നമ്മുടെ നാട്ടിലെ പണികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്നു.അവര്‍ക്ക് കിട്ടുന്നതിലും കുറഞ്ഞ കൂലിയ്ക്ക് നമ്മള്‍ ഗള്ഫില്‍ കഷ്ടപ്പെടുന്നു.ഒരു വീണ്ടുവിചാരത്തിന് നേരമായില്ലെ?
(1)കീ അവരു കൊണ്ടു പോവും (ഡ്രൈവര്‍ പുറത്ത് ചുറ്റിക്കറങ്ങാതിരിക്കാന്‍) (2) ഏത് സമയത്ത് വന്നാലും കാറിനരികില്‍ തന്നെ കാണണമെന്ന നിര്‍ബന്ധമുള്ളവര്‍ക്ക് ഡ്രൈവറെ ഫോണ്‍ ചെയ്ത് വരുത്താനുള്ള ക്ഷമ പലപ്പോഴും കാണില്ല. (3) രാവിലെ വെറും വയറോടെ വണ്ടിയില്‍ കേറി ഉച്ചകഴിഞ്ഞും ഒന്നും കഴിക്കാതെ ബാക്കിലിരിക്കുന്ന വീട്ടുടമസ്ഥ കഴിക്കുന്ന ബ്റോസ്റ്റിന്റെ ഗന്ധം കൊണ്ട് വെള്ളമിറക്കി വയറു കാത്തവരെ എനിക്കറിയാം.. ഈ പരമ്പരയിലെ ഓരോ ചിത്രവും ഇവിടെ മൊത്തം അങ്ങനെയാണ് എന്നല്ല കാണിക്കുന്നത്. മറിച്ച് നമ്മള്‍ കാണാതേയും അറിയാതേയും പോവുന്ന ചിലരെങ്കിലും ഇങ്ങനെ അനുഭവിക്കുന്നുണ്ട് എന്ന് കാണിക്കാനാണ്...ഖേദപൂര്‍വ്വം ഓര്‍മ്മപ്പെടുത്താനാണ്..
ഗള്‍ഫിലെ അതിജീവന പ്രശ്നങ്ങള്‍ നൗഷാദ് വരചിട്ടപ്പോള്‍ ഓരോ ചിത്രത്തിനും പറയാന്‍ ഓരോ കഥ. നെഞ്ചു നീറ്റുന്ന കഥ. ഏറ്റവും വിഷമം തോന്നിയത് ആ ഡ്രൈവറുടെ കാല്‍ കുഴഞ്ഞുള്ള നില്‍പ്പ് കണ്ടാണ്. കാറിന്റെ ചാവിയെങ്കിലും....... ശരിക്കും കഷ്ട്ടം.
യോഗ്യതാ പത്രങ്ങള്‍ക്കു കടലാസ്സു വില മാത്രമുള്ളപ്പോള്‍ ,ജീവിതത്തിന്റെ വഴിയില്‍ വേഷപ്രച്ചന്നരാകുന്നവര്‍ക്ക് വേറെന്തു വഴി...പള പളക്കുന്ന നാട്ടുജീവിതത്തില്‍ പലരും കാണാതെ പോകുന്നില്ലേ ഈ ആടുജീവിതങ്ങള്‍ ..നല്ല വര നൗഷാദ് ഭായ്
ബ്ലോഗറായി വര്ഷം 6 കഴിഞ്ഞിട്ടും താങ്കളുടെ വരയും ചിരിയും കാണാന്‍ വന്നത് ഇന്ന് മാത്രം. ക്ഷമിക്കുക ഒപ്പം സ്നേഹതീരത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു സ്വീകരിച്ചാലും
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
നമ്മുടെ നാട്ടിലെ പണികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്നു.അവര്‍ക്ക് കിട്ടുന്നതിലും കുറഞ്ഞ കൂലിയ്ക്ക് നമ്മള്‍ ഗള്ഫില്‍ കഷ്ടപ്പെടുന്നു.ഒരു വീണ്ടുവിചാരത്തിന് നേരമായില്ലെ?
Monday, February 20, 2012 at 12:01:00 PM GMT+3
ഉറച്ചുപോയെന്‍ പാദങ്ങളീ ഭൂവില്‍
കത്തിജ്ജ്വലിക്കുമീ അരുണന്റെ ചോട്ടില്‍
ഞാനുമൊരു മനമുള്ള മര്‍ത്യനാണെന്നുള്ള
കാര്യം മറന്നു പോയ് യജമാനരയ്യോ..!
*******************
നൗഷാദ്ജീ മധുരമായ പ്രതികാരം!
നൊമ്പരമുണര്‍ത്തുന്ന പ്രതിഷേധം!
Monday, February 20, 2012 at 12:02:00 PM GMT+3
ആത്മരോഷം കലര്‍ന്ന പ്രതിഷേധം....
നന്നായിട്ടുണ്ട്.
Monday, February 20, 2012 at 12:20:00 PM GMT+3
കലക്കീട്ടോ..
ഒരു വീണ്ട്വിചാരത്തിന് നേരമായീന്ന് തന്ന്യാ എന്റെയും അഭിപ്രായം..
Monday, February 20, 2012 at 1:18:00 PM GMT+3
ഗള്‍ഫ് ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ഇത്ര നന്നായി പറഞ്ഞിരിക്കുന്ന വരയോ, വരിയോ ഞാന്‍ മുന്പ് കണ്ടിട്ടില്ല. നൌഷാദ് ഇക്ക അഭിനന്ദനങ്ങള്‍.
Monday, February 20, 2012 at 1:30:00 PM GMT+3
ങ്ങളിമ്മാതിരി വരയൊക്കെ വരച്ച് കളിയാക്കുന്നത്, സ്വന്തം 'ചോറി'നെ വച്ചാണെന്നോർക്കുമ്പോൾ ഇത്തിരി സങ്കടം ഇക്കാ. നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.
Monday, February 20, 2012 at 1:33:00 PM GMT+3
അവസാനത്തെ 'ആ' വേര് പിടിക്കൽ വര സൂപ്പറാ ട്ടോ ഇക്കാ.
Monday, February 20, 2012 at 1:35:00 PM GMT+3
@ Dear മണ്ടൂസന്‍
ഗള്‍ഫ് ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ---- വ്യസനപൂര്‍വ്വം---- ഒരെത്തിനോട്ടം!
please note :വ്യസനപൂര്‍വ്വം!
thanks my friends..:-)
Monday, February 20, 2012 at 1:48:00 PM GMT+3
IT IS gr8
അടിപൊളി ഭായി
Monday, February 20, 2012 at 1:48:00 PM GMT+3
Nannayi ikka ithokke ellarum ariyenda karyangal anu., atharum carum pootha kashu mathramalla gulf ennu ellarum manasilakkatte great
Monday, February 20, 2012 at 1:54:00 PM GMT+3
ആദ്യ 3 കാര്‍ട്ടൂണുകളോട് യോജിക്കുന്നു. അവസാനത്തേതിനോട് വിയോജിക്കുന്നു. അയാള്‍ക്ക് കാറില്‍ കയറി ഇരുന്നൂടേ?
Monday, February 20, 2012 at 2:03:00 PM GMT+3
@ഫിയൊനിക്സ് :
(1)കീ അവരു കൊണ്ടു പോവും (ഡ്രൈവര്‍ പുറത്ത് ചുറ്റിക്കറങ്ങാതിരിക്കാന്‍)
(2) ഏത് സമയത്ത് വന്നാലും കാറിനരികില്‍ തന്നെ കാണണമെന്ന നിര്‍ബന്ധമുള്ളവര്‍ക്ക്
ഡ്രൈവറെ ഫോണ്‍ ചെയ്ത് വരുത്താനുള്ള ക്ഷമ പലപ്പോഴും കാണില്ല.
(3) രാവിലെ വെറും വയറോടെ വണ്ടിയില്‍ കേറി ഉച്ചകഴിഞ്ഞും ഒന്നും കഴിക്കാതെ ബാക്കിലിരിക്കുന്ന വീട്ടുടമസ്ഥ കഴിക്കുന്ന ബ്റോസ്റ്റിന്റെ ഗന്ധം കൊണ്ട് വെള്ളമിറക്കി വയറു കാത്തവരെ എനിക്കറിയാം..
ഈ പരമ്പരയിലെ ഓരോ ചിത്രവും ഇവിടെ മൊത്തം അങ്ങനെയാണ് എന്നല്ല കാണിക്കുന്നത്.
മറിച്ച് നമ്മള്‍ കാണാതേയും അറിയാതേയും പോവുന്ന ചിലരെങ്കിലും ഇങ്ങനെ അനുഭവിക്കുന്നുണ്ട് എന്ന് കാണിക്കാനാണ്...ഖേദപൂര്‍വ്വം ഓര്‍മ്മപ്പെടുത്താനാണ്..
എല്ലാവര്‍ക്കും നന്ദി..!
Monday, February 20, 2012 at 2:17:00 PM GMT+3
ഗള്‍ഫിലെ അതിജീവന പ്രശ്നങ്ങള്‍ നൗഷാദ് വരചിട്ടപ്പോള്‍ ഓരോ ചിത്രത്തിനും പറയാന്‍ ഓരോ കഥ. നെഞ്ചു നീറ്റുന്ന കഥ. ഏറ്റവും വിഷമം തോന്നിയത് ആ ഡ്രൈവറുടെ കാല്‍ കുഴഞ്ഞുള്ള നില്‍പ്പ് കണ്ടാണ്. കാറിന്റെ ചാവിയെങ്കിലും....... ശരിക്കും കഷ്ട്ടം.
Monday, February 20, 2012 at 3:44:00 PM GMT+3
ഓരോ ചെറിയ ചിത്രത്തിനും ഓരോ വലിയ കഥകള്‍ പറയാനുണ്ട്..ഇവിടെ ജീവിക്കുന്നവര്‍ക്കൊന്നും ഒരു ജീവതമില്ല ഓരോ ഓരോ പ്രാരബ്തഗളുടെ പേരില്‍ ഇങ്ങനെ പണിയെടുക്കുന്നു..
Monday, February 20, 2012 at 4:08:00 PM GMT+3
ഫിയോനിക്സ്,നിങ്ങളുടെ സംശയം പണ്ടൊരു രാഞ്ജിക്കുണ്ടായിട്ടുണ്ട് റൊട്ടിക്കുവേണ്ടി തെരുവിലിറങ്ങിയ മനുഷ്യരെക്കുറിച്ച് അവര്‍ ചോദിച്ചു"ഇവര്‍ക്ക് കേക്ക് തിന്നു കൂടെ"
Monday, February 20, 2012 at 4:34:00 PM GMT+3
പണി പൂവ്വോ ?
Monday, February 20, 2012 at 5:27:00 PM GMT+3
ഏതാനും വരകള്‍കൊണ്ട് ഇത്തിരി കാശിനുവേണ്ടി കഷ്ടപ്പെടുന്നവരുടെ
കദനകഥകള്‍,............!!!
അഭിനന്ദനങ്ങള്‍
Monday, February 20, 2012 at 5:27:00 PM GMT+3
ശെരിക്കും ചില ജീവിതങ്ങൾ...!!!
Monday, February 20, 2012 at 8:37:00 PM GMT+3
ചില ഗള്‍ഫ് ജീവിതങ്ങൾ..
അഭിനന്ദനങ്ങള്‍
Monday, February 20, 2012 at 8:48:00 PM GMT+3
യോഗ്യതാ പത്രങ്ങള്‍ക്കു കടലാസ്സു വില മാത്രമുള്ളപ്പോള്‍ ,ജീവിതത്തിന്റെ വഴിയില്‍ വേഷപ്രച്ചന്നരാകുന്നവര്‍ക്ക് വേറെന്തു വഴി...പള പളക്കുന്ന നാട്ടുജീവിതത്തില്‍ പലരും കാണാതെ പോകുന്നില്ലേ ഈ ആടുജീവിതങ്ങള്‍ ..നല്ല വര നൗഷാദ് ഭായ്
Monday, February 20, 2012 at 10:16:00 PM GMT+3
ഭായ്,പ്രസക്തമായ വരികൾ... ചിന്തനീയം :)
Monday, February 20, 2012 at 10:37:00 PM GMT+3
അനുഭവം ഗുരു.
Tuesday, February 21, 2012 at 9:30:00 PM GMT+3
മാഷെ കാര്‍ട്ടൂണ്‍ ഒക്കെ ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്യ്ന്നുണ്ട്...
സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിന് അഭിനന്ദനങ്ങള്‍..
Tuesday, February 21, 2012 at 9:46:00 PM GMT+3
പ്രിയ സ്നേഹിതാ,
ബ്ലോഗറായി വര്ഷം 6 കഴിഞ്ഞിട്ടും താങ്കളുടെ വരയും ചിരിയും കാണാന്‍ വന്നത്
ഇന്ന് മാത്രം. ക്ഷമിക്കുക ഒപ്പം സ്നേഹതീരത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു സ്വീകരിച്ചാലും
Wednesday, February 22, 2012 at 6:03:00 PM GMT+3
അറബിക്ക് പകരം സായിപ്പിനെയാക്കിയാൽ ...
“ഇതു താൻ ഡാ ബ്രിട്ടൻ”
എന്നും പറയാം കേട്ടൊ ഭായ്.
Monday, February 27, 2012 at 3:57:00 AM GMT+3
Post a Comment