RSS

Followers

ആയിരം നാവുള്ള ബെര്‍ളി!


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
---------------------------
---------------------------
മലയാള ബ്ലോഗ്ഗിംഗ് രംഗത്ത് വളരെ പ്രസിദ്ധനായ (പക്ഷേ ഇയാളോളം വരില്ല..!!)
ശ്രീ.ബെര്‍ളി തോമസ് തന്റെ ബെര്‍ളിത്തരങ്ങളില്‍ ആയിരം പോസ്റ്റുകള്‍ തികച്ച് തന്റെ ജൈത്ര യാത്ര തുടരുകയാണു.ബെര്‍ളിയുടെ രചനാവൈഭവത്തിനും നര്‍മ്മ പാടവത്തിനും വിഷയവൈവിധ്യത്തിനും ആയിരം ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം ബെര്‍ളിയുടെ രചനകള്‍ മലയാള ബ്ലോഗ്ഗ് സാഹിത്യത്തെ ഒട്ടൊന്നുമല്ല സജീവമാക്കിയത് എന്ന് ഞാനിവിടെ ഓര്‍മ്മിപ്പിക്കുമ്പോള്‍ "അജ്ഞാതര്‍" വന്ന് എന്നെ തെറിവിളിക്കരുത്.
സാഹിത്യ ഭാഷയുടെ ചട്ടക്കൂടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഏതു വിഷയത്തേയും ഒന്നു ബ്ലോഗ്ഗി വിടുന്ന ബെര്‍ളി നവ ബ്ലോഗ്ഗര്‍മാരില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബ്ലോഗ്ഗ് തുറന്ന് വെച്ച് എന്തെഴുതും ഏതു വിഷയം ഏതു രീതിയിലെഴുതിയാല്‍ വായനക്കാരന്‍ സ്വീകരിക്കും എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കി അന്തം വിട്ടിരിക്കുന്ന പുതു ബ്ലോഗ്ഗേഴ്സിന് എഴുതാനറിയുമെങ്കില്‍ എന്തും എങ്ങനേയും എഴുതി പോസ്റ്റാം എന്ന ധൈര്യം നല്‍കാന്‍ ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പക്ഷപാതം,കരണം മറിച്ചില്‍,ക്ഷിപ്രകോപം,പടിയടച്ച് പിണ്ഡം വെക്കല്‍,താഴിട്ട് പൂട്ടല്‍,
അശ്ലീലതയുടെ ലീലാവിലാസം,പറഞ്ഞത് വിഴുങ്ങല്‍ അഥവാ പോസ്റ്റ് ഡെലിറ്റല്‍ തുടങ്ങി ഒട്ടേറെ
പരാതികള്‍ ബെര്‍ളിയെക്കുറിച്ച് നിലനില്‍ക്കുമ്പോള്‍ തന്നെ മലയാള ബ്ലോഗ്ഗ് ചരിത്രം വായിക്കുന്ന ഒരാള്‍ക്കും ബ്ലോഗ്ഗിംഗ് രംഗത്തേക്ക് ആയിരക്കണക്കിനു വായനക്കാരെ ആകര്‍ഷിക്കാനും ഒരു പാട് പേര്‍ക്ക് പ്രചോദനമേകാനും മലയാള സാഹിത്യശാഖയില്‍ ഒരു പുതിയ മേഖല വെട്ടിപ്പിടിക്കുകയും ചെയ്ത ഈ പാലാക്കാരന്റെ കഴിവിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.


49 Responses to "ആയിരം നാവുള്ള ബെര്‍ളി!"
നൗഷാദ് അകമ്പാടം said...

ഇതൊരു പുകഴ്ത്തല്‍ പോസ്റ്റാണെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍.....
സംശയിക്കേണ്‍ട..
നിങ്ങള്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് ഞാന്‍ ഉറപ്പ് തരുന്നു!


Tuesday, September 28, 2010 at 10:58:00 AM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

:)


Tuesday, September 28, 2010 at 11:10:00 AM GMT+3
Unknown said...

ആയിരം പോസ്റ്റുകള്‍ എന്നത് ഒരു ചെറുകാര്യമല്ല, ബെര്‍ളി തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.
അഭിനന്ദനങ്ങള്‍, ബെര്‍ളിക്കും ബെര്‍ളിയെ അഭിനന്ദിച്ച നൌഷാദിനും.


Tuesday, September 28, 2010 at 11:13:00 AM GMT+3
Anonymous said...

""ബ്ലോഗ്ഗിംഗ് രംഗത്തേക്ക് ആയിരക്കണക്കിനു വായനക്കാരെ ആകര്‍ഷിക്കാനും ഒരു പാട് പേര്‍ക്ക് പ്രചോദനമേകാനും മലയാള സാഹിത്യശാഖയില്‍ ഒരു പുതിയ മേഖല വെട്ടിപ്പിടിക്കുകയും ചെയ്ത ഈ പാലാക്കാരന്റെ കഴിവിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല."""

അപ്പറഞ്ഞത്‌ കറക്റ്റ്..... ആയിരം പ്രമാണിച്ച് ഞാനും കൊടുത്തു ഒരു കുരു ദക്ഷിണ..... ലതിവിടെ കിട്ടും
http://riyasthescribe.blogspot.com/2010/09/blog-post_22.html


Tuesday, September 28, 2010 at 11:21:00 AM GMT+3
Pony Boy said...

Nalla Cartoon..pretty good look


Tuesday, September 28, 2010 at 11:22:00 AM GMT+3
ആര്‍ബി said...

:)


Tuesday, September 28, 2010 at 11:23:00 AM GMT+3
eplmatches said...

Facebook, twitter accounts തുടങ്ങൂ... അപ്പോള്‍ നമ്മള്‍ക്ക് ഇങ്ങളെ updates കിട്ടുമല്ലോ!

Banner കണ്ടപ്പോ തന്നെ പണ്ടാര ഫാന്‍ ആയി!


Tuesday, September 28, 2010 at 11:36:00 AM GMT+3
Unknown said...

ശരിയാണ്. മലയാളം ബ്ലോഗില്‍ ബെര്‍ളിക്ക് തുല്യന്‍ ബെര്‍ളി തന്നെ.


Tuesday, September 28, 2010 at 11:40:00 AM GMT+3
Anonymous said...

berly over akkunnu,,,,


Tuesday, September 28, 2010 at 11:53:00 AM GMT+3
Faisal Alimuth said...

അഭിനന്ദനങ്ങള്‍,
ബെര്‍ളിക്കും ബെര്‍ളിയെ അഭിനന്ദിച്ച നൌഷാദിനും...!


Tuesday, September 28, 2010 at 12:15:00 PM GMT+3
Villagemaan/വില്ലേജ്മാന്‍ said...

അഭിനന്ദനങ്ങള്‍ !


Tuesday, September 28, 2010 at 12:31:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അഭിനന്ദനങ്ങള്‍


Tuesday, September 28, 2010 at 12:45:00 PM GMT+3
ആചാര്യന്‍ said...

ബെര്‍ളിയുടെ മണ്ടത്തരങ്ങളും എഴുതിയിട്ടുണ്ട്....അതിവിടെ വായിക്കാം.. ബെര്‍ളി(പൊട്ട)ത്തരങ്ങള്‍..!!!!!! http://aacharyan-imthi.blogspot.com/2010/08/blog-post_16.html എന്തെ നൌഷാദിക്കാ?..എന്തായാലും ദിനം പ്രതി രണ്ടു എന്ന് വെച്ച് ആയിരം ഒപ്പിച്ചു കളഞ്ഞു കള്ളന്‍ ...ബെര്‍ലി പുതു ബ്ലോഗര്‍മാരെ സ്വാധീനിച്ചു എന്ന് പറയുന്നതില്‍ കാര്യം ഇല്ലാതില്ല...അഭിനന്ദനങ്ങള്‍ ....


Tuesday, September 28, 2010 at 2:09:00 PM GMT+3
നൗഷാദ് അകമ്പാടം said...

ചെറിയ ചെറിയ പാകപ്പിഴകളെ നമുക്ക് മറക്കാം..
അതൊക്കെ ഏതുരംഗത്തും വരുന്നതല്ലേ..

സന്ദര്‍ശിക്കുകയും കമന്റെഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി!

((അല്ല ആ കാര്‍ട്ടൂണിനെക്കുറിച്ച് ആരുമൊന്നും പറഞ്ഞുകണ്ടില്ല..അത്രക്ക് മോശമായോ?!))


Tuesday, September 28, 2010 at 2:17:00 PM GMT+3
Mohamed Rafeeque parackoden said...

:)


Tuesday, September 28, 2010 at 2:46:00 PM GMT+3
Akbar said...

മലയാള ബ്ലോഗ്ഗര്‍മാരില്‍ ബെര്‍ളിയുടെ സ്ഥാനം വളരെ ഉയരത്തിലാണ് എന്നതിന് ഒരു സംശയവും ഇല്ല. ഈ ബൂലോക പുലിയെ കണ്ടാണ്‌ ബ്ലോഗ്‌ എന്താണെന്ന് പലരും അറിഞ്ഞത്. ആയിരം പോസ്റ്റ് എന്നതിനേക്കാള്‍ എഴുതിയ ഓരോ പോസ്റ്റും നിലവാരമുള്ളതാക്കി എന്നതാണ് സത്യം. വിമര്‍ശനമായാലും ആക്ഷേപ ഹാസ്യമായാലും ചാഞ്ചല്യമില്ലാത്ത നിലപാടിലൂടെ നട്ടെല്ലുള്ള എഴുത്തുകാരനാണ്‌ താനെന്നു ബെര്‍ലി തെളിയിച്ചു. ആ ആത്മാര്‍ത്ഥതയും സര്‍ഗ്ഗശേഷിയും അഭിനന്ദനം അര്‍ഹിക്കുന്നു.

തെചിക്കോടന്‍ പറഞ്ഞതു ഞാനും പറയുന്നു " അഭിനന്ദനങ്ങള്‍, ബെര്‍ളിക്കും ബെര്‍ളിയെ അഭിനന്ദിച്ച നൌഷാദിനും."


Tuesday, September 28, 2010 at 2:47:00 PM GMT+3
jamal|ജമാൽ said...

പോസ്റ്റ് നീട്ടി വലിച്ചെഴുതേണ്ടായിരുന്നു എല്ലാം ആ കാർറ്റൂണിലുണ്ട്
ഹെഅഡ്ഡർ കലക്കി മച്ചാ


Tuesday, September 28, 2010 at 2:48:00 PM GMT+3
Akbar said...

കൂട്ടത്തില്‍ ഒരു കാര്യം പറയാന്‍ മറന്നു.
നൌഷാദിന്റെ കാര്‍ട്ടൂണ്‍ അതി മനോഹരം. ഈ പോസ്റ്റിനെക്കാള്‍ ആ കാര്‍ടൂണ്‍ സംസാരിക്കുന്നു. വളരെ വ്യക്തമായി. ഇതെല്ലാര്‍ക്കും പറ്റുന്ന ഒന്നല്ലല്ലോ. അത് ശ്രദ്ധിക്കാതെ പോയ ഞാന്‍ എന്ത് മണ്ടന്‍. അഭിനന്ദനം നൌഷാദ്.


Tuesday, September 28, 2010 at 2:52:00 PM GMT+3
noonus said...

.


Tuesday, September 28, 2010 at 2:54:00 PM GMT+3
Unknown said...

List your blog for FREE in Malayalam Blog Directory Powered By ITGalary Songs


Tuesday, September 28, 2010 at 5:27:00 PM GMT+3
vavvakkavu said...

നന്നായി


Tuesday, September 28, 2010 at 5:30:00 PM GMT+3
നൗഷാദ് അകമ്പാടം said...

ശ്രീ.ബെര്‍ളി തോമസ് തന്റെ Berlytharangalil ഈ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
താങ്ക്സ് ബെര്‍ളീ!
http://berlytharangal.com/?page_id=1787


Tuesday, September 28, 2010 at 5:30:00 PM GMT+3
ഒഴാക്കന്‍. said...

:)


Tuesday, September 28, 2010 at 7:09:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിട്ടുണ്ട് കേട്ടൊ ഇത് എഴുതിയവനും,എഴുതുന്നവനും ഒരു പ്രോത്സാഹനം...... ഈ പുകഴ്ത്തലിൽ മികച്ചുനിന്നത് വരയാണോ,അതോ വരികളാണൊ എന്നൊരു സംശയം ബാക്കിയായി ...


Tuesday, September 28, 2010 at 9:36:00 PM GMT+3
Vayady said...

ബെര്‍ളിയെ അഭിനന്ദിച്ചതിനും ഇത്ര നല്ല കാര്‍‌ട്ടൂണ്‍ വരച്ചതിനും അഭിനന്ദങ്ങള്‍. കാര്‍‌ട്ടൂണ്‍ പതിവുപോലെ കലക്കി. വര്യ്ക്കാനും എഴുതാനും കഴിയുന്നത് ഒരു ഭാഗ്യമാണ്‌.


Wednesday, September 29, 2010 at 2:03:00 AM GMT+3
ശ്രീനാഥന്‍ said...

നല്ല എഴുത്താണ് ബെർളിയുടേത്, തീർച്ചയായും അഭിനന്ദനീയം, പക്ഷേ ഇടതു പക്ഷവിരുദ്ധതിമിരം ബാധിച്ചയാളാണ് അദ്ദേഹമെന്നു തോന്നിയിട്ടുണ്ട്, ഇടതുപക്ഷക്കാരിലും ഇടതു പക്ഷനിലപാടിലും ധാരാളം എതിർക്കപ്പെടേണ്ട കാര്യങ്ങളുണ്ട് എന്ന് സംശയമില്ല, പക്ഷേ ഇടതു കണ്ണിലെ കരടുകാണുന്നതിൽ ഉള്ള താത്പര്യം അദ്ദേഹം വലതു കണ്ണിലെ കോലു കാണുന്നതിൽ കാണിക്കാറില്ല എന്നത് നിർഭാഗ്യകരമാണ്, മനോരമയുടെ ബ്ലോഗ് പതിപ്പാകുന്നത് അദ്ദേഹത്തെ പോലെ ഒരു മികച്ച സാമൂഹ്യവിമർശകന്റ ബ്ലോഗിന് യോജ്യമല്ല!


Wednesday, September 29, 2010 at 3:03:00 AM GMT+3
ശ്രീനാഥന്‍ said...

വീട്ടു പോയി, ഒന്നാം തരം കാർട്ടൂണായി, നൌഷാദിന്റേത്!


Wednesday, September 29, 2010 at 3:05:00 AM GMT+3
Riyas Aboobacker said...

നൌഷാദ്.. കാര്‍ട്ടൂണ്‍ അതിഗംഭീരം.

പിന്നൊരു ശംശയം ......ആയിരം നാവുള്ള ബെര്‍ലി എന്ന് പറഞ്ഞിട്ട്...... നാവു കാണുന്നില്ലാ... ആ പേന മാറ്റി നാവു കൊണ്ട് എഴുതിയാലോ??


Wednesday, September 29, 2010 at 8:32:00 AM GMT+3
ഭായി said...

നൌഷാദ്, നല്ല എരിയൻ ഭാവന...! :)


Wednesday, September 29, 2010 at 10:18:00 AM GMT+3
ദേവന്‍ said...

വര അടിപൊളി!!!!!!!


Wednesday, September 29, 2010 at 10:43:00 AM GMT+3
perooran said...

read this one also about berlychayan

http://perooran.blogspot.com/


Wednesday, September 29, 2010 at 7:02:00 PM GMT+3
ജ്വാല said...

സംസാരിക്കുന്ന വരകള്,അകമ്പാടത്തിനു അഭിനന്ദനങ്ങളും ബെര്ളിക്ക്
ആയിരം ആയിരം ആശംസകളും ,

"ആയിരം പോസ്ടുള്ള ബെര്ളി " ഇവിടെ വായിക്കാം,

http://jwalayay.blogspot.com/2010/09/blog-post_25.html


Wednesday, September 29, 2010 at 9:33:00 PM GMT+3
CKLatheef said...
This comment has been removed by the author.
CKLatheef said...

((അല്ല ആ കാര്‍ട്ടൂണിനെക്കുറിച്ച് ആരുമൊന്നും പറഞ്ഞുകണ്ടില്ല..അത്രക്ക് മോശമായോ?!))

മോശമായാല്‍ മലയാളി പറയാതിരിക്കുമോ. :) (പിന്നീട് വന്നവര് അത് പരിഹരിച്ചിട്ടുണ്ട്) നൗഷാദേ ബെര്‍ലിയുടെ ബ്ലോഗില്‍ ഞാനധികവും കണ്ടത് തങ്കളുടെ വരയെ പ്രകീര്‍ത്തിക്കുന്ന കമന്റുകളാണ്. ബെര്‍ളിയെ പ്രകീര്‍ത്തിക്കുന്നത് ഇവിടെയും.!!!

താങ്കളുടെ വരയില്‍ അത്ഭുതം കൂറുകയും തലവരയില്‍ അസൂയ തോന്നുകയും ചെയ്യുന്നവനാണ് ഇയ്യുള്ളവന്‍ .


Thursday, September 30, 2010 at 6:55:00 AM GMT+3
Basheer Vallikkunnu said...

എന്റെ ഒരു കാര്‍ടൂണ്‍ വരച്ചു എനിക്കും അല്പം പബ്ലിസിറ്റി തരൂ നൌഷാദ്.


Thursday, September 30, 2010 at 8:18:00 AM GMT+3
Nizar Mohammed said...

ബെര്‍ളിത്തരങ്ങള്‍ വെറും വേലത്തരങ്ങളായി കാണുന്നവരല്ല ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും എന്ന് തോന്നുന്നു. നല്ല സുഖമുള്ള വായനാനുഭവം നല്‍കാന്‍ ബെര്‍ളിയും അതിനെ പ്രമോട്ട് ചെയ്യാന്‍ നൗഷാദിന്റെ എന്റെ വരയും (എന്റെ തലേവരയും) ഉണ്ടെങ്കില്‍.....


Thursday, September 30, 2010 at 8:57:00 AM GMT+3
Jishad Cronic said...

അഭിനന്ദനങ്ങള്‍


Thursday, September 30, 2010 at 10:39:00 AM GMT+3
Umesh Pilicode said...

അങ്ങേര്‍ക്ക് (ബെര്‍ളിക്ക് )അഭിനന്ദനങ്ങള്‍ !!

ഇയാളുടെ ബ്ലോഗ്‌ ഒന്ന് ഓപ്പണ്‍ ആയി വരാന്‍ എത്രയാ സമയം ? ഇങ്ങനെ തലക്കനം പാടില്ല !!
വല്ലപ്പോഴും ഒന്ന് കേറി പോകാം എന്ന് വെച്ചാല്‍ രാവിലെ ഇരുന്നാല്‍ ഉച്ചയാകുമ്പോഴേക്കും തുറന്നു കിട്ടിയാല്‍ നന്നായിരുന്നു (പാവം ഡയല്‍- അപ്പ്‌ കണക്ഷന്‍ കാര്‍ക്കും ജീവിക്കേണ്ടേ ...?)


Thursday, September 30, 2010 at 11:24:00 AM GMT+3
മഞ്ജു said...

good work cngrats


Thursday, September 30, 2010 at 12:36:00 PM GMT+3
നീര്‍വിളാകന്‍ said...

വര നന്നായി...പക്ഷേ ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക് ഈ വരയുടെ അത്രയും ജീവനുണ്ടോ എന്നു സംശയം!!!


Thursday, September 30, 2010 at 2:13:00 PM GMT+3
Unknown said...

ഹോ...ഒടുക്കത്തെ വര...! :)
അഭിനന്ദനങ്ങള്‍...!!


Friday, October 1, 2010 at 3:43:00 PM GMT+3
Jikkumon - Thattukadablog.com said...

good work all the best


Saturday, October 2, 2010 at 9:43:00 AM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

പാരായണക്ഷമത (readability) എന്നത് നിസ്സാരകാര്യമല്ല.

ബർളിയുടെ “ബ്ലോഗ്‌ രചനാ സഹസ്ര“ത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വായനക്കാരന്റെ വൈയക്തികമായ അഭിരുചിക്കും വീക്ഷണത്തിനും ഭാവുകത്വത്തിനുമനുസരിച്ച് വിഭിന്നമായ അഭിപ്രായം ഒരോരുത്തർക്കും ഉണ്ടാകാമെങ്കിലും അവയുടെ പാരാ‍യണക്ഷമതയെക്കുറിച്ച് എല്ലാവരും ഏകാഭിപ്രായക്കാരായിരിക്കും. അതുതന്നെയാണ് ബെർളിയുടെ വിജയം.

അദ്ദേഹത്തിനും അനുമോദകനായ അകമ്പാടത്തിനും ആശംസകൾ.


Tuesday, October 5, 2010 at 10:13:00 AM GMT+3
Anonymous said...

hihi


Wednesday, October 6, 2010 at 12:19:00 PM GMT+3
ബഷീർ said...

എന്റെ വഹയും കിടക്കട്ടെ ഒരു അഭിനന്ദനൻസ്..ബെർളിക്കും നൌഷാദിന്റെ കാർട്ടുണിനും


Saturday, October 16, 2010 at 10:20:00 AM GMT+3
ഐക്കരപ്പടിയന്‍ said...

സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ബെര്‍ളിയെ പറ്റിയാണ് എല്ലാവരുടെയും സംസാരം കേട്ടത്. അതിയാന്‍ ദിവസവും പോസ്റ്റിടുന്നു. അതിശയം തന്നെ....ഈ കാര്യം കാര്‍ട്ടൂനിന്റെ അകമ്പടിയോടെ പറഞ്ഞ നൌഷാദിനും പിന്നെ ബെര്‍ലി അച്ചായനും ആശംസകള്‍ !


Saturday, October 23, 2010 at 11:02:00 PM GMT+3
chithrakaran:ചിത്രകാരന്‍ said...

ഹഹഹ..... കൊള്ളാം !!! ബെര്‍ളിയെ ആയിരത്തിനു മുകളില്‍ കയറ്റിക്കിടത്തിയ വിഷ്വലൈസേഷന്‍
ഗംഭീരമായിരിക്കുന്നു. താഴെ ഒരു പൂരത്തിനുള്ള ആളുമുണ്ട്. ബൂലോകം വളരട്ടെ !!!


Sunday, October 24, 2010 at 2:06:00 PM GMT+3
അജേഷ് ചന്ദ്രന്‍ ബി സി said...

ബെര്‍ളിത്തരങ്ങള്‍ ബ്ലോഗുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലല്ലോ ..
ഫോര്‌വേര്‍ഡ് മെയിലുകളായും നാടായ നാടു മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നു
ആശംസകള്‍ ...


Monday, October 25, 2010 at 9:42:00 AM GMT+3
kazhchakkaran said...

ബെർളിച്ചായൻ അനുദിനം സ്റ്റാർ ആയിക്കൊണ്ടിരിക്കുകയാണല്ലോ...


Friday, June 3, 2011 at 8:42:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors