂന്റെ പോസ്റ്റിൽ അങ്ങനെ എഴുതിയില്ലേ അവന്റെ പോസ്റ്റിൽ പോയി രണ്ടു തെറി പറഞ്ഞിട്ടു വരാം!' എന്ന് 'പച്ചയ്ക്ക്‌' പറഞ്ഞ്‌, 'എടുത്തുചാടുന്ന' ഒരു പ്രകൃതം.

കണ്ണൂരാന്റെ പല അഭിപ്രായങ്ങളും ബാലിശവും, വികലവുമായാണ്‌ തോന്നിയതെന്ന് പറയേണ്ടി വന്നതിൽ വിഷമമുണ്ട്‌.

പല കാര്യങ്ങളും പറയേണ്ടതുണ്ട്‌. ബ്ലോഗർമാർ അറിഞ്ഞതും അറിയാത്തതും.
I am tracking this post. അതു കൊണ്ട്‌ വീണ്ടും ചിലപ്പോൾ എഴുതിയെന്നു വരും.

ചിലത്‌ പറയട്ടെ.

എന്റെ 'അറിയിപ്പ്‌' നെ കുറിച്ച്‌ രണ്ട്‌ വാക്കു - സ്വന്തം അഭിപ്രായവും, സ്വന്തം പോസ്റ്റും ആയതു കൊണ്ട്‌ ന്യായീകരിക്കേണ്ട ബാദ്ധ്യതയൊന്നുമില്ല എങ്കിലും പല തെറ്റിദ്ധാരണകൾ പലരുടേയും പ്രസ്താവനകൾ കാരണം ഉണ്ടായതായറിയുന്നു.
കണ്ണൂരാൻ അറിയിപ്പ്‌ ഒന്നു കൂടി വായിക്കൂ. അതു കൽപ്പനയല്ല! ഒരു അഭ്യർത്ഥന മാത്രമാണ്‌! ആരെയും ഭീഷണിപ്പെടുത്തി കമന്റെഴുതിക്കാൻ എനിക്ക്‌ താത്പര്യമില്ല. എനിക്ക്‌ കമന്റെഴുതിയില്ലെങ്കിൽ കൂടിയും ഞാൻ എന്നാൽ കഴിയുന്ന വിധം ബ്ലോഗർമാരുടെ പോസ്റ്റുകൾ വായിക്കും. എനിക്ക്‌ ബ്ലോഗ്‌ ഒരു യുദ്ധക്കളമല്ല!!
യുദ്ധം ചെയ്യുന്നത്‌ ശത്രുക്കളല്ലേ? ഇവിടെ എവിടെയാണ്‌ ശത്രു?!

'ഇമെയിൽ വഴി കമന്റുകൾ അയക്കാൻ ഒരു മന്ദബുദ്ധിയും ഒരുമ്പെടില്ല'. എന്നു കണ്ണൂരാൻ പറഞ്ഞതിനോട്‌:
ഇമെയിൽ വഴി അഭിപ്രായം എഴുതുന്ന വായനക്കാരെ മന്ദബുദ്ധിയെന്ന് താങ്കൾ വിളിച്ചത്‌ എന്തർത്ഥത്തിലാണ്‌?. വായനക്കാരെയാണൊ അങ്ങനെ വിളിച്ചത്‌?


Saturday, July 23, 2011 at 11:48:00 AM GMT+3
Sabu Hariharan said...

ബ്ലോഗിൽ കമന്റ്‌ എഴുതുന്നവർ ഭൂരിപക്ഷം പേരും, gmail ഇൽ ലോഗിൻ ചെയ്ത ശേഷമാണ്‌ കമന്റെഴുതുന്നത്‌. അതായത്‌, അവരുടെ gmail റെഡിയാണ്‌. അതിലും എഴുതാവുന്നതേയുള്ളൂ എന്നർത്ഥം.

എന്റെ അറിയിപ്പിനു ശേഷം, പലരും അതു ചർച്ച ചെയ്യുന്നു എന്നറിഞ്ഞു. ഒന്നു രണ്ടു സുഹൃത്തുക്കൾ അതേ കുറിച്ച്‌ ഓരോ പോസ്റ്റും ഇട്ടു. ശത്രുത ഇല്ലാത്തത്‌ കൊണ്ടാണ്‌ അവരെ സുഹൃത്തുക്കൾ എന്നു വിളിച്ചത്‌.

ഒരു ചെറിയ അറിയിപ്പിനു ഒരു പാട്‌ വ്യാഖ്യാനങ്ങൾ ഞാൻ വായിച്ചു. ഞാൻ ചിന്തിച്ചിട്ട്‌ പോലും ഇല്ലാത്ത വ്യാഖ്യാനങ്ങൾ.
അതെ കുറിച്ച്‌ ഒന്നൊന്നായി പറയാം അതിനു മുൻപ്‌ ഒരു കാര്യം.

ആരേയാണ്‌ ഭീരു എന്നു വിളിക്കുന്നത്‌?
സ്വന്തം ഫോട്ടോയും, യഥാർത്ഥ പേരും വെച്ചു തന്നെയാണ്‌ ഞാൻ കമന്റുകളും പോസ്റ്റുകളും എഴുതുന്നത്‌. കണ്ണൂരാൻ അങ്ങനെയാണോ?. ഇവിടെ ആര്‌ ആരേയാണ്‌ പേടിക്കുന്നത്‌?
പോസ്റ്റുകളെ കുറിച്ചാണ്‌ ഞാൻ അഭിപ്രായം പറയുന്നത്‌ പോസ്റ്റ്‌ എഴുതുന്നവരെ അല്ല.
എന്റെ വായനാ അനുഭവവും, പരിചയവും, ആസ്വാദനനിലവാരവും അനുസരിച്ചാണ്‌ ഞാൻ കമന്റ്‌ എഴുതുന്നത്‌.
നല്ലതാണെങ്കിൽ നല്ലതെന്നും, മോശമായി തോന്നുകയാണെങ്കിൽ മോശമെന്നും എഴുതിയിട്ടുണ്ട്‌.
എന്റെ പുസ്തകശേഖരത്തിലെ പുസ്തകങ്ങളെ കുറിച്ചോ, എന്റെ വായനാശീലത്തേ കുറിച്ചോ ഞാൻ എഴുതിയിട്ടില്ല. അതിനുള്ള കാരണവും മിക്കപ്പോഴും എഴുതി വെയ്ക്കാറുണ്ട്‌.

അറിയിപ്പ്‌ ഇട്ട ശേഷം, ഇമെയിൽ വഴി പലരും നല്ല തീരുമാനം എന്നു പറഞ്ഞു. ചിലർ തിരിച്ചും. ചിലർ ആ പോസ്റ്റ്‌ അതു പോലെ അവരുടെ ബ്ലോഗിൽ ഇട്ടോട്ടെ എന്നും ചോദിച്ചു.

ചിലരുടെ വാദമുഖങ്ങൾ വിചിത്രമാണ്‌. അവയിൽ ചിലത്‌.
1. കമന്റ്‌ എഴുതാൻ സൗകര്യം കമന്റ്‌ ബോക്സ്‌ ആണ്‌. ശരിയാണ്‌. എന്നാൽ കമന്റ്‌ എഴുതണം എന്നു ഞാൻ വാശി പിടിച്ചോ?. ആത്മാർത്ഥതയോടെ അഭിപ്രായം എഴുതണം എന്നുണ്ടെങ്കിൽ മാത്രം എഴുതിയാൽ മതിയല്ലോ. ഞാൻ പലർക്കും ഇമെയിൽ വഴി അഭിപ്രായം എഴുതുന്നുണ്ട്‌. ഒരിക്കൽ കൂടി പറയട്ടെ, കമന്റ്‌ കിട്ടാൻ ദാഹിച്ചിരിക്കുകയല്ല ഞാൻ.

2. വായനക്കാരുടെ വിശദീകരണം ഉണ്ടെങ്കിൽ വായിക്കാൻ എളുപ്പമാണ്‌.
വായനക്കാരുടെ വിശദീകരണമല്ല വേണ്ടത്‌. എഴുതിയ ആളുടെ വിശദീകരണമാണ്‌ വേണ്ടത്‌. വായിക്കുന്നവർ എഴുതുന്നത്‌ എഴുത്തുകാരൻ വിചാരിക്കുന്ന കാര്യമാവില്ല. വിശദീകരണം എഴുതുവാനുള്ള അവസാന വാക്ക്‌ എഴുത്തുകാരന്റെ തന്നെയാണ്‌. മറ്റു ചിലർ വന്നു വിശദീകരിച്ചിട്ട്‌, ഇതല്ല ഞാൻ ഉദ്ദേശിച്ചത്‌ എന്ന് ഗതി കെട്ട്‌ പറയുന്ന ചില എഴുത്തുകാരേയും കണ്ടിട്ടുണ്ട്‌. ഇവിടെ വഴിതെറ്റലാണ്‌ നടക്കുന്നത്‌.

3. വാദ പ്രതിവാദം നടത്താം.
അതിനുള്ള വേദിയല്ല കമന്റ്‌ ബോക്സ്‌!!

4. കമന്റ്‌ ഓപ്ഷനില്ലെങ്കിൽ ഒരു രസവുമില്ല.
അതു ഓരോരുത്തരുടെ രസം പോലെയാണ്‌. രസത്തിനു കമന്റ്‌ ബോക്സ്‌ ഉപയോഗിക്കുന്നവരുടെ ബോക്സിൽ പോയി എഴുതാവുന്നതേയുള്ളൂ.

5. പത്ത്‌ നന്മകൾ കാണാതെ ഒരു തിന്മ കാണുന്നു.
സുഹൃത്തെ, നന്മയും തിന്മയും കാണനല്ല കഥയും കവിതയും വായിക്കുന്നത്‌!. കഥയും കവിതയും മാത്രമേ അവിടെയുള്ളൂ.

6. കമന്റ്‌ ബോക്സ്‌ അടച്ചതു കൊണ്ട്‌ എഴുത്തുകാരൻ സഹൃദയനല്ല.
ഇതു വളരെ വിചിത്രമായ ഒരു ആരോപണമാണ്‌. കമന്റ്‌ ബോക്സ്‌ തുറന്നു വെച്ചിരിക്കുന്ന എഴുത്തുകാരെല്ലാം സഹൃദയരാണോ?. കമന്റ്‌ ബോക്സ്‌ ഇല്ലെങ്കിൽ സഹൃദയനല്ലാതെ ആവുമോ?
നേരത്തെ സൂചിപ്പിച്ച രണ്ടു പോസ്റ്റുകളിലും എഴുതിയ ചില കമന്റുകൾ ഇപ്രകാരമാണ്‌
'പണി കൊടുത്തു അല്ലേ'
'ഹു ഹു ഹു. നല്ല കൊട്ടു കൊടുത്തു'
'ഇടയ്ക്ക്‌ ഒരു കൊട്ടു കൊടുക്കുന്നത്‌ നല്ലതാണ്‌'
'അഹന്ത നിറഞ്ഞ ആ ബ്ലോഗർക്ക്‌ ഒരു മറുപടി കൊടുത്തു'.
ഈ കമന്റുകൾ വായിച്ചാൽ ആരാണ്‌ സഹൃദയൻ എന്നു മനസ്സിലാവും.
ഇതിന്റെ ഒക്കെ കാരണം?
എന്റെ സ്വന്തം ബ്ലോഗിലെ കമന്റ്‌ ഓപ്ഷൻ വേണ്ടെന്ന് വെച്ചതു കൊണ്ട്‌. അതും മാന്യമായ രീതിയിൽ അറിയിപ്പ്‌ കൊടുത്തിട്ട്‌.
പലരുടെയും പ്രതികരണം കണ്ടപ്പോൾ ഒരു നിമിഷം എനിക്കു തന്നെ സംശയം തോന്നി പോയി ഞാൻ പൂട്ടിയത്‌ എന്റെ സ്വന്തം ബ്ലോഗിന്റെ കമന്റ്‌ ബ്ലോക്സ്‌ അല്ല, അവരുടേതാണെന്ന്!!


Saturday, July 23, 2011 at 11:49:00 AM GMT+3
Sabu Hariharan said...

300 ലധികം പോസ്റ്റുകൾ എന്റെ ബ്ലോഗിൽ ഉണ്ട്‌. അതെല്ലാം നല്ലതെന്നോ മോശമെന്നോ ഞാൻ അഭിപ്രായപ്പെടുന്നില്ല. 100 അം പോസ്റ്റോ, വാർഷികമോ ആഘോഷിച്ചിട്ടില്ല. വിവാദങ്ങൾ ഉണ്ടാക്കി ആളെയും കൂട്ടിയിട്ടില്ല.
എന്റെ ആത്മസംതൃപ്തിക്ക്‌ എഴുതുന്നു. വായിക്കുന്നവർക്ക്‌ സമയവും സൗകര്യവും ഉള്ളത്‌ പോലെ വായിക്കാം.

ഇനി കമന്റ്‌ ബോക്സ്‌ നെ കുറിച്ച്‌ എന്തിനാണ്‌ ഇത്രയധികം പറഞ്ഞത്‌?
ബോക്സ്‌ അടയ്ക്കാൻ കാരണക്കാരിൽ ഒരാൾ കണ്ണൂരാൻ കൂടി ആയതു കൊണ്ടാണ്‌.
'ഞാൻ അടിയുണ്ടാക്കൻ ഒന്നെഴുതി വെച്ചിട്ടുണ്ട്‌'. ഇതാണ്‌ പുള്ളി ഒരു ദിവസം കമന്റ്‌ ഇട്ട ശേഷം ഇമെയിൽ(അതോ ചാറ്റിലോ) അയച്ചത്‌.
അടിയുണ്ടാക്കാനുള്ള ഒരു വേദിയല്ല എന്റെ കമന്റ്‌ ബോക്സ്‌ എന്ന് വിനീതപൂർവ്വ്വം പറയട്ടെ.
അത്‌ എന്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്‌. വാദ പ്രതിവാദങ്ങൾ, വാക്‌ സംഘട്ടനങ്ങൾ ഇവ എന്റെ കമന്റ്‌ ബോക്സിൽ വേണ്ട എന്നത്‌ എന്റെ തീരുമാനമാണ്‌. അത്‌ ബഹുമാനിക്കാനുള്ള ഒരു മനസ്ഥിതി മറ്റുള്ളവർ കാണിക്കുമെന്നു കരുതുന്നു.

ഇനി കണ്ണൂരാന്റെ കുറിച്ച്‌:
രണ്ടു മൂന്ന് വട്ടം ചാറ്റിൽ സംസാരിച്ചപ്പോൾ (only text) ഉണ്ടായ അനുഭവങ്ങൾ.
1. ഹാഷിമുമായിട്ടുള്ള പ്രശ്നം.
'അവൻ..ആ ***** മോൻ. അവനെന്റെ ബ്ലോഗിൽ എന്തൊക്കെയാ എഴുതി വെച്ചിരിക്കുന്നത്‌?. അവനെ ശരിയാക്കും'
**** എന്നിടത്തുള്ള വാക്ക്‌ എഴുതാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ഞാൻ ശരിക്കും അന്തം വിട്ടു പോയി. ഒരാൾ ഒരു പോസ്റ്റിൽ 'ഷെയിം' കമന്റ്‌ എഴുതിയതിനാണ്‌ ഇത്രയും അസഭ്യം പറയുന്നത്‌. ഇതിനെ 'തന്റേടം' എന്നും, 'തുറന്നു പറയുന്ന ആൾ' എന്നൊക്കെ ചിലർ പറയുമായിരിക്കും. എന്നാൽ എനിക്ക്‌ ഇതു 'സംസ്‌ക്കാര ശൂന്യമാണല്ലോ' എന്നു മാത്രമെ തോന്നിയുള്ളൂ. ഞാൻ 'അതു വിട്ടേക്ക്‌' എന്നു മാത്രം പറഞ്ഞ്‌ ചാറ്റ്‌ അവസാനിപ്പിച്ചു.

2. ഇത്‌ പ്രിയയുടെ കാര്യം പറഞ്ഞാണ്‌.
'**** മോൾ..ഇതെല്ലാം അവളുടെ കുഴപ്പമാണ്‌!' ഇവിടേയും അശ്ലീലമാണ്‌. ഞാൻ പിന്നെയും ഞെട്ടി. പ്രിയ കാര്യങ്ങൾ വളരെ വിശദമായി (ചില പഴയ ഇമെയിലുകൾ, ചാറ്റ്‌ മെസ്സേജുകൾ എന്നിവ) ചിലർക്ക്‌ മാത്രം അയച്ചിരുന്നു. ആ ബ്ലോഗറുടെ ചുറ്റുപാട്‌ പല തവണ വിശദമാക്കിയതുമാണ്‌. 'കണ്ണൂരാൻ കാര്യം മുഴുവനും അറിയാതെയാണ്‌ സംസാരിക്കുന്നത്‌' എന്നു ഞാൻ പറഞ്ഞു. എന്നാൽ അസഭ്യ വർഷം തുടർന്നതിനാൽ ഞാൻ ഞാൻ ചാറ്റ്‌ അവസാനിപ്പിച്ചു. എനിക്കു മനസ്സിലാവാതെ പോയത്‌ എന്തിനാണ്‌ ഈ കാര്യങ്ങളിൽ ഇത്രയും ആവേശം പുള്ളി കാണിക്കുന്നതെന്നാണ്‌. എന്തിനാണ്‌ ഇത്രയും മോശമായി മറ്റു ബ്ലോഗർമാരെ കുറിച്ച്‌ സംസാരിക്കുന്നത്‌ എന്നാണ്‌. സ്ത്രീകളെ കുറിച്ച്‌ ഇത്രയും മോശമായി സംസാരിക്കുന്നയാൾ എങ്ങനെയാണ്‌, എന്തു കാഴ്ച്ചപ്പാടുമായിട്ടാണ്‌ സ്ത്രീ ബ്ലോഗർമാരുടെ പോസ്റ്റുകൾ വായിക്കുന്നതെന്നും അറിയില്ല.

ഇതെനിക്കുണ്ടായ അനുഭവമാണ്‌. എത്ര പേർക്ക്‌ ഇങ്ങനെ ഉണ്ടായിട്ടുണ്ടാവും എനിക്കറിയില്ല.

ചിലപ്പോൾ 'സഹൃദയൻ' ആയതു കൊണ്ടാവും.
എന്തിനാണ്‌ പുറമെ ഒരു മുഖവും, ഉള്ളിൽ മറ്റൊരു മുഖവും?

ഈ ഒരു ഇന്റർവ്യൂവിൽ ഒരാൾ പുലിയാണ്‌, ഗുരുവാണ്‌ എന്നൊക്കെ എഴുതി കണ്ടതു കൊണ്ട്‌ പറഞ്ഞു പോയതാണ്‌ ഇത്രയും. ഈ പറയുന്ന ഗുണകണങ്ങളൊന്നും എനിക്ക്‌ കാണാൻ കഴിഞ്ഞില്ല എന്നതാണ്‌ സത്യം.

ഒന്നു കൂടി. ബ്ലോഗ്‌ എഴുതുന്നത്‌ സുഹൃത്തുക്കളെ സമ്പാദിക്കാനല്ല. എഴുതുവാൻ മാത്രമാണ്‌.

ശത്രുക്കളുണ്ടാവും എന്ന് വിചാരിച്ച്‌ സ്വന്തം അഭിപ്രായം പറയാൻ മടിച്ചു നിന്നിട്ടില്ല.
ഒരു പാട്‌ സുഹൃത്തുക്കളെ ഉണ്ടാക്കാൻ താത്പര്യവുമില്ല.
അതു കൊണ്ട്‌ സ്വാതന്ത്ര്യത്തോടെ ശരിയെന്ന് തോന്നുന്നത്‌ വിളിച്ച്‌ പറയാൻ കഴിയുന്നുണ്ട്‌.

ഒന്നും പറയാതെ, മുഖമൂടിയണിഞ്ഞ്‌ ജീവിക്കാൻ പ്രയാസമുള്ളത്‌ കൊണ്ടാണ്‌ ഇത്രയും പറഞ്ഞത്‌. അങ്ങനെ ജീവിച്ച്‌ 'ജീവിത വിജയം' കൈവരിക്കുന്നവർ ഉണ്ടാവും. ഉണ്ടാവട്ടെ!. എനിക്ക്‌ ഇങ്ങനയെ പറ്റൂ. ഇതാണ്‌ ഞാൻ. ഇതാണെന്റെ ഇഷ്ടം.


Saturday, July 23, 2011 at 11:50:00 AM GMT+3
Anonymous said...

ഈപോസ്റ്റില്‍ സാബുവിന്‍നേ കണ്നുരാന്‍ പൊക്കിയില്ല.ആ ദേഷ്യം സാബു തീര്‍ക്കുന്നു . ഗുരുവായൂരപ്പാ ബ്ലോഗലോകം നശിച്ച്പ്പിച്ചല്ലോ ഇകകൂട്ടം.


Saturday, July 23, 2011 at 12:06:00 PM GMT+3
നൗഷാദ് അകമ്പാടം said...

ശരി തെറ്റുകള്‍ ആപേക്ഷികം എന്നിരിക്കെ
ഏതു വിഷയത്തിലും തനിക്ക് ശരി എന്ന് തോന്നുന്ന തന്റെ അഭിപ്രായം ശക്തമായ ഭാഷയില്‍
പ്രകടിപ്പിക്കുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു.

പ്രത്യേകിച്ചും തന്റെ സ്വന്തം ഐഡിയില്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ.

ഈ ഇന്റര്‍‌വ്യൂവില്‍ ഞാന്‍ കണ്ണൂരാനോടും അതേ നിലപാടാണ്‍ എടുത്തത് എന്ന് ഇത് വായിച്ചവര്‍ക്ക് ബോധ്യമാവും.

പ്രിയപ്പെട്ട അജ്ഞാതന്‍,
നിങ്ങള്‍ ആരെയാണ്‍ പേടിക്കുന്നത്?
നിങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍
സ്വന്തം ഐ.ഡി. വെളിപ്പെടുത്തി കമന്റ് എഴുതൂ....


Saturday, July 23, 2011 at 12:25:00 PM GMT+3
ijaz ahmed said...

ഞാന്‍ ബ്ലോഗിലെ ഒരു വായനക്കാരന്‍ മാത്രമാണ് , എനിക്ക് ധാരാളം അനുഭവങ്ങളും ആശയങ്ങളും വിഷയങ്ങളും ഉണ്ടായിട്ടും ഇത് വരെ ബ്ലോഗില്‍ എന്തെതായ ഒരു സൃഷ്ടി നിര്‍മിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല , ഞാന്‍ യാട്ര്‍ത്ചികമായാണ് കണ്ണൂരാന്റെ ബ്ലോഗില്‍ എത്തി പെട്ടത് , എല്ലാ ബ്ലോഗ്കളും പലതവണ വായിച്ചു , എന്റെ സുഹൃത്തുക്കള്‍ക്ക് അതിന്റെലികുകള്‍ കൊടുത്തു , ഒരു ദിവസം ഓഫീസില്‍ വെച്ചായിരുന്നു ഞാന്‍ അദ്ധേഹത്തിന്റെ “”””വാപ്പചീന്റെ ഇച്ചി കഷ്ണം “എന്നാ ബ്ലോഗിന്റെ അവസാന ഭാഗം വായിച്ചിട്ട് പരിസരം മറന്നു ഉറക്കെ ചിരിച്ചു പോയി , എന്റെ സഹപ്രവര്‍ത്തകര്‍ പോയി ഒരു നല്ല മാനസിക ഡോക്റെരെ കണ്ടു കൂടെ എന്ന് വരെ ചോദിച്ചു ,

ഞാന്‍ അദ്ദേഹവുമായി ദിവസവും ചാറ്റ് ചെയ്യരുന്ടെങ്ങിലും എനിക്ക് അധ്ഹത്തിന്റെ പേര്‍സണല്‍ വിവരങ്ങള്‍ ഒന്നും അറിയാന്‍ പറ്റിയിട്ടില്ല , എന്റെ എന്റെ ഹിസ്റ്ററി യും ബയോ ഗ്രഫിയും എന്തിനു എന്റെ മാത്ത മാടിക്സു വരെ അദ്ധേഹത്തി നോട് ട് ഞാന് പറഞ്ഞിട്ടുണ്ട് , പക്ഷെ അദ്ധേഹത്തിന്റെ കാര്യം ഞാന്‍ ചോദ്കിമ്പോള്‍ ഹയ്യട!! മാത്രമേ കിട്ടിയിട്ടുള്ളൂ ... , എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് എന്ത്‌ിനാണ് എങ്ങനെ ഒളിഞ്ഞിരുന്നു പോര് നടത്തുന്നത് , വാ .. വെളിച്ചത്തിലേയ്ക്കു വരൂ , എല്ലാവരും താങ്ങളെ ഒന്ന് കാണട്ടെ ( സുന്ദരനായ ഒരു പെന്‍സില്‍ മാര്‍ക്ക്‌ ആണെന്ന് ഒരു ബ്ലോഗില്‍ വേറെ ഒരാള്‍ പറഞ്ഞിരുന്നു ), പ്രത്യേകിച്ച് എന്നെ [പോലെ ഉള്ള ആരാധകന്‍ മാര്‍ക്കും , ആരധികമാര്‍ക്കും കാണാന്‍ വേണ്ടി അടുത്ത ബ്ലോഗ്‌ മുതല്‍ എങ്കിലും സ്വന്ത ഫോടോ വെച്ച് വരണം ,,


Saturday, July 23, 2011 at 12:45:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

നൗഷാദ്‌ ഭായ്.. താങ്കളുടെ വര (കാര്‍ട്ടൂണ്‍) കലക്കിയിട്ടുണ്ട്..


Saturday, July 23, 2011 at 2:13:00 PM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

@@
തന്തയ്ക്കു പിറക്കാത്ത രണ്ടാമത്തെ അനോണിയോട്:

അനോണിയായി വിലസുന്നവര്‍ക്ക് തന്തയില്ലാത്തവര്‍ എന്ന വിശേഷണം എപ്പോഴും ചേരുമോ കണ്ണൂരാനെ? :-)


Saturday, July 23, 2011 at 3:28:00 PM GMT+3
കൂതറHashimܓ said...

@ കൊമ്പന്‍,
 തങ്കള്‍ ഇട്ട കന്റിലെ എന്നോടുള്ള ഭാഗം വായിച്ചു. പ്രധമദൃശ്യാ മറുപടിക്കര്‍ഹമല്ലാ എന്നു തന്നെ കരുതിയതാണ്.
ഒന്ന് ശ്രദ്ധിക്കൂ... ഒരു വ്യക്തി എന്ന രീതിയില്‍ താങ്കള്‍ക്ക് എന്തും പറയാം, അവയെല്ലാം താങ്കളുടെ ഇഷ്ട്ടം. മാ ഗ്രൂപ്പിലെ ഒരു വക്താവാണെന്ന രീതിയിലുള്ള ഇത്തരം കമന്റുകള്‍ ഒന്നു കൂടി വായിച്ച് നോക്കി വിലയിരുത്തി പോസ്റ്റ് ചെയ്യൂ, ഗ്രൂപ്പിലെ മെമ്പര്‍മാരായ നിങ്ങള്‍ തന്നെ ഇങ്ങണെയുള്ള ശൈലിയിലൂടെ ഗ്രൂപ്പിനെ ബോറാക്കരുത്.
മാ ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതിലെ ഒരു കാരണം താങ്കളിലെ കമന്റിലെ ആകെ തുകയില്‍ തന്നെ വ്യക്തം... :)

പ്രിയ കൂട്ടുകരാ കമ്പാ,
മാ ഗ്രൂപ്പിനെ പറ്റി മിണ്ടെരുതെന്ന തരത്തിലുള്ള കൊട്ടെഷന്‍ ഒന്നും എനിക്ക് മുന്നില്‍ വര്‍ക്കൌട്ടാവില്ലാ.
ആദികരികമായി ഒരു തുറന്ന സംവാദത്തിനു ഗ്രൂപ്പുകാര്‍ തയ്യാറാണോ എന്ന് ബഷീര്‍ വള്ളികുന്നിന്റെ ഒരു പോസ്റ്റിലെ ഞാനിട്ട കമന്റിനു അതും ഇതും പറഞ്ഞ് മുങ്ങല്‍ ആയിരുന്നു മറുപടി (ലിങ്ക്: വള്ളികുന്നിലെ എന്റെ കമന്റ്. തുടര്‍ന്നുള്ള കമന്റ്സും നോക്കൂ)
വസ്തു നിഷ്ട്ടമായ പ്രമേയത്തില്‍ ഊന്നിയ ഒരു ചര്‍ച്ചക്ക് കൊമ്പനോ മറ്റ് ഗ്രൂപ്പ് മെമ്പേള്‍സോ തയ്യാറാണോ??
ഒന്നോര്‍ക്കുക സംവാദത്തില്‍ ഗ്രൂപ്പിലെ കുറേ ആളുകളുടെ പോഴത്തരങ്ങള്‍ പേരെടുത്തു തന്നെ എനിക്ക് പരാമര്‍ശിക്കേണ്ടി വന്നേക്കാം. തയ്യാറാണെങ്കില്‍ താഴെ ഉള്ള ലിങ്കിലെ കമന്റുകള്‍ക്ക് മറുപടി പറയൂ.. പിറകെ ഞാന്‍ വരാം.
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് : ആമുഖം


Saturday, July 23, 2011 at 4:35:00 PM GMT+3
കൊമ്പന്‍ said...

കൂതറെ ഒരുപാട് തവണ ഒരു പാട് ആളുകള്‍ മറുപടി തന്നതാ ഈ വിഷയത്തില്‍
സ്വര്‍ണം കാണിച്ചു തന്നാലും അമേദ്യം ആണെന്നെ നീ പറയൂ
കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളോട് സംസാരിക്കാന്‍ തയ്യാറാണ്
അല്ലാതെ നിന്നെ പോലെ ശത്രുക്കളെ നേടി ഗിന്നസ് ബുക്കില്‍ കയറാന്‍ പോകുന്ന ഒരാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ( വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഒതിയിട്ടു കാര്യമില്ല )

പിന്നെ മ ഗ്രൂപ്പിന് നിന്‍റെ ഗുഡ് സര്ട്ടി ഫികെറ്റും ആവശ്യമില്ല
പിന്നെ നിനക്കെതിരെ കൊട്ടേഷന്‍ കൊടുക്കാനോ?
ഡാ ഞാഞ്ഞൂലിനെ ആരെങ്കിലും വടികൊണ്ട് തള്ളി കൊല്ലല്‍ ഉണ്ടോ?


Saturday, July 23, 2011 at 5:36:00 PM GMT+3
mini//മിനി said...

സെയ്‌വ് ചെയ്ത് വായിച്ച് പഠിക്കട്ടെ,


Saturday, July 23, 2011 at 6:01:00 PM GMT+3
K@nn(())raan*خلي ولي said...

@ സാബു: അപ്പപ്പോള്‍ ഉള്ള അഭിപ്രായങ്ങള്‍ ചാറ്റിലൂടെയും മെയില്‍വഴിയും പ്രകടിപ്പിക്കാറുണ്ട്. കുറവുംകുറ്റവും ഉള്ളവന്‍ തന്നെയാ കണ്ണൂരാനും. നിഷേധിക്കുന്നില്ല.
എന്റെ ചാറ്റ്ഹിസ്റ്ററിയില്‍ പക്ഷെ അങ്ങനെയുള്ളവ കാണുന്നില്ല. അങ്ങനെ തന്നെയാണോ ഞാന്‍ പറഞ്ഞത്? അതൊക്കെ ഒന്നിങ്ങോട്ടു വിടാമോ? (kannooraan2010@gmail.com)

"എനിക്ക് പലതും ഓര്‍ക്കാന്‍ കഴിയുന്നില്ല. അള്‍ശിമേഴ്സ് പിടിച്ചോന്നാ സംശയം " എന്ന് നിങ്ങള്‍ ചാറ്റില്‍ പറഞ്ഞിരുന്നു. അതോണ്ട് ചോദിച്ചതാ. കമന്റുബോക്സ് പൂട്ടിയത് എന്നെക്കൊണ്ടാണെന്നോ! ഹാവൂ. അങ്ങനെയൊരുകാര്യം എന്നെക്കൊണ്ടായല്ലോ.


@@ ഷാബു:
>> അനോണിയായി വിലസുന്നവര്‍ക്ക് തന്തയില്ലാത്തവര്‍ എന്ന വിശേഷണം എപ്പോഴും ചേരുമോ കണ്ണൂരാനെ? <<

ഇല്ല. ഊരുംപേരും വ്യക്തമാക്കി, ചാറ്റിലൂടെ സംസാരിച്ച്, ബ്ലോഗിലൂടെ ഓടിക്കളിക്കുന്നവരെ അങ്ങനെ വിളിക്കുമ്പോള്‍ വിളിച്ചവനും തന്തയില്ലാതവനാകും. അതുകൊണ്ടാ ഒന്നാമത്തെ 'പാവം'അനോണിയെ വെറുതെ വിട്ടത്.

'മനസ്സിലായി'ക്കാണുമല്ലോ..................ല്ലേ!


Saturday, July 23, 2011 at 6:20:00 PM GMT+3
Unknown said...

എല്ലാം ഈഗോച്ചായന്റെ മറീമായങ്ങൾ .. അവനവനു തോന്നുന്നതൊക്കെ എഴുതടെ.... വായിക്കാൻ കൊള്ളാവുന്നതാണെങ്കിൽ ഒന്നു വായിച്ചു അതു വഴി പൊക്കോളൂ എന്നല്ലാതെ നിങ്ങക്കൊന്നും വേറെ ഒരു പണീം ഇല്ലേ ..എന്തോരം കാര്യങ്ങള് കിടക്കുന്നു തല്ലു കൂടാൻ. ഇനി എന്റെ പെരടിക്കു കുതിര കേറാൻ വരല്ലെ ഞാനാരും അല്ല . ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂം അപ്രത്യക്ഷമായി.


Saturday, July 23, 2011 at 6:34:00 PM GMT+3
രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

ഈ മാ പാ കൂ ന്നൊക്കെ പറഞ്ഞ് കുറേ തെറികളുള്ളോണ്ടാണോ മ്മടെ ഹാഷിംക്കക്ക് മാ ഗ്രൂപ്പിനോടിത്ര കലിപ്പ്....?


Saturday, July 23, 2011 at 7:02:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

നാമൂസ് താങ്കളുടെ കമന്റിനെ ഞാന്‍ പിന്താങ്ങുകയാണ് ചെയ്തത്,മറിച്ചൊരഭിപ്രായം എനിക്കില്ല.ഇവിടെ യാതൊരു വിവാദത്തിനും ഞാനില്ല. അകമ്പാടം ഇങ്ങനെയൊരു പോസ്റ്റിട്ടതു കൊണ്ട് കുറച്ചു പേര്‍ക്കെങ്കിലും മനസ്സു തുറക്കാറായി. ഞാനെല്ലാ കമന്റുകളും വായിക്കാറുണ്ട്.അതിലൂടെ നമ്മുടെ ബ്ലോഗര്‍മാരെപ്പറ്റി ചെറിയൊരു ഇമേജ് കിട്ടാന്‍ എന്നെ സഹായിക്കുന്നുണ്ട്( അത് തികച്ചും വ്യക്തിപരമാണ്-ഇനി അതും ആരും വിവാദമാക്കേണ്ട!)


Sunday, July 24, 2011 at 4:05:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

മിനി ടീച്ചര്‍ പറഞ്ഞ പോലെ ഈ കമന്റുകള്‍ സേവ് ചെയ്തു വെച്ചു സൌകര്യമുള്ളവര്‍ക്ക് റിസേര്‍ച്ച് നടത്താന്‍ പറ്റും!.പിന്നീട് എപ്പോഴെങ്കിലും ഇതു പോലെയുള്ള അവസരങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യാം.ചാറ്റ് സംഭാഷണങ്ങള്‍ സേവ് ചെയ്തു മറ്റുള്ളവര്‍ക്ക് ഫോര്‍വാഡ് ചെയ്യുന്ന ചില വിദ്വാന്മാര്‍ നമ്മുടെ കൂട്ടത്തിലുണ്ട്!. വേറെ ഒരു പണിയും( അതും സാധാരണ ഡ്യൂട്ടി സമയത്താണ് മിക്ക പേരും ചെയ്യാറുള്ളതത്രെ!)ഇല്ലാത്തവര്‍ക്ക് ഇതെല്ലാം പറ്റും!


Sunday, July 24, 2011 at 4:12:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

സാബുMH ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്, അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പിന്നെ ബ്ലോഗില്‍ പുലികളും പൂച്ചകളുമുണ്ടെന്ന് പറയുന്നതില്‍ എനിക്കഭിപ്രായമില്ല.ഇവിടെ എല്ലാവരും തുല്യരാണ്.വായിക്കുന്നതും കമന്റിടുന്നതും അവനവന്റെ ഇഷ്ടമാണ്.പക്ഷെ ആരെയും നോവിപ്പിക്കുന്നതും തെറി പറയുന്നതും ശരിയല്ല.അതു കമന്റിലായാലും ചാറ്റിലായാലും.


Sunday, July 24, 2011 at 4:26:00 AM GMT+3
Unknown said...

എല്ലാം വായിച്ചു....


Sunday, July 24, 2011 at 1:58:00 PM GMT+3
Jefu Jailaf said...

സുപരസിദ്ധിയേക്കാള്‍ കൂടുതല്‍ കുപ്രസിദ്ധിയാണ്‌ ബിനാമി പേര്‍ ആയ കണ്ണൂരാന്‍ ഉള്ളത് എന്നാണ് എനിക്ക് തോന്നിയത് . എവിടെയും എന്തും മുഖം നോകാതെ വിളിച്ചു പറയാന്‍ ഏറ്റവും എളുപ്പം മാര്‍ഗം ഊമക്കത്ത് അയക്കുക എന്നാ പഴയ വീഞ്ഞിന്റെ പുതിയ ബ്രാന്‍ഡ്‌ ആയ ഫെക് id ക്കാന് കഴിയുക. അതിനെ വലിയ തന്റേടം എന്ന് വിശേഷിപ്പിക്കുവാന്‍ ഒരു ഉളുപ്പും ഇല്ല അല്ലെ. ബെസ്റ്റ്. നല്ലേ പേരില്‍ വന്നു ഒടിയാത്ത ഒരു ചൂരലും കൊണ്ട് വന്നാല്‍ ടാ പുല്ലേ ( എന്റെ പോസ്റ്റില്‍ കമന്റു ചെയ്തിട്ടുണ്ട് ആ ഉപകാര സ്മരണ നിലനിര്‍ത്തിക്കൊണ്ട് തന്നെ) കണ്ണൂരാനെ നിനക്കും ആകാലോ നല്ലൊരു ഹെഡ്മാഷ് . കുറെ വായന ഉള്ള ആളല്ലേ. നന്നായി കമന്റും ചെയ്യാന്‍ കഴിവുള്ളവന്‍.. അങ്ങനെ ഗോളടിക്കുംപോഴല്ലേ ഒരു സുഖം. അല്ല ഇത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അതും കൂടി പറഞ്ഞാല്‍ ഉപകാരമായിരുന്നു. ഒരു ഊര് വാലാക്കി പെരോരെണ്ണം കണ്ടു പിടിക്കാലോ..:)
നൌഷാദ് ക്കാടെ കാര്‍ടൂണ്‍ വളരെ നന്നായിരിക്കുന്നു..


Sunday, July 24, 2011 at 2:18:00 PM GMT+3
.. said...

..
കണ്ണൂരാന്റെ ആദ്യകാല പോസ്റ്റുകള്‍ വായിച്ചിരുന്നു. ഏറ്റവും ഇഷ്ടമായത് ഒരു മാഷിനെപ്പറ്റി എഴുതിയ സൃഷ്ടിയായിരുന്നു, വേറൊന്ന് ജോലിയെപ്പറ്റിയുള്ള ഒരു പോസ്റ്റ്.

ഈയടുത്ത് കണ്ണൂരാന്റെ അറിയിപ്പില്‍ പുതിയ പോസ്റ്റും കൂടെ പഴയതില്‍ ചിലതും വായിച്ചിരുന്നു, കമന്റ്സും. എഴുത്തിന്റെ ശൈലിയിലെ വ്യത്യാസമൊഴിച്ച് വലിയ ആകര്‍ഷകത്വമൊന്നും ഇവിടെ ആമുഖത്തില്‍ പറഞ്ഞതു പോലെയും പല പോസ്റ്റുകളില്‍ കമന്റുകളില്‍ പറഞ്ഞ പോലെയും കാണാന്‍ പറ്റിയില്ല.

കണ്ണൂരാന്‍ അഭിനന്ദനമര്‍ഹിക്കുന്നത് അങ്ങേരുടെ സൂക്ഷ്മനിരീക്ഷണം തന്നെ. ബ്ലോഗില്‍ എന്ത് എപ്പോല്‍ എവിടെ ചെയ്യണമെന്നും മറ്റും, അത് കമന്റുകളാക്കി മാറ്റുന്നതും ആ നിരീക്ഷണത്തില്‍ നിന്നും കിട്ടിയത് തന്നെ.

ചോ:ഒരു ഗ്രാഫിക് ഹെഡ്ഡര്‍പോലുമില്ലാത്ത, ഒട്ടും ആകര്‍ഷകമല്ലാത്തൊരു ബ്ലോഗ്ഗ്.
എന്ന് ചോദ്യകര്‍ത്താവിനു തോന്നിയത് തീര്‍ത്തും ബാലിശമാണ്. ആരു പറഞ്ഞു കല്ലിവല്ലിക്ക് ആകര്‍ഷകത്വം ഇല്ലെന്ന്‍?

പിന്നെ ചില വിവാദവിഷയങ്ങളിലെ എന്റെ നിലപാടുകള്‍ക്കടുത്ത് നില്‍ക്കുന്ന അഭിപ്രായങ്ങള്‍ സാബുവും, Jefu Jailaf, പിന്നെ ചിലരും പറഞ്ഞ് കഴിഞ്ഞു..

കാര്‍ട്ടൂണ്‍ നന്നായീട്ടാ..

നൗഷാദ് അകമ്പാടത്തിനും കണ്ണൂരാനും ആശംസകള്‍.

(ഓ.ടോ :“മുഹമ്മദ് യാസീന്‍” ആരാ? അങ്ങോറ്ടെ പോട്ടോം ബേണോ കോയാ? ന്ന് ഹാജ്യാര്‍ടെ ചോദ്യം!)
..


Sunday, July 24, 2011 at 3:40:00 PM GMT+3
K@nn(())raan*خلي ولي said...

@ jefu jailaf (ഹാവൂ. തെറ്റിയില്ല. സ്പെല്ലിംഗ് എങ്ങാനും തെറ്റി ജിറാഫ് എന്ന് തെറ്റിപ്പോയാല്‍ ന്റെ തല പോയേനെ!)

>> സുപരസിദ്ധിയേക്കാള്‍ കൂടുതല്‍ കുപ്രസിദ്ധിയാണ്‌ ബിനാമി പേര്‍ ആയ കണ്ണൂരാന്‍ ഉള്ളത് എന്നാണ് എനിക്ക് തോന്നിയത് . എവിടെയും എന്തും മുഖം നോകാതെ വിളിച്ചു പറയാന്‍ ഏറ്റവും എളുപ്പം മാര്‍ഗം ഊമക്കത്ത് അയക്കുക എന്നാ പഴയ വീഞ്ഞിന്റെ പുതിയ ബ്രാന്‍ഡ്‌ ആയ ഫെക് id ക്കാന് കഴിയുക. അതിനെ വലിയ തന്റേടം എന്ന് വിശേഷിപ്പിക്കുവാന്‍ ഒരു ഉളുപ്പും ഇല്ല അല്ലെ. <<

മാഷേ,
പ്രശസ്തി-കുപ്രശസ്തി കിട്ടാനും തലയില്‍ ബാരിക് എങ്കിലും ഉണ്ടാവണം.
കല്ലിവല്ലിയിലെ പോസ്റ്റ്‌ വായിച്ചവര്‍ക്കറിയാം കണ്ണൂരാന്‍ അനോണിയാണോ അല്ലേ എന്ന്.
അതില്‍ വാപ്പ മുതല്‍ ദുബായിലെ ബോസിന്റെ പേര് വരെ ഉണ്ട്.
എന്റെ പേരില്‍ 'കഥ' വന്നത് ഈ പോസ്റ്റിലെ ചോദ്യതിലുണ്ട്. ഉത്തരവും പറഞ്ഞു.
മുഹമ്മദ്‌ യാസീന്‍ എന്ന് കുട്ടിക്ക വിളിക്കുന്നുമുണ്ട്.
ഒരു കമന്റിനു മറുപടിയായി ഞാനത് വ്യക്തമാക്കുന്നുമുണ്ട്.
എന്നിട്ടും നിങ്ങള്‍ക്കിതൊന്നും മനസ്സിലാവുന്നില്ലെങ്കില്‍ നിങ്ങളുടെ ഭാഷ കടമെടുത്തു പറയട്ടെ:

ഡാ.. പുല്ലേ, കഥയറിയാതെ ആട്ടം കണ്ടാല്‍ ആട്ടുംതുപ്പും കിട്ടും. മുഖത്തെ സോടക്കുപ്പിക്കണ്ണട expiry date കഴിഞ്ഞെങ്കില്‍ അതെടുത്ത് മാറ്റി പുതിയതൊന്നു വെക്ക്.

(2)
>> കണ്ണൂരാനെ നിനക്കും ആകാലോ നല്ലൊരു ഹെഡ്മാഷ് . കുറെ വായന ഉള്ള ആളല്ലേ. നന്നായി കമന്റും ചെയ്യാന്‍ കഴിവുള്ളവന്‍.<<

അപ്പൊ ബ്ലോഗൊന്നും വായിക്കാതെയാ ഇവിടെ ഇങ്ങനെ...
ഹും. നടക്കട്ട് നടക്കട്ട്..!


Sunday, July 24, 2011 at 4:26:00 PM GMT+3
ജന്മസുകൃതം said...

കമന്റിടില്ലെന്നു കണ്ണൂരാനോട് പറഞ്ഞെങ്കിലും വായിച്ച് കമന്റിടാന്‍ തന്നെയാ വന്നത്
എന്താ ഇത് ദ്വന്ദ യുദ്ധമോ?
എല്ലാക്കാര്യത്തിലും യോജിക്കാന്‍ കഴിയില്ലെങ്കിലും കണ്ണൂരാന് അഹങ്കാരമെന്നു പറയുന്നത്
കണ്ണൂര്‍ക്കാര്‍ക്കൊരു അഭിമാനമാണേ ...എന്നാലും ഇങ്ങനെ തല്ലുകൂടാതിരുന്നുകൂടെ ?
ആകൊച്ചിന്റെ അഹങ്കാരം അങ്ങനെതന്നെ ഇരിക്കട്ടെ....നമ്മള് വിചാരിച്ചാല്‍ തല്ലാന്‍ പറ്റുമായിരിക്കും .
കൊല്ലുന്നത് ഒഴിവാക്കൂ


Sunday, July 24, 2011 at 8:00:00 PM GMT+3
Jefu Jailaf said...

ചോദിച്ചതിനുള്ള മറുപടി കണ്ണൂരാൻ പറഞ്ഞില്ലെങ്കിലും എഴുത്തിൽ നിന്നും മനസ്സിലായിട്ടൊ.

സ്വന്തം പേരു തന്നെ ഒരു മാതിരി തലതിരിച്ചു എഴുതിവെച്ചവനു മറ്റുള്ളവരുടെ പേരെഴുതുമ്പോൽ തെറ്റുപറ്റുമോ മാഷേ..

5 മത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ കണ്ണൂരാൻ തന്റെ സ്വഭാവസവിശേഷത എണ്ണിപ്പറഞ്ഞിട്ടുണ്ടു. അതിൽ ഒന്നും ഞാൻ എന്റെ വക ചേർത്തിട്ടില്ല. അവിടെ കാണാലോലെ ഈ പറഞ്ഞ പ്രശസ്തി.

പുല്ലെന്ന മാന്തൽ കൊണ്ടുല്ലെ. എലികളല്ലാത്തവർ മാന്തിയാലും അപ്പോൾ പുലികല്ക്കു കൊള്ളും. കണ്ണൂരാനും കുറെ മാന്തിയതാണല്ലൊല്ലെ അതിനു മിടുക്കനാണെന്നു സമ്മതിച്ചിട്ടുമുണ്ടല്ലൊ മുകളിൽ തന്നെ. (കണ്ണൂരാൻ എലിയാണെന്നല്ല അതിനത്ഥം. പുലി തന്നെ അല്ലെങ്കിൽ ഈ ഇന്റെർവ്യൂ കിട്ടുമായിരുന്നില്ലല്ലൊ.)

പേരു വെക്കുന്നവന്റെ ഫോട്ടം തന്നെ വെക്കുമ്പോൽ ചിലപ്പോൽ സോഡാകുപ്പി കണ്ണടയൊക്കെ കണ്ടെന്നു വരും. അല്ലെങ്കിൽ വല്ലവനും വലിച്ചു തുപ്പിയ ബീഡിക്കുറ്റിയെ കാണൂ. ദയവു ചെയ്തു തുപ്പരുത് അതിന്റെ മണം കൂടി സഹിക്കാൻ പറ്റില്ല മാഷേ.

അപ്പൊൾ ഹെഡ്മാഷ്. ഞാനൊരു വെള്ളക്കൊടി വീശുന്നുണ്ടു. മുഖത്ത് സോഡാകുപ്പിയാണൊ അതൊ കുറുക്കന്റെ കണ്ണാണൊ എന്നറിയില്ല. എന്തായാലും കാണുന്നുണ്ടാകുമല്ലൊ ആ വെള്ളനിറം. വരണം (ഒന്നു കൊലവിളിക്കണം :) ) 100 എണ്ണം തികക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു 10 കമന്റെങ്കിലും കിട്ടിയാൽ സമൃദ്ധിയായി എന്റെ പോസ്റ്റ്.


Sunday, July 24, 2011 at 8:09:00 PM GMT+3
ഫാരി സുല്‍ത്താന said...

ഈ ബ്ലോഗിലേക്ക് വന്നിട്ട് ഒരാഴ്ച കഴിയുന്നെയുള്ളൂ. എന്റെ കുരെ സ്നേഹിതകളും പരിചയത്തില്‍ പെട്ടവരും വഴിയാണ് ഇവിടെഎത്തിപ്പെട്ടത്. ഇന്നലെരാത്രി പഴയൊരു ഓര്‍മ്മയില്‍, ഒരുകുറിപ്പ് കവിത എന്നും പറഞ്ഞ് പോസ്റ്റ്‌ ചെയ്തു. ഇന്ന് ഉച്ച ആകുമ്പോഴേക്കും ഇരുപതോളം വായനക്കാര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു.
(കവിത എന്ന് പറയാന്‍ ഇപ്പൊ,ഈ പോസ്റ്റ്‌ വായിച്ച ശേഷം പേടിയാകുന്നു.ഈ പോസ്റ്റ്‌ വായിച്ച ശേഷമാണെങ്കില്‍ ഞാനത് ഇടുവേ ഇല്ലാര്‍ന്നു)
അഭിപ്രായം പറഞ്ഞവരില്‍ നന്നായെന്നും ഇതു മനസ്സിലായില്ലെന്നും മന്സിലായെന്നും പറഞ്ഞ ആള്‍ക്കാരും ഉണ്ട്. അതൊക്കെ എനിക്ക് ഉപകാരമാനെന്നു പറയാനാ എനിക്ക് ഇഷ്ട്ടം. എങ്കിലല്ലേ എനിക്ക് നന്നാവാന്‍ പറ്റൂ.സഗീര്‍ എന്നാളുടെ അഭിപ്രായവും എനിക്കിഷ്ട്ടായി.

അതിലെ ഒരു കമന്റു കണ്ടിട്ടാ ഇങ്ങോട്ടേക്ക് വന്നത്. ഇതുമുഴുവന്‍ വായിച്ചപ്പോള്‍ ഒരുപാട് പാഠങ്ങള്‍ ഒന്നിച്ചുകിട്ടിയത് പോലെയായി. എന്നെപ്പ്പോലെ പുതിയ ആള്‍ക്കാര്‍ക്ക് പലതും പഠിക്കാന്‍ ഇതിലുണ്ട്. ഒരു ബ്ലോഗ്‌ എങ്ങനെ കൊണ്ടുനടക്കണമെന്നു ഇതു വായിച്ചപ്പോള്‍ മനസ്സിലായി.
ഇതുതന്ന കണ്നൂരാന്‍നും ഇതിന്റെ ബ്ലോഗര്‍ക്കും മനസ്സറിഞ്ഞു നന്ദി പറയുന്നു. ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ ഉണ്ടാവണം.എങ്കിലല്ലേ നമ്മള്‍ നന്നാവൂ. കുറച്ചു ദിവസായുള്ള ബ്ലോഗ്‌ പരിച്ചയതിനിടയില്‍ അറിഞ്ഞ ഒരുകാര്യംകൂടി. കണ്ണൂരാന്റെ പോസ്റ്റുകള്‍ മറ്റേതു ബ്ലോഗിനെക്കാലും ആസ്വദിക്കാനും രസായി വായിക്കാനും കഴിയുന്നുണ്ട്. ഓരോ പോസ്റ്റിനും നൂറും ഇരുന്നൂറും അഭിപ്രായങ്ങള്‍/കമന്റ്സ് കിട്ടുന്നത് വെറുതെയല്ലല്ലോ.
ഏതായാലും ഈലോകം എനിക്കിഷ്ട്ടായി. തല്ലിക്കൊന്നില്ലെന്കില്‍ ഇനിയും കാണാലോ.


Sunday, July 24, 2011 at 8:56:00 PM GMT+3
ആളവന്‍താന്‍ said...

ഹൊ ഹൊ ഹോ...! എന്താ കോയമ്പത്തൂര് ചൂട്...!


Sunday, July 24, 2011 at 9:46:00 PM GMT+3
Sandeep.A.K said...

@ നൗഷാദ് അകമ്പാടം..
ഈ ചര്‍ച്ചകളില്‍ എന്റെയൊക്കെ പേര് പരാമര്‍ശിക്കാന്‍ വേണ്ടി എന്ത് ചെയ്യണമോ എന്തോ.. ??

1)വഴിയെ പോകുന്നവരെ മുഴുവന്‍ തെറി വിളിക്കണമോ..
2)മറ്റു ബ്ലോഗര്‍മാരെ ചിത്രവധം ചെയ്യുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇട്ടു വേദിയില്‍ നിറഞ്ഞു നില്‍ക്കണോ..
3)അതോ ഏതെങ്കിലും വനിതാ ബ്ലോഗ്ഗര്‍ക്ക് സര്‍പ്രൈസ് വിസിറ്റ് നടത്തണമോ..
4)അതോ പേരിടുത്ത പല ബ്ലോഗ്ഗര്‍മാരെയും പാടി പുകഴ്ത്തണോ..
5)ഇനി ബൂലോകത്ത് പുലിയാകാന്‍ വേണ്ടി അളിഞ്ഞ തമാശയുടെ അതിസാരം പിടിച്ച പോസ്റ്റുകള്‍ രചിക്കണമോ..
6)അതോ സ്ലീലാസ്ലീലങ്ങളുടെ അതിര്‍വരമ്പുകളില്‍ നിന്ന് ഞാണിന്മേല്‍ കളി നടത്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് വായനക്കാരനെ കോള്‍മയിര്‍ കൊള്ളിക്കണോ..
8)അതോ നാഴികയ്ക്ക് നാപ്പതു വട്ടം കവിത പോസ്റ്റുകള്‍ ഇടണമോ..
9)അതോ ലിംഗമാറ്റശസ്ത്രക്രീയയ്ക്ക് വിധേയനായി പെണ്‍ജന്മമാകണോ..
10)അതോ ബൂലോകത്തിന്റെ അങ്ങേ തലക്കല്‍ നിന്നും ഇങ്ങേ തലക്കല്‍ വരെ ഓടി നടന്നു സകലമാന പോസ്റ്റുകളിലും പോയി കമന്റ്‌ ചെയ്യണോ..
11)അതോ ഗ്രൂപുകള്‍ കൂടി ചേരി തിരിഞ്ഞു കുരുക്ഷേത്രയുദ്ധങ്ങള്‍ ആവത്തിക്കണോ..
ബ്ലോഗ്ഗര്‍മാരെ പറ്റി ഏഷണി പറഞ്ഞു പരത്തി തമ്മില്‍ അടിപ്പിച്ചു ചോര കുടിക്കണോ..
12)അതോ ലോകപോലീസ് ചമഞ്ഞു എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു അന്തിമ വിധി പ്രഖ്യാപിച്ചു നടക്കണോ..
13)അതോ അനോണിയായി ആളുകളെ ഒളിഞ്ഞു നോക്കി കൊഞ്ഞനം കുത്തണോ..

ഈ ബൂലോകം മാത്രമാണ് ലോകം എന്ന് കരുതുന്ന ചില കൂപമണ്ഡൂകങ്ങലോട്.. നിങ്ങള്‍ക്കൊന്നും ലജ്ജയില്ലേ തമ്മില്‍ തല്ലിയും തെറിവിളിച്ചും ചെളി വാരിയെരിഞ്ഞും താന്‍പോരിമ കാണിക്കാന്‍.. ഒന്നുമില്ലെന്കില്‍ പ്രായത്തിന്റെ പക്വതയെങ്കിലും കാണിച്ചു കൂടെ..??

ഇനി അനോണികളോടും അജ്ഞാതരോടും.. നിങ്ങളുടെ id മറച്ചു വെക്കുന്നതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന ആനന്ദ നിര്‍വൃതി ഒരു പക്ഷെ എനിക്ക് മനസ്സിലായില്ലെന്ന് വരാം.. കാരണം ഒളിച്ചു കളികള്‍ ഇല്ലാതെ നട്ടെല്ല് നിവര്‍ത്തി തലയുയര്‍ത്തി നിന്നിട്ടുള്ളൂ എവിടെയും.. എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ആത്മാവില്ലാത്ത വെറും ശരീരങ്ങള്‍ ആകുന്നു.. പച്ച മലയാളത്തില്‍ ശവം..!!!

ഹ ഹ ഹ.. ഇതൊക്കെ എന്റെ മാത്രം സന്ദേഹങ്ങളും അഭിപ്രായങ്ങളും അല്ലാട്ടോ.. ബൂലോകമണ്ണില്‍ പിച്ചവെച്ചു തുടങ്ങുന്ന എന്നെ പോലെയുള്ള ധാരാളം പേരുടെ ചോദ്യങ്ങളാണ്.. ആരെയും പേരെടുത്തു പറഞ്ഞു വഴക്കുണ്ടാക്കാന്‍ എനിക്ക് താല്പര്യമില്ല.. ഈ പറഞ്ഞതില്‍ ചിലത് എന്നെ ഉദ്ദേശിച്ചു മാത്രമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് തികച്ചും മനപ്പൂര്‍വ്വം ആയിരിക്കും.. ഹല്ലാ പിന്നെ..
(നേരത്തെ തിരക്കില്‍ വന്നു വായിച്ചു മടങ്ങിയത് കൊണ്ട് വിശദമായി പറയാന്‍ സമയം കിട്ടിയില്ല.. എപ്പോഴാണേല്‍ ചര്‍ച്ച അതിന്റെ ഉച്ചസ്ഥായില്‍ നില്‍ക്കുന്നുമുണ്ട്.. ഹ ഹ ഹ)


Monday, July 25, 2011 at 1:01:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

സന്ദീപ്, ആ പറഞ്ഞതിനപ്പുറം വേറെ ഒന്നുമില്ല. അഭിനന്ദനങ്ങള്‍!!!


Monday, July 25, 2011 at 1:57:00 AM GMT+3
Sabu Hariharan said...

പൂഴിക്കടകൻ എന്നു കേട്ടിട്ടേയുള്ളൂ..സന്ദീപ്‌..ആള്‌ കൈരളിയാണല്ലേ? :)


Monday, July 25, 2011 at 5:11:00 AM GMT+3
Jikkumon - Thattukadablog.com said...

ദയബോളിക്ക് പോസ്റ്റും ബോംബാസ്ട്ടിക് കമന്റ്സും പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ ഉള്ള വെടിക്കെട്ടും.. ഇവിടെ പിന്നെ ദിസ്കുസ് കമന്റ്സ് ഇല്ലാത്ത കൊണ്ട് കൊടുക്കുന്നത് ഇവിടെയ്ക്ക് ഇട്ടാണ് എന്ന് അറിയണേല്‍ വീണ്ടും മോളിലോട്ട് സ്ക്രോളണം .. അതൊക്കെ ലേശം ബുദ്ധിമുട്ട് ആണ്.. @നൌഷാദ് ഇക്കാ ഇത് അങ്ങ് ഇന്സ്ടാല്‍ ചെയ്യ്... http://disqus.com/


Monday, July 25, 2011 at 7:10:00 AM GMT+3
Rakesh KN / Vandipranthan said...

തോല്‍ക്കാന്‍ മനസില്ലാത്ത കണ്ണൂരാന്‍ എവിടേലും തോറ്റ ചരിത്രം ഉണ്ടോ???


Monday, July 25, 2011 at 7:23:00 AM GMT+3
കുസുമം ആര്‍ പുന്നപ്ര said...

. ബ്ലോഗിലേക്ക് വരുന്നവര്‍ആദ്യം ചെയ്യേണ്ടത് ഇതര ബ്ലോഗിലേക്ക് ചെന്ന് പോസ്റ്റുകള്‍വായിച്ചു അഭിപ്രായം പറയുകയാണ്‌. നമ്മുടെസാന്നിധ്യം കമന്റിലൂടെ സജീവമാക്കണം. ഇങ്ങനെയൊരാള്‍ഇവിടുണ്ട് എന്നു മറ്റുള്ളവര്‍മനസ്സിലാക്കാന്‍ഇത് സഹായിക്കും
.
ശരിയാണു കണ്ണൂരാനെ ഞാനതാ എല്ലായിടവും ഈ കേറിയിറങ്ങി നടക്കുന്നത്. എന്നിട്ട് കഷ്ടം. ഒരിമ്മിണി വലിയ നര്‍മ്മം ഇട്ടിട്ട് മെയിലയചുംവെച്ച് നോക്കിയിരിക്കുവാണേ...ഈ കണ്ണൂരാന്‍ പോലും തിരിഞ്ഞു കേറിയില്ല. എന്താ ചെയ്ക.
പക്ഷെ എന്നാലും എനിയ്ക്കു പെരുത്ത ശന്തോശം ഉള്ളത് ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചകഥക്ക് ഭൂലോകത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അഭിനന്ദന പ്രവാഹമാണേ.അതുകൊണ്ട് ഇവിടുത്തെകമെന്‍റു കുറഞ്ഞതിലു ബിശമമൊന്നുമില്ല കണ്ണൂരാനെ. അള്ളായാണെ സത്യം. പൊങ്ങച്ചമല്ലേ...
കണ്ണൂരാന് ആയിരമായിരം അഭിനന്ദനങ്ങള്‍....


Monday, July 25, 2011 at 8:11:00 AM GMT+3
കൂതറHashimܓ said...

@ Sandeep.A.K.
അക്കമിട്ട് പാറഞ്ഞവക്കെല്ലാം എന്റെ ബിഗ് സല്ല്യൂട്ട്


Monday, July 25, 2011 at 8:29:00 AM GMT+3
Vp Ahmed said...

കണ്ണൂരാന്‍ എനിക്കെഴുതിയ ഒരു കമന്റിനു ഞാന്‍ കൊടുത്ത മറുപടിയായ "എനിക്ക് താങ്കളെ പേടിയാ" എന്നത് കണ്നൂരാനുള്ള എന്‍റെ അംഗീകാരമാണ്.

ബൂലോകത്തെ ചവറുകള്‍ പച്ചിലകളായി പരിണമിക്കും എന്ന് ഞാനും ആശിക്കുന്നു. ഭൂരിഭാഗമുള്ള "ഗഫിത"കളെ പറ്റി എനിക്കും മറ്റൊന്നുമല്ല പറയാനുള്ളത്‌. നല്ല സൃഷ്ടികള്‍ അവഗണിക്കപ്പെടാന്‍ ഇവ കാരണമാകുന്നു.

ബൂലോകം എഴുത്തിനെയല്ല പ്രോത്സാഹിപ്പിക്കുന്നത്, സംവാദത്തെയാണ്.ഈ അനാരോഗ്യ ഏര്‍പ്പാട് പലരെയും നിത്യ രോഗികളാക്കിയതായും ചിലരൊക്കെ മരണപ്പെട്ടതായും അറിഞ്ഞതില്‍ ഏറെ ഖേദമുണ്ട്.

കണ്ണൂരാന്‍, ഇനിയും നന്നായി കൂടുതല്‍ എഴുതൂ, കമന്റിനെ ഇനി വിട്ടേക്കൂ. അത് വന്നോളും.
നൌഷാദ്, താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.


Monday, July 25, 2011 at 8:54:00 AM GMT+3
pullannoor said...

കണ്ണൂരാന്‍ ശര്ടിച്ചത് നൗഷാദ്‌ മണ്ടന്മാരായ മറ്റു ബ്ലോഗര്‍മാര്‍ക്ക് വിളമ്പി. വിളംബിയത് മതിയാവാത്ത പോഴന്മാര്‍ക്ക് നേരിട്ട് കന്നൂരനോട് വീണ്ടും ചോദിച്ചു തിന്നാന്‍ അവസരമുണ്ട്. ഷെയിം ഷെയിം..
ഓടോ- നെല്ലിക്കയുടെ ബ്ലോഗ്‌ പരിചയപ്പെടുത്തി കൊടുത്തതിനു നെല്ലിക്ക നന്നായി സുഖിപ്പിച്ചു.അതാ പറയുന്നത് നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന്.


Monday, July 25, 2011 at 9:00:00 AM GMT+3
നൗഷാദ് അകമ്പാടം said...

@ പുല്ലന്നൂര്‍ ചേട്ടന്‍,
അജ്ഞാതവിലാസം ബ്ലോഗ്ഗ്,
മര്യാദ ക്കമന്റ് കോര്‍ണര്‍
നിന്നെ ഞാനെടുത്തോളാം കരാട്ടേ ക്ലാസിനു സമീപം.
ഇരുട്ടടി വീഴും റോഡ് ,
വിവരക്കേട്.പിഓ,
വെല്ലുവിളി പഞ്ചായത്ത്,
ബൂലോകം.

എട്ടാ..
അനോണിക്കുള്ള ഒപ്ഷന്‍ ക്ലോസ് ചെയ്തപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും
ഒരു പ്രൊഫൈല്‍ ഉണ്ടാക്കി വന്നല്ലോ..നല്ലത്..

പുല്ലന്നൂരേട്ടാ..കണ്ണൂരാനേക്കാളും വലിയ വാള്‍ ആണല്ലോ താങ്കള്‍ വെച്ചത്..
അതും മറ്റുള്ള ബ്ലോഗ്ഗര്‍മാരെ പോഴന്മാരുമാക്കി...
സ്വന്തം തുണിപൊക്കി അന്യരെ പരിഹസിക്കുമ്പോള്‍ എന്താണ്‍ സംഭവിക്കുന്നത് എന്ന് ഓര്‍ക്കണം കെട്ടോ...

പിന്നെ അനോണിയായെത്തുമ്പോള്‍ എഴുത്തിന്റെ ശൈലി ഒരേ പോലെ ആകാതെ നോക്കണേ..
അല്ലെങ്കില്‍ ഞാന്‍ ആളെ പെട്ടന്ന് കണ്ടു പിടിച്ച് കളയും..അതാ!


Monday, July 25, 2011 at 9:21:00 AM GMT+3
Rakesh KN / Vandipranthan said...

എന്റെ കാഴ്ചപ്പാടില്‍ മുകളില്‍ പലരും പറഞ്ഞ കുറ്റങ്ങളൊന്നും കന്നൂരാനില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല... ഒരു നല്ല സുഹൃത്ത്‌ തന്നെ ആണ് അദ്ദേഹം., ഇനി ആരൊക്കെ അല്ലാന്നു പറഞ്ഞാലും ഞാന്‍ അത് അംഗീകരിക്കാനും പോകുന്നില്ല!! പിന്നെ ഒരാള്‍ ഇങ്ങനെയെ സംസാരിക്കാന്‍ പാടുള്ളൂ അങ്ങനെ സംസാരിക്കരുത് എന്ന നിയമമൊക്കെ ഉണ്ടോ?? ആ എനിക്കറിയില്ല..

നൌഷാദിക്ക.. കാര്‍ട്ടൂണ്‍ സൂപ്പര്‍.,


Monday, July 25, 2011 at 9:53:00 AM GMT+3
ശാന്ത കാവുമ്പായി said...

ഓർമച്ചെപ്പ് അയച്ചുതന്ന പ്രിയദർശിനിയുടെ കമന്റ് ലിങ്ക് ആണ് എന്നെ ഇവിടെ എത്തിച്ചത്.ആ കുട്ടിയോട് ഒന്നേ പറയാനുള്ളൂ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ കരയാതെ ധീരമായി സാഹചര്യങ്ങളെ അഭിമുഖീകരിക്കുക.ആ കമന്റ് ഇവിടെ ഇപ്പോൾ കാണുന്നില്ല്ല.


Monday, July 25, 2011 at 10:32:00 AM GMT+3
അലി said...

പോസ്റ്റും കമന്റുകളും എല്ലാം വായിക്കുന്നുണ്ട്. വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും ബാധിക്കാതെ ബ്ലോഗിനെക്കുറിച്ചും കമന്റുകളെക്കുറിച്ചും ചൂടുള്ള ചർച്ച നടക്കട്ടെ.


Monday, July 25, 2011 at 11:38:00 AM GMT+3
ഇഗ്ഗോയ് /iggooy said...

ഉറച്ചു പറയുകയെന്നും
ഉറക്കെപ്പറയുക
പതുക്കെ പറയുക. പരയുന്നതിനു ഇങ്ങനെ പലരീതികളുണ്ട്.
കണ്ടിടത്തോളം കണ്ണൂരാന്റേത് ഉറക്കെപ്പറയാലാണ്‌. പെട്ടെന്ന് ശ്രദ്ധകിട്ടും.
ഒരു കുഴപ്പമുള്ളത് കാമ്പില്ലാതെ ഒരുപാട് കാലം ഉറക്കെപ്പറയാന്‍ പറ്റില്ല എന്നാണ്‌.
ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദത്തിനു അഹങ്കാരം/ആത്മവിശ്വാസം വിശേഷണം വന്നുകൊണ്ടേയിരിക്കും.

പ്രത്യക്ഷത്തില്‍ പെണ്ണൂങ്ങള്‍ക്ക് വിവരമില്ലെന്നരീതിയില്‍ പറഞ്ഞു തമാശയുണ്ടാക്കുന്നത് മലയാളത്തില്‍
പണ്ടേ തുടങ്ങിയ ഒരു രീതിയാണ്‌. ബഷീറിനെ നമുക്ക് ഓര്‍ക്കാം. കണ്ണൂരാന്‍ ആ വഴിയിലാണ്‌ പോകുന്നത്.
തികഞ്ഞ ആദരവുള്ളപ്പോഴും അത് നേരെപറയില്ല. "ഇച്ചിക്കഷണത്തിന്റെ" അവസാന വാചകം സാക്ഷി.


Monday, July 25, 2011 at 1:20:00 PM GMT+3
Sidheek Thozhiyoor said...

കണ്ണൂരാന്‍ "തൊഴിയൂര്‍ " എന്ന പേരുകൊണ്ടെങ്കിലും എന്നെ ഈ അഭിമുഖത്തില്‍ ഓര്‍ത്തതില്‍ വളരെ സന്തോഷം, നൗഷാദ്‌ ഭായിയുടെ വരക്കു നൂറു മാര്‍ക്കും..മറ്റൊന്നും പറയാനില്ല.


Monday, July 25, 2011 at 2:54:00 PM GMT+3
TPShukooR said...

:)


Monday, July 25, 2011 at 4:45:00 PM GMT+3
(കൊലുസ്) said...

ഈ പോസ്റ്റിലെ കണ്ണൂരാന്റെ ഉത്തരങ്ങളും പിന്നെവന്ന കമന്റുകളും വായിച്ചു കണ്ണ്കുഴഞ്ഞല്ലോ നൌഷാദിക്കാ! ചിത്രവും സൂപ്പര്‍.
ഓരോ പോസ്റ്റിനും കണ്ണൂരാന് കിട്ടുന്ന കമന്റുകള്‍ കണ്ടിട്ട്തന്നെ കണ്ണ് തള്ളിയിരിക്കുമ്പോളാ ഇതിലെ ഫൈറ്റും കാണുന്നത്. ഏതായാലും കവിത ഒന്നും എഴുതാത്തത്കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ എന്നേം കണ്നൂരന്‍ കൊന്നതുതനെ.
ബ്ലോഗില്‍ എന്നെ ഒരുപാടു സഹായിച്ചവരാ എന്റെ എല്ലാ ഫ്രെണ്ട്സും. ചെറിയൊരു കഥ പോസ്ടിയാല്‍ ഉടന്‍വന്നു നല്ലത്പറഞ്ഞുതരുന്ന ബ്ലോഗര്‍മ്മാര്‍ ഇല്ലെങ്കില്‍ എന്റെയൊക്കെ കഥ കഴിഞ്ഞേനെ.
ബ്ലോഗ്‌ തുടങ്ങുന്നവര്‍ക്ക് ഈ പോസ്റ്റ്‌ best lesson ആണെന്ന് പറയാം. എല്ലാത്തിനോടും യോജിക്കുന്നില്ലെങ്കിലും നല്ലപോസ്റ്റ്‌.
ചോദിച്ച ആള്‍ക്കും ഉത്തരംപറഞ്ഞ ആള്‍ക്കും all d best.
kannuran; നല്ലപുള്ളയായി വേഗംവന്നു പോസ്ടിടൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ സമരം ചെയ്യും കേട്ടോ.


Monday, July 25, 2011 at 10:19:00 PM GMT+3
(കൊലുസ്) said...

കൊലുസിനെപ്പറ്റി പോസ്റ്റില്‍ പറഞ്ഞതിന് പ്രത്യേകം നന്ദി കേട്ടോ. മറന്നതല്ല. ഇനി ആരെങ്കിലും വന്നു എന്നെ പറഞ്ഞത് കൊണ്ടാ ഞാന്‍ കണ്നൂരാനെപ്പറ്റി പറയുന്നത് എന്ന് പറഞ്ഞു അടി കൂടിയാലോ! പേടിയാമാഷേ.


Monday, July 25, 2011 at 10:22:00 PM GMT+3
എന്‍.ബി.സുരേഷ് said...

ചർച്ചകൾ വ്യക്തികേന്ദ്രിതമാക്കുന്നതാണ് മലയാളികളുടെ എക്കാലത്തെയും പ്രശ്നം. ആരു പറഞ്ഞു എന്ന് നോക്കാതെ എന്തുപറഞ്ഞു എന്ന് നോക്കൂ. കാടകയറൽ ബ്ലൊഗിന്റെ ഒരു നടപ്പുശീലപ്രശ്നമായി മാറുന്നുണ്ട്.


Tuesday, July 26, 2011 at 9:23:00 AM GMT+3
Unknown said...

ഇതില്‍ ഒറ്റ പുതിയ തെറിയോ തല്ലോ ഒന്നും ഇല്ല ...എല്ലാം പഴയത് തന്നെ ............കഷ്ട്ടം


Tuesday, July 26, 2011 at 9:41:00 AM GMT+3
കോമൺ സെൻസ് said...

അല്ല, ഇതേത് ഐറ്റംസ്... !

@MyDreams പറഞ്ഞു...പുതിയ തെറിയോ തല്ലോ ഒന്നും ഇല്ല ...എല്ലാം പഴയത് തന്നെ.
ha ha ha...


Tuesday, July 26, 2011 at 11:56:00 AM GMT+3
ഭാനു കളരിക്കല്‍ said...

തെറികള്‍ കൊണ്ടു ഫലിതം ചമക്കുന്ന ബ്ലോഗറും ആരാധക വൃന്ദവും. ഹാ മലയാളമേ നിന്റെ ഗതികേട്!!!


Tuesday, July 26, 2011 at 12:40:00 PM GMT+3
ഐക്കരപ്പടിയന്‍ said...

ഈ കണ്ണൂരാന്‍ എന്ന പഹയന്‍ എന്നെ ചാറ്റിങ്ങിലൂടെ തെറി വിളിച്ചിട്ടുണ്ട്....ഞാന്‍ രണ്ടെണ്ണം പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ എന്നെയും സുഹൃത്തായി കൂട്ടി...അവന്‍ എനിക്ക് അനോനിയോന്നുമല്ല കെട്ടോ...
ചോദ്യങ്ങളും ഉത്തരങ്ങളും പതിവ് നിലവാരം പുലര്‍ത്തിയില്ല (അതായതു നന്നായെന്നു...:)


Tuesday, July 26, 2011 at 6:35:00 PM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

വണ്ടി പ്രാന്തന്‍ രാകേഷെ, ആ കണ്ണൂരാന്‍ എന്ന എരപ്പന്‍ താങ്കള്‍ക്ക് വലിയ സുഹൃത്തായിരിക്കും. പക്ഷെ, ബൂലോകത്ത് അവന്‍ വെറും ചെറ്റയാ. അതിന്റെ ഉദാഹരണമാണ് അവന് കിട്ടുന്ന കമന്റിന്റെ പിച്ചകണക്കും പറഞ്ഞ് ആ പന്നന്‍ ബാക്കിയുള്ളവരെ അവഹേളിച്ചുകൊണ്ട് ഈ മെയില്‍ അയക്കുന്നത്. എന്നിട്ട് അവന്റെ സംസ്കാരത്തില്‍ തെറി അങ്ങോട്ട് കൊടുക്കുമ്പോള്‍ ആ നട്ടെല്ലില്ലാത്തവന്‍ അവരുടെ മെയില്‍ ബ്ളോക്ക് ചെയ്യും. പേര് വെക്കാത്ത അനോണിയെ തന്തയ്ക്ക് വിളിച്ച ആ ഡാഷ് മോന്‍ ഈ ഒളിമെയില്‍ അയച്ചൊണ്ടാക്കുന്നതും അവന്‍ പറഞ്ഞ ആ ഇല്ലായ്മ തന്നാ. അതുകൊണ്ട്, അവനെ കുറിച്ച് കാവ്യം ചമയ്ക്കല്‍ അവിടെ മതി. ഇവിടെ വേണ്ടാ


Wednesday, July 27, 2011 at 5:26:00 AM GMT+3
- സോണി - said...

ഹ... ഹ... ഹ...
ഒരാളെ അയാളുടെ വാക്കുകള്‍ കൊണ്ട് അളക്കാം....!!!!!!!!!!!!!


Wednesday, July 27, 2011 at 6:31:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

സത്യം!!! പണ്ട് തന്റെ സുഹൃത്തായ ആണ്‍ബ്ലോഗര്‍ക്ക് വേണ്ടി കൂട്ടിക്കൊടുപ്പ് പണിക്ക് ഇറങ്ങിത്തിരിച്ച ഒരു പെണ്‍ബ്ലോഗറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനും സോണിയെപ്പോലെ ചിന്തിച്ചിരുന്നു. :-) പിന്നോരു കാര്യം. അളക്കുന്നവരൊക്കെ പെട്ടെന്ന് അളക്കണം. നിങ്ങളൊക്കെ സ്വഭാവസര്‍ട്ടിഫിക്കേറ്റ് തന്നിട്ടുവേണം എനിക്ക് ഒരു പുതിയ കാര്‍ വാങ്ങാന്‍. :-)


Wednesday, July 27, 2011 at 7:03:00 AM GMT+3
Nazriya Salim said...

ഇത്തരം കവിതകള്‍ക്ക്‌കീഴെ ഒലിപ്പിച്ചുനടക്കുന്ന കുറെ ഏഭ്യന്മാരുണ്ട്. ഇമ്മാതിരിക്കവിതകള്‍മാര്‍ക്കറ്റ്‌ചെയ്യുന്നത് ഈ മമ്മൂഞ്ഞുമാരാണ്. ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് പ്രൊഫൈല്‍ഫോട്ടോയിലേക്ക് നോക്കിനിന്ന് വെടി പൊട്ടിക്കും. ഹാവൂ! കവി പോലും കാണാത്ത അര്‍ത്ഥതലങ്ങള്‍! നിരര്‍ത്ഥക വാദങ്ങള്‍ ! ഒലക്കേടെ മൂട്!

ഹഹഹാ. kannuranന്റെ പറച്ചില്‍ കലക്കി കടുക് വറുത്തു.ഏതാണ്ട് പല ക്നാപ്പന്മ്മാരുടെയും കൊരവള്ളിക്കാ മൂപ്പര് പിടിച്ചിരിക്കുന്നെ.ബ്ലോഗില്‍ കണ്ണൂരാന്‍ന് കിട്ടുന്ന ലത് ലവന്മ്മാര്‍ക്ക് കിറ്റാനില്ല. അവരടെ ഇന്ഫിരിയോരിട്ടി കോംപ്ലക്സ്‌പരാലിലാസ് കൂടി. പുവര്‍പുവര്‍ ബ്ലോഗേര്‍സ്. കണ്നൂരന്റെ പോസ്റ്റിനുതായത്ത് അംബി ആയവരിപ്പോ ഈ പോസ്റ്റില്‍ റെമൊ ആയി തുള്ളുന്നു. കഷ്ട്ടം.
ഊ.ഊ.... ഊഞ്ഞാലാ ഊഞ്ഞാലാ.ഹഹാ.


Wednesday, July 27, 2011 at 7:10:00 AM GMT+3
Rakesh KN / Vandipranthan said...

@സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു :- ഹലോ മാഷെ., ഞാന്‍ എന്ത് എവിടെ പറയണം എന്നത് താങ്കള്‍ അല്ലഹെ തീരുമാനിക്കുന്നത്‌ ., പിന്നെ കണ്ണൂരാന്‍ എന്റെ സുഹൃത്ത്‌ ആകുന്നത്‌ അയാളുടെ ബ്ലോഗിന്റെ മഹത്വം കൊണ്ട് തന്നെ ആണെന്ന് കൂട്ടിക്കോ..

ഇവിടെ ഈ ചര്‍ച്ചക്ക് താഴെ കണ്ണൂരാന് വരുന്ന എതിര്‍പ്പുകള്‍ കണ്ണൂരാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക് നേരെയെല്ല. അതിലെ ഉത്തരങ്ങളില്‍ ചിലത് ശരിയാണെന്ന് എല്ലാരും സമ്മതിക്കുന്നുമുണ്ട്., പക്ഷെ കണ്ണൂരാനെതിരെ പടയൊരുക്കം നടകുന്നത് അസൂയ കൊണ്ട് മാത്രമാണ്. അതായത്, ഞങ്ങളും എഴുതുന്നു. പക്ഷെ ഇത്രേം കമന്റു കിട്ടുന്നില്ല. ഇവന് മാത്രം ഓരോ പോസ്റ്റിലും നൂറിലേറെ കമന്റുകള്‍ മണിക്കൂറുകള്‍ കൊണ്ട് കിട്ടുന്നു.!! അതാണ്‌ പ്രശ്നം. കൂടാതെ - സാബു തന്നെ കണ്ണൂരാന്റെ കഴിഞ്ഞ മൂന്നു പോസ്റ്റുകളില്‍ ഇട്ട കമന്റു നോക്കുക.ഒന്നില്‍ അയാള്‍ യാചിക്കുന്നുണ്ട്.കണ്ണൂരാനെ എന്റെ ബ്ലോഗിലും വരണേ എന്ന്. അപ്പോള്‍ കാതലായ പ്രശ്നം അത് തന്നെ. അസൂയ. കണ്ണൂരാന്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ അതില്‍ നൂറിലേറെ കമന്റുകള്‍ കിട്ടും. അതയാളുടെ ആത്മ വിശ്വാസമാണ്. ദൈവാനുഗ്രഹവും. താങ്കള്‍ നീട്ടി വലിച്ചു എഴുതുന്നു. അതില്‍ തന്നെ ഒരു പോസ്റ്റിനു കുറച്ചു കമന്റ്സ് കിട്ടിയത് കൂതറ ഹാഷിം മുന്നൂറു പേര്‍ക്ക് ആ പോസ്റ്റ്‌ ഫോര്‍വേഡ് ആയി അയച്ചത് കൊണ്ടാണ് ചുമ്മാ ഒന്ന് ശ്രമിച്ചു നോക്ക് ഒരു പോസ്റ്റ്‌ ഇട്ടിട്ടു മൂന്നു ദിവസം കൊണ്ട് നാല്‍പ്പതു കമന്റു ഉണ്ടാക്കാന്‍ അതിനു ശേഷം നമുക്ക് സംസാരിക്കാം....

ഞാന്‍ വലിയ ബ്ലോഗ്ഗര്‍ അല്ല...സത്യം., പക്ഷെ എന്നാലും ഞാനൊന്നും ഒരുത്തനോടും പോയി എനിക്ക് കമന്റ്‌ ഇട് എന്റെ പോസ്റ്റ്‌ നോക്ക് എന്നൊന്നും ഇതുവരെ യാചിക്കാന്‍ പോയിട്ടില്ല. പിന്നെ സംസാരത്തില്‍ മാന്യത വരണമെങ്കില്‍. അല്ല, അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. താനെ വരണം.


Wednesday, July 27, 2011 at 8:36:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

രാകേഷ് മാഷെ, ഞാന്‍ ബ്ലോഗ് ഉണ്ടാക്കിയിട്ടത് രണ്ടുവര്‍ഷം മുന്നേ ആണെങ്കിലും തുടങ്ങിയത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്. അന്നൊന്നും ഈ കണ്ണൂരാനേയെന്നല്ല പുലികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരുത്തനെയും എനിക്കറിയില്ലായിരുന്നു, കായംകുളം സൂപ്പര്‍ഫാസ്റ്റ്, കൊടകര പുരാണം ഇവ ഒഴികെ. അത്തുകഴിഞ്ഞു എന്റെ ഓരോ പോസ്റ്റിന് കണ്ണൂരാന്‍ കമന്റ് ചെയ്തു. അപ്പോള്‍ സ്വാഭാവികമായി ഞാന്‍ അയാളുടെ പോസ്റ്റുകള്‍ നോക്കി. ഇനി പറയുന്നത് ശ്രദ്ധിച്ചുവായിക്കുക. എനിക്ക് കണ്ണൂരാന്റെ പോസ്റ്റുകള്‍ ഇപ്പൊഴും ഇഷ്ടമാണ്. നര്‍മ്മം കൈകാര്യം ചെയ്യാന്‍ അയാള്‍ വളരെ മിടുക്കനാണ്. അതുപോലെ നര്‍മ്മം എഴുതാന്‍ എനിക്കും കഴിയില്ല. അതില്‍ എനിക്കൊരു എതിരഭിപ്രായവുമില്ല. അതുകൊണ്ടാണ് ഞാന്‍ പോസ്റ്റുകള്‍ സന്ദര്‍ശിച്ചതും കമന്റുകള്‍ ഇട്ടതും. താങ്കള്‍ക്ക് ഈ പോസ്റ്റിന്റെ ആരംഭത്തില്‍ ഞാന്‍ ഇട്ട കമന്റ് വായിച്ചാല്‍ അത് മനസ്സിലാകും. അതിന് കണ്ണൂരാന്‍ എനിക്ക് സ്വകാര്യത്തില്‍ ഒരു മറുപടി അയച്ചു മെയില്‍ ആയിട്ട്, ദാ, ഇത്.

++++++++++++++++++++++++++++++++++++++++++++++++++++++++++
പ്രിയ അച്ചായാ,
സുഖല്ലേ?

നന്ദി. അവിടെ കമന്റിട്ടതിന്.


ഇത്തിരി അഹങ്കാരിയാ എന്ന് തോന്നി അല്ലെ.
അത് മാത്രേ എനിക്ക് വേണ്ടൂ.
ആഗ്രഹിച്ചതിനേക്കാള്‍ ദൈവം തന്നിട്ടുണ്ട്, ഭൂലോകത്തും ഇപ്പോള്‍ ബൂലോകത്തും.
ബ്ലോഗില്‍ ഇനി പോസ്റ്റ്‌ ഇട്ടില്ലെങ്കിലും സന്തോഷം തന്നെ.
കാരണം, കല്ലിവല്ലി യെപ്പോലെ ഒരു ബ്ലോഗ്‌ വേറെയില്ലെന്ന്
ഭൂരിപക്ഷ വായനക്കാര്‍ പറയുന്നത് ചുമ്മാതായിരിക്കുമോ?


എന്നെക്കാള്‍ നന്നായി എഴുതുന്ന എത്രയോപേര്‍ ഇവിടുണ്ട്.
എന്നിട്ടും എന്റെ പോസ്റ്റില്‍ ഇത്രേം കമന്റു കിട്ടുന്നത്
എന്റെയീ 'അമിത ആത്മ വിശ്വാസം' കൊണ്ടായിരിക്കുമല്ലോ.
അപ്പോള്‍ നന്ദി മാഷേ.


കണ്ണൂരാന്‍
++++++++++++++++++++++++++++++++++++++++++++++++++++++++++++++

അതിന് ഞാന്‍ അയച്ച മറുപടി,

++++++++++++++++++++++++++++++++++++++++++++++++++++++++++++++

കണ്ണൂരാന്‍, താങ്കളുടെ പോസ്റ്റുകള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം, താങ്കളുടെ നര്‍മ്മം കുറിക്കുക്കൊള്ളുന്നതാണ്. പക്ഷെ, ആ അഭിമുഖത്തില്‍ താങ്കളുടെ സംഭാഷണത്തില്‍ അല്‍പ്പം പന്തികേട് തോന്നി. അതാണ് അത്രയും എഴുതിയത്.

ഏതായാലും ആഗ്രഹിച്ചതിലും കൂടുതല്‍ ദൈവം തന്നല്ലോ. നന്നായിരിക്കട്ടെ. അത് അതുപോലെ എപ്പോഴും നില്‍ക്കാന്‍ ഇടവരട്ടെയെന്ന് ഞാന്‍ ഈശ്വരനോട് തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം. കാരണം താങ്കള്‍ കഴിവുള്ളവനാണ്.

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അഹങ്കാരം ഭൂഷണമാണെന്ന് വ്യക്തമാക്കിയ കണ്ണൂരാന് ഞാന്‍ കൊടുത്ത മറുപടിയാണിത്.
ഇതില്‍ സംസ്കാരശൂന്യത ഒന്നുമില്ലല്ലോ. അല്ലേ സുഹൃത്തെ.


പിന്നെ, ഞാന്‍ എന്തിന് കണ്ണൂരാനേ ഇങ്ങനെ തെറി വിളിക്കുന്നു?

അതിന് മറുപടി ഇനി പറയാം. ഈ സംഭവം കഴിഞ്ഞ് ഞാന്‍ ഒരു പോസ്റ്റിട്ടു. സ്വാഭാവികമായി, എന്റെ പോസ്റ്റ് സന്ദര്‍ശിച്ച ബ്ലോഗര്‍ സുഹൃത്ത് എന്ന നിലയില്‍ അയാളെയും മെയില്‍ വഴി അറിയിച്ചു. ഉടനെ അയാള്‍ അയച്ച മറുപടിയാണ് ഇത്,

++++++++++++++++++++++++++++++++++++++++++++++++++++++++++++++++

വാരിവലിച്ചു എഴുതീട്ടെന്തു. വായിക്കുന്നോര്‍ എട്ടോ പത്തോ..
ഫാവം!
ആനയെ പോലെയാകുമോ മുയലിനു!!
ഹഹഹാ...
കണ്ണൂരാന്‍

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഈ അഹങ്കാരം കലര്‍ന്ന തെണ്ടിത്തരത്തിന് ഞാന്‍ ഇതിലും കടുപ്പിച്ച ഭാഷയില്‍ അവന്‍ അര്‍ഹിക്കുന്ന സംസ്കാരത്തില്‍ മറുപടി നല്‍കി. ഒടുവില്‍ അവന്‍ എന്നെ ബ്ലോക്ക് ചെയ്യുന്നുവെന്ന് പറഞ്ഞ് ഒരു മെയില്‍.

ഇത്രയുമാണ് കണ്ണൂരാന്റെ മഹത്വം.

ഒരു പോസ്റ്റിട്ടാല്‍ ഒരു വിമര്‍ശനമോ നിരൂപണമോ പ്രശംസയോ പ്രതീക്ഷിക്കുന്ന ഒരാളുടെ മെയിലിലേയ്ക്ക് അവഹേളനത്തിന്റെ ഭാഷയില്‍ അവന് കിട്ടുന്ന കമന്റുകളുടെ പിച്ചക്കണക്കും പറഞ്ഞ് ഇത്തരം അടുക്കളപ്പുറത്തെ കൊതിപറച്ചിലോളം തരംതാണ മെയില്‍ അയക്കുന്നതാണോ താങ്കളുടെ കാഴ്ചപ്പാടില്‍ മാന്യത? ആണെങ്കില്‍, ഞാന്‍ അവന്റെ കാര്യത്തില്‍ ഉപയോഗിച്ച ഭാഷയും സംസ്കാരവും മാന്യതയും നിറഞ്ഞതുതന്നെയാണ്.

ഞാന്‍ അന്ന് കമന്റ് ഇടുന്നവരുടെ പോസ്റ്റില്‍ എല്ലാം ഒരു കുശലം പറയും, എന്റെ ബ്ലോഗ് വഴിയും വരണേ എന്നു. എന്നുകരുതി വന്നില്ലെങ്കില്‍ വിഷമാവുമില്ല. അതിനെ നാണംകെട്ട യാചന പോലെ താങ്കള്‍ക്ക് തോന്നിയെങ്കില്‍ അത് താങ്കളുടെ കഴിവുകേട്. അതിന് ഞാനെന്തു പിഴച്ചു? :-) ഇപ്പോഴും ഞാന്‍ അങ്ങനെ 'യാചിക്കാറുണ്ട്'. അത് വലിയ കുറ്റമായി എനിക്ക് തോന്നുന്നില്ല.

"ഞാന്‍ വലിയ ബ്ലോഗ്ഗര്‍ അല്ല...സത്യം., പക്ഷെ എന്നാലും ഞാനൊന്നും ഒരുത്തനോടും പോയി എനിക്ക് കമന്റ്‌ ഇട് എന്റെ പോസ്റ്റ്‌ നോക്ക് എന്നൊന്നും ഇതുവരെ യാചിക്കാന്‍ പോയിട്ടില്ല." ഇങ്ങനെ മെയില്‍ വഴി ഞാന്‍ യാചിച്ചത് താങ്കളുടെ ദൈവമായ കണ്ണൂരാന്‍ ചെയ്തതുപോലെത്തന്നെയാണെടോ മാഷെ!! :-) അപ്പോള്‍ ഇങ്ങനെ യാചിക്കുന്നത് ഒരു നാണം കെട്ട പ്രവൃത്തിത്തന്നെയാണ്. അല്ലേ? :-)


Wednesday, July 27, 2011 at 9:38:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഞാനും വലിയ ബ്ലോഗറൊന്നുമല്ല. വലിയ ബ്ലോഗറാകാനും വേണ്ടിയുമല്ല എഴുതുന്നത്. ഈ ബ്ലോഗ് എന്ന സംഗതി വരുന്നതിന് മുമ്പ് തന്നെ എഴുതാന്‍ തുടങ്ങിയവനാ ഞാന്‍. പേപ്പറില്‍, പേന കൊണ്ട്. :-) ഞാന്‍ എഴുതുന്നത് എന്റെ സന്തോഷത്തിന് വേണ്ടിയാണ്. അതുകൊണ്ട്, ഇനിയിപ്പോള്‍ എന്റെ പോസ്റ്റിന് ഒരു കമന്റ് കുറഞ്ഞാലോ, അല്ലെങ്കില്‍ ഈ ബ്ലോഗ് എന്ന സമ്പ്രദായം നിലച്ചുപോയാലോ. എനിക്ക് ഒരു പുല്ലുമില്ല. പക്ഷെ, കമന്റുകള്‍ കൊണ്ട് കോണകം തയ്യിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അത് പറ്റില്ലല്ലോ. അപ്പോള്‍ ചോദിക്കും എന്നാ പിന്നെ 'യാചിക്കുന്നത്' എന്തിനാണെന്ന്. എന്റെ ഏതെങ്കിലും ഒരു പോസ്റ്റില്‍ ഒരിക്കല്ലെങ്കിലും വന്നവരെ ഞാന്‍ എന്റെ ബ്ലോഗ് സുഹൃത്തുക്കളായി കണക്കാക്കുന്നു. അങ്ങനെയുള്ളവരോടു മാത്രം മെയിലിലൂടെയോ കമന്റ് എഴുതുമ്പോഴോ ഞാന്‍ എന്റെ ഇങ്ങനെ 'യാചന' നടത്താറുണ്ട്. അല്ലാതെ എവിടെയെങ്കിലും എന്റെ അത്തരം 'യാചനകള്‍' കണ്ടുപിടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞാല്‍ ഞാന്‍ ഈ ബ്ലോഗെഴുത്ത് നിര്‍ത്താം. :-)

പിന്നെ, എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഞാന്‍ ആരാണെന്നും എന്താണെന്നും നന്നായി അറിയാം. താങ്കളുടെയോ ഈ മായാലോകത്തിലെ മറ്റാരുടെയോ സ്വഭാവസര്‍ട്ടിഫിക്കേറ്റ് തല്‍ക്കാലം എനിക്കാവശ്യമില്ല. കാരണം, താങ്കള്‍ അല്ലല്ലോ എനിക്ക് ശമ്പളം തരുന്നത്. :-). മാത്രമല്ല, ഞാന്‍ കമന്റിന് വേണ്ടിയല്ല എഴുതുന്നത്. കമന്റിന് വേണ്ടി എഴുതുന്നവര്‍ മാത്രം അത്തരം കപടമാന്യതയുടെ മുഖംമൂടിയണിഞ്ഞാല്‍ മതി. എന്നോട് ഒരാള്‍ പെരുമാറുന്നത് എങ്ങനെയോ അതുപോലെ തന്നെയാണ് ഞാന്‍ അയാളോടും തിരിച്ചു പെരുമാറുന്നത്. മാന്യത തന്ന് മാന്യത നേടുക, അല്ലെങ്കില്‍ ചെറ്റത്തരം കാണിച്ച് ചെറ്റത്തരം അനുഭവിക്കുക. അല്ലാതെ കൂതറകളോട് സുവിശേഷം പറയാന്‍ എനിക്ക് അറിയില്ല, അതൊട്ട് എനിക്ക് ശീലിക്കുകയും വേണ്ട.


Wednesday, July 27, 2011 at 9:38:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...
This comment has been removed by the author.
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...
This comment has been removed by the author.
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

പിന്നെ, രാകേഷ് കുഞ്ഞേ, ഞാന്‍ നീട്ടിയോ കുറുക്കിയോ അതല്ല ഇനി ഒരുമാതിരി കുഴമ്പ് പരുവത്തിലോ എങ്ങനെ വേണേലും എഴുതും. അതെന്റെ സൌകര്യം. താങ്കള്‍ അതോര്‍ത്തു തല പുണ്ണാക്കേണ്ടാ. താങ്കളോട് അതില്‍ വന്ന് കമന്റ് ഉലുത്തിയിടാന്‍ ഞാന്‍ ആവശ്യപ്പെട്ടോ? പിന്നെ, കൂതറ ഹാശിമിനോട് ചോദിക്ക് നിങ്ങള്‍ ഭൂമിയില്‍ എങ്ങും പോയി എന്റെ ലിങ്ക് അറിയിപ്പിന്‍ എന്ന് ഞാന്‍ അദ്ദേഹത്തോടെ ആവശ്യപ്പെട്ടോ എന്ന്. ഈയിടെയ്ക്ക് MyDreams എന്ന ബ്ലോഗര്‍ സുഹൃത്ത് പറഞ്ഞു എന്റെ ആദ്യ പോസ്റ്റിന്റെ ലിങ്ക് അദ്ദേഹവും ആര്‍ക്കൊക്കെയോ അയച്ചുകൊടുത്തുവെന്ന്. അദ്ദേഹത്തോടും ചോദിക്ക് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടോ എന്ന്. "ചുമ്മാ ഒന്ന് ശ്രമിച്ചു നോക്ക് ഒരു പോസ്റ്റ്‌ ഇട്ടിട്ടു മൂന്നു ദിവസം കൊണ്ട് നാല്‍പ്പതു കമന്റു ഉണ്ടാക്കാന്‍ അതിനു ശേഷം നമുക്ക് സംസാരിക്കാം.." മൂന്ന് ദിവസം കൊണ്ട് നാല്‍പ്പതു കമന്റ്!! അങ്ങനെ മൂന്ന് ദിവസം കൊണ്ട് നാല്‍പ്പതു കമന്റ് കമന്റ് കിട്ടിയില്ലെങ്കില്‍ തലവെട്ടുമോന്നു മറ്റോ ബ്ലോഗിങ്ങിന്റെ നിയമാവലിയില്‍ ഉണ്ടോ എന്തോ? ഏതേലും കുലപതികളോട് ചോദിക്കാം.ഏതായാലും, മൂന്ന് ദിവസം കൊണ്ട് നാല്‍പ്പത് കമന്റ് കിട്ടിയില്ലെങ്കില്‍ എന്റെ വയറ്റീന്നു പോകാതിരിക്കത്തതൊന്നുമില്ല. പക്ഷെ, ഒരു ദിവസംചോറ് കിട്ടിയില്ലെങ്കിലും നാല്‍പ്പത് കമന്റ് കിട്ടിയില്ലെങ്കില്‍ വെള്ളമിറങ്ങാത്തവരുടെ കാര്യം വല്യ കഷ്ടമാ കേട്ടോ? കാരണം, അത് കിട്ടിയിട്ടുവേണ്ടേ, അവര്‍ക്ക് വെട്ടി കോണകം തയ്യിക്കാന്‍? ബാക്കി വല്ലതുമുണ്ടെങ്കില്‍ പുഴുങ്ങിത്തിന്നാനും. ഏതായാലും, മൂന്ന് ദിവസം-നാല്‍പ്പത് കമന്റ് കണക്ക് പറഞ്ഞതുകൊണ്ട് ഒരുകാര്യം കൂടി ഞാന്‍ പറയാം. എന്റെ പുതിയ പോസ്റ്റിന് രണ്ട് ദിവസം കൊണ്ട് 32 കമന്റ് കിട്ടി. അപ്പോള്‍ കണക്കനുസരിച്ച് ഞാന്‍ മുന്നിലാ. :-) ആ കമന്റ് ചെയ്തവരില്‍ പകുതിയിലേറെ പേരും ഞാന്‍ നോട്ടിഫിക്കേഷന്‍ അയക്കാത്ത പുതിയ സുഹൃത്തുക്കളാണ്. എനിക്ക് ഇങ്ങനെ പതുക്കെ വളര്‍ന്നാല്‍ മതി. ചിലരൊക്കെ ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടാന്‍ പഠിച്ചിരിക്കും. പക്ഷെ, അത് പ്രകൃതിവിരുദ്ധമായതിനാല്‍ നടുവിന് ദോഷം ചെയ്യും, കുറച്ച് പ്രായമാകുമ്പോള്‍. അതുകൊണ്ട് എനിക്ക് പതുക്കെ ഇരുന്നിട്ട് കാല് നീട്ടുന്നതാ ഇഷ്ടം. ഇനി അങ്ങനെ ഇഷ്ടപ്പെടാനും വണ്ടിപ്രാന്തന്‍ ഭവാന്‍റെ അനുവാദം ആവശ്യമുണ്ടോ ആവോ? ഏതായാലും ഒരു കാര്യത്തില്‍ എനിക്ക് താങ്കളോട് ബഹുമാനമുണ്ട്. എന്റെ ബ്ലോഗ്, പോസ്റ്റുകള്‍, അവയ്ക്ക് കിട്ടിയ കമന്റുകള്‍, പിന്നെ ഞാന്‍ കണ്ണൂരാനിട്ട കമന്റുകള്‍....ഹോ!! അങ്ങനെ വിശാലമായോരു പഠനം!! ഗംഭീരം!!! ഞാനൊരു സര്‍വ്വകലാശാല ആയിരുന്നെങ്കില്‍ താങ്കള്‍ക്ക് ഒരു ഡോക്ടറേറ്റ് എപ്പോ തന്നെന്ന് ചോദിച്ചാല്‍ മതി. :-) പിന്നെ, ഭൂലോകത്തിലെയും ബൂലോകത്തിലെയും വലിയ നേട്ടങ്ങളില്‍ പുളയ്ക്കുന്നവര്‍ ഒരു നിസ്സാരകാര്യമാലോചിച്ചാല്‍ മതി. ഒരു ചെറിയ നെഞ്ച് വേദന അല്ലെങ്കില്‍ ഒരു പാണ്ടിലോറി ... അത്രയും മതി. പൊളപ്പൊക്കെ അതോടെ തീരും. അതായത് തിം...തിം...ത... :-)


Wednesday, July 27, 2011 at 11:05:00 AM GMT+3
Sabu Hariharan said...

"..കൂടാതെ - സാബു തന്നെ കണ്ണൂരാന്റെ കഴിഞ്ഞ മൂന്നു പോസ്റ്റുകളില്‍ ഇട്ട കമന്റു നോക്കുക.ഒന്നില്‍ അയാള്‍ യാചിക്കുന്നുണ്ട്..."

സുഹൃത്തുക്കളെ,
ഒന്നു പറഞ്ഞോട്ടെ..

സാബു - ഷാബു ഇതു രണ്ടും രണ്ടാളുകളാണ്‌..

എഴുതുമ്പോൾ ശ്രദ്ധിക്കുമല്ലോ.. നന്ദി.


Wednesday, July 27, 2011 at 11:28:00 AM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

സാബു, ഇത് എന്നെ തന്നെ പറഞ്ഞതാ :-)


Wednesday, July 27, 2011 at 11:37:00 AM GMT+3
ആളവന്‍താന്‍ said...

സത്യം പറയാല്ലോ ഒരുമാതിരി കോഞ്ഞാണത്തെ ഏര്‍പ്പാടാ ദേ ഇവിടെ നടക്കുന്നത്. ഈ പോസ്റ്റും കമന്റുകളും വായിച്ചിട്ട് ചൊറിഞ്ഞോണ്ട് വന്നത് കൊണ്ടാ വേറെ ഒന്നും പറയാതെ ആദ്യം വന്നു പോയത്. ഇത് ഒന്ന് അടച്ചു പൂട്ടുന്നതിന് ഇതിന്‍റെ മോലാളി ഒന്ന് ശ്രമിച്ചാല്‍ സന്തോഷം. ബൂലോകം നാറുന്നു; നിങ്ങളുടെ ഈ പോസ്റ്റ്‌ കാരണം. പ്ലീസ്‌!


Wednesday, July 27, 2011 at 5:34:00 PM GMT+3
.. said...

..
ആളവന്‍താന്‍,
കൊട് കൈ!!
..


Wednesday, July 27, 2011 at 7:58:00 PM GMT+3
K@nn(())raan*خلي ولي said...

@@
നൌശുഭായ് പട്ടേല്‍ ,
ദയവായി കമന്റുകള്‍ ഡിലീറ്റ് ചെയ്യരുത്. എനിക്ക് കിട്ടുന്ന ഊര്‍ജ്ജം ഇല്ലാതാക്കരുത്.
_____________________________________________________________
ഓം. ബ്ലോഗായ പോസ്റ്റായ കമന്റായ തല്ലായ തെറിയായ സ്വാഹ!

വല്‍സര ശിഷ്യരേ വസുദേവാ,
സര്‍വ്വശ്രീ നിത്യസായി കണ്ണൂരാനന്ദ കല്ലിവല്ലി E-സാമികള്‍ ബ്ലോഗ്‌വൃക്ഷച്ചുവട്ടില്‍ കഠിനധ്യാനത്തിലാണ്. ബജനവും പൂജയും കൂജയും കഴിഞ്ഞു വരാം.

**


Wednesday, July 27, 2011 at 10:10:00 PM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നൌഷാദ് ഭായി, ഇനിയിപ്പോള്‍ ഭജനവും കൂജയും എന്ന് കഴിയുമെന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട്, സ്വാമിയുടെ പുതിയ അരുളപ്പാട് വല്ലതും ഇതില്‍ വന്നാല്‍ സ്വകാര്യത്തില്‍ ഒന്നറിയിച്ചേക്കാണെ, താങ്കള്‍ക്ക് പൂര്‍ണസമ്മതമെങ്കില്‍ മാത്രം. തിരികെയെത്താനാ. അതുവരെ വട.... അല്ല വിട. :-)


Thursday, July 28, 2011 at 12:16:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ഇതു തന്നെ നല്ല അവസരം. വേഗം കമന്റ് ബോക്സ് പൂട്ടിക്കോ നൌഷാദേ,നോമ്പ് കണ്ണൂരാനു മാത്രമല്ലല്ലോ നമുക്കൊക്കെയില്ലെ?


Thursday, July 28, 2011 at 1:24:00 PM GMT+3
ബൂലോകപുലി- ellOOraan said...

സ്വാമിയേ ശരണമയ്യപ്പാ!
കണ്ണൂസേ. ഇടക്കൊക്കെ ആ വഴിയും വരണേ.
പഴയൊരു എലിയാണ്. ഇപ്പം പുലിയായി അവതരിചിരിക്കുവാ.
സ്വാമി ഞങ്ങളെയൊക്കെ അനുഗ്രഹിക്കേണം.
അപ്പൊ പോട്ടെ ആസാമീ!


Thursday, July 28, 2011 at 11:24:00 PM GMT+3
Noushad Koodaranhi said...

ഈ പോസ്റ്റിലൂടെ ചിലരെ, ചിലരുടെ ചിലതിനെ എല്ലാം തുറന്നു കാണിക്കുന്നു.. ഈ സംരംഭത്തിന് പിന്നിലെ അത്യധ്വാനത്തെ പ്രശംസിക്കാതെ വയ്യ..ചോദ്യവും ഉത്തരവും ആസ്വാദ്യകരമാണ് ... ഉത്തരത്തില്‍ അങ്ങിങ്ങ് കാണാവുന്ന രസക്കേടുകള്‍ അറിയാതെ സംഭാവിച്ചതാവാനാണ് വഴി എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. കണ്ണൂരാന്‍ സംഭാവമാകുന്നതിന്റെ പാതി വഴി സഞ്ചരിച്ചിട്ടുണ്ട്..ഇനിയുള്ള പാത കുറച്ചേറെ കടുപ്പമെന്നു ഓര്‍മ്മിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്ക് വക വെച്ച് തരാതിരിക്കാന്‍ വഴിയില്ല.. ( അസ്സോയക്കാരോട് നല്ല സലാം പറഞ്ഞ് , എല്ലാവരും പിരിഞ്ഞു പോകിന്‍...)


Saturday, July 30, 2011 at 3:53:00 PM GMT+3
(saBEen* കാവതിയോടന്‍) said...

ബുലോകം മുഴുവന്‍ കണ്ണൂരാന്‍ അറിയപ്പെട്ടു എന്നറിഞ്ഞതില്‍ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലാണ് തുടക്കം മുതല്‍ കണ്ണൂരാനെ ഹൃദയത്തില്‍ ഏറ്റിയ ഒരാളാണ് എന്നത് കൊണ്ട് തന്നെ നേരിട്ട് പരിചയപ്പെടണം എന്ന ആഗ്രഹവും അതിയായി ഉണ്ടായിരുന്നു ഒട്ടനേകം ആളുകളുമായി നേരിട്ട് ചാറ്റ് ചെയ്യുകയും അകമ്പാടം പോലെയുള്ളവര്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്ത കണ്ണൂരാന്‍
എനിക്ക് വേണ്ടിയും ഒരല്പ സമയം ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു


Monday, August 8, 2011 at 12:57:00 PM GMT+3
Anonymous said...

കൊള്ളാം ..:)


Tuesday, August 9, 2011 at 8:50:00 AM GMT+3
അനില്‍കുമാര്‍ . സി. പി. said...

വായിക്കാന്‍ ഏറെ വൈകിപ്പോയ പോസ്റ്റ്‌. പറയാനും, ചോദിക്കാനും ഉള്ളതൊക്കെ എല്ലാവരും എഴുതിയിരിക്കുന്നു; അപ്പോള്‍ പിന്നെ എല്ലാം വായിച്ചും, അറിഞ്ഞും മിണ്ടാതിരിക്കുക തന്നെ.


Monday, August 15, 2011 at 6:52:00 PM GMT+3
Mohammed Kutty.N said...

വായിക്കാന്‍ വൈകിപ്പോയി.ക്ഷമിക്കുക...
ഇനി ഈ എളിയവന്റെ അഭിപ്രായത്തിനു പ്രസക്തിയില്ല.നന്ദി പ്രിയ സുഹൃത്തേ...


Tuesday, August 16, 2011 at 7:54:00 AM GMT+3
വിരസന്‍ said...

കണ്ണൂരാനേ ...നന്ദി ...ഞാന്‍ ഒരു അസ്സല്‍ കണ്ണൂര്‍ക്കാരന്‍ ആണ് .....താങ്കളുടെ അഭിമുഖവും ...പോസ്റ്റുകളും ....വായിച്ചു ...ബൂലോകത്തെ ..പുതുമുഖമായ എനിക്ക് ..അങ്ങൊരു ..ഓക്സ്‌ ഫോര്‍ഡ് ഡിക്ഷ്ണറി ..ആണ് ...ഒരു പാട് കാര്യങ്ങള്‍ പഠിച്ചു ...മനസിലാക്കാന്‍ കണ്ണൂരാന്റെ ബ്ലോഗില്‍ കയറിയത് മൂലം ...സാധിച്ചു.. ..എ തൊരു സൃഷ്ടിയും ...വിലയിരുത്താനുള്ള അവകാശം വായനക്കര്‍ക്കുണ്ട്..ജഗതിശ്രീകുമാര്‍ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍..രണ്ജിനിയെ കൊന്നു കൊലവിളിച്ച പ്രസംഗത്തില്‍ പറഞ്ഞ പോലെ ...വായനക്കാരാണ് ...ഒരാളെ വളര്‍ത്തുന്നതും ...നശിപ്പിക്കുന്നതും ....എല്ലാ കമന്റുകള്‍ക്കും തന്റേടത്തോടെ മറുപടി പറഞ്ഞ താങ്കള്‍ക്ക് ....കണ്ണൂരാന്‍ എന്ന പേര് ...ഉചിത മാണ്‌....ഇനിയുള്ള കാലം ഈ പാവവും അങ്ങയുടെ സൃഷ്ടികള്‍ വായിക്കുവാനും ..കണ്ണൂരിന്റെ പെരെങ്ങാനും ..മോശമാക്കുന്നുണ്ടോ എന്ന് ..സസൂഷ്മം ...വീക്ഷിക്കാനും ഉണ്ടാവും എന്നും അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ ..എന്ന് എല്ലാ വിധ അസംസകലോടെയും ...സസ്നേഹം ..ഒരു വിരസന്‍ ഫ്രം കണ്ണൂര്‍


Wednesday, August 31, 2011 at 6:10:00 PM GMT+3
kochumol(കുങ്കുമം) said...

പോസ്റ്റ്‌ വായിച്ചു .......അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ചെറുതായി മനസ്സിലാക്കി .....ആദ്യമായിട്ടാണ് ബ്ലോഗില്‍ ,മറുപടി പറയാനുള്ളത് പറഞ്ഞാല്‍ ...പരസ്യമായി അടികിട്ടുമെന്നു ഉറപ്പ് ....തൊലിക്കട്ടി വളരെ കുറവാണ് ....മാത്രല്ല വലുതായിട്ട് ഒന്നും അറിയുകയും ഇല്ല .....അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ഗുരുക്കള്‍ ഉള്ളത് നല്ലതാണ് .....കുറേ പേര്‍ ചൂണ്ടി കാട്ടീട്ടുണ്ട് നന്നായി ..........എല്ലാ സഹായവും കണ്ണൂരാനില്‍ നിന്നും പ്രതീക്ഷിക്കുന്നു ....ഇത്ര എഴുതിയത് തന്നെ പേടിച്ചിട്ടാണ് ട്ടോ ??? ആള് പാവമാനേലും എഴുത്തിന്ടെ മൂര്‍ച്ച ഇത്തിരി കടന്നു പോയോ ???


Sunday, September 4, 2011 at 7:35:00 AM GMT+3
ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

നമ്മള് നിങളെ എല്ലാ പോസ്സറ്റില്‍ ഒന്ന് നരങ്ങാന്‍ തീരുമാനിചിട്ടോ ,നമ്മള് ഏതൊക്കെ ഒന്ന് പഠിച്ചുവരുന്നോല്ല് ജ്ജി ഒന്ന് സബൂരാക്ക് നമ്മളെ അന്നെപോലെയുളവര്‍ നേര്‍വഴിക്കു നടത്തും എന്ന് ബാല്ലാതെ ആശിക്കട്ടെ??


Thursday, September 22, 2011 at 12:13:00 PM GMT+3
ഹംസ said...

ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായി വായിക്കുന്നത് കണ്ണൂരാനുമായുള്ള നൌഷാദിന്‍റെ ഈ അഭിമുഖമാണ്. കണ്ണൂരാന്‍ എന്ന വ്യക്തിയുമായി തുടക്കം മുതല്‍ തന്നെ എനിക്ക നല്ല ബന്ധം ഉള്ളതുകൊണ്ടാവും കണ്ണൂരാന്‍റെ മറുപടികളില്‍ ഇത്രയെങ്കിലും ഇല്ലെങ്കിലെ എനിക്ക് അത്ഭുതപ്പെടാന്‍ ഉള്ളൂ...


Tuesday, October 11, 2011 at 9:52:00 PM GMT+3
നിഴല്‍പ്പാട് said...

കണ്ണൂരാനേ ഇഞ്ഞ് നല്ലോണം അഹങ്കാരിച്ചോ....ഇജ്ജ് അതിനുണ്ട്.അസാധാരണമായ ഭാഷ ശൈലി ....മലയാള സാഹിത്യത്തില്‍ തന്‍റേതായ ഇടം കണ്ണൂരാന്‍ ഉണ്ടാക്കും ...തീര്‍ച്ച


Tuesday, October 18, 2011 at 9:20:00 PM GMT+3
khaadu.. said...

നാട്ടുകാരാ .എന്നെന്നെ വിളിക്കുമ്പോഴും ചാറ്റില്‍ വരുമ്പോഴും ഒന്നും എനിക്ക് കണ്ണൂരാനെ കുറിച്ചി ഒരു വിവരവും ഇല്ലായിരുന്നു... വേറൊരു ബ്ലോഗ്ഗര്‍ വഴി ഒരു ദിവസം പേര് എന്താണെന്ന് അറിഞ്ഞു. ഇന്ന് ഇതും വേറൊരു ബ്ലോഗ്ഗില്‍ ഒന്നും കൂടി രണ്ടു അഭിമുഖം വായിച്ചപ്പോള്‍ കണ്ണൂരാന്‍ എന്നാ വ്യെക്തിയെ കണ്‍ മുന്നില്‍ കാണാന്‍ കഴിയുന്നു...... ആദ്യത്തെ അഭിമുഖം വായിച്ചു കഴിഞ്ഞു നേരെ പോയി പുള്ളിയുടെ പഴയ പോസ്റ്റുകള്‍ ഒന്ന് കൂടി നോക്കി...എന്തോ അങ്ങനെ തോന്നി...


എല്ലാരും പറഞ്ഞ പോലെ എന്റെ മുന്നിലും കണ്ണൂരാന്‍ എന്നാ വ്യെക്തി വാക്കുകല്‍കതീതമായി വളര്‍ന്നു നില്‍കുന്നു...

എല്ലാ നന്മകളും നേരുന്നു...ഇനിയും ഒരു പാട് മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു...


ഇവിടെ ഇതെഴുതിയ പ്രിയ സുഹൃത്തിനും എന്റെ അഭിനന്ദനങ്ങള്‍...


Sunday, November 13, 2011 at 9:24:00 PM GMT+3
Mohiyudheen MP said...

സാബുMH ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്, അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പിന്നെ ബ്ലോഗില്‍ പുലികളും പൂച്ചകളുമുണ്ടെന്ന് പറയുന്നതില്‍ എനിക്കഭിപ്രായമില്ല.ഇവിടെ എല്ലാവരും തുല്യരാണ്.വായിക്കുന്നതും കമന്റിടുന്നതും അവനവന്റെ ഇഷ്ടമാണ്.പക്ഷെ ആരെയും നോവിപ്പിക്കുന്നതും തെറി പറയുന്നതും ശരിയല്ല.അതു കമന്റിലായാലും ചാറ്റിലായാലും.


Thursday, December 22, 2011 at 3:40:00 PM GMT+3
മണ്ടൂസന്‍ said...

ഞാനീ അഭിമുഖം മുഴുവനായും വായിച്ചു. അതിന്റെ പേരിലുള്ള കമന്റ്സ് വാഗ്വാദങ്ങളും വായിച്ചു. ഈ പറയുന്ന ഹാഷിം കൂതറ ആകുന്നതിനു മുൻപ് എന്റെ ഒരു നല്ല സുഹൃത്തായിരുന്നു,ഇപ്പോഴും ആണ്. പലരുടേയും പല അഭിപ്രായങ്ങളും വായിച്ചു. പല അഭിപ്രായങ്ങളും മനസ്സിൽ വരുന്നുണ്ട്. എനിക്ക് ഈ പറഞ്ഞ കണ്ണൂരാനെ നല്ല ഇഷ്ടമാണ്. എനിക്ക് നല്ല സൗഹൃദങ്ങളും നല്ല വർത്തമാനങ്ങളും മാത്രമാണ് ഇഷ്ടം. കണ്ണൂരാൻ ഇത് തുടങ്ങിയത് മുതൽ എനിക്ക് നല്ല പ്രോത്സാഹനങ്ങൾ നൽകാറുണ്ട്, അന്നും ഇന്നും. ഞാനിതിലൊന്നിന്റേയും പക്ഷം പറഞ്ഞ് ആരോടും വാദിക്കാനില്ല. ഹാഷിമിന്റെ പല വാക്കുകളും എന്നെ വിഷമിപിച്ചെങ്കിലും.എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. ഞാൻ ഈ ബൂലൊകത്തേക്കെത്തിയിട്ട് 6 മാസം കഴിഞ്ഞേ ഉള്ളൂ. എല്ലാവർക്കും നല്ലത് നേരുന്നു. എല്ലാവരോടും സ്നെഹത്തോടെ.


Saturday, March 17, 2012 at 12:34:00 PM GMT+3
ആഷിക്ക് തിരൂര്‍ said...

കണ്ണൂരാന്‍ ... അതെ എന്‍റെ ഗുരു ... ഗുരു വിനെ കുറിച്ച് അടുത്തറിയാന്‍ സഹായിച്ച നൌഷാദ്‌ ഭായിക്ക് ഒരായിരം നന്ദി..


Saturday, March 17, 2012 at 2:06:00 PM GMT+3
റിയ Raihana said...

അമ്മമ്മോ..ഇവടെ വന്നപ്പോ തല കറങ്ങുന്നു ....എല്ലാം പുലികള്‍ ...എന്നാലും എന്റെ അഭിപ്രായം പറയട്ടെ .കണ്ണൂരാന്റെ ബ്ലോഗു എല്ലാം ഞാന്‍ വായിച്ചതാണ് ..അവടെ കേറിയപ്പോ തന്നെ ചിരി തുടങ്ങിയതാണ്‌ ..പിന്നെ ബ്ലോഗു വായിച്ചു തീരുന്നത് വരെ ചിരി ആയിരുന്നു ...എല്ലാ പോസ്റ്റു വായിച്ചു തീര്‍ത്തതും ഒരു ദിവസത്തിലാണ് ..ഇതേ പോലെ ഒരു ബ്ലോഗിലും കേറി ഇത്ര ചിരിച്ചിട്ടുണ്ടാവില്ല..അത്രക്കും നല്ല ശൈലി . എന്റെ കൂട്ടുകാര്‍ക്കെല്ലാം ഞാന്‍ കണ്ണൂരാന്റെ ബ്ലോഗു പരിജയപെടുത്തി ..എന്റെ ഇക്കാകെല്ലാം വായിച്ചു കേള്‍പിച്ചു കൊടുത്തു.."പാതിരാത്രിയിലെ മൂത്ര ശങ്ക " അതോര്‍ക്കുമ്പോ തന്നെ ചിരിയാണ്
.ഒരു പക്ഷെ ഇത്രയും കമന്റ്‌ കിട്ടിയത് തന്നെ എഴുത്തിലൂടെ ആളുകളെ ഇത്രയും ചിരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആവും ..അതൊരു കഴിവ് തന്നെയാണ് ..അത് സമ്മതിച്ചേ മതിയാകൂ ..എത്ര വിമര്‍ശിച്ചാലും ..പിന്നെ ഈ അഭിമുഖത്തില്‍ പറഞ്ഞതില്‍ എനിക്കിഷ്ടപെട്ടത്‌ ..(വിമര്‍ശിക്കപ്പെടുമ്പോള്‍ചങ്ക് വേദനിക്കുന്നവര്‍ ഇപ്പരിപാടിക്ക് നില്‍ക്കരുത്. ഇതൊരു യുദ്ധക്കളമാണ്. പരസ്യമായ ഏറ്റുമുട്ടല്‍ ! നമ്മുടെ രചനകളെ വായനക്കാരന്‍കീറിമുറിക്കട്ടെ. അതിന്റെ മൌലികത ചോദ്യം ചെയ്യപ്പെടട്ടെ. കമന്റിലൂടെ കൂമ്പിനിടി കിട്ടിയാലും ഞെട്ടരുത്. തിരിച്ചു അടികൂടാം. തെറി പറയാം. അതൊക്കെ സൌഹൃദപരമായിരുന്നാല്‍ ഈ യാത്ര ഹൃദ്യമാകും. അല്ലാതെ പേടിച്ചിട്ടു ഉടുത്തതില്‍ മൂത്രവുമൊഴിച്ചു ഓടിപ്പോകുന്നവന്‍ ബ്ലോഗറല്ല. അവര്‍വീട്ടിലിരുന്ന് ഹോര്‍ലിക്സ് കുടിച്ചു ആരോഗ്യം വീണ്ടെടുക്കട്ടെ)
ഇപ്പറഞ്ഞത്‌ വാസ്തവം ...!കൂടാതെ കവിതയെ കുറിച്ച് പറഞ്ഞതും,, പിന്നെ പേര് മാത്രമേ വെക്തമാക്കാത്തതുള്ളു ബാകിയൊക്കെ വീട്ടിലെ ഓരോ വിശേഷവും പറയുമ്പോള്‍ അടുത്തറിയുന്നത് പോലെ ..കണ്ണൂരാന് എല്ലാ ആശംസകളും ..പിന്നെ നൌഷാദ്ക്കാകും അഭിനന്ദനങ്ങള്‍ ....ഞാന്‍ ന്യൂ ആണ് എനികൊന്നും അറീല എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ....!


Thursday, May 17, 2012 at 8:33:00 AM GMT+3
Pallath said...

ഞാനിപ്പോള്‍ കണ്ണൂരാന് പഠിച്ചു കൊണ്ടിരികുകയാണ് . ഒന്നിരുത്തം വരട്ടെ, എന്നിട്ട് കമന്റാം .
കണ്ണൂരാനില്‍ എത്താന്‍ സഹായിച്ച നൗഷാദ് ഇക്കാക് നന്നി.


Tuesday, January 15, 2013 at 5:17:00 PM GMT+3
കാളിയൻ - kaaliyan said...

ഏകദേശം 2-3 വര്ഷമായി ബ്ലോഗ്ഗർ ആയിട്ട് . ഒരു 2 ആഴ്ച മുന്പ് വരെ ഞാനും എന്റെ കണ്‍ മുന്നില് കാണുന്ന സുഹൃത്തുക്കളും മാത്രമായിരുന്നു വായനക്കാർ .. അത് തന്നെ അവരെ നിര്ബന്ധിച്ച് വായിപ്പിക്കലായിരുന്നു. ..

തുഞ്ചൻ പറംബ് മീറ്റും അതിനു ശേഷം കണ്ട FB ഗ്രൂപുകളും എനിക്ക് കാണിച്ചു തന്ന ഈ ബൂലോകം കണ്ടപ്പോൾ, ഇവിടത്തെ ഈ സുന്ദര സുരഭില ലോകം കണ്ടപ്പോൾ , ബ്ലോഗ്‌, ബ്ലോഗേഴ്സ് എന്നാ സംഗതി ഒക്കെ വലിച്ചെറിഞ്ഞു പഴയ പോലെ പ്രസാധകരെ കണ്ടു കാലു പിടിച് സൃഷ്ടി വെളിച്ചം കാണിച്ചിരുന്നതാന് സ്വസ്ഥം സുന്ദരം എന്നൊക്കെ തോന്നിപ്പോവുകായാണ് .

ഞാൻ ഞാൻ എന്നാ ഒരൊറ്റ ഭാവമേ ഇവിടെ കാണുന്നുള്ളൂ ..

പുതിയ, നല്ല ഒരു ബൂലോകതെതി എന്ന് സന്തോഷിച്ചിരുന്ന എനിക്ക് ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം ..!!!
സങ്കടത്തോടെ ....


Tuesday, April 30, 2013 at 3:01:00 PM GMT+3
K@nn(())raan*خلي ولي said...

വര്‍ഷങ്ങള്‍ക്കിപ്പുറം ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ നാണമാകുന്നു മേനി നോവുന്നു!
സായിപ്പിന്റെ അടിവസ്ത്രം കഴുകുന്ന IT കറുപ്പന്മാര്‍ മനസുകൊണ്ടും കറുത്തവര്‍ ആണെന്ന സത്യം ഇതില്‍ വ്യക്തമാണ്. ഒരുത്തന്‍ന്‍റെ മുഖം കക്കൂസ് കഴുകുന്ന ബ്രഷ് പോലെയാണ്. മറ്റൊരുത്തന്‍ മാനസിക രോഗിയും!

അന്നൊക്കെ ബ്ലോഗില്‍ കിടന്നുമറിഞ്ഞിട്ടും എങ്ങും എത്തിയില്ലല്ലോ ഈ പാവങ്ങള്‍! കഷ്ടം ഈ കാഷ്ടങ്ങള്‍!


Saturday, April 11, 2015 at 2:16:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors