RSS

Followers

"വരഫലം" (1) "ബിലാത്തിയിലെ മാന്ത്രികന്‍!""



"അകത്തൊന്നുമില്ല ,പുറത്തൊന്നുമില്ല ,
അകത്തെല്ലാം കാലി,അകലുമോയെന്‍ -
പുകള്‍ പെട്ട പുറംവേദനയെങ്കിലും
പുകഴെത്തെല്ലേയെന്നെ,ഇക്ഴെത്തെല്ലെയെന്നെ,
മകനരികിലില്ല -മകളുമില്ല കൂട്ടിന്‌ ,
മകരമാഞ്ഞിനെ വെല്ലും തണുപ്പിനെ
അകറ്റുവാന്‍ നീയുമില്ലല്ലോ കൂട്ടിന്‌
അകന്നിരുന്നു പാടാം ഈണ്ത്തിലീ ഗാനം !"
----

----
ലണ്ടന്‍ നഗരത്തിന്റെ കൊടുംതണുപ്പിലിരുന്നു തൃശൂര്‍ക്കാരന്‍ ശ്രീ. മുരളീ മുകുന്ദന്‍ അഞ്ചാണ്ടുകള്‍ക്കുമുമ്പ് പറയാന്‍ തുടങ്ങിയതാണ് ബിലാത്തിയിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍...
ഇന്ന് ബൂലോകം കാതോര്‍ത്തിരിക്കുന്ന വിസ്മയകരമായ വിശേഷങ്ങളില്‍ ഒന്ന്...
സരസമായും നര്‍മ്മ മധുരമായും മുരളീ മുകുന്ദന്‍ ഓരോ സം‌ഭവങ്ങളും വിവരിക്കുമ്പോള്‍ അത് വായനാ സുഖത്തിനൊപ്പം വായനക്കാരനെ ലണ്ടന്‍ തെരുവീഥികളിലൂടെ കൈപിടിച്ച് നടത്തിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നുണ്ട്.
തികച്ചും വ്യത്യസ്ഥമായ സംസ്കാരമുള്ള ഒരു രാഷ്ട്രത്തില്‍ കുടിയേറിപ്പാര്‍ത്ത മലയാളി സമൂഹത്തിന്റെ സന്തോഷവും നൊമ്പരവും ഗൃഹാദുരത്വവും തൊഴില്‍ പ്രശ്നങ്ങളും ആഘോഷങ്ങളും യാത്രകളും വിനോദങ്ങളുമൊക്കെ ശ്രീ.മുരളീമുകുന്ദന്റെ ശൈലിയിലൂടെ വായിക്കപ്പെടുമ്പോള്‍
അതിനു വല്ലാത്ത ചാതുര്യവും വശ്യതയുമുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.
യാത്രവേളകളോ സുഹൃദ് സന്ദര്‍ശനമോ ആവട്ടെ..പ്രത്യേകിച്ച് വിഷയമില്ലെങ്കില്‍ പോലും അവ നല്‍കുന്ന പാരായണ സുഖം തന്നെയാണ് വായനക്കാരനെ പിന്നേയും ഈ ബ്ലോഗ്ഗിലേക്ക് ആകര്‍ഷിക്കുന്നത്.
----
സൗഹൃദം,യാത്ര,ഇഷ്ടവിനോദമായ മാജിക്ക്, തുടങ്ങിയ വിഷയങ്ങള്‍ സ്വതസിദ്ധമായ നര്‍മ്മവൈഭവത്തോടെ എഴുതപ്പെട്ട ഈ ബ്ലോഗ്ഗിലൂടെ ഒരു വായനാസഞ്ചാരം നടത്തുമ്പോള്‍ അറിയാതെ നാമെപ്പോഴോ അദ്ദേഹത്തിന്റെ കൂട്ടുകെട്ടില്‍ ഒരുവനായി മാറും...ആഘോഷത്തിമര്‍പ്പിന്റെ ഏതോ സമയങ്ങളില്‍ ആ ബിലാത്തിപ്പട്ടണത്തിലെ
തണുപ്പുള്ള രാത്രിയില്‍ കല്ലുപാകിയ റോഡിലെ വിളക്കുമരത്തിനു ചോട്ടിലൂടെ എവിടേക്കോ നമ്മള്‍ അദ്ദേഹവുമായി കൈകോര്‍ത്ത് നടക്കുന്ന പോലെ തോന്നും......
----
അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാന്‍ അദ്ദേഹത്തിന്റെ ശൈലിയില്‍ തന്നെ ഇനി ബാക്കി ഭാഗം വായിക്കൂ....
----
എന്റെ ലിങ്കം     :‌- http://bilattipattanam.blogspot.com/
----
ശീലം               :- തലയിൽ മുണ്ടിട്ട് ഒന്നും ചെയ്യാറില്ല .
                         കണ്ടതും ,കേട്ടതും ,സത്യങ്ങളും ആരേയും പേടിക്കാതെ    
                         വിളിച്ചുപറയും ,മറ്റുള്ളവർക്ക് പരസഹായവും , പ്രോത്സാഹനവും
                         നൽകാൻ എന്നും മുമ്പിൽ നിൽക്കും
തിരിച്ചറിവ്        :-  ലണ്ടനില്‍ ഒരു മണ്ടൻ !
ഡെഫിനിഷൻ  -     ഗൃഹാതുരത്വം തേടിയലയും കേവലം ബഹുമലയാളികളില്‍ ഒരുവന്‍ ഞാൻ !
വിദ്യാഭ്യാസം     :-    പ്രണയത്തിലും ആയതിന്റെ ലീലകളിലും മാസ്റ്റർ ഡിഗ്രി
                         ആക്ഷേപഹാസ്യത്തിൽ ഡിപ്ലോമ.
                         വളിപ്പിൽ എസ്.എസ്.എൽ.സി
                         സാഹിത്യത്തിൽ വെറും നാലാം ക്ലാസ്സ്
----
ലഘു വിവരണം :- നാട്ടിലെ സാംസ്കാരികപട്ടണത്തിൽ പെട്ട കണിമംഗലത്ത് സാമൂഹ്യപ്രവർത്തകനും കച്ചവടക്കാരനുമായ മുകുന്ദനായിരുന്നു താതൻ, അമ്മ പാവം ഒരു ടീച്ചർ, കടിഞ്ഞൂല്‍ പുത്രനെ ഡിഗ്രി എഞ്ചിനീയറാക്കുവാൻ മോഹിച്ച അവരുടെ മോഹം...
 മോൻ തനി ഒഴപ്പനായതുകൊണ്ട് പൂവ്വണിയിച്ചില്ല ,പകരം മെക്കാനിക്കലിൽ ഡിപ്ലോമ എഞ്ചിനീയറായി , അച്ചന്റെ ഗെഡി അന്നത്തെ ഗതാഗത മന്ത്രി  നീട്ടിതന്ന അസി.വെഹി.ഇൻസ്പ്പെക്ട്ടർ ഉദ്യോഗം തട്ടിതെറിപ്പിച്ച് പരിഷത്തിന്റൊപ്പം കേരളം മുഴുവൻ പാട്ട് പാടി തെരുവുനാടകം കളിച്ച്,ചാത്തനേയും(ഒപ്പം പെടകളേയും) പ്രേതത്തേയുമൊക്കെ പിടിച്ച് മാജിക്കും, ഹിപ്നോട്ടിടസവും അഭ്യസിച്ച് നടക്കുന്ന സമയത്ത്,കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് എന്നെ പിടിച്ച് പെണ്ണുകെട്ടിപ്പിച്ചു...
എന്നിട്ടും നാട് കുട്ടിച്ചോറാക്കുന്നത് കണ്ട് ബന്ധുമിത്രാധികൾ മുഖാന്തിരം ലണ്ടനിലേക്ക് എന്നെ പായ്ക്ക് ചെയ്തു...
ഇവിടെ വന്നിട്ടും തഥൈവ മുതല കുട്ടി എവിടെപ്പോയാലും നീന്തല് മറക്കില്ലാല്ലോ.അല്ലേ
ഭാഷാ സ്നേഹം കാരണം ഇവിടങ്ങളിലുള്ള പല പ്രസിദ്ധീകരണളിലും,സംഘടനകളിലും ആക്റ്റീവായി.കുരങ്ങന്റെ കയ്യിലെ പൊളിയാതേങ്ങപോലെ കമ്പ്യൂട്ടർ പൊളിച്ച് പതുക്കനെ മൂന്ന് കൊല്ലം മുമ്പ് ബൂലോഗത്തേക്ക് വന്നൂ,അതും ബിലാത്തിയിൽ വന്നിട്ട് പോയ പല ബൂലോഗർ വഴി(ജെ.പി, മനോജ് രവീന്ദ്രൻ,വിഷ്ണു,സമദ് വക്കീൽ,പ്രദീപ് ജെയിംസ്,..)
മാജീഷ്യൻ,സെക്യൂരിറ്റി ഓഫീസർ,ചാരൻ(ജാരൻ),സബ്ബ് എഡിറ്റർ,ബ്ലോഗ്ഗർ,..,..അങ്ങിനെ പല വഞ്ചിയിലും കാലിട്ട് നിൽക്കുന്ന കാരണം കവ വല്ലാതെ പൊളിഞ്ഞു പോയ ഒരു തനി മലയാളി..!
----
ഇനി കുറച്ചിഷ്ട്ടപ്പെട്ട എന്റെ ബ്ലോഗെഴുത്തിന്റെ ലിങ്കുകൾ..
വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk..
യാത്രാവശേഷങ്ങൾ ..... / Yathraavasheshanga
വേലാണ്ടി ദിനം അഥവാ വാലന്റിയൻസ് ഡേയ് ...! / Veland...
http://bilattipattanam.blogspot.com/2011/01/chila-london-puthu-valsara-chinthakal.html
http://bilattipattanam.blogspot.com/2011/01/chila-london-puthu-valsara-chinthakal.html
ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതുപുത്തൻ പഴങ്കഥ ...
രാജകീയം അഥവാ റോയൽ ... ! Rajakeeyam athhava Royal ....
ദി സ്പൈസ് ട്രെയിൽ ...! / The Spice Trail ...!...
അവതാരം ! / AVATAR 
മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്
ജ്വാലി അഥവാ പണികള്‍ ( ഭാഗം : 3, ലണ്ടന്മാര്‍ മണ്ടന...
ബിലാത്തി പട്ടണം ഒരു മായക്കാഴ്ച്ച / Bilatthipattan.. (ആദ്യത്തെ പോസ്റ്റ്)
----

************************************************************
---- 
"വരഫലം"

----
വലുപ്പചെറുപ്പമില്ലാതെ എല്ലാ ബ്ലോഗ്ഗര്‍മാരുമായും നല്ല സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന ശ്രീ.മുരളീമുകുന്ദന്‍ എന്ന മുരളിയേട്ടനുമായ് നേരത്തെ മുതലേ ഈ മെയില്‍ വഴി ബന്ധമുണ്ടായിരുന്നു.
കഴിഞ്ഞ കണ്ണൂര്‍ മീറ്റില്‍ അദ്ദേഹവും എത്തുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ആ യാത്രക്ക് പിന്നേയും ഉല്‍സാഹം കൂടി.ആദ്യമായി കണ്ടപ്പോഴും എത്രയോ കാലമായി പരിചയമുള്ള പോലെത്തന്നെയാണ്
ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.ലണ്ടനില്‍ നിന്നും ഈ മീറ്റില്‍ പങ്കെടുക്കാനായ് മാത്രം അദ്ദേഹത്തോടൊപ്പം അവിടെ എത്തിയ ശ്രീ. അഡ്വ.സമദ് ഭായിയേയും അദ്ദേഹം പരിചയപ്പെടുത്തി.
വാക്കിലും പെരുമാറ്റത്തിലും പ്രകടനത്തിലും അതിശയിപ്പിക്കുന്ന വ്യക്തിത്വമായി തോന്നി അടുത്ത് കണ്ടപ്പോള്‍.  ഒപ്പം ചെപ്പടിവിദ്യയുടെ നുറുങ്ങുകളുമായി കണ്ണൂര്‍മീറ്റില്‍ സദസ്സിനെകയ്യിലെടുത്തപ്പോഴേ ഉറപ്പിച്ചിരുന്നു..ഈ മാന്ത്രികനെ "എന്റെ വര" കൊണ്ട് ഒന്നു പൂട്ടണമെന്ന്...

പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളും കേട്ടാല്‍ മതിവരാത്ത ബിലാത്തികഥകളുമായും മാജിക്ക് എന്ന കലയോട് അടങ്ങാത്ത ആവേശവുമുള്ള ഈ ബഹുമുഖപ്രതിഭ തന്റെ ജൈത്രയാത്ര തുടരട്ടെ എന്നാശംസിക്കുന്നു.

----
നന്ദി,നമസ്കാരം!
----
******




55 Responses to ""വരഫലം" (1) "ബിലാത്തിയിലെ മാന്ത്രികന്‍!"""
Mohamedkutty മുഹമ്മദുകുട്ടി said...

എന്നാ പിന്നെ ആദ്യത്തെ വെടി ഞാന്‍ തന്നെ വെക്കാം. ഉന്നം തെറ്റാതെ കൊള്ളട്ടെ!. എല്ലാ കമന്റിലും ഒരു ഭായി വിളി കേള്‍ക്കാന്‍ സുഖമുണ്ട്.മുരളിയെ എനിക്കിഷ്ടമാ....!!!!


Friday, February 3, 2012 at 3:33:00 AM GMT+3
vettathan said...

ഈ പരിചയപ്പെടുത്തലിന് നന്ദി.


Friday, February 3, 2012 at 4:11:00 AM GMT+3
മെഹദ്‌ മഖ്‌ബൂല്‍ said...

ബീലാത്തി മാന്ത്രികനെ ഇങ്ങനെയല്ലാതെ പിന്നെങ്ങിനാ നമ്മ ഒതുക്കാ...

നൗഷാദ് ഭായ് ഗമണ്ടനായിട്ടുണ്ട്....


Friday, February 3, 2012 at 4:37:00 AM GMT+3
മണ്ടൂസന്‍ said...

അങ്ങനെ നൗഷാദിക്കയുടെ വാരഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരറുതിയായി. സന്തോഷമായി നൗഷാദിക്കാ. രസകരവും കാര്യഗൗരവുമുള്ളതുമായ വിവരണം. എനിക്കീ മാന്ത്രികനെക്കുറിച്ച് കൂടുതലറിയാൻ ഞാൻ ഇനിയും വരും. ആശംസകൾ ഇക്കാ. അതിലെ എനിക്കേറ്റവും ഇഷ്ടായത് അദ്ദേഹത്തിന്റെ പ്രൊഫിലിലെ ഈ വരികളാണ്,

വിദ്യാഭ്യാസം :- പ്രണയത്തിലും ആയതിന്റെ ലീലകളിലും മാസ്റ്റർ ഡിഗ്രി
ആക്ഷേപഹാസ്യത്തിൽ ഡിപ്ലോമ.
വളിപ്പിൽ എസ്.എസ്.എൽ.സി
സാഹിത്യത്തിൽ വെറും നാലാം ക്ലാസ്സ്.
നന്നായിരിക്കുന്നു ഇക്കാ ആശംസകൾ.


Friday, February 3, 2012 at 6:55:00 AM GMT+3
Noushad Vadakkel said...

കണ്ണൂര്‍ മീറ്റില്‍ മാജിക് കൊണ്ട് മാത്രമല്ല , ആളെ കൊല്ലാനുള്ള ലൈസെന്‍സ് തനിക്കുണ്ടെന്ന് പറയുകയും അത് കാണിച്ചു തരികയും ചെയ്തു ബ്ലോഗ്ഗേര്‍സിനെ വിസ്മയിപ്പിച്ചിരുന്നു ബഹുമാനപ്പെട്ട മാഷ്‌ . കണ്ണൂര്‍മീറ്റിന്റെ ഒരു ആകര്‍ഷണം തന്നെയായി അദ്ദേഹം . അദ്ധേഹത്തിന്റെ നര്‍മ്മ വൈഭവം എടുത്തു പറയേണ്ടത് തന്നെ .

'വരഫല'ത്തില്‍ വര മാത്രമല്ല ആളെ അളക്കലും ഉണ്ടല്ലേ ? :)

കൊള്ളാം ..:)


Friday, February 3, 2012 at 7:54:00 AM GMT+3
വേണുഗോപാല്‍ said...

വരഫലം ഒന്ന് ....അടി പൊളി
ഈ നിലക്ക് മറ്റുള്ളവരെ കൂടി പരിചയപെടുത്തി വരുമ്പോള്‍ എന്റെ വര സൂപ്പര്‍തലങ്ങളില്‍ എത്തും എന്നതില്‍ യാതൊരു സംശയവും വേണ്ട ....
(എന്താ മാഷേ ...ഇപ്പോള്‍ എന്റെ വര സൂപ്പര്‍ അല്ലെ ?എന്ന് ചോദിക്കരുത് ... ഞാന്‍ ഇവിടെയെങ്ങും ഇല്ല )


Friday, February 3, 2012 at 7:55:00 AM GMT+3
Unknown said...

ആര്‍ക്കെങ്കിലും മനസിലായോ നൌഷാദ്ക്ക ഉദേശിച്ചത്?? ... : ബിലതിപ്പട്ടണം ഒരു സിഗേരെട്റ്റ് എടുത്തിട്ട് എലിസബത്ത് 'രാജാവിനോട്' തീപ്പ്ട്ടിയുണ്ടോ രാജാവേ ഒരു സിഗേരെട്റ്റ് കത്തിക്കാന്‍ !!.. തീപ്പെട്ടി കൊടുത്തതും മഹാ വലിയനായ ബിലതിപ്പട്ടണം സിഗേരെട്റ്റ് കത്തിച്ചു ആഞ്ഞു വലിച്ചു പുകഞ്ഞു വന്ന തലയില്‍ നിന്നും തെറിച്ച തൊപ്പിയില്‍ ഡയാന രാജകുമാരിയെ ആവാഹിച്ചു ഇരുത്തിയത് കണ്ടു എലിസബത്ത് 'രാജാവ്' ലണ്ടന്‍ മഹാ നഗരത്തിന്റെ പകുതി എഴുതി കൊടുത്തത് ചിത്രകാരന്റെ കാവ്യാ മാധവനില്‍ (ഭാവന കൊള്ളതില്ലന്നെ)...


Friday, February 3, 2012 at 8:21:00 AM GMT+3
majeed alloor said...

എന്റെ ബ്ളോഗിലിട്ട കമന്‍റ്വഴിയാണ്‌ ഞാന്‍ ബിലാത്തിയെ പരിചയപ്പെടുന്നത്..
വിവരണം ബഹുജോറായി..
അഭിനന്ദനങ്ങള്‍.. നൌഷാദ് ബായിക്കും ബിലാത്തിക്കും..


Friday, February 3, 2012 at 8:59:00 AM GMT+3
നാമൂസ് said...

മുരളി ഭായിക്കും അകംപാടം ജിക്കും നന്മകള്‍..
കണ്ണൂര്‍ മീറ്റിലെ ചിലയോര്‍മ്മകള്‍ വീണ്ടും..


Friday, February 3, 2012 at 9:20:00 AM GMT+3
Kalavallabhan said...

തുടക്കം ലണ്ടനിൽ നിന്നായത്‌ നന്നായി.
പുള്ളിക്കാരന്‌ ഇത്രയും ഗ്ലാമറു കൊടുത്താൽ എന്നെ വരയ്ക്കുമ്പോൾ എന്തു ചെയ്യും ?


Friday, February 3, 2012 at 9:27:00 AM GMT+3
ഓക്കേ കോട്ടക്കൽ said...

നല്ലൊരു ബ്ലോഗ്‌ പരിചയപ്പെടാന്‍ പറ്റി. ഇനിയും തുടരട്ടെ..
ഈ പരിചയപ്പെടുത്തല്‍ കാരനെ ആര് വരക്കും???

! വെറുമെഴുത്ത് !


Friday, February 3, 2012 at 10:08:00 AM GMT+3
Sabs said...

Good one :)


Friday, February 3, 2012 at 10:27:00 AM GMT+3
Unknown said...

കൊള്ളാം നൗഷാദ്...എല്ലാവർക്കും പ്രിയങ്കരനായ മുരളിയേട്ടനെ വളരെ ആകർഷകമായി അവതരിപ്പിച്ചിരിപ്പിക്കുന്നു. ആശംസകൾ


Friday, February 3, 2012 at 10:38:00 AM GMT+3
ആചാര്യന്‍ said...

നല്ല വരയിലെ നല്ല വരികള്‍ .....ബിലാത്തി പട്ടണം കൂടുതല്‍ അറിഞ്ഞു...


Friday, February 3, 2012 at 11:25:00 AM GMT+3
റശീദ് പുന്നശ്ശേരി said...

ബിലാത്തിയും അകമ്പാടത്തിന്റെ ലാത്തിയും
ഇരുവര്‍ക്കും ആശംസകള്‍


Friday, February 3, 2012 at 12:13:00 PM GMT+3
Cv Thankappan said...

വിവരണം പൊടിപൊടിച്ചു.ആകര്‍ഷകമായ ശൈലി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍


Friday, February 3, 2012 at 12:24:00 PM GMT+3
Unknown said...

എന്റമ്മോ ..ഒരൊന്നൊന്നര പൂട്ട്‌ തന്നെ പൂട്ടി...വളരെ നന്നായി നൌഷാദ് ഭായ്...മുരളിയെട്ടനെക്കുറിച്ചു അധികം അറിയില്ലായിരുന്നു..പരിചയപ്പെടുതലിനു നന്ദി..


Friday, February 3, 2012 at 12:50:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

പുരുഷാർത്ഥങ്ങളുടെ പര്യായങ്ങളായ
‘പണം,പെണ്ണ്,പദവി,പെരുമ,...”
എന്നിവയിൽ പണം കൊടുത്തൽ കിട്ടാത്ത
വസ്തുവാണല്ലോ ഈ ‘പെരുമ’ എന്നത്..
ഒരു വരം കിട്ടിയതു പോലെ ഈ വര ഫല’ത്തിലെ
പ്രഥമ വരയിലൂടെ ആ പെരുമ എനിക്കും കിട്ടിയിരിക്കുന്നു കേട്ടൊ കൂട്ടരെ...

'ഹാറ്റ്സ് ഓഫ്‘ .. നൌഷാദ് ഭായ്
ഒപ്പം പെരുത്ത് നന്ദിയും...

ഇന്ന് ബിലാത്തിയിലുള്ള ഏതൊരു കലാകാരന്റേയും ആഗ്രഹമാണ്...
ഡയമണ്ട് ജൂബിലി വർഷമായി കൊണ്ടാടുന്ന ഈ ആണ്ടിൽ രാജ്ഞിയുടെ
മുമ്പിൽ നിന്ന് തന്റെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുക എന്നത്...!

എന്റെ ആ അത്യാഗ്രഹം ഒരു നടക്കാത്ത സ്വപ്നമാണെങ്കിലും,
ആയതിന്ന് താങ്കളുടെ ഈ സൂപ്പർ ക്യാരിക്കേച്ചറിലൂടെ സഫലമയിരിക്കുന്നൂ‍ൂ...!

എന്നാലും “ബ’ വരുത്തിവെച്ച ഗുണങ്ങൾ നോക്കണേ...
‘ബു’ലോകത്തിലെ ഇപ്പോഴത്തെ ബൂലോഗ പ്രശസ്തരായ
‘ബ’ഷീർ വള്ളിക്കുന്നിനും,‘ബെർളി തോമസിനുമൊക്കെയൊപ്പം
ഈ മണ്ടൻ തലയുള്ള ‘ബി’ലാത്തിയും ‘തല വര’യിൽ പെട്ടു...!

‘പൊട്ടൻ പെട്ടു എന്ന ഭാഗ്യം ‘ കണക്കേ
‘ മണ്ടൻ പെട്ടു ‘എന്ന് ഇനി തിരുത്തി വായിക്കാം അല്ലേ...


Friday, February 3, 2012 at 1:33:00 PM GMT+3
റോസാപ്പൂക്കള്‍ said...

ഈ മാന്ത്രികനും കണ്‍കെട്ടില്‍ ചെറുപ്പമായിരിക്കുന്നതാണോ...?
ഒറിജിനല്‍ കിളവനായിരിക്കും അല്ലെ..?

ചിത്രം അങ്ങിഷ്ടപ്പെട്ടു


Friday, February 3, 2012 at 1:41:00 PM GMT+3
Musthu Kuttippuram said...

അകമ്പാടന്‍ ഭായി,,,,സൂപ്പര്‍,,, എനിക്കു മുരളിയേട്ടനെകുറിച്ച് കൂടുതലായൊന്നും അറിയില്ലായിരുന്നു,,,,ഇപ്പളല്ലെ അറിഞ്ഞത് ആള് ഇമ്മിണി ബല്യൊരു പുലിയാണെന്ന്,,,അപ്പൊ പുലിമടയില്‍ കയറിത്തന്നെ ആദ്യ വെടി പൊട്ടിച്ചല്ലെ,,, ഞമ്മക്കതു പെരുത്തിഷ്ടായി,,,ഞമ്മളിപ്പൊ കാത്തിരിക്കാണ്,,,ഭൂലോകത്ത് ബാക്കിയുള്ള പുലികളെയൊക്കെ അറിയാനായിട്ട്,,,, നൗഷാദ് ഭായിക്കും,മുരളിയേട്ടനും ഒരായിരം ആശംസകള്‍,,,,


Friday, February 3, 2012 at 1:41:00 PM GMT+3
SHANAVAS said...

ഇത് കലക്കി നൌഷാദ് ഭായ്..മുരളിയെ തന്നെ ആദ്യം പിടിചൂല്ലോ...പിന്നെ നിന്റെ വര..അത് പറയാനുണ്ടോ??? കണ്ണൂര്‍ മീറ്റ്‌ വീണ്ടും കണ്മുന്നില്‍ എത്തിച്ചതിനു നന്ദി..ആശംസകളോടെ,


Friday, February 3, 2012 at 1:44:00 PM GMT+3
Ismail Chemmad said...

അകമ്പാടം ഈ പംക്തിക്കി ആശംസകള്‍ ...
ഇതു ഒരു മികച്ച തുടക്കമാണ്


Friday, February 3, 2012 at 1:49:00 PM GMT+3
Manoraj said...

മുരളി മാഷിനെ ഇത് വരെ നേരില്‍ കണ്ടിട്ടില്ല.. ഫോണിലുടെ പക്ഷെ അറിഞ്ഞിട്ടുണ്ട് ആ സ്നേഹം.. കമന്റുകളിലൂടെയും.. അടുത്ത വട്ടം നാട്ടില്‍ വരുമ്പോള്‍ കാണണമെന്ന് ആഗ്രഹമുണ്ട്.


Friday, February 3, 2012 at 3:35:00 PM GMT+3
കൊമ്പന്‍ said...

soopper


Friday, February 3, 2012 at 3:49:00 PM GMT+3
ashraf meleveetil said...

വാരഫലം...
വരയും വരിയും വിശേഷണങ്ങളും കൂടിച്ചേര്‍ന്ന "ബ്ലോഷന്‍ ഷോ.."

പണ്ട് കൃഷ്ണന്‍നായരുടെ വാരഫലമല്ലാത്തൊരെണ്ണവും ഇതേവരെ ശീലിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇതിപ്പോ എങ്ങിനെയായിരിക്കുമെന്ന ജിജ്ഞാസയായിരുന്നു...
ഇത് കൊള്ളാം...(ഇനിയും മെച്ചപ്പെടും...?)
ഇനി ഇതിന്‍റെ കവാടത്തില്‍ ബോഗ്ഗെര്‍മാരുടെ ഉന്തും തള്ളും തല്ലും പ്രതീക്ഷിക്കാം...ഒന്ന് കയറിപ്പറ്റാന്‍....

തുടരട്ടെ...
ഭാവുകങ്ങള്‍.


Friday, February 3, 2012 at 4:25:00 PM GMT+3
kochumol(കുങ്കുമം) said...

മുരളിയേട്ടന്‍ ഈ കോലത്തില്‍ ആയി ..ഇനി ഞാന്‍ എതുകോലത്ത്തില്‍ ആകുമോ നടോ..നന്നായി മുരളിയേട്ടനെ കുറിച്ചു കൂടുതല്‍ അറിയാനും "എന്റെ വരയില്‍ "കൂടി സാധിചൂ ട്ടോ ..


Friday, February 3, 2012 at 4:56:00 PM GMT+3
Pradeep Kumar said...

കണ്ണൂരില്‍ വെച്ചാണ് ചുണ്ടില്‍ ഒളിപ്പിച്ചുവെച്ച പുഞ്ചിരിയുമായി നടക്കുന്ന അല്‍പ്പം തടിച്ച ശരീരപ്രകൃതിയുള്ള ഈ ചെപ്പടിവിദ്യക്കാരന്റെ ചെപ്പടി വിദ്യകള്‍ കാണുന്നത്.പരിചയപ്പെട്ടു. അദ്ദേഹത്തെ ഞാന്‍ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് എന്നെ അറിയില്ല.എന്റെ പാവം ബ്ലോഗിനെപ്പറ്റിയൊന്നും അദ്ദേഹം കേട്ടിട്ടുപോലുമില്ല. ഞാന്‍ പരിചയപ്പെട്ടു. സ്നേഹപൂര്‍വ്വം അല്‍പ്പനേരം സംസാരിച്ചു.

പിന്നെ എന്റെ വരയിലെ ഈ ആശയവും ,ചിത്രവും ഇവിടെയൊന്നും നില്‍ക്കേണ്ടതല്ല കേട്ടോ... വെറുതെയാണോ കള്ളന്മാര്‍ ഇവിടെത്തന്നെ ചുറ്റിത്തിരിയുന്നത്.


Friday, February 3, 2012 at 5:39:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

ബ്ളോഗിലൂടെയും കമന്റുകളിലൂടെയും മാത്രം പരിചയമുള്ള ബിലാത്തിയെ കൂടുതല്‍ അറിയാന്‍ ഈ 'വരഫലം' ഉപകരിച്ചു ട്ടോ...

ചിത്രവും വിവരണവും നന്നായി എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ...


Friday, February 3, 2012 at 6:29:00 PM GMT+3
വി.എ || V.A said...

..ബലേ ഭേഷ്....ദേ ഈ സഞ്ചി കണ്ടോ? ഇതിലൊന്നുമില്ലല്ലോ..? ഞാനിത് അടച്ചുതുറക്കുന്നു....നോക്കൂ.ഇതാണ് ബക്കിങ്ഹാം കൊട്ടാരം, മുമ്പിലിരിക്കുന്നത് എലിസബത്ത് രാജ്ഞി. ഇനി സഞ്ചിയിൽ കയ്യിട്ടുനോക്കൂ....എന്താണ് കിട്ടിയത്? ലണ്ടനിലെ ബ്ലോഗുകളാണ്. എല്ലാം മെയ്ഡ് ഇൻ ഇൻഡ്യ. ഇനിയും കയ്യിട്ടെടുക്കൂ....ഇതൊക്കെ ആറേഴ് ബ്ലോഗ് ലിങ്കുകളാണ്. ഇതാ ഇതിൽനിന്നും വീണ്ടുമിറങ്ങി വരുന്നത് സാക്ഷാൽ ‘നൌഷാദ് അകമ്പാടം’.!!!!!! ഇനി എന്നെ നോക്കൂ....ഞാനാണ് ‘മുരളീ മുകുന്ദൻ...’!! ങേ...? കാണുന്നില്ലേ? ദേ നോക്ക്...ഇങ്ങ് ലണ്ടനിൽ.....ഗോപികമാരുടെയൊപ്പം...


Friday, February 3, 2012 at 7:14:00 PM GMT+3
പട്ടേപ്പാടം റാംജി said...

അല്പം ചില വിവരണങ്ങള്‍ കൊണ്ട് ഒതുങ്ങുന്നതല്ല മുരളിയേട്ടന്‍ എന്നെനിക്ക് കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ മനസ്സിലാക്കാന്‍ ആയി. അത്രയും വിശാലമാണ് ആ മനസ്സ്‌.
കണ്ണൂര്‍ മീറ്റില്‍ വെച്ച് മുരളിയെട്ടനെയും നൌഷാദ് ഭായിയും അങ്ങിനെ പരിചയപ്പെട്ട ഓരോരുത്തരും ഓരോ സംഭവമായി മനസ്സില്‍ ഇപ്പോഴും തുടിക്കുന്നു, മറക്കാന്‍ കഴിയാത്ത വിധം.
നന്നായിരിക്കുന്നു ഈ പോസ്റ്റ്‌.


Friday, February 3, 2012 at 8:28:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

വരയും, വിവരണവും വളരെ അധികം നന്നായിടുണ്ട്.... കണ്ണൂര്‍ മീറ്റില്‍ വച്ച് മുരളിയേട്ടനെ പരിചയപ്പെട്ടിരുന്നു..:)


Friday, February 3, 2012 at 8:57:00 PM GMT+3
Sidheek Thozhiyoor said...

ഒന്നാം വര തന്നെ ഗംഭീരം ..ബിലാത്തി പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ടെങ്കിലും, എല്ലാ പോസ്റ്റുകളിലും ബിലാത്തി വക കമ്മന്റുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും അടുത്തറിയാന്‍ കഴിഞ്ഞത് ഇപ്പോഴാണ്‌ , ഈ ഒരു സംരഭം എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.


Friday, February 3, 2012 at 9:19:00 PM GMT+3
kaattu kurinji said...

നന്ദി നൗഷാദ്‌. ഇത തീര്‍ച്ചയായും മുരളിയേട്ടന്‍ അര്‍ഹിക്കുന്നു..നന്ദി പറയേണ്ടത് മുരളിയേട്ടന്‍ അല്ല, എന്നെ പോലെ ഉള്ള കുഞ്ഞു ബ്ലോഗേഴ്സ് ആണ്..കാരണം... ആദ്യം മുതല്‍ക്കെ ഞാന്‍ ആ സ്നേഹ സാമീപ്യം അറിഞ്ഞു വരുന്നു..വരയ്ക്ക് പ്രത്യേകമായ അഭിനനങ്ങള്‍..


Saturday, February 4, 2012 at 12:19:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്‍ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി .......പ്രൊഫൈലിലെ ഈ ഭാഗം ദഹിക്കുന്നില്ല!


Saturday, February 4, 2012 at 3:07:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!

സന്താനങ്ങള്‍ ഇരട്ട സംഖ്യയില്‍ വന്നാല്‍ പാതി കൊടുക്കാം..ഈ ദാമ്പത്യ സുഖം എങ്ങിനെ പകുതി കൊടുക്കാനാകും?.....


Saturday, February 4, 2012 at 5:04:00 AM GMT+3
ഷാജി പരപ്പനാടൻ said...

Nalla kaalveppu..all the best


Saturday, February 4, 2012 at 6:47:00 AM GMT+3
Naushu said...

ഈ പരിപാടി ഉഷാറായി ഭായി.....
കലക്കന്‍ !


Saturday, February 4, 2012 at 9:29:00 AM GMT+3
ഷാജു അത്താണിക്കല്‍ said...

രണ്ടു പെര്‍ക്കും ആശംസകള്‍ ആശംസകള്‍ ആശംസകള്‍


Saturday, February 4, 2012 at 10:58:00 AM GMT+3
ശ്രീക്കുട്ടന്‍ said...

കലക്കീട്ടുണ്ട്..ഉഗ്രന്‍ വരയും എഴുത്തും...തുടരട്ടങ്ങിനെ തുടരട്ടെ...എല്ലാവിധ ആശംസകളും...


ഒരു നാള്‍ ഞാനും....ഹ..ഹാ...


Saturday, February 4, 2012 at 1:08:00 PM GMT+3
പാറക്കണ്ടി said...

വരയും എഴുത്തും ഗംഭീരമായി ആശംസകള്‍ ... ആദ്യമായി വന്നു പെട്ടതാണ് . ഇനിയും തരം കിട്ടിയാല്‍ വരാന്‍ നോക്കാം ...


Saturday, February 4, 2012 at 1:28:00 PM GMT+3
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായി..ആശംസകള്‍


Saturday, February 4, 2012 at 7:18:00 PM GMT+3
Echmukutty said...

ആഹാ! ഈ പരിചയപ്പെടുത്തൽ കേമമായിട്ടുണ്ടല്ലോ. വരയാണെങ്കിൽ അതി കേമം...അപ്പോ അങ്ങനെ ഉശിരൻ പരിചയപ്പെടുത്തലുകൾ വരട്ടെ.....കാത്തിരിയ്ക്കുന്നു.


Saturday, February 4, 2012 at 8:15:00 PM GMT+3
Sabu Kottotty said...

ബിലാത്തിയിലെ വല്യ "ബാ"യിയ്ക്ക് ബിലാത്തിയോളം ആശംസകൾ, അല്ല ചങ്ങായീ.. ചെറായീല് ആ കസേരകുടുക്കിയ മാന്ത്രിക വേല പറഞ്ഞുതരാമെന്നു പറഞ്ഞിട്ട് ഇതുവരെ വാക്കു പാലിച്ചില്ലല്ലോ. ഇനി ബിലാത്തിയിലെ വാക്കും പഴയ... അല്ലെങ്കിൽ വേണ്ട പൊയ്ക്കോട്ടെ.

ഒരു വമ്പൻ അകമ്പാടം ഹിറ്റായി ഈ ശ്രമങ്ങളെ അറിയപ്പെടട്ടെ...

വെടിവീരൻ കുട്ടിക്ക ആദ്യവെടി പൊട്ടിച്ചനിലയ്ക്ക് ഒരായിരവെടികൾ തുടരെ പൊട്ടുമെന്നുറപ്പായി....!


Sunday, February 5, 2012 at 9:41:00 AM GMT+3
Absar Mohamed : അബസ്വരങ്ങള്‍ said...

തുടക്കം മനോഹരമായി...
ആശംസകള്‍...


Monday, February 6, 2012 at 5:47:00 PM GMT+3
ഇലഞ്ഞിപൂക്കള്‍ said...

പരിചയപ്പെടുത്തലിനു നന്ദി നൌഷാദ് ഭായ്..
പുതിയ ശ്രമത്തിന്‍ അഭിനന്ദനങ്ങള്‍...


Monday, February 6, 2012 at 9:35:00 PM GMT+3
khaadu.. said...

ഈ പരിചയപ്പെടുത്തല്‍ കൊള്ളാലോ... അഭിനന്ദനങ്ങള്‍..


Tuesday, February 7, 2012 at 9:32:00 AM GMT+3
ഫസലുൽ Fotoshopi said...

സംഭവം കലക്കി...


Tuesday, February 7, 2012 at 11:12:00 AM GMT+3
വീകെ said...

ഈ മാന്ത്രികനെ ആദ്യം തന്നെ പരിചയപ്പെടുത്തിയത് നന്നായി.
ആശംസകൾ...


Tuesday, February 7, 2012 at 11:27:00 PM GMT+3
ente lokam said...

മാന്ത്രിക വര തീര്‍ത്ത മാന്തികന്റെ
കഥ.....
നൌഷാദ്.....അഭിനന്ദനങ്ങള്‍...
രചനകളിലൂടെയും കമന്റുകളിലൂടെയും
ഉള്ള പരിചയം വഴി അടുത്ത സൌഹൃദങ്ങള്‍ കാത്തു
സൂക്ഷിക്കാന്‍ ഈ ബുലോകത്തിനു കഴിയുന്നു...
അത് കൊണ്ട് തന്നെ ആരും അപരിചിതര്‍ ആണെന്നു
പോലും തോന്നില്ല നേരില്‍ ആദ്യം കാണുമ്പോഴും....


Wednesday, February 8, 2012 at 11:07:00 AM GMT+3
sulu said...

You done it...
Congds..Naushaad


Wednesday, February 22, 2012 at 1:12:00 AM GMT+3
MKM said...

സൗഹൃദം,യാത്ര,ഇഷ്ടവിനോദമായ മാജിക്ക്, തുടങ്ങിയ വിഷയങ്ങള്‍ സ്വതസിദ്ധമായ നര്‍മ്മവൈഭവത്തോടെ എഴുതപ്പെട്ട ഈ ബ്ലോഗ്ഗിലൂടെ ഒരു വായനാസഞ്ചാരം നടത്തുമ്പോള്‍ അറിയാതെ നാമെപ്പോഴോ അദ്ദേഹത്തിന്റെ കൂട്ടുകെട്ടില്‍ ഒരുവനായി മാറും...ആഘോഷത്തിമര്‍പ്പിന്റെ ഏതോ സമയങ്ങളില്‍ ആ ബിലാത്തിപ്പട്ടണത്തിലെ
തണുപ്പുള്ള രാത്രിയില്‍ കല്ലുപാകിയ റോഡിലെ വിളക്കുമരത്തിനു ചോട്ടിലൂടെ എവിടേക്കോ നമ്മള്‍ അദ്ദേഹവുമായി കൈകോര്‍ത്ത് നടക്കുന്ന പോലെ തോന്നും......
----


Tuesday, February 28, 2012 at 1:39:00 AM GMT+3
Mohamed Salahudheen said...

ആശംസകള്‍


Wednesday, March 7, 2012 at 9:01:00 AM GMT+3
kallyanapennu said...

മുരളിച്ചേട്ടൻ പൊടി പാറി..
നല്ലവർക്കായിട്ടുണ്ട് ,നൌഷാദിന് അഭിനന്ദനങ്ങൾ..


Monday, March 12, 2012 at 8:27:00 PM GMT+3
തൃശൂര്‍കാരന്‍ ..... said...

ബിലാത്തിയിൽ വരുന്നതിനു മുൻപേ ആദ്യമായി ഐഇഎൽടിസ് പുസ്തകങ്ങളുടെ കൂടെ അതിനെക്കാൾ ഗൌരവമായി വായിച്ചു പഠിച്ച ബ്ലോഗ്‌...അന്നൊന്നും ഒരു ബ്ലോഗ്ഗർ എന്നതിലുപരി ഒന്നും അറിയുമായിരുന്നില്ല. പിന്നെ ഇവിടെ വന്നു കുറച്ചു വൈകി ആണെങ്കിലും പരിചയപ്പെട്ടപ്പോൾ കുറെ കാലമായി അറിയുന്നത് പോലെ ഒരു ഫീൽ. പിന്നെ വിശേഷങ്ങളും കൊച്ചു മാജിക്കുകളും ഒക്കെയായി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാനീ മാജിക്ക്കാരന്റെ ഇമ്മിണി വല്യ ആരാധകൻ ആയിപ്പോയി.


Tuesday, August 20, 2013 at 10:38:00 AM GMT+3
വീകെ said...

ഹേയ്.. ബ്ലോഗ് മന്ത്രികാ... നമസ്കാരം....


Sunday, February 4, 2018 at 8:28:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors