RSS

Followers

നമ്മള്‍ പ്രവാസികള്‍

4 comments


Continue Reading...


ശ്രീശാന്ത് - വാതുവെപ്പും പ്രതികരണവും

4 commentsസോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട പേരുകളിലൊന്നാണ് ശ്രീശാന്തിന്റേത്..പരിഹാസ പോസ്റ്ററുകളാലും കാര്‍ട്ടൂണൂകളാലും ഹാസ്യത്തിനപ്പുറം വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി പോസ്റ്ററുകള്‍ ...
ശ്രീശാന്തിന്റെ കളിയെ ഇഷ്ടപ്പെടുന്നവര്‍ പോലും അദ്ദേഹത്തിന്റെ മറ്റു പല കാര്യങ്ങളിലും
അനിഷ്ടം ഉള്ളവരായിരുന്നു..കളിക്കളത്തിലെ ആര്‍പ്പുവിളിയേക്കാള്‍ ഒരു പക്ഷേ കളിക്കളത്തിനു പുറത്തും അതിലേറെ പരിഹാസ ശരങ്ങളേറ്റ വ്യക്തി..
അതൊക്കെ പഴയ കഥ...
ഇപ്പോള്‍ ഓരോ ക്രിക്കറ്റ് പ്രേമിയും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ മാറ്റി വെച്ച് ഈ ചെറുപ്പക്കാരന്റെ ദുര്‍‌വിധിയില്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു .
ശ്രീ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ..ആര്‍ക്കും എതിര്‍പ്പില്ല..എന്നാല്‍ ഡെല്‍ഹിപോലീസിന്റെ നിലപാടുകളും പ്രസ്താവനകളും ഒടുവില്‍ ചാര്‍ത്തിക്കൊടുത്ത
"Maharashtra Control of Organised Crimes " എന്ന പട്ടവും മുന്‍‌പ്രകാരം നിശ്ചയിക്കപ്പെട്ട
ഏതോ ഗൂഡാലോചയിലെ തുറക്കപ്പെടുന്ന പുതിയ അധ്യായങ്ങളെന്ന് സാധാരണക്കാരനു തോന്നിയാല്‍ അതില്‍ അല്‍ഭുതമില്ല...
കേരളം ഈ ചെറുപ്പക്കാരനു ഇക്കാര്യത്തില്‍ ധാര്‍മ്മികമായ പിന്തുണ കൊടുക്കേണ്ട അവസരമാണ് ഇതെന്ന് സംശയമില്ല. കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിനു മുമ്പ് അധികാരകേന്ദ്രങ്ങള്‍
ഈ വിഷയം വേണ്ട രീതിയില്‍ ഇടപെട്ട് ശ്രീശാന്തിനു ന്യായമായ നീതി ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

ഇത്തിരി വെറുപ്പും പരിഹാസവും ചൊരിഞ്ഞെങ്കിലും ആ വികൃതിപ്പയ്യനെ നമ്മള്‍ ഇഷ്ടപ്പെട്ടിരുന്നു..
ഒരുപാട് വെറുത്ത് ഒടുവില്‍ ഇഷ്ടമായിപ്പോയത് പോലെ...
പ്രിയരേ.. ഇപ്പോള്‍ ഒരു ചതിക്കുഴിയിലാണ് അവനെങ്കില്‍
ആ ചെറുപ്പക്കാരനെ ഇനിയും നാം കൈവിട്ട് കൂടാ.......!
Continue Reading...


ഇന്നു പുറംപോക്കെങ്കില്‍ നാളെ പൂമുഖമാവും!

2 comments

Photo: ഇന്നു പുറംപോക്കെങ്കില്‍
നാളെ പൂമുഖമാവും!
------------------------------
ഫേസ്ബുക്കില്‍
മകളുടെ നഗ്നമേനിയുടെ പടമിട്ട്
മഹത്തരമായ കല, ശേഷിയുള്ളവര്‍ ആസ്വദിക്കിന്‍
എന്ന് ഊറ്റം കൊള്ളുന്ന തന്തമാര്‍
പിറവിയെടുക്കുന്ന
നാട്ടില്‍ നീ വല്ലതും പറഞ്ഞാല്‍ 
സദാചാരന്‍ എന്ന പേര്‍ വീണിടും.
അതിനാല്‍ നീ
മിണ്ടരുത്.

"അമ്മ" മാധുര്യമറിയാത്ത
"അച്ഛന്‍" കനിവറിയാതെ
തുറന്നിട്ട പുറമ്പോക്കുപോലെ
സ്വന്തം പെണ്മക്കളുടെ നഗ്നമേനിക്ക് 
ലൈക്കും കമന്റും ഇട്ട് 
അന്യനു ടാഗാന്‍ കൊടുക്കുന്ന
പുതിയ കാല-ന്‍- തന്തമാരേ 
നിങ്ങള്‍ക്ക് സ്വാഗതം!

തന്തമാരായാല്‍ അങ്ങനെ വേണം!
ഭൂമിയിലെ സ്വര്‍ഗ്ഗ രാജ്യവും
ന്യൂ ജനറേഷന്‍ കേരളവും 
നിങ്ങള്‍ക്കുള്ളതത്രേ!
നിങ്ങളെ വാഴ്ത്താന്‍ ഒത്തിരിപേര്‍
കയ്യില്‍ കമന്റുപൂക്കളുമായ്
ഇതാ
നിരനിരയായ് നില്‍ക്കുന്നു.

മതം, സദാചാരം,സംസ്ക്കാരം..
തേങ്ങാകൊല!
പോയ് തുലയട്ടെ..!
ഇനി
ഫേസ്ബുക്കില്‍
നിറയട്ടെ ഇത്തരം 
മഹാ-
തന്തമാരും പെണ്മക്കളും..!!

(ബൈ ദ ബൈ
ഇതൊക്കെ സദാചാരപ്പോലീസ് പറയുന്നത്..
എനിക്കൊരുവാക്കേ സിമ്പിളായി പറയാനുള്ളൂ....

നീട്ടിവലിച്ച്
"ക്രാ........ത്ഫൂ!!!!!")
ഇന്നു പുറംപോക്കെങ്കില്‍
നാളെ പൂമുഖമാവും!
------------------------------
ഫേസ്ബുക്കില്‍
മകളുടെ നഗ്നമേനിയുടെ പടമിട്ട്
മഹത്തരമായ കല, ശേഷിയുള്ളവര്‍ ആസ്വദിക്കിന്‍
എന്ന് ഊറ്റം കൊള്ളുന്ന തന്തമാര്‍
പിറവിയെടുക്കുന്ന
നാട്ടില്‍ നീ വല്ലതും പറഞ്ഞാല്‍
സദാചാരന്‍ എന്ന പേര്‍ വീണിടും.
അതിനാല്‍ നീ
മിണ്ടരുത്.

"അമ്മ" മാധുര്യമറിയാത്ത
"അച്ഛന്‍" കനിവറിയാതെ
തുറന്നിട്ട പുറമ്പോക്കുപോലെ
സ്വന്തം പെണ്മക്കളുടെ നഗ്നമേനിക്ക്
ലൈക്കും കമന്റും ഇട്ട്
അന്യനു ടാഗാന്‍ കൊടുക്കുന്ന
പുതിയ കാല-ന്‍- തന്തമാരേ
നിങ്ങള്‍ക്ക് സ്വാഗതം!

തന്തമാരായാല്‍ അങ്ങനെ വേണം!
ഭൂമിയിലെ സ്വര്‍ഗ്ഗ രാജ്യവും
ന്യൂ ജനറേഷന്‍ കേരളവും
നിങ്ങള്‍ക്കുള്ളതത്രേ!
നിങ്ങളെ വാഴ്ത്താന്‍ ഒത്തിരിപേര്‍
കയ്യില്‍ കമന്റുപൂക്കളുമായ്
ഇതാ
നിരനിരയായ് നില്‍ക്കുന്നു.

മതം, സദാചാരം,സംസ്ക്കാരം..
തേങ്ങാകൊല!
പോയ് തുലയട്ടെ..!
ഇനി
ഫേസ്ബുക്കില്‍
നിറയട്ടെ ഇത്തരം
മഹാ-
തന്തമാരും പെണ്മക്കളും..!!

(ബൈ ദ ബൈ
ഇതൊക്കെ സദാചാരപ്പോലീസ് പറയുന്നത്..
എനിക്കൊരുവാക്കേ സിമ്പിളായി പറയാനുള്ളൂ....

നീട്ടിവലിച്ച്
"ക്രാ........ത്ഫൂ!!!!!")
Continue Reading...


ഉപ്പാന്റെ കത്ത്!

0 comments--------------------
പ്രിയപ്പെട്ട മകനേ,
നിനക്ക് സുഖം തന്നെയല്ലേ..?
നിന്റെ പഠിപ്പൊക്കെ നന്നായി പോകുന്നു എന്ന് കരുതട്ടെ..
നീ ഇപ്പോള്‍ വലിയ എഴുത്തുകാരനായിട്ടുന്റെന്നും പത്തയ്യായിരം കൂട്ടുകാരും ഒക്കെയായ് ഫേസ്ബുക്കോ അങ്ങനെന്തോ ഒന്നില്‍ വളരെ സജീവമാണ് എന്നൊക്കെ നിന്റെയൊപ്പമുള്ള അപ്പുറത്തെ ബാപ്പുഹാജിയുടെ മോന്‍ കഴിഞ്ഞ തവണ ബാംഗ്ളൂരീന്ന് ലീവിനു വന്നപ്പോ പറഞ്ഞു.
അനീതിക്കും അഴിമതിക്കും അക്രമത്തിനുമൊക്കെ എതിരായി നീ ഫേസ്ബുക്കിലൂടെ പട നയിക്കുന്നു എന്നും നിനക്കവിടെ വലിയ പേരാണ് എന്നുമൊക്കെ അറിഞ്ഞ് എന്റെ കണ്ണ് നിറഞ്ഞു.
സന്തോഷായി മോനേ..
ആങ്കുട്ട്യാളായാല്‍ അങ്ങനെ തന്നെ വേണം...

ഇതിനിടയ്ക്ക് ഏതോ ഒരു സൂപ്പര്‍മാര്‍ക്കറ്റ് വരുന്നതിനെതിരെ ചിലര് പ്രതിഷേധമായി വന്നപ്പോള്‍ അതിനെതിരെ നിന്റെ ലേഖനങ്ങളാണ് ജനങ്ങള്‍ ഷെയര്‍ ചെയ്ത് ഫേസ്ബുക്കിലൂടെ ആകെ നിറഞ്ഞ് നിന്നത് എന്നും പറഞ്ഞു കേട്ടു.
വളരെ വളരെ നല്ല കാര്യം..

ആ സൂപ്പര്‍മാര്‍ക്കറ്റ് വന്നതിനു ശേഷം ആള്‍തിരക്കാണ്..
അവിടെ വില അല്പം കൂടുമെങ്കിലും എപ്പോഴും ആള്‍തിരക്കാണ്..സാധനമിട്ട് കൊടുക്കുന്ന കവറിനു വരെ അവര്‍ വില ഈടാക്കുന്നുണ്ടത്രേ. എന്നാലും നമ്മുടെ ആളുകള്‍ക്ക് അതൊന്നും പ്രശ്നമില്ല..നമ്മുടെ വാഴയുടെ ഇണ്ണിക്കമ്പും ചക്കക്കുരു വരേയും അവിടെ പാക്ക് ചെയ്ത് വെച്ചിരിക്കുന്നു. കാശ് അല്പം കൂടിയാലെന്താ..എല്ലാം ഒരു കുടക്കീഴില്‍ ആര്‍ഭാടത്തോടെ വാങ്ങാമല്ലോ..ജനങ്ങള്‍ സന്തോഷിക്കട്ടെ..ആര്‍മാദിക്കട്ടെ..
നീ പറഞ്ഞ പോലെ ധാരാളം സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒക്കെ വരട്ടെ
ആയിരമോ പതിനായിരമോ ഒക്കെ ചെറുപ്പക്കക്കാര്‍ക്ക് തൊഴിലും കിട്ടുമല്ലോ..
നാട് പുരോഗമിക്കട്ടെ അല്ലേ..
നമ്മളായിട്ട് അവരെ എതിര്‍ത്ത് പിന്തിരപ്പന്മാരാവാന്‍ പാടില്ലല്ലോ..!!

പിന്നെ പ്രധാനകാര്യം പറയാന്‍ വിട്ടു.
നിന്റെ പഠിപ്പ് മതിയാക്കി നീ തിരിച്ച് പോരൂ.
ഇനി കാശയക്കാന്‍ ഉപ്പാനെക്കൊണ്ടാവില്ല മോനേ..
നമ്മുടെ ആകെ വരുമാനമാര്‍ഗ്ഗമായിരുന്ന പലചരക്കുകടയുടെ
അടുത്താണല്ലോ അവര് പുതിയ മാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നത്.
അത് കൊണ്ട് തന്നെ ഉപ്പാന്റെ ഉപ്പാന്റെ കാലം മുതല് കൊണ്ടു നടന്ന
നമ്മുടെ ആ കട
ഇന്നലെ
പൂട്ടി.

പ്രിയത്തില്‍
നിന്റെ ഉപ്പ
(ഒപ്പ്)
Continue Reading...


ശവം തീനിക്കഴുകന്മാര്‍ ...!!!!!!!

0 comments

ഇത് ചരിത്രത്തില്‍ തുല്യതയില്ലാത്ത ശവം തീനിക്കഴുകന്മാര്‍ ...!!!!!!!
ഓര്‍ത്തോ...മാപ്പ് തരില്ല മലയാളമണ്ണ് നിങ്ങള്‍ക്ക് !!!!
-----------------------------------------------------------------------
മതം മാറ്റത്തിന്റെ കലിയടങ്ങാത്ത ഒരു പറ്റം വേട്ടനായ്ക്കള്‍
പിന്നേയും പിന്നേയും കടിച്ച് കീറി പക തീര്‍ക്കുന്നുവല്ലോ....
മണ്മറഞ്ഞവരോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും മറന്ന്
വിഷം തുപ്പുന്ന മാന്യ ദേഹികളേ നിങ്ങള്‍ക്കുണ്ടോ
ഒരല്പം ദയ , കാരുണ്യം ,അനുകമ്പ... അവരോട് ബാക്കി??

സത്യത്തില്‍
നിങ്ങളാണു പിശാചുക്കള്‍...
ഇരുട്ടും കാപട്യവും മുഖത്തണിഞ്ഞ
പിശാചിന്‍ സന്തതികള്‍ ...
അല്ലെങ്കില്‍ പറയൂ
ആര്‍ക്ക് കഴിയും
ആ മണ്ണിലലിഞ്ഞ ആ ദേഹം പിന്നേയും
ആര്‍ത്തിപൂണ്ട്
ചര്‍‌വ്വിത ചര്‍‌വ്വണം നടത്താന്‍...??
നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും?????
ദ്രംഷ്ടകള്‍ നീട്ടി രക്തവും മജ്ജയും മാംസവും ബാക്കിയിരിപ്പുണ്ടോ
എന്നുറപ്പിക്കാന്‍ ...
പറ!!!!

Continue Reading...


എല്ലാം കാണുന്നവന്‍ നീ!

0 comments


ഓര്‍ക്കുക : നിങ്ങളെ ആരോ കാണുന്നുണ്ട്!
---------------------------------------------
എല്ലാം കാണുന്നവന്‍ നീ
എല്ലാം അറിയുന്നവന്‍ നീ
എല്ലാം മനസ്സില്‍ പതിപ്പിക്കുന്നവന്‍ നീ
വഴിയില്‍ , റോഡില്‍..
ബസ്സ്റ്റാന്റില്‍ റെയില്‍‌വേ സ്റ്റേഷനില്‍
കടകളില്‍ ജ്വല്ലറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍
കൊട്ടാരങ്ങളില്‍ ബംഗ്ലാവുകളില്‍ മണിമന്ദിരങ്ങളില്‍
നീ ഞങ്ങള്‍ക്കായ് കാവലിരിക്കുന്നു...

നീ ഞങ്ങള്‍ക്ക് ദൈവം പോലെ..
അല്ലെങ്കില്‍ പറയൂ നിന്നെപ്പോലെ
ഇരുപത്തിനാലുമണിക്കൂറും
കാവലാളാവാന്‍ ആര്‍ക്കു കഴിയും?
ദൈവം പോലും പലപ്പോഴും ബിസിയായിരിക്കും.

നീ..
നീയെത്ര ആണുങ്ങളുടെ മാനം കാത്തവന്‍
നീയെത്ര കുടുംബങ്ങള്‍ തകരാതെ കാത്തവന്‍
നീയെത്ര കള്ളനെ കൈയ്യോടെ പിടിച്ചവന്‍
നീയെത്ര അവിഹിതം തുറന്നുകാണിച്ചവന്‍

നീയില്ലായിരുന്നെങ്കില്‍
എത്ര ആണുങ്ങള്‍ മാനം പോയ്
ആത്മഹത്യ ചെയ്തേനേ..
എത്ര പെമ്പിള്ളേര്‍ ആമ്പിള്ളേരെ
കള്ളക്കേസില്‍ കുടുക്കി
ജയിലഴി എണ്ണിച്ചേനേ
എത്ര കള്ളന്മാര്‍ പണവും പണ്ടവുമായി കടന്നു കളഞ്ഞേനേ..!

പറയൂ ..
എതിരാളിക്കൊരു പോരാളി പോലെ
ഡിങ്ക ഭഗവാന്‍ കഴിഞ്ഞാല്‍ പിന്നെ
നീയല്ലാതെ മറ്റാരുണ്ടിതേപോലൊരു ദൈവം??
പറയൂ
പറയൂ
നീ ..
.
.
.
.
സീസീഡീ ക്യാമറേ?!!!

Continue Reading...


ഇതാണോ മലയാളി?

0 comments
Continue Reading...


ക്യൂ വിവാദം

0 comments

സിനിമയോ ടീവിയോ സ്പോര്‍ട്ട്സോ രാഷ്ട്രീയമോ നിങ്ങളുടെ ഫീല്‍ഡ് ഏതുമാവട്ടെ...
നിങ്ങള്‍ താരവും താരത്തിളക്കമുള്ളവരുമാവാം...
പക്ഷേ ഒന്നോര്‍ക്കുക.
ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല..
നിങ്ങളുടെ നിലനില്പ്പ് ഞങ്ങള്‍ ജനങ്ങളുടെ ഔദാര്യത്തിലാണ്..
(ഞങ്ങളുടെ നികുതിപ്പണം..ഞങ്ങളുടെ ടിക്കറ്റിന്റെ കാശ് ...അല്ലാതെ പിന്നെ? )
അവന്‍ നിങ്ങള്‍ക്കര്‍ഹമായ പരിഗണനയും ആദരവും നല്‍കും..
പക്ഷേ
അവന്റെ സാമാന്യ ബോധത്തെ പരിഹസിച്ചാല്‍ ..
അവന്റെ നെഞ്ചത്ത് കേറി സിക്ക്സറടിച്ചാല്‍..
അവനെ വീണ്ടും വീണ്ടും വിഡ്ഢിയാക്കി പോളിംഗ് ബൂത്തിലേക്കയക്കാമെന്ന് നിനച്ചാല്‍
അവന്റെ സ്ഥാനത്തെ തൃണവല്‍ഗണിച്ച് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചാല്‍ ....
അതാരായാലും ..
മലയാളി പ്രതികരിക്കും മോനേ..
ശക്തമായിത്തന്നെ പ്രതികരിക്കും!

Continue Reading...


 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors