RSS

Followers

ബെര്‍ളിക്ക് ശേഷം ബഷീര്‍ വള്ളിക്കുന്നിനേയും..!!??


(ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം)
----------------------------------------
--------------------
അല്ലെങ്കിലും ബഷീര്‍ വള്ളിക്കുന്നു ഭാഗ്യവാനാണു..
--------------------
അടിയും ഇടിയും പരിപ്പുവടയും വാങ്ങിച്ച് കഴിച്ചതില്‍ പിന്നെ ഇനി ഇങ്ങേര്‍ ആര്‍ക്കിട്ട് പണിതാണു വയ്യാവേലി വരുത്തി വെക്കുന്നത് എന്ന് എന്റെ പെണ്‍പിറന്നോര്‍ നാഴികക്ക് നാല്പ്പതുവട്ടം എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വന്നെത്തിനോക്കും. പേടിച്ചിട്ട് !.
--------------------
" മനുഷ്യാ..നിങ്ങളോ ഒരു ബ്ലോഗ്ഗ് തുടങ്ങി ബൂലോകം മുടിപ്പിച്ചു..
രാവെന്നും പകലെന്നും നോക്കാതെ രായ്ക്കുരാമാനം പോസ്റ്റെഴുതിക്കൊണ്ടിരുന്ന പാവം ബെര്‍ളിച്ചായന്‍ ! (ഹും അവളു പറേണ കണ്ടില്ലേ..പാവം പോലും!)
നിങ്ങടെ കാര്‍ട്ടൂണ്‍ ബാധ ഏറ്റ അന്നു വീണുപോയതാ..
ഇപ്പോ അങ്ങേരുടെ പോസ്റ്റുമില്ല പോസ്റ്റാപ്പീസുമില്ല..
ആ ഫേസ് ബുക്കീ പോലും മഷിയിട്ടു നോക്ക്യാ അങ്ങേരെ കാണാതെയായി!
(അമ്പടീ..)
--------------------
പാവം ആ ബഷീറിക്കാനെയെങ്കിലും വെറുതേ വിട്ടൂടെ ഇങ്ങക്ക്?
മനുസാ..ഇങ്ങളെ "എന്റെ ബര" പോലെ അടുപ്പില് തീ പൊകയാത്ത
ഈച്ചനേം ആട്ടി ഇരിക്കണ ബ്ളോഗല്ലത്..
ഇപ്പോ നാലാളു വായിക്കണ..
മേണ്ട്യേ മാതിരി ഒരു ചര്‍ച്ച നടക്കണ..
നാലാളു കൂടണ ബ്ളോഗ്ഗാ..
അതിനെക്കൂടി ഇങ്ങളു ഇങ്ങളെ ഒലക്കേലെ ബര ബരച്ച് അവുലുംകഞ്ഞിയാക്കല്ലേ..
അങ്ങേര് ഇങ്ങനെ ബല്ലതും എഴുതി ജീവിച്ച് പൊക്കോട്ടെ..
--------------------
പിന്നേയ്.. ഓലൊന്നും ഇങ്ങളെപ്പോലെ ആളെ പൊട്ടീസാക്കാന്‍ അതുമിതും എയ്തി പോസ്റ്റുന്നോരല്ല..
ലോകകാര്യങ്ങളെക്കുറിച്ച നല്ലോണം പഠിച്ച് ശിന്തിച്ചിട്ടാ ഓലൊക്കെ എയ്തിണേ..
അതിനേ..കുറച്ചൊക്കെ "സെന്‍സ്" മേണം.."സെന്റിബിലിറ്റിം" പിന്നെ മമ്മൂട്ടികാക്ക പറഞ്ഞ ആ സാധനങ്ങളൊക്കെ മേണം!
--------------------
ഇങ്ങളെറ്റ ഈ കാര്‍ട്ടൂണ്‍ ഇങ്ങളെ ബ്ളോഗ്ഗില് കേറ്റീന്നറിഞ്ഞ്
ആ ബശീറിക്കയെങ്ങാനും കൊട്ടേഷന്‍ ടീമിനെ ഇറക്കി ഇങ്ങളെ കയ്യും കാലും ഒടിച്ചാ..
മമ്പറത്തെ തങ്ങളാണേ..കൊയമ്പ് തേക്കാനും എണ്ണ ഉയിഞ്ഞ് ചൂട് പിടിക്കാനും ഒന്നും ഇന്നെക്കിട്ടൂലാ..ഇപ്പളേ പറഞ്ഞേക്കാം!"
--------------------
ഇത്രയും പറഞ്ഞ് മുഖവും വെട്ടിച്ച് അവളൊരു പോക്ക് അടുക്കളയിലേക്ക്!
--------------------
ങും! അവളെ ഒരു അഹങ്കാരം കണ്ടില്ലേ..
എങ്കിലിത് പോസ്റ്റിയിട്ട് തന്നെ കാര്യം! എന്ന് ഞാനും ഉറച്ചു.
"....നീ വെറും പെണ്ണാണെടീ പെണ്ണ്.." എന്ന മഹാ ഡയലോഗ് ഉള്ളിലോര്‍ക്കുകയും ചെയ്തു.
--------------------
ബഷീര്‍ സാഹിബേ..
ഇങ്ങളു ചെവിയില്‍ നുള്ളിക്കോളീം..
ഞാനിത് പോസ്റ്റാന്‍ പോവ്വാണു..
ബാക്കി ഒക്കെ ഇങ്ങളു അനുഭവിച്ചോ..
അല്ലെങ്കിലും കരിപ്പൂര് ഇറക്കാനുള്ളത് നെടുമ്പാശ്ശേരി കൊണ്ടിറക്കാന്‍ ഞാന്‍ എയറിന്ത്യയൊന്നുമല്ലല്ലോ..
--------------------
ഇങ്ങക്കുള്ളത് ഇങ്ങക്കെന്നെ കിട്ടും!
--------------------
(( അങ്ങനെ പാലാക്കാരന്‍ ബെര്‍ളിക്കും ജിദ്ദയില്‍ കിടന്ന് ഏതോ ആപ്പീസില്‍ എന്തരോ പണികള് ചെയ്യണ ബഷീര്‍ വള്ളിക്കുന്നിനും ജയ് ഹോ പാടിയ
ശ്രീമതിക്കിട്ട് ഒന്നു പൊട്ടിച്ച് ഞാനിത് പോസ്റ്റുന്നു.
--------------------
ഇതിനെല്ലാം ആ ഇംതിയാസിനിട്ടാണു ശരിക്കും കൊടുക്കേണ്‍ടത്...ആചാര്യനില്‍ ഇങ്ങനൊരു പോസ്റ്റ് വന്നപ്പോഴാണു ജന്മദിനത്തിന്റെ കാര്യമേ ഞാനറിയുന്നത് ..എടുത്ത് ചാടി ഞാന്‍ ചുമ്മാ വാക്ക് കൊടുക്കുകേം ചെയ്തു.
-------------------
ഏതാണ്ടൊക്കെ വരാനിരുന്നതാ..അതീ കാര്‍ട്ടൂണ്‍ കൊണ്ടൊതുങ്ങീന്നു കരുതിയാ മതീ.
--------------------
അതാ ഞാനാദ്യമേ പറഞ്ഞത് ബഷീര്‍ ഭാഗ്യവാനാണെന്നു!)
--------------------
ബഷീര്‍ വള്ളിക്കുന്നിനു ജന്മദിനാശംസകളോടെ!
--------------------


42 Responses to "ബെര്‍ളിക്ക് ശേഷം ബഷീര്‍ വള്ളിക്കുന്നിനേയും..!!??"
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ എന്റെ ബരേനെക്കൊണ്ട് തോറ്റു...!
‘ബ’-ക്കാരെ മുഴുവൻ പിടിച്ച് ബരച്ച് ഭരണിയിലാക്കുകയാണല്ലോ...ബെർലി,ബഷീർ,...

ഇനി ഇബനെങ്ങാനും ബിലാത്തിയില് ബന്ന് , എന്റെ കഞ്ഞികുടിയും മുട്ടിക്കുമോ എന്റെ ബഗവാനേ..!ഈ വള്ളി പുള്ളി തെറ്റാതെ ബഷീറിനെ വരച്ചിട്ടത് ഗംഭീരം...!
പിന്നെ എഴുതിയ വരികളാണെങ്കിലോ അതിഗംഭീരം........ !

അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ്


Tuesday, November 30, 2010 at 1:20:00 PM GMT+3
jazmikkutty said...

അപ്പോള്‍ ഇനി വള്ളിക്കുന്നിന്റെ കാര്യം സ്വാഹ!!
ഭാര്യക്കൊന്നിച്ചു പൊട്ടിചെന്നതൊക്കെ ചുമ്മാ...
ചിത്രം വളരെ നന്നായിട്ടുണ്ട്...
എന്‍റെ ജന്മദിനം ഈ വരുന്ന dec -5 നാണ്...ഞങ്ങളുടെയൊക്കെ ജന്മദിനം ഓര്‍ക്കാന്‍ ഒരു ആചാര്യനോ,ചിത്രം വരയ്ക്കാന്‍ ഒരു നൗഷാദോ ഇല്ല...


Tuesday, November 30, 2010 at 1:33:00 PM GMT+3
ആചാര്യന്‍ said...

വളരെ നല്ല കാര്‍ട്ടൂണ്‍ ...എന്തായാലും പിറന്നാള്‍ സമ്മാനം ഉഗ്രന്‍ ...വരയ്ക്കാന്‍ അറിയണമെങ്കില്‍ തലേ വര നന്നാവണം എന്‍റെ നൌഷാദ് ഭായ്...ഏതായാലും ഞാന്‍ ധന്യനായി...ഇനി കിട്ടുന്നതെല്ലാം നമ്മള്‍ രണ്ടാളും അനുഭവിച്ചു കൊള്ളണം എന്നാണു ബഷീര്‍ ഭായ് പരെനത് ,"തള്ളെ ..ആ കോട്ടയം പയലുകളെ കൊണ്ട് ചെയ്യിച്ചത് പോലെ ആകുമോ അണ്ണാ" അപ്പൊ തൊടങ്ങാം അല്ലെ ..


Tuesday, November 30, 2010 at 1:50:00 PM GMT+3
HIFSUL said...

പടം അടിപൊളി,ബിബരണം ബളരെ ഉഷാര്‍...ബഷീര്‍ക്കാന്റെ കഞ്ഞിയില്‍ മണ്ണ്ബാരിയിട്ടാല്‍ ഇങ്ങളെ ഞമ്മ സരിയാക്കും..ജയ്‌ ജയ്‌ ബഷീര്‍ക്കാ‌...


Tuesday, November 30, 2010 at 2:39:00 PM GMT+3
Noushad Vadakkel said...

ലോകകാര്യങ്ങളെക്കുറിച്ച നല്ലോണം പഠിച്ച് ശിന്തിച്ചിട്ടാ ഓലൊക്കെ എയ്തിണേ..
അതിനേ..കുറച്ചൊക്കെ "സെന്‍സ്" മേണം.."സെന്റിബിലിറ്റിം" പിന്നെ മമ്മൂട്ടികാക്ക പറഞ്ഞ ആ സാധനങ്ങളൊക്കെ മേണം!
--------------------

മൊത്തം അഭിപ്രായം ആ പെമ്പിള്ള പറഞ്ഞ സ്ഥിതിക്ക് ഞങ്ങ ഇനി ഒന്നും പറയുന്നില്ല ...നൌഷാദിന്റെ രൌന്ദ്‌ എത്തുമ്പോ നുംമലേം ഒന്ന് പരിഗണിക്കണേ ....


Tuesday, November 30, 2010 at 3:33:00 PM GMT+3
ജിക്കുമോന്‍ - Thattukadablog.com said...

ഇത് കണ്ടിട്ട് ഒരു പടത്തില്‍ വിവേക്‌ പറഞ്ഞ ഡയലോഗ് ആണ് ഓര്മ വരുന്നത്.. " അപ്പിടി ഇരുന്ത നാന്‍ ഇപ്പിടി ആയിടിച്ചേ" എന്ന്.. മമ്മൂട്ടിയെ പോലെ ഇരുന്ന ബഷീറിക്ക ഇപ്പോള്‍ ഇന്ദ്രന്‍സിനെ പോലെ ആയി.. ഹ ഹ ഹ


Tuesday, November 30, 2010 at 4:50:00 PM GMT+3
junaith said...

നൌഷാദിക്കാ വരയും വാക്കും സൂപ്പര്‍ ...ബാവം ബീടര്‍ക്കും ബണി കൊടുത്തല്ലേ ബഹയാ..
ഇതിന്നിടക്ക് അത് വിട്ടു ശ്രീ ബഷീര്‍ വള്ളിക്കുന്നിന് ജന്മദിനാശംസകള്‍ ...


Tuesday, November 30, 2010 at 5:55:00 PM GMT+3
വിനുവേട്ടന്‍|vinuvettan said...

സൂപ്പര്‍ നൗഷാദ്‌ ഭായ്‌... ബഷീര്‍ വള്ളിക്കുന്നിന്‌ ഹാര്‍ദ്ദവമായ ജന്മദിനാശംസകള്‍.... (എത്രാമത്തെയാ..?)


Tuesday, November 30, 2010 at 10:28:00 PM GMT+3
റ്റോംസ്‌ || thattakam .com said...

ഞാനൊന്നും പ്രശസ്തന്‍ അല്ലാത്തത് നൌഷാദിന്റെ ഭാഗ്യം. അല്ലെങ്കില്‍ കുടുംബവഴക്ക് ഒഴിഞ്ഞ നേരം കാണുകയില്ല.ശ്രീ ബഷീര്‍ വള്ളിക്കുന്നിന് ജന്മദിനാശംസകള്‍ .


Wednesday, December 1, 2010 at 12:53:00 AM GMT+3
അബ്ദുള്‍ ജിഷാദ് said...

ഇങ്ങള് അടുത്ത കൊട്ടേഷന്‍ ക്ഷണിച്ചുവരുത്തുകയാണല്ലേ... കണ്ടേപോകൂ...അല്ല കൊണ്ടേപോകൂ...

ബഷീര്‍ വള്ളിക്കുന്നിന് ജന്മദിനാശംസകള്‍ ...


Wednesday, December 1, 2010 at 7:33:00 AM GMT+3
തെച്ചിക്കോടന്‍ said...

വരച്ചത് നല്ല ഭംഗിയുണ്ട്, കളറിംഗ് ഒക്കെ ഇതത്ര കൃത്യമായി എങ്ങിനെ ചെയ്യുന്നു?! തലവര തന്നെ!.

ബഷീരിന്നും, നൌഷദിനും ആശംസകള്‍.


Wednesday, December 1, 2010 at 8:32:00 AM GMT+3
ജുവൈരിയ സലാം said...

ജന്മദിനാശംസകൾ


Wednesday, December 1, 2010 at 10:07:00 AM GMT+3
ഹംസ said...

ബെര്‍ളിക്ക് കൊടുത്ത പോലെ ബഷീറിനും കൊടുത്തു അല്ലെ... രണ്ടും ശരിക്ക് ഏറ്റിട്ടുണ്ട്......

ബെര്‍ളിക്ക് പണി കൊടുത്തത് കൊണ്ട് ശരിക്കും പണികിട്ടിയത് നൌഷാദിനു തന്നയാ...... കൊടുത്ത പണി ബെര്‍ളി എല്ലായിടത്തും കാണിച്ചു നൌഷാദിനു ഉമ്മയും തന്നു കൊണ്ടിരിക്കുന്നുണ്ട്.... ആഹ്ലാദിപ്പിന്‍...ആഹ്ലാദിപ്പിന്‍.

ബഷീര്‍ വണ്ടിമ്മല്‍ തൂങ്ങി ബരുണത് കാണാന് നല്ല ചേല്ണ്ട്.. ,, ങ്ങളെ കൊട്ട്യേള് ബെറുതെ അല്ല മേക്കട്ട് കേറ്ണത് .... കയ്യിലിരിപ്പിന്‍റെ കൊണംകൊണ്ട് തന്നാ....

--------------------------------------
ബഷീറിന്‍റെ “നാൽപ്പത്തിയെട്ടാം” പിറന്നാളിന് എന്‍റെ എല്ലാ വിധ ആശംസകളും :)


Wednesday, December 1, 2010 at 11:34:00 AM GMT+3
MyDreams said...

തലവര


Wednesday, December 1, 2010 at 11:43:00 AM GMT+3
AR said...

ന്നാലും, അനക്കും ഈ ഗതി ബന്നല്ലോ ന്റെ ബള്ളിക്കുന്നുകാരാ...


Wednesday, December 1, 2010 at 11:56:00 AM GMT+3
ശ്രദ്ധേയന്‍ | shradheyan said...

അപ്പൊ ഇങ്ങക്കും കരിനാക്കാ..?? :)


Wednesday, December 1, 2010 at 2:10:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇങ്ങളെ കുറിച്ച് അനക്കു പറയാനുള്ളതെല്ലാം ഇങ്ങടെ ബീടരു പറഞ്ഞ്‌ക്ക്‌ണ്...
അതു കൊണ്ട് ഞാന്‍ തടി കൈച്ചലാക്കണ്...

കരിപ്പൂര് ഇറക്കാനുള്ളത് നെടുമ്പാശ്ശേരി കൊണ്ടിറക്കാന്‍ ഞാന്‍ എയറിന്ത്യയൊന്നുമല്ലല്ലോ..
ഇങ്ങക്കുള്ളത് ഇങ്ങക്കെന്നെ കിട്ടും!
അതെ അതു തന്നാ അനക്കും പറയാനുള്ളത്...
മേടിച്ചു കൂട്ടിക്കോ...
--------------------

ബഷീര്‍ സാഹിബിനു എന്റെ ഒരായിരം പിറന്നാളാശംസകള്‍


Wednesday, December 1, 2010 at 2:16:00 PM GMT+3
സലീം ഇ.പി. said...

ബഷീറിന്‍റെ തലവര (തല വരച്ചത്) കൊള്ളാം..ആ ട്രെയിന് നില്‍ക്കുന്ന പോട്ടോ മൂപ്പര്‍ക്കിട്ടു താങ്ങിയതാണല്ലേ (ഈയിടെ മൂപ്പിലാന്‍ ഹജിനു മിനായില്‍ വെച്ച് ട്രെയിന്‍ കയറിയ ഫോട്ടോ ഫേസ് ബുക്കില്‍ കണ്ടരിന്നു)...

ഞാനിപ്പം നോക്കുമ്പോള്‍ എന്‍റെ തലവരയൊന്നു മഹാനായ നൌഷാദ ഹുസൈനെ കൊണ്ട് എങ്ങനയാ വരപ്പിക്കാന്ന ചിന്തയിലാ.. വീടരെ പിടിച്ചാ കാര്യം നടക്കും...അതിനിപ്പോ ഫോണ്‍ നംബരില്ലല്ലോ..എന്‍റെ തലവര...

അടുത്ത 'ഇര' ആരാണാവോ..?


Wednesday, December 1, 2010 at 2:32:00 PM GMT+3
ബഷീര്‍ Vallikkunnu said...

സുന്ദരനായ എന്നെ ഇന്ദ്രന്സിനെപ്പോലെയാക്കിയ ദുഷ്ടാ.. നൌഷാദേ, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.. ബെര്‍ളിയെപ്പോലെ എന്റെയും ആപ്പീസ് പൂട്ടിക്കാന്‍ ഇവിടെ കമന്റിട്ടു കളിക്കുന്ന എല്ലാവരോടുമായാണ് പറയുന്നത്.. ഒന്ന് ഫ്രീയാകട്ടെ. ഇതിനൊക്കെ ഞാന്‍ മറുപടി തരുന്നുണ്ട്.. മ്യാവൂ: പോക്ക് കണ്ടിട്ട് ഈ വണ്ടി വള്ളിക്കുന്ന് നിര്‍ത്തുന്ന മട്ടില്ല. സൂപ്പര്‍ ഫാസ്റ്റാ.. ല്ലേ..


Wednesday, December 1, 2010 at 2:49:00 PM GMT+3
Shukoor Cheruvadi said...

ചിത്രം വളരെ നന്നായിട്ടുണ്ട്. വല്ലിക്കുന്നന് ജന്മദിനത്തില്‍ തന്നെ കൊടുത്തത് നന്നായി. പോട്ടേ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്താതെ.


Wednesday, December 1, 2010 at 4:42:00 PM GMT+3
പള്ളിക്കരയില്‍ said...

:))


Wednesday, December 1, 2010 at 5:17:00 PM GMT+3
Vayady said...

വള്ളിക്കുന്നിന്‌ ജന്മദിനാശംസകള്‍. നൗഷാദിന്‌ ചിത്രാശംസകള്‍.


Thursday, December 2, 2010 at 1:50:00 AM GMT+3
Areekkodan | അരീക്കോടന്‍ said...

ബ്രേക്ക് പോയ ട്രെയ്നില്‍ കയറിയ ശ്രീനിവാസനെപ്പൊലുണ്ടല്ലോ കണ്ടിട്ട്.


Thursday, December 2, 2010 at 8:20:00 AM GMT+3
baiju said...

അപ്പോ അറ്റുത്തത് ബൈജു?


Thursday, December 2, 2010 at 11:47:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ന്നാല് ഒരു കാര്യം ചെയ്തോളീ. അടുത്ത ബര ഞമ്മളെ കാര്‍ട്ടൂണായിക്കൊട്ടെ,എന്ത്യേ?


Thursday, December 2, 2010 at 6:34:00 PM GMT+3
Anonymous said...

എന്നാലും ഇങ്ങളു കലക്കീക്ക്ണുട്ടോ !!! ഇങ്ങള് കൊള്ളാലൊ മനുസ്യാ ഇങ്ങക്കിട്ട് ഞാനൊന്ന് പൊട്ടിച്ചപ്പൊ അതെനിക്കിട്ട് ബെച്ച് ഇങ്ങള് അല്ലേ അങ്ങങ്ങാനും കെടക്ക്ണ ബസീർക്കാകൊരു ജന്മദിനം അറിയിക്കാൻ ഇങ്ങൾ സൂപ്പർപാസ്റ്റ് തന്നെ ബരച്ചതിന്റെ കുട്ടൻസെന്താ.. ഇനി എന്റെ ജന്മദിനത്തില് ഇങ്ങള് ബിമാനമായിരിക്കും അല്ലെ ബരക്ക്ണത്... ബസീർക്കാന്റൊരു യോഗേ!!!!!


Thursday, December 2, 2010 at 6:52:00 PM GMT+3
ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍


Saturday, December 4, 2010 at 9:10:00 AM GMT+3
സാബിബാവ said...

എനിക്ക് ബയ്യ ന്‍റെ മനസാ ചിരിക്ക്യാന് ഈ പറഞ്ഞ കെട്ട്യോള്‍ക്ക് ഇത്തിരി സാധനം തലേല് ഉണ്ടന്ന് ഞമ്മക്ക് അറിയാ അതിനിട്ടു ശരിക്കും കൊട്ടി അല്ലെ
എന്തായാലും മന്‍സാ ഇങ്ങളെ ഇപ്പണി ജോറായീകുന്നു കുട്ടത്തില്‍ മ്മടെ വള്ളികുന്നിനു കൊടുതോള് ഒരു ജന്മദിന ആശംസകള്‍


Saturday, December 4, 2010 at 4:18:00 PM GMT+3
സാബിബാവ said...

പിന്നെ ഈ തീവണ്ടി ന്നെ ബാല്ലാണ്ട് കൊതിപ്പിച്ചു ന്‍റെ തന്തോയം പറഞ്ഞതാ ങ്ങക്ക് പറ്റുങ്കി ഇന്നീം കേറ്റികോളി ആ തീവണ്ടീല്
ഞാനൊന്നും പറന്ജീല പോയി


Saturday, December 4, 2010 at 4:22:00 PM GMT+3
ഒരു നുറുങ്ങ് said...

വണ്ടി..വണ്ടി...നിന്നെപ്പോലെ,വള്ളിക്കുന്നന് വരവായി...
കരയും കാടും നാടും മേടും വെയിലും തണലും മഞ്ഞും മഴയും താണ്ടിവരുന്നീ കളിവണ്ടി...


Sunday, December 5, 2010 at 11:33:00 AM GMT+3
സാജിദ് കെ.എ said...

വര കലക്കീട്ടുണ്ട്...


Sunday, December 5, 2010 at 4:57:00 PM GMT+3
..M.N.P.. said...

nannayittund..


Sunday, December 5, 2010 at 6:40:00 PM GMT+3
Rasheed Punnassery said...

ഇനിപ്പം ഞമ്മ എന്ത് പറയാനാ ഭായ്
വര എന്നാല്‍ ഇങ്ങനെ വരക്കണം
വരികളും ഇങ്ങനെ ചിരിപ്പിക്കണം
സന്തോഷായി.കേമം


Sunday, December 5, 2010 at 8:49:00 PM GMT+3
Akbar said...

അഭിനന്ദനങ്ങള്‍ നൌഷാദ് ഭായി, വരയാണോ എഴുത്താണോ താങ്കള്‍ക്കു കൂടുതല്‍ വഴങ്ങുക എന്ന് ചോദിച്ചാല്‍ കുഴങ്ങും. രണ്ടും ഒരു പോലെ കൈകാര്യം ചെയ്യാന്‍ താങ്കള്‍ക്കു കഴിയുന്നു. അതില്‍ എനിക്ക് അല്പം അസൂയ ഇല്ലാതില്ല. എഴുത്ത് ഏറെ രസിപ്പിച്ചു. ഈ പോസ്റ്റ് വള്ളിക്കുന്നിനുള്ള ഒരു വിലപ്പെട്ട സമ്മാനം തന്നെയാണ്.


Monday, December 6, 2010 at 11:24:00 AM GMT+3
ManzoorAluvila said...

വള്ളിക്കുന്നിനു പിറന്നാൾ ആശംസകൾ ..നൗഷാദ്..എഴുത്തും വരയും നന്നായ് എല്ലാ ആശംസകളും


Monday, December 6, 2010 at 4:04:00 PM GMT+3
കണ്ണൂരാന്‍ / K@nnooraan said...

തിരക്കുകള്‍ കാരണം ബ്ലോഗില്‍ കണ്ണൂരാന്‍ സജീവമല്ല. കഴിഞ്ഞ ദിവസം ചുമ്മാ ഫോലോവേര്സ് നോക്കിയപ്പോള്‍ അതില്‍ ബഷീര്‍ക്കാന്റെ ഫോട്ടോ! ഞെട്ടിപ്പോയി. അത്രയും വലിയൊരു ബ്ലോഗര്‍ 'കല്ലിവല്ലി'യെ പിന്തുടരുന്നു എന്നത് കണ്ണൂരാനെ സംമ്പന്ധിച്ചു വലിയ സന്തോഷം തന്നെ.

അദ്ദേഹത്തിനു ദീര്‍ഗ്ഗ ബ്ലോഗായ നമഹ.


Wednesday, December 8, 2010 at 6:44:00 AM GMT+3
CKLatheef said...

രാഷ്ട്രീയവും മതവും എഞ്ചിനാക്കി സാംസ്‌കാരിക വിമര്‍ശന ബോഗികള്‍ കുത്തിനിറച്ച് ഇടത്തോട്ട് നോക്കി വലതുവശത്തുള്ളത് കണ്ടില്ലെന്ന് നടിച്ച് പച്ചത്തൊപ്പി വീശി വള്ളിക്കുന്ന്.കോം എന്ന വണ്ടിയോടിക്കുന്ന ചിത്രം അതിമനോഹരം. സൂപ്പര്‍ ഫാസ്റ്റിന് എന്റെ പച്ചക്കൊടി. നൗഷാദിന് അഭിനന്ദനം.


Wednesday, December 8, 2010 at 8:01:00 AM GMT+3
വരയും വരിയും : സിബു നൂറനാട് said...

ബഷീര്‍ക്ക വരയില്‍ നന്നായിട്ടുണ്ട് :-)


Saturday, December 11, 2010 at 9:56:00 PM GMT+3
ഇസ്ഹാഖ് കുന്നക്കാവ്‌ said...

ആശംസകൾ


Tuesday, December 28, 2010 at 2:53:00 PM GMT+3
kerala - sasneha - koottam said...

വളരെ നന്നായിരിക്കുന്നു... നിങ്ങളുടെ ബ്ലോഗ്ഗുകള്‍ sasneham.net -ല്‍ കൂടി പോസ്റ്റ്‌ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു


Thursday, January 20, 2011 at 10:36:00 PM GMT+3
Sulfi Manalvayal said...

ഒരു പാടു വൈകി ഓടുന്ന വണ്ടിയാണ് ഞാന്‍.
ഇപ്പോള്‍ ആശംസ പറഞ്ഞാല്‍ സ്വീകരിക്കുമോ?
അതോ തിരിച്ചു തല്ല് പാര്‍സല്‍ ആയി കൊടുത്തയാക്കുമോ?

വരയും വാക്കുകളും നന്നായി. നര്‍മം അടിപൊളി ആയി കൊണ്ട് നടക്കാം കേട്ടോ.
ആശംസകള്‍.


Friday, February 4, 2011 at 2:01:00 AM GMT+3
adayalangal said...

രാഷ്ട്രീയവും മതവും എഞ്ചിനാക്കി സാംസ്‌കാരിക വിമര്‍ശന ബോഗികള്‍ കുത്തിനിറച്ച് ഇടത്തോട്ട് നോക്കി വലതുവശത്തുള്ളത് കണ്ടില്ലെന്ന് നടിച്ച് പച്ചത്തൊപ്പി വീശി വള്ളിക്കുന്ന്.കോം എന്ന വണ്ടിയോടിക്കുന്ന ചിത്രം അതിമനോഹരം. സൂപ്പര്‍ ഫാസ്റ്റിന് എന്റെ പച്ചക്കൊടി. നൗഷാദിന് അഭിനന്ദനം.
yes u r korrrrrrrrrrrrect...
naushad


Wednesday, October 10, 2012 at 9:13:00 AM GMT+3

Post a Comment

 
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors