--------
പ്രിയപ്പെട്ട വായനക്കാരെ എന്റെ വര .കോം അവതരിപ്പിക്കുന്ന
" വേടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ ക്യാപ്ഷന്‍ കോണ്ടെസ്റ്റ് " ആരംഭിക്കുകയാണ്.
--------
താഴെയുള്ള ഈ കാര്‍ട്ടൂണിനു അനുയോജ്യവും രസകരവുമായ ഡയലോഗ് ഈ ബ്ലോഗ്ഗിലെ കമന്റ് കോളത്തിലോ അല്ലെങ്കില്‍ താഴെയുള്ള ഫേസ് ബുക്ക് പേജുകളിലോ എഴുതുക.
ഏറ്റവും നല്ല കമന്റ് എഴുതുന്നവര്‍ക്ക് :
----
ഒന്നാം സമ്മാനം (ഒരാള്‍ക്ക്)
: Sony Handycam DCR-SX21E Camcorder
രണ്ടാം സമ്മാനം (ഒരാള്‍ക്ക്) : Nokia X2-01 messaging phone

മൂന്നാം സമ്മാനം (ഒരാള്‍ക്ക്) : Sony - DVP-SR660P : DVD Player
നാലാം സമ്മാനം (5 പേര്‍ക്ക്) : SanDisk 8 GB Pen Drive.
----
കൂടുതല്‍ ലൈക്ക് കിട്ടുന്ന ഡയലോഗിനു പ്രത്യേക പ്രോല്‍സാഹന സമ്മാനമുണ്ടാവും.
കൂടാതെ പങ്കെടുത്തവരില്‍ നിന്നും ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ ഒരു സര്‍പ്രൈസ് സമ്മാനവും ലഭിക്കും.
ഏറ്റവും കൂടുതല്‍ സബ് ഷെയറുകള്‍ നല്‍കുന്ന കമന്റെര്‍ക്കും പ്രോല്‍സാഹന സമ്മാനമുണ്ടായിരിക്കുന്നതാണ്.
----
നിയമങ്ങളും വ്യവസ്ഥകളും (ദയവായി ശ്രദ്ധിച്ചു വായിക്കുമല്ലോ)
-----------------------------------------------------------
----
----
ഈ നാലു സ്റ്റേജുകളില്‍ ആയിരിക്കും മല്‍സരം നടക്കുക. ഇവിടെ ലഭിക്കുന്ന കമന്റുകള്‍ മാത്രമേ ജഡ്ജസ് സ്വീകരിക്കുകയുള്ളൂ.
----
കമന്റുകള്‍ മലയാളത്തിലോ മംഗ്ലീഷിലോ ആയിരിക്കണം.
----
ഒരാള്‍ക്ക് എത്ര കമന്റുകളും എഴുതാം. എന്നാല്‍ ഒരാള്‍ക്ക് ഒരു സമ്മാനമേ ലഭിക്കുകയുള്ളൂ.
----
കമന്റ് എഴുതുന്നവര്‍ നിര്‍ബന്ധമായും പ്രസ്തുത പോസ്റ്റ് "ഷെയര്‍ " ചെയ്തിരിക്കണം.
(ഷെയര്‍ ചെയ്യാത്തവരുടെ കമന്റ് അസാധുവായി പരിഗണിക്കും).
ബ്ലോഗില്‍ കമന്റ് കോളത്തിനു തൊട്ട് മുകളിലായി കാണുന്ന ഓറഞ്ച് നിറത്തില്‍ ഷെയര്‍ എന്ന
ബട്ടണില്‍ ക്ളിക്കിയാല്‍ ബ്ലോഗ്ഗ് യൂസേഴ്സിനു ഈ പോസ്റ്റ് ഷെയര്‍ ചെയ്യാവുന്നതാണ്.
----
വിഷയബന്ധിതമല്ലാത്തതോ ജാതി-മത-രാഷ്ട്രീയ വിദ്വേഷമുണര്‍ത്തുന്നതോ ആയ കമന്റുകളും അസാധുവാകും. അവ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യപ്പെടും.
----
മറ്റൊരാളിന്റെ കമന്റുകള്‍ സ്വന്തം പേരിലാക്കി പോസ്റ്റ് ചെയ്യാന്‍ പാടില്ല. അഥവാ അത് സംബന്ധിച്ച തര്‍ക്ക വിഷയത്തില്‍ മല്‍സര നടത്തിപ്പുകാര്‍ കക്ഷി ചേരുന്നതല്ല.
----
സമ്മാനാര്‍ഹമായവരെ " വേ ടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ കാപ്ഷന്‍ കോണ്‍റ്റെസ്റ്റ് " ജഡ്ജസ് തിരഞ്ഞെടുക്കും.ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. അതിനെക്കുറിച്ചുള്ള പരാതിയോ എഴുത്ത്കുത്ത്കളോ സ്വീകരിക്കുന്നതല്ല.
----
സമ്മാനാര്‍ഹമായവര്‍ അവരുടെ ബന്ധപ്പെടേണ്ട വിലാസം അഡ്മിനിസ്റ്റ്രേറ്ററെ അറിയിച്ചിരിക്കണം.ഒരു മാസത്തിനകം വിവരം കിട്ടിയില്ലെങ്കില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ക്ക്
മല്‍സര നടത്തിപ്പുകാര്‍ ബാധ്യസ്ഥാരാവുകയില്ല.
----
ഈ മല്‍സരം സംബന്ധിച്ച ഏതു തീരുമാനങ്ങളും പുതുക്കുവാനും മാറ്റം വരുത്തുവാനും എന്റെ വര. കോം, വേടു നിക്കാഹ്.കോം ഉടമസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും.
----
ഇത് സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ കോഴിക്കോട് ജില്ല പരിധിക്കുള്ളില്‍ മാത്രം.
----
എല്ലാ നല്ലവരായ വായനക്കാരുടേയും സാന്നിദ്ധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു ---- ----
----
((( ഈ മല്‍സരത്തിലേക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് www.waytonikah.com ))
ഇങ്ങള് ഗൾഫുകാരനാണെങ്കിൽ ഞമ്മക്ക് ഇഷടല്ല ഈ കല്ല്യാണം!.
Wednesday, May 16, 2012 at 3:40:00 PM GMT+3
"വാൾപോസ്റ്റ് നോക്കിയിട്ട് ഇഷ്ടമാണോ എന്ന് പ്രൈവറ്റിൽ അറിയിക്കാം, എന്റെ പോസ്റ്റിൽ ലൈക്കടിച്ചാൽ ഞാനും ലൈക്കടിക്കും"....
Wednesday, May 16, 2012 at 3:40:00 PM GMT+3
"ID തരു ഇഷ്ടയെങ്കിൽ ഞാൻ റിക്യുസ്റ്റ് വിടാം, അപ്പോൾ നിങ്ങൾ എന്നെ പോക്കണം"
Wednesday, May 16, 2012 at 3:44:00 PM GMT+3
കാര്യം ങ്ങൾക്ക് മൊഞ്ച്ണ്ട്, യ്ക്കിഷ്ടാവും ചീതു.! പച്ചേ ങ്ങൾക്ക് ആ ഫേയ്സ് ബുക്കില് അക്കൗണ്ടോ ബ്ലോഗ്ഗോ ല്യങ്ങ ങ്ങളെ നിക്കാഹ് കഴിച്ചാ,ഞമ്മളാകെ സുയിപ്പാവും. ങ്ങൾക്ക് എപ്പ നോക്ക്യാലും ന്നെ പെര്ത്ത് തംശയാവും. യ്ക്കീ ബ്ലൊഗ്ഗിലും ഫേയ്സ് ബുക്കിലും ഒരുപാട് ഫ്രന്റ്സ്ണ്ട്. അവിരൊക്കെ ന്നെ ഇടക്കിടക്ക് 'ലൈക്കാ'റൂണ്ട്.! പിന്നെ ഒരുപാട് 'കമന്റ്സും' ബരല്ണ്ട്.! അതൊക്കെ കണ്ടാ ങ്ങൾക്ക് തംശയൊന്നൂം തോന്നില്യെങ്കീ ങ്ങളെ ഞാൻ നിക്കാഹ് കയിക്കാ.
Wednesday, May 16, 2012 at 3:48:00 PM GMT+3
സൂറാബി നിലമ്പൂര്‍ എന്ന അക്കൌണ്ട് ബാപ്പാന്റെതാ. കാദര്‍ വണ്ടൂരില്‍ ഒരു റിക്വസ്റ്റ് അയച്ചാല്‍ വിഡിയോ ചാറ്റ് നടത്താം. anwer p.padam
Wednesday, May 16, 2012 at 3:50:00 PM GMT+3
വീട്ടിൽ ഗ്യാസ് ഇല്ലേലും പ്രശ്നമില്ല, വിറക്കില്ലേലും പ്രശ്നമില്ല, അരി ഇല്ലേലും പ്രശ്നമില്ല ട്ടൊ, പക്ഷെ നെറ്റ് വേണം, അതും ആൺലിമിറ്റട്.
Wednesday, May 16, 2012 at 3:50:00 PM GMT+3
“എന്റെ ഫോട്ടോ വെച്ചാണ് ഫേസ് ബുക്കിലെ കളിയല്ലേ..സൈബര്‍ പോലീസിപ്പോ വരും...ഓടാന്‍ നോക്കണ്ട്..“
Wednesday, May 16, 2012 at 3:57:00 PM GMT+3
ഞാനും ഫേസ്ബുക്കിലെ സെലീമുമായി പ്രണയത്തിലാ,ഈ റിക്യുസ്റ്റ് ഞാൻ ഇഗ്നോർ ചൈയ്യും.
Wednesday, May 16, 2012 at 3:58:00 PM GMT+3
ingade facebook status Married analloo?
Wednesday, May 16, 2012 at 4:01:00 PM GMT+3
അള്ളാ...ഇങ്ങളല്ലേ നൌഷാദ് അകമ്പാടം....?
ഇങ്ങളെ കാര്‍ട്ടൂണുകള്‍ ഞമ്മളു ഫെയ്സ്ബുക്കീ കൊറേ കണ്ട്ക്ക്‌ണ്...
ഇങ്ങളു പിന്നേം പെണ്ണു കെട്ടാനിറങ്ങ്യേക്കാണാ...?
Wednesday, May 16, 2012 at 4:02:00 PM GMT+3
പ് പാത്തു ന്റ പേരെന്താ ?
Wednesday, May 16, 2012 at 4:07:00 PM GMT+3
ഇങ്ങള് ഞമ്മളോട് പൊറുക്കണം ഞമ്മക്ക് വെറ ഒരാളിനെ ഇഷ്ടാ അത് നിങ്ങള്‍ തന്നെ നടത്തിതരണം...ഇല്ലേല്‍ ഞമ്മള് തൂങ്ങി ചത്ത് കളയും....
Wednesday, May 16, 2012 at 4:15:00 PM GMT+3
എന്താ പഹയാ ങ്ങള് അന്തം വിട്ടീക്കണ്? ഹണിമൂണ്‍ ബെര്തെ അല്ല ഭാര്യ പരിപാടിക്ക് സേഷം എന്ന് സ്മ്മീച്ചാല്‍ മംഗലം കയിക്കാം
Wednesday, May 16, 2012 at 4:16:00 PM GMT+3
Facebookil kandappool enthu chanthamaayirunnu.. neril kandappool aaa monjillllaaaa......
Wednesday, May 16, 2012 at 4:24:00 PM GMT+3
പ്രവാസിയാനെന്കില്‍ നേരത്തെ പറയേണ്ടേ...
പെണ്ണ് കാണലിന് ചായക്കും ബിസ്കടിനും പകരം കുബ്ബൂസും തൈരും വെക്കാമായിരുന്നു..
ഉപ്പക്ക് ഇപ്പോഴും കുബ്ബൂസും തൈരും നിര്‍ബന്ദം ആണ്..
Wednesday, May 16, 2012 at 4:27:00 PM GMT+3
ഈ പോസ്റ്റ് എനിക്ക് ഇഷ്ടായി, താഴെ ലൈക്കിൽ ഒന്ന് ക്ലിക്കട്ടെ, കമാന്റിട്ടിലേലും ഞാൻ ഷെയർ ചെയ്യാം ട്ടൊ...!
Wednesday, May 16, 2012 at 4:30:00 PM GMT+3
എന്‍ ആര്‍ ഐ അക്കൌണ്ടും ഫേസ്ബുക്ക് എക്കൌന്റും ഇല്ലതെണോ ഞമ്മളെ പെണ്ണ് കാണാന്‍ വന്നത്.?? വേഗം പോയി എല്ലാ അക്കൌണ്ടും ഉണ്ടാക്കി എല്ലതിന്റിം ഫാതൂര കൊണ്ടന്നാ അപ്പം ആലോചിക്ക കെട്ടണോ വേണ്ടേന്നു... !!!@@@@###$$
Wednesday, May 16, 2012 at 4:46:00 PM GMT+3
ഈ മുടി ഗള്‍ഫ് ഗേറ്റ് ആണെങ്കില്‍ ..ഇക്കീ നിക്കഹ് വേണ്ടാന്നു ഞാന്‍ വാപ്പയോടു പറയും..എനിക്കൊന്നു തൊട്ട് നോക്കാവോ..
Wednesday, May 16, 2012 at 4:48:00 PM GMT+3
ningalude id onnu tharumo? njan onnu check cheyyate facebookil account undenkil enikku ingale bendaaaaaaaaaaa
Wednesday, May 16, 2012 at 4:48:00 PM GMT+3
'ഞാ ബാപ്പാട് ചോയിച്ചപ്പൊ ങ്ങൾക്ക് 'വരപ്പണ്യാ' ന്നാ കേട്ടത്. അതേയി ങ്ങളോട് ഒന്നും കൂടീം വരാൻ പറഞ്ഞ്, ക്ക് വരക്ക് കിട്ട്യേ സമ്മാനങ്ങളാ ആ അലമാറീലേയ്... ഇപ്പഴല്ലേ അറീണത് ങ്ങൾക്ക് 'മരപ്പണ്യാ' ന്ന്. ന്റെ ലൈക്ക് ഞാ ബാപ്പാട് പറഞ്ഞ് ഡിസ് ലൈക്കാക്കിളാ.!'
Wednesday, May 16, 2012 at 4:49:00 PM GMT+3
ന്നെ ഇഷ്ടായീച്ചാ ന്‍റെ ഫേസ്ബുക്ക് പേജില്‍ ഒന്ന് ലൈക് അടിച്ചോള്‍ണ്ടി.....ഇപ്പോത്തന്നെ പത്ത്നൂറ് ആള്‍ക്കാര്‍ ആയിക്ക് ണ്
Wednesday, May 16, 2012 at 4:51:00 PM GMT+3
പറയാനുള്ളത് വേഗം പറയൂന്നെ..ലൈനില്‍ ശുക്കൂര് കാത്തിരിക്ക്ണ്‌ണ്ട്..
അല്ലെങ്കി ഇങ്ങള് കൊറച്ച്നേരം കുത്തര്ക്കി..ഞാന്‍ ഒന്ന് റിപ്ലേ കൊടുത്തിട്ട് വരാ..!
Wednesday, May 16, 2012 at 4:52:00 PM GMT+3
ങ്ങളേ ഞാ ലൈക്ക്യാ ങ്ങളിന്നെ ഷെയറ് ചീയ്യോ ?
Wednesday, May 16, 2012 at 5:00:00 PM GMT+3
എന്തെയ്നു ഞമ്മളോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞെത്..ന്നിട്ട് ഇപ്പൊ ഒലക മുണ്‌ങ്ങിയ മാതിരി നിക്കാ..ഇങ്ങളെന്താ ആളെ കണ്ടിട്ടില്ലേ ..ന്നെ ..മുയുമനും നോക്കണ്..എന്തേലും ചോയ്ക്ക് മന്‍സാ...ഇങ്ങളെ പത്രാസ് പെരുത്തു ഇഷ്ടായി ഞമ്മക്ക്
Wednesday, May 16, 2012 at 5:00:00 PM GMT+3
ബല്യ കൊട്ടാരോം കാറും ഗള്‍ഫ് മണോം കൊണ്ട് ഞമ്മള് നിക്കാഹിന് സമ്മതിക്കുംന്ന ഇങ്ങടെ പൂതി അവിടെ വച്ചാളീന്‍...ബ്രോട്ബാന്‍ഡ്‌കണക്ഷനില്ലാത്ത കുടീം,ഞമ്മടെ പോസ്റ്റിനു ലൈക് ഇടാത്ത കേട്ട്യോനേം ഞമ്മക്ക് വേണ്ടാ....
Wednesday, May 16, 2012 at 5:02:00 PM GMT+3
അകത്തേക്ക് വാ, ഒരു ഫോട്ടോ എടുത്തു ഫേസ് ബുക്ക് യില്‍ ഇടട്ടെ ,എന്റെ ഫ്രെണ്ട്സ് നു ഇഷ്ടം ആയാല്‍ നമ്മക്ക് ആലോചിക്കാം
Wednesday, May 16, 2012 at 5:08:00 PM GMT+3
നിങ്ങളല്ലേ കാര്‍ട്ടൂണ്‍ ഒക്കെ വരച്ചു ഫേസ് ബുക്കില്‍ കൊടുത്തു അടിക്കുറുപ്പ് എഴുതാന്‍ പറയുന്ന ഈ നൌഷാദ് അകമ്പാടം ? ഞാന്‍ ഇവിടെ നിങ്ങളുടെ ഒരു പോസ്റ്റിന് അടിക്കുറുപ്പ് ആലോചിച്ചുകൊണ്ടിരിക്കുവാ... ആദ്യം ക്യാമറ കിട്ടുമോന്നു നോക്കട്ടെ... അല്പം കഴിഞ്ഞു വാ...
Wednesday, May 16, 2012 at 5:14:00 PM GMT+3
Enth nigalk facebookil acound ellanno? Enkil nigale enikk venda......
Wednesday, May 16, 2012 at 5:15:00 PM GMT+3
ഈ നാട്ടുച്ചക്കാ പെണ്ണ് കാണാന്‍ ബരനത്. ഒരു സമയോം കാലോം ഇല്ലാതെ കയറി ഇറങ്ങാന്‍ ഇതെന്താ ഫെഇസ് ബുക്കോ ?
Wednesday, May 16, 2012 at 5:17:00 PM GMT+3
ആഹ ഇക്ക ആണോ .. എന്നെ ഓര്‍മ ഇല്ലേ? ഇന്നലെ രാത്രി മുഴുവനും ചാറ്റ് ചെയ്തത് നമ്മള്‍ തമ്മിലാണ്. കാവ്യാ മാധവന്റെ ചിരിച്ചു നിക്കുന്ന ഫോട്ടോ ഉള്ള സമീറ ഞാനാണ്. നിങ്ങളുടെ ഈ മുന്നിലേക്ക് ചെരിച്ചിട്ട മുഖം കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്
Wednesday, May 16, 2012 at 5:18:00 PM GMT+3
സ്ത്രീധനമോന്നും വാങ്ങാതെ കെട്ടാന്‍ അപ്പം ഇങ്ങക്കെന്തോ കൊറവ്ണ്ട് ല്ലേ..
Wednesday, May 16, 2012 at 5:19:00 PM GMT+3
സ്ക്കൂളിലൊന്നും പോയിട്ടില്ലെങ്കില്‍ ഇങ്ങള് വേറെ വല്ല കുട്ട്യാളിം കെട്ടിക്കോളിം ഇന്നെക്കിട്ടൂല്ല
Wednesday, May 16, 2012 at 5:23:00 PM GMT+3
ഇക്കാ വെഷമോന്നും വിചാരിക്കരുത്.. ഇങ്ങള് ഗൾഫുകരനാണെങ്കി ഈ വിവാഹം നടക്കില്ല.
Wednesday, May 16, 2012 at 5:26:00 PM GMT+3
ഗള്‍ഫില്‍ ജോലി എക്കൌണ്ടന്റാന്നു പറഞ്ഞിട്ട് ഏതു നേരം ഫേസ് ബുക്കില്‍ വായി നോക്കിയിരിക്കിണതു കാണാം
Wednesday, May 16, 2012 at 5:28:00 PM GMT+3
((((((((((((((
കമന്റ് എഴുതുന്നവര്‍ നിര്‍ബന്ധമായും പ്രസ്തുത പോസ്റ്റ് "ഷെയര്‍ " ചെയ്തിരിക്കണം.
(ഷെയര്‍ ചെയ്യാത്തവരുടെ കമന്റ് അസാധുവായി പരിഗണിക്കും).
ബ്ലോഗില്‍ കമന്റ് കോളത്തിനു തൊട്ട് മുകളിലായി കാണുന്ന ഓറഞ്ച് നിറത്തില്‍ ഷെയര്‍ എന്ന
ബട്ടണില്‍ ക്ളിക്കിയാല്‍ ബ്ലോഗ്ഗ് യൂസേഴ്സിനു ഈ പോസ്റ്റ് ഷെയര്‍ ചെയ്യാവുന്നതാണ്.))))))))))))))
Wednesday, May 16, 2012 at 5:28:00 PM GMT+3
ഉയന്‍റെറബ്ബേ.... ഇങ്ങക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാന്നാ... മീന്‍ കൊണ്ടോകുന്ന സുലൈമാനു ബരെ ഫേസ് ബുക്ക് അക്കൗണ്ട് ഇണ്ടല്ലോ ... ഇന്‍ സൈഡ് ആകി അത്തര്‍ പൂശി നടക്കല്‍ ഒകെ പഴയ പേശന്‍ ആണ്.. ഇങ്ങളൊരു ഫേസ് ബുക്ക് അക്കൗണ്ട് എടുത്തിട്ട് ബെരീന്‍ അന്നേരം നോക്കാം ..
Wednesday, May 16, 2012 at 5:31:00 PM GMT+3
facebookil panillaa oraal njammale nikkah kayikkan varunna kinaav njammal orupaad kandkknn...! appo pinne facebookil account polum ellatha ingale njammakk bendaaa..!
Wednesday, May 16, 2012 at 5:34:00 PM GMT+3
കല്ല്യാണം കഴിഞ്ഞാൽ ഫെയ്സ്ബുക്കും ചാറ്റിങ്ങുമൊക്കെ നിർത്തണമെന്ന് പറയരുത്...
Wednesday, May 16, 2012 at 5:36:00 PM GMT+3
ഒന്ന് രണ്ടാളുകൾക്ക് റിക്ക്വസ്റ്റ് അയച്ചിട്ടുണ്ട്.... അവരുടെ തിരുമാനം അറിയട്ടെ എന്നിട്ട് പറയാം.
Wednesday, May 16, 2012 at 5:39:00 PM GMT+3
മഹർ ആയിട്ടു ഒരു ലാപ്റ്റോപ്പും ഇന്റെർനെറ്റ് കണക്ഷനും തരുമെങ്കിൽ എനിക്കു സമ്മതം...
Wednesday, May 16, 2012 at 5:40:00 PM GMT+3
ഫയിസുബുക്കിലെ ഇങ്ങളെ ഫയിക്ക് ID നമ്മക്കറിയാട്ടോ, മനുഷ്യന്‍മാരെ മെനക്കെടിച്ചാതെ ലോലന്‍ കുഞ്ഞാപ്പു ബേഗം സ്ഥലം കാലിയാക്കിക്കോളിന്‍.......
Wednesday, May 16, 2012 at 5:45:00 PM GMT+3
ഇങ്ങളെ തമ്മയ്ച്ച്‌ക്ക്‌ണു കാക്കാ....
കാര്‍ട്ടൂണ്‍ കാപ്ഷനെന്നും പറഞ്ഞ് ഇങ്ങളെ ബ്ലോഗിലും, ഫെയ്സ്ബുക്കിലും ബൂലോകത്തും ഭൂലോകത്തുള്ള
സകലതിനേം വിളിച്ച് കേറ്റിക്ക്‌ണ്....
ഞാനും ലൈക്കിക്ക്‌ണ്...ഒരു കമന്റുമിട്ട്‌ക്ക്‌ണ്....എനിക്ക് സമ്മാനം തന്നാ ഇങ്ങള്‍ക്ക് ഞമ്മളെ കെട്ടാം....
Wednesday, May 16, 2012 at 5:51:00 PM GMT+3
ഇങ്ങളു ചോയ്ക്കാനുള്ളത് ബെക്കം ചോയ്ക്കീനീ...
എനിക്ക് നൌഷാദ്ക്കാക്കാന്റെ കാര്‍ട്ടൂണ്‍ കാപ്ഷനില്‍ പോയി
കമന്റിട്ട് സമ്മാനം ബാങ്ങിക്കാനുള്ളതാ....
Wednesday, May 16, 2012 at 5:52:00 PM GMT+3
ഇങ്ങള് ആ ഉടുപ്പ് ഒന്ന്‍ അഴിച്ചേ ....ഞാന്‍ ഒന്ന്‍ നോക്കട്ടെ 6പായ്ക്ക് ആണോ എന്ന്‍....എന്റെ കമുകന്മാരെല്ലാം പക്കാ 6പായ്ക്ക് ആയിരുന്നു ..അതില്‍ ജബ്ബാര്‍ ഇക്ക ......!!!അള്ളാ........ബാപ്പ എല്ലാം തകര്‍ത്തില്ലേ ....പറഞ്ഞിട്ട് കാര്യമില്ല ... ഇങ്ങള് ബെക്കം അഴീ ....
Wednesday, May 16, 2012 at 5:52:00 PM GMT+3
ഞമ്മളെ കേട്ടുന്നതൊക്കെ കൊള്ളാം ..പക്ഷേങ്കില്‍ ഞമ്മക്ക് കൊറേ ഡിമാണ്ട് ഒക്കെണ്ട് .. കരീം പോകയോന്നും കൊള്ളാന്‍ ഞമ്മളെ കിട്ടൂല ..ലാപും നെറ്റും നിര്‍ബന്ധാ ..ഇങ്ങള് ഇപ്പൊ പോയി പിന്നെ ബന്നോളി ...ഫേസ് ബുക്കില്‍ ശുകൂറും ജമാലും നൌഷാദും ഒക്കെ ക്യുവില്‍ നിക്കാ ...ന്നാ പോയ്കൊളീ
Wednesday, May 16, 2012 at 5:52:00 PM GMT+3
ഇക്കാന്റെ വീട്ടിൽ സിസ്റ്റവും ബ്രോഡ് ബാന്റ് കണക്ഷനും, 14 ഇഞ്ച് എൽ സി ഡി. മോണിറ്ററും ഒരു വെബ് ക്യാമും വേണം ചുരുങ്ങിയത് എഫ് ബി യിൽ ഒരു 75 ലൈക്ക് എങ്കിലും അടിക്കണം. 50 കമന്റ് ഇടണം .. മിനിമം 100 വാളിലെങ്കിലും പോയി എത്തിനോക്കാൻ അനുവദിക്കണം. പിന്നെ ഒരു 10 പേരെ ദിവസം പോക്കണം .ഇത്രയൊക്കെ എന്റെ ഡീമാന്റ് ഉള്ളൂ..ഇങ്ങിനൊക്കെ ആണേൽ എനിക്കു സമ്മതാ...
Wednesday, May 16, 2012 at 6:17:00 PM GMT+3
ങേ ,നൌഷാദ് ന്നോ ..? ഇങ്ങളോട് ഞാന്‍ ഫേസ് ബുക്കില്‍ കൊറേ മുണ്ടിയതല്ലേ.. അന്ന് ഇങ്ങളെ പേരു സുലൈമാന്‍ ന്നായിരുന്നില്ലേ..അപ്പൊ ങ്ങള്‍ കണ്ട പെണ്ണുങ്ങള്‍ലോട് ഒക്കെ ഇങ്ങനെ പേരു മാറ്റി പറഞ്ഞു മുണ്ടലാ പണി ല്ലേ..
Wednesday, May 16, 2012 at 6:19:00 PM GMT+3
ഫുള്‍ വൈറസ് സ്കാന്‍ ചെയ്തു റിപ്പോര്‍ട്ട്, ഇത് വരെ ഉള്ള ലോഗിന്‍ റിപ്പോര്‍ട്ട് എന്നിവ കാണിച്ചു അകത്തു കയറിയാ മതി
Wednesday, May 16, 2012 at 6:40:00 PM GMT+3
വെച്ച് വിളമ്പാനും നിലം തുടക്കാനും ഒക്കെയാണ് എന്നെ കെട്ടുന്നത് എങ്കില്‍ ആ പൂതി മനസ്സിലിരിക്കട്ടെ .. അത്തരം പണികള്‍ ക്കൊക്കെ വേറെ ആളെ വെക്കണം . എനിക്ക് ഫേസ് ബുക്കില്‍ തന്നെ നൂറുകൂട്ടം പണിയുള്ളതാ .. പോസ്റ്റിടണം ലൈക് അടിക്കണം കമന്റ് എഴുതണം ചാറ്റ് ചെയ്യണം .. ഞാന്‍ എട്ടു പത്തു ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയാണ് .. നിയമം തെറ്റിക്കുന്നവരെ ചെവിക്കു പിടിച്ചു പുറത്തിടണം.. അനാവശ്യമായ കമന്റുകള്‍ ഡിലിറ്റ് ചെയ്യണം .. അങ്ങനെ ഒരു പാട് ജോലിത്തിരക്കുള്ള ആളാ ..
അതിനിടക്ക് മോളെ തേനേ എന്നൊന്നും പറഞ്ഞു വന്നേക്കരുത് .. നേരത്തെ പറഞ്ഞില്ല , അറിഞ്ഞില്ല എന്നൊന്നും പറയരുത്...
Wednesday, May 16, 2012 at 6:46:00 PM GMT+3
" ഇക്ക ഒന്നും വിചാരിക്കരുത് ... ഈ കല്യാണത്തിന് എനിക്ക് സന്തോഷമേ ഉള്ളൂ .. ഞാന്‍ നിങ്ങളെ ഒരാളെ മാത്രം ഇഷ്ടപ്പെട്ട് വിശ്വസിച്ചു ജീവിക്കാം .. അത് പോലെ എന്നെ മാത്രം വിശ്വസിച്ചു നില്‍ക്കുന്ന കുറേ നല്ല കൂട്ടുകാര്‍ എനിക്കുണ്ട് ... അത് കൊണ്ട് ,,,,
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ് സിംഗിള്‍ എന്നുള്ളത് ഞാന്‍ മാറ്റില്ല ... എന്നോട് വെറുപ്പ് തോന്നരുതേ പ്ലീസ് ....."
Wednesday, May 16, 2012 at 7:07:00 PM GMT+3
എന്താ ഇങ്ങള് അന്തം ബുട്ട് കുന്തം പോലെ നോക്കുന്നത് . . . നാട്ടപാതിരാക്ക് കള്ളു കുടിച്ചു കൂട്ടുകാരെ കൂടെ കൂതാടുന്നതും പോരാ , ന്റെ ഫേസ് ബുക്കില്‍ ഒളിഞ്ഞു നോക്കുകേം ചെയ്യുന്നോ . . പണ്ട് കുറെ ഒണക്ക കപ്പ് കിട്ടിയത് കണ്ടിട്ടാ ഇങ്ങളെ പ്രേമിച്ചേ . . ഇനി കേട്ടീല , പറഞ്ഞീല ന്നു മാണ്ട, ഇനിയും വെള്ളമടി തുടരാനാ പ്ലാന്‍ എങ്കില്‍ ഞാന്‍ ഫേസ് ബുക്കിലെ ന്റെ ചാറ്റ് ഫ്രണ്ട്ന്റെ കൂടെ അങ്ങ് പോകും. അല്ല പിന്നെ ! !
Wednesday, May 16, 2012 at 7:18:00 PM GMT+3
ങ്ങള് ഞമ്മളെ കേട്ടിക്കൊളി ,പക്കേങ്കില് മഹര്‍ ആയിട്ടു ങ്ങടെ ഐഡീം പാസ് വേഡും കൂടിതരണം
Wednesday, May 16, 2012 at 7:53:00 PM GMT+3
ഇക്ക അറിഞ്ഞില്ലേ ഇപ്പോള്‍ കാര്‍ടൂനിനെ നല്ല കമന്റ്സ് ഇടുന്നവര്‍കു നല്ല സംമ്മനാങ്ങള്‍ കിട്ടും !!!!
Wednesday, May 16, 2012 at 8:07:00 PM GMT+3
പറഞ്ഞില്ല എന്ന് വേണ്ട പാത്തുമ്മ എന്ന IDയും എന്റേത് തന്നെയാണ്
Wednesday, May 16, 2012 at 8:18:00 PM GMT+3
ഇങ്ങളെ ഫോട്ടം ഫേസ് ബുക്കില് കേറ്റീട്ട് ഒരു നൂറു നൂറ്റമ്പത് ലൈകടി കിട്ട്യാ ഇങ്ങളെ ഞമ്മള് കെട്ടിക്കോളാ....
Wednesday, May 16, 2012 at 8:46:00 PM GMT+3
ഇങ്ങളെ കണ്ടപ്പോ മനുഷ്യന്‍ കൊരങ്ങീന്ന്ണ്ടായതാണ് ബോദ്യായീ...
Wednesday, May 16, 2012 at 8:48:00 PM GMT+3
ങ്ങള് ഞമ്മളെ പട്ടിണിക്കിട്ടാലും ഞമ്മള് സഹിക്കും...ന്നാ ഞമ്മടെ പോസ്റ്റിനു ലൈക്കടിച്ച് കമന്റ് ഇടാഞ്ഞാ ഈ പാത്തു സഹികൂല കോയാക്കാ...
Wednesday, May 16, 2012 at 8:57:00 PM GMT+3
ikka...nhan status @pennukaannal ennu onnu maatiyittu varam
Wednesday, May 16, 2012 at 9:22:00 PM GMT+3
ഫസിബൂക് ഐഡി പോലെ നിങ്ങളെ മുടിയും ഫൈക് ആണോ....ഗള്‍ഫ് കാരനല്ലേ. അത് കൊണ്ട് ചോദിച്ചതാ..
Thursday, May 17, 2012 at 12:19:00 AM GMT+3
ഫസിബൂക് ഐഡി പോലെ നിങ്ങളെ മുടിയും ഫൈക് ആണോ....ഗള്‍ഫ് കാരനല്ലേ. അത് കൊണ്ട് ചോദിച്ചതാ..
Thursday, May 17, 2012 at 12:25:00 AM GMT+3
ഫേസ്ബുക്കില്‍ ഒരു മിനിമം ഗാരന്‍റിയുള്ള ആളാണോ? ഐ മീന്‍, ഒരു 100 ലൈക്ക്, 50 കമന്‍റ്? എങ്കില്‍ ഷെയറിങ്ങിന് ഞാന്‍ റെഡി.
Thursday, May 17, 2012 at 3:03:00 AM GMT+3
അല്ല മനുഷ്യാ ഇങ്ങക്ക് എത്ര പ്രൊഫൈലാ ഫേസ് ബുക്കില്‍?...ചിലതില്‍ മാരീഡ് എന്നും കണ്ടല്ലോ?....
Thursday, May 17, 2012 at 4:15:00 AM GMT+3
അല്ല ഇക്കാ, അവിടെ ഏതാ നെറ്റ് കണക് ഷന്‍? സ്പീടുണ്ടോ?
Thursday, May 17, 2012 at 4:34:00 AM GMT+3
melody എന്ത് കൊണ്ടാണ് ഇത്ര ചോക്ലേറ്റി ആയത് ??
Thursday, May 17, 2012 at 5:55:00 AM GMT+3
ningalkk umma yundenkil enne kalyanam kayikkam enn mohikkenda
Thursday, May 17, 2012 at 6:41:00 AM GMT+3
നിക്കാഹിനു മുമ്പ് ആളെ ഒന്ന് അറിയണം ...
അതിനു ഈ പെണ്ണ് കാണല്‍ ചടങ്ങ് വേണം എന്നില്ലായിരുന്നു.
ഫൈസ്ബുക്ക് ഐ ഡി തന്നാല്‍ മതി...
ചാറ്റ് ചെയ്താലേ നിക്ക് ആളെ മനസ്സിലാകൂ ..........
ഓ ....മറന്നു...പന്ത്രണ്ടരക്ക് ഫൈസല്‍ ഓണ്‍ലൈനില്‍ വരും
എന്നാല്‍ ബൈ...
Thursday, May 17, 2012 at 7:06:00 AM GMT+3
ലൈക്കാനും കമന്റാനും മനം തൊറന്ന് എരക്കാനും....
ഫേസ് ബുക്കില് അക്കൌണ്ടുണ്ടോ കോയാ...
ഇങ്ങക്ക് ഫേസ് ബുക്കില് അക്കൌണ്ട് ണ്ടോ കോയാക്കാ...
Thursday, May 17, 2012 at 10:58:00 AM GMT+3
ഇക്കാന്റെ ആഡ്ഡ് റിക്ക്വസ്റ്റ് ഞാന് ആക്സെപ്റ്റ് ചെയ്യാം. പക്ഷെ കല്ല്യാണം കഴിഞ്ഞാല് ദിസവും 5 മണിക്കൂര് എനിക്ക് ഫ്രീടൈം വേണം. എന്റെ ഒാണ് ലൈന് ഫ്രണ്ട്സിനെ ഡീല് ചെയ്യാനാ..
Thursday, May 17, 2012 at 11:46:00 AM GMT+3
Nan facebookil enth post cheythalum ningalude ella friendsine kondum like adippikkamenkil nan ee kalyanathinu sammathikkam...allenkil ningal vere aale nokkikoleeen.........
Thursday, May 17, 2012 at 11:54:00 AM GMT+3
അയ്യേ. ഇപ്പോഴും ഒാര്കുട്ടാണോ ഉപയോഗിക്കുന്നത്. ഫെയ്സ് ബുക്കില് അകൌണ്ട് ഇല്ലെന്നോ?
Thursday, May 17, 2012 at 11:58:00 AM GMT+3
ഇയ്യാളിത് ഏതു കോതാഴാത്കാരനാ .... മന്ഷാ...... പാസ് ബുക്ക് ഉണ്ടോ എന്നല്ല ,ഫേസ് ബുക്ക് ഐ ഡി ഉണ്ടോന്നാ ചോദിച്ചേ .....
Thursday, May 17, 2012 at 11:58:00 AM GMT+3
Ningalude oru photo tharoo. Njan facebookil ittittu ethra ethra like kittumennu nokattey. Ennittu theerumanikkam 'like' ano 'unlike' ano ennu.
Thursday, May 17, 2012 at 12:00:00 PM GMT+3
ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം ..എന്നെ ഇഷ്ടപ്പെട്ടില്ല എന്നും പറഞ്ഞാണ് പോക്കെങ്കില്‍ വെട്ടി മുണിങ്ങ്യ ചായെടെം പലഹാരത്തിന്റെം കാശ് ഇവിടെ വെച്ചിട്ട് പോയാല്‍ മതി . ഇല്ലെങ്കില്‍ ഫേസ് ബൂകിലൂടെ ഇയാളുടെ ഫേസ് നാട്ടാരറിയും .
Thursday, May 17, 2012 at 12:06:00 PM GMT+3
എന്റെ ബോയ്ഫ്രന്റ് ഓൺലൈനിലുണ്ട്.... ഇങ്ങള് എന്നെ പെണ്ണ് കാണാൻ വരണ ബിവരം ഓനോട് പറഞ്ഞിരുന്നു... :)))
Thursday, May 17, 2012 at 2:09:00 PM GMT+3
എനിക്ക് ഇഷ്ടായി i LIKE u
Thursday, May 17, 2012 at 2:57:00 PM GMT+3
((((((((((((please note)))))))))))))
കമന്റ് എഴുതുന്നവര്‍ നിര്‍ബന്ധമായും പ്രസ്തുത പോസ്റ്റ് "ഷെയര്‍ " ചെയ്തിരിക്കണം.
(ഷെയര്‍ ചെയ്യാത്തവരുടെ കമന്റ് അസാധുവായി പരിഗണിക്കും).
ബ്ലോഗില്‍ കമന്റ് കോളത്തിനു തൊട്ട് മുകളിലായി കാണുന്ന ഓറഞ്ച് നിറത്തില്‍ ഷെയര്‍ എന്ന
ബട്ടണില്‍ ക്ളിക്കിയാല്‍ ബ്ലോഗ്ഗ് യൂസേഴ്സിനു ഈ പോസ്റ്റ് ഷെയര്‍ ചെയ്യാവുന്നതാണ്.
Thursday, May 17, 2012 at 11:01:00 PM GMT+3
ങ്ങളെന്തേയി ഫോണിക്കൂടി പറഞ്ഞേ ? ങ്ങൾക്ക് ബാങ്കില് അക്കൗണ്ടേ ള്ളൂ,ഫേയ്സ് ബുക്കില് ല്യാ ന്നോ ? ഞാ ബടെ ങ്ങൾക്ക് ഇന്റെ ഫേയ്സ് ബുക്ക് അക്കൗണ്ട് കാണിച്ചേരാൻ വേണ്ടി വിളിച്ചതാ, ഞാൻ അതും തൊറന്ന് കൊറേ നേരായി ങ്ങളിം കാത്ത് വിടിരിക്കാൻ തൊടങ്ങീട്ട്.! ന്നെ കെട്ടണെങ്കീ ങ്ങൾക്കും ഒന്ന് വേണം,ല്യങ്കീ ശര്യാവൂല. അത്വോണ്ട് ഞാ ങ്ങളെ ഫേയ്സ് ബുക്കും തൊറന്ന് കാത്തിരിക്ക്വാ ഇബടെ,കൊറേ നേരായിട്ട്,നോക്കീം!
Friday, May 18, 2012 at 11:49:00 AM GMT+3
bappanod 50 pavanum 50 cent rubber thottavum 5 laksham roopayum chothicholaamennu vakku thannalee njan nikkahinu sammathikku.....
Friday, May 18, 2012 at 12:48:00 PM GMT+3
bappanod 50 pavanum 50 cent rubber thottavum 5 laksham roopayum chothicholaamennu vakku thannalee njan nikkahinu sammathikku.....
Friday, May 18, 2012 at 12:49:00 PM GMT+3
"നിക്കാഹ്.കോം ക്കാര് പറഞ്ഞപോലെ ഇങ്ങളെ കാണാന്‍ നല്ല മോന്ജോക്കെണ്ട്... ആ ചോരിലെ ഷോ കേയ്സില്‍ ഇരിക്കണ കപ്പോളും, ഷീല്‍ഡോളും കണ്ടാ ? സ്കൂളിലും കോളേജിലും പഠിക്കുമ്പ എനക്ക് പല തരം വരോള്‍ക്ക് കിട്ട്യേതാ !!!!
അതോണ്ട് കെട്ടികഴിഞ്ഞാല്‍ ഞാന്‍ ഒരു ലക്ഷ്മണരേഖ വരക്കും. അത് മാറി കടക്കില്ലെന്ന് ഇബടെ വെച്ച് ഒരു സത്യം ചെയ്തോലിന്‍ ... ഞമ്മക്ക് മുന്നോട്ട് പൂവാം !!!! എന്ത്യേ ..അതന്നെ ല്ലേ"
Friday, May 18, 2012 at 1:23:00 PM GMT+3
അതേയ്... ങ്ങളേക്ക് പുടിക്കാഞ്ഞിട്ടല്ല. യ്കൂരാളേനെ ഇഷ്ടാണ്. അയാളിപ്പൊ ഗൾഫിലാണ്.ഈ പ്രാവശ്യം നാട്ടില് വന്നാ ന്നെ ചോയിക്കാന്ങ്ങ്ട് വരും. ഇപ്പ എന്തോ കാർട്ടൂണിന് കമന്റെഴുതണ മത്സരോ എന്തോ നടത്ത്വാ. അതിന്റെ തെരക്ക് കഴിഞ്ഞാ ഇങ്ങ്ട് നാട്ടിക്ക് വരും ന്നാ മൂപ്പര് പറഞ്ഞേക്ക്ണ്.
Friday, May 18, 2012 at 3:04:00 PM GMT+3
njingal njammalae veendum kaettaan poguva!!!!!!!! athu njamlkku peruthu ishtam aayi kaeto???
Friday, May 18, 2012 at 6:58:00 PM GMT+3
ഈ സംരഭത്തിനു എല്ലാവിധ ആശംസകളും നൗഷാദ് ഭായ് ...!!
Friday, May 18, 2012 at 7:00:00 PM GMT+3
ജ്ജ് ആ അലമാരീലിരിക്കണ ട്രോഫ്യോളു കണ്ടാ.... ഒൻപതിലു തോറ്റിട്ട് ന്റെ കൂടെ ക്ലാസ്സിലിരുന്ന ഷുക്കുറല്ലേ ഇയ്യ് ?
പത്താം ക്ലാസ്സും ഗൾഫും കൊണ്ട് പെണ്ണ് കെട്ടാനിറങ്ങിയേക്കുവാ പഹയാ ? വെക്കം പൊക്കോളി.... പുയ്യാപ്ലേനെയൊക്കെ ഞാ ഫേസ്ബുക്കിലു മുന്നേ കണ്ട്പിടിച്ച്രിക്കണു
Friday, May 18, 2012 at 7:09:00 PM GMT+3
പെണ്ണ്‌കെട്ടലൊക്കെ ഔട്ടോഫ് ഫാഷനല്ലേ ഇക്കാ... നമുക്ക് ലൈനടിക്കാം..
Saturday, May 19, 2012 at 6:31:00 AM GMT+3
നിങ്ങള്ടെ ഫേസ്ബുക്ക് ഐടിയും ഓര്‍ക്കുട്ട് ഐടിയും തരി. . ബാക്കി നമുക്ക് അവിടന്ന് പറയാം . . . :P
Saturday, May 19, 2012 at 6:42:00 AM GMT+3
മറുപടിയോ ?? ഇങ്ങള്‍ടെ വാളില്‍ പോസ്റ്റ് ചെയ്തിടുണ്ട്..
പിന്നെ കല്യാണക്കാര്യം ഇങ്ങള്‍ടെ ഫ്രണ്ടും ചോദിച്ചിരുന്നു....എന്റെ ആ മറുപടി ഓനുകൂടി ഒന്ന് ഷെയര്‍ ചെയ്തേക്ക്....
Saturday, May 19, 2012 at 8:12:00 AM GMT+3
കല്യാണം കഴിഞ്ഞാല്‍ എന്നേം കൂടി ഗള്‍ഫില്‍ കൊണ്ട് പോകാമെന്കില്‍ ഞാന്‍ സമ്മതിക്കാം പക്ഷെ സൌദിയില്‍ ആണെന്കില്‍ എനിക്ക് സമ്മതമല്ല
Saturday, May 19, 2012 at 8:38:00 AM GMT+3
നമ്മക്ക് ആദ്യം ഫെസ് ബുക്കില്‍ കല്യാണം കഴിക്കാം , എന്നിട്ട് ഇഷ്ടയെങ്കില്‍ ശരിക്കും കെട്ടാം ..
Saturday, May 19, 2012 at 1:51:00 PM GMT+3
AYYE IPPOYUM FACEBOOK IL ORU ACCOUNT KOODI ILLE........
ENTE BARTHAAVU FACEBOOKIL ILLA ENNU PARAYAAN ENIKKU NAANAM AAKUNNU....
ATHU KONDHU ENIKKU EA KALIYANATHINU SAMMATHAM ALLA.......
Saturday, May 19, 2012 at 3:36:00 PM GMT+3
ന്റെ പേര് പാത്തുമ്മ ന്നാണെങ്കിലും ആ പേരില് പേസ് ബുക്ക് തൊടങ്ങ്യപ്പൊ ഒരു കോന്തനും തിരിഞ്ഞ് നോക്കീലാ. പിന്നെ "ടെനുമ" ന്ന പേരാക്കി പരിസ്കരിച്ചപ്പൊ ലൈകട്യോണ്ടും കമന്റട്യോണ്ടും ഇരിക്കാന്‍ ബജ്ജാന്നായി. അപ്പൊ ഇങ്ങളും ന്നെ ആ പേര് ബിളിച്ചാ മതി.
Saturday, May 19, 2012 at 3:55:00 PM GMT+3
അമീര്‍ഖാന്‍റെ ബോഡിഷേപ്പും, ജോണ്‍ എബ്രഹാമിന്‍റെ സിക്സ്പേക്കും പ്രിഥ്വിയുടെ ചിരിയും, ഹൃതിക്കിന്റെ സ്റ്റൈലും എന്റെ ഭാവി വരന് വേണമെന്ന് ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും പ്ലസ്സിലുമെല്ലാം ഞാന്‍ പോസ്റ്റ്‌ചെയ്തിട്ടുണ്ടല്ലോ! അതൊന്നും നോക്കാതെയാണോ ഞാഞ്ഞൂലുപോലെയുള്ള നിങ്ങള് എന്നെ കാണാന്‍ വന്നത്?
Saturday, May 19, 2012 at 11:47:00 PM GMT+3
ഹംറ്റി ടംറ്റി ലിറ്റില്‍ സ്റ്റാര്‍ പോലെ നിക്കണ്ട ,ഞമ്മള് തന്നെയാണ്" റിയ പാത്തുമ്മ ,ഇങ്ങള്‍ ഫേസ് ബുക്കില്‍ കണ്ട പാത്തുമ്മ
ബെറും "പാത്തുമ്മ " ഫേസ് ബുക്കില്‍ ഇട്ടപ്പോ ആര്‍ക്കും കണ്ണില്‍ പിടിച്ചീല ,ഇപ്പത്തെ പാഷന്‍ ആണല്ലോ ..റിയ ,സിയ ,ഫിദ,ഹന്ന,ഹിസ,നൂറ ,തുടങ്ങിയ രണ്ടക്ഷരം പസ്റ്റും,വാല് പോലെ പാത്തുമ്മ എന്നത് ലാസ്റ്റും ഇടണത് ,അത് കൊണ്ട് ഇങ്ങക്ക് തന്ന id റിയ പാത്തുമ്മ ,ശുക്കൂറിനും,അപ്പറത്തെ നൌഷാദ്ക്കാകും ഞമ്മള് മാറ്റികൊടുത്തിന്,ഞമ്മളെ ഇഷ്ടായോ ഇങ്ങക്ക്? ഇഷ്ടായീച്ച sms വിടിന്‍ ,ഇപ്പൊ ലേശം തിരക്കുണ്ട്
Sunday, May 20, 2012 at 7:22:00 AM GMT+3
ആ.. ഇങ്ങള് ഗള്‍ഫ്കാരനാണല്ലേ..
ഫാമിലി വിസ ഉണ്ടേല്‍ മാത്രം ഇനിക്കീ കല്യാണത്തിന് സമ്മതമാണ്..
അല്ലാതെ പുലരും വരെ നെറ്റ് കോളും വിളിച്ചു പഞ്ചാര വര്‍ത്താനം പറഞ്ഞു അക്കര ഇക്കര നിന്ന് ജീവിതം തീര്‍ക്കാന്‍ ഞാനില്ല..
Sunday, May 20, 2012 at 8:02:00 AM GMT+3
'ഇക്ക് പ്പോ പയിന്യേയ് കയിഞ്ഞിട്ടേ ള്ളൂ.! ക്ക് ഞ്ഞും പഠിക്കണം,ഞാ പ്പോ ഫേയ്സ് ബുക്കില് ലൈക്കാനും ഷെയറാനും കമന്റാനും പോക്കാനും സപ്ക്രിപ്റ്റാനും ഒക്കെ പടിച്ച്വാ.! അത് കയിഞ്ഞ്ട്ട് ഇക്ക് തോന്ന്വാണെങ്കി നിക്കാഹ് കയിക്കാ ച്ച് ട്ടാ. ങ്ങളിപ്പൊ പൊയിക്കാണീം.! അതേപ്പ ഇക്ക് പറയാ ള്ളൂ.'
Sunday, May 20, 2012 at 8:42:00 AM GMT+3
'ന്ത് ങ്ങള് പേപ്പറില് പരസ്യം കൊടുത്തേര്ന്നൂ ന്നോ.? അത്ണ്ടോ ന്ന് ങ്ങള്ക്ക് ന്നോട് ചോയിക്കാൻ മട്യൊന്നും മാണ്ട. ക്ക് വായിനാറ്റം ണ്ടോ ന്നറിയാൻ ങ്ങള്ങ്ങ്ട് അട്ത്തിക്ക് വന്നോക്കിം.! ങ്ങള് നിന്ന്ങ്ങ്നെ വെയർക്കാണ്ട ന്റട്ത്തിക്ക് ങ്ങ്ട് വരീം ന്ന്.'
Monday, May 21, 2012 at 8:47:00 AM GMT+3
നിങ്ങളെ എനിക്ക് നന്നായി അറിയാം... അന്നൊരു ബ്ലോഗർ പെൺകുട്ടിയുടിക്ക് മോശം മെസേജ് അയച്ച് ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ ആളല്ലെ?
Monday, May 21, 2012 at 10:05:00 AM GMT+3
വെക്കാനും വെളമ്പാനുമൊന്നും എനിക്ക് സമയണ്ടാവൂല.. ഫെയ്സ്ബുക്കിൽ ഇത്തിരി പണിയുള്ളതാ....
Monday, May 21, 2012 at 10:09:00 AM GMT+3
ഇങ്ങളെ ഫെയ്സ്ബുക്കിലെ ആക്ടിവിട്ടീസൊക്കെ ഒന്ന് പരിശോധിക്കട്ടെ... എന്നിട്ട് പറയാം.....
Monday, May 21, 2012 at 10:14:00 AM GMT+3
((((((((((((please note)))))))))))))
കമന്റ് എഴുതുന്നവര്‍ നിര്‍ബന്ധമായും പ്രസ്തുത പോസ്റ്റ് "ഷെയര്‍ " ചെയ്തിരിക്കണം.
(ഷെയര്‍ ചെയ്യാത്തവരുടെ കമന്റ് അസാധുവായി പരിഗണിക്കും).
ബ്ലോഗില്‍ കമന്റ് കോളത്തിനു തൊട്ട് മുകളിലായി കാണുന്ന ഓറഞ്ച് നിറത്തില്‍ ഷെയര്‍ എന്ന
ബട്ടണില്‍ ക്ളിക്കിയാല്‍ ബ്ലോഗ്ഗ് യൂസേഴ്സിനു ഈ പോസ്റ്റ് ഷെയര്‍ ചെയ്യാവുന്നതാണ്.
Monday, May 21, 2012 at 11:02:00 AM GMT+3
face bookil ningade orginal ID ethanu ningade photoyil kure ID undallo
Monday, May 21, 2012 at 9:13:00 PM GMT+3
“നിക്കാഹ് കയിക്കാൻ പോന്ന പെണ്ണിന്റെ ഉമ്മയാ,,,,, ന്റെ മോള് ഫെയ്സ്‌ബുക്കിലെ അക്കൌണ്ടെല്ലാം ഡിലീറ്റ് ചെയ്തിറ്റിപ്പം മെയ്ക്കപ്പ് ചെയ്യാൻ പോയിരിക്ക്യാ,,, മോനിബ്ടെ കുത്തിര്‌ന്നാട്ടെ; അത്‌വരെ ഞമ്മക്ക് രണ്ട് ബർത്താനം പറയാലൊ,,,”
Tuesday, May 22, 2012 at 7:27:00 AM GMT+3
ഇങ്ങേളുടെ FB-ID ഒന്ന് തന്നോളീ, ഞാന്‍ ഷെയര്‍ ചെയ്തു എത്ര ലൈക് കിട്ടുമെന്ന് നോക്കട്ടെ, എന്നിട്ട് പറയാം കല്യാണത്തിന് സമ്മതമാണോ എന്ന് !!!
ramshad
Tuesday, May 22, 2012 at 3:55:00 PM GMT+3
ന്റെ വാപ്പ നിര്‍ബന്ധിച്ചോണ്ടാ ഞമ്മള് ങ്ങളെ മുന്നില് ബന്നത്.
ഇക്കിഷ്ടം പേസ് ബുക്ക് മൊയലാളി സുക്കരാക്കാനേണ്
ഞമ്മള് സുക്കര്‍ബര്‍ഗാക്കാക്ക് "ഇക്ക് ങ്ങളെ ഇഷ്ടാണ്" ന്ന് പറഞ്ഞ് ഒരു മേസേജയച്ചിട്ടിണ്ട്...
മൂപ്പര്‍ക്ക് ന്നെ ഇഷ്ടായീലങ്കി ങ്ങളെ ഞമ്മള് കെട്ടിക്കോളാ...
മൂപ്പരെ മറുപടി വരണ വരെ ങ്ങള് ഓണ്‍ലൈനില് നിക്കിം....
Wednesday, May 23, 2012 at 11:51:00 AM GMT+3
ന്ത് മുന്നെ പ്രേമിച്ചിട്ട് ണ്ടോ ന്നോ ???
ആദ്യായിട്ടാ ഞമ്മള് ഒരു ആണിനോട് ഇങ്ങനെ ഒറ്റക്ക് നിന്ന് ബര്‍ത്താനം പറയ്‌ണത് !!!
പിന്നേയ് നൊണ പറച്ചില് മത്സരത്തിന് ഇക്ക് കിട്ട്യ സമ്മാനങ്ങളാ ആ ഷോകേസില് ഇരിക്കിണത്.
Wednesday, May 23, 2012 at 4:42:00 PM GMT+3
((((((((((((((((((((((((((((((((CLOSED!!!!!!!!!!!!!!!!!!!!!))))))))))))))))))))))))
Wednesday, May 23, 2012 at 10:02:00 PM GMT+3
ഈ മല്‍സരം ഇവിടെ അവസാനിക്കുന്നു. ഇനിയുള്ള കമന്റുകള്‍ ജഡ്ജസ് പരിഗണിക്കുകയില്ല.
പങ്കെടുത്ത എല്ലാവര്‍ക്കും ഒരായിരം നന്ദി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ അറിയിക്കുന്നതാണ്. നന്ദി, നമസ്കാരം!
Wednesday, May 23, 2012 at 10:10:00 PM GMT+3
Post a Comment