RSS

Followers

" ഇത് ചതിയാണ് !!!"
പതിനാലു വര്‍ഷം മുത്ത് റസൂലിന്റെ (സ) പുണ്യഭൂമിയില്‍ 
മദീനാ ചരിത്രം പഠനവിഷയമാക്കിയവന്റെ വേദനയോടെയുള്ള പ്രതികരണം!
--------61 Responses to "" ഇത് ചതിയാണ് !!!""
Unknown said...

"Paid Piper" .... Superb nd predicting 10000 shares in fb


Wednesday, February 8, 2012 at 11:07:00 AM GMT+3
Hashiq said...
This comment has been removed by the author.
Hashiq said...

ഒരു മുടിനാര് ഏഴായി കീറി പാലമുണ്ടാക്കിയാല്‍ ആ മുന്നില്‍ കാണുന്ന തീ മറികടക്കാന്‍ അല്പം ബുദ്ധിമുട്ടും. അതുകൊണ്ടാവും ഒരുകുന്ന് മുടിയുമായി പോകുന്നത് !!


Wednesday, February 8, 2012 at 11:14:00 AM GMT+3
അലി said...

ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഈ വരയ്ക്ക്...
അഭിനന്ദനങ്ങൾ..


Wednesday, February 8, 2012 at 11:19:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

:)


Wednesday, February 8, 2012 at 11:20:00 AM GMT+3
Cv Thankappan said...

ഭാവനയ്ക്കതീതമായ അര്‍ത്ഥതലങ്ങള്‍?


Wednesday, February 8, 2012 at 11:22:00 AM GMT+3
Unknown said...

'പേയ്ട്' പയ്പര്‍ - ("പേടിന്റെ പയ്പ്പ്" - വയറിന്റെ വിശപ്പ്‌)....... 'പേട്' ആണ് പ്രശനം ..പേട് ആണ് പ്രശനം...പേട് ആണ് പ്രശനം .. എരിയിയുന്ന , പൊരിയുന്ന "പേടിന്റെ പയ്പ്പ്" ആണ് പ്രശനം


Wednesday, February 8, 2012 at 11:22:00 AM GMT+3
Joselet Joseph said...

ഒരു വര...ഒരൊന്നൊന്നര വര....!
ഇതിലധികമായി എന്ത് കമന്ടാന്‍? മുണ്ടാട്ടം മുട്ടിപ്പോയി!


Wednesday, February 8, 2012 at 11:31:00 AM GMT+3
khaadu.. said...

ഇത് തന്നെ അത്... അല്ലാതെ പിന്നെ.... വര കലക്കി...


Wednesday, February 8, 2012 at 11:32:00 AM GMT+3
ഐക്കരപ്പടിയന്‍ said...

താങ്കളുടെ ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്‍ട്ടൂണ്‍ എന്ന് ഇതിനെ ഞാന്‍ വിളിക്കും...
ഈ വര ഒരു മണിക്കൂര്‍ പ്രസംഗത്തെയും കവച്ചു വെക്കുന്നു....ഇതൊരു ഉണര്‍ത്തു പാട്ടായി നെറ്റില്‍ പാറി നടക്കട്ടെ...
ആശംസയര്‍പ്പിക്കാന്‍ തോന്നുന്നില്ല....സമുദായമേ ഉണരുക....!


Wednesday, February 8, 2012 at 11:46:00 AM GMT+3
പടന്നക്കാരൻ said...

ithaanu vara noushaad prathikarikkunna manassinu nandi!! jazakallkhyran


Wednesday, February 8, 2012 at 11:49:00 AM GMT+3
അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ് said...

തബ്ബത്ത് യദാ അബീലഹബിന്‍ വതബ് . അല്ലാഹുവേ ഇത് പോലെ ഈ വരച്ച ആളുടെ കൈകളും നീ നശിപ്പിക്കണേ ( വരച്ച ആള്‍ ഇതില്‍ നിന്നും ഖേതം പ്രകടിപ്പിചിട്ടില്ലെന്കില്‍ )


Wednesday, February 8, 2012 at 11:58:00 AM GMT+3
പടന്നക്കാരൻ said...

ഇതാണ് വര ഒരു ഒന്നൊന്നര വര !! നൌഷാദ് താങ്കള്‍ കടമ നിറവേറ്റി !!

thabbaaatth yada abee lahabin vatahabb!!
ingane samoohatthine thettiddharippikkunna khuraafikale nee nashippikkaname...(avar khedam prakadippichillenkil)


Wednesday, February 8, 2012 at 12:01:00 PM GMT+3
മണ്ടൂസന്‍ said...

നല്ല ആശയങ്ങളുൾക്കൊള്ളിച്ച ഒരു അപാര വര. നല്ല ആഴമുള്ള ആശയം! ഒരു ചെറിയ കാർട്ടൂണിൽ എത്ര വലിയ ആശയമാ നൗഷാദിക്ക ഉപയോഗിച്ചത് ?
ആശംസകൾ.


Wednesday, February 8, 2012 at 12:11:00 PM GMT+3
നാമൂസ് said...

"ചിത്രമൊന്നായിരം വാക്കിനു സമമെന്നു,
ശീലുകള്‍ ചൊല്ലുന്നു പഴം തമിഴില്‍".. !

നൂറ്റാണ്ടുകള്‍ നമ്മെ ഭരിച്ച അന്ധതയെ പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങളിലൂടെയാണ് സുഖപ്പെടുത്തിയത്. എന്നാലിപ്പോള്‍ കേവലമൊരു കെട്ടിടം കൊണ്ട്.. അതെ ഒരു നിമിഷാര്‍ദ്ധ നേരംകൊണ്ട് നൂറ്റാണ്ടുകള്‍ പിറകിലേക്ക് തെറിച്ചു വീഴുന്ന ഒരു ചിത്രം.

ഒരുകൂട്ടമാളുകളെ മൂഷിക-മൂഷകന്മാരാക്കുന്ന ഈ കുഴലൂത്തുകാരനെ ഭയക്കണം. ഈ യാത്ര എല്ലാത്തിനെയും സംസ്കരിക്കുന്ന കടലിലേക്കല്ല. ശുദ്ധീകരിക്കുന്ന അഗ്നിയിലേക്കുമല്ല. പകരം, നാശോന്മുഖതയുടെ ഭീകര തീയിലേക്കാണ് കുഴലൂത്തുകാരന്‍ വഴി വെട്ടുന്നത്.
ആദാനപ്രദാനങ്ങളുടെ കണക്കെടുപ്പില്‍ കാലിന്റെ ഉപ്പൂറ്റി നിലത്തു വെക്കാന്‍ പ്രയാസപ്പെടുന്നവരുടെ കൂട്ടത്തില്‍ നിന്നും രക്ഷ നേടാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

അകമ്പാടം ജിയുടെ നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്തുകൊണ്ടും ഒന്നാമനാവാന്‍ പ്രാപ്തിയുള്ള തലയെടുപ്പുള്ള ഈ വരക്ക് ഒരായിരമാശംസ..! .


Wednesday, February 8, 2012 at 12:16:00 PM GMT+3
Kalavallabhan said...

പ പ്പ പ്പ പാ..
പ പ്പ പ്പ പാ ...
കൊലവെറി
കൊലവെറി ഡാ...


Wednesday, February 8, 2012 at 12:16:00 PM GMT+3
Yasmin NK said...

നന്നായിട്ടുണ്ട്.


Wednesday, February 8, 2012 at 12:21:00 PM GMT+3
Vp Ahmed said...

സാരഗംഭീരം


Wednesday, February 8, 2012 at 12:38:00 PM GMT+3
ഷബീര്‍ കെ ഒ said...

ഇപ്പോള്‍ ആണ് നിങ്ങള്‍ ഒരു വരക്കാരന്‍ ആയത് :)സൂപ്പര്‍ ആയിട്ടുണ്ട്


Wednesday, February 8, 2012 at 12:55:00 PM GMT+3
vettathan said...

കേശത്തിന്റെ പിന്നില്‍ കോശം ഉണ്ട്.വര നന്നായി.....നമ്മുടെ വിശ്വാസികള്‍......


Wednesday, February 8, 2012 at 1:17:00 PM GMT+3
Noushad Vadakkel said...

no more words ..........!!!!
അക്ബര്‍ സാഹിബിന്റെ വാക്കുകള്‍ കടമെടുക്കുന്നു ....

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പ്രിയ നൌഷാദ് ഭായി. താങ്കള്‍ വരച്ചതില്‍ വെച്ചു ഏറ്റവും അര്‍ത്ഥവത്തായ ഏറെ സംസാരിക്കുന്ന കാര്‍ടൂണ്‍. അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകള്‍.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


Wednesday, February 8, 2012 at 1:31:00 PM GMT+3
Mohiyudheen MP said...
This comment has been removed by the author.
Mohiyudheen MP said...

സത്യമെന്തന്നറിയാത്തതിനാൽ വിശദമായ കമെന്റ് ഇടുന്നില്ല. വരയിൽ ധാരാളം സനേശാമുണ്ട്... :)


Wednesday, February 8, 2012 at 1:39:00 PM GMT+3
Elayoden said...

കുറിക്കു കൊള്ളുന്ന വര, ഈ വര കണ്ടെങ്കിലും കച്ചവടക്കാരുടെ 'തല വരകള്‍' നന്നായെങ്കില്‍ ആശംസകള്‍;..


Wednesday, February 8, 2012 at 2:00:00 PM GMT+3
Salim PM said...

Great നൗഷാദ് ഭായ്!

നബി(സ)യുടെ ഒരു ഹദീദ് ഇതിനോട് കൂട്ടിവായിക്കാനായി താഴെ കുറിക്കട്ടെ

ഹദ്റത്ത് അലി(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: "തീര്‍ച്ചയായും ജനങ്ങളില്‍ ഒരു കാലം വരും. അന്ന് ഇസ്‌ലാമിന്‍റെ നാമവും ഖുര്‍‌ആന്‍റെ ലിപികളും മാത്രം ശേഷിക്കും. അവരുടെ പള്ളികള്‍ ജനനിബിഢമായിരിക്കുമെങ്കിലും അവ ഭക്തി ശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകാശത്തിന്‍‌കീഴില്‍ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും" (മിശ്ക്കാത്ത്)


Wednesday, February 8, 2012 at 2:47:00 PM GMT+3
സാജിദ് ഈരാറ്റുപേട്ട said...

നല്ല ഉഗ്രന്‍ കാര്‍ട്ടൂണ്‍...

ഏപ്പിക്കാര്‌ കാണണ്ട... കൊലവെറി നടത്തും....


Wednesday, February 8, 2012 at 3:37:00 PM GMT+3
Unknown said...

ഹഹഹഹ്!


Wednesday, February 8, 2012 at 4:56:00 PM GMT+3
vettathan said...

ഭംഗിയായി വരഞ്ഞു.ഏത് തട്ടിപ്പിന്റെയും പുറകെ പോകാന്‍ ഇവിടെ ആയിരങ്ങളുണ്ട്.


Wednesday, February 8, 2012 at 5:06:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

നൗഷാദ് ഭായ് , ചിത്രം വളരെ ഗംഭീരമായിരിക്കുന്നു...

ഒരു കുറിപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് , ചിത്രത്തിന്റെ പൂര്‍ണമായ സാരം മനസിലാക്കി ആസ്വദിക്കാന്‍ കഴിഞ്ഞേനെ...


Wednesday, February 8, 2012 at 6:21:00 PM GMT+3
hakkim said...

very good you done your duty as a responsible artist//// very good keep it up


Wednesday, February 8, 2012 at 6:27:00 PM GMT+3
രമേശ്‌ അരൂര്‍ said...

നൌഷാദിന്റെ വര നന്നായി ,അതിനുള്ളിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല :)


Wednesday, February 8, 2012 at 6:52:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

കുഞ്ഞൂസ് പറഞ്ഞ പോലെ ഒരു ചെറിയ കുറിപ്പും കൂടി ആവാമായിരുന്നു. നൌഷാദ് ഇന്നോളം വരച്ചതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കാര്‍ട്ടൂണ്‍ !. ഈ ചതിക്കൊന്നും ഞാന്‍ കൂട്ടു നില്‍ക്കില്ല. പ്രതിഷേധം അറിയിക്കുന്നു. കുഴലൂതി അണികളെയും കൊണ്ട് നേരെ നരകത്തിലേക്ക്!....


Wednesday, February 8, 2012 at 7:15:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

കുഞ്ഞൂസ് പറഞ്ഞ പോലെ ഒരു ചെറിയ കുറിപ്പും കൂടി ആവാമായിരുന്നു. നൌഷാദ് ഇന്നോളം വരച്ചതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കാര്‍ട്ടൂണ്‍ !. ഈ ചതിക്കൊന്നും ഞാന്‍ കൂട്ടു നില്‍ക്കില്ല. പ്രതിഷേധം അറിയിക്കുന്നു. കുഴലൂതി അണികളെയും കൊണ്ട് നേരെ നരകത്തിലേക്ക്!....


Wednesday, February 8, 2012 at 7:18:00 PM GMT+3
Pradeep Kumar said...

നല്ല വര എന്ന ബ്ലോഗ് നാമത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാവുന്നുണ്ട്.


Wednesday, February 8, 2012 at 8:21:00 PM GMT+3
Unknown said...

പ്രിയ നൌഷാദ്,കോടിക്കണക്കിന്നു മനുഷ്യ പഴുക്കള്‍ വയര്‍ വിശന്നും,കിടപ്പാടം ഇല്ലാതെയും ഉഴലുമ്പോള്‍ ഇവടെ നാല്പതു കോടിയുടെ പള്ളിയുണ്ടാക്കുന്നു.
അറബി മാന്ത്രികം കൊണ്ട് ചുളുവില്‍ ഉള്ളതില്‍ കൂട്ടാനോ ഉള്ളത് നില നിര്‍ത്താനോ പരക്കം പായുന്നു,ഇതിനെതിരെ പോരുതേ ണ്ടുന്ന കാക്ക തൊള്ളായിരം
സംഘടനകള്‍ ഉറക്കം നടിക്കുന്നു.സ്വമേധാ ഉത്തരവാദിത്വം നിക്ഷിപ്തമായ ഞാനടക്കമുള്ളവര്‍ സൈബര്‍ കൂട്ടായ്മയില്‍, പൈങ്കിളി യില്‍, അഭിരമിച്ചു ചത്ത-
തിനൊക്കുമേ ജീവിച്ചിരിപ്പതും എന്ന കാലത്താണ് കൂരിരുളിലെ ജ്വോല പോലെ,യുവാവും,അനുഗ്രഹീതനുമായ താങ്കളുടെ ഇടപെടല്‍,ജനപക്ഷത് നിന്ന് തന്നെ
യാണ് ,സംശയമോ,യ സങ്കോചമോ ഒട്ടും വേണ്ട,നിങ്ങള്‍ ശരിയായ വഴിയില്‍ തന്നെയാണ്.കരുത്തും ശേഷിയു മുള്ള യുവ സുഹൃത്തുക്കളെ ഇത് നിങ്ങളുടെ
കാലമാണ്.ഈ പുരുഷ കേസരിയെ പിന്തുണക്കൂ ...........


Wednesday, February 8, 2012 at 8:36:00 PM GMT+3
Ismail Chemmad said...

ആയിരം വാക്കുകലെക്കാള്‍ മൂര്‍ച്ചയുള്ള ചിത്രം


Wednesday, February 8, 2012 at 8:42:00 PM GMT+3
സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഒരു വ്യക്തിയോടുള്ള വിരോധം തീര്‍ക്കാന്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ട് ,ഉസ്താദിനെ നേരിട്ട് അറിയുന്ന ഒരാള്‍ എന്നാ നിലയില്‍ ഇത്തരം ദുഷ്പ്രചരണങ്ങള്‍ അദ്ദേഹത്തിനെതിരെ നടത്തുന്നതില്‍ ശക്തമായ പ്രതിഷേധവുമുണ്ട് ,നാം അല്ല ഓരോരുത്തരുടെയും നരകവും സ്വര്‍ഗ്ഗവും വിധിക്കുന്നത് എന്ന് ആണ് എന്റെ വിശ്വാസം ,ഇതില്‍ ചിത്രീകരിച്ചിരിക്കുന്ന വ്യക്തിയെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ അവരുടെ ഉസ്താദ്‌ ആയി കാണുന്നു എന്നത് മനസ്സിലാക്കിയിട്ട് ആവാമായിരുന്നു ഒരല്‍പം അതിര് കടന്ന ഈ ഭാവന ,ഇത്തരം പ്രചാര വേലകള്‍ കൊണ്ടൊന്നും അദ്ദേഹത്തിനോടുള്ള ബഹുമാനം കുറക്കാനവുകയില്ല,പകരം അത് ബൂമാരാന്ഗ് ആയിത്തീരുകയും ചെയ്യും ,നൌശാട്ജിയുടെ വരയെ,അതുളവാക്കുന്ന സടയരിനെ തരിമ്പും വില കുറച്ചു കാണുന്നില്ല ,നന്മ ഉണ്ടാവട്ടെ ,,,


Wednesday, February 8, 2012 at 9:35:00 PM GMT+3
Anil cheleri kumaran said...

എന്റെ വര, തനി വര.


Thursday, February 9, 2012 at 5:30:00 AM GMT+3
Jefu Jailaf said...

ചരിത്രം മനസ്സിലാക്കിയെങ്കിൽ അതു നല്ലതു തന്നെ. പക്ഷെ സിയാഫിന്റെ കമന്റിനോട് യൊജിക്കാതിരിക്കാനാവില്ല. എല്ല വിധ നന്മകളും നൗഷദ്ക്ക..


Thursday, February 9, 2012 at 7:12:00 AM GMT+3
habeeb Tirurangadi, said...

നൌഷാദിന്റെ വരകളും മദീനയില്‍ നിന്ന് നിങ്ങളെടുത്ത ഫോട്ടോകളും കാണുമ്പോള്‍ നിങ്ങളോട് മനസ്സ് കൊണ്ട് വല്ലാത്ത ഒരടുപ്പം തോന്നിപ്പിച്ചിരുന്നു... ഈ പുതിയ വര കാണും വരെ, നിങ്ങളെ പോലെ ഒരു മുന്‍ ധാരണ എനിക്കും ഉണ്ടായിരുന്നു... ഈ പണ്ഡിതനെ സിങ്കപ്പൂര്‍ ഇല്‍ വെച്ച് യാധ്രിശ്ചികമായി തുടര്‍ച്ചയായി രണ്ടു ദിവസം അടുത്ത് പരിചയപ്പെടും വരെ, അത് പോലെ നിങ്ങള്‍ക്കും എപ്പോഴെങ്കിലും ഒരു അവസരം വന്നാല്‍, നിങ്ങള്‍ ഒരുപാട് ദുഖിക്കേണ്ടി വരും, ഈ വലിയ മെസ്സേജ് സത്യമല്ലെങ്കില്‍ നിങ്ങള്‍ ഈ പോസ്റ്റ്‌ വഴി അഴിച്ചു വിട്ട പരദൂഷണത്തിന് അല്ലാഹുവിനു മറുപടി പറയേണ്ടി വരില്ലേ? നിങ്ങളുടെ ആദര്‍ശം നിങ്ങള്ക്ക് ശരിയാണെന്ന് മറ്റുള്ളവര്‍ പറഞ്ഞ അറിവിലല്ലേ നിങ്ങള്‍ ഉറപ്പു വരുത്തിയിരിക്കുന്നത്? എന്നാല്‍ ഈ പണ്ഡിതന്‍ വര്‍ഷങ്ങള്‍ മുംബ് തുടങ്ങി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ദീനിനെ കുറിച്ചുള്ള പഠനമാണ് അദ്ധേഹത്തിന്റെ ആദര്‍ശത്തില്‍ ഉറച്ചു നിര്‍ത്തുന്നത് , അത് പടിപ്പിക്കുന്നതിലൂടെ അനുയായികള്‍ അദ്ദേഹത്തിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്നതും. എന്തോ ആവട്ടെ, നിങ്ങള്‍ അഴിച്ചു വിടുന്ന മെസ്സേജ് ശരിയാണെന്ന് ഉറപ്പു വരുത്തിയിട്ട് പോരെ, ബ്രദര്‍ ഇങ്ങിനെയുള്ള പോസ്റ്റുകള്‍? വേറെ എന്തൊക്കെയോ സരസമായ കാര്യങ്ങള്‍ ഇരിക്കുന്നു വരക്കാന്‍.. ഒരു പാട് എഴുതണമെന്നുണ്ട്, നിങ്ങളുടെ തെറ്റിധാരണ മാറ്റി എടുക്കാന്‍ അങ്ങിനെയെങ്കിലും എനിക്ക് കഴിഞ്ഞെങ്കില്‍ എന്നാ പ്രത്യാശ കൊണ്ട്.. പക്ഷെ ഈ കമന്റ്‌ തന്നെ തന്നെ നിങ്ങള്‍ എങ്ങിനെ കാണുന്നു എന്നറിയില്ല, കഴിയുമെങ്കില്‍ സ്വയം ഒരു വഴി കനെട്തുക, ഈ പണ്ഡിതനെ കുറിച്ച് ഒന്ന് അടുത്തറിയാന്‍.
നിങ്ങള്ക്ക് അല്ലാഹു തന്ന കഴിവ് പ്രകടിപ്പിക്കാന്‍ മുത്ത് രസൂലിന്റെ സന്നിധിയില്‍ തന്നെ നിങ്ങള്ക്ക് അവസരം തന്ന അല്ലാഹു വിനോട് സ്തുധിച്ചു കൊണ്ട്.. മനസ്സിരുത്തി ഒന്ന് ചിന്തിക്കുക, നിങ്ങള്‍ ചെയ്തത് ശരി തന്നെ യാണോ എന്ന്.
അള്ളാഹു നിങ്ങള്‍ക്കും എനിക്കും നല്ല വഴി കാണിച്ചു തരട്ടെ..
ഹബീബ് സിങ്കപ്പൂര്‍


Thursday, February 9, 2012 at 7:34:00 AM GMT+3
Salim Groad said...

ഉസ്താദിന്റെ വാക്കുകള്‍ വേദവാക്കായി അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ ലച്ചം ലച്ചം കുഞ്ഞാടുകളുണ്ട്... ലച്ചംലച്ചം കുഞ്ഞാടുകളെ വിറ്റ് കോടികളുടെ കൊടു'മുടി' കീഴടക്കിയേ ഉസ്താദ് പാട്ടു നിര്‍ത്തൂ മക്കളേ....


Thursday, February 9, 2012 at 9:16:00 AM GMT+3
നൗഷാദ് അകമ്പാടം said...

@ habeeb Tirurangadi : Ameen!


Thursday, February 9, 2012 at 10:00:00 AM GMT+3
കൊമ്പന്‍ said...

ഇത് കാന്ത പുരത്തിനുള്ള ഒരു കാ‍ന്താരി ആയി


Thursday, February 9, 2012 at 11:51:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

മദീനയിലെ വിശുദ്ധമായയീ മുടിയിലും
സാരമായയീ വര തന്നു നല്ലൊരാശയം..!


Thursday, February 9, 2012 at 4:39:00 PM GMT+3
ബാവാസ്‌ കുറിയോടം said...

ശ്രീ നൗഷാദ്‌ അകമ്പാടം , വരക്കാനും.....അതിലൂടെ ഒത്തിരി ആശയങ്ങള്‍ മുന്നോട്ടു വെക്കാനും നിങ്ങള്ക്ക് കഴിവുണ്ട് .നിങ്ങളുടെ ആ വരകളെ ഞങ്ങള്‍ ഇഷ്ടപ്പെടുകയും അത് ഫേസ്ബുക്ക് പോലോത്തതിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു .. ഇന്ന് രാവിലെ ഞാന്‍ ഫേസ്ബുക്കില്‍ വന്നപ്പോള്‍ ആദ്യം മുന്നില്‍ കണ്ടത് ബൂലോകം നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരം ,എന്റെ മനസ്സില്‍ അന്നേരം നിങ്ങള്ക്ക് മാര്‍ക്കിടാനാണ് തോന്നിയത് .കാരണം മുല്ലപെരിയാര്‍ വിഷയത്തില്‍ നിങളുടെ വരകളും,അത് പോലെ നിങ്ങളുടെ വരകളെ നിങ്ങളുടെ അനുമതി കൂടാതെ പ്രസിദ്ധീകരിച്ച പത്ര മാധ്യമങ്ങളുടെ "ധാര്‍മികത"യും എന്റെ മനസ്സിലേക്ക് കടന്നു വന്നു . ഈ ഫോട്ടോ കാണുന്നത് വരെ ഞാന്‍ നിങ്ങളുടെ പക്ഷത് ആയിരുന്നു . കാരണം നിങ്ങള്‍ സുന്നിയോ മുജാഹിദോ എന്ന് നോക്കിയിരുന്നില്ല ആ താല്പര്യം.നിങ്ങളുടെ വരയില്‍ കണ്ട ആശയങ്ങള്‍ ഞങ്ങള്‍ ഇഷ്ടപെട്ടിരുന്നു .നിങ്ങള്‍ ഫേസ്ബുക്കില്‍ സ്വന്തം പേജു തുടങ്ങിയപ്പോള്‍ അതില്‍ ആറാമതായി ലൈക്‌ ചെയ്ത ആളാണ് ഞാന്‍ .ഇപ്പോള്‍ ഞാന്‍ ലജ്ജിക്കുന്നു . കാന്തപുരം എന്ന മനുഷ്യനെതിരെയുള്ള ബഷീറിയന്‍ കൊലവെറി നിങ്ങള്‍ക്കും ബാധിച്ചത്തില്‍ ഞാന്‍ സഹതപിക്കുന്നു .ഈ ഫോട്ടോ കണ്ടത് മുതല്‍ നിങ്ങളെ ഞാന്‍ വെറുക്കുന്നു .. കാരണം ഞാനടക്കം ലക്ഷകണക്കിന് ആളുകള്‍ കാന്തപുരം ഉസ്താദിനെ ആദരിക്കുന്നു , ആനുകാലിക ചുറ്റുപാടില്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു ,, ആ ഞങ്ങളെയാണ് നിങ്ങള്‍ എലികളാക്കി ..കാഫിര്‍ ആക്കി ചിത്രീകരിച്ചു നരകത്തിലേക്ക് കൊണ്ട് പോയി തള്ളുന്നത്‌ . നിങ്ങളുടെ ഈ ബ്ലോഗില്‍ നിങ്ങള്ക്ക് വേണ്ടി കയ്യടിച്ച ഒരാളും ഒരു വിഷയത്തിലെങ്കിലും കാന്തപുരം ചെയ്തത് നന്നായി എന്ന് പറഞ്ഞിട്ടില്ല.അവര്‍ക്ക് കിട്ടിയ ഏതൊരു അവസരം ഉണ്ടോ ..അവര്‍ കാന്തപുരത്തെയും സുന്നി പ്രസ്ഥാനത്തെയും തെറി പറയാനും എതിര്ക്കനുമേ നിന്നിട്ടുള്ളൂ . ഈ കൂട്ടര്‍ നിങ്ങളുടെ വരയെ അഭിനന്ദിച്ചത് നിങ്ങളോടുള്ള സ്നേഹം കൊണ്ടോ ..നിങ്ങളുടെ വരയുടെ മഹത്വം കൊണ്ടോ ആണെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ ..? എങ്കില്‍ നിങ്ങള്ക്ക് തെറ്റി .. അവരാഗ്രഹിച്ചതു നിങ്ങള്‍ ചെയ്തു ഏറ്റവും ഭംഗിയായി. കാന്തപുരം വിരോധം രക്തത്തില്‍ അലിഞ്ഞ അവരുടെ കണ്ണുകളെ നിങ്ങള്‍ കുളിരണിയിപ്പിച്ചു .അതിന്റെ സന്തോഷ പ്രകടനം ആണത് .
മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും സുന്നികളെ കാഫിര്‍ ആക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി...ഒരു ഭാഗത്ത് സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ് എന്ന് ആവര്‍ത്തിച്ചു പറയുകയും ,,മറുഭാഗത്ത് സുന്നികള്‍ അറുത്തതു തിന്നുകയും ..സുന്നീ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും ,,അനന്തരാവകാശം ചോദിച്ചു വാങ്ങുകയും ചെയ്യുന്ന മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കും കേരളത്തില്‍ ഏറ്റവും വിരോധമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ അതിനു ഒരേ ഒരു ഉത്തരം ആണ് ഉള്ളത് കാന്തപുരം., അവര്‍ ഈ ചിത്രത്തെ വാനോളം പുകഴ്ത്തും.. നിങ്ങള്ക്ക് സ്തുതി പാടുകയും ചെയ്യും. നിങ്ങള്‍ ഒറ്റയടിക്കല്ലേ ലക്ഷങ്ങളെ അവര്‍ക്ക് വേണ്ടി ആയിരങ്ങളെ കാഫിര്‍ ആക്കി ചിത്രീകരിച്ചിരിക്കുന്നത് . ഒരു മുസ്ലിമിനെ ഏതു മാനദണ്ഡം വെച്ചാണ് നിങ്ങള്‍ അവിശ്വാസി യായി ചിത്രീകരിച്ചതു ...? മുസ്ലിം സമൂഹത്തെ മൊത്തം നരകാവകാശികള്‍ ആയി വരക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞതു എങ്ങിനെ ..?
നിങ്ങള്‍ സൂക്ഷിക്കണം ,,ഞങ്ങള്‍ ഏ. പി ക്കാരെ അല്ല ...ഞങ്ങള്‍ ഇക്കാലം വരെ ഒരു അക്രമവും ചെയ്തിട്ടില്ല .പതിനായിരകണക്കിന് മെമ്പര്‍ മാര്‍ ഉള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനവും , അതിലേറെ മെമ്പര്‍ മാര്‍ ഉള്ള യുവജന സംഘടനയും ഉള്ള ഞങ്ങള്‍ നിരവധി അവകാശ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അവിടെയൊന്നും ഇല്ലാത്തത് നിങ്ങള്ക്ക് നേരേ ഉണ്ടാവില്ല . ഞങ്ങളെയും ഞങ്ങളുടെ നേതാകളെയും ശിര്‍ക്ക് ചെയ്യുന്നവര്‍ ആയി ചിത്രീകരിക്കുകയും കൊല്ലല്‍ നിര്‍ബന്ധമാണ് എന്ന് എഴുതി വെക്കുകയും ,കോഴിക്കോട് മുഹ്‌യദ്ദീന്‍ പള്ളിയടക്കം മുള്ള ഞങ്ങളുടെ പള്ളികള്‍ കയ്യേറുകയും ചെയ്ത മുജഹിദുകളെ ഞങ്ങള്‍ ആശയപരമായി മാത്രമേ എതിര്‍ത്തിട്ടുള്ളൂ . അത്രയും മാനവികത കാണിക്കുന്ന ഞങ്ങള്‍ പ്രത്യേകിച്ച് , മാനവികതയെ ഉണര്ത്താന്‍ വേണ്ടി കാന്തപുരം തന്നെ കേരള യാത്ര നടത്തുന്ന ഈ വേളയില്‍ ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല .നിങ്ങളെ തെറി പറയാനും ഞങ്ങള്‍ വരില്ല . കാരണം ഒരു പാട് വിമര്‍ശനങ്ങളും കുപ്രചരണങ്ങളും നേരിട്ട ഞങ്ങളുടെ ഉസ്താദു ബഹു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ ഒരാളെ തെറി പറയുന്നത് ഞങ്ങള്‍ കേട്ടിട്ടില്ല. കണ്ടിട്ടില്ല . അത് കൊണ്ട് ആ വഴിയെ ഞങ്ങള്‍ നീങ്ങില്ല .


Thursday, February 9, 2012 at 7:53:00 PM GMT+3
ബാവാസ്‌ കുറിയോടം said...

പക്ഷെ നിങ്ങള്‍ സൂക്ഷിക്കണം ,, നിങ്ങള്ക്ക് വരയ്ക്കാന് കഴിവ് തന്ന ഒരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ( അങ്ങിനെ പറഞ്ഞത് എനിക്ക് നിങ്ങളെ കൂടുതല്‍ അറിയില്ല . മുസ്ലിം നാമധാരികള്‍ ആയ അവിശ്വാസികള്‍ ബൂലോകത്ത് ഉള്ളത് കൊണ്ടാണ് )ആ അല്ലാഹുവിനെ നിങ്ങള്‍ ഭയക്കണം . നിങ്ങളുടെ പരലോകം നിങ്ങള്‍ സൂക്ഷിക്കണം . ഒരു സുന്നത്ത് നിസ്കാരം പോലും ഒഴിവാക്കാതെ , കറാഹത്തുകള്‍ പോലും ചെയ്യാതെ ജീവിക്കുന്നവര്‍ കാന്തപുരത്തിന്റെ അനുയായികള്‍ ആയി ഉണ്ട് . ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാചകന്‍ (സ) ദീനിന്റെ തൂണ്‍ എന്ന് വിശേഷിപ്പിച്ച ഇല്‍മു പഠിപ്പിക്കാന്‍ വേണ്ടി മാറ്റി വെച്ചവര്‍ ഏറെയുണ്ട് ആ കൂട്ടത്തില്‍ .. ഹബീബ്‌ നബി (സ) തങ്ങളുടെ കുടുബ പരമ്പരയില്‍ പെട്ട ഒരു പാട് സയ്യിദന്മാര്‍ ഉണ്ടാ കൂട്ടത്തില്‍.. ഇതൊന്നും നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . ഈ ബഹു കോടി മുസ്ലിംകളെ നരകാവകാശികള്‍ ആയി വരയ്ക്കാന്‍ തോന്നിയ നിമിഷത്തെ നിങ്ങള്‍ ശപിക്കും.. നിങ്ങള്ക്ക് വരയ്ക്കാന്‍ തന്ന കൈകള്‍ ഇല്ലായിരുന്നു എങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകും. പ്രിയ നൗഷാദ്‌ നിങ്ങളുടെ ആ വര കണ്ടു ഒരാളെന്‍കിലും കാന്തപുരത്തിന്റെ പിന്നില്‍ നിന്നും മാറും എന്ന് നിങ്ങള്‍ കരുതിയോ ..? കാന്തപുരത്തിന് അത് കൊണ്ട് വല്ല ക്ഷീണവും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുവോ ...? രണ്ടും ഉണ്ടാകില്ല എന്ന് നിങ്ങള്ക്കറിയാം ...കാന്തപുരം വിരോധികള്‍ അത് കുറെ ഷെയര്‍ ചെയ്യും...അത് കണ്ടു കുറെ പേര്‍ ചിരിക്കും ,, സുന്നികള്‍ എന്ന് പറയുന്ന മറ്റൊരു വിഭാഗവും ഏറെ സന്തോഷിക്കും. എന്നെ പോലുള്ള കുറച്ചു പേര്‍ അതിനോടു ഇത്തരത്തില്‍ പ്രതികരിക്കും . ചിലര്‍ മനസ്സിന്റെ വേദന കൊണ്ട് അല്പം ഈര്‍ഷ്യത കൂടുതല്‍ പ്രകടിപ്പിക്കും. ഭൂരിഭാഗം പേരും മനസ്സ് കൊണ്ട് പ്രാര്‍ത്ഥിക്കും .....ആ പ്രാര്‍ത്ഥനയെ നിങ്ങള്‍ സൂക്ഷിക്കണം ..നിങ്ങളുടെ കുടുംബം സൂക്ഷിക്കണം .
ഒരു അപേക്ഷയെ നിങ്ങളോട് ഉള്ളൂ ... നിങ്ങള്‍ ഈ ചിത്രം വരയ്ക്കാന്‍ എടുത്ത സമയം, അത്ര എങ്കിലും സമയം കാന്തപുരം എന്ന മുസ്ലിയാര്‍ ആയ ആ സാധാരണ മനുഷ്യനെ ഒന്ന് പഠിക്കണം. അത് ആരെങ്കിലും എഴുതി വെച്ച തു നോക്കിയാകരുത് . കാന്തപുരത്തെ ഒരു നോക്കെന്കിലും കാണാത്തവരുടെ പ്രസംഗം കേട്ടിട്ടും ആകരുത് ..നിങ്ങള്‍ സ്വന്തം നിരീക്ഷണ പാടവം ഉള്ള ആളാണല്ലോ.. ഒന്ന് നേരില്‍ പഠിക്കുക ...എന്നിട്ടും ഇതാണ് നിങ്ങള്ക്ക് ഉത്തരം എങ്കില്‍ നിങ്ങള്ക്ക് മുന്നോട്ട് പോകാം. കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട്‌ ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ്‌ സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് . ഒരുപാട് പേരെ നാം ഇതിഹാസ നായകര്‍ കേരള ക്കരയില്‍ കാണുന്നുണ്ട് ..ആ അളവ് കോല്‍ ഒന്ന് വെച്ച് കാന്തപുരത്തെ ഒന്ന് അളക്കുക...നിങ്ങളുടെ അളവ് തെറ്റുന്നത് നിങ്ങള്ക്ക് തന്നെ കാണാം . അദ്ദേഹം ചെയ്യുന്ന നന്മകളോട് നിങ്ങള്‍ സഹകരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല . പക്ഷെ കുപ്രചരണങ്ങള്‍ നടത്താതിരിക്കുക . അത് കൊണ്ട് നഷ്ടം കാന്തപുരത്തിന് ഉണ്ടാകില്ല . അദ്ദേഹത്തിന്റെ കൈവശം ഒരു യത്തീമിനോ അഗതിക്കോ വേണ്ടി ചെന്നെത്തുന്ന ചില്ലികാശുകള്‍ ഇല്ലാതാക്കാനേ അത് മൂലം കഴിയൂ ...പ്രവര്‍ത്തന ഗോദയില്‍ ഇറങ്ങിയ കാലം മുതല്‍ തന്നെ കുപ്രചരണങ്ങള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയ കാന്തപുരം അതെല്ലാം അതിജയിച്ചു വിമര്‍ശനങ്ങളെ പൂമാലയായി സ്വീകരിച്ചു ആദര്‍ശ വഴിത്താരയെ പൂമെത്തയാക്കി കനകം വിളയിച്ചു മഹാത്മാവ് ആണ് .അതിന്റെ സൌരഭ്യം അറിയാനും വേണം ഒരു ഭാഗ്യം .നാഥന്‍ തുണക്കട്ടെ എല്ലവരെയും .. ശൈഖുനാ കാന്തപുരത്തിന് അള്ളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍,

http://hasaniyyamadrasa.blogspot.in/2012/02/blog-post.html

: ബാവാസ്‌ കുറിയോടം :


Thursday, February 9, 2012 at 7:54:00 PM GMT+3
vettathan said...

എന്തിനാണ് പത്തു പേജ് എഴുതുന്നതു?വരയ്ക്കാനുള്ള കഴിവില്ലല്ലോ എന്നോര്‍ത്തു ഞാന്‍ ദു:ഖിക്കുന്നു.അനുമോദനങ്ങള്‍


Thursday, February 9, 2012 at 8:09:00 PM GMT+3
Pheonix said...

ഒരു ജനസമൂഹത്തെ ഒന്നായി വഞ്ചിക്കുന്ന കാന്തപുരത്തെ കേവലം ഒരു വരയില്‍ വരച്ചു കാട്ടിയ നൌഷാദ് ഇക്കാ താങ്കളെ ജനങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചതിന്റെ പേരില്‍ അല്ലാഹു കാത്തു രക്ഷിക്കട്ടെ. മറിച്ച് നിഷ്കളങ്കരായ മുസ്ലീം സമൂഹത്തിനെ വഴിതെറ്റിക്കുന്ന ഉലമാക്കളുടെ വേഷമിട്ട കോമരങ്ങളെ നിങ്ങള്‍ക്കുള്ള ശിക്ഷ സര്‍വ്വശക്തന്‍ തീരുമാനിക്കട്ടെ. അല്ലാഹു ഏകനാണ് മുഹമ്മദ്‌ (സ)അല്ലാഹുവിന്റെ പ്രവാചകനാണ് എന്നാ സൂക്തം ഉലമാക്കളും ശിക്ഷ്യന്മാരും അര്‍ഥം അറിഞ്ഞു ഉരുവിടുക. "നിശ്ചയം അല്ലാഹു പൊറുത്തു തരുന്നവനാകുന്നു".


Thursday, February 9, 2012 at 10:25:00 PM GMT+3
മിര്‍ഷാദ് said...

കാന്തപുരത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ സ്തുതിപാടകരും മറ്റുമായി ഒരു പാട് ചിത്രീകരണങ്ങള്‍ നടക്കും.പക്ഷെ ഈ ഉത്തരാധുനികതയുടെ കാലത്ത് കേവലം പള്ളി ദര്സിലെ ഒരു മൂലയില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു മനുഷ്യനെ ഇത്തരുണത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇതിഹാസം തന്നെയാണ് ..കാലം കാത്തു വെച്ച ഇതിഹാസം.
കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും സാമ്പത്തിക പരമായും ഒരു സമൂഹത്തെ ഇത്തരുണത്തില്‍ ഉയര്‍ത്തിയ വേറെ ആരുണ്ട്‌ ഈ കേരളത്തില്‍ ..പറയാന്‍ കഴിയുമോ നിങ്ങള്ക്ക് ..? പതിനായിരകണക്കിന് പണ്ഡിതന്മാര്‍ , രണ്ടായിരത്തിലേറെ പള്ളികള്‍ , കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മത -ഭൌതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ജീവിത പ്രാപ്തി നേടിയ ആയിരകണക്കിന് യതീമുകള്‍ , അഗതികള്‍ ..അങ്ങിനെ എന്തെല്ലാം ...ഇന്ന് ഇരുപതിനായിരത്തിലേറെ കുട്ടികള്‍ മര്‍കസ്‌ സ്ഥാപങ്ങള്‍ക്ക് കീഴില്‍ മാത്രം പഠിക്കുന്നു . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . കാശ്മീരിന്റെയും ബംഗാളിന്റെയും ഹരിയാനയുടെയും ,അന്തമാന്‍ നിക്കൊബാറിന്റെയും തുടിപ്പുകള്‍ ഇന്ന് നാം അറിയുന്നു ...പറയുക പകരംവെക്കാന്‍ വേറെ ആരുണ്ട് ..വര്ത്തമാന കാലത്ത് .

<<<<<<<<<<<<<<<<<<<
ഒരുപാട് ചോദ്യങ്ങള്‍ക്ക് ഒരൊറ്റ ഉത്തരം പറയട്ടെ .......... മാത അമൃതാനന്ദമയി .


Saturday, February 11, 2012 at 7:29:00 PM GMT+3
മിര്‍ഷാദ് said...

ഒരു വരക്കു ഒരായിരം വാക്കിനേക്കാള്‍ മൂര്ച്ചയുണ്ട് എന്ന് നിങ്ങള്‍ തെളിയിച്ചു ........ ഒരുപക്ഷെ വ്യാജ കേശ വിവാദത്തില്‍ ഇത്രത്തോളം യോചിച്ച ഒരു കാര്‍ട്ടൂണ്‍ വന്നിട്ടില്ല വരികയുമില്ല ....... വാക്കുകള്‍ക്കതീതം .......


Saturday, February 11, 2012 at 7:31:00 PM GMT+3
ഫൈസല്‍ ബാബു said...

തിരുകേശ വിവാദത്തില്‍ പലരും പല വിധത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട് ,ചിലര്‍ ചാനല്‍ വഴി ,ചിലര്‍ യുട്യൂബ് വഴി ,പിന്നെ ചിലര്‍ ബ്ലോഗ്‌ വഴി ,,(ഒരു കോമഡി പ്രോഗ്രാം കാണുന്നതിനേക്കാളുമപ്പുറം ഇരു വിഭാഗങ്ങളും വാദ പ്രതിവാദങ്ങള്‍ നടത്തുന്നതും ഒരു പാട് നാം കണ്ടതാണ് ) അങ്ങിനെ നോക്കിയാല്‍ ഇതും അതുപോലൊരു പ്രതിഷേധമായി മാത്രം കണ്ടാല്‍ മതി എന്നാണു എന്റെ അഭിപ്രായം ..


Sunday, February 12, 2012 at 11:22:00 PM GMT+3
1 said...

അകമ്പാടം കാന്തപുരത്തെ തിരുത്താന്‍ വരച്ചത് പ്രവാചകന്‍ (സ്വ)യെ അവഹേളിക്കലായിപ്പോയി. പ്രവാചകന്‍റെ വേഷമായ തലപ്പാവും താടിയും നീളന്‍കുപ്പായവും ഇവിടെ പരിഹസിക്കപ്പെടുകയാണ്. മറ്റു സമുദായാത്തിനു മുന്നില്‍ ഇത്തരത്തില്‍ പ്രവാചക വേഷത്തെ അവഹേളിച്ചത് എത്ര ഗൌരാവമാണെന്ന് നൗഷാദ്‌ ചിന്തിക്കണം."പതിനാലു വര്‍ഷം മുത്ത് റസൂലിന്റെ (സ) പുണ്യഭൂമിയില്‍ മദീനാ ചരിത്രം പഠനവിഷയമാക്കിയവന്റെ" ഒരു വിവരമാണിത്! കാന്തപുരത്തെ വിമര്‍ശിക്കാന്‍ ഈ രൂപത്തില്‍ ചിത്രം തയ്യാറാക്കിയത് പ്രവാചകന്‍ (സ്വ)യോട് കാണിക്കുന്ന അപമാര്യാതയാണ്. കാന്തപുരം വിമര്‍ശത്തെക്കാളുപരി പ്രവാചകന്‍റെ വേഷാവഹേളനമാണിതെന്ന് നിങ്ങള്‍ തിരിച്ചറിയണം. പ്രതിഷേധാര്‍ഹമാണ്. മുസ്‌ലിമിന്‍റെ പേരും വെച്ച് ഇസ്‌ലാമിനെ കൊഞ്ഞനം കാട്ടുന്ന രൂപത്തില്‍ ഈ ചിത്രം രൂപപ്പെടുത്തിയത്‌ അപഹാസ്യം തന്നെ.


Friday, February 17, 2012 at 12:09:00 AM GMT+3
നൗഷാദ് അകമ്പാടം said...

നോണ്‍സെന്‍സ്!
അക്കണക്കിനു ഒരുഅഫ്ഗാനി-പാകിസ്ഥാനിയേ ഒന്നും
എനിക്ക് കാര്‍ട്ടൂണേ വരക്കാന്‍ കഴിയില്ലല്ലോ!!!!!!.
തലയില്‍ കെട്ടും ജുബ്ബായും ഉള്ള ഒരാളേ വരക്കാനേ പാടില്ലെന്ന്!!!!

ഇല്ലാ പുറം വായിച്ച് വേറെ വിവാദം ഉണ്ടാക്കാതെ ഉള്ളതിനു മറുപടി ഉണ്ടാക്കാന്‍ നോക്കൂ സ്വലാഹുദ്ദീന്‍ ഭായ്!


Friday, February 17, 2012 at 11:31:00 AM GMT+3
Jasim Tharakkaparambil said...

മുടിക്കച്ചവടക്കാരന്റെ താടിക്കു തീ കൊടുക്കും ഈ വര. വളരെ നന്നായിരിക്കുന്നു.


Friday, February 17, 2012 at 3:25:00 PM GMT+3
ശ്രദ്ധേയന്‍ | shradheyan said...

അത് കൊള്ളാം.. വ്യാഖ്യാന വിദഗ്ധരുടെ ഒരു പോക്കെ..!!


Saturday, February 18, 2012 at 2:48:00 PM GMT+3
SHIHAB said...

very good....


Saturday, February 18, 2012 at 11:40:00 PM GMT+3
Jasim Tharakkaparambil said...

നൌഷാദ്ക്കാ.. ഞാനും ഈ ചിത്രം എന്റെ ബ്ലോഗിലോട്ട് എടുക്കുന്നുണ്ട്. ദാ a href=”http://jasimsthattukada.blogspot.in/2012/02/blog-post_20.html” rel=”nofollow”ഇവിടെ/a ഉണ്ട് . ഇഷ്ടമായില്ലെങ്കില്‍ പറയൂ... ഞാന്‍ മാറ്റാം


Monday, February 20, 2012 at 10:10:00 AM GMT+3
Rasheed Pengattiri said...

നബിയോട് സഹാബികള്‍ കാണിച്ചിരുന്ന സ്നേഹത്തിന് ആയിരിക്കണക്കിനു ഉദാഹാരണം നമുക്ക്‌ വായിക്കാന്‍ കഴിയും. എന്റെ മാതാ പിതാക്കളെ പോലും താങ്കള്‍ക്കു വേണ്ടി ത്യജിക്കാന്‍ ഞാന്‍ തയാറാണ്. ബിഅബീ അന്ത വ ഉമ്മീ യാ റസൂലുല്ലാഹ് എന്നാണ് അവരില്‍ പലരും നബിയെ അഭിസംബോധന ചെയ്തിരുന്നത്. അതുപോലെ പ്രസിദ്ധമായ ഹുദൈബിയ ഉടംബടിയിലേക്ക് നയിച്ച നയിച്ച സന്ദര്‍ഭത്തില്‍ അനുചരന്മാര്‍ തങ്ങളുടെ പ്രവാചകനോട് കാണിച്ച സ്നേഹപ്രകടനങ്ങള്‍ കണ്ടു നിന്ന ഖുറൈഷികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വളരെ പ്രസിദ്ധമാണല്ലോ. സീസര്‍ ചക്രവര്‍ത്തിമാരെയും കിസ്രാ ചക്രവര്തിമാരെയും അവരുടെ സമൂഹം ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുഹമ്മദിനെ അദ്ധേഹത്തിന്റെ അനുചരന്മാര്‍ സ്നേഹിക്കുന്നതിനു തുല്യമായി ഒരു സ്നേഹപ്രകടനവും ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, നിങ്ങള്‍ക്ക്‌ ഒരിക്കലും മുഹമ്മദിനെ ഒറ്റപ്പെടുത്താന്‍ കഴിയില്ല എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഇങ്ങിനെ നബിയെ സ്നേഹിച്ചവര്‍ നബി മരിച്ചാലും തങ്ങളുടെ സ്നേഹവും ബഹുമാനവും തുടര്‍ന്നും നില നിര്‍ത്താന്‍ ഒരു കഷണം മുടി സൂക്ഷിച്ചു വെച്ചിട്ടില്ലെന്കില്‍ ചിന്തിക്കുക സഹോദരന്മാരേ ഇന്നീ കാട്ടിക്കൂട്ടുന്ന കോപ്പരാട്ടികള്‍ക്ക് നാളെ റബ്ബിന്റെ മുമ്പില്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. മിസ്റ്റര്‍ നൗഷാദ്‌ താന്കള്‍ താങ്കളുടെ വരയിലൂടെ ഒരു പാട് പാഠങ്ങള്‍ പഠിപ്പിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് അത് വേഗത്തില്‍ മനസ്സിലാകും. സത്യത്തിനു വേണ്ടി പൊരുതാന്‍ താങ്കള്‍ക്കും താങ്കളുടെ തൂലികക്കും പടച്ചവന്‍ കരുത്ത്‌ നല്‍കട്ടെ എന്നാശംസിക്കുന്നു.


Thursday, February 23, 2012 at 5:29:00 PM GMT+3
prachaarakan said...

വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.


“പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം.

വായിക്കുക
തിരുകേശം, വിശ്വാസികളോടൊരു വാക്ക്


Monday, March 5, 2012 at 2:53:00 PM GMT+3
prachaarakan said...

by ബാവാസ്‌ കുറിയോടം


കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്വ്വം


Monday, March 5, 2012 at 2:53:00 PM GMT+3
Chavakkadan said...

ഹഹല്ലാ ..പിന്നെ ഒരു മോയ് ല്യരും കൊറേ മുടീം ആയ്ട്ട് എറങ്ങീട്ട് കൊറേ കാലായി.ഞമ്മളെ പോലെഇള്ള നവോഥാന നായകമാരിള്ളപ്പോ ഇതൊന്നും നടകൂല മക്കളെ ........അപ്പൊ പിന്നെ അതിനെ നായികരിക്കാന്‍ ;ഹജ്ജത്തുല്‍ വിദാഇന്റെ കാലത്ത് നെബി മുടി വടിച് സഹാബികളെല് വിതരണം ചെയ്ത്നുഉം അവരത് വെള്ളത്തില്‍ഇട്ട് കുടിചീന്നും നെബിന്റെ വെയര്‍പ്പ് വടിചിട്ത് മേത്ത് പരട്ടിന്നും കുടിചൂന്നും ഒക്കെ ഹധീസിലുണ്ടാലോ നവോഥാനക്കരാ? എന്ന് ചില ഖുറാഫികള്‍ ചോദിക്കറുണ്ട്.അതൊക്കെ കേരള ഖുറാഫിന്നല്ല "ബുക്കാരി" പറഞ്ഞാലും "മുസ്ലിം" പറഞ്ഞാലും ഞമ്മളെ ഒരു 'വ്യു' ല് അതൊന്നും ശരിയല്ല (പൊട്ടകിണറ്റിലെ തവളടെ വ്യു എന്ന് ചില മറ്റവന്‍മാര്‍ പറഞ്ഞാലും വേണ്ടീല )ആധുനിക ബുദ്ധിജീവികള്‍ എന്ന്‍ സോയം വിചാരിക്കുകയും ഒറക്കത്തിന്നെണീട്ട് കണ്ണാടിന്റെ മുന്നി നിന്ന് ഞാനൊരു ബല്ല്യ സംഭവമാണെന്ന് പറയുകയും ചെയ്യുന്ന ഒന്നാതരം ബ്ലോഗര്‍മാരെ കമന്റും ലയ്ക്കും മതി .ഇനി കൊറച് കാലംകൂടി കഴിയട്ടെ മക്കത്തെ കെട്ടിടം ചുറ്റലും കറുത്ത കല്ലിനെ മുത്തലും ഒക്കെ നിര്‍ത്തണം.അതിനാണല്ലോ ഞമ്മളെ പോലെഇള്ള നവോഥാനക്കാര്ഉള്ളത് തന്നെ .ജഗജില്ലയായ ഡെന്മാര്‍ക്കിലെ ജില്ലന്‍ പോസ്റ്റ്‌ കാരാ...ഇന്റെ മുത്തെ ..അനക്ക് നൂറ് നൂറ് അഭിവാദ്യങ്ങള്‍ .....!!


Wednesday, July 18, 2012 at 2:39:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors