
പത്തു പതിനഞ്ചു കൊല്ലം മുമ്പത്തെ കഥയാണു..
ആദ്യമായി സൗദി അറേബ്യയില്‍ ജോലിക്കെത്തിയതായിരുന്നു അയാള്‍..
ഓഫീസിനടുത്ത് തന്നെയുള്ള പാക്കിസ്ഥാന്‍ എംബസ്സിയുടെ പിന്‍ ഭാഗത്തായി
അറബി നാടിനെ കുറിച്ചുള്ള അയാളുടെ സങ്കല്പ്പങ്ങളുമായി ഒട്ടും ഒത്തുപോവാത്ത ഒരു സ്ഥലത്ത്
പഴയ ഒരു രണ്ടുനിലകെട്ടിടത്തിലായിരുന്നു തല്‍ക്കാലം താമസം ശരിയായി കിട്ടിയത്.
പ്രധാന റോഡിനിരുവശവും തലയുയര്‍ത്തി നില്‍ക്കുന്ന രൂപ ഭംഗിയുള്ള ബില്‍ഡിംഗുകളുടെ ഇടയിലൂടെ ഒരല്പ്പമുള്ളോട്ട് നടന്നാല്‍ തീര്‍ത്തും വ്യത്യസ്ഥമായ ഒരു ലോകത്തേക്കാണു എത്തിച്ചേരുക..
പഴകി ഇടിഞ്ഞു പൊളിഞ്ഞ ഇരു നില മണ്‍കട്ട വീടുകള്‍ നിരത്തി അടുപ്പിച്ചടുപ്പിച്ച് വെച്ചിരിക്കുന്ന കടലാസുപെട്ടികളായി തോന്നും ഒറ്റ നോട്ടത്തില്‍ കണ്ടാല്‍..
പഴകി ദ്രവിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് തുരുമ്പെടുത്ത് ദ്രവിച്ച് പോയ വാതിലുകളും താങ്ങി നില്‍ക്കുന്ന ഇട തൂര്‍ന്ന് നില്‍ക്കുന്ന ഇരുനില കെട്ടിടങ്ങള്‍...വഴിയോരം നിറയെ പൊട്ടിപ്പൊളിഞ്ഞ് തെരുവ് പൂച്ചകള്‍ വെട്ടി വിലസുന്ന
വേസ്റ്റ് ബോക്സുകള്‍..ടാറിടാത്ത റോഡിന്റെ അഴുക്ക് കെട്ടിക്കിടക്കുന്ന അരികുകളിലായി അടിപിടി കശപിശ കല്ലേറ് തുടങ്ങിയ മനോഹര വിനോദങ്ങളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്ന സോമാലിയന്‍ കുടിയേറ്റ വംശജരുടെ കുട്ടികള്‍... ക്രൂരമായ രീതിയില്‍ കുഞ്ഞുങ്ങളെ തല്ലിയും അസഭ്യ വാക്കുകള്‍ പറഞ്ഞും ശബ്ദമുഖരിതമാക്കുന്ന അവിടിവിടെ ഹുക്ക വലിച്ചിരിക്കുന്ന പ്രായമായ സ്വദേശി പൗരന്മാര്‍..
അവിടിവിടായി തുരുമ്പെടുത്തും ടയറ് പോയും അസ്ഥികൂടമായി നോക്കുകുത്തിക ളെപ്പോലെ റോഡരുകില്‍ കിടക്കുന്ന അറബികള്‍ ഒട്ടകങ്ങളേയും ആടുകളേയുമൊക്കെ കയറ്റികൊണ്ടു പോവുന്ന ട്രെക്കറുകള്‍..
ബില്‍ഡിംങിന്റെ നിഴലുപറ്റി മണ്‍കട്ടചുമരുകളില്‍ പതിഞ്ഞൊട്ടി ഇരുണ്ട പര്‍ദ്ദയുടെ താഴ്ഭാഗത്ത് തെരുവിലെ മൊത്തം അഴുക്കും പേറി കടകളില്‍ പോവുന്ന മധ്യ പ്രായം കഴിഞ്ഞ സ്ത്രീകള്‍..
ആ തെരുവിലൂടെ നടന്നാല്‍ ഒരമ്പത് വര്‍ഷം പിന്നിലോട്ട് പോയി മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണു പെട്ടന്നുണ്ടാവുക..
ഇടുങ്ങി ചപ്പു ചവറ് നിറഞ്ഞ ആ റോഡിലൂടെ ഒരു വ്യാളിയുടെ നിശ്വാസം പോലെ മുഖത്തേക്ക് ഊതിവിടുന്ന ഏസീയുടെ ചൂടുകാറ്റുമേറ്റു റൂമിലേക്ക് നടക്കുമ്പോള്‍ മറ്റൊന്നു കൂടി ശ്രദ്ധിക്കണം..
എവിടെ നിന്നോ മിന്നല്‍ വേഗത്തില്‍ വരുന്ന ഒരു കല്ലോ ..ഒരു കൊച്ചു വെള്ളച്ചാട്ടമായി തലയിലേക്കെത്തുന്ന
ഒരു പാത്രം വെള്ളമോ ഒക്കെയായി നിങ്ങളെ കാത്തിരിക്കുന്ന സ്ട്രീറ്റ് ബോയ്സ് വികൃതികളെ..
പൊതുവേ ബദുക്കള്‍ (അപരിഷ്കൃത സ്വദേശികള്‍) നിറഞ്ഞ ആ പ്രദേശത്ത് വിദേശികളെ കല്ലെറിയുക,
അവരുടെ കാറിന്റെ ഗ്ലാസ്സില്‍ സ്പ്രേ പെയിന്റ് കൊണ്ട് ചിത്ര രചന അഭ്യസിക്കുക,അവരുടെ ബഖാല(പലചരക്കുകട)യില്‍ കയറി മിട്ടായിയും ചിപ്സിന്റെ പാക്കറ്റുകളും എടുത്ത് കാശു കൊടുക്കാതെ ഇറങ്ങി ഓടിപ്പോവുക അഥവാ പിടിക്കപ്പെട്ടാല്‍ ബാഡ് ബോയ്സ് ഗ്യാങ്ങുമായി വെന്ന് കടയുടെ ഗ്ലാസ്സ് ചുമ്മാ എറിഞ്ഞ്
പൊട്ടിക്കുക,രാത്രി വൈകി ജോലി കഴിഞ്ഞ് പൊകുന്നവരെ ആക്രമിച്ച് കാശ് തട്ടിയെടുക്കുക തുടങ്ങി
ഭാവി വാഗ്ദാനങ്ങളായ ചുറുചുറുക്കുള്ള (മേല്പറഞ്ഞ കാര്യങ്ങള്‍ക്കാണേ) സൗദി പിള്ളേരാല്‍ അനുഗ്രഹിക്കപ്പെട്ട ഏരിയയായിരുന്നു അത്.
നേരെ ചൊവ്വേ സ്കൂളില്‍ പോവാതെ ഒരു പെപ്സിയും കയ്യില്‍ പിടിച്ച് അരോ നിര്‍ത്തിയിട്ട കാറിന്റെ മുകളില്‍ കയറിയിരുന്ന് ഇന്നേത് വിദേശിക്കിട്ട് പെരുമാറണം എന്ന് ഗാഢഗൂഢം ചിന്തിക്കുന്ന ഇവന്മാര്‍ക്കിടയിലൂടെ ശ്വാസം വിടാതെ..ഏത് നിമിഷവും പുറത്ത് വീഴുന്ന ഒരു കല്ലും പ്രതീക്ഷിച്ചായിരുന്നു അന്ന് അയാളും സ്നേഹിതരുമെല്ലാം റൂമിലേക്ക് പോയിരുന്നത്.
എന്തായാലും ഇവമ്മാരിങ്ങനെ ചുമ്മാ നടക്കുന്നത് കൊണ്ടാണല്ലോ നമ്മുടെ കഞ്ഞി ഇവിടെയായത് എന്ന് അവര്‍ സമാധാനിക്കുമായിരുന്നു)
എങ്ങിനെയെങ്കിലും ഈ ഏരിയയില്‍ നിന്നും മാറി താമസിക്കാനുള്ള ആലോചനകളുമായി നടക്കുന്ന ആ ദിവസങ്ങളിലൊന്നിലാണു തീരെ അപ്രതീക്ഷിതമായി ആ സംഭവം നടന്നത്.
ഓഫീസ് ജോലി അഞ്ചുമണിയോടെ കഴിയുന്നതിനാല്‍ അയാള്‍ മഗ്‌രിബ് നമസ്ക്കാരം (സന്ധ്യാനേരത്തെ നമസ്ക്കാരം) കഴിഞ്ഞ് മേല്പറഞ്ഞ പരീക്ഷണങ്ങളെയൊക്കെ അതി ജീവിച്ച് റൂമിലെത്തിയ നേരം..
മുകളിലത്തെ നിലയില്‍ കടകളില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി സുഹൃത്തുക്കളാണു സഹമുറിയന്മാര്‍..
അവരെത്തണമെങ്കില്‍ രാത്രി പതിനൊന്നു മണിയാകും...അതു വരേ സുഖമായി വല്ലതും വായിച്ചിരിക്കുകയാണു പതിവ്..(അന്ന് ഗള്‍ഫുകാരന് ചാനല്‍ ബാധ തുടങ്ങിയിട്ടില്ലാരുന്നല്ലോ..)
റൂമില്‍ കയറി ഷര്‍ട്ടഴിക്കുന്നതിനു മുന്‍പേ പെട്ടന്ന് താഴേ ഇരുമ്പ് ഡോറില്‍ ശക്തിയായി ആരോ തുടരെ തുടരെ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടു..
ശക്തമായ ആ വിളികേട്ട് ഷര്‍ട്ട് വീണ്ടുമിട്ട് സ്റ്റെപ്പുകള്‍ അല്പ്പം വേഗത്തില്‍ ഇറങ്ങുമ്പോള്‍ രണ്ടുകാര്യം അയാള്‍ ഉറപ്പിച്ചിരുന്നു..ഒന്ന് മുട്ടുന്നത് മലയാളിയല്ല..അയല്പക്കക്കാരന്റെ തെറി വിളി കേള്‍ക്കാന്‍ പാകത്തില്‍ മലയാളി അങ്ങനെ തുടരെ തുടരെ ഡോര്‍ തട്ടി വിളിക്കില്ല...
രണ്ട് വാതിലില്‍ മുട്ടുന്നവന്‍ ഒട്ടും മര്യാദയില്ലാത്ത അത്യാവശ്യക്കാരനാണു....
കൂടുതല്‍ നിഗമനത്തിലേക്ക് എത്തിച്ചേരും മുന്‍പേ വാതിലിനടുത്തെത്തി..
പുറത്ത് ഒരാരവം ഇരമ്പുന്ന ശബ്ദം കേള്‍ക്കുന്നു...!
പഴകി ദ്രവിച്ച ആ ഇരുമ്പ് വാതില്‍ തകര്‍ന്ന് വീഴും മുമ്പ്
എന്താണെന്നോ ഏതാണെന്നോ ചിന്തിക്കാതെ അയാള്‍ക്ക് വാതില്‍ തുറക്കേണ്ടി വന്നു..
വാതില്‍ തുറന്ന് പുറത്തേക്ക് നോക്കിയ അയാള്‍ ശരിക്കും അമ്പരന്ന് പോയി !
കറുത്ത പര്‍ദ്ദയ്യണിഞ്ഞ പത്തുപതിനാലു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി മുന്നിലും ഒപ്പം ഇരയെ കണ്ടാല്‍ കടിച്ച് കീറാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സംഘം സ്വദേശി പയ്യന്മാര്‍ പിന്നിലും !
പുറത്ത് മങ്ങിത്തുടങ്ങിയ വെളിച്ചത്തിലെ കാഴ്ച്ച തീര്‍ത്തും വ്യക്തമാവാന്‍ നിമിഷങ്ങളെടുത്തു.
തെരുവിലെ ബാഡ് ബോയ്സ് അടക്കം പത്തിരുപത് ആളുകള്‍...!
കയ്യില്‍ വടിയും കല്ലുകളും പിന്നെയുമെന്തക്കെയോ...
അവരാര്‍ത്ത് അട്ടഹസിക്കുന്നുണ്ട്..എന്തക്കെയോ തെറി വിളിക്കുന്നുമുണ്ട്..
മുന്നിലെ പെണ്‍കുട്ടിയിലേക്കും തൊട്ട് അടുത്ത് അവളുടെ പിതാവാനെന്ന് ഊഹിക്കാവുന്ന ഒരു ഇരച്ചി വെട്ട്
ബീരാന്‍ ലുക്കുള്ള ഭീകരനിലേക്കും നോക്കിയപ്പഴേ മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല
ഇത് എന്തോ പെണ്ണ് കേസാണു...!!
പുറത്ത് ഇരുട്ട് കട്ട പിടിക്കുന്നതോ അതോ തന്റെ കണ്ണില്‍ ഇരുട്ട് കേറുന്നതോ എന്ന് മനസ്സിലാക്കാനുള്ള നേരമില്ലായിരുന്നു..
" എഷ്ഫി മുഷ്ക്കില ? " (എന്താണാവോ അങ്ങയുടെയെല്ലാം ആഗമനോദേശ്യം ?))
തപ്പി തടഞ്ഞും തട്ടിമുട്ടീയും തൊണ്ടവരണ്ടുമൊക്കെ അത്രയും ചോദിക്കാനേ അയാള്‍ക്ക് കഴിഞ്ഞുള്ളൂ...
അയാള്‍ക്ക് ഉത്തരം നല്‍കുന്നതിനു മുമ്പേ ഇരുണ്ട് ഉയരം കൂടിയ ആ മനുഷ്യന്‍ തന്റെ അരികിലുള്ള പെണുകുട്ടിയോട് തന്റെ പരുക്കന്‍ സ്വരത്തില്‍ ചോദിച്ചു.
" ആദാ ഹിമാര്‍? " (ലവനാണോ ലിവന്‍ ?)
(ഹിമാര്‍, ഹയവാന്‍, കല്‍ബ് തുടങ്ങി കൊച്ചു കുഞ്ഞ് തൊട്ട് പല്ലില്ലാത്ത ബദു വരേ എപ്പഴും സ്വന്തം തന്തയേയും തള്ളയേയും ഒക്കെ വിളിക്കുന്ന മൃദുല പദങ്ങള്‍-ഇതു നമ്മുടെ നാട്ടില്‍ ചില മൃഗങ്ങളുടെ പേരുകളാണ്.)
തിളച്ച് പൊങ്ങുന്ന വെള്ളം പോലെ അയാളെ കണ്ടതും ഇര രക്ഷപ്പെടാതിരിക്കാന്‍ ഒരുങ്ങി നിന്ന
ആ സംഘം മുന്നോട്ടാഞ്ഞു...
അടി ആദ്യം ചോദ്യം പിന്നെ എന്ന ഭീകര നിയമമാണു അവിടെ നടപ്പാക്കാന്‍ പോകുന്നതെന്ന് തോന്നി...
ഇനി കുറ്റം എന്താണെങ്കിലും ..ചെയ്താലും ചെയ്തില്ലെങ്കിലും അവിടെ കൂടിയവര്‍ തല്‍ക്കാലം കൈത്തരിപ്പ്
മാറ്റാനെങ്കിലും ഇവനെ പെരുമാറിയേ പറ്റൂ എന്ന വാശിയില്‍ നില്‍ക്കുന്നവരാണെന്ന് തോന്നിയപ്പോള്‍
ഒരു നിമിഷം പടച്ചോനേ കാക്കണേ എന്നു അറിയാതെ ഉള്ളില്‍ വിളിച്ച് പോയി!
സംഘത്തിന്റെ മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ പിതാവെന്ന് തോന്നിക്കുന്ന അയാള്‍
ആ പെണ്‍കുട്ടിയോടായി വീണ്ടും ആക്രോശിച്ചു..
" ആദാ ഹിമാര്‍ ? "
( ന്റെ പൊന്നുമോളേ..പരദേശിയായ,ദരിദ്രരാഷ്ട്രത്തിലെ ഏഴാം കൂലിയായ, ഈ ബഹുമാന്യ വ്യക്തിയോ
നിന്റെ മേല്‍ തൃക്കരം വെച്ചത്?)
അയാളുടെ ഉച്ചത്തിലുള്ള ചോദ്യം ഉയര്‍ന്ന് കേട്ടപ്പോള്‍ അക്രമോല്‍സുകരായ ആ സംഘം പെണ്‍കുട്ടിയുടെ മറുപടിക്കായി ചെവി കൂര്‍പ്പിച്ചു..
ആ പെണ്‍കുട്ടി അയാളെ സൂക്ഷിച്ചു നോക്കുകയാണു..
ന്റെ റബ്ബേ..ഏതാണു ഈ പെണ്‍കുട്ടി...ഞാനിതിനെ മുമ്പ് കണ്ടിട്ട് പോലുമില്ലല്ലോ...
താനറിയാതെ വല്ല അബദ്ധവും...ഹേയ്..ഇല്ല..അങ്ങനത്തെ പണിക്ക് മുമ്പേ പോവാറില്ലാത്തതിനാല്‍ അതുറപ്പാണു...
പക്ഷേ അറിയാതെയുള്ള വല്ല പ്രവര്‍ത്തികളിലും ഈ പെണ്‍കുട്ടിയെ താന്‍ തെറ്റിദ്ധരിപ്പിച്ചുവോ..
ബഖാലയില്‍ തിരക്കില്‍ തന്റെ കൈ അറിയാതെയെങ്ങാനും തട്ടിപ്പോയോ..
അതോ കാറിനകത്തിരിക്കുന്ന പെണ്‍കുട്ടിയെ കാണാതെ താന്‍ ഡോര്‍ഗ്ലാസ്സില്‍ താന്‍ മുഖം നോക്കിയോ..
ഇതില്‍ കൂടുതല്ലാതെ തനിക്ക് സൗദി അറേബ്യയില്‍ സ്ത്രീകളുമായി യാതൊരു സംസര്‍ഗ്ഗത്തിനും സാധ്യത ഇല്ലാത്തതിനാല്‍ കൂടുതല്‍ എവിടെ എങ്ങിനെയെന്ന് ചിന്തിക്കാന്‍ കഴിയാതെ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കി ദയനീയ ഭാവത്തില്‍ നോക്കി അയാള്‍ നിന്നു....
പെണ്‍കുട്ടി മറുപടി പറയുന്നില്ല...
ആകാംക്ഷയുടെ നിമിഷങ്ങള്‍...
പിതാവിന്റെയും ആങ്ങള (?)മാരുടെയും ചോദ്യങ്ങള്‍ പിന്നേയും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍
അയാളെ വ്യക്തമായി കാണാനെന്നോണം പെണ്‍കുട്ടി അല്പ്പം കൂടി മുന്നോട്ട് നിന്നു..
പടച്ച തമ്പുരാനേ..ഈ പെണ്‍കുട്ടിക്ക് ആളുമാറല്ലേ..
ഫിലിപ്പീനികളും ചൈനാക്കാരും നമ്മുടെ കണ്ണില്‍ ഒരേ മുഖച്ഛായ തോന്നുന്നപോലെ
ഈ കുട്ടിയെങ്ങാനും ഇന്ത്യാക്കാരൊക്കെ ഒരു പോലെ തോന്നി തന്നെ ചൂണ്ടിക്കാണിക്കുമോ..
തന്റെ നെഞ്ചിടിപ്പ് അവിടെ കൂടിയവര്‍ക്കൊക്കെ കേള്‍ക്കാമെന്ന്അയാള്‍ ഭയന്നു...
ആ പെണ്‍കുട്ടി അയാളെ തന്നെ സൂക്ഷിച്ച് നോക്കുകയാണു..
ആ പെണ്‍കുട്ടിയുടെ കണ്ണൂകളിലേക്ക് അയാളും...
മറക്കാനാവാത്ത ഒരു ഭാവത്തില്‍ തിളങ്ങുന്ന കണ്ണുകള്‍....
(അതെന്തു ഭാവമായിരുന്നു എന്ന് അയാള്‍ക്കറിയില്ലായിരുന്നു..കണ്ണുകള്‍ മാത്രം കണ്ട് സ്ത്രീയുടെ
ഉള്ളറിയാന്‍ മാത്രം അയാള്‍ പ്രഗല്‍ഭനായിരുന്നില്ല.)
ഒച്ചയും ബഹളവും കേട്ട് വഴിയേ പോകുന്നവരടക്കം ഇപ്പോള്‍ വലിയൊരു സംഘമായിരിക്കുന്നു...
എല്ലാവരുടേയും മുന്നില്‍ വെള്ളത്തില്‍ വീണ ആ പഴയ എലിയെപ്പോലെ അയാള്‍ നിന്നു വിറച്ചു..
അതിനിനിടെ അയാള്‍ ഫ്ലാറ്റിനകത്തേക്ക് ഓടിപ്പോവാതിരിക്കാന്‍ ഒന്നു രണ്ടു വിരുതന്മാര്‍ അയാള്‍ക്ക് പിന്നിലായി വാതിലിനു കുറുകേ നിലയുറപ്പിച്ചിരുന്നു.
റഫറിയുടെ വിസില്‍ വിളിക്കായി കളി തുടങ്ങാന്‍ കാതോര്‍ക്കുന്ന കളിക്കാരെ പോലെ
വടിയും കുന്തവുമായി ഏതു നിമിഷവും അയാളുടെ മേലേക്ക് ചാടി വീഴാന്‍ നില്‍ക്കുന്ന
ആ സംഘത്തിനെ പെണ്‍കുട്ടി മെല്ലെ തിരിഞ്ഞു നോക്കി..
പിന്നെ വെളുത്ത് കൊലുന്നനെയുള്ള കൈകള്‍ മെല്ലെയുയര്‍ത്തി ചൂണ്ടുവിരല്‍ മൃദുവായി ചുണ്ടില്‍ വെച്ച് തന്റെ ഓര്‍മ്മയെ ഒന്നുകൂടി ഉറപ്പിക്കുന്ന ഭാവത്തില്‍ അല്പ്പനിമിഷം എന്തോ ഓര്‍ത്ത് നിന്നു..
നിമിഷങ്ങള്‍ കഠിനവര്‍ഷങ്ങളാകുന്ന അനുഭവം അയാള്‍ രുചിച്ചറിഞ്ഞു..
ഒടുവില്‍ അവള്‍ നിശബ്ദത ഭേദിച്ചു..
" ല..മു ആദാ നഫര്‍..!"
(അല്ല..ഇവനല്ല...!)
ഹാവൂ..സമാധാനമായി !!
ന്റെ കുട്ടീ .. ഇതൊന്നു പറയാന്‍ എന്താണിത്ര വൈകിയത്..
പെണ്‍കുട്ടിയെ പിന്നിലേക്ക് തള്ളിമാറ്റി അവളുടെ തന്ത രംഗം വീണ്ടും കയ്യടക്കി..
"മിന്‍ സാകിനിന?"
(ഇവിടെ ബേറെ ആരാണ്ടാ പൊറുതി ?)
പുതുതായി വന്നതിനാല്‍ അറബി ഭാഷയിലുള്ള വിജ്ഞാനം അയാള്‍ക്ക് വളരെ കമ്മിയായിരുന്നു.
എന്തായാലും താനും രണ്ട് സുഹൃത്തുക്കളുമാണു മുകളിലത്തെ നിലയിലെന്നും താഴെ പുതുതായി ആരോ വന്നിട്ടുണ്ടെന്നും അയാള്‍ അവരെ ഒരു വിധം ധരിപ്പിച്ചു.
പെട്ടന്നാണു കടയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ ഓര്‍ത്ത് പോയത്..
ഇനി അവരെങ്ങാനും വല്ല അബദ്ധവും കാണിച്ചോ..
ഹേയ്..ദിവസത്തിന്റെ ഇരുപത് മണീക്കൂറും കടയില്‍ ജോലിയുള്ള അവര്‍ കടയില്‍ നിന്ന് പുറത്തിറങ്ങിയിട്ട് വേണ്ടേ ഇങ്ങനെ വല്ലതും ഇവിടെ നടക്കാന്‍..
അയാളെ തള്ളിമാറ്റി രണ്ടുമൂന്നു പേര്‍ ആ ഫ്ലാറ്റില്‍ കടന്ന് അവിടെ വേറെ ആരുമില്ല എന്ന് ഉറപ്പ് വരുത്തി തിരിച്ചു വന്നു. തല്‍ക്കാല ദേഷ്യം തീര്‍ക്കാന്‍ കുറേ തെറിവാകുകളും ഒപ്പം രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പും കൊടുത്താണു അവര്‍ തിരിച്ച് പോയത്.
അപ്പോഴും കഥ ശരിക്കും മനസ്സിലാവാതെ അന്തം വിട്ട് നിന്ന അയാള്‍ ആരോ ചെയ്ത തെറ്റിനു കുറേ തെറിവിളികള്‍ പാഴ്സലാഅയി കിട്ടിയ പെരുത്ത സന്തോഷത്തില്‍ വാതില്‍ അടക്കുമ്പോള്‍ പിരിഞ്ഞ് പോവുന്ന ആല്‍ക്കൂട്ടത്തില്‍ നിന്നും ആ പെണ്‍കുട്ടി മെല്ലെ അയാളെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
================================================
രാത്രി റൂമിലെത്തിയ സഹമുറിയന്മാര്‍ പറഞ്ഞു കേട്ടത് ഇങ്ങനെ.
തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ ഒരു ഇന്ത്യാക്കാരനെ ബാഡ് ബോയ്സ് തെരുവിലൂടെ ആട്ടിയോടിച്ച് കൈകാര്യം ചെയ്ത് ആശുപത്രിയിലെത്തിച്ചിരിക്കുന്നു.
ബഗാലയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ തന്റെ ബില്‍ഡിംങ്ങിന്റെ മുന്നില്‍ നിന്നും ആ പെണ്‍കുട്ടിയോട് എന്തോ ചൊദിച്ചതാണു കേസ്.
പുതുതായി ആ ഏരിയയില്‍ താമസിക്കാന്‍ വന്ന ആ ചെറുപ്പക്കാരന്‍ തീരെ ഉയരം കുറഞ്ഞവനും
തടിച്ച് ഉരുണ്ട ശരീര പ്രകൃതിയുള്ളവനുമായിരുന്നത്രേ.
ആകെ കലങ്ങി മറിഞ്ഞ മനസ്സുമായി ഉറക്കം നഷ്ടപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും പുതുതായി താമസത്തിനു വന്ന ഇത്തരത്തിലുള്ള ഒരു ഏരിയയില്‍
പെട്ടന്ന് കേറി ഒരു പെണ്‍കേസുണ്ടാക്കുമോ ?
അപ്പുറത്തെ ബില്‍ഡിംഗില്‍ താമസിക്കുന്ന ആരോ ഒരാള്‍ എന്തോ പറഞ്ഞെന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയെന്തിന്
തന്റെ ബില്‍ഡിംഗിനു മുന്നില്‍ ഈ നാടകം കളിപ്പിച്ചു..?
അത്യാവശ്യം ഉയരവും മെലിഞ്ഞ ശരീര പ്രകൃതിയുമുള്ള താനല്ല അവനെന്ന് മനസ്സിലാക്കാന്‍ ആ പെണ്‍കുട്ടി
എന്തിന് അത്ര നേരമെടുത്തു?
എന്തിനായിരുന്നു ആ പെണ്‍കുട്ടി ഒരു മറുപടിക്ക് അത്ര വൈകിച്ചത് ?
അയാള്‍ക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല...
പക്ഷേ പിന്നീടെപ്പോഴോ അയാള്‍ അറിഞ്ഞു..
അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലന്ന് അടികൊണ്ട് രായ്ക്കുരാമാനം താമസം മാറിയ ഇന്ത്യാക്കാരന്‍
ആണയിട്ടു സുഹൃത്തുക്കളോട് പറഞ്ഞത്രേ..
അറേഴു കൊല്ലത്തെ ഗള്‍ഫു ജീവിതത്തിനിടയില്‍ എവിടെയും താനിന്നു വരെ ഒരു മര്യാദ കേടും കാട്ടിയതായി
ആര്‍ക്കും പറയാന്‍ കഴിയില്ല എന്നും അയാള്‍ തറപ്പിച്ച് പറയുന്നു...
പിന്നെ എന്താണു അന്ന് സംഭവിച്ചത്..?
ആ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല..
ആ പെണ്‍കുട്ടിയെ പിന്നീട് ഒരിക്കലും അയാള്‍ കണ്ടതുമില്ല..
പക്ഷേ പിന്നീട് പല രാത്രികളിലും
നീണ്ട ഉറക്കത്തിനിടയില്‍
വല്ലപ്പോഴുമെത്തുന്ന മണല്‍കിനാക്കള്‍ പാതിമുറിഞ്ഞ് ഞെട്ടിയുണരുമ്പോള്‍
നിഗൂഢതയെന്തോ ഒന്ന് ഉള്ളിലൊളിപ്പിച്ച ആ രണ്ടു കണ്ണുകള്‍
അയാളെ തന്നെ തുറിച്ച് നോക്കുന്നത്
അയാള്‍ക്ക് കാണാമായിരുന്നു....!
----------------------------
ഇത്രേം വായിപ്പിച്ചിട്ട് കാര്യം എന്താന്ന് പറയാതെ നീയും നിര്‍ത്തികളഞ്ഞല്ലേ...!!
എന്റെ 10 മിനിട്ട് എനിക്കിപ്പോ തിരിച്ച് കിട്ടണം
Saturday, May 22, 2010 at 5:57:00 PM GMT+3
വരയും കഥയും മനോഹരം. വെറുതെ പറഞ്ഞതല്ല. കാര്യമായി തന്നെ. ഹാശിം പറഞ്ഞപോലെ കാര്യം പറഞ്ഞിരുന്നെങ്കില്‍ ഞാനെന്റെ സമയം തിരിച്ചു ചോദിച്ചേനെ.
Saturday, May 22, 2010 at 7:00:00 PM GMT+3
പോസ്റ്റിനെക്കാള്‍ ഇഷ്ട്ടമായത് ഹാഷിമിന്റെ കമന്റാണ് :)
പോസ്റ്റും ഇഷ്ട്ടമായി :)
Saturday, May 22, 2010 at 10:14:00 PM GMT+3
തുടക്കം ഒരു ഒരു മടികോ യോടെ ആണെങ്കില്‍ ലാസ്റ്റ് ഒരു ടൂര്‍അ ന്റെ സിനിമ പോലെ ആയല്ലൊ ന്റെ നൌഷാദെ..
ആ ഗല്ലിയിലെ അവസ്ഥ ശരിക്ക് പ്രതിഫലിച്ച് കണ്ടു.
Saturday, May 22, 2010 at 10:17:00 PM GMT+3
കൊള്ളാം , ഇഷ്ട്ടമായി
Saturday, May 22, 2010 at 11:20:00 PM GMT+3
വന്നകാലത്ത് എന്റെ റൂംമേറ്റിനും ഇതേ അനുഭവമുണ്ടായി. അതൊരു മസ്രിക്കുട്ടിയാണെന്നുമാത്രം. പിന്നെ ചെയ്യാത്ത കുറ്റം മേലാൽ ചെയ്യില്ലെന്ന് സത്യം ചെയ്ത് തടി സലാമത്താക്കേണ്ടി വന്നു.
Saturday, May 22, 2010 at 11:43:00 PM GMT+3
പിന്നെ എന്താണു അന്ന് സംഭവിച്ചത്..?
അത് പിടികിട്ടി ..
സന്തോഷം
നല്ല ഒരനുഭവം .
Sunday, May 23, 2010 at 12:10:00 AM GMT+3
ദുരിതം കണ്ടു...
ചരിതം കണ്ടില്ല !
Sunday, May 23, 2010 at 2:17:00 AM GMT+3
എന്തായാലും "അയാള്‍"ക്ക് അടിക്കിട്ടിയില്ലല്ലോ? ഭാഗ്യം. എഴുത്തും, ചിത്രവും നന്നായിട്ടുണ്ട്.
ഹാഷിമിന്റെ കമന്റും ഇഷ്ടപ്പെട്ടു. :)
Sunday, May 23, 2010 at 2:32:00 AM GMT+3
കുറച്ചൂടെ ചുരുക്കി....
(ഇഷ്ട്ടായിട്ടോ..)
Sunday, May 23, 2010 at 5:40:00 AM GMT+3
നല്ല വിവരണം, നല്ല ചിത്രം. പോസ്റ്റും നല്ലത്.
Sunday, May 23, 2010 at 6:00:00 AM GMT+3
അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ട..
ഹാഷിമിന്റെ കമന്റ്!:)
'പിന്നെ എന്താണു അന്ന് സംഭവിച്ചത്..? '
അടുത്തപോസ്റ്റില്‍ പറയുമായിരിക്കും അല്ലേ?
ചിത്രം നന്നായിരികുന്നു :)
Sunday, May 23, 2010 at 6:11:00 AM GMT+3
നന്നായിട്ടുണ്ട് അവതരണം
Sunday, May 23, 2010 at 6:19:00 AM GMT+3
കഥ പറച്ചിലുകാരന്‍
Sunday, May 23, 2010 at 6:32:00 AM GMT+3
നല്ല പോസ്റ്റ്.. നല്ല ചിത്രം..
Sunday, May 23, 2010 at 7:05:00 AM GMT+3
തമ്പി നിജമാവാ ??
:-)
Sunday, May 23, 2010 at 7:44:00 AM GMT+3
വരികളേക്കാളേറെ ചിത്രം സംസാരിക്കുന്നു.
:-))
Sunday, May 23, 2010 at 7:44:00 AM GMT+3
വരയും വരിയും നന്നായി..
നല്ല അവതരണം..
ഗല്ലി ഒരു ചിത്രം പോലെ..
വായന അനുഭവമായി..
ഇഷ്ടായി..
ഒരുപാട്!
Sunday, May 23, 2010 at 11:47:00 AM GMT+3
എഴുത്തും വരയും കലക്കി.
എന്നാലും എന്താണീ നിഘൂഡത ?!
Sunday, May 23, 2010 at 12:03:00 PM GMT+3
kure naal njaanum saudi arabiaiyiluntayirunnu. samana anubhavangalkku sakshi aayittum unt. nannayi ezhuthi. ellam neril kantapole.
Sunday, May 23, 2010 at 12:27:00 PM GMT+3
നല്ല ഒരു പോസ്റ്റ്.!! നല്ല ചിത്രവും.! ഇതുപോലെ സമാന അനുഭങ്ങള്‍ കുറെ നോരില്‍ കാണാന്‍ ഇടയായിട്ടുണ്ട്.!
ഫസ്റ്റ് കമാന്‍റിലൂടെ ഈ പോസ്റ്റ് കൂതറകുളമാക്കി എന്നെ ഞാന്‍ പറയൂ കാരണം എന്തിനാണ് ആ പാവത്തിനെ ആ പെണ്‍കുട്ടി ആളെ കൂട്ടി തല്ലാനായ് വന്നത് എന്ന് അയാള്‍ക്ക് പോലും അറിയില്ലാ എന്നു വിശദീകരിച്ചു തന്നെ പോസ്റ്റില്‍ എഴുതിയിരിക്കുന്നു . എന്നിട്ടും കൂതറ അങ്ങനെ പറഞ്ഞതെന്തെ എന്നു എനിക്ക് മനസ്സിലായില്ല.! കൂതറ പോസ്റ്റ് വായിക്കാന്‍ കളഞ്ഞ സമയം തിരിച്ചു ചോദിക്കുന്നു.! അത് കണ്ട് മറ്റുള്ളവര്‍ പോസ്റ്റ് മോശമെന്നു കരുതി വായിക്കാതെ പോവുന്നു. ഞാന്‍ തന്നെ ഇതിനു മുന്‍പ് വന്നു വെറുതെ സമയം കളയണ്ട എന്നു കരുതി വായിക്കാതെ പോയി പിന്നെയും ഇവിടെ വന്നുപെട്ടപ്പോള്‍ പോസ്റ്റ് വായിക്കാന്‍ തന്നെ തീരുമാനിച്ചു. വായിച്ചില്ലായിരുന്നു എങ്കില്‍ നഷ്ടമായെനെ. ദയവു ചെയ്ത് ഇനി വരുന്ന വായനക്കാര്‍ കൂതറയുടെ കമാന്‍റ് കണ്ട് വായിക്കാതെ പോവരുതെ എന്ന ഒരു അപേക്ഷയും.!
Sunday, May 23, 2010 at 12:40:00 PM GMT+3
ഒരു ഗല്ലിയുടെ വളരെ വിശദമായി തന്നെ പറഞ്ഞു.
പലര്‍ക്കും കാണേണ്ടിവന്ന സംഭവങ്ങള്‍ അതിന്റെ തനിമ ചോരാതെ പറഞ്ഞു.
ചിത്രങ്ങളും പോസ്റ്റിനു അനുയോജ്യമായ കഥ പറയുന്നുണ്ട്.
ആശംസകള്‍.
Sunday, May 23, 2010 at 4:24:00 PM GMT+3
പ്രിയ സുഹൃത്തുക്കളേ,
നിങ്ങളുടെ എല്ലാവരുടേയും
സന്ദര്‍ശനത്തിനും കമന്റുകള്‍ക്കും ആദ്യമേ നന്ദി പറയട്ടേ..
ജീവിതത്തിലെ ചില അനുഭവങ്ങള്‍ / സംഭവങ്ങള്‍ നമുക്ക് ഉത്തരം കിട്ടാത്ത സമസ്യ പോലെ അനുഭവപ്പെടാറുണ്ട്..അത് "അതാ"യി തന്നെ നില്‍ക്കുന്നിടത്താണു ജീവിതം ഒരു പക്ഷേ അതിന്റെ സൗന്ദര്യം സൂക്ഷിക്കുന്നത്.
ചില കഥകള്‍ പകുതി പറഞ്ഞ് ബാകി അനുവാചകന്റെ ഭാവനക്ക് വിട്ടുകൊടുക്കുമ്പോള്‍ കഥാകാരനുരിയാടാത്ത മറ്റൊരു കഥയുടെ വാതില്‍ തുറന്നിടുകയാണു ചെയ്യുന്നത്.
എഴുത്ത് പോലെ തന്നെ വായനയും തുല്യമാവുന്ന രസതന്ത്രമാണവിടെ വര്‍ക്കൗട്ട് ചെയ്യുന്നത്.
വായന ഒരു അപൂര്‍വ്വ അനുഭവമാകുന്നതിന് സാഹിത്യത്തില്‍ പല ഉദാഹരണങ്ങളും കാണിക്കാന്‍ കഴിയും.
വായന ഗൗരവമാര്‍ന്ന ഒരു പ്രക്രിയയാകുന്നതും നല്ല വായനക്കാരനെ ലഭിക്കുക എന്നതുമൊക്കെ അതിനോടു കൂട്ടി വായിക്കാം.
ചില വായനക്കാരുടെ വായന വൈഭവം മികച്ചതല്ലാത്തതിനാല്‍
കഥാകാരന്‍ അതൊരു പ്രണയത്തിലോ പ്രതികാരത്തിലോ ഒക്കെ പരത്തി പറഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് സന്തോഷമാവും..പത്തുമിനിട്ട് ലാഭമാവുകയും ചെയ്യും.
അത്തരക്കാര്‍ക്ക് ഉള്ളതാണു പൈങ്കിളി വാരികകള്‍..
ഭാവന ഒട്ടുമുണര്‍ത്താതെ തന്നെ വായിച്ചു തുലക്കാം.
ഇനിയും പത്തുമിനിട്ട് തിരികെ ലഭിക്കണമെന്നുള്ളവര്‍ എന്റെ ഈ മെയിലില്‍ ബന്ധപ്പെട്ടാല്‍ പാഴ്സലാക്കി അയച്ചു തരാം.
മൈ ഫോണ്‍ നമ്പര്‍ ഈസ്............
Sunday, May 23, 2010 at 7:21:00 PM GMT+3
"പടച്ച തമ്പുരാനേ..ഈ പെണ്‍കുട്ടിക്ക് ആളുമാറല്ലേ..
ഫിലിപ്പീനികളും ചൈനാക്കാരും നമ്മുടെ കണ്ണില്‍ ഒരേ മുഖച്ഛായ തോന്നുന്നപോലെ
ഈ കുട്ടിയെങ്ങാനും ഇന്ത്യാക്കാരൊക്കെ ഒരു പോലെ തോന്നി തന്നെ ചൂണ്ടിക്കാണിക്കുമോ."
അസ്സലായിട്ടുണ്ട്. :)
Monday, May 24, 2010 at 12:47:00 PM GMT+3
"അത്തരക്കാര്‍ക്ക് ഉള്ളതാണു പൈങ്കിളി വാരികകള്‍..
ഭാവന ഒട്ടുമുണര്‍ത്താതെ തന്നെ വായിച്ചു തുലക്കാം"
അപ്പൊ നോം ശ്ശി ഉയര്‍ന്ന ജാതിയാണല്ലേ?
കഥാകരനെ ഇഷ്ടപ്പെട്ടു. തത്ത്വശാസ്ത്രക്കാരന്‍ അത്ര പോരാ
Monday, May 24, 2010 at 12:52:00 PM GMT+3
അങ്ങനെ എന്റെ സമാധാനം പോയി...
മാഷേ ഒന്ന് പോയി എന്താ കാര്യം എന്നന്വേഷിച്ചു ഒരു തുടര്‍ പോസ്റ്റിടൂ. കാര്യം എന്താന്നറിയാതെ ഉറക്കം വരുന്നില്ല.
നല്ല അവതരണം!
Monday, May 24, 2010 at 3:41:00 PM GMT+3
ഉദ്വേഗജനകമായ ഒരു പ്രതിസന്ധി മുഹൂര്‍ത്തെപ്പറ്റിയുള്ള രചനയില്‍ നര്‍മ്മം വാരിയെറിഞ്ഞെഴുതിയിട്ടും ആ സ്തോഭം തീവ്രതയോടെത്തന്നെ അനുവാചകനെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞ താങ്കളുടെ ആവിഷ്ക്കാരവൈഭവത്തിനു നമോവാകം.
ഒരു വലിയ അശനിപാതം വന്നുവീഴാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്ത് ശ്വാസം അടക്കിപ്പിടിച്ചു നില്‍ക്കുന്ന ഭയാക്രാന്തവേളയിലും ചിലകണ്ണുകള്‍ വെച്ചുനീട്ടുന്ന കൊളുത്തില്‍ സ്വയം കൊരുത്തിടുന്ന മനസ്സിന്റെ വികൃതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ വിസ്മയം തോന്നിപ്പോകുന്നു....
(ആ കണ്ണുകള്‍ ഇപ്പോഴും ഉള്ളിലിരുന്ന് താങ്കളെ ദുരൂഹമായൊരു ഭാവത്തോടെ ഉറ്റുനോക്കുന്നുണ്ട് അല്ലെ..!! )
താങ്കളുടെ ശൈലി ഇഷ്ടമായി.. നന്നായിരിക്കുന്നു.
ആശംസകള്‍..
Monday, May 24, 2010 at 7:28:00 PM GMT+3
കളിയും കാര്യവും പിന്നെ സസ്പെന്‍സും കോര്‍ത്തിണക്കിയ ഒന്നാന്തരം കഥ.ഒത്തിരി ഇഷ്ടമായി ഈ ശൈലി. അഭിനന്ദനങ്ങള്‍
Sunday, July 4, 2010 at 4:07:00 PM GMT+3
അന്നാ അടി കിട്ടാത്തതിന്റെ കുറവാ ഈ കുരുത്തക്കേടിനൊക്കെ കാരണം.. അന്നതു കിട്ടീരുന്നെങ്കില്‍ അല്‍പ്പമൊന്നു നന്നായേനെ... എഴുത്തു നന്നായി...ഭാവുകങ്ങള്‍..
Thursday, July 29, 2010 at 12:23:00 PM GMT+3
സൗദി എന്ന രാഷ്ട്രതിനെ കുറിച്ച് അവിടം 'ഇസ്ലാമിക സ്വര്ഗ്ഗമാനെന്നു' തെറ്റിദ്ധരിച്ച പലരുടെയും തെറ്റിദ്ധാരണ മാറ്റുന്ന ഒരു പോസ്ടാക്കി ഇതിനെ വായിചെടുക്കണം . സൗദി അറേബ്യ യില്‍ ഇന്ത്യക്കാര്‍ നേരിടുന്ന ഒരു അരക്ഷിതാവസ്തയുണ്ട് അതിനെ കുറിച്ച് അഞ്ചു വര്ഷം പണിയെടുത്ത ശേഷം സൌദിയില്‍ നിന്നും തിരിച്ചു വന്ന ഒരു സുഹൃത്ത് (അയാള്‍ ഒരു എന്‍ ഡി എഫ് അനുഭാവി കൂടിയാണ്. ) പറഞ്ഞത് : സൗദി യില്‍ നിന്നും തിരിച്ചു വന്ന ഒരു ഹിന്ദു സഹോദരന്‍ നാട്ടില്‍ എത്തിയ ഉടന്‍ ആര്‍ എസ് എസ്സില്‍ ചെര്‍ന്നില്ലെങ്കില്‍ അവനു എന്തോ കാര്യമായ കുഴപ്പമുണ്ട് എന്നാണു .വിശുദ്ധ ഗ്രന്ഥം കയ്യില്‍ വെച്ച് കൊണ്ട് അറബികള്‍ ഇത്ര കാടന്മാര്‍ ആകുന്നതു എന്താണ് എന്റെ റബ്ബേ ?
Wednesday, June 8, 2011 at 9:02:00 AM GMT+3
ചോദിച്ചാൽ അടിയോ???????????
Wednesday, June 8, 2011 at 9:02:00 AM GMT+3
@ രാജേട്ടാ.. രാജേട്ടൻ പറഞ്ഞതാണ് ശരി.. എഴുത്തും വരയും നന്നായി..
Wednesday, June 8, 2011 at 9:05:00 AM GMT+3
എന്തിന്...എന്തിന്...എന്തിന്.... :-)
Wednesday, June 8, 2011 at 9:17:00 AM GMT+3
ശരിക്കും സത്യത്തില്‍ അന്നെന്താ ഒടുക്കം നടന്നത്...നല്ല കലക്കനായി കിട്ടിയല്ലേ..സാരമില്ല..വിധി..അങ്ങിനെ കരുതുക..ഹ..ഹാ
Wednesday, June 8, 2011 at 9:27:00 AM GMT+3
നന്നായിരിക്കുന്നു, ആശംസകള്‍..
Wednesday, June 8, 2011 at 10:07:00 AM GMT+3
ഹ ഹ !
കഥയാണോ അതോ അനുഭവമോ?
ന്തായാലും അവതരണം നന്നായി.
ആശംസകൾ...
Wednesday, June 8, 2011 at 10:29:00 AM GMT+3
Nannayi.......... Vanna kaalathu athayathu 1976 il ingane cheriya chila anubhavangal undayittunde........ :)
Wednesday, June 8, 2011 at 10:45:00 AM GMT+3
മണ്ണാംങ്കട്ട.. മനുഷ്യരുടെ സമയം മെനകെടുത്താൻ ഓരോന്നു ഇറങ്ങിതിരിച്ചോളും
Wednesday, June 8, 2011 at 11:07:00 AM GMT+3
പാവപ്പെട്ടവന്‍ എന്ന മഹാനായ ബ്ലോഗ്ഗര്‍ തന്റെ അതിമനോഹരമായ കമന്റ് നല്‍കി എന്നെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു.
ആദ്യ കമന്റ് "ചതിക്കുഴികള്‍! വനിതാ ബ്ലോഗ്ഗര്‍മാര്‍ സൂക്ഷിക്കുക" എന്ന പോസ്റ്റിട്ട് ഞാന്‍ മുന്നറിയിപ്പ് കൊടുത്തതിനായിരുന്നു...
എന്തോ ഞാന്‍ മുന്നറിയിപ്പ് കൊടുത്തത് അദ്ദേഹത്തിനു അത്ര ഇഷ്ടപ്പെട്ടില്ലാന്നു തോന്നുന്നു!:-)..
എന്തായാലും ഇപ്പോള്‍ ഈ കഥയിലും അദ്ദേഹം തന്റെ നിരീക്ഷണ പാടവം തെളിയിച്ചിരിക്കുന്നു.!!
Thank you pavappettavan..!!!
Wednesday, June 8, 2011 at 11:28:00 AM GMT+3
വരികളെ വിലയിരുത്തുന്നതിനെ വ്യക്തിപരമായി കൂട്ടികെട്ടുന്നതിലെ അകമ്പാടത്തിന്റെ ശ്രദ്ധ ഖേധകരം.
ച്ചെ.... ഇത്തരം പരാമർഷത്തെ (മുമ്പിലത്തെ കമന്റിനെ) കാണാൻ കഴിഞ്ഞതിൽ ലജ്ജിക്കുന്നു.
Wednesday, June 8, 2011 at 11:55:00 AM GMT+3
പരിസര വിശദീകരണത്തില്‍ കഥാനായകനെ മനസ്സിലായി. ഞാനും ഒരു മദീനക്കരനയിരുന്നല്ലോ..
പക്ഷെ ...റൂം തുറന്ന ഉടനെ കന്നടപ്പിനു ഒന്ന് കിട്ടിയത് എന്തേ എഴുതാഞ്ഞത്
Wednesday, June 8, 2011 at 3:44:00 PM GMT+3
ഇപ്പോഴും ശരിക്കും മനസ്സിലായില്ല , സത്യം.
Wednesday, June 8, 2011 at 4:28:00 PM GMT+3
ചിത്രത്തിനൊരു സല്യൂട്ട്....
പർദ്ദയ്ക്കുള്ളിലെ നീളൻ കണ്ണുകളും
തടിയനും, പ്രകാശപ്രസരണവുമൊക്കെ
വളരെ നന്നായി വരച്ചു...
Wednesday, June 8, 2011 at 4:37:00 PM GMT+3
വരിയും വരയും നന്നായി.
ഒരു അന്യ നാട്ടില്‍ ജീവിതം തള്ളിനീക്കുംപോഴുണ്ടാകുന്ന പല ബുദ്ധിമുട്ടുകളില്‍ ഒന്ന് ഈ കഥയില്‍ വരച്ചിടാന്‍ കഴിഞ്ഞു.
Wednesday, June 8, 2011 at 5:32:00 PM GMT+3
ധൈര്യമുണ്ടെങ്കില്‍ മസ്കറ്റിലേക്ക് വാ...വെട്ടി തുണ്ടം തുണ്ടാമാക്കും...എനിക്കിപ്പോ അറിയണം..അന്ന് എന്താ സംഭവിച്ചതെന്ന്..ഇല്ലേല്‍ ഉറക്കം വരില്ലാ....
Wednesday, June 8, 2011 at 7:32:00 PM GMT+3
ചിത്രവും എഴുത്തും ഇഷ്ടമായി.....
Wednesday, June 8, 2011 at 9:33:00 PM GMT+3
വേഅ കേമായി.
അവിടെ പെണ്ണൂങ്ങള്‍ക്ക് പവറ് കാട്ടന്‍ കിട്ടുന്ന അപൂര്‍വ അവസരങ്ങളില്‍ ഒന്നാണല്ലെ അത്`
Thursday, June 9, 2011 at 4:11:00 PM GMT+3
വെറുതെ ഒരുമാതിരി ഉണ്നാക്കാന്‍ ആക്കരുത്
Saturday, November 26, 2011 at 2:23:00 PM GMT+3
മുമ്പു വായിച്ചതാണു. പ്ഴയ പൊസ്റ്റ് ആണോ?
നല്ല വരയും അനുഭവവും.. ആശംസകൾ
Tuesday, November 29, 2011 at 9:09:00 AM GMT+3
കൂതറ പറഞ്ഞ പോലെ വെറുതെ ആളെ സുയിപ്പാക്കി!. ആ ചിത്രം മാത്രം മതിയായിരുന്നു!.
Friday, December 2, 2011 at 4:38:00 AM GMT+3
അവതരണം നന്നായി ആശംസകള്‍ നേരുന്നു
Friday, February 24, 2012 at 6:18:00 PM GMT+3
ഒരു നല്ല വര!! നല്ല അവതരണം
Friday, February 24, 2012 at 9:13:00 PM GMT+3
എ നിക്ക് നല്ല ഒരു ത്രില്‍ ഉണ്ടായിരുന്നു അത് പോയി സമയം അതും പോയി ഇനി പുതിയത് ഉണ്ടാവുമോ ഇതു ഒരു മതരി കഥ ........
Friday, February 24, 2012 at 9:16:00 PM GMT+3
അനുഭവം തന്നെ ഗുരൂ ...നന്നായി പറഞ്ഞു ...കിട്ടിയത് മാത്രം മറചതു എന്തിനു ..?
Saturday, February 25, 2012 at 12:43:00 AM GMT+3
ആ രണ്ടു കണ്ണുകള്‍ പിന്തുടരുന്നു! നന്നായി. ആശംസകൾ.
Saturday, February 25, 2012 at 5:15:00 AM GMT+3
വര നന്നയട്ടോ കഥ എനിക്ക് വല്യ പിടികിട്ടിയില്ല ...എന്നാലും നന്നായിട്ടുണ്ട് ..എനിക്കും പടിപ്പിച്ചരോ ഈ വര
:)
Thursday, May 17, 2012 at 9:16:00 AM GMT+3
kurach vaayichu,, muzhuvan vaayikkanemenneund,,,, kannil urakkam varunnu,, edaayalum adutha velliyazcha insha allah
Monday, May 12, 2014 at 12:11:00 AM GMT+3
ഒരു പത്ത് വർഷം മുമ്പ് ഇട്ട പോസ്റ്റാണെന്ന് തോന്നുന്നു ! പക്ഷെ ഇപ്പോഴും 2020 ഇതേ സംഭവങ്ങൾ നടക്കുന്നെണ്ടന്നതാണ് സത്യം. ഇതൊരു കഥയല്ല യാദാർത്ഥമാണ് എന്ന് സൗദിയിലെ ബദു ഏരിയകളിൽ താമസിച്ചവർക്ക് മനസിലാകും ! ഇതിനോട് സാമ്യമായ സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്
Monday, August 3, 2020 at 8:10:00 PM GMT+3
Post a Comment