കഴിഞ്ഞ പതിനൊന്നു ദിവസങ്ങളായി ഫേസ്ബുക്കിലങ്ങോളമിങ്ങോളം ചര്‍ച്ചാ വിഷയമായ
എന്റെ വര .കോം അവതരിപ്പിച്ച "WAYTONIKAH.COM CARTOON CAPTION CONTEST" അതിന്റെ പരിസമാപ്തി കുറിക്കുകയാണ്.അതിനു മുമ്പായ് ഇത്തരമൊരു മല്‍സരം ഇവിടെ അരങ്ങേറാനായ് സാഹചര്യമൊരുക്കിയ സര്‍വ്വ ശക്തനു ഞങ്ങള്‍ ആദ്യമായി നന്ദി പറയുന്നു. ഒപ്പം ഒരു കാര്‍ട്ടൂണ്‍ ഡയലോഗില്ലാതെ പോസ്റ്റ് ചെയ്താല്‍ നിങ്ങള്‍ അതിനു കാപ്ഷന്‍സ് എഴുതുമോ എന്ന് ചോദിച്ചപ്പോള്‍ ആവേശപൂര്‍വ്വം അതിനെ സ്വാഗതം ചെയ്ത എന്റെ പ്രിയ വായനക്കാര്‍ നല്‍കിയ ധൈര്യമാണ് പിന്നീട് ഇത്തരമൊരാശയത്തിലേക്ക് വഴി തെളിയിച്ചത് എന്നതും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഈ കോണ്ടെസ്റ്റിന്റെ തുടക്കം മുതല്‍ സര്‍വ്വ പിന്തുണയുമായി ഇതിന്റെ കൂടെ നിന്ന സ്പോണ്‍സര്‍ക്കും ഒപ്പം കമന്റുകോളങ്ങളില്‍ അഭിപ്രായവും നിര്‍ദ്ദേശവും മല്‍സരകമന്റുകളിമിട്ട് ഈ വേദിയെ സജീവമാക്കിയ, ഷേയര്‍ ചെയ്ത് ഇതൊരു വിപുലമായ സംരംഭമാക്കിയ എല്ലാ സുമനസ്സുകള്‍ക്കും ഞങ്ങള്‍ നന്ദിയുടെ ഒരായിരം പൂക്കളര്‍പ്പിക്കട്ടെ...
ഏത് പുതിയ സംരംഭങ്ങള്‍ക്കും നേരിടേണ്ടി വരുന്ന വിമര്‍ശനവും നിരുല്‍സാഹപ്പെടുത്തലും ഒറ്റപ്പെട്ടതെങ്കിലും ചില ഭാഗത്ത് നിന്നുമുണ്ടായി. അതിനെ സ്വാഭാവികമായ ഒരു പ്രതികരണം എന്ന രൂപത്തില്‍ കാണുമ്പോള്‍ മറ്റു ചില സുഹൃത്തുക്കള്‍ ഇത്തരം കോണ്ടെസ്റ്റിനനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ആയിരത്തി അറുന്നൂറ്റി മുപ്പത് കമന്റുകളാണ് നാലു സ്റ്റേജുകളില്‍ നിന്നായി ഈ കോണ്ടെസ്റ്റില്‍ അവതരിപ്പിക്കപ്പെട്ടത്. അവയില്‍ പലതും ആവര്‍ത്തനം ആയി എന്നതും മിക്കവയും ഫേസ്ബുക്കുമായി ബന്ധപ്പെട്ടവയായി ചുരുങ്ങി എന്നതും ജഡ്ജസ് ചൂണ്ടിക്കാട്ടിയ പോരായ്മ ആയിരുന്നു. എങ്കില്‍ കൂടിയുംവൈവിധ്യമാര്‍ന്ന നിരവധികമന്റുകളാല്‍ ഈ മല്‍സരം
കാര്‍ട്ടൂണ്‍ ചരിത്രത്തിന്റെ നാള്വഴികളില്‍ പുതിയ ഒരധ്യായമാണ് തുന്നിച്ചേര്‍ത്തത് എന്ന് അവര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാര്‍ട്ടൂണിലെ വായനക്കാരുടെ പങ്കാളിത്വം ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കും ചുവടുവെപ്പുകള്‍ക്കും നാന്ദി കുറിക്കുമെന്ന് അവര്‍ ആശ പ്രകടിപ്പിച്ചു.
ആയിരത്തില്‍ പരം കമന്റുകളില്‍ നിന്നും അതീവ ദുഷ്കരമായി ജഡ്ജസ് കണ്ടെത്തിയ പതിനെട്ട് കമന്റുകള്‍ മൂന്ന് ദിവസത്തെ വോട്ടിംഗിനിട്ട് അവയില്‍ നിന്നും എട്ട് എണ്ണത്തിനാണ് സമ്മാനം നല്‍കുന്നത്. ഒരു മല്‍സരത്തിലും എല്ലാവരും ജയിക്കുന്ന ചരിത്രമില്ലല്ലോ. നമുക്കറിയാം. അതുകൊണ്ട് തന്നെ ഈ മല്‍സരത്തെ ഹൃദയത്തിലേറ്റിയ നിങ്ങളില്‍ തന്നെ ഈ ഫലപ്രഖ്യാപനത്തിലൂടെ നേടിയവരും നഷ്ടപ്പെട്ടവരും ഉണ്ടാവും.ജയവും പരാജയവും ഒക്കെ അതിന്റേതായ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളമെന്ന് ആദ്യമായി അഭ്യര്‍ത്ഥിക്കുന്നു.
ഇനിയും ഇത് പോലെയുള്ള പൊതുജനപങ്കാളിത്വമുള്ള കലാരൂപങ്ങള്‍ നമുക്ക് ഇവിടെ അരങ്ങേറാന്‍ അവസരമുണ്ടാവട്ടെ..അപ്പോഴും നിങ്ങളോരോരുത്തരും ഇത് വരെ നല്‍കിയ സ്നേഹവായ്പ്പും പിന്തുണയും ഇനിയും ലഭിക്കട്ടേ എന്നും പ്രാര്‍ത്ഥിച്ചു കൊണ്ട് ഫല പ്രഖ്യാപനത്തിലേക്ക് കടക്കുന്നു :
ഒന്നാം സമ്മാനം : ഷിധാ ജാസ്മിന്‍
( Sony Handycam )
രണ്ടാം സമ്മാനം : ഇജാസ് അഹമ്മദ്.
( Nokia X2-01 Phone)

മൂന്നാം സമ്മാനം : അഷ്റഫ് സാനു
(Sony DVD Player)
https://www.facebook.com/ashrafnu.sanu

അഞ്ച് നാലാം സമ്മാനങ്ങള്‍ :
ജിസ്സ് മോന്‍
ഫസലു അരിംബ്ര

നേനാ സിദ്ധീഖ്

ഉസ്മാന്‍ ഇരിങ്ങാട്ടിരി
നജിം കൊച്ചുകലുങ്ക്

ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്ത കമന്റര്‍ :
ജോബിന്‍ കോശി
ലക്കി പ്രൈസ് കമന്റര്‍ (കമന്റ്ര്മാരില്‍ നിന്നും തെരെഞ്ഞെടുത്തത്)
അജ്മല്‍ വലിയകത്ത്
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !
സമ്മാനങ്ങള്‍ താമസിയാതെ കോഴിക്കോട് വെച്ച് നടക്കുന്ന വേടുനിക്കാഹ്.കോം ഫംഗ്ഷനില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. അവിടെത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊറീയര്‍ വഴി അയച്ചു തരുന്നതുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ വിലാസവും ഫോണ്‍ നമ്പറുമായി ഈ (info@waytonikah.com) ഈമെയില്‍ വഴി ബന്ധപ്പെടുക.
----
ഈ സംരംഭം പ്രതീക്ഷിച്ചതിലും ഭംഗിയായ് വിജയിപ്പിച്ചു തന്ന സര്‍വ്വശ്കതനോടും ഇതുമായി സഹകരിച്ച എല്ലാ പ്രിയപ്പെട്ട വായനക്കാരോടും ഒരിക്കല്‍കൂടി നന്ദി അറിയിച്ചു കൊണ്ട് തല്‍ക്കാലം വിടവാങ്ങുന്നു...നന്ദി,നമസ്ക്കാരം!.
----
----
ഈ കോണ്ടസ്റ്റിലേക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് :
വിജയികള്‍ക്ക് ആശംസകള്‍....ഒപ്പം അകംജിക്കും
Monday, May 28, 2012 at 10:50:00 AM GMT+3
adichu moneeeeeeeeeeeeeeeeeeeeee
Monday, May 28, 2012 at 10:54:00 AM GMT+3
വിജയികള്‍ക്ക് ആശംസകള്‍........................
Monday, May 28, 2012 at 10:58:00 AM GMT+3
നൌഷാദ്ഭായിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പങ്കെടുത്ത എല്ലാവര്ക്കും ആശംസകള്‍!
Monday, May 28, 2012 at 10:59:00 AM GMT+3
congraaaaats winners.... and noushad ikka......
Monday, May 28, 2012 at 10:59:00 AM GMT+3
വിജയികൾക്ക് ആശംസകൾ...എനിക്ക് കിട്ടാത്തതിൽ ദു:ഖം രേഖപ്പെടുത്തുന്നു... ഹം ഇനി കാവിലെ പാട്ടുമൽസരത്തിനു കാണാം
Monday, May 28, 2012 at 11:05:00 AM GMT+3
വിജയികള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കമന്‍റുകള്‍ ഇട്ടവര്‍ക്കും ലൈക്കിയവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ച് വിജയിക്കാഞ്ഞവര്‍ക്കും നന്ദി!!! അനുമോദനങ്ങള്‍!!!
Monday, May 28, 2012 at 11:09:00 AM GMT+3
unniyappam kodukkaamenna vaagdaanathe pazhamporiyum ullivadayum vaarividaraamennu paranju thakarthath veruthe aayillaaa.....
Monday, May 28, 2012 at 11:16:00 AM GMT+3
ആശംസകള്‍!
Monday, May 28, 2012 at 11:18:00 AM GMT+3
അനുമോദനങ്ങള്‍...... എല്ലാ വിജയികള്‍ക്കും...അത്യുല്‍സാഹത്തോടെ ഈ സംരംഭം വലിയ വിജയമാക്കിയ പ്രിയ സുഹൃത്ത് അകംബാടത്തിനും.......!
Monday, May 28, 2012 at 11:22:00 AM GMT+3
തികച്ചും നവീനമായ ആശയത്തില്‍ മല്‍സരം സംഘടിപ്പിച്ച അണിയറ ശില്‍പികള്‍ക്ക് അഭിനന്ദനങ്ങള്‍. ചാനല്‍ റിയാലിറ്റി ഷോയെ വെറുക്കാനുള്ള അതേ കാരണങ്ങള്‍ ഈ മല്‍സരത്തിന്റെ അന്ത്യത്തിലുമുണ്ടായി എന്നത് ഒഴിച്ചുനിറുത്തിയാല്‍ മല്‍സരം സംഘടിപ്പിച്ചവരുടെ സഹൃദയത്വവും നര്‍മബോധവും പ്രതിഭയും ആദരിക്കപ്പെടേണ്ടതാണ്. തുടര്‍ന്നും ഇത്തരം പുതുമയുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കണം. എന്നാല്‍ വോട്ടെടുപ്പെന്ന 'യാചകവൃത്തി' ഒഴിവാക്കേണ്ടതാണ്. അത് മല്‍സരത്തിന്റെ എല്ലാ അന്തസത്തയും നശിപ്പിച്ചുകളയുന്നു.
Monday, May 28, 2012 at 11:27:00 AM GMT+3
ആശംസകള്‍ അഷറഫ് സാനു......പിന്നെ മറ്റുള്ള എല്ലാ വിജയികള്‍ക്കും............എല്ലാ കമന്റും ഒരു വിധം മെച്ചപട്ടത് തന്നെയായിരുന്നു ......
Monday, May 28, 2012 at 11:34:00 AM GMT+3
Dears I Won The second prize thanks for ur support :)
Monday, May 28, 2012 at 11:45:00 AM GMT+3
ആശംസകള്‍ വിജയികള്‍ക്കും സംഘാടകര്‍ക്കും
Monday, May 28, 2012 at 11:48:00 AM GMT+3
Congratulation to the winners... especially to Shidha Jasmin.
Monday, May 28, 2012 at 12:19:00 PM GMT+3
എല്ലാ വിജയികൾക്കും ആശംസകൾ,,,
ഒപ്പം എനിക്ക് സമ്മാനം കിട്ടാത്തതിൽ സങ്കടവും അറിയിക്കുന്നു,, എന്റെ നിക്കാഹ് അടുത്ത മത്സരത്തിൽ നടക്കും,, കാണണം,,,
Monday, May 28, 2012 at 12:26:00 PM GMT+3
സമ്മാനം ലഭിച്ചവര്‍ക്ക് ആശംസകള്‍.ഇങ്ങിനെ ഒരു മത്സരം സംഘടിപ്പിച്ച നൌഷാദിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.പതിനെട്ടില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. അവസാനം വോട്ടു തെണ്ടുന്ന ആ അവസ്ഥ ഒഴിവാക്കുന്ന തരത്തില്‍ ഇനിയും മത്സരങ്ങള്‍ സംഘടിപ്പിക്കണം
Monday, May 28, 2012 at 12:29:00 PM GMT+3
വിജയികള്‍ക്ക് അഭിനന്ത്തനങ്ങള്‍ രണ്ടാം സമ്മാനം കിട്ടിയ ഇജാസിനു പ്രതേകിച്ചും കാരണം തന്ന ഫോട്ടോക്ക് നീതി പുലര്‍ത്തിയ കമ്മന്റ് അവന്റെതാണ് .. ഒന്നാം സമ്മാനം കിട്ടിയ ആളുടെ കമ്മന്റ് പൂര്‍ണമായി ചിത്രവുമായി യോചിക്കുന്നതല്ല
Monday, May 28, 2012 at 12:50:00 PM GMT+3
അഭിനന്ദനങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും, വിജയികള്‍ക്കും..
Monday, May 28, 2012 at 12:58:00 PM GMT+3
വിജയികള്‍ക്ക് ആശംന്സകള്‍ .. അണിയറ പ്രവര്‍ത്തകര്‍ക്കും.
Monday, May 28, 2012 at 1:13:00 PM GMT+3
അണിയറ പ്രവര്‍ത്തകര്‍ക്കും, വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
പക്ഷെ ഫോട്ടോക്ക് പൂര്‍ണമായും യോജിച്ച ക്യാപ്ഷന്‍ 2-)൦ സ്ഥാനത്തുള്ള ആള്‍ക്കാണ്. ഒന്നാം സ്ഥാനം ലഭിച്ച ആളുടെ കമന്റ് പൂര്‍ണമായും ചിത്രത്തിന് യോജിക്കുന്നതല്ല,
Monday, May 28, 2012 at 1:39:00 PM GMT+3
വിജയികള്‍ക്ക അഭിനന്ദനങ്ങള്‍.>! നൌഷാദിനും...ഇനിയും പുതുമയുള്ള പരീക്ഷണങ്ങള്‍ ആ തലയില്‍ വിരിയട്ടെ..എന്നാശംസിക്കുന്നു..
Monday, May 28, 2012 at 1:46:00 PM GMT+3
പരിപാടി സംഘടിപ്പിച്ചവര്‍ക്കും
പരിപാടിയുമായി സഹകരിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍
ഇനിയും ഇതുപോലുള്ള രസകരമായ മല്‍സരങ്ങള്‍ പ്രതീക്ഷിക്കുന്നു
Monday, May 28, 2012 at 1:52:00 PM GMT+3
വിജയികള്‍ക്ക് ആശംസകള്‍....
Monday, May 28, 2012 at 2:09:00 PM GMT+3
വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. എനിക്കാ രണ്ടാമത്തെയാ കൂടുതലിഷ്ടായത്.! അതിലൊരു സത്യസന്ധതയുടെ അംശം കൂടി തോന്നുന്നു, ഹാസ്യമാണേലും. ആശംസകൾ നൗഷാദിക്കാ.
Monday, May 28, 2012 at 3:13:00 PM GMT+3
എനിക്ക് കിട്ടിയില്ലെങ്കിലും സമ്മാനം കിട്ടിയവര്‍ക്ക് എന്‍റെ ആശംസകള്‍.....
Monday, May 28, 2012 at 3:25:00 PM GMT+3
ആദ്യംതന്നെ ഇങ്ങനെ മല്‍സരം നടത്തിയ ഇതിന്റെ അന്നിയരപ്രവര്തകര്‍ക്ക് നന്ദി ............ സമ്മാനം കിട്ടിയവ്ര്‍ക്കും ആശംസകള്‍ നേരുന്നു....................
Monday, May 28, 2012 at 3:35:00 PM GMT+3
Haneefkayude Vaakkukal thanne enikkum
സമ്മാനം ലഭിച്ചവര്‍ക്ക് ആശംസകള്‍.ഇങ്ങിനെ ഒരു മത്സരം സംഘടിപ്പിച്ച നൌഷാദിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.പതിനെട്ടില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. അവസാനം വോട്ടു തെണ്ടുന്ന ആ അവസ്ഥ ഒഴിവാക്കുന്ന തരത്തില്‍ ഇനിയും മത്സരങ്ങള്‍ സംഘടിപ്പിക്കണം
Monday, May 28, 2012 at 3:44:00 PM GMT+3
congrates Shidha, my friend
Monday, May 28, 2012 at 3:52:00 PM GMT+3
വിജയികള്‍ക്ക് ആശംസകള്‍
Monday, May 28, 2012 at 8:51:00 PM GMT+3
എന്തൊക്കെയായിരുന്നു.., മലപ്പുറം കത്തി, അമ്പും വില്ലും, ഹന്ദി ക്യാമും അകമ്പടത്തി ന്‍റെ അടിപൊളി കാര്‍ട്ടൂണ്‍...
അവസാനം ഉശിരുള്ള പെണ്ണൊരുത്തി സമ്മാനം അടിച്ചോണ്ട് പോയി... :-)
വിജയികള്‍ക്ക് ഒരായിരം ആശംസകള്‍. അകമ്പടത്തിനു തൊപ്പിയില്‍ വെക്കാന്‍ ഒരു പൊന്‍ തൂവലും..
Monday, May 28, 2012 at 11:11:00 PM GMT+3
ഇങ്ങിനെ ഒരു മത്സരം സംഘടിപ്പിച്ച നൌഷാദിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍..
സമ്മാനം കിട്ടിയവര്‍ക്ക് ആശംസകള്‍..
www.muttayitheru.blogspot.com
Monday, May 28, 2012 at 11:39:00 PM GMT+3
All d best
Tuesday, May 29, 2012 at 4:08:00 AM GMT+3
ഒന്നും മൂന്നും സ്ഥാനം നേടിയവരുടെ കമന്റില്‍ ഫേസ് ബൂകിനെ കുറിച്ചൊരു പരാമര്‍ശം പോലുമില്ല :-) ആ ചിത്രത്തിന്റെ ഹൈ ലൈറ്റ് ഫേസ് ബുക്ക് ആയിരുന്നു..എനി വേ മത്സരം സംഘടിപ്പിച്ച നൌഷാദ് ഭായിക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.
Tuesday, May 29, 2012 at 7:25:00 AM GMT+3
വിജയികൾക്ക് ആശംസകൾ...!
Tuesday, May 29, 2012 at 10:16:00 AM GMT+3
@dubaikkaaran...............sambavam shariyaanu...aake kittiya 1630 commetukalil 90% commentukalum facebookine patiyullathaayirunnu...aavarthana virasatha kaaranam nalla kure commentukal ozhivaakkappettu.....moonnaam sammaanam kittiya ee njanum facebookine pati kure commetukal athil adichirunnu......pinne facebook aanu highlight enna paranja sthithikk aa shelfil irikkunna trophyum highlight alle...clock il kaanunna time um highlight alle....veetile table il kaanunna booksum highlight alle..........ee paranja ellaa saadanangale ellaathineyum kurichum njan comment cheythirunnu..pakshe judgesnu ishtappettath avar thiranjeduthu ennu maathram......anyway thanks for your compliments..................ashrafnu sanu
Tuesday, May 29, 2012 at 11:34:00 AM GMT+3
ente comment aaaro delete cheythu......................prathishethikkunnu
Tuesday, May 29, 2012 at 7:01:00 PM GMT+3
ഓസിനു വീഡിയോ ക്യാമറ കിട്ടുമെന്നപൂതിയും പാളി.ഇനി ഞമ്മള പഴയ ഡിജിറ്റല്‍ ക്യാമറ തന്നെ മതി. വീഡിയൊ ക്യാമറയൊക്കെ അധികം ഉപയോഗിക്കാതെയിരുന്നാല്‍ കേടു വരാന്‍ സാധ്യതയുണ്ട്. പിന്നെ റിപ്പയര്‍ ചെയ്യാനും ചിലവല്ലെ?. ഏതായാലും നൌഷാദിനും സംഘാടകര്‍ക്കും സമ്മാനം കിട്ടിയവര്‍ക്കും പിന്നെ കിട്ടാത്തവര്‍ക്കും എല്ലാം ആശംസകള്‍ നേരുന്നു.(ചിലവില്ലാത്ത കാര്യമല്ലെ)
Wednesday, May 30, 2012 at 4:14:00 AM GMT+3
Congratulations!!!!!!!!!!!!
Wednesday, May 30, 2012 at 11:02:00 AM GMT+3
Congratulations for the winners....Adutha contetst ennu thudangum?????
Wednesday, May 30, 2012 at 2:04:00 PM GMT+3
2-ആം സമ്മാനത്തിന്റെതാണ് എനിക്കും കൂടുതല്‍ ഇഷ്ടപ്പെട്ടത്. അതാണ് അതിന് ഏറ്റവും മാച്ച്. ഒന്നാം സമ്മാനം കിട്ടിയ കാപ്ഷ്യനില്‍ ഫെയ്സ്ബുക്കിനെക്കുറിച്ചൊരു പരാമര്‍ശവും ഇല്ല.
http://althafakm.blogspot.in/
Wednesday, May 30, 2012 at 2:28:00 PM GMT+3
വിജയികള്‍ക്ക് ആശംസകള്‍ .
Saturday, June 2, 2012 at 7:16:00 AM GMT+3
ഒന്നാം സമ്മാനം നേടിയ കേപ് ഷന്‍ അതിനു അര്‍ഹനാണോ എന്ന് എന്റെ ഒരു സംശയം.
ഇതിലും നല്ലത് എത്രയോ ഫേസ്ബുക്ക് പോസ്റ്റ് ചെയിതിരുന്നു.
ഇജാസ് അഹമ്മദ്. , ഫസലു അരിംബ്ര , നേനാ സിദ്ധീഖ് , നജിം കൊച്ചുകലുങ്ക് ,മുഹമ്മദ് ഷഫീഖ്
ഇവരുടെ ഒക്കെ കേപ് ഷന്‍ നന്നായിരുന്നു.
കാര്‍ട്ടൂണ്‍ പിക്ചര്‍ ല്‍ ഫേസ്ബുക്ക് ചിത്രം കൂടി ഉണ്ടായിരുന്നു. അപ്പോള്‍ അതിനെ കുറിച്ചുള്ള ഒരു കേപ് ഷന് വേണമായിരുന്നു ഒന്നാം സമ്മാനം കൊടുക്കേണ്ടത്.
എന്തായാലും വിജയികള്‍ക്ക് എന്റെ ഒരു സല്യൂട്ട്
സജീര്‍ എസി , ദുബായ്
Sunday, June 3, 2012 at 5:30:00 PM GMT+3
Post a Comment