ദൃശ്യമാധ്യമങ്ങളും വിവരവിനിമയ സാങ്കേതികതയും തുറന്നിട്ട അതിരുകളില്ലാത്ത സാംസ്ക്കാരിക അധിനിവേശം പലതിന്റേയും നിര്‍വചനങ്ങളെ നിഷ്ക്കരുണം പൊളിച്ചെഴുത്ത് നടത്തുന്ന പുതു യുഗത്തില്‍ കേരളത്തിന്റെ മാറി മറിഞ്ഞു വരുന്ന സാംസ്കാരിക നിലവാരത്തിന്റെ വ്യക്തമായ പ്രതിഫലനം മറ്റേതു രംഗത്തുമെന്ന പോലെ ബ്ലോഗ്ഗ് രംഗത്തും ഏറ്റക്കുറച്ചിലുകളോടെ വ്യക്തമാകുന്ന ദൃശ്യം കഴിഞ്ഞ വര്‍ഷങ്ങളിലെ മലയാള ബ്ലോഗ്ഗ് ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
--------------
സമകാലിക സംഭവങ്ങളില്‍ ശക്തിയുക്തം പ്രതികരിക്കാന്‍ സാധാരണക്കാരന്റെ ഉത്തമ മാധ്യമമായി ബ്ലോഗ്ഗ് രംഗം വളര്‍ന്നതും തീവ്രമായ പ്രതികരണം സമൂഹത്തിലേക്ക് ആഞ്ഞടിപ്പിക്കാന്‍ ബ്ലോഗ്ഗിലൂടെ എഴുത്തുകാരനു കഴിയുന്നു എന്നതും തന്നെയാവാം "വെറുമൊരു ആത്മപ്രകാശന മീഡിയം " എന്നതിലുപരി ബ്ലോഗ്ഗിനെ സവിശേഷ പരിഗണനക്കര്‍ഹമാക്കുന്നത്.-ശ്രീ.ബഷീര്‍ വള്ളിക്കുന്നിന്റെ "പ്രീജ ശ്രീധരന്‍ ഒരു വോട്ട്" ശ്രദ്ധേയന്റെ "പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!" തുടങ്ങിയ ബ്ലോഗ്ഗ് പോസ്റ്റുകള്‍ ഇതിനു മികച്ച ഉദാഹരണങ്ങളായി എടുത്ത് കാണിക്കാവുന്നതാണു.
തെരഞ്ഞെടുപ്പ് വേളയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ബ്ലോഗ്ഗും ഫേസ്കുക്ക്, ബസ്സ് , ഓര്‍ക്കൂട്ടു ശൃംഘലകളില്‍ മിക്കവരും (പലപ്പോഴും അതിരുവിട്ടെങ്കിലും) സജീവമായി ഇടപെട്ടതും ഉപയോഗിച്ചതും ഇതിനോട് കൂട്ടിവായിക്കാം.
--------------
ബ്ലോഗ്ഗ് മീറ്റിലൂടെ നേടുന്ന സൗഹൃദം,ബ്ലോഗ്ഗേഴ്സ് മുന്‍ കൈ എടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയുള്ള കൂട്ടായ ആശയ സംവാദവും ചര്‍ച്ചകളും,ഒട്ടനവധി സാങ്കേതിക വിദഗ്ധരുടെ സൗജന്യമായ സഹായ സന്നദ്ധത, സീനിയര്‍ എഴുത്തുകാര്‍ നവാഗതര്‍ക്ക് നല്‍കുന്ന പ്രോല്‍സാഹനം, ബ്ലോഗ്ഗ് രംഗത്തേക്ക് പുതിയവരുടെ വന്‍ തള്ളിക്കയറ്റം, ബ്ലോഗ്ഗ് വായനക്കാരിലുണ്ടായ അല്‍ഭുതകരമായ വളര്‍ച്ച, ഏറ്റവും ഒടുവിലിതാ ഈ ആണ്ടിലെ ഏറ്റവും ശ്രദ്ധേയമെന്ന് വിശേഷിപ്പിക്കാവുന്ന പുത്തന്‍ ആശയത്തിന്റെ സാക്ഷാല്‍ക്കാരവും അര്‍ങ്ങേറുകയാണു. വിപുലമായ തയ്യാറെടുപ്പുകളോടെ ബ്ലോഗ്ഗര്‍മാരുടെ ആസ്ഥാനമന്ദിരം തിരുവനന്തപുരം കോവളം ജങ്ഷനില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുകയാണു. ഇവയൊക്കെ ഇന്റര്‍നെറ്റ് ലഭ്യതയും ഉപഭോഗവും വര്‍ദ്ധിച്ച ഈ വേളയില്‍ ശുഭകരമായി ഒരു വശത്ത് നാം കാണുമ്പോള്‍ അതോടൊപ്പം തന്നെ വളര്‍ന്നു വരുന്ന, നിരുല്‍സാഹപ്പെടുത്തേണ്ട ചിലത് മറു ഭാഗത്തും കാണുന്നു.
------
മുഖ്യ ധാരാ എഴുത്തുകാരുടെ ബ്ലോഗ്ഗേഴ്സിനെതിരെയുള്ള നിരന്തരം തൊടുത്ത് വിടുന്ന പരിഹാസ ശരങ്ങള്‍ , ബ്ലോഗ്ഗെഴുത്ത്കാരുടെ വായനയുടെ കുറവ്, ഭാഷാ പ്രയോഗത്തിലെ പോരായ്മ- അക്ഷരപ്പിശകുകളുടെ സമ്പന്നത, മറ്റൊരു ബ്ലോഗ്ഗറുടെ പോസ്റ്റുകള്‍ ക്രെഡിറ്റോ ലിങ്കോ കൊടുക്കാതേയോ സ്വന്തം പേരില്‍ ത ന്നെയോ ഉള്ള ചില കുബുദ്ധികളുടെ പുന:പ്രസിദ്ധീകരണം.(ഈയ്യിടെ ഒരു വിരുതനെ ബ്ലോഗ്ഗേഴ്സ് കയ്യോടെ പിടികൂടി. ആരാന്റെ പോസ്റ്റെടുത്ത് ടിയാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയത് എഴുപതിലധികം ബ്ലോഗ്ഗുകളാണു!). ബ്ലോഗ്ഗ് മീറ്റ് നടക്കുമ്പോള്‍ തോളില്‍ കയ്യിട്ട് പൊട്ടിച്ചിരിച്ച് ഫോട്ടോ എടുക്കുന്നവര്‍ തന്നെ വിവാദങ്ങളുമായി അടുത്തദിവസം സൈബര്‍ സെല്‍,പൊലീസ് കേസ്തുടങ്ങിയ ആരോപണ പ്രത്യാരോപണ ഭീഷണികള്‍ നടത്തി രംഗത്ത് വരിക.
ഇതൊക്കെ ഉപരിപ്ലവം എന്നോ താല്‍ക്കാലികം എന്നോ നിസ്സാരവല്‍ക്കരിക്കാം.
------
എന്നാല്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ മോണിട്ടര്‍ സ്ക്രീനിന്റെ പരിധിവിട്ട് "സൈര്‍പ്രൈസ്" വിസിറ്റുകള്‍ക്ക് വേദിയൊരുക്കുമ്പോഴാണു ചിലരുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ വായനക്കാര്‍ ഒന്നടങ്കം ശങ്ക പ്രകടിപ്പിക്കുന്നതും വിവാദങ്ങള്‍ പൊട്ടിമുളക്കുന്നതും.
------
പ്രോഫൈല്‍ ഡീറ്റയില്‍സ്,ഫോട്ടോസ്,ഈമെയില്‍,ചാറ്റിംഗ് തുടങ്ങിയ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മറുതലക്കല്‍ ഇരകള്‍ക്കായ് വലയൊരുക്കുന്ന കഴുകക്കണ്ണുകളെ നാം തിരിച്ചറിയാതെ പോകും എന്ന പാഠം നമുക്കിത് നല്‍കുന്നുണ്ട്.
------
ബൂലോകം അതിന്റെ നന്മകളാലും പ്രത്യാശകളാലും പ്രശോഭിതമാവുന്ന പുതിയ കാലഘട്ടത്തില്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ കൊതിക്കുന്ന നവ ബ്ലോഗ്ഗേഴ്സ് പ്രത്യേകിച്ചും സ്ത്രീ ബ്ലോഗ്ഗേഴ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമീപകാല വിവാദം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇവിടെ അന്വേഷണവിധേയമാക്കുന്നു.
ഈ രംഗത്തെ പ്രഗല്‍ഭരും പരിചയ സമ്പന്നരും പുതുമുഖങ്ങളും ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയുന്നു.
----*********************************************************************************************-----

ബ്ലോഗ്ഗിലും പ്രസിദ്ധീകരണ രംഗത്തും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന ബ്ലോഗ്ഗേഴ്സ് ബഹുമാനത്തോടെ ലീല ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യുന്ന ശ്രീമതി ലീല.എം.ചന്ദ്രന്‍
തന്റെ അനുഭവം പങ്കുവെക്കുന്നു.
സ്മൃതികള്‍, ജന്മസുകൃതം എന്നിങ്ങനെ രണ്ടു ബ്ലോഗ്ഗുകള്‍ ഉണ്ട് റ്റീച്ചര്‍ക്ക്.
------
------
എന്റെ മകന്‍ ശരത് ആണ് എന്നെ ബ്ലോഗിന്റെ ലോകത്ത് കൊണ്ടുവന്നത്.
അവന്‍ ഏറെ ബഹുമാനിച്ചിരുന്ന മാണിക്യം ,ഡോണ തുടങ്ങിയവരുടെ ബ്ലോഗുകളാണ് എന്നെയും ബൂലോകത്തേയ്ക്ക് കൊണ്ടുവരാന്‍ അവനെ പ്രേരിപ്പിച്ചത്.
------
എന്റെ കഥ,കവിതകള്‍ക്കായി "ജന്മസുകൃതം", "സ്മൃതികള്‍" എന്നീ ബ്ലോഗുകള്‍ ക്രിയേറ്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നത് അവനാണ്.
കമ്പ്യൂട്ടര്‍ എന്തെന്നറിയാതിരുന്ന എനിക്ക് വേണ്ടി ഓര്‍ക്കുട്ട് , മെയില്‍ ഐഡി എന്നിവയും അവന്‍ സൃഷ്ടിച്ചു തന്നു.അവന്റെ ഫ്രണ്ട്സിനെ എന്റെയും ഫ്രാണ്ട്സാക്കി.
ചില ഉദാഹരണങ്ങള്‍ കാണിച്ചുതന്ന് സൈബര്‍ ലോകത്തെ ചില ചതിക്കുഴികളും എന്നെ ബോധ്യപ്പെടുത്തി.ക്രമേണ ഞാന്‍ സ്വന്തമായി ബ്ലോഗ് കൈകാര്യം ചെയ്തു തുടങ്ങി.
------
അറിയുന്നവരെയും അറിയാ ത്തവരെയും ഒരുപോലെ കാണുന്നതിന്റെ പേരിലും ഗ്രൂപ്പ് ഐഡി കളിലെയ്ക്ക് പോസ്റ്റ് ലിങ്ക് അയക്കുന്നതിന്റെ പേരിലും പലപ്പോഴും അവന്‍ എന്നെ ശകാരിച്ചു.
ഫ്രണ്ട്സ് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അവന്‍ നിര്‍ദ്ദേശിച്ചു.
ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇടയില്‍ കടന്നു കൂടി സഭ്യമല്ലാത്ത ചാറ്റി നെത്തിയ ചില കീടങ്ങളെ അപ്പോള്‍ തന്നെ വെട്ടിമാറ്റി.ഞാനൊരു rtd.ടീച്ചര്‍ ആണെന്ന് പരിചയപ്പെടുത്തുമ്പോള്‍ അതിനര്ഹമായ ബഹുമാനം മറുഭാഗത്തുനിന്നും ഇല്ലെന്നു ബോധ്യമാകുന്ന ഒരു ചാറ്റും തുടരില്ല.
എന്തായാലും ഒരു ബ്ലോഗര്‍ എന്നനിലയില്‍ ദുരനുഭവങ്ങള്‍ ഒന്നും എനിക്കുണ്ടായിട്ടില്ല.അകലെയാണെങ്കിലും ഓരോ നിശ്വാസങ്ങളിലും എന്റെ മകന്റെ കരുതല്‍ ഉള്ളതുകൊണ്ടാകാം.
------
എന്നാല്‍ എല്ലാര്ക്കും അതിനു കഴിഞ്ഞെന്നു വരില്ലല്ലോ.
ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളുണ്ട്.
പരസ്പരം കണ്ടിട്ടില്ലെങ്കിലും സംസാരിച്ചിട്ടില്ലെങ്കിലും ആളെ പരിചയമില്ലെങ്കില്‍ പോലും പിന്തുടരുന്ന ബ്ലോഗുകളോട് വല്ലാത്ത ഒരടുപ്പം ഉണ്ടാകും.ബ്ലോഗുമീറ്റുകളില്‍ വച്ചാണ്എനിക്കത് കൂടുതല്‍ ബോധ്യമായത്.
------
ദൂരെ ആയിരുന്ന ബന്ധുവിനെ അടുത്തുകണ്ട തോന്നലാണ് അപ്പോഴുണ്ടാകുന്നത്.ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുന്നു.നിത്യപരിചയം പോലെ സംസാരിക്കാനാകുന്നു...
പക്ഷെ അവിടെ പാരപണിയുന്നവരെയും ചതിയന്മാരെയും തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്നം ......
അതിനെന്തു പ്രതിവിധിയാണ് വേണ്ടത്?
ഒരു പരിധിയില്‍ കവിഞ്ഞു ആരെയും വിശ്വസിക്കരുത്.
അനാവശ്യമായ ചാറ്റുകളും മെയിലുകളും ഒഴിവാക്കുക.
തുടരാന്‍ ആഗ്രഹിക്കാത്ത സൌഹൃദങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കുക.
ഇഷ്ടപ്പെടാത്ത മെയിലുകള്‍ക്ക് ഒരിക്കലും മറുപടി കൊടുക്കാതിരിക്കുക.
സ്വകാര്യ ദുഃഖങ്ങള്‍ പൊതു ചര്‍ച്ചയ്ക്കു വിട്ടു കൊടുക്കാതിരിക്കുക.(അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം)
ഒരു കാര്യം ഓര്‍ക്കുക.
------
നമ്മുടെ വിരല്‍ തുമ്പിലാണ് കാര്യങ്ങള്‍ .അടഞ്ഞ ജനാലകള്‍ തുറന്നു നോക്കി എന്തിന് വിലപിക്കണം.
തല്‍ക്കാലും അത് അടഞ്ഞുതന്നെ കിടക്കട്ടെ എന്ന് വച്ചാല്‍ മതിയല്ലോ.
സര്‍വോപരി ഒരമ്മയുടെ സ്ഥാനത്ത് നിന്നും പറയട്ടെ
ബൂലോകത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണു നിറയാന്‍ ഇടവരുത്തുന്ന ഒന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കട്ടെ.
-
----*********************************************************************************************--

ശാന്ത കാവുമ്പായി ബൂലോകത്ത് അറിയപ്പെടുന്ന നാമമാണു.സീനിയര്‍ ബ്ലോഗ്ഗറായ ശാന്ത ടീച്ചര്‍ തന്റെ കാഴ്ച്ചപ്പാട് ശക്തമായ ഭാഷയില്‍ തന്നെ അവതരിപ്പിക്കുന്നു.
"മോഹപ്പക്ഷി" എന്ന ബ്ലോഗ്ഗുമായി ബ്ലോഗ്ഗില്‍ സജീവമായ ടീച്ചറുടെ രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
------
2009 ഫെബ്രുവരിയിലാണ് ഞാനാദ്യമായി ബൂലോകത്ത് കാലു കുത്തിയത്.അന്നത്തെ എന്നില്‍ നിന്നും ഞാന്‍ ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്.മാറി എന്നല്ല പുരോഗമിച്ചു എന്നാണ് പറയേണ്ടത്.അതിനെന്നെ സഹായിച്ചത് ബ്ലോഗിലെ സഹോദരങ്ങളാണ്.അവര്‍ പകര്‍ന്നു തന്ന ആത്മവിശ്വാസമാണ് എന്റെ കൈമുതല്‍.ആദ്യകാലത്തെ എന്റെ പ്രചോദകര്‍ പുരുഷന്മാരായ ബ്ലോഗര്‍മാരാണ്.പിന്നീടാണ് സ്ത്രീകളെ പരിചയപ്പെടുന്നത്.
------
നിര്‍ല്ലോഭം സ്നേഹവും സഹകരണവും തന്നതല്ലാതെ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല.എന്റെ ഐഡന്റിറ്റി മറച്ചുവെച്ചുകൊണ്ടല്ല ഞാന്‍ ബ്ലോഗില്‍ പ്രവേശിച്ചത്.ഫോട്ടോ,സ്ഥലം,പേര് എല്ലാം വ്യക്തമായി കൊടുത്തിട്ടുണ്ട്.ശാന്ത കാവുമ്പായി എന്ന പേരില്‍ നിന്നു തന്നെ നിഷ്പ്രയാസം എന്നെ ആര്‍ക്കും കണ്ടെത്താന്‍ കഴിയും.എന്നിട്ടും ഇതുവരെ ആരും എന്നെ ശല്യപ്പെടുത്തിയിട്ടില്ല.
------
ബ്ലോഗില്‍ മറ്റുള്ളവര്‍ എന്റെ എഴുത്തിനെയാണ് വിലയിരുത്താറുള്ളത്.ഓര്‍ക്കൂട്ട് തുടങ്ങിയ സോഷ്യല്‍ സൈറ്റുകളിലുള്ള ചിലര്‍ നല്ല സാരിയാണ് സുന്ദരിയാണ് എന്നൊക്കെ പറയാറുമുണ്ട്.അതൊക്കെയൊരു കൊച്ചുതമാശയായിട്ടേ ഞാന്‍ കാണാറുള്ളൂ.
ജിമെയില്‍ ചാറ്റില്‍ ചില ചെക്കന്മാര്‍ ഇത്തിരി ലൈംഗികവിഷയങ്ങല്‍ സംസാരിക്കാന്‍ താല്പര്യപ്പെടാറുണ്ട് എന്നതൊരു വാസ്തവമാണ്.അപ്പോല്‍ ആദ്യം അവരെ കുറച്ച് കളിയാക്കും.മിക്കവരും അതോടെ സോറി പറഞ്ഞ് പോകും.കുറച്ചുകൂടി തൊലിക്കട്ടിയുള്ളവര്‍ അതുകൊണ്ടും പോവില്ല.അവരെ വിളിക്കാന്‍ നല്ല മുട്ടന്‍ തെറി എന്റെ നാക്കില്‍ സ്റ്റോക്കുണ്ട്.ആവശ്യംപോലെ അതെടുത്ത് പ്രായോഗിക്കാന്‍ എനിക്കൊരു മടിയുമില്ല.എന്നിട്ടും പോകാത്ത പൂവാലന്മാരെ ഞാനങ്ങ് ബ്ലോക്ക് ചെയ്യും.ആരെങ്കിലും ഇതൊക്കെ പറഞ്ഞ് എന്റെ മുമ്പിലെങ്ങാന്‍ വന്നാല്‍ അവര്‍ക്കെതിരെ സ്ത്രീ പീഡനത്തിനു കേസുകൊടുക്കും.ആഹാ..എന്നോടാ കളി!.
ഇപ്പോൾ മനസ്സിലായില്ലേ എന്നെ രക്ഷിക്കണേന്ന് നിലവിളിക്കാന്‍ എനിക്ക് മനസ്സില്ലെന്ന്.
പിന്നെ മറ്റൊരു കാര്യം ഈ ആണുങ്ങൾക്ക് ഇടിഞ്ഞുപോകാനൊരു മാനമില്ലെങ്കില്‍ എനിക്കിന്നലേ ഇല്ലാന്ന് കൂട്ടിക്കോ.പെണ്ണിനായിട്ട് ഒരു മാങ്ങാത്തൊലിയും നഷ്ടപ്പെടാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.എന്നെ എടീന്ന് വിളിച്ചാല്‍ എടാന്ന് വിളിക്കാന്‍ എന്റെ നാക്കും വഴങ്ങും.നിയമത്തിന്റെ സര്‍വപരിരക്ഷയും ലഭിക്കുന്ന ഞാനെന്തിനു ഭയപ്പെടണം?. ചുരുക്കിപ്പറഞ്ഞാൽ എന്റെ പുരുഷന്മാരേ ഞാന്‍ നിങ്ങളെക്കാള്‍ ഒട്ടും താഴെയല്ല. നമ്മുടെ പെണ്‍കുട്ടികള്‍ ഇങ്ങനെയൊരവസ്ഥയിലേക്ക് ഉയരണം.ഇന്നത്തെ പെണ്‍കുട്ടി എന്തിനാണ് ഭയപ്പെടുന്നത് ? അവളുടെ മാനസികാടിമത്തമാണ് കാരണം.
------
ആരെങ്കിലും ഒരു മെയിലയച്ചാലോ ഒരു മോശം കമന്റിട്ടാലോ അലിഞ്ഞുപോകുന്നതല്ല എന്റെ സ്ത്രീത്വം.അങ്ങനെ തുമ്മുമ്പോള്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങു പോട്ടെ. കുറെ മുമ്പ് എന്റെ വിദ്യാലയത്തില്‍ അത്ര സുഖമല്ലാത്ത രീതിയില്‍ ഒരാള്‍ പെണ്‍കുട്ടികളോട് പെരുമാറി എന്ന് ഞാനറിഞ്ഞത് ഒരു വനിതാദിനത്തിലായിരുന്നു.അന്ന് ഞാനെഴുതിയ ഒരു പോസ്റ്റുണ്ട്.’ആഘോഷിക്കാനൊരു വനിതാദിനം കൂടി’ കുറച്ച് രൂക്ഷവിമര്‍ശനം കിട്ടിയ ഒന്നാണത്.എന്റെ കാഴ്ചപ്പാടുകളോട് യോജിക്കാന്‍ കഴിയാത്തവര്‍ പ്രതികരിച്ചു എന്നേ ഞാൻ കരുതിയുള്ളൂ.
------
പ്രകൃതി നിലനിലക്കുന്നത് പ്രണയത്തിലും ലൈംഗികതയിലുമാണ്.അത് അശ്ലീലമായിട്ട് എനിക്ക് തോന്നിയിട്ടില്ല.മാത്രമല്ല ജീവന്‍ നിലനിര്‍ത്തുന്ന ആ പ്രക്രിയ വിശുദ്ധമാണെന്നു തോന്നിയിട്ടുമുണ്ട്. പുരുഷനു സ്ത്രീയോടും സ്ത്രീക്ക് പുരുഷനോടും പ്രണയം തോന്നണം.അവരത് പരസ്പരം പ്രകടിപ്പിക്കുകയും വേണം.രണ്ടുപേര്‍ക്കും തോന്നാതെ ചിലപ്പോള്‍ ഈ പ്രണയം ഏകപക്ഷീയമായും തോന്നാം.ആ വ്യക്തി മറ്റേയാളെ തന്റെ ഇഷ്ടത്തിനു പ്രേരിപ്പിക്കുന്നതിലും ഞാന്‍ തെറ്റൊന്നും കാണുന്നില്ല.മറ്റേയാള്‍ക്ക് തീരെ താല്പര്യമില്ലെങ്കില്‍ ‘എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്’ വെട്ടിത്തുറന്നു പറയുകയാണ് വേണ്ടത്.എന്നിട്ടും പിന്മാറാതെ ശല്യപ്പെടുത്തുകയാണെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കണം.
------
ആണിനും പെണ്ണിനും ഒരുപോലെ വിലയുള്ള,മാനമുള്ള,ഒരു സമൂഹമാണെന്റെ സ്വപ്നം.അവിടെ പീഡനമില്ല.പ്രണയമേയുള്ളൂ.അതിന് പെണ്‍കുട്ടികള്‍ ഇത്തിരി കൂടി ധൈര്യം കാണിക്കണം.അവനവന്റെ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ പ്രാപ്തരാവണം.പിന്നെ ഇതൊക്കെ ഇന്റര്‍നെറ്റില്‍ മാത്രമല്ല ഉള്ളത്.ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉള്ളതാണ്.
------
എവിടേയും ഞാന്‍ എന്നെ മറച്ചുവെക്കാനാഗ്രഹിക്കുന്നില്ല.ഇവിടേയുമങ്ങനെ തന്നെ!.
------
*****************************************************************************************-------
വനമാല ബ്ലോഗ്ഗുമായി സജീവമായി രംഗത്തുള്ള
സീനിയര്‍ ബ്ലോഗ്ഗര്‍ കുസുമം ആര്‍.പുന്നപ്ര അഭിപ്രായപ്പെടുന്നത് ഇങ്ങനെ..
------
ആരോഗ്യകരമായ കൂട്ടുകെട്ട് (ആണ്‍-പെണ്‍) എപ്പോഴും നല്ലതാണ്. പെണ്ണുങ്ങളുമായി കൂട്ടു കൂടാന്‍
ബൂലോകത്ത് താല്‍പ്പര്യം കൂടുതലാണ്. എന്നാല്‍ അധികം ആര്‍ക്കും നമ്മുടെ ഡിറ്റൈല്‍സ് ഒന്നും കൊടുക്കാതിരിയ്ക്കുക. വഴിവിട്ടുള്ള ചാറ്റിംഗും മെയിലുകളും കാണുമ്പോള്‍ നമുക്കൊരാളുടെ സ്വഭാവം അറിയാന്‍ പറ്റുമല്ലോ.അപ്പോള്‍ സൂത്രത്തില്‍ പിണങ്ങാതെ പിന്‍തിരിയുക. കൂടുതല്‍ ശല്യമാകുകയാണെങ്കില്‍ അവരുടെ മെയില്‍ ബ്ലോക്കു ചെയ്യുക.
------
ഇതേ പോലെ വല്ല ശല്യവും ഉണ്ടാകുകയാണെങ്കില്‍,വിശ്വസ്തനായ ഒരു മെയില്‍ ബ്ലോഗറുടെ സഹായം തേടുക. ഒപ്പം വീട്ടിലെ ബന്ധുക്കളുടെ സഹായവും.
------
പിന്നെ ഭൂലോകത്തു തന്നെയല്ലാ അതിനു വെളിയിലും ഇത്തരം കാര്യങ്ങള്‍, സാഹിത്യവുമായി പോകുമ്പോള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം എന്‍റ ഭര്‍ത്താവിന്‍റ വാക്കുകള്‍ എന്‍റ കാതുകളില്‍
മുഴങ്ങും. ഈ ഫീല്‍ഡ് അത്ര നല്ലതല്ല എന്നുള്ളത്. ഒരു 56 കാരി ആയതിന്‍റ ധൈര്യത്തിലാണ്
ഞാന്‍ പോകുന്നതെങ്കിലും "അയ്യോ തന്നെക്കണ്ടാല്‍ അത്രയും പറയില്ലെന്നു" പറഞ്ഞ് മുട്ടാന്‍
വരുന്ന ആശാന്‍മാരും ഉണ്ട്. അപ്പോഴെല്ലാം ഞാന്‍ തിരിച്ചു കൊടുക്കുന്നത് മധുരപ്പതിനേഴില്‍ ആലപ്പുഴയിലെ ഏറ്റവും പേരുകേട്ട മിക്‍സഡ് കോളേജില്‍ ഒരു ദുഷ്പേരും കേള്‍പ്പിക്കാതെ അതിജീവിച്ച ഒരു പുന്നപ്രക്കാരിയാണ് ഞാന്‍ എന്നു പറഞ്ഞാണ്.
--
-*****************************************************************************************-----

"മണിമുത്തുകള്‍" എന്ന ശ്രദ്ധേയയായ ബ്ലോഗ്ഗര്‍ബ്ലോഗ്ഗിനുടമ കുഞ്ഞൂസ് തന്റെ ബ്ലോഗ്ഗനുഭവങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു.
------
ബൂലോകത്തില്‍ നിന്നും ഇതുവരെ നല്ല അനുഭവങ്ങള്‍ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ. ആദ്യം മുതല്‍ തന്നെ ഫോട്ടോയുമായി തന്നെയാണ് ബ്ലോഗില്‍ വന്നത്. എഴുത്തിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും ഞാന്‍ അതുവരെ അറിയാത്ത ധാരാളം പേര്‍ പലപ്പോഴായി മെയില്‍ അയച്ചിട്ടുണ്ട്.അതിനൊക്കെ മറുപടിയും അയച്ചിട്ടുണ്ട്.അതുവഴി ഒരുപാടു ആണ്‍ - പെണ്‍ സൌഹൃദങ്ങളും ലഭിച്ചിട്ടുണ്ട്.....ലോകത്തിന്റെ പല കോണില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍.... കുറച്ചു ദിവസം ബ്ലോഗില്‍, മെയിലില്‍ കണ്ടില്ലെങ്കില്‍ അന്വേഷിക്കുന്ന സുഹൃത്തുക്കള്‍ ... അതൊക്കെ ഒരു സൗഭാഗ്യമായി കരുതുന്നു ഞാന്‍.
------
സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ അംഗമാണെങ്കിലും സജീവമല്ലാത്തതിനാല്‍ അതുവഴിയുള്ള ചാറ്റിങ് വളരെ അപൂര്‍വമായി മാത്രം. ആയതിനാല്‍ അതെപ്പറ്റി പറയാനുള്ള അനുഭവങ്ങള്‍ ഒന്നുമില്ല.എങ്കിലും, ഫോട്ടോയെപ്പറ്റിയുള്ള കമന്റുകള്‍, അപരിചിതരില്‍ നിന്നും ഇന്‍ബോക്സില്‍ പലതും ലഭിച്ചിട്ടുണ്ട്.അവയൊക്കെ അര്‍ഹിക്കുന്ന അംഗീകാരത്തോടെ ചവറ്റുകുട്ടയില്‍ തള്ളുകയും അവഗണിക്കുകയുമാണ് ചെയ്യാറ്....
------
എങ്കിലും ചില മുന്‍കരുതലുകളും സ്വീകരിക്കുന്നത് നല്ലതാണ്."prevention is better than cure" എന്നാണല്ലോ. പ്രത്യേകിച്ചും ദുസംഭവങ്ങള്‍ നിത്യവാര്‍ത്തയാവുന്ന ഇക്കാലത്ത്...
ചാറ്റിലൂടെ പരിചയപ്പെടുന്നവര്‍ക്കൊക്കെ ഫോണ്‍ നമ്പര്‍, അഡ്രസ് ഒക്കെ നല്‍കാതിരിക്കുക.
ദുരുപയോഗം ചെയ്യപ്പെടുന്ന രീതിയില്‍ ഉള്ള ഫോട്ടോകള്‍ ഇടാതിരിക്കുക.
മെയിലില്‍ /ചാറ്റില്‍ മാന്യത കൈവിടുന്നവരെ അവഗണിക്കുക, മറുപടി അര്‍ഹിക്കാത്ത മെയിലുകള്‍ക്ക് മറുപടി എഴുതാതിരിക്കുക, ബ്ലോക്ക് ചെയ്യുക.
മുന്‍കരുതലുകള്‍ എടുത്തിട്ടും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍,വീട്ടുകാരുടെ സഹായത്തോടെ നിയമ
നടപടികള്‍ കൈക്കൊള്ളുന്നതാവും നല്ലത്.
------
ഇല്ല,അല്ല, പറ്റില്ല എന്നൊക്കെ പറയേണ്ടിടത്ത് അതൊക്കെ സധൈര്യം പറയാനുള്ള തന്റേടം സ്ത്രീക്കുണ്ടാവണം. അത് ബൂലോകത്തില്‍ ആയാലും ഭൂലോകത്തില്‍ ആയാലും...!
---
-*****************************************************************************************------
ഒരു ഫോട്ടോ ബ്ലോഗ്ഗടക്കം അഞ്ചോളം ബ്ലോഗ്ഗുകള്‍ കൈകാര്യം ചെയ്യുന്ന ബൂലോകത്തെ സീനിയര്‍ ബ്ലോഗ്ഗര്‍ മിനി എന്ന സൗമിനി ചേച്ചീ തന്റെ നിലപാടുകള്‍ അക്കമിട്ട് നിരത്തുന്നു. മിനിക്കഥകള്‍ ആണു പ്രധാന ബ്ലോഗ്ഗ്.
------
------
ഇവിടെ വീട്ടിനകത്തിരുന്ന് ലോകം ചുറ്റിക്കറങ്ങുന്ന (ഇന്റർനെറ്റിൽ കടക്കുന്ന) സ്ത്രീകൾ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റുള്ളവർ വിരിച്ച നെറ്റിൽ കുരുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ചിലപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും അതുനിമിത്തം ഉണ്ടാകുന്ന മാനസിക പ്രയാസങ്ങൾ അസഹനീയമാണ്.
------
ഏതാനും വർഷം മുൻപ് ഓർക്കുട്ടും ചാറ്റും മാത്രമായിരുന്ന കാലത്ത് പലരും വിശ്വസിക്കാൻ പറ്റിയവർ മാത്രമായിട്ടാണ് എനിക്ക് തോന്നിയത്. അന്യസംസ്ഥാനക്കാരും അന്യരാജ്യക്കാരും വന്ന് ചാറ്റ് ചെയ്യുമ്പോൾ ഏതാനും വരികളിൽ മാത്രം സൌഹൃദം ഒതുങ്ങിയിരുന്നു. സാഹിത്യത്തിന്റെ അയല്പക്കത്ത് പോലും പോകാത്ത, മലയാളം അറിയാത്ത മലയാളികൾ വന്ന് മലയാളത്തിലും മഗ്ലീഷിലും ചാറ്റ് ചെയ്യാനും ബ്ലോഗ് എഴുതാനും തുടങ്ങിയപ്പോഴാണ് എനിക്ക് ചാറ്റ് ഗ്രൂപ്പിൽ നിന്നും ചിലരെ ഒഴിവാക്കേണ്ടി വന്നത്. ‘സ്ത്രീകൾ അധികവും വീഡിയോ, ഓഡിയോ ചാറ്റ് ചെയ്യാറില്ല’. എങ്കിലും വിശ്വസനീയമായ വാക്കുകളിൽ കുരുങ്ങിയിട്ട് ചിലർക്ക് വീട് സ്ഥലം ഫോൺ നമ്പർ എന്നിവ കൊടുത്തപ്പോൾ രണ്ട് തവണ പ്രശ്നം ഉണ്ടായത് ഞാൻ തന്നെ പരിഹരിച്ചിട്ടുണ്ട്. ആ ഘട്ടങ്ങളിൽ എനിക്ക് വളരെയധികം മാനസീകപ്രയാസങ്ങൾ ഉണ്ടായി. ഒരു ടീച്ചർ ആയതുകൊണ്ടും, ഒരു അമ്മൂമ്മ ആയതുകൊണ്ടും, അവശ്യഘട്ടങ്ങളിൽ തെറിപറഞ്ഞ് ശീലമുള്ളത് കൊണ്ടും എനിക്ക് പ്രശ്നങ്ങൾ ഒരുവിധം പരിഹരിക്കാൻ കഴിഞ്ഞു എന്ന് പറയാം.
------
പിന്നെ ഫോട്ടോ.. എന്റെ ഫോട്ടോ ബ്ലോഗിൽ ഫോളോവർ ആയി ഇംഗ്ലീഷോ മലയാളമോ അറിയാത്ത, ബ്രസീലിലും ഇറ്റലിയിലും ആഫ്രിക്കയിലും ഉള്ളവരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. അവരെല്ലാം എന്റെ ഫോട്ടോ നോക്കുന്നത് ചിത്രത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ മാത്രമായിരിക്കില്ല എന്ന് എനിക്കറിയാം. എന്ന്‌വെച്ച് ഫോട്ടോബ്ലോഗ് എനിക്ക് നിർത്താനാവില്ല. (എല്ലായിപ്പോഴും ഫോട്ടൊബ്ലോഗിൽ വന്ന് അഭിനന്ദിക്കുന്ന നെതെർലാന്റിലെ സ്നേഹിത -Anya- മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നു).
------
ഇനി കുറച്ച് മുൻകരുതൽ പറയാം.
------
1. ഒരു വ്യക്തി ബ്ലോഗിൽ എഴുതുന്നത് കഥ ആയാലും കവിത ആയാലും വായനക്കാർ അത് എഴുത്തുകാരന്റെ ‘ഭാവന’ ആയി കരുതുകയില്ല. എഴുത്തുകാരി ആണെങ്കിൽ അതിലെ നായിക അവൾ തന്നെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരും ഉണ്ട്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് കവിതയിൽ എഴുതിയാൽ കാണാൻ പറ്റുന്ന സ്ഥലവും സമയവും ചോദിച്ച് കമന്റ് എഴുതുന്ന വായനക്കാരും ഉണ്ട്. അതുകൊണ്ട് പ്രലോഭനങ്ങൾ ഉണ്ടാക്കുന്ന രചനകൾ കുറക്കണം.
------
2. എല്ലാ കമന്റുകൾക്കും നന്ദി പറയാം; എല്ലാ കമന്റുകൾക്കും മറുപടി പറയണമെന്നില്ല.
------
3. സ്വന്തം ഫോട്ടോകൾ ഒഴിവാക്കുക; ഫോട്ടോ വെച്ചവർ അത് ദുരുപയോഗപ്പെടുത്തും
എന്നറിഞ്ഞാൽ ഭയപ്പെടാതിരിക്കുക, അതായത് എഡിറ്റ് ചെയ്താൽ അത് മറ്റാരുടെയോ ഫോട്ടോ ആയിരിക്കും എന്ന് ചിന്തിക്കുക.
------
4. ബ്ലോഗിനെക്കുറിച്ചും സൌഹൃദങ്ങളെക്കുറിച്ചും വീട്ടുകാരെ അറിയിക്കണം; മറ്റാരേയും അറിയിക്കാൻ പറ്റാത്ത സൌഹൃദങ്ങൾ വേണ്ടെന്ന് വെക്കണം.
------
5. ആവശ്യം വന്നാൽ ‘No’ എന്ന് പറയാനുള്ള തന്റേടം സ്ത്രീകൾ ആർജ്ജിക്കണം.
------
6. ബ്ലോഗ് എഴുതിയതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിയാൽ അത് കൂടുതൽ പേരെ അറിയിക്കാതെ ഡിലീറ്റ് ചെയ്യുന്നതോ, മാറ്റി എഡിറ്റ് ചെയ്യുന്നതോ നല്ലതാണ്.
------
7. ഇടയ്ക്കിടെ ബ്ലോഗ് തുറക്കാത്തവർ കമന്റ് മോഡറേഷൻ വെക്കേണ്ടി വരും. മോഡറേഷൻ ഉൾപ്പെടുത്താത്തവർ വിവാദമായ കമന്റ് കണ്ടാൽ അത് ഡിലീറ്റ് ചെയ്യുന്നതോടൊപ്പം ഉടനെ കമന്റ് മോഡറേഷൻ വെക്കണം. ഡിലീറ്റ് ചെയതതിന്റെ പേരിൽ അടുത്ത കമന്റ് ഉടനെ വരുമെന്ന് ചിന്തിക്കണം. മോഡറേഷൻ വെച്ചവർ ഇഷ്ടപ്പെടാത്ത കമന്റ് സ്പാമിൽ ഉൾപ്പെടുത്തിയാൽ പിന്നീട് അത് മനസ്സിലാക്കാം.
------
8. പഴയ പോസ്റ്റുകളിൽ കമന്റ് മോഡറേഷൻ ഉൾപ്പെടുത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ചിലപ്പോൾ ഒരു കൊല്ലം മുൻപ് എഴുതിയ പോസ്റ്റിൽ കമന്റിട്ടാൽ അത് അറിയാതെ പോകും.
------
9. ഇതൊക്കെ പറഞ്ഞാൽ “കമന്റ് മോഡറേഷൻ എന്താണ്? എങ്ങനെയാണ് ചെയ്യേണ്ടത്?”
എന്നൊക്കെ ചോദിക്കുന്ന സ്ത്രീ ബ്ലോഗർമാർ ഉണ്ട്. ഇതൊന്നും അറിയാത്തവർ ബ്ലോഗ് എഡിറ്റിംഗ് കുറച്ചൊക്കെ പഠിച്ചതിനു ശേഷം ബ്ലോഗിൽ രചനകൾ ഇടുക.
------
10. ഗ്രൂപ്പ് ബ്ലോഗ്, കമ്മ്യൂണിറ്റി ബ്ലോഗ് എന്നിവയിൽ അവയെ നന്നായി പഠിച്ചതിന് ശേഷം മാത്രം ജോയിൻ ചെയ്യുക.
------
11. ബ്ലോഗിലൂടെ മാത്രം ഉണ്ടായ സൗഹൃദം കൊണ്ട് ആ വ്യക്തി അമിതമായ അടുപ്പം കാണിക്കുമ്പോൾ ശ്രദ്ധിക്കണം. ആ ബന്ധം നിശ്ചിത പരിധിയില്‍ ഒതുങ്ങണം.ഒതുക്കണം!.
--
-*****************************************************************************************-----
------

വ്യത്യസ്ഥമായ രചനാശൈലികൊണ്ട് അനുഗ്രഹീതയായ എച്ച്മുക്കുട്ടി ( കലാ.സി.)തന്റെ "എച്മുവോട് ഉലകം" എന്ന ബ്ലോഗ്ഗുമായി ബൂലോകത്ത് സജീവമായുണ്ട്. ബ്ലോഗ്ഗര്‍ തന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ :
------
------
ഞാൻ ബ്ലോഗറായിട്ട് രണ്ടര വർഷമായി.എനിയ്ക്ക് ഇതു വരെ മോശമായ ഒരു അനുഭവവും വന്നിട്ടില്ല. വളരെ മാന്യതയോടെ മാത്രം ഇടപെടുന്ന അനവധി സ്ത്രീ പുരുഷ സുഹൃത്തുക്കൾ ഉണ്ടായതോടൊപ്പം എഴുതുവാനുള്ള ആത്മവിശ്വാസം ബ്ലോഗ് സുഹൃത്തുക്കളുടെ പ്രോത്സാഹനം നിമിത്തം വർദ്ധിയ്ക്കുകയും ചെയ്തു.
------
സ്ത്രീ ബ്ലോഗർമാരുടേതു മാത്രമായി ഈ പ്രശ്നത്തെ കാണുന്നതിൽ എനിയ്ക്ക് താല്പര്യമില്ല. സ്ത്രീകളോട് മാന്യമായി പെരുമാറാൻ പഠിയ്ക്കുക എന്നത് പുരുഷന്മാർ സ്വായത്തമാക്കേണ്ട ഒരു സംസ്ക്കാരമാണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ആൺകുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ഭാരിച്ച ചുമതല നമ്മുടെ അച്ഛന്മാർ സ്വന്തം ജീവിതം കൊണ്ട് എഴുതിക്കാണിയ്ക്കേണ്ടതാണ്. എന്തു കാരണം കൊണ്ടായാലും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും അവരെ ചതിയിൽ പെടുത്തുന്നതും പല തരത്തിൽ അപമാനിയ്ക്കുന്നതും അല്ല പുരുഷലക്ഷണമെന്നുള്ള ബോധവൽക്കരണം ഓരോ പുരുഷനും അത്യന്താപേക്ഷിതമാണ്. യാതൊരു ചെറുത്തുനിൽപ്പിനും തുനിയുകപോലും ചെയ്യാതെ ഇരയാക്കപ്പെടുന്നതല്ല സ്ത്രീലക്ഷണമെന്ന് സ്ത്രീകളും മനസ്സിലാക്കിയേ തീരു. കാരണം ഏതു നിമിഷവും അപകടപ്പെടാമെന്ന ഭീതിയിൽ നിന്നുകൊണ്ട് സ്വാഭാവികമായ ഒരു ബന്ധവും ആർക്കും സാധ്യമല്ലെന്ന് സ്ത്രീകളും പുരുഷന്മാരുമായ നമ്മൾ ഇനിയെങ്കിലും പരസ്പരം സമ്മതിയ്ക്കേണ്ടേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും?
ബ്ലോഗിലെ രചനകൾക്ക് ലഭിയ്ക്കുന്ന വിമർശനങ്ങളോട് സഹിഷ്ണുതയോടെ മറുപടി പറയാനുള്ള ആർജ്ജവവും മനസ്ഥിതിയും എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. ആശയങ്ങളിലെ അഭിപ്രായ വ്യത്യാസം വ്യക്തിപരമായ അധിക്ഷേപ വിമർശനങ്ങൾക്ക് ഉപയോഗിയ്ക്കരുത്. എതിർക്കാൻ വേണ്ടിയുള്ള എതിർക്കലും ആത്മാർത്ഥതയില്ലാത്ത വാചകക്കസർത്തുകളും പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടുമെന്ന് മനസ്സിലാക്കുക.
------
വ്യക്തി ജീവിതത്തീൽ സുരക്ഷിതരായിരിയ്ക്കാൻ നാം പാലിയ്ക്കാറുള്ള എല്ലാ സുജനമര്യാദകളും ബൂലോകത്തിലും പാലിയ്ക്കേണ്ടതുണ്ട്. കാരണം സമൂഹത്തിലെ എല്ലാ വൃത്തികേടുകളും ഇവിടെയും തെളിഞ്ഞ് കാണുമെന്ന് ഒരിയ്ക്കലും മറന്ന് പോകരുത്. കുറ്റകൃത്യങ്ങൾ ചെയ്യാനും ഒരു പരിധി വരെ അനോണിമിറ്റിയുടെ സഹായം ലഭ്യമാകുന്ന ഒരു സ്ഥലം കൂടിയാണല്ലോ ബൂലോകം. ഒരു സൂക്ഷ്മത എന്തിനും നല്ലതാണ്. നമ്മൾ ഒരു കാരണവശാലും കള്ളം പറയേണ്ട. മന:പൂർവം അവ്യക്തതയ്ക്കും തെറ്റിദ്ധാരണയ്ക്കും ഇടകൊടുക്കുകയുമരുത്. നമ്മുടെ സൌഹൃദം അർഹിയ്ക്കുന്നവരാണെന്ന് സ്വയം വ്യക്തമായി ബോധ്യപ്പെട്ടാൽ മാത്രമേ സുഹൃത്തുക്കളാകാവൂ.
------
ശല്യപ്പെടുത്തുന്ന രീതിയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇടപെടലുകളേയും ആദ്യത്തെ തവണ തന്നെ വളരെ നിശിതവും നൂറു ശതമാനം വ്യക്തവുമായ സന്ദേശം കൊണ്ട് എതിർക്കുവാൻ തയാറായിരിയ്ക്കുക. ഇന്റർനെറ്റിന്റെ എല്ലാ സാധ്യതകളേയും കുറിച്ച് പരിപൂർണമായ അറിവ് നേടുക അത്ര എളുപ്പമായിരിക്കില്ല എന്നുള്ളതുകൊണ്ട് നമ്മൾ അറിയാത്ത ചതിക്കുഴികളുണ്ടാവാമെന്ന ബോധ്യം എല്ലാവർക്കും ആവശ്യമാണ്. വിനയത്തോടെയും ആത്മവിശ്വാസത്തോടെയും തികച്ചും മാന്യമായി എന്നാൽ ശക്തമായി, …….. നോ എന്ന് പറയുവാനുള്ള ആർജ്ജവം ഇക്കാരണത്താൽ നമുക്ക് അത്യാവശ്യമത്രെ..
------
അബദ്ധങ്ങൾ പറ്റിയെന്ന് മനസ്സിലായാൽ ക്ഷമ ചോദിയ്ക്കാൻ മടിക്കരുത്. മറ്റുള്ളവരെ കഴിയുന്നത്ര കുറച്ച് വേദനിപ്പിയ്ക്കലാണ് ഉന്നതമായ സംസ്ക്കാരമെന്ന് തിരിച്ചറിയുക. കുറഞ്ഞ പക്ഷം വേദനിപ്പിയ്ക്കാതിരിയ്ക്കാനുള്ള പരിശ്രമമെങ്കിലും നടത്തുക.
--
-*****************************************************************************************-----
ആര്‍ദ്രം എന്ന ബ്ലോഗുമായി എന്ന ബ്ലോഗ്ഗുമായി സജീവമായി രംഗത്തുണ്ടായിരുന്ന ശ്രദ്ധേയയായ ബ്ലോഗ്ഗര്‍ Zephyr Zia ഇങ്ങനെ പ്രതികരിച്ചു.
1) എനിക്ക് എന്നും ബൂലോകത്ത് നിന്ന് സ്നേഹവും പ്രോത്സാഹനവും മാത്രമേ ലഭിച്ചിട്ടുള്ളൂ. വളരെ അടുത്ത് പരിചയപ്പെട്ട ബ്ലോഗര്‍മാര്‍ എനിക്ക് ധൈര്യവും ആശ്വാസവും സ്നേഹവും തന്ന് പിന്‍തുണക്കുന്നുമുണ്ട്. പിന്നെ പ്രത്യേകിച്ച് മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ഒരാള്‍ മോശമായ രീതിയില്‍ ഒരു കവിതയ്ക്ക് പ്രതികരിച്ചു. സ്ത്രീകളെ തരം താഴ്ത്തുന്ന രീതിയിലുള്ള പ്രതികരണം. ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമല്ലേ എന്ന് ഞാന്‍ ബ്ലോഗില്‍ തന്നെ മറുപടിയും ഇട്ടു. അയാളെ നേരിട്ട് ബന്ധപ്പെടാനും ഒന്നും നിന്നില്ല. പിന്നീട് അയാളുടെ പ്രതികരണത്തിന് ബ്ലോഗില്‍ വരുന്നവരെല്ലാം മറുപടിയിടാന്‍ തുടങ്ങിയപ്പോള്‍ ഇനിയിതൊരു ചര്‍ച്ചയാക്കേണ്ടെന്നു വെച്ച് ഞാന്‍ അതുമായി ബന്ധപ്പെട്ട എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്തു. അതോടെ അത് തീര്‍ന്നു. കമന്റുകള്‍ moderate ചെയ്തു തുടങ്ങുകയും ചെയ്തു.
------
2) വിവാദങ്ങളുണ്ടാവുന്നത് ബ്ലോഗറുടെ കുഴപ്പം കൊണ്ട് മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ കാഴ്ചപ്പാടുകള്‍ ഉണ്ട്. അത് സ്വന്തം ബ്ലോഗിലൂടെ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യവുമുണ്ട്. അത് മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുമായി യോജിക്കാതെ വരുമ്പോഴോ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴോ ആണല്ലോ വിവാദങ്ങളുണ്ടാവുന്നത്. അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് പ്രശ്നങ്ങള്‍ തീരുന്നതും ഗുരുതരമാകുന്നതും.
--
-*****************************************************************************************---------

റോസാപ്പൂക്കള്‍ ബ്ലോഗ്ഗര്‍ റോസിലി ജോയ്
തന്റെ കഥാസമാഹാരത്തിന്റെ പ്രകാശനവുമായ് ബന്ധപ്പെട്ട് തിരക്കുകള്‍ക്കിടയിലും തന്റെ അഭിപ്രായം അറിയിച്ചു.
ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി എങ്കിലും ആദ്യം ഒരു കൊല്ലം തീരെ സജീവമല്ലായിരുന്നു.
എനിക്ക് സ്ത്രീ എന്നാ നിലയില്‍ ഒരു പ്രയാസവും ബ്ലിഗ് ലോകത്ത് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല,ഒരാള്‍ എന്റെ കഥ മോഷ്ടിച്ചു എന്നതൊഴികെ.. എന്നെ ഒരു ചേച്ചിയായിത്തന്നെ എല്ലാവരും കാണുന്നുണ്ട് എന്നാണെന്റെ വിശ്വാസം. ഒരു സാധാരണ സോഷ്യല്‍ സൈറ്റില്‍ അംഗമാകുന്നത് പോലല്ലോ ബ്ലോഗു ലോകത്ത് ചേരുന്നത്. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ,അതി വേണ്ടി തന്നെ ബ്ലോഗു സന്ദര്‍ശിക്കുന്നവര്‍. എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്. പക്ഷെ മഞ്ഞുതുള്ളിയുടെ അനുഭവം കഷ്ടമായിപ്പോയി . ആ കുട്ടിയുടെ ആ അവസ്ഥയില്‍ അവളെ ചതിക്കുഴിയില്‍ ചാടിക്കാന്‍ ഒരുമ്പെട്ട പോലെ തോന്നി.
ആരെങ്കിലും അതിനു തുനിയുന്നു എന്ന് തോന്നിയാല്‍ ഒഴിവാക്കുക അത്ര തന്നെ.അവരുടെ മെയില്‍ ബ്ലോക്ക് ചെയ്യുക .
തീരെ സഹിക്കാനായില്ലെങ്കില്‍ ആ കുട്ടി ചെയ്തപോലെ സുഹൃത്തുക്കളെ അറിയിക്കുക.
---
-*****************************************************************************************-----
"മഞ്ഞുതുള്ളി" എന്ന ബ്ലോഗ്ഗിലൂടെ പുതുമുഖമായി രംഗത്തുവന്ന "ഫോട്ടോ ബ്ലോഗ്ഗുടമ"കൂടിയായ അഞ്ജലി അനില്‍ കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെ:
------
------
ഓര്‍ക്കുട്ട് , ഫേസ് ബുക്ക് , തുടങ്ങിയവയില്‍ കണ്ടിരുന്ന ഒരു പരുപാടിയായിരുന്നു പെണ്‍കുട്ടികളെ ഇങ്ങനെ ഓണ്‍ലൈന്‍ ചൂഷണം ചെയുന്നത് ഞാനും അതില്‍ ഒരു വട്ടം പെട്ടതാണ് , ഇന്നും അതിന്റെ പ്രശ്നങ്ങള്‍ തീര്നിട്ടില്ല. പക്ഷെ അതൊരു വലിയ പ്രശ്നമായി ഉയര്‍ത്താതെ ,ഞാനും എന്റെ അടുത്ത കൂട്ടുകാരും കൈകാര്യം ചെയുകയാണ് ചെയ്തത്.
------
പക്ഷെ ഇപ്പോളും പലതരത്തിലും ഉള്ള മെയിലുകളും ഫോണ്‍ കാള്‍സും എനിക്ക് ലഭിക്കാറുണ്ട്
അതിലൊന്നും വിഷമിക്കാന്‍ ഞാന്‍ ഒരുക്കമല്ല എന്ന് കണ്ടുതുടങ്ങിയപ്പോള്‍ അവരത് കുറച്ചു തുടങ്ങി
എങ്കിലും ഇപ്പോളും കാള്‍ വരാറുണ്ട് , ഓര്‍ക്കുട്ട് ഫേസ് ബുക്ക് തുടങ്ങിയവയില്‍ അധികമായും ഒരു പക്വത ഇല്ലാത്തവരാണ് അധികവും ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്നഗ് സൈറ്റ് , അവിടെ സമയം കളയുവാനും പിന്നെ മറ്റുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നവരാണ് അധികവും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വാങ്ങിച്ചും , അവരുടെ നഗ്ന ഫോട്ടോകള്‍ പര്സ്യപെടുതും എന്ന് പറഞ്ഞു കാശ്തട്ടുന്നവര്‍ മുതല്‍ പെണ്‍കുട്ടികളെ പലതും പറഞ്ഞു വലയിലാക്കി വില്‍ക്കുന്നവര്‍ വരെ ഇന്ന് ഓര്‍ക്കുട്ട് ഫേസ് ബുക്ക് തുടങ്ങിയവയില്‍ ഉണ്ട്.
------
പക്ഷെ ഒന്ന് പറയാതെ വയ്യ , ബ്ലോഗ്ഗര്‍ എന്ന് പറയുമ്പോള്‍ അതിന്‍റെതായ ഒരു മാന്യത എല്ലാവരും പ്രതീക്ഷിക്കും കാരണം , പുതിയ തലമുറ മലയാളം മറന്നു , എന്നാ മുറവിളിക്ക് നമ്മള്‍ സ്നേഹത്തോടെ കൊടുത്ത മറുപടിയാണ് ബ്ലോഗ്ഗിലെ സൃഷ്ടികള്‍ അവയെല്ലാം വായിക്കുമ്പോള്‍ , ഒരു മലയാളി എന്ന നിലയ്ക്ക് എനിക്ക് അഭിമാനമുണ്ട്.
------
എന്തുകൊണ്ടും പക്വത നിറഞ്ഞ ഒരു ലോകമായാണ് നമ്മള്‍ ബ്ലോഗ്ഗിനെ കാണുന്നത് പക്ഷേ
ചില സംഭവങ്ങള്‍ നമ്മെ ഇരുത്തിചിന്തിപ്പിക്കുന്നു.
അന്യരോട് എന്തിനാണ് പരിധിയില്‍ കവിഞ്ഞ അടുപ്പം ?
സത്യം പറയമെല്ലോ , എന്റെ പ്രൊഫൈലില്‍ ഉണ്ട് എന്റെ സ്കൂള്‍ അഡ്രസ് , നാട് എല്ലാം
പക്ഷെ നമ്മള്‍ ബോള്‍ഡ് ആയാണ് അവരോടു പെരുമാറുന്നത് എങ്കില്‍ വീടിലേക്ക് എന്നല്ല മെയില്‍ പോലും അയക്കില്ല. അവരുടെ വില കുറഞ്ഞ ഭീഷണി കേട്ട് മെയിലുകള്‍ അവഗനിക്കുന്നതിനു പകരം അവയില്‍ കൂടി ഒരു തക്കീത് ശക്തമായ ഭാഷയില്‍ നല്‍കുക.
ഇതെല്ലം തെറ്റാണു എന്ന് ഞാന്‍ പറയുന്നില്ല , എന്തിലും ഏതിലും നമ്മള്‍ ഒരു ലക്ഷ്മണ രേഖ വരച്ചു വെയ്ക്കേണ്ട കാലമാണിത്.
------
സ്ത്രീകളെ അവരുടെ വീട്ടില്‍ നിനച്ചിരിക്കാതെ ഓണ്‍ലൈനില്‍ കൂടി മാത്രം പരിചയമുള്ള രണ്ടു പേര്‍ ,പെട്ടന്ന് കേറി വന്നാല്‍ വീട്ടിലുള്ള മറ്റു അംഗങ്ങള്‍ എന്തായിരിക്കും ചിന്തികുന്നത് ?
ബ്ലോഗ്ഗേഴ്സിനു പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള വേദികള്‍ "ബ്ലോഗ്ഗ് മീറ്റ് " എന്ന പേരില്‍ മുറക്ക് നടക്കുന്നുണ്ടല്ലോ. അതിനായി കഴിഞ്ഞ മാസം ഏപ്രില്‍ പതിനേഴാം തിയതിയും , തുഞ്ചന്‍പറമ്പില്‍ മീറ്റ് വെച്ചിരുന്നല്ലോ ?
അത്തരം അവസരങ്ങല്‍ ഉപയോഗിക്കുകയല്ലേ എല്ലാവര്‍ക്കും നല്ലത്?.
------
ഒരു വനിതാ ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഞാന്‍ ഇവിടെ സമാധാനം എന്തെന്നറിയുന്നുണ്ട്.
എന്റെ മനസിലെ ഓരോ വാക്കും പോസ്റ്റുകളായി ഞാന്‍ ഇടുമ്പോള്‍
മനസ്സില്‍ നിന്നും ഭാരങ്ങള്‍ ഇറക്കി വയ്ക്കാനൊരിടം , എന്ന നിലയിലും ബ്ലോഗ് എന്നെ സഹായിക്കുന്നു
ആരോടും നമ്മുക്ക് പറയാന്‍ കഴിയാത്ത നമ്മളുടെ വിഷമങ്ങള്‍ നമുക്കിവിടെ
മറ്റൊരാളുടെ കഥയായി പറയാം , കവിതയായി എഴുതാം ,
പക്ഷെ ഇങ്ങനെയുള്ള അനാവശ്യമായ വഴക്കും പ്രശ്നങ്ങളും നമ്മള്‍ പക്വതയോടെ
നമ്മുടെ ബൂലോകത്ത് പറഞ്ഞു തീര്‍ക്കണം , തെറ്റാര്‍ക്കണോ പറ്റിയത് അവരെ തീകൊള്ളിയില്‍ നിര്‍ത്തി ച്ചുട്ടരിക്കുകയല്ല വേണ്ടത്.
രണ്ടു പേര്‍ക്കും പറയാനുള്ളത് കേട്ട ശേഷം , ഒരു അഭിപ്രായം പറയാം
എനിട്ടു പരസപരം പറഞ്ഞു തീര്‍ക്കാം ,ആവിശ്യമെന്കില്‍ പോലീസ്നെയും പട്ടാളത്തിനേയും വിളിക്കാം
അല്ലാതെ ഒരാളുടെ ഭാഗം മാത്രം കേട്ട് , കൊല്ലാന്‍ വാളെടുത്ത് പുറപ്പെടുന്നത് അത്ര നല്ലതല്ല
ആരെയും ഒന്നിന്റെയും പേരില്‍ അവഹേളിക്കതിരികുക .
---
-*****************************************************************************************-----
------
ജാസ്മിക്കുട്ടി എന്ന സ്വന്തം മോളുടെ പേര്‍ കടം എടുത്ത് "മുല്ലമൊട്ടുകള്‍" എന്ന പേരില്‍ ഒരു ബ്ലോഗ്ഗ് നടത്തുന്ന ശ്രദ്ധേയയായ ബ്ലോഗ്ഗര്‍ .
ജാസ്മിക്കുട്ടി ചുരുങ്ങിയ വാക്കുകളില്‍ തന്നെ തന്റെ അഭിപ്രായം ഇങ്ങനെ പറയുന്നു.
------
ഒരു വനിതാ ബ്ലോഗ്ഗര്‍ എന്ന നിലയിലുള്ള യാതൊരു വിധ അനുഭവങ്ങളും എനിക്കില്ല.ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ മാത്രം ആണ് ഞാന്‍ അഭിപ്രായം എഴുതുന്നത്.വിരലിലെണ്ണാവുന്ന നല്ല കുറച്ച് സുഹൃത്തുക്കള്‍ ഈ ബൂലോകം സമ്മാനിച്ചിട്ടുണ്ട്.
എന്‍റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ ചാറ്റ് ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ ശ്രദ്ധ ചെലുത്തേന്ടതായുണ്ട്.എല്ലാ കാര്യങ്ങളും,തുറന്നു സംസാരിക്കാതിരിക്കാനും,വ്യക്തിപരമായി കൂടുതല്‍ അടുക്കാതിരിക്കാനും ശ്രദ്ധിക്കുക.സൌഹൃദം വിശ്വാസം തോന്നുന്നവരുമായി മാത്രം ആയിരിക്കുക.
മിക്ക ബ്ലോഗ്ഗെര്സിനോടും,ബ്ലോഗിലൂടെ മാത്രമാണ് ഞാന്‍ സൌഹൃദം നിലനിര്‍ത്തുന്നത്..അങ്ങിനെയുള്ളവ എവര്‍ഗ്രീന്‍ ആയി നില്‍ക്കും എന്നാണു എന്‍റെ വിശ്വാസവും...
------------
------------
*****************************************************************************************
-

ബൂലോകത്തിലെ പുതുമുഖവും "ചെറിയ ലിപികള്‍" എന്ന ബ്ലോഗ്ഗിലൂടെ സജീവമാകുകയും ചെയ്ത ലിപി രഞ്ജൂ തന്റെ അനുഭവും കാഴ്ച്ചപ്പാടും ഇങ്ങനെ വിവരിക്കുന്നു.
ഞാന്‍ ഈ ബൂലോകത്തു വന്നിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളൂ, ഇതു വരെ നല്ല അനുഭവങ്ങള്‍ മാത്രമേ എനിക്കുണ്ടായിട്ടുള്ളൂ, മാത്രമല്ല എനിക്ക് സ്ത്രീ പുരുഷ ഭേദമന്യേ കുറച്ചു നല്ല സുഹൃത്തുക്കളും ഈ ബൂലോകത്തുണ്ട്, എഴുത്തിനെ ശരിയായി വിലയിരുത്തി കുറ്റങ്ങളും കുറവുകളും സത്യസന്ധമായി പറയുന്നവരും, എന്ത് എഴുതിയാലും നന്നായി എന്ന് പറയുന്നവരും ഉണ്ടെന്നാണ് കുറച്ചു നാളുകള്‍ കൊണ്ട് ഞാന്‍ മനസിലാക്കിയത്.
------
------
സ്ത്രീ ബ്ലോഗ്ഗര്‍മാര്‍ പ്രൊഫൈല്‍ ഫോട്ടോ വയ്ക്കാതിരിക്കുക എന്നൊരു നിര്‍ദ്ദേശം എവിടെയോ കണ്ടിരുന്നു. ഫോട്ടോ വച്ചതു കൊണ്ടു പ്രശ്നങ്ങളില്‍ ചെന്ന് ചാടും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സ്വന്തം മുഖം കാണിക്കാന്‍ ഭയക്കേണ്ട ആവശ്യം ഇല്ലെന്നാണ് എന്‍റെ അഭിപ്രായം. ബ്ലോഗ് എഴുതുന്നവര്‍ക്ക് കമന്റ്റുകളെ നിയന്തിക്കാന്‍ ഒരുപാട് വഴികള്‍ ഉള്ള സ്ഥിതിക്ക് അതിലൊന്നും ഒരു പ്രശ്നം ഉള്ളതായി എനിക്ക് തോന്നുന്നില്ല. തനിക്കു കിട്ടുന്ന കമന്റുകളെയും മെയിലുകളെയും വിവേചനബുദ്ധിയോടെ സ്വീകരിക്കാന്‍ കഴിയണം, ഒപ്പം ഒരു ബന്ധം ഏതു പരിധി വരെ പോകാം എന്ന വ്യക്തമായ ധാരണ ഉണ്ടാവേണ്ടതും മറ്റേ ആള്‍ ആ പരിധി വിടുന്നു എന്ന് തോന്നിയാല്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടാവേണ്ടതും അത്യാവശ്യമാണ്.
------
ഓര്‍ക്കുട്ട് ഫേസ് ബുക്ക് പോലുള്ള കമ്മ്യൂണിറ്റി സൈറ്റുകളില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ബൂലോകത്തു ഉണ്ടാവാതെ നോക്കാവുന്നതെ ഉള്ളൂ, കാരണം ഒരാളുടെ പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും അയാളുടെ ചിന്തകളെയും അതുവഴി അയാളെയും മനസിലാക്കാന്‍ സാധിക്കുമല്ലോ, അതിനുള്ള മാനസിക വളര്‍ച്ച ബൂലോകത്തേക്ക് വരുന്നവര്‍ക്കുണ്ടെന്നാണ് എന്‍റെ വിശ്വാസം.
-----
-*****************************************************************************************-*----
ഈയ്യിടെ നടന്ന ഒരു വിവാദത്തില്‍ തുടക്കം മുതല്‍ പങ്കെടുക്കാനും സസൂക്ഷമം നിരീക്ഷിക്കാനുമുള്ള യോഗമോ ദുര്യോഗമോ എനിക്കുണ്ടായി. മലയാളം ബൂലോകം ശക്ത്മായി പ്രതികരിച്ച ആ വിഷയം പക്ഷേ ഒരു എഴുത്ത്കാരിയുടെ (താല്‍ക്കാലിക?) വിരാമത്തിലാണു കലാശിച്ചത്.
---
ഈ ഒരു സംഭവത്തിന്റെ വെളിച്ചത്തിലാണു ഇനിയുമിതാവര്‍ത്തിക്കരുത് എന്ന ലക്ഷ്യം മുന്നിര്‍ത്തി ഈ വിഷയം മലയാളത്തിലെ പ്രശസ്തരും പ്രഗല്‍ഭരുമായ സ്ത്രീ ബ്ലോഗ്ഗര്‍മാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. പരമാവധി ബ്ലോഗ്ഗര്‍മാരെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമയക്കുറവ് മൂലം പലരേയും വിട്ടുപോയിട്ടുമുണ്ട്. ഒപ്പം ഈ മെയില്‍ ലഭ്യമല്ലാത്ത പല സ്ത്രീ ബ്ലോഗ്ഗര്‍മാരേയും ബന്ധപ്പെടാനും കഴിഞ്ഞില്ല,അവര്‍ ക്ഷമിക്കുമല്ലോ. )
---
എന്നാലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികരണമറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട് മുന്നേറാന്‍ നിങ്ങളുടെ ഈ വാക്കുകള്‍
നമ്മുടെ സഹോദരിമാര്‍ക്ക് കരുത്തേകട്ടെ , വെളിച്ചമേകട്ടെ എന്നു ഞാനാഗ്രഹിക്കുന്നു,
പ്രാര്‍ത്ഥിക്കുന്നു.
---
എല്ലാവര്‍ക്കും
ഒരിക്കല്‍കൂടി
നന്ദി, നമസ്ക്കാരം.
---
നൗഷാദ് അകമ്പാടം
---
---
വളരെ നന്നായി.
മറ്റുള്ള വനിതാ ബ്ലോഗർമാർ കൂടി അഭിപ്രായം പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.
അന്തസ്സോടെ, തലയുയർത്തി പിടിച്ച് അഭിമാനത്തോടെ തന്നെ എല്ലാപേർക്കും (ആൺപെൺഭേദമന്യേ) എഴുതാനും, സൗഹൃദം പങ്കിടാനുമുള്ള ഒരു വേദിയാകട്ടെ ബൂലോകം.
Tuesday, May 10, 2011 at 11:41:00 AM GMT+3
എച്ച്മുക്കുട്ടിയുടെ വാക്കുകള്‍ക്ക് സല്യൂട്ട്..!!!
പോസ്റ്റ് നന്നായി. സ്ത്രീ പക്ഷ ചിന്താ എന്ന രീതിയില്‍ പറഞ്ഞത് ഇഷ്ട്ടായില്ലാ.
ബ്ലോഗില്‍ എനിക്ക് മുന്നില്‍ മുതിര്‍ന്നവരോ കുട്ടികളോ സ്ത്രീകളോ പുരുഷന്മാരോ ഇല്ലാ.
ബ്ലോഗെര്‍ മത്രമേ ഉള്ളൂ.
Tuesday, May 10, 2011 at 11:49:00 AM GMT+3
സാബുവേട്ടന്റെ കമെന്റിനു താഴെ ഒരൊപ്പ്
Tuesday, May 10, 2011 at 11:49:00 AM GMT+3
സ്ത്രീ പ്രശ്നത്തിൽ സ്ത്രീബ്ലോഗർമാർ തന്നെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത് നന്നായി. വേണമെങ്കിൽ ബൂലോകത്തെ അമൂൽ പുത്രന്മാർക്കും പ്രതികരിക്കാം...
കാലികപ്രസക്തിയുള്ള പോസ്റ്റ്... ആശംസകൾ!
Tuesday, May 10, 2011 at 11:51:00 AM GMT+3
നന്നായി..മറ്റുള്ള വനിതാ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇത് വഴികാട്ടിയാകട്ടെ
Tuesday, May 10, 2011 at 12:22:00 PM GMT+3
ഇത് നല്ല ഒരു പരിപാടി ആയി ചതിക്കുഴികളിൽ ആരും വീഴാതിരിക്കട്ടെ
Tuesday, May 10, 2011 at 12:26:00 PM GMT+3
നിരാശതോന്നുന്നു...
ഒരളവിൽ ഈ 'പോസ്റ്റി'നോടു പോലും....
പാർശ്വവൽക്കരണവും പെണ്ണെഴുത്തും
ഒക്കെ ഒഴുകിത്തെളിഞ്ഞ്
മലയാളി ബ്ളോഗറെന്ന ഒറ്റ ലേബലിൽ
എഴുതുന്ന ഒരു പാടെഴുത്തുകാരുടെ ഒരു കൂട്ടായ്മയായിരുന്നു മലയാളം ബൂലോകം.....
2007 മുതൽ ബൂലോക സ്പന്ദനം അറിയുന്ന ഒരാളെന്ന നിലയിൽ എനിക്കതുറപ്പിച്ചു പറയാനാവും...
ഒരു പാടു സ്ത്രീകൾ അനോണിയായും സ്വന്തം ഐഡന്റിറ്റിയോടു കൂടിയും തുല്യപ്രാധാന്യത്തോടെ ബ്ളോഗ് എഴുതുകയും
സഹ ബ്ളോഗർമാരുമായി ആരോഗ്യകരമായ സംവാദത്തിലേർപ്പെടുകയും ചെയ്യുന്നു....
ഇതു വരെ/ഇപ്പോഴും ആർക്കും അത്ര ഭീകരമായ ഒരു പ്രശ്നവും ബ്ളോഗെഴുത്തിലൂടെ ഉണ്ടായി എന്നു തോന്നുന്നില്ല....
ഒറ്റപെട്ട ചില സംഭവങ്ങൾ ലോകാമാകമാനം
നടക്കുന്ന പോലെ മലയാളം ബ്ളോഗേഴ്സിൽനിന്നുണ്ടായിഎന്നു കരുതി,
കൊട്ടി ഘോഷിക്കാനോ ആഘോഷമാക്കാനോ തക്ക ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നു...
മലയാളം ബ്ളോഗേഴ്സിലിൽ എന്ത് ചതിക്കുഴികളാണ്..?
ഒരു ചാറ്റ് ബ്ളോകിലൂടെയോ കടുത്ത ഒരു വാക്കിലൂടെയോ ഒഴിവാക്കിക്കളയാവുന്നതിലുമപ്പുറം
എന്ത് പീഡനമാണ് ബ്ളോഗിലോ മറ്റു സോഷ്യൽ നെറ്റ് വർക്കുകളിലോ സംഭവിക്കുന്നത്...?
ഒരു വനിതാ ബ്ളോഗർക്ക് മുഖം മറയ്ക്കാതെ, സ്വന്തം പേരെഴുതാതെ,
പ്രൊഫൈലിൽ സ്വന്തം ചിത്രമിടാതെ, ഓൺലൈൻ എഴുത്തിടങ്ങളിൽ വരാൻ പാടില്ല
എന്നു പറയാൻ മാത്രം ഏതു കരിങ്കാലത്തിലേയ്ക്കാണ് നമ്മൾ തിരിച്ചു പോകുന്നത്....?
ആൺ ബ്ളോഗർമാരിലധികവും
പെൺ മണം കാത്തിരിക്കുന്ന ലോലന്മാരാണെന്നു വരുത്തുന്ന
ചർച്ചകൾ കാണുമ്പോൾ സഹതാപം തോന്നുന്നു....!
നമ്മളിപ്പോഴും കാലവേഗതയുടെ പിൻ വഴികളിലേയ്ക്കാണോ
സംവാദങ്ങളിലൂടെയും സഹതാപാർഹമായ ചർച്ചകളിലൂടെയും
സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?
Tuesday, May 10, 2011 at 12:28:00 PM GMT+3
ഈ വിഷയത്തില്‍ വനിതാ ബ്ലോഗേരുമാരുടെ അഭിപ്രായം വായിച്ചു ...എല്ലാവര്യും നന്നായി പ്രതികരിച്ചിരിക്കുന്നു എനാല്‍
ഇത് ബ്ലോഗിന്റെ ഒരു പുറം മാത്രം ആണ് എന്നും പുരുഷ ബ്ലോഗര്‍ മാറും ഇത് പോലെ ഉള്ള അക്രമങ്ങള്‍ നേരിടേണ്ടി വരുന്നു എന്നത് എന്ന് വിസ്മരിച്ചു കൂടാ ...
എനാല്‍ അങ്ങയെ ഉള്ളത് അതികം പേരും പുറത്തു പറയുന്നില്ല എന്താണ് നേര് .
അത് കൊണ്ട് തന്നെ പുതു സമൂഹത്തിലെ മൂല്യ ച്ചുതിലെക്ക് ആണ് ഇത് പോലെ ഉള്ളത് വിരല്‍ ചൂണ്ടുനത് ...
ഏതു തരണം ആക്രമണങ്ങളും അപലപികേണ്ടാതാണ് അത് വനിതകള്‍ക്ക് നേരെ ആണ് എങ്കിലും പുരുഷന് നേരെ ആണ് എങ്കിലും
Tuesday, May 10, 2011 at 12:30:00 PM GMT+3
നൗഷാദിന്റെ ഈ ശ്രമം അഭിനന്ദനീയം ...
അതിരുകൾ താണ്ടുന്ന വാക്കുകൾക്ക് കടിഞ്ഞാണിടാൻ..എല്ലാവരും ശക്തരാണെന്ന് അവരുടെ അഭിപ്രായങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം..
എല്ലാ മേഖലകളിലും എല്ലാത്തരം നന്മയും തിന്മയും ഉണ്ടെന്ന തിരിച്ചറിവ് അതുണ്ടായിരിക്കണം..
സസ്നേഹം
Tuesday, May 10, 2011 at 12:30:00 PM GMT+3
ഈ ചര്‍ച്ചയും നിര്‍ദ്ദേശങ്ങളും ബ്ലോഗില്‍ സജീവമായവര്‍ക്കും തുടക്കകാര്‍ക്കും ഉപകാരപ്രദമായിരിക്കും.
എന്റെ അഭിപ്രായം ഇതാണ്. " ഈ ഇ-സൌഹൃദങ്ങള്‍ നല്ല രീതിയില്‍ മാത്രം ഉപയോഗിക്കുക. ഉദ്ദേശം മറ്റുവെല്ലതുമാണെങ്കില്‍ അതിനായി തന്നെയുള്ള സെറ്റുകളില്‍ കയറുക. ഈ സര്‍ഗ കൂട്ടായ്‌മയെ മലീമസമാക്കാതിരിക. "
ബ്ലോഗിലൂടെ നമുക്ക് കിട്ടുന്നത് നല്ല സൌഹൃദങ്ങള്‍ മാത്രവാമണേ എന്ന പ്രാര്‍ത്ഥനയോടെ
ബിഗു
Tuesday, May 10, 2011 at 12:32:00 PM GMT+3
ബൂലോകം ഓണ്‍ലൈന്‍ നേരത്തെ നടത്തിയ 'ബൂലോകം പള്‍സ്' പോലെയുള്ള ഒരു പ്രതികരണ പരിപാടി നടത്തിയ താങ്കള്‍ അഭിനന്ദനം അറിയിക്കുന്നു,ഇത്തരം അത്യാവശ്യ സമയങ്ങളില്‍ പ്രതികരണങ്ങള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്.
നന്നായി
Tuesday, May 10, 2011 at 1:01:00 PM GMT+3
അവസരോചിത പോസ്റ്റ്. കൂടുതല്‍ വനിതാ ബ്ലോഗേഴ്സ് പ്രതികരിക്കം എന്ന് കരുതുന്നു.
ആശംസകള്‍ നൌഷാദ ഭായ്
Tuesday, May 10, 2011 at 1:19:00 PM GMT+3
നൌഷാദ് ഭായ്,
ശ്രീ രഞ്ജിത്ത് പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.ഏത് രംഗത്തും ചില കീടങ്ങള്‍ കാണും.അവരെ ആവോളം മേഞ്ഞുനടക്കാനനുവദിക്കുകയും പിന്നീടെപ്പോഴെങ്കിലും ശല്യമാകുകയും ചെയ്യുമ്പോള്‍ കരഞ്ഞുനിലവിളിച്ചിട്ടെന്താ കാര്യം.മര്യാദയ്ക്ക് എഴുതുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്ക് ഒരു തരത്തിലുള്ള ദുരനുഭവവും ഉണ്ടാകില്ല എന്ന പക്ഷക്കാരനാണു ഞാന്‍.നമ്മളായിട്ടിടം കൊടുത്തിട്ട് വിലപിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.വേണമെന്നുള്ളവര്‍ സ്വന്തം ഫോട്ടോ വച്ചോ മറ്റാരുടെയെങ്കിലും വച്ചോ എഴുതട്ടെ.ആണ്‍ പെണ്‍ എന്ന വേര്‍തിരിവില്ലാതെ നല്ല നല്ല എഴുത്തുകാര്‍ അഭിരമിക്കുന്ന ഒരിടമാകട്ടെ ഈ വിശാലമായ ബൂലോകം.അതിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം അഭികാമ്യമല്ലാത്ത ചേരിതിരിവുകള്‍ സൃഷ്ടിക്കാതെ...........
Tuesday, May 10, 2011 at 1:37:00 PM GMT+3
നന്നായി.. ഇവിടെ മോശം അനുഭവം ഉണ്ടായതു കുറവാണെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പോസ്റ്റ് സഹായമാവട്ടെ എന്നാഗ്രഹിക്കുന്നു.. ആശംസകൾ
Tuesday, May 10, 2011 at 1:39:00 PM GMT+3
"അണക്കുമൊരു കൈ. അടിക്കുമൊരു കൈ" എന്ന ചൊല്ല് പോലെ, ശാസ്ത്രത്തിന്റെ സകല നേട്ടത്തിലും നല്ലതും തിയ്യതും ഒളിഞ്ഞിരിപ്പുണ്ട്.
വിവരസാങ്കേതികവിദ്യക്ക് , സാങ്കേതികവിദ്യ മാത്രമേ ഉള്ളൂ.. വിവരം ഇല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.
ഈ മാധ്യമത്തെ സംബന്ധിച്ചിടത്തോളം ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ഏവരെയും ഒരേ കണ്ണുകൊണ്ട് കാണുന്നതാണ് ഉചിതം. ശാന്തടീച്ചര്‍ പറഞ്ഞപോലെ , എതിര്‍ലിംഗതോടുള്ള ആകര്‍ഷണം എല്ലാ മേഖലയിലും സാധാരണമാണ്. പക്വത വന്ന വ്യക്തി ആണെങ്കില്‍,അതെ എന്നും അരുത് എന്നും വേണ്ടിടത്ത് വേണ്ടരീതിയില്‍ പറയാനുള്ള ആര്‍ജ്ജവം എത്രകണ്ടു നമ്മില്‍ ഉണ്ട് എന്നിടത്താണ് പ്രശ്നം.
മൌസും കീബോര്‍ഡും ഡിലീറ്റ് കീയും ഒരല്പം സാങ്കേതിക ജ്ഞാനവും ഉണ്ടെങ്കില്‍ എല്ലാം സ്വയ നിയന്ത്രിക്കാവുന്നത്തെ ഉള്ളൂ....
മുതലെടുപ്പിനും ദുരുപയോഗം ചെയ്യപ്പെടാനും ഉള്ള അവസരങ്ങള്‍ നാം നല്‍കാതിരിക്കുക എന്നത് തന്നെ മുഖ്യം..
Tuesday, May 10, 2011 at 2:52:00 PM GMT+3
ത്യാജ്യഗ്രാഹ്യവിവേചനബുദ്ധി ആണിനും പെണ്ണിനും ഭൂലോകത്തെന്ന പോലെ ബൂലോഗത്തും അത്യാവശ്യം. വേണ്ടത്ര കരുതലില്ലാത്തവർ കുഴിയിൽ ചാടും.
ഈ രംഗത്തേയ്ക്ക് പ്രവേശിക്കുന്നവർക്ക് അല്പം “വിദ്യഭ്യാസം” നൽക്കാൻ നടത്തിയ ഈ ശ്രമം ശ്ലാഘനീയം.
നൌഷാദിനു നന്ദി.
Tuesday, May 10, 2011 at 3:46:00 PM GMT+3
എന്തിന് വെറുതെ ആണ്‍ പെണ് വിവാദം? അതിനു പകരം തെറ്റ് ചെയ്യന്നവര്‍ക്കെതിരെ ആകട്ടെ? അതാണായാലും പെണ്ണായാലും. ഒരു കാര്യം ഒരാള്‍ പറയുമ്പോഴേക്കും ദേ അങ്ങിനെ ഇങ്ങിനെ എന്ന ഉടനെയുള്ള വികാരപ്രകടങ്ങള്‍ നിസ്സാര വിഷയം ആയാലും അതിനെ പര്‍വ്വതീകരിക്കാനും വിഭാഗങ്ങള്‍ ആയി തിരിയുന്നതിനും മാത്രേ ഉപകരിക്കു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയ സ്ത്രീ ബ്ലോഗര്‍മാര്‍ ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോകുന്നു എന്നാണ് കരുതേണ്ടത്, ഇവിടത്തെ എഴുത്തില്‍ നിന്ന്. ചില ചെറിയ അപശകുനങ്ങള്‍ അവര്‍ സ്വയം തന്നെ നുള്ളിക്കളഞ്ഞിരിക്കുന്നു. മുള പോട്ടുമ്പോഴേ തിരിച്ചറിഞ്ഞ് നുള്ളിക്കളയെണ്ട്തിനു പകരം വളരാന്‍ അനുവദിക്കരുത്. ഒന്നും അറിയാത്തവരല്ലല്ലോ ബ്ലോഗ് രംഗത്തുള്ളത്. അത്യാവശ്യം കാര്യങ്ങള്‍ അറിയാവുന്നവര്‍ തന്നെ. ഒരു നിസ്സാര പ്രശനം പോലും വികാരത്തോടെ മാത്രം സമീപിക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ കാണാതെ പോകാറുണ്ട്. എല്ലാ രംഗത്തും ഉള്ള പുഴുക്കുത്തുകള്‍ ഇവിടെ മാത്രം ഇല്ല എന്ന് കരുതുന്നത് ശരിയല്ല. അതിനെതിരെ ഒന്നിക്കാം.
Tuesday, May 10, 2011 at 3:47:00 PM GMT+3
ആലങ്കാരികമായി ഒന്നും പരയുന്നില്ല. ഒന്നേ പറയാനുള്ളൂ....ബൂലോകത്തെ നമ്മുടെ സഹോദരിമാരുടെ ബ്ലോഗേ നമ്മള്‍ ഫോളോ ചെയ്യാവൂ. അവരെ ഫോളോ ചെയ്യരുത്. സഹോദരിമാരോടും ഒരു വാക്ക്...."മിന്നുന്നതെല്ലാം പൊന്നല്ല".
ഈ വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ച നൗഷാദ് അകമ്പടത്തിനു അഭിനന്ദനങള്‍ ...
Tuesday, May 10, 2011 at 4:21:00 PM GMT+3
മറ്റു പലയിടങ്ങളിലും ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ. ബൂലോകം ഭൂലോകത്തിന്റെ കൊച്ചു പതിപ്പാണ്. അവിടെയുള്ള നന്മയും തിന്മയും അളവുകളില്‍ ചില്ലറ വ്യത്യാസങ്ങളോടെ ഇവിടെയും കണ്ടേക്കാം. തിന്മയെ പ്രതിരോധിക്കാന്‍ കൃത്യമായ ഇടപെടലുകള്‍ തന്നെ ധാരാളമാണ്. ബ്ലോഗ് സുഹൃത്ബന്ധത്തിന്റെ പേരില്‍ ആരെങ്കിലും മുതലെടുപ്പുകള്‍ നടത്തുന്നുവെങ്കില്‍ അവരെ നേരിടാന്‍ കുറച്ചു കൂടി എളുപ്പം ബൂലോകമാണ് താനും. ഏതായാലും ഇത്രയും അഭിപ്രായങ്ങള്‍ ശേഖരിച്ചുള്ള ഈ പോസ്റ്റ് താങ്കളുടെ ബ്ലോഗിങ്ങിലെ ആത്മാര്‍ഥതയ്ക്ക് തെളിവ് തന്നെയാണ്. അഭിനന്ദനങ്ങള്‍.
ഒപ്പം റെജിയുടെ കമന്റിനു ഒരു അടിവരയും.
Tuesday, May 10, 2011 at 4:41:00 PM GMT+3
വേറിട്ട ഈ ശ്രമം ഒരു പ്രസംശനീയം ...ബ്ലോഗ് ലോകത്തെ പരിചയ സമ്പന്നരായ വനിതകളുടെ പ്രതികരണങ്ങള്‍ സ്വരൂപിച്ചത് വളരെ നല്ലത് ...എങ്കിലും ബ്ലോഗ് എഴുത്ത് വഴി ഒരു ബ്ലോഗ്ഗര്‍ (അത് ആണാവട്ടെ പെണ്ണാവട്ടെ ) ഉദ്ദേശിക്കുന്നത് ആശയ വിനിമയമാണ് ..(ആശയ വിനിമയ പ്രചാരണം ഇത്ര എളുപ്പതിലാക്കുന്ന മറ്റൊരു മാദ്ധ്യമം നമുക്ക് ഉണ്ടോ എന്ന് സംശയമാണ് .)അതിനപ്പുറം വ്യക്തി ബന്ധങ്ങള്‍ സൂക്ഷ്മതയോടെ വേണമെന്നും അനാവശ്യ സൌഹൃദങ്ങള്‍ , അതും ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചു തന്നോട് വല്ലാത്ത താല്പര്യവും ,ആദരവും ഉണ്ട് എന്ന് ഒരാള്‍ നേരിട്ട് പറയുന്നത് എന്തിനാണെന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി ഒരു വനിതാ ബ്ലോഗ്ഗെര്‍ക്ക് ഇല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട് ...
ഒരു ബ്ലോഗ് മീറ്റില്‍ പരിചയപ്പെട്ടാല്‍ പോലും അതിന്റെ അതിര്‍ വരമ്പുകള്‍ പാലിക്കുവാന്‍ പൊതു സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് ബാദ്ധ്യതയുണ്ട് ...അത് ആണായാലും പെണ്ണായാലും ..വളരെ എളുപ്പത്തില്‍ തടയാവുന്ന ഇത്തരം 'സ്നേഹ പ്രകടനങ്ങല്‍' ഇനിയൊരു വനിതയും തിരിച്ചറിയാതെ പോകില്ല എന്ന് ആശിക്കുന്നു ...
Tuesday, May 10, 2011 at 5:30:00 PM GMT+3
വളരെ ന്നല്ലൊരു പോസ്റ്റാണ്
പഠികാനും പകര്‍ത്താനും മനസ്സിലാക്കാനും പറ്റിയ വിവരണം
നന്മനേരുന്നു
Tuesday, May 10, 2011 at 5:41:00 PM GMT+3
തികച്ചും വ്യത്യസ്ത്ഥമായ ഒരു പോസ്റ്റ് :)
Tuesday, May 10, 2011 at 7:09:00 PM GMT+3
ദയവ് ചെയ്ത് ബ്ലോഗില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ വരുത്താതിരിക്കുവാന്‍ നമുക്ക് കൂട്ടായി യത്നിക്കാം. നൌഷാദിന്റെ പ്രയത്നത്തെ കുറച്ച് കാണുകയോ തെറ്റെന്ന് അഭിപ്രായപ്പെടുകയോ അല്ല.. മറിച്ച് രണ്‍ജിത്തിന്റെ വാക്കുകളാണ് കൂടുതല്‍ ശരി എന്ന് പറയുകയായിരുന്നു. ഇവിടെ ഇപ്പോള്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്ന പോലെ ഒരു ബ്ലോഗര്‍ക്കുണ്ടായ പ്രശ്നത്തെ നമ്മള്‍ സാമൂഹ്യവത്കരിക്കുകയാണെന്ന് തോന്നുന്നു. ഒരു കാര്യത്തില്‍ ആശ്വസിക്കാം. ഇവിടെ മേല്‍ പറഞ്ഞ ഒരു വനിത പോലും മോശമായ അനുഭവമുണ്ടായെന്ന് സൂചിപ്പിച്ചില്ല. അത് തന്നെ ഈ ബൂലോകത്തിന്റെ മേന്മ.
Tuesday, May 10, 2011 at 8:29:00 PM GMT+3
ഇ-എഴുത്തുകളിലെങ്കിലും നമ്മുടെ തനി മലയാളി സ്വഭാവമായ വേർതിരിക്കലുകളുടെ കൂട്ടയമകൾക്ക് വഴിയൊരുക്കരുത് ഭായ്.
ബൂലോകത്തെങ്കിലും അവർ സമത്വത്തൊടെ വിഹരിക്കട്ടെ
അല്ലെങ്കിൽ തന്നെ എഴുത്തിലും,കലയിലുകൊക്കെ എന്തിന്നീ വേർ തിരിവുകൾ അല്ലേ
Tuesday, May 10, 2011 at 8:49:00 PM GMT+3
പ്രിയ ബ്ലോഗര്‍മാരെ. ബ്ലോഗിംഗ് എന്നത് ഒരു ആയോധന കലയല്ലല്ലോ . ഇവിടെ മെയ്യഭ്യാസം അല്ല നാം നടത്തുന്നത്. ബുദ്ധിയും സര്‍ഗ്ഗ ശേഷിയും മാത്രമാണ് ഇവിടെ മാറ്റുരക്കുന്നത്. പിന്നെ എന്തിനാണ് ഈ വേര്‍തിരിവും അനാവശ്യമായ ആധിയും. പോസ്റ്റുകള്‍ക്ക് അഭിപ്രായം പറയാന്‍ കമന്റ് ഓപ്ഷന്‍ ഉള്ളപ്പോള്‍ എന്തിനാ മെയില്‍ വഴി പ്രത്യേക പ്രോത്സാഹനം?.
എഴുത്തില്‍ സ്ത്രീ എന്ന പരിഗണന ബുദ്ധിയുള്ള ഒരു സ്ത്രീ ബ്ലോഗറും ആഗ്രഹിക്കില്ല എന്നു മാത്രമല്ല അതു അവരുടെ കഴിവിനെ കുറച്ചു കാണലുമാണ് . ചാറ്റ് വഴിയും മെയില്‍ വഴിയും വന്നു പ്രോത്സാഹനം കോരിച്ചെരിയുന്നതിന്റെ പിന്നിലെ മനശാസ്ത്രം മനസ്സിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രത്യേകിച്ചൊന്നും ഇവിടെ ഭയപ്പെടാനുണ്ട് എന്നു തോന്നുന്നില്ല.
ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് രണ്ടു വര്ഷം തികയാറായി. ഇന്നു വരെ ആന്‍ പെണ്‍ എന്ന പരിഗണ നോക്കിയിട്ടില്ല. മുമ്പില്‍ വരുന്ന പോസ്റ്റുകള്‍ നോക്കുന്നു. കഴിയുന്നതും നീതി യുക്തമായ വിലയിരുത്തല്‍ നടത്തുന്നു. അതു കൊണ്ട് തന്നെ ചിലപ്പോഴൊക്കെ വിമര്‍ശിക്കേണ്ടിയും വരാറുണ്ട്. ആത്യന്തികമായി ഞാനൊരു വായനക്കാരന്‍ മാത്രമാണ് എന്നു സവിനയം പറഞ്ഞു കൊള്ളട്ടെ..
Tuesday, May 10, 2011 at 10:06:00 PM GMT+3
രണ്ജിത് ചെമ്മാട് പറഞ്ഞു. അതിലേറെ ഇസ്മൈല്‍ കുറുമ്പടിയും പറഞ്ഞു.
കണ്ണൂരാന് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം:
ലീലേച്ചിയും ശാന്തടീച്ചറും പിന്നെ ജാസ്മിക്കുട്ടിയും കണ്ണൂരുകാരാണ്. മികച്ച ബ്ലോഗേര്‍സ് കണ്ണൂരില്‍ നിന്നുള്ളവര്‍ തന്നെ.
എനിക്കുവയ്യ! ഹമ്പമ്പോ..!
Tuesday, May 10, 2011 at 10:39:00 PM GMT+3
എവിടെത്തേയും പോലെ ഇവിടെയും വിവാദങ്ങളുടെ പെരുമഴയാണല്ലോ.ഈഅവസരത്തിൽ എന്റെ ബ്ലോഗ് അനുഭവങ്ങൾ പങ്കുവെക്കുന്നു. ഏകദേശം ഒരുവർഷത്തിനു മേലെയായല്ലോ നിങ്ങളുമായി കൂട്ടുകൂടാൻ തുടങ്ങിട്ട്.അതിനു മുമ്പെ പത്രമാധ്യമങ്ങളിൽ എന്റെസൃഷ്ടികൾ വെളിച്ചം കണ്ടിരുന്നെങ്കിലും അപ്പപ്പോൾ നിങ്ങൾ നൽകിയ അഭിപ്രായങ്ങൾ എന്റെ എഴുത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാത്രമല്ല ഒരുപാട് നല്ലസുഹൃത്തുക്കളേയും ഇതു വഴി ലഭിച്ചിട്ടുണ്ട്. ഒരു വനിതാ ബ്ലോഗറന്ന നിലയിൽ അഭിമാനത്തോടെ പറയട്ടെ.ബ്ലോഗ് മീറ്റിന് പോയപ്പോൾ എനിക്ക് നല്ല അനുഭങ്ങൾ മാത്രമാണ് ലഭിച്ചത്.മത്രമല്ല.അശ്ലിലത്തിന്റെ രുചിയോ മണമോ അടിക്കുന്ന ഒരു കമന്റ്പോലും എന്നെ കുത്തിനോവിച്ചിട്ടില്ല.ചില കഥകൾക്ക് വിമർശനങ്ങളേറെ ഉണ്ടായിട്ടുണ്ട്.കഥാകാരന്റെ മനസ്സും വായനക്കാരന്റെ മനസ്സും തമ്മിലുള്ള വ്യത്യാസമായി മാത്രമെ ഞാനതൊക്കെ കാണുന്നൊള്ളൂ.മാത്രമല്ല മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകൾ മനസ്സിലാക്കാനും സ്വന്തം കുറവുകളെ കണ്ടെത്താനും ഈ ഉപദേശനിർദേശങ്ങൾ കാരണമാകും എന്നാണ് ഞാൻ കരുതുന്നത്.
പരിചയം കുറഞ്ഞവരുമായി സ്വന്തം കാര്യങ്ങളെ ചാറ്റിങ്ങിൽ പങ്കുവെക്കാതിരിക്കുക.ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാതിരിക്കുക.എതൊരു മേഘലയിലെന്ന പോലെ ഇവിടെയും നന്മനിറഞ്ഞവരേയും അല്ലാത്തവരേയുംകാണാം.എല്ലാവരേയും മനസ്സിലാക്കാൻ കഴിഞ്ഞെന്നും വരില്ല.സ്വന്തം നിയന്ത്രണം എല്ലാകാര്യത്തിലും നല്ലത്.പത്രമാധ്യമങ്ങളുടെ സഹായ മില്ലാതെ സ്വന്തം കാഴ്ചപ്പാടുകളും കലാവൈഭവങ്ങളും പ്രകടമാക്കാൻ ഏറ്റവും നല്ലെരുവേദിയാണല്ലോ ബ്ലോഗിങ്ങ് .ഇവിടെ നമ്മുക്ക് കളിച്ചു രസിച്ച് ഉല്ലസിക്കാം.തെറ്റുകൾ പറ്റുന്നത് സ്വാഭാവികം അതിനെ തിരുത്താൻ ശ്രമിക്കുന്നത് മഹനീയം...
Tuesday, May 10, 2011 at 10:43:00 PM GMT+3
പോസ്റ്റ് അവസരോചിതം ആയി. ഇന്നും പ്രസിദ്ധയായ ഒരു (പെണ്‍)ബ്ലോഗര്‍ എഴുത്ത് നിര്‍ത്തി പോയി എന്ന വാര്‍ത്ത കേട്ടു. എല്ലാവരും വായിക്കട്ടെ..
Tuesday, May 10, 2011 at 11:00:00 PM GMT+3
ആണായാലും പെണ്ണായാലും അവരവര്‍ ഇരിക്കെണ്ടിടത്തു ഇരുന്നില്ലെങ്കില്‍ അവിടെ പിന്നീട് ആര് കേറി ഇരിക്കും എന്ന് പറയണം ?? :) ആ അതന്നെ !!!
Wednesday, May 11, 2011 at 12:13:00 AM GMT+3
വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പിന്നെ (K@nn(())raan*കണ്ണൂരാന്‍.!)നോട്, ഒരു കാര്യം പറയാനാണ് ഇവിടെ വന്നത്. കണ്ണൂരാന്റെ തറവാടിന്റെ അയൽക്കാരിയായ ഒറിജിനൽ കണ്ണൂരുകാരിയായ എന്നെ
(ഒരു ഫോട്ടോ ബ്ലോഗ്ഗടക്കം അഞ്ചോളം ബ്ലോഗ്ഗുകള്‍ കൈകാര്യം ചെയ്യുന്ന ബൂലോകത്തെ സീനിയര്‍ ബ്ലോഗ്ഗര്‍ മിനി എന്ന സൗമിനി ചേച്ചീ തന്റെ നിലപാടുകള്‍ അക്കമിട്ട് നിരത്തുന്നു. മിനിക്കഥകള്‍ ആണു പ്രധാന ബ്ലോഗ്ഗ്) അറിയാതായിപ്പോയോ?
Wednesday, May 11, 2011 at 4:25:00 AM GMT+3
മലയാളം ബ്ലോഗ് വലിയൊരു കൂട്ടായ്‌മയാണ്. പരസ്പരം സഹകരിച്ചും സ്നേഹിച്ചും ഒരു കുടുംബം പോലെ കഴിയുന്ന ധാരാളം പേര്‍ ഇവിടെയുണ്ട്. പലരുടേയും വിരസമായ ദിനരാത്രികള്‍ക്ക് നിറം പകരുന്നത് ഇവിടുത്തെ സല്ലാപങ്ങളാണ്.
എന്നാല്‍ ഇതു മുതലെടുക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടെന്ന് കാര്യം സമ്മതിക്കാതെ വയ്യ. ആവശ്യമില്ലാത്ത വാഗ്വാദങ്ങള്‍ ഉണ്ടാക്കുന്നവരും, സ്ത്രീ ബ്ലോഗര്‍മാരെ വല വീശാന്‍ ശ്രമിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ബ്ലോഗിനു പുറത്തുള്ള സമൂഹത്തിലും അത്തരക്കാരുണ്ട്. അത്തരക്കാരെ തിരിച്ചറിഞ്ഞ് അവരെ ഒഴിവാക്കാനോ നിലയ്ക്കു നിര്‍ത്താനോ ഉള്ള തന്റേടമാണ് ഓരോ സ്ത്രീക്കും ഉണ്ടാവേണ്ടത്. നിര്‍ഭാഗ്യവാശാല്‍ ഇന്നും മലയാളി പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര പ്രതികരണ ശേഷി ഉണ്ടായിട്ടില്ല. പുരുഷന്റെ ലൈംഗീക ചൂഷണണങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള തന്റേടം പലര്‍ക്കും അന്യമാണ്. അതുകൊണ്ടു തന്നെയാണ് സ്ത്രീ ചൂഷണങ്ങള്‍ക്ക് വിധേയയാകുന്നത്, സമൂഹത്തിലായാലും ബ്ലോഗിലായാലും.
ഒളിഞ്ഞും തെളിഞ്ഞും ബ്ലോഗില്‍ പഞ്ചാരയടിക്കാന്‍ ശ്രമിക്കുന്ന ചെറിയോരു ശതമാനം ബ്ലോഗര്‍മാര്‍ ഉണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല. അക്കൂട്ടരുടെ മനസ്സിലിരുപ്പ് കണ്ടറിഞ്ഞ്, അവരുടെ തന്ത്രങ്ങളില്‍ വീഴാതെ തുടക്കത്തില്‍ തന്നെ അവരെ നിലയ്ക്കു നിര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാതെ അതൊക്കെ പരസ്യമായി ഒരു പോസ്റ്റാക്കുന്ന സമീപന രീതിയോട് എനിക്ക് യോജിപ്പില്ല.
വേറൊരു കാര്യം എനിക്ക് പറയാനുണ്ട്. ബ്ലോഗിലെ രചനകള്‍ വായിച്ച് അതെല്ലാം രചയിതാവിന്റെ സ്വകാര്യ ജീവിതത്തിലെ സംഗതികളാണെന്ന രീതിയില്‍ പ്രതികരിക്കുന്ന പ്രവണതയെ കുറിച്ചാണത്. ഇതു ശരിയായ സമീപനമല്ല. ഭാവനയില്‍ നിന്നും കഥ മെനഞ്ഞെടുക്കാന്‍ വൈഭവമുള്ളവരാണ് എഴുത്തകാര്‍. അവര്‍ എഴുതുന്നതെല്ലാം അവരുടെ ആത്മകഥയല്ല. പ്രശസ്ത രചയിതാക്കളുടെ കാര്യത്തില്‍ ഇതു മനസ്സിലാക്കാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ ബ്ലോഗിലെ എഴുത്തുകാരുടെ രചനയും അവരുടെ വ്യക്തി ജീവിതവുമായി കൂട്ടിക്കുഴച്ചു കാണുന്ന പ്രവണത സാധാരണമാണ്. ഇതു ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.
ബ്ലോഗിലെ ആണ്‍-പെണ്‍ വേര്‍തിരിവു തന്നെ എനിക്ക് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. രചനയുടെ മേന്മയും പോരായ്മകളും വിലയിരുത്തകയാണ് വേണ്ടത്.
ഇതൊക്കെയാണെങ്കിലും വളരെ സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള ധാരാളം സുഹൃത്തുക്കളെ ബ്ലോഗ് എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരുടെയൊക്കെ സ്നേഹവും പരിഗണനയും എന്നെ അതിശയിപ്പിച്ചിട്ടുമുണ്ട്. അവരുടെ സന്മമനസ്സും സൗഹൃദവുമെല്ലാം വിലമതിക്കാനാവാത്തതായി ഞാന്‍ കരുതുന്നു.
Wednesday, May 11, 2011 at 5:45:00 AM GMT+3
@@
മിനിച്ചേച്ചി:
ഹീശ്വരാ, ദൈവമേ, ബ്ലോഗനാര്‍കാവിലമ്മേ, എന്റെ യാഹു-ഗൂഗ്ള്‍ ഹോട്മെയില്‍ മുത്തപ്പാ, സത്യമായും ചേച്ചിയെ കണ്ണൂരാന്‍ മറന്നിട്ടില്ല. അഞ്ചോളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്ന ചേച്ചി കണ്ണൂരുകാരുടെ അഭിമാനസ്തൂപമാണ്. ഒരു ജില്ലയില്‍ അഞ്ചു ബ്ലോഗുകള്‍ സ്വന്തമായുള്ള ചേച്ചിയെപ്പോലെ മറ്റൊരാള്‍ ഈ ലോകത്ത്തില്ല. ഇത് സത്യം സത്യം സത്യം!
അഞ്ചോളം ബ്ലോഗുകളെ വരിച്ച ചേച്ചി 'മിനി'യല്ല. പാഞ്ചാലിയാ പാഞ്ചാലി!
**
(ഇനിയിവിടെ നിന്നാ ചേചിയെന്റെ മയ്യത്തെടുക്കും. ഞാനോടി)
Wednesday, May 11, 2011 at 7:39:00 AM GMT+3
ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുത എഴുത്തും വായനയും എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ്. അത് ആശയ സംവാദത്തിന്റേയും സര്‍ഗ്ഗ സമരങ്ങളുടേയും വേദി ആകേണ്ടതിന് പകരം കടത്തിണ്ണ വെടിപറച്ചിലുകള്‍ ആയി തരം താണിരിക്കുന്നു. ആദര്‍ശ രഹിതമായ ആശയരഹിതമായ ഒരു സമൂഹമായി മൂല്യച്ച്യുതി വന്നു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ നേര്പകുതിയാണ് ബ്ലോഗും. എന്നെ വേദനിപ്പിച്ച ഒരു സംഗതി - വളരെ നന്നായി എഴുതുന്ന സര്‍ഗ്ഗധനരായ ബ്ലോഗര്‍മാര്‍ തരം താണ പോസ്റ്റുകള്‍ക്ക് ഇടുന്ന സുഖിപ്പിക്കുന്ന കമന്റുകള്‍ ആണ്. ഇവിടെ വിമര്‍ശനം ആരും ഇഷ്ടപ്പെടുന്നില്ല. പരസ്പരം സുഖിപ്പിക്കല്‍ മാത്രമാണ് നടക്കുന്നത്. ഈ ദുരവസ്ഥയില്‍ സ്ത്രീ ബ്ലോഗര്‍മാര്‍ വെട്ടയാടപ്പെട്ടില്ലെങ്കിലല്ലേ അത്ഭുത മുള്ളു. വ്യക്തി ബന്ധങ്ങള്‍ ബൂലോകത്തായാലും ഭൂലോകത്തായാലും അതിര് കടക്കാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും വ്യക്തിത്വമാണ്
Wednesday, May 11, 2011 at 8:57:00 AM GMT+3
നല്ല പോസ്റ്റ് നൌഷാദ് .......അഭിനന്ദനങ്ങള്‍
Wednesday, May 11, 2011 at 4:05:00 PM GMT+3
വളരെ നല്ല പോസ്റ്റ് . സ്ത്രീ ബ്ലോഗ്ഗെര്മാരുടെ പ്രതികരണം ഉള്‍പെടുത്തിയത് ഈ പോസ്റ്റിനെ വ്യത്യസ്തമാക്കുന്നു .
ഇത് ബ്ലോഗ് തുടങ്ങാന്‍ പോകുന്ന സ്ത്രീകള്‍ക്ക് വളരെ ഉപകാരമാവും .ഇനിയെങ്കിലും ഈ അടുത്ത് ഉണ്ടായ പോലുള്ള സംഭവ വികാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്നപേക്ഷ.
Thursday, May 12, 2011 at 6:35:00 AM GMT+3
നൌഷാദ് നന്നായിരിക്കുന്നു.ആ കണ്ണൂരാനോട് രണ്ട് വാക്ക് പറയട്ടെ.ഓന്റെ മയ്യത്ത് മിനിടീച്ചറായിരിക്കില്ല മിക്കവാറും ഞാനായിരിക്കും എടുക്കുക.എന്റെ ബ്ലോഗ് മാത്രം നോക്കാൻ ഓന് നേരൂല്ല.ഓന് ഞാൻ ബെച്ചിറ്റ്ണ്ട്.
Thursday, May 12, 2011 at 2:26:00 PM GMT+3
പ്രിയ നൌഷാദ്, വളരെ പ്രസക്തവും അവസരോചിതവുമായ പോസ്റ്റ്. മറ്റൊരു മാധ്യമത്തിനുമില്ലാത്ത ഈ ഒരു സാധ്യത ബ്ലോഗിന് മാത്രം സ്വന്തം.
ആശംസളോടെ,
Thursday, May 12, 2011 at 6:44:00 PM GMT+3
ഈ വിഷയത്തില്‍ പ്രതികരിച്ചവരും അവരുടെ അഭിപ്രായങ്ങളും അതീവ ഗൌരവം അര്‍ഹിക്കുന്നു.
Thursday, May 12, 2011 at 7:35:00 PM GMT+3
അവസരോചിതം.. ബ്ലോഗിങ്ങിലേക്ക് കടന്നു വരുന്നവര്‍ വായിക്കേണ്ടത്
Thursday, May 12, 2011 at 7:55:00 PM GMT+3
നല്ല ഉദ്യമം!ആശംസകള്‍!
Thursday, May 12, 2011 at 10:06:00 PM GMT+3
പ്രിയ നൌഷാദ്, ഇവിടെ അഭിപ്രായം പറഞ്ഞ സഹോദരിമാരേ!, നിങ്ങള്‍ മനസിലാക്കിയതിലും ഗുരുതരമാണ് കാര്യങ്ങള്‍. എല്ലാ മേഖലയിലും കടന്നു കൂടിയ വിഷ പാമ്പുകള്‍ ബൂലോഗത്തും എത്തി ചേര്‍ന്നിട്ടുണ്ട് എന്ന് ദുഖ പൂര്‍വം എനിക്ക് പറയേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവങ്ങള്‍ എന്നെ വിളിച്ച്പറഞ്ഞപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായിരിക്കും എന്ന് ഞാന്‍ കരുതി. പക്ഷേ വീണ്ടും മൂന്നു പേര്‍ കൂടി സമാനമായ അനുഭവങ്ങള്‍ എന്നെ വിളിച്ചു പറഞ്ഞതില്‍ നിന്നും ഞാന്‍ വിഷ പാമ്പുകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നു. ബ്ലോഗേര്‍ എന്ന വേഷത്തില്‍ തന്നെയാണ് അവരുടെ വരവു. യുവതികള്‍ തന്നെയാണ് അവരുടെ ലക്ഷ്യവും. വ്യക്തിപരമായ കാരണങ്ങളാല്‍ എന്നെ വിളിച്ചവരുടെ പേരുകള്‍ എനിക്ക് പറയാന്‍ കഴിയാതെ വന്നിരിക്കുന്നു. പക്ഷേ അവര്‍ ദു:ഖിതരും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരുമാണ്.ബൂലോഗത്തെ കാര്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഇവിടെ ഉള്ളവര്‍ തന്നെയാണ്. വിശദ വിവരങ്ങള്‍ സമയം പോലെ മറ്റൊരു പോസ്റ്റില്‍ അറിയിക്കാം. ഇവിടെ ഇത്ര മാത്രം.
Thursday, May 12, 2011 at 10:13:00 PM GMT+3
ഇവിടെ ഞാന്‍ ഇന്നലെ കുറിച്ച അഭിപ്രായം ഏതോ സാങ്കേതിക തകരാറിനാല്‍ നഷ്ടപ്പെട്ടതായി കാണപ്പെട്ടതിനാല്‍ എന്റെ ഓര്‍മയില്‍ നിന്നും വീണ്ടും എഴുതുന്നു.
പ്രിയ നൌഷാദ്, ഇവിടെ അഭിപ്രായം പറഞ്ഞ പ്രിയ സഹോദരിമാരേ!
നിങ്ങള്‍ കാണുന്നതിലും ഗുരുതരമാണ് ഈ വിഷയം സംബന്ധമായ കാര്യങ്ങള്‍. പുറം ലോകത്തില്‍ പ്രത്യേക ഉദ്ദേശത്തോടെ വ്യവസ്ഥാപിതമായി വല വിരിച്ച അതേ വിഷപ്പാമ്പുകളുടെ ജനുസ്സില്‍ പെട്ടവര്‍ നമ്മുടെ ഈ ബൂലോഗത്തും എത്തിച്ചേര്‍ന്നിട്ടിണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച ഫോണ്‍ സന്ദേശങ്ങളില്‍ നിന്നും ഞാന്‍ തിരിച്ചറിയുന്നു. ആദ്യം ലഭിച്ച കാളിന്റെ ഉടമസ്ഥയുടെ അനുഭവം ഒറ്റപ്പെട്ടതായിരിക്കുമെന്ന എന്റെ വിശ്വാസത്തെ പിന്നീടു വന്നവരുടെ ആവലാതികള്‍ ഇല്ലാതാക്കി. ആദ്യത്തെ പെണ്‍കുട്ടി തന്റേടത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ മറ്റുള്ളവര്‍ പകച്ചു നില്‍ക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്.പ്രത്യേക കാരണത്താല്‍ ആ പെണ്‍കുട്ടികളുടെ പേരുകള്‍ വെളിപ്പെടുത്താനാകാവില്ല. സൂക്ഷിക്കുക, സാത്താന്റെ സന്തതികള്‍ ഇവിടെയും എത്തിയിട്ടുണ്ട്; കൂടുതല്‍ വിവരങ്ങള്‍ ഒരു പോസ്റ്റ് ആയി ഇടാന്‍ ശ്രമിക്കുന്നു.
Friday, May 13, 2011 at 8:33:00 PM GMT+3
ഗൂഗിളില്‍ നിന്നുമുണ്‍ടായ സാങ്കേതിക പ്രശ്നത്തിനാല്‍ പത്തോളം
കമന്റുകള്‍ നഷ്ടപ്പെട്ടു.പലതും ഈ വിഷയത്തില്‍ ഗൗരവപൂവ്വമായ അഭിപ്രായം രേഖപ്പെടുത്തിയതായിരുന്നു.
അഭിപ്രായങ്ങള്‍ നഷ്ടമായതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
Saturday, May 14, 2011 at 9:17:00 PM GMT+3
ശ്രദ്ധേയമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രധേയനുള്ള പങ്കു പോലെ തന്നെയാണ് നൌഷാദ്ക്കയുടെ "എന്റെ വരയും" ,..
പല കാരനഗല്‍ കൊണ്ടും മുരടിച്ചു പോയ കുറെ മനുഷ്യരെ മുഖ്യധാരയില്‍ കൊണ്ട് വരാന്‍ മാത്രമല്ല..
വിപ്ലവാത്മകമായി മൗസുന്താന്‍ ഭൂലോകക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക..??
മറ്റൊരു ഈജിപ്ഷ്യന്‍ വിപ്ലവം ഇതിനാല്‍ സാധ്യമാകട്ടെ....
Monday, May 16, 2011 at 11:05:00 AM GMT+3
നൌഷാദ് ഭായ്..
നല്ല പോസ്റ്റ്.. പുതിയ പെണ്‍ ബ്ലോഗര്‍മാര്‍ക്ക് ഈ പരിചയ സമ്പന്നരായ ബ്ലോഗര്‍മാര്‍ മാതൃക ആവട്ടെ..
അനുമോദനങ്ങള്‍
Tuesday, May 17, 2011 at 3:15:00 PM GMT+3
വളരെ പ്രസക്തമായ പോസ്റ്റ്. ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടവര്‍ തന്നെയാണ് ഇതില്‍ പറഞ്ഞ സ്ത്രീബ്ലോഗേര്സ്.
രചനയും വായനക്കാരനും എന്ന രീതിയില്‍ നിന്ന് മാറി ചിന്തകളും സമീപനങ്ങളും മാറുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്.
അതിരുകളില്ലാത്ത ബൂലോകത്ത് വേര്‍തിരിവുകളില്ലാതെ നിര്‍ഭയം എല്ലാവര്ക്കും ബ്ലോഗാന്‍ ഇടവരട്ടെ.
Tuesday, May 17, 2011 at 3:30:00 PM GMT+3
പോസ്റ്റ് നന്നായി. ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും നന്ന്.. ബ്ലോഗിണിമാരുടെ പിറകെ കൂടുന്ന ബ്ലോഗന്മാരെ പോലെ ബ്ലോഗന്മാരെ വീഴ്ത്താന്‍ നടക്കുന്ന ബ്ലോഗിണിമാരും ഉണ്ട് ട്ടോ. (എന്റെ അനുഭവം വെച്ചല്ല പറയുന്നത് !!) നൌഷാദ് ഭായ്, അവരെക്കുറിച്ചും ഒരു പോസ്റ്റ് പോന്നോട്ടെ.
Tuesday, May 17, 2011 at 4:35:00 PM GMT+3
മുന്‍പേ വായിച്ചിരുന്നു പക്ഷെ കമന്റാന്‍ വിട്ടു പോയി,
ശ്രദ്ധേയമായ ഒരു പോസ്റ്റ്,
കാലികപ്രസക്തിയുള്ള ചില ബ്ലോഗുകള്‍ ഒഴിവാക്കിയാല്‍ ആലങ്കാരികമായി പറഞ്ഞാല്‍ മൊത്തത്തില്‍ മലയാളം ബ്ലോഗ് വേസ്റ്റ് തന്നെ ആണ്. വല്ലപ്പോഴും വരുന്ന ചില രചനകള്‍ അപവാദമായി ഉണ്ടെങ്കിലും.
ഒരു കൂട്ടായ്മ എന്നതിലപ്പുറം ഭാഷയ്ക്ക് അല്ലെങ്കില്‍ സാഹിത്യത്തിനു വല്ല മെച്ചവും മലയാള ബ്ലോഗിങ് കൊണ്ട് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ആ കൂട്ടായ്മയും സൌഹൃദവും മാന്യമായ പെരുമാറ്റവും ഇല്ലെങ്കില്‍ മലയാള ബ്ലോഗിങ്ങ് വട്ട പൂജ്യം ആയി മാറും എന്നതില്‍ സംശയമില്ല.
Wednesday, May 18, 2011 at 8:51:00 AM GMT+3
മൂന്ന് കൊല്ലമായി ബ്ലോഗ് ലോകത്തേക്ക് വന്നിട്ട്. ഈ അടുത്ത കാലത്താണ് ബ്ലോഗ്ഗേര്‍സുമായി പരിച്ചയപെടുന്നത്. അങ്ങനെ വലിയ പ്രശ്നം ഒന്നും ഉണ്ടായിട്ടിലെങ്കിലും ചെറിയ പ്രശ്നങ്ങള്‍ ഇല്ലാതെ ഇരുന്നിട്ടുമില്ല. ഫേസ് ബുക്ക് , ഗൂഗിള്‍ ബസ്സ് മുതലായവയില്‍ ആക്റ്റീവ് ആയതിനു ശേഷമാണ് കുറച്ചു പ്രശ്നം തോന്നിയത്. ബ്ലോഗിലെ ചിലര്‍ നമ്മളെ ഫേസ് ബുക്കില്‍ കണ്ടെത്തി ചെറിയ പഞ്ചാര മെസ്സേജ് / അല്ലെങ്കില്‍ മെയില്‍ ആയി വരാറുണ്ട്. അനാവശ്യമായിട്ടുള്ള പുകഴ്ത്തലുകള്‍ ആയിരിക്കും ..ചെറുപ്പക്കാരില്‍ നിന്നും ഇങ്ങനെ ഒരു അനുഭവവും ഉണ്ടായിട്ടില്ല..വിവാഹിതരും അല്‍പ്പം മദ്ധ്യവയസ്കരും ആയിട്ടുള്ളവര്‍ക്കാണ് അസുഖം കൂടുതല്‍. അങ്ങനെ എന്തെങ്കിലും പന്തികേടു തോന്നിയാല്‍ അപ്പോഴേ അവരെ മൈന്‍ഡ് ചെയ്യാതെ ഒഴിവാക്കാന്‍ ശ്രമിക്കും. അത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. പിന്നെ ബ്ലോഗിലെ ഫോട്ടോ എടുത്തു (അത് ബസ്സ് ലെ കുറച്ചു പേര് ) ഗ്രൂപ്പ് മെയിലില്‍ CIRCULATE ചെയ്തിട്ടുണ്ട്. ബസ്സില്‍ ഞാന്‍ ആനോണി ആണോ സനോണി ആണോ എന്നാ സംശയം തീര്‍ക്കാന്‍ ചെയ്ത പരിപാടിയ.)ബ്ലോഗിലെ ചിത്രം വളരെ ചെറുതായിരിക്കും.. അത് കൊണ്ട് സമാധാനിക്കാം...!
ഈ ലോകവും അത്ര സുരക്ഷിതമെന്ന് കരുതാനാവില്ല..മുന്‍കരുതല്‍ എടുക്കുക തന്നെ വേണം. ഇങ്ങനെ പലരും നമ്മുക്കിടയില്‍ തന്നെയുണ്ട്. (അവരൊക്കെ തന്നെ നല്ല നിലവാരം ഉള്ള ബ്ലോഗിന്റെ ഉടമസ്ഥര്‍ കൂടെയാണ്..)
ഇങ്ങനെ ഉള്ളവരുടെ സമീപനം അത്ര ശരിയല്ല എന്ന് മനസിലായാല്‍ അപ്പോള്‍ തന്നെ എല്ലാ ലിസ്റ്റില്‍ നിന്നും DELETE ചെയ്യുക. ആദ്യത്തെ ഒറ്റ ചാറ്റില്‍ തന്നെ ഫോണ്‍ നമ്പര്‍ ചോദിച്ചവര്‍ പോലും ഉണ്ട്. നോ എന്ന് പറഞ്ഞതോടെ പിന്നെ DESCENT ആയി..!
ഒരിക്കല്‍ ഒരാള്‍ ബ്ലോഗില്‍ മലയാളം ടൈപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചു അയച്ച മെയിലിനു രണ്ടു ലിങ്ക് അയച്ചു കൊടുത്തു. അതിനു നന്ദി സൂചകമായി അയാളുടെ ബ്ലോഗില്‍ എന്‍റെ പേര് വെച്ചിരിക്കുന്നു. അത് കണ്ടപ്പോള്‍ തന്നെ അത് മാറ്റാന്‍ ആവശ്യപെടുകയും ചെയ്തു.
നമ്മള്‍ ജാഗരൂകരായിരിക്കുക..എപ്പോഴും...ഏതു ലോകത്തായാലും...!
നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണം..!
ആളുകളെ നോക്കി അവരെ നിര്‍ത്തേണ്ടയിടത്ത് നിര്‍ത്താന്‍ പഠിക്കണം .(ഒരു ലക്ഷ്മണ രേഖ എപ്പോഴും ആവശ്യമാണ് ...അത്യാവശ്യമാണ്..)
Saturday, May 21, 2011 at 3:28:00 PM GMT+3
അതെ സ്നേഹ നന്നായി പറഞ്ഞു.
ശ്രദ്ദിക്കേണ്ട വരികള്‍ ഒന്നൂടെ കട്ട് പേസ്റ്റുന്നു.
1.>>>ചെറുപ്പക്കാരില്‍ നിന്നും ഇങ്ങനെ ഒരു അനുഭവവും ഉണ്ടായിട്ടില്ല..വിവാഹിതരും അല്‍പ്പം മദ്ധ്യവയസ്കരും ആയിട്ടുള്ളവര്‍ക്കാണ് അസുഖം കൂടുതല്<<<
***പെണ്ണെന്നാല്‍ താന്‍ കണ്ട റ്റൈപ്പാണ് എല്ലാം എന്ന് കരുതുന്ന മൂഢന്മാര്‍... ആയ കാലത്ത് പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാനോ ഇടപഴകനോ കഴിയാത്തതിന്റെ ധണ്ണം തീര്‍ക്കുന്നവര്‍.. ഷെയിം ഷെയിം...!!
2.>>>നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണം..!
ആളുകളെ നോക്കി അവരെ നിര്‍ത്തേണ്ടയിടത്ത് നിര്‍ത്താന്‍ പഠിക്കണം .(ഒരു ലക്ഷ്മണ രേഖ എപ്പോഴും ആവശ്യമാണ് ...അത്യാവശ്യമാണ്..)<<<
*** തീര്‍ച്ച. ‘പോടാ പുല്ലേ..’ എന്ന് പറയാന്‍ എല്ലാവരും പഠിച്ചിരിക്കുക തന്നെ വേണം.
തുറന്ന് പറച്ചിലുകള്‍ക്ക് സ്നെഹക്കെന്റെ സല്യൂട്ട്.....
(കൂടുതല്‍ കാര്യങ്ങളുമായി ഒരു പോസ്റ്റിനുള്ള തെയ്യാറെടുപ്പിലാണ് ഞാന്‍. പൊയ് മുഖങ്ങളെ തീര്‍ച്ചയായും പൊളിച്ചടുക്കുകതന്നെ ചെയ്യും).
Saturday, May 21, 2011 at 3:57:00 PM GMT+3
ഒരു കാര്യം കൂടെ ചേര്‍ക്കുന്നു.
മുന്‍പ് എന്‍റെ ബ്ലോഗിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ജിമെയില്‍ അക്കൗണ്ട് ഒപ്പായി ബ്ലോഗ് ലിങ്ക് കൊടുത്തിട്ടുണ്ടായിരുന്നു . ഇങ്ങനെ പല പ്രശ്നങ്ങള്‍ വന്നപ്പോള്‍ ഞാന്‍ അതങ്ങ് എഡിറ്റി. ഇപ്പോള്‍ സ്നേഹ എന്ന് മാത്രം ആണ് ഒപ്പ്. പിന്നെ ഫേസ് ബുക്കില്‍ ഒരു കമന്റ് പോലും ഇട്ടാല്‍ കിട്ടും രണ്ടു മൂന്നു ഫ്രണ്ട് റിക്വസ്റ്റ്....! ഒരിക്കല്‍ ഇങ്ങനെ ഇട്ടപ്പോള്‍ കിട്ടിയ റിക്വസ്റ്റ് രണ്ടു പ്രമുഖ ബ്ലോഗ്ഗേര്‍സിന്റെ ആയിരുന്നു.. ഇനിയും എന്തെല്ലാം ശ്രദ്ധിക്കണം ആവോ,,,,!!!
ഹാഷിം , നന്ദി..!
എന്തായാലും പ്രിയക്കു ഉണ്ടായ അനുഭവം മറച്ചു വെച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഉണ്ടാവില്ലായിരുന്നു . അങ്ങനെ ഈയൊരു വിഷയം വെളിച്ചം കാണാതെ പോയേനെ..!
നൗഷാദിനു ഒരുപാട് നന്ദി.
Saturday, May 21, 2011 at 5:51:00 PM GMT+3
ആണായാലും പെണ്ണായാലും അവഗണിക്കേണ്ടത് അവഗണിക്കണം...
രണ്ടാമതൊന്നിന് അവസരം കൊടുക്കരുത്...
Sunday, May 29, 2011 at 3:06:00 PM GMT+3
ബ്ലോഗിലെ ഫ്രെണ്ട്സ്മായി (not my real friends)ഗൂഗിള്‍ ചാറ്റില്‍ ചാറ്റ് ചെയ്യാറുണ്ട്. കുറെമുന്‍പ് ഒരു ബ്ലോഗര്‍ മോശായി പെരുമാരിയതല്ലാതെ വലിയ പ്രോബ്ലംസോന്നും മറ്റു ബ്ലോഗേര്സില്‍ നിന്നും ഉണ്ടായിട്ടില്ല.
റിയാസ്ക്ക(മിഴിനീര്തുള്ളി), hashim-kuthara,jishad, കണ്ണൂരാന്‍, സുരേഷ് പുനലൂര്‍, രേഫി, അങ്ങനെ ചിലരുമായി മിക്ക ദിവസവും ചാറ്റ് ചെയ്യാറുണ്ട്. ഇവര്‍ എഴുതാനുള്ള ധൈര്യംതരുന്നതുകൊണ്ടാ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത് തന്നെ. ഇവരാരും എന്നോട് ഫോട്ടോ ആവശ്യപ്പെടുകയോ മറ്റു വിവരങ്ങള്‍ മോശായി ചോദിക്കുകയോ ചെയ്തിട്ടില്ല.
ഈയടുത് ചാറ്റ് തുടങ്ങിയ ഒരു ലേഡിബ്ലോഗര്‍ ഇക്കഴിഞ്ഞദിവസം എന്നോട് ഫോട്ടോ ചോദിച്ചു. കുറെ ചോദിച്ചശേഷം-മൂന്നു ദിവസത്തോളം നിര്‍ബന്ധിച്ചു ചോദിച്ച ശേഷം- ഞാന്‍എന്റെ ഫോട്ടോ മെയില്‍വഴിആയി അയക്കുകയും ചെയ്തു. പിന്നെ പറയുന്നു.ഞാന്‍ ലേഡി അല്ല. male ആണെന്ന് !!!!!
. എന്നിട്ട് റിയല്‍ ഫോട്ടോ കാണിക്കുകയും ചെയ്തു. ഇപ്പോഴും എന്റെ വിറയല്‍ മാറിയില്ല എന്നതാ സത്യം. കുറെ കാലായി പെണ്ണിന്റെ പേരിലാണോ അയാള്‍ എഴുതുന്നത്.അപ്പോള്‍ ഇങ്ങനെ എത്രപേരുടെ ഫോട്ടോ അയാള്‍ളുടെ കയ്യില്‍ ഉണ്ടായിരിക്കും!ഇത് ചീറ്റ് അല്ലെ? മോശായി സംസാരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ അങ്ങനെ പറയരുതെന്നു പറഞ്ഞു. പറഞ്ഞാല്‍ ബ്ലോക്ക് ചെയ്‌താല്‍ പിന്നെയും ഡിസ്റ്റെര്ബെന്‍സ് ഉണ്ടാവില്ലേ!
മുകളില്‍ സ്നേഹ എന്ന ബ്ലോഗര്‍ പറഞ്ഞത് സത്യാ.
ഇതുപോലുള്ള ചീറ്റ്ന് എങ്ങനെയാ റിപ്ലേ കൊടുക്കേണ്ടത്? ആ ഫോട്ടോ അയാള്‍ മിസ് യൂസ് ചെയ്യില്ലേ? ഇനി എങ്ങനെയാ 'ലേഡി'എന്നും പറഞ്ഞുവന്നു വിവരങ്ങള്‍ ചോദിക്കുന്നവരോട്
സ്നേഹത്തോടെ അപ്പ്രോച്ച് ചെയ്യുക?
Thursday, June 2, 2011 at 3:51:00 PM GMT+3
"കുറെ കാലായി പെണ്ണിന്റെ പേരിലാണോ അയാള്‍ എഴുതുന്നത്.'
കുറെ കാലമായി പെണ്ണിന്റെ പേരിലാ അയാള്‍ ബ്ലോഗില്‍ എഴുതുന്നത് ennu vaayikuka. (sorry)
Thursday, June 2, 2011 at 3:54:00 PM GMT+3
ആ male/female ബ്ലോഗറുടെ പേരു പറഞ്ഞാൽ, മറ്റുള്ളവർക്ക് ഒരു സഹായം ആവില്ലെ?.
ഒരു കാര്യം കൂടി - ഫോട്ടൊ എന്തിനാ അയച്ചു കൊടുക്കുന്നത്? 'Sorry, No' എന്നു പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയുക.
Friday, June 3, 2011 at 4:55:00 AM GMT+3
ആ ബ്ലോഗറുടെ ബ്ലോഗിലേക്കുള്ള ലിങ്ക്??????????????????????
Friday, June 3, 2011 at 6:36:00 AM GMT+3
ഞാൻ ചാറ്റുന്നവരിൽ ചിലർ സ്ത്രീകളാണ്. അതിൽ അമ്മയുടെ പ്രായമുള്ളവരും, കാമുകിയുടെ പ്രായമുള്ളവരും ഉണ്ട്. എങ്കിലും ഓരോരുത്തരോടും ഉപയോഗിക്കുന്ന വാക്കുകൾ അവർക്ക് വേദനയുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ ഈ ബൂലോകത്ത് ചില പ്രശ്നക്കാർ ഉണ്ട് എന്നുള്ളദ് നൗഷാദിക്ക തന്നെ ചൂണ്ടിക്കാണിച്ചു തന്നിരുന്നു. മുമ്പൊരിക്കൽ ഒരു സ്ത്രീ ബ്ലോഗർ നമ്മുടെ ഇടയിൽ നിന്ന് പോയപ്പോൾ.. ഇനിയും ഇത്തരം സംഭവങ്ങൾ സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കട്ടെ.. ഇത്തരം വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നൗഷാദിക്കയെ പോലെയുള്ളവരെ അഭിനന്ദിക്കുന്നു...
Friday, June 3, 2011 at 8:41:00 AM GMT+3
@ സാബു: @ അബ്ദുള്ള ജാസിം:
ഒരു ലേഡി എന്ന് അറിഞ്ഞുകൊണ്ടാ അയച്ചത്. അതും മൂന്നു ദിവസം കഴിഞ്ഞ ശേഷം. ഫോട്ടോ കിട്ടിയപ്പോള്‍ ബ്ലോഗറുടെ സ്വഭാവം മാറി. ഈ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാവാതിരിക്കാന്‍ ഈ പോസ്റ്റില്‍ കമന്റു ഇട്ടു എന്ന് മാത്രം. ഇനി അയാള്‍ റിപ്പീറ്റ് ചെയ്‌താല്‍ തീര്‍ച്ചയായും ആളെയും ബ്ലോഗിനെയും ഞാന്‍ പറയും. pore?
Friday, June 3, 2011 at 9:29:00 AM GMT+3
@(കൊലുസ്), അയാൾ മറ്റെവിടെയെങ്കിലും കുഴപ്പുമൂണ്ടാക്കിയാൽ നമ്മൾ എങ്ങിനെ അറിയും???
Friday, June 3, 2011 at 10:40:00 AM GMT+3
nalla post.
www.absarmohamed.blogspot.com
Friday, June 3, 2011 at 11:39:00 AM GMT+3
@കൊലുസ് : നമ്മള്‍ നേരിട്ട് അറിയുന്നവര്‍ക്കല്ലാതെ എന്ത് പരിചയത്തിന്റെ പേരിലായാലും ഫോട്ടോ കൊടുക്കരുതായിരുന്നു. അയാള്‍ ബൂലോകത്തെ മുഴുവന്‍ കബളിക്കുന്ന ഒരാളെന്ന് വ്യക്തമായ നിലക്ക് പേരോ ബ്ലോഗ് ലിങ്കോ ഇവിടെ തുറന്നു കാട്ടുന്നതില്‍ എന്താണ് കുഴപ്പം? അത് വഴി അയാളുടെ തനിനിറം എല്ലാവര്ക്കും മനസ്സിലാക്കാനാവുമല്ലോ!
Friday, June 3, 2011 at 11:46:00 AM GMT+3
@(കൊലുസ്) താങ്കളെ അയാൾക്ക് ചതിക്കുഴിയിൽ ഒന്നും പെടുത്താൻ കഴിഞ്ഞില്ല ഓകെ പക്ഷേ വേറെ ഉള്ള സ്ത്രീബ്ലോഗേർസിന് അയാളെ സൂക്ഷിക്കാമെല്ലോ അതാ ലിങ്ക് നൽകാൻ പറഞ്ഞത്......................
Friday, June 3, 2011 at 11:53:00 AM GMT+3
നല്ല പോസ്റ്റ്...
പെണ്ണ് എന്നാ ജീവിയെ അവള്‍ ഏതു പ്രായത്തിലും രൂപത്തിലും ഉള്ളതാണെങ്കിലും നേരിട്ടോ ചിത്രതിലോ കണ്ടാലും ശബ്ദം കേട്ടാലും അവള്‍ എഴുതിയത് വായിച്ചാല്‍ പോലും വികാരതള്ളിച്ച വരുന്ന ഞരമ്പ് രോഗികളുടെ ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. അതിന്റെ ഒരു ചെറിയ അംശമായ ബൂലോകതിലും ആ രോഗത്തിന്റെ അണുക്കള്‍ പ്രസരിക്കുന്നത് സ്വാഭാവികം മാത്രം.
സഹോദരിമാര്‍ കരുതിയിരിക്കുക.
ശല്യം പരിധി വിട്ടാല്‍ ആങ്ങളമാര്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന് മറക്കാതിരിക്കുക... ഈ ബൂലോകതിലും.
Friday, June 3, 2011 at 1:32:00 PM GMT+3
വിത്യസ്തമായ നല്ല ഉദ്ദേശത്തോടെയുള്ള പോസ്റ്റ്.അഭിനന്ദനങ്ങള്‍.
Friday, June 3, 2011 at 1:41:00 PM GMT+3
++ sneha> 'ഒരിക്കല്‍ ഒരാള്‍ ബ്ലോഗില്‍ മലയാളം ടൈപ്പ് ചെയ്യുന്നത് എങ്ങനെ എന്ന് ചോദിച്ചു അയച്ച മെയിലിനു രണ്ടു ലിങ്ക് അയച്ചു കൊടുത്തു. അതിനു നന്ദി സൂചകമായി അയാളുടെ ബ്ലോഗില്‍ എന്‍റെ പേര് വെച്ചിരിക്കുന്നു. അത് കണ്ടപ്പോള്‍ തന്നെ അത് മാറ്റാന്‍ ആവശ്യപെടുകയും ചെയ്തു"
അമ്മച്ചിയെ. ദിതെന്തൊരു കീര്‍വാണം. ഉഫ്ഫ്! താങ്ങളുടെ പ്രൊഫൈല്‍ഫോട്ടോകണ്ടു പഞ്ചാര അടിക്കാന്‍ വന്നവനെ സമ്മതിക്കണം. എല്ലാ ആണുങ്ങളും ഒരുപോലല്ലല്ലോന്നും അറിയുക
Friday, June 3, 2011 at 2:32:00 PM GMT+3
നൗഷാദ് അകമ്പാടം...കുറെകൂടി നിലവാരമുള്ള ചർച്ചകൾ ആകാം .താങ്കൾ ഇതുവരെ എത്ര സ്ത്രീ എഴുത്തുകാരികളെ പീഡിപ്പിച്ചിട്ടുണ്ട്..?താങ്കളുടെ അനുഭവത്തിൽ നിന്നായിരിക്കുമല്ലോ ഇങ്ങനെരു പോസ്റ്റുണ്ടായതു.
ഒരു പീഡനത്തിലും പുരുഷന്റെമാത്രമായ കുറ്റംകാണരുതു.അങ്ങനെ കണ്ടാൽ അതു രോഗലക്ഷണമാണ്. എല്ലാത്തിനും ഒരു മറുപുറമുണ്ടാകും.തന്റെ നിലപാടുകളീൽ ഉറച്ചുനിൽക്കാത്ത സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടങ്കിൽ അതവരുടെ മാത്രം കുറ്റമാണ്.അതിനു പൊതുസമൂഹത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഒരുകൈ കൊണ്ട് വീശിയാൽ ശബ്ദമുണ്ടാകില്ല. പുരുഷനും,സ്ത്രീയും തമ്മിൽചേരുന്ന ബന്ധങ്ങളെ പീഡനമെന്നു വിളിച്ച് ആക്ഷേപിക്കരുതു. ബൂലോകത്തുള്ള പുരുഷമാർ മുഴുവൻ ഇവിടെയുള്ള സ്ത്രീഎഴുത്തുകാരികളെ പീഡിപ്പിക്കാൻ നടക്കുന്നവരാണ് എന്നുള്ള വ്യചേന നടത്തിയ ഈ പോസ്റ്റ് എന്തുകൊണ്ടും യുക്തിക്ക് നിരക്കാത്തതാണ്. ഇവിടെയുള്ള കുറച്ച് എഴുത്തുകാരികളുടെ പ്രീതിക്കുവേണ്ടി സമയംകളഞ്ഞ താങ്കളുടെ അവസ്ഥയോർക്കുമ്പോൾ ദുഖംതോന്നുന്നു. തിരിച്ചറിവിന്റെയും ,കാഴ്പ്പടിന്റെയും ഒരു പ്രശ്നമാണ് താങ്കളുടേത്.
Friday, June 3, 2011 at 5:09:00 PM GMT+3
@.പാവപ്പെട്ടവന്‍,
താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട് തന്നെ
താങ്കളുടെ അഭിപ്രായങ്ങളില്‍ ചിലതിനോട് പൂര്‍ണ്ണമായ വിയോജിപ്പ് പ്രകടിപ്പിക്കട്ടെ..
ഒന്ന് : താങ്കളെഴുതി..
"..താങ്കൾ ഇതുവരെ എത്ര സ്ത്രീ എഴുത്തുകാരികളെ പീഡിപ്പിച്ചിട്ടുണ്ട്..?താങ്കളുടെ അനുഭവത്തിൽ നിന്നായിരിക്കുമല്ലോ ഇങ്ങനെരു പോസ്റ്റുണ്ടായതു."
സോറി..ഒന്നു പീഡിപ്പിച്ചാലേ ഇങ്ങനെ ഒരു പോസ്റ്റെഴുതാന്‍ പാടൂ എങ്കില്‍ എനിക്കാ യോഗ്യത ഇല്ല..ശരിയാണൂ..ഒരു പക്ഷേ എന്നെക്കാള്‍ യോഗ്യര്‍ ഇവിടെവിടെക്കൊയോ തന്നെ കാണും ... അല്ലേ..?
രണ്ട് : "ബൂലോകത്തുള്ള പുരുഷമാർ മുഴുവൻ ഇവിടെയുള്ള സ്ത്രീഎഴുത്തുകാരികളെ പീഡിപ്പിക്കാൻ നടക്കുന്നവരാണ് എന്നുള്ള വ്യചേന നടത്തിയ ഈ പോസ്റ്റ് എന്തുകൊണ്ടും യുക്തിക്ക് നിരക്കാത്തതാണ്."
ഈ പോസ്റ്റ് വായിച്ചിട്ട് താങ്കള്‍ക്ക് അതാണു മനസ്സിലായെങ്കില്‍ സോറി..എനിക്കൊന്നും പറയാനില്ല.
മൂന്ന് : "ഇവിടെയുള്ള കുറച്ച് എഴുത്തുകാരികളുടെ പ്രീതിക്കുവേണ്ടി സമയംകളഞ്ഞ താങ്കളുടെ അവസ്ഥയോർക്കുമ്പോൾ ദുഖംതോന്നുന്നു."
സ്ത്രീ ബ്ലോഗ്ഗര്‍മാരെ സുഖിപ്പിച്ച് കൊണ്ടുള്ള അവരുടെ പിന്തുണയോ മറ്റു ബ്ലോഗ്ഗേഴ്സിനെ പുകഴ്ത്തിക്കൊണ്ടുള്ള സമീപനമോ ബ്ലോഗ്ഗിന്റെ ഇളം ചൂട് തട്ടി നട്ടപ്പാതിരക്ക് വെള്ളിവെളിച്ചം പോലെ തലയില്‍ സാഹിത്യം ഉദിച്ച ചിലര്‍ക്ക് --ചിലര്‍ക്ക്--- ആവശ്യമുണ്ടാവും.
ക്ഷമിക്കണം, എനിക്കതിന്റെ ആവശ്യമില്ല.
പക്ഷേ തുറന്ന് പറയട്ടെ.. ചില സ്ത്രീ ബ്ലോഗ്ഗര്‍മാരുടെ തെറ്റില്ലാത്ത കഥകള്‍ക്ക് പോലും സ്ഥിരമായ് മോശമെന്ന് കമന്റിടുന്ന താങ്കളുടെ വിമര്‍ശനചാതുരിയും നിരീക്ഷണ പാടവവും എത്രമാത്രം സത്യസന്ധമെന്ന് എനിക്ക് സംശയമുണ്ട്.
"...തിരിച്ചറിവിന്റെയും,കാഴ്ചപ്പാടിന്റെയും ഒരു പ്രശ്നമാണ് താങ്കളുടേത്."
ബെസ്റ്റ് കണ്ണാ ബെസ്റ്റ്......!!
ഫോട്ടോ ചോദിച്ചും ഫോണ്‍ നമ്പര്‍ ചോദിച്ചും മൂരാച്ചി ശൃംഗാരവുമായ് ഏതൊക്കെ വമ്പന്മാര്‍ ഇവിടെ ചിലര്‍ക്ക് മെയിലും മെസ്സേജും അയച്ചെന്ന് കൂടിയുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത് ഒരു പോസ്റ്റ് തയ്യാറാക്കിയാലോ എന്ന ആലോചനയിലാണു ഞാന്‍.. അപ്പഴും കമന്റും ഡയലോഗുമായ് താങ്കള്‍ ഇവിടൊക്കെ കാണണേ...
"തിരിവുകളിലെ അറിവുകളും" "കാഴ്ചകളിലെ പാടുകളും"
ഒക്കെ അപ്പോള്‍ നമുക്ക് കാണാമല്ലോ..
Friday, June 3, 2011 at 9:08:00 PM GMT+3
കൊലുസ് പറഞ്ഞത് ശരിയാണ്..ഇതുതന്നെയാണ് എനിക്കും സംഭവിച്ചത് ഒരു സ്ത്രീയിലൂടെയാണ് ആ വ്യക്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചത്..
" സ്ത്രീകളെ അടുപ്പിക്കരുത്,വിശ്വസിക്കരുത് " [സ്ത്രീയുടെ പേരില്‍ പുരുഷന്മാര്‍ ഉണ്ടാവും അതല്ലെങ്കില്‍ ഏജെന്റ്റ് ആയി പ്രവര്‍ത്തിക്കുന്നവര്‍ ] ഇതൊക്കെയാണ് ഈ വിഷയത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠം...
ഷെരീഫ് ഇക്കയുടെ കമന്റ് ശ്രദ്ധിക്കുക ഞാന്‍ പരസ്യമായി വെളിപ്പെടുത്തിയപ്പോള്‍ അതിനെത്തുടര്‍ന്ന് ചില വനിതാബ്ലോഗര്‍മാര്‍ അവര്‍ക്കുണ്ടായ ഇത്തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ച് രഹസ്യമായി ആദ്ദേഹത്തിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഇട്ട കമന്റ്‌ണിത്....ഇതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമല്ലേ..
@പാവപ്പെട്ടവന്‍ - കണ്ണടച്ച് ഇരുട്ടാക്കുന്നു...[ ഒരിക്കല്‍ തുറക്കേണ്ടിവരും തീര്‍ച്ച ! ]
രഞ്ജിത് ചെമ്മാടിന്റെ അഭിപ്രായത്തോട് യോജിക്കുന്നു , ആരോഗ്യപരമായ ഒരു സൌഹൃതം ബൂലോകര്‍ക്കിടയില്‍ ഉണ്ട്..അത് നിലനില്‍ക്കട്ടെ അതല്ലാത്തവയെ തുറന്നു കാണിക്കാനുള്ള ചങ്കൂറ്റം വനിതാബ്ലോഗര്‍മാര്‍ക്ക് ഉണ്ടാവട്ടെ... പിന്നെ ഒന്ന് മനസ്സിലാക്കുക " നോ " എന്ന മറുപടി കിട്ടുമ്പോഴേക്കും എല്ലാ ശല്യപ്പെടുത്തലുകളും നിര്‍ത്തി വാലും ചുരുട്ടിക്കെട്ടി പോകുന്നവരല്ല ഇത്തരക്കാര്‍ കൊടുക്കേണ്ടത് കൊടുത്തുവിടുക അത് അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ത്തന്നെയാകുമ്പോള്‍ പിന്നെ ഒരു വഴിയിലും അവരുടെ ശല്യം ഉണ്ടാവില്ല.........
[വാല്‍ക്കഷണം : ഇപ്പോള്‍ സ്വസ്ഥം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അപേക്ഷ.. ]
Friday, June 3, 2011 at 10:17:00 PM GMT+3
അമ്മയെ തല്ലിയാലും രണ്ടു പക്ഷം !!!!
Saturday, June 4, 2011 at 5:40:00 AM GMT+3
നല്ലൊരു പോസ്റ്റ്.. അനുഭവങ്ങൾക്ക് പലതും പറയാനുണ്ട്. ഞാനും ഈ വിഷയം ഒരു പോസ്റ്റ് ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട്
Saturday, June 4, 2011 at 7:23:00 AM GMT+3
@ കിങ്ങിണിക്കുട്ടി
ആദ്യം ഇത്തരക്കാരുടെ കമന്റ്‌സ് സ്വീകരിക്കാതിരിക്കുക...
വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടുന്നതെന്തിന്..
അനുഭവങ്ങള്‍ തുറന്നുപറയുന്നത് കുറച്ചുപേര്‍ക്കെങ്കിലും ഗുണകരമാവും..
നല്ല തീരുമാനം..ആശംസകള്‍.... :)
Saturday, June 4, 2011 at 8:35:00 AM GMT+3
ഹും!
Saturday, June 4, 2011 at 9:45:00 AM GMT+3
@ കൊലുസ്:
ആരാണ് ആ ഗവ്വാദ്? ഇത്തരം ശുനകപുത്രന്‍മാരുടെ അണ്ടിപ്പരിപ്പെടുത്തു മണ്ടപൊളിക്കണം. ഏതു മോന്റെ മോനായാലും അയാള്‍ പെണ്ബ്ലോഗേര്‍സിന് അപമാനമാണ്. ഇത്തരം നെറികെട്ടവന്മ്മാരെ ബ്ലോഗില്‍ നിന്നും കെട്ടുകെട്ടിക്കണം. മഞ്ഞുതുള്ളിയുടെ അനുഭവം എല്ലാവര്ക്കും പാഠമാണ്. അവര്‍ഇപ്പോഴും പോസ്റ്റുകളിലൂടെ മാനസികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. അറിഞ്ഞുകൊണ്ട് അത്തരം പോസ്റ്റുകള്‍ക്ക് കീഴില്‍ 'ഓ കിടിലന്‍' 'കലക്കി' എന്നൊക്കെ കമന്റിടുന്നവരുടെയും നെഞ്ചിന്‍കൂട് കലക്കണം.
**
Monday, June 6, 2011 at 12:14:00 AM GMT+3
വായിച്ചു.
Wednesday, June 8, 2011 at 9:02:00 PM GMT+3
ജാഗ്രത...!!
Monday, June 27, 2011 at 6:42:00 PM GMT+3
നൌഷാദ് പരിശ്രമം നന്നായി.
ഞാനിതു കണ്ടിരുന്നില്ല.
ഈ വൈകിയ വേളയില്‍ എന്നെ ലിങ്ക് തന്നു കൂട്ടിക്കൊണ്ടു വന്നത്
നമ്മുടെ ആ അഹങ്കാരി പയ്യന്‍ ആണ് .കണ്ണൂരാനെ .
(അവന് ഞാനൊരു ചൂട് ചായ ഓഫര്‍ ചെയ്യുന്നുണ്ട്.)
Sunday, July 24, 2011 at 8:16:00 PM GMT+3
ഈ പോസ്റ്റ് കാണാന്‍ ഒത്തിരി വൈകിയെങ്കിലും ഇതില്‍ പറഞ്ഞിട്ടുള്ള സംഭവങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ഈ പൊസ്റ്റില്‍ നിന്നും മറ്റുള്ളവരുടെ കമന്റുകളില്‍ നിന്നും ഇപ്പോള്‍ അത്യാവശ്യം കാര്യങ്ങള്‍ എല്ലാവരും ( ആണായാലും പെണ്ണായാലും ) പഠിച്ചു കാണും.പിന്നെ ചില വനിതാ ബ്ലോഗര്‍മാര്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതിയത് വളരെ നന്നായി. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. നിര്‍ത്തേണ്ടവരെ നിര്‍ത്തേണ്ടിയിടത്തു നിര്‍ത്തുല. ബ്ലോഗിലായാലും ജീവിതത്തിലായാലും. എല്ലവര്‍ക്കും റംസാന്‍ ആശംസകള്‍ നേരുന്നു.
Wednesday, August 10, 2011 at 5:11:00 AM GMT+3
നിര്‍ത്തേണ്ടവരെ നിര്‍ത്തേണ്ടിയിടത്തു നിര്‍ത്തുല. നിര്‍ത്തേണ്ടിയിടത്തു നിര്‍ത്തുക എന്നു വായിക്കുക. അക്ഷരപ്പിശാചു പറ്റിച്ചതാ...!!
Wednesday, August 10, 2011 at 5:13:00 AM GMT+3
Noushad bhai -I liked it!
Sunday, November 27, 2011 at 7:41:00 PM GMT+3
നല്ല പോസ്റ്റ്.....പലര്‍ക്കുംഅറിയാത്തതുംഅറിഞ്ഞിട്ടുംപറയാന്‍കഴിയാതിരുന്നതും
Sunday, February 12, 2012 at 1:58:00 PM GMT+3
നിത്യനൂതനമായ വിഷയം..... ഒരുപക്ഷെ ഇന്നത്തെ കാലത്ത് സൗഹൃദം ഉണ്ടാക്കല്‍ എന്നത് ഒരു നാടകമാവുന്നോ എന്ന് തന്നെ തോന്നിപ്പോവാരുണ്ട് ... കൃത്രിമത്വം ഹൃദയത്തില്‍ ചേര്‍ന്ന സൗഹൃദം നൈമിഷിക സുഖങ്ങള്‍ തന്നേക്കാം എന്നാല്‍ അന്ത്യം മുറിവേറ്റ ഹൃദയം ആവും............ ഒരുപാട് അറിയാന്‍ ശ്രമിക്കാതെ ഒരുപാട് അടുക്കാന്‍ തുനിയാതെ എന്നാല്‍ അറിഞ്ഞും അടുത്തും ഇടപെടുന്ന ഒരു ബ്ലോഗ് സൗഹൃദം നിലനില്‍ക്കട്ടെ എന്ന് ആശംസിച്ച്....................സ്നേഹപൂര്‍വ്വം O S N
ഈ ചര്‍ച്ചാ ഉദ്യമം എന്നും വിലമതിക്കുന്ന ഒന്നെന്ന കാര്യം നിസ്തര്‍ക്കം....
Tuesday, March 13, 2012 at 9:56:00 PM GMT+3
http://madoflife.blogspot.in/2011/12/blog-post.html
Tuesday, March 13, 2012 at 9:59:00 PM GMT+3
ആരോ പറഞ്ഞതുപോലെ
ആലോരസപ്പെടുത്തുന്നു
എന്നുതോന്നുമ്പോള്‍ തന്നെ
അതിനെ നുള്ളിക്കളയുവാന്‍
കഴിയുമല്ലോ! അതായത് മുളയിലെ നുള്ളല്‍ !!
അതിനുള്ള മാര്‍ഗ്ഗങ്ങളും ഇവിടെ ലഭ്യമാണല്ലോ!
പിന്നെന്തിനീ ആവലാതികള്‍?
ഏതായാലും ഈ ബ്ലോഗില്‍
ബ്ലോഗുലകത്തിലെ പരിചയ സമ്പന്നരായ
മിനി ടീച്ചറെപ്പോലുള്ളവരുടെ
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
പുതുമക്കാര്‍/തുടക്കക്കാര്‍
കൈക്കൊണ്ടാല്‍ പലതും ഒഴിവാക്കാന്‍
കഴിയും
നന്ദി നമസ്കാരം. നൗഷാദ് അകമ്പാടം
Friday, March 16, 2012 at 9:00:00 PM GMT+3
nannayi ezhuthi chemmadan. thaankalude abhipraayathodu njanum yojikkunnu
Thursday, November 8, 2012 at 2:17:00 PM GMT+3
well, I am a new blogger, please visit my blog prakashanone.blogspot.com
Friday, March 21, 2014 at 8:25:00 AM GMT+3
sthree purusha akalgha athyaavashyam
Tuesday, May 13, 2014 at 10:43:00 PM GMT+3
Post a Comment