RSS

Followers

"ഫേസ്ബുക്കിലെ ഫേയ്ക്കുകള്‍ അഥവാ ഫ്രോഡുകള്‍ !!"






ഈ ബ്ലോഗ്ഗ് പോസ്റ്റിനു ഫേസ്ബുക്കില്‍ നിന്നും കിട്ടിയ ഒരു കമന്റ് ആമുഖമായി കൊടുക്കുന്നു 
"അതെ..ഇതാപ്പണി തന്നെ..എന്നെ ചൂണ്ടി നിന്നെ പറഞ്ഞ് അവനിട്ട് കൊള്ളിക്കുന്ന ശ്രീനിവാസ തന്ത്രം!"


----------------------------
ഹായ് ഫ്രെണ്ട്സ്....സുപ്രഭാതം നേരുന്നു!
8.15 am · 
-----------------
ഹായ് സ്വീറ്റീ.. എവിടേയായിരുന്നു..കുറച്ച് ദിവസമായല്ലോ കണ്ടിട്ട്.. :-))
8.17 am · 
------------------
ഓഹ് മൈ ഗോഡ്! ഈ ചിത്രം എന്റെ കണ്ണു നനയിക്കുന്നു.
പട്ടിണിക്കോലങ്ങളായ ഈ ആഫ്രിക്കന്‍ കുട്ടികളുടെ ചിത്രം ഇനി ഒരു പാട് നാളത്തേക്ക്
എന്റെ മനസ്സില്‍ തികട്ടി വരും.........റിയലി അയാം സോ സാഡ്.....
8.21 am · 
---------
എന്റെ വിശ്വാസത്തെ ഞാന്‍ നിങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കുന്നില്ല എന്നതു പോലെ
നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ മറ്റൊരാളുടെ മേല്‍ അടിച്ചേപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത് സുഹൃത്തേ.സ്വന്തം ഇച്ഛകള്‍ക്കനുസരിച്ച് അപരന്‍ ചലിക്കണം എന്ന് ശഠിക്കാന്‍ നമുക്കവകാശമില്ല അതുപോലെ അവന്റെ നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും.
നിങ്ങള്‍ എന്നെ എത്ര വിമര്‍ശിച്ചാലും ഞാന്‍ എന്റെ എതിരാളികള്‍ക്ക് പോലും നന്മ വരട്ടെ അവര്‍ക്ക് നല്ല മനസ്സുണ്ടാവട്ടെ എന്നേ പ്രാര്‍ത്ഥിക്കൂ.
8.25 am · 
----------------
ഈ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രം കാണുമ്പോള്‍ നാവില്‍ ആര്‍ക്കും വെള്ളമൂറും.
ലോകത്ത് എന്തെന്തു വിഭവങ്ങളാണ് മനുഷ്യനു കഴിക്കാന്‍!
എത്രയെത്ര തരം പാചകരീതികളാണ്!
ഒന്നോര്‍ത്തു നോക്കിക്കേ..
ഈ രുചികളെല്ലാം ഒന്നാസ്വദിക്കാനായെങ്കില്‍
! ഹൊ!
8.28 am · 
----------------
ഡേയ്..  നീ എന്റെ വാളില്‍ കയറി എന്നെ ഒരു മാതിരി ഹരാസ് ചെയ്യുന്നത് ഇത് രണ്ടാം തവണയാ കെട്ടോ... നീ പണി വാങ്ങിക്കുമേ..
നിനക്കെന്റെ തനിക്കൊണം അറിയില്ലാ കെട്ടോ..
പറഞ്ഞില്ലാന്ന് വേണ്ടാ...
8.30 am · 
----------------
അയ്യോ..വളരെ വിഷമം തോന്നുന്നു ഡിയര്‍.....
കുടുംബ ജീവിതം എന്നൊക്കെ പറയുന്നത് പരസ്പരം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് കൊണ്ടു
പോവേണ്ടതു തന്നെയാണ്..ഏഴും എട്ടും മണിക്കൂര്‍ നിങ്ങള്‍ ചാറ്റിംഗിനിരിക്കുന്നതും പിള്ളാരെ സ്കൂളിലെ പഠിപ്പ് ശ്രദ്ധിക്കാന്‍ പോലും സമയമില്ല എന്നൊക്കെ പരാതി പറഞ്ഞ് ഭര്‍ത്താവ് കണ്ണുരുട്ടുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കറുത്ത് ഇടുങ്ങിയ മനസ്സിനെ തന്നെയാണ്
കാണിക്കുന്നത്..ഇക്കാലത്തും ഇങ്ങനെത്തെ മനുഷ്യര്‍ ഉണ്ടല്ലോ എന്ന് ഞാന്‍ അല്‍ഭുതപ്പെടുന്നു.
സഹോദരി ധൈര്യമായി മുന്നോട്ട് പോവണം എന്നാണ് എനിക്ക് പറയാനുള്ളത്.
8.34 am · 
----------------
അളിയാ...
യെസ്..
ദാ ഇപ്പം ഇങ്ങ് ചാറ്റിക്കഴിഞ്ഞതേ ഉള്ളൂ!
ഓ..ഹ ഹ ഹ ..
അതൊക്കെ അടിപൊളിയായ് പോകുന്നുണ്ട്..
ഹും..
മിക്കവാറും അടുത്ത് തന്നെ അത് തുറന്ന് പറയുമെടാ....
പിന്നെ..
അപാര ചരക്ക് തന്നെ! ഹൊ!!
പിന്നെ മറ്റവള്  ലൈനില്‍ വരുന്നുണ്ട്..
ഞാന്‍ ഒന്നു കൊത്തിനോക്കട്ടെ
ഞാന്‍ പിന്നെ കാണാവേ...
8.37 am · 
----------------
ഈ സിനിമ മലയാളിയുടെ മൂല്യച്യുതിയുടെ ബാക്കി പത്രമാണ്.
വിഷയാസക്തിയുള്ള നായകനെ അനുകരിക്കുന്ന ഒരു യുവ സമൂഹം തുറന്ന് വെക്കുന്നത്
സദാചാര വിരുദ്ധതയുടെ ചീഞ്ഞളിഞ്ഞ അരാജകത്വം  നിറഞ്ഞ ഒരു മുഖം തന്നെയാണ്.
നമ്മുടെ യുവ സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം സിനിമകള്‍ക്ക് നേരേയും അതിലെ നായകനെ ഊറ്റത്തോടെ ഉള്‍ക്കൊള്ളുന്ന സൂപ്പര്‍ താരങ്ങളേയും നാം മനസ്സ്കൊണ്ടെങ്കിലും വിലക്കിയേ പറ്റൂ.
കിന്നാരത്തുമ്പികള്‍ പോലുള്ള സിനിമകള്‍ എങ്ങനെ യുവമനസ്സുകളില്‍ എങ്ങനെ അഗമ്യ ഗമനത്തിന്റെ വിഷം കുത്തിവെച്ചുവോ
അതിന്റെ മുന്തിയ ഇനം വിഷമാണ് ഈ സിനിമ യുവതലമുറക്ക് പ്രദാനം ചെയ്യാന്‍ പോകുന്നത്!.
8.44 am · 
----------------
ഡേയ്...നീയാ സിനിമേടെ  ടോറന്റ് ലിങ്ക് അയക്കാമെന്ന് പറഞ്ഞിട്ട് കിട്ടിയില്ല കെട്ടോ..
ഇവിടെല്ലാം ബ്ലോക്കിയിരിക്കുന്നെടാ ഉവ്വേ...
ഇവമ്മാര് നല്ല നാല് പീസുകാണാനും സമ്മതിക്കില്ലാന്ന് വെച്ചാ!
8.50 am · 
----------------
സുഹൃത്തേ ..
താങ്കളുടെ കഥ വായിച്ചു.
മരവിച്ചു പോകുന്ന യാഥാര്‍ത്ഥ്യ സത്യങ്ങള്‍ക്കിടയിലും
വരണ്ടുണങ്ങിയ  സ്വപ്ന സങ്കല്പ്പങ്ങള്‍ക്കിടയിലും
മരിക്കാത്ത സചേതനായ പ്രതികരണത്തിന്റെ
ജ്വലിക്കുന്ന തീ നാളങ്ങളെ ആത്മാവില്‍ പ്രതിഷ്ഠിച്ച
താങ്കളുടെ വരികള്‍ ഇപ്പോള്‍ എന്റെ ഹൃദയത്തെ കഴുകനെപ്പോലെ
കൊത്തിവലിക്കുന്നു....
കൊഴുന്നനെയുള്ള ചലം നിറഞ്ഞ് ദ്രവം വന്ന രക്തചാലുകളില്‍ മുങ്ങിയ
ആത്മനിന്ദയുടെ പാപക്കറ എന്റെ പുരണ്‍ട കൈകളെ നോക്കി ഞാന്‍ വിലപിക്കുന്നു!.
ഈകഥ സമകാലികതയുടെ സമൂഹ പരിച്ഛേദമാണെന്ന് ഞാന്‍ ഉറക്കെ ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുകയാണ്..
8.58 am · 
----------------
യെസ്..അവന്റെ പുതിയ കഥ ഞാന്‍ വായിച്ചു..
എവടെ ഭായ്..എനിക്കത് മുഴുവനാക്കാനേ കഴിഞ്ഞില്ല.. ഹെന്തൊരു ബോറ്!
ഒടുക്കത്തെ കത്തിയെന്ന് പറഞ്ഞാ മതിയല്ലോ!
അല്ലാ അവനിതെന്തിന്റെ സൂക്കേടാ...?
മനുഷ്യനു മനസ്സിലാവുന്ന ഭാഷയിലെഴുതരുതോ..
എന്തായാലും ഞാന്‍ എന്തൊക്കെയോ കമന്റിട്ട് ഇങ്ങ് പോന്നു..
എനിക്കു തന്നെ പിടികിട്ടിയിട്ടില്ല ഞാനെന്താ എഴുതിയതെന്ന്!!
അല്ല പിന്നെ!
(നീ അനോണിയായ് അവിടെ ചെന്ന് വേണ്ട രീതിയില്‍ കൊടുക്കുമെന്നെനിക്കറിയാം ..കള്ളാ! ഹ ഹ ഹ)
9.05 am · 
----------------
ഭയങ്കര വര്‍ക്കിലാ മാഷേ
നിന്നു തിരിയാന്‍ സമയമില്ല..:-(
നമുക്ക് പിന്നെ ചാറ്റ് ചെയ്യാം..
റിയലി സോറി കെട്ടോ മാഷേ..
9.09 am · 
----------------
കഷ്ടം തന്നെ..ഇത്തരം പാവപ്പെട്ടവരുടെ ഉന്നമനത്തിനും സഹായത്തിനുമായി
എല്ലാവരുംമുന്നിട്ടിറങ്ങണം. നമ്മള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ?
എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യാം. ജോലിയില്‍ സം പ്രോബ്ലെംസ് ഉള്ളതിനാല്‍ എന്റെ ഷെയര്‍ കുറഞ്ഞാലും ഒന്നും തോന്നരുത് കെട്ടോ..
ഞാനും ഈ വാര്‍ത്ത പരമാവധി ആളുകളിലേക്കിത് എത്തിക്കാം..
നിങ്ങള്‍ കവറിംഗ് ആരംഭിച്ചോളൂ.നമ്മില്‍ നഷ്ടപ്പെട്ട് പോവാത്ത കാരുണ്യം , ദയ തുടങ്ങിയവയാണ് നമ്മളെ മനുഷ്യന്‍ എന്ന പദത്തിനര്‍ഹമാക്കുന്നത്....
9.12 am · 
----------------
ഇല്ല. എടേയ് നമുക്കത് അടുത്ത ആഴ്ചയിലേക്ക് മാറ്റാം.മനു ഗള്‍ഫീന്ന് വരുന്നുണ്ട്.
അവന്‍ നല്ല ഒന്നാന്തരം ഫോറിന്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
അതെ ഡോണ്ട് വെറി..ചെലവെല്ലാം എന്റേ വക തന്നെ..ഐ ഹാവ് ഇനഫ് മണി മാന്‍!
9.15 am · 
----------------
റിയലി ഷോക്കിംഗ്!
ഈ വാര്‍ത്ത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
ഇന്നലെ വരെ നമുക്കിടയില്‍ കമന്റ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ഒരാള്‍...
പരസ്പരം കണ്ടിട്ടില്ലാ എങ്കിലും തമാശകളും പൊട്ടിച്ചിരികളുമായി വന്ന് നമ്മെ വല്ലാതെ കരയിച്ച് ഈ കമന്റ് കോളത്തെ ശൂന്യമാക്കി വിടപറയുമ്പോള്‍..
സുഹൃത്തേ നിനക്ക് വിട!
നിനക്ക് വിട!!
നിനക്ക് വിട!!
9.18 am · 
----------------
ഹോ ! എന്നാ കിടിലന്‍ പടമാണെടേയ്!
എന്നാ ഒരു ഷേയ്പ്പ്!!
കണ്ടിട്ടങ്ങ് കൊതിയാവുന്നു..
അല്ല ഇവളുമാരൊക്കെ എങ്ങനെ സഹിച്ചോണ്ടു നിക്കണ്..
ഒരൊന്നന്നര സാധനം തന്നെയാണെടേയ്!!!!
ഉം.......മ്മ...
9.19 am · 
----------------
പറയൂ..എന്തുപകാരമാണ് വേണ്ടത്?
അടുത്ത കഥക്ക് ഒരു
കാര്‍ട്ടൂണ്‍ വരച്ച് തരണമെന്നോ?
----------------
.അയ്യോ മൈ ബോസ് കമിംഗ്!!.........!!
ക്ണിം!!
9.22 am · 
---------------
(ഓഫ് ലൈന്‍!))!!



29 Responses to ""ഫേസ്ബുക്കിലെ ഫേയ്ക്കുകള്‍ അഥവാ ഫ്രോഡുകള്‍ !!""
ശ്രീജിത് കൊണ്ടോട്ടി. said...

എന്നാലും തന്‍റെ "സല്‍സ്വഭാവത്തെ" കുറിച്ചോര്‍ത്ത്‌ ഇങ്ങനെയൊക്കെ അഹങ്കരിക്കുന്ന ബ്ലോഗര്‍മാര്‍ ഉണ്ടാകുമോ? :) ഫേസ്ബുക്കില്‍ ഇതൊക്കെയാണല്ലേ ജ്വാലികള്‍.. :)


Monday, February 13, 2012 at 4:55:00 PM GMT+3
കൊമ്പന്‍ said...

സത്യം പറഞ്ഞാല്‍ നിക്കൊരു എത്തും പുടിയും കിട്ടണില്ല ഇതൊക്കെ ഇങ്ങള്‍ ചെയ്യുന്നതാണോ? സുബ് ഹാനള്ള പടച്ചോന്‍ കാക്കട്ടെ എന്നെ എന്റെ ബ്ലോഗിനെയും


Monday, February 13, 2012 at 4:59:00 PM GMT+3
Unknown said...

"ഫേയ്ക്കു ബുക്ക്‌" കമന്റ്സ് ഒക്കെ ഒന്നാം തരം..
അനുഫവം ഗുരു ... ആണോ നൌഷാദ്ക്കാ ;)

ഒരു ഫേയ്ക്കു ബുക്ക്‌ കമന്റ്‌ ഞാനും ചേര്‍ക്കുന്നു
"അനോണി ഒന്ന് : ഡാ നമ്മടെ ബോസ്സിന്റെ കാര്‍ട്ടൂണ്‍ വരച്ച ഓനെ ഒന്ന് നോട്ടമിട്ടോ ട്ടോ
അനോണി രണ്ടു : ഒന്ക്കുള്ളത് നമ്മുടെ കുട്ടികള്‍ നോക്കികൊളും.. നമ്മുടെ ഗ്രൂപ്പില്‍ പറഞ്ഞിട്ടുണ്ട്
അനോണി ഒന്ന് : കയ്യും കാലും വെട്ടണ്ടാ , ഒന്ന് മന്ത്രിചൂതി കോഴിമുട്ട ഓന്റെ ബ്ലോഗ്ഗില്‍ ഇടാന്‍ പറഞ്ഞാ മതി ..
അനോണി രണ്ടു : ആ ഓനെ സപ്പോര്‍ട്ട് ചെയ്യുന്നോലേം ഞമ്മക്ക് ശേരിയാക്കണം, ഒലെ ഗ്രൂപ്പില്‍ ഞമ്മക് ചുട്ട കൊഴിനെ പറപ്പിക്കണം"


Monday, February 13, 2012 at 5:07:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ഹഹ ഹഹഹ ഹഹഹഹഹഹ !!!


Monday, February 13, 2012 at 5:23:00 PM GMT+3
vettam said...

ഫെയിസ് ബുക്ക് ചുമ്മാ ലൈക്ക് അടിക്കാനും പൂളുവെഴുതാനും കൊള്ളാം.അതൊരു സീരിയസ് ആയ ഇടമല്ല.നല്ല പരിചയം ഇല്ലാത്തവരെ ഫ്രണ്ട് ആക്കുന്നത് സൂക്ഷിച്ചു വേണം.


Monday, February 13, 2012 at 5:34:00 PM GMT+3
ആചാര്യന്‍ said...

അയ്യോ മൈ ബോസ് കമിംഗ്!!.........!!
ക്ണിം!!....

ithu njaan eppolum kelkkaarullathaanu ketaa athenne

pinne oro aalukalkku oro commentukalum athaanu ee samayam kolli book


Monday, February 13, 2012 at 5:48:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

‘ഫേയിസ് ബുക്കീസ് നോട്ടെ ഫെയ്ത്ഫുൾ ബുക്ക്‘ എന്നാണിവിടെ സായിപ്പ് പറയുക കേട്ടൊ ഭായ്


Monday, February 13, 2012 at 5:48:00 PM GMT+3
Artof Wave said...

ഇത് മാത്രമാണോ ഫേസ് ബൂകിന്റെ ഫേസ് .... ?
എന്നാല്‍ അധികവും ഇങ്ങനെ തന്നെ ......
ഇസ്മയില്‍ നന്നായിരിക്കുന്നു


Monday, February 13, 2012 at 6:12:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും! എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ. ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും പോരെ?


Monday, February 13, 2012 at 6:21:00 PM GMT+3
Jikkumon - Thattukadablog.com said...

ഊ...ഊ... ഉജ്വലമായിരുന്നു... ഛെ... ആസ്ഥാനത്തെ വിക്ക് വിക്ക്... :-)


Monday, February 13, 2012 at 6:24:00 PM GMT+3
നൗഷാദ് അകമ്പാടം said...

@ Mohamedkutty മുഹമ്മദുകുട്ടി
ഹ! രണ്ടാഴചയായ് മുഹമ്മദ് കുട്ടിക്ക എന്റെ പ്രൊഫൈലിന്റ് മുകളില്‍ കയറിയിട്ട് ..
അവിടന്നൊന്ന് താഴേക്കിറങ്ങൂ കുട്ടിക്കാ!!!!!

(മുന്‍പും കമന്റ് അതേക്കുറിച്ചായിരുന്നല്ലോ അത് കൊണ്ട് പറഞ്ഞതാ ഹിഹി!)


Monday, February 13, 2012 at 6:26:00 PM GMT+3
Arif Zain said...

കാലം ഇതൊക്കെയാണാവശ്യപ്പെടുന്നത്


Monday, February 13, 2012 at 6:32:00 PM GMT+3
‍ആയിരങ്ങളില്‍ ഒരുവന്‍ said...

അപ്പ ഇദ്ദാണ്ണ് പണി... അപ്പ..പ്പാ..!!


Monday, February 13, 2012 at 6:32:00 PM GMT+3
khaadu.. said...

ഇനിയുമെന്തൊക്കെ കാണണം...


Monday, February 13, 2012 at 6:47:00 PM GMT+3
kaattu kurinji said...

like.....:-)


Monday, February 13, 2012 at 7:25:00 PM GMT+3
ഷാജു അത്താണിക്കല്‍ said...

im little bc dear hahahahahah


Monday, February 13, 2012 at 7:59:00 PM GMT+3
Sameer Thikkodi said...

{{ ഞാൻ ഇങ്ങളെ ഇങ്ങനൊന്നും അല്ല ബിജാരിച്ചത്... ഇങ്ങളാളു 'ലോലനാ" (ലോല ഹൃദയൻ !!!) അല്ലേ.. ബോസിനെയൊക്കെ ഇങ്ങനെ പേടിക്കണോ?? ഇച്ചിരെ കൂടി guts വേണം... ഇല്ലേ ഞാൻ ബേറെ ആളെ നോക്കും ട്ടാ...

അനന്തമജ്ഞാതമവർണ്ണനീയം ഈ മോന്ത പുസ്തകം...

ഇങ്ങളെ തലവര തന്നെ.. }}

നന്നായി നർമ്മരസം നൗഷാദ് ജീ...


Monday, February 13, 2012 at 8:12:00 PM GMT+3
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

പടച്ചോനെ ഇത് പുടുത്തം വിട്ടല്ലോ ?????????


Monday, February 13, 2012 at 8:28:00 PM GMT+3
Vp Ahmed said...

ഫെയ്ക്കിന്റെ കാലം .......


Monday, February 13, 2012 at 8:28:00 PM GMT+3
ashraf meleveetil said...

പറയൂ..എന്തുപകാരമാണ് വേണ്ടത്?
അടുത്ത കഥക്ക് ഒരു
കാര്‍ട്ടൂണ്‍ വരച്ച് തരണമെന്നോ?

പൂച്ച പുറത്തു ചാടി...:))

ങ്ങ'ളൊരു അവതാരം തന്ന്യാട്ടോ....ഒന്നൊന്നര ദശാവതാരം..!
ഈ ട്രിപ്പീസില്‍ എങ്ങിനെ ബാലന്‍സ് ചെയ്യുന്നു..!!?
ആ തൊപ്പിക്കകത്ത് ഒന്നല്ല,ഒരുപാട് തലയുണ്ടെന്നത് ഇപ്പഴല്ലേ പുടി കിട്ട്യേത്..

സമ്മതിച്ചുട്ടോ..
ഫെയ്ക്കുരാജാ..ക്കീ....ജെയ്..!


Monday, February 13, 2012 at 11:41:00 PM GMT+3
Elayoden said...

അപ്പോള്‍ ഇതാനല്ലേയ് പണി... ഓരോരുത്തരുടെ വരകള്‍.


Monday, February 13, 2012 at 11:50:00 PM GMT+3
Arun Kumar Pillai said...

ഹ ഹ ഹ..
വഞ്ചിക്കുന്നവർ വഞ്ചിക്കപ്പെടുന്നവർ വഞ്ചിക്കപ്പെടുന്നുണ്ടെന്നറിഞ്ഞിട്ടും വഞ്ചിക്കപ്പെടാനായി നിക്കുന്നവർ.... ഒരു തരം ഗീവ് ആൻഡ് ടേക്ക് അത്ര തന്നെ....
ഇക്കാ പോസ്റ്റ് ഗിടു


Tuesday, February 14, 2012 at 1:09:00 AM GMT+3
ChethuVasu said...

ഭേഷ് ! ഭേഷ് ! ഗില്തീട്ടിണ്ടാല്ലാ .. ഇഷ്ടാ ... ! ' ഇന്‍വിസിബിള്‍ മാന്‍ ' ആയാല്‍ ഒരാള്‍ എന്തൊക്കെയാ ചെയ്യാ അല്ലെ....ഫെസ് ബുക്ക്‌ മനുഷ്യനെ ഒരു "ബഹുമുഖ" പ്രതിഭയാക്കുന്നു എന്നര്‍ത്ഥം :) .. മനുഷ്യന്റെ അവസ്ഥകളെ ... എന്റെ ചങ്ങാതീ :)
ആശംസകള്‍ !


Tuesday, February 14, 2012 at 5:47:00 AM GMT+3
Maya V said...

നൌഷാദ് ഭയങ്കര ഫോമിലാണല്ലോ. സൂപ്പെര്‍ ബ്ലോഗര്‍ ഗപ്പ് മേടിച്ചേ അടങ്ങൂ അല്ലെ?


Tuesday, February 14, 2012 at 7:27:00 AM GMT+3
ഒരു ദുബായിക്കാരന്‍ said...

മാനോം മര്യാദിക്ക് നടക്കുന്നവര്‍ക്കെതിരെ കാര്‍ട്ടൂണ്‍ വരക്കല്‍ മാത്രമല്ല ഇങ്ങനെ പറ്റിക്കല്‍ ഏര്‍പ്പാടും ഉണ്ടല്ലേ...പോന്നോട്ടെ ഓരോന്നോരോന്നായി പോന്നോട്ടെ !!


Tuesday, February 14, 2012 at 7:30:00 AM GMT+3
Cv Thankappan said...

അഭിനന്ദനങ്ങള്‍


Tuesday, February 14, 2012 at 8:39:00 AM GMT+3
മണ്ടൂസന്‍ said...

അമ്പമ്പോ...! ഇതൊരു സംഭവാണല്ലോ ഇക്കാ ? ഇക്ക ഇതിലൊരു കാര്യം ചെയ്ത്. നമ്മുടെ ശ്രീനിവാസന്റെ ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട്.
"അതെ..ഇതാപ്പണി തന്നെ..എന്നെ ചൂണ്ടി നിന്നെ പറഞ്ഞ് അവനിട്ട് കൊള്ളിക്കുന്ന ശ്രീനിവാസ തന്ത്രം!"
ഇതിലിപ്പൊ എല്ലാ വിരലും ചൂണ്ടുന്നത് ഇക്കയുടെ നേരെയാണല്ലോ എന്നാലോചിക്കുമ്പോൾ യ്ക്ക് ഭയങ്കര സങ്കടം.

ഇക്ക ഈ പാരയിൽ, 'പൂച്ച വെള്ളം മേലായിക്കഴിഞ്ഞാൽ കുടഞ്ഞ് കളയുന്നപോലെയാണല്ലോ തകർത്തിരിക്കുന്നത് ? അങ്ങ് കുടഞ്ഞു കളയുക. അത് ആരുടേയൊക്കെ ദേഹത്താവുന്നുണ്ട് എന്ന് നോക്കുന്നില്ല അല്ലേ ? അഭിനന്ദനങ്ങൾ. ഒരുപാട് ആശംസകൾ ഇക്കാ.


Tuesday, February 14, 2012 at 8:59:00 AM GMT+3
ഷാജി പരപ്പനാടൻ said...

കലക്കീട്ടുണ്ട്...അമ്പ്‌ കൊല്ലാത്തവരില്ല ഗുരുക്കളില്‍ എന്ന പോലെ ഫെയ്ക്കില്‍ കുരുങ്ങാത്തവരില്ല എഫ് ബിയില്‍ എന്നും പറയേണ്ടി വരും...ആശംസകള്‍


Thursday, February 16, 2012 at 2:11:00 AM GMT+3
അഷ്‌റഫ്‌ മാനു said...

fast runner up പുരസ്കാരം നേടിയതിനു അഭിനന്ദനങ്ങള്‍ ..


Friday, February 17, 2012 at 3:56:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors