RSS

Followers

തല്ലിപ്പൊളി ബ്ലോഗ്ഗ് അവാര്‍ഡ് 2010


<<ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം>>
---------------
---------------
---------------
---------------
ബൂലോകം : മലയാള ബൂലോകം ഓണ്‍ലൈന്‍ ഏറ്റവും മികച്ച സൂപ്പര്‍ ബ്ലോഗ്ഗറായി ശ്രീ.ബഷീര്‍ വള്ളിക്കുന്നിനേയും സൂപ്പര്‍ ബ്ലോഗ്ഗര്‍ റണ്ണര്‍ അപ്പ് ആയി ശ്രീ. അനില്‍ കുമാര്‍ .സി.പിയേയും തെരെഞ്ഞെടുത്ത വിവരം ഞങ്ങളുടെ ലേഖകന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.
---------------
തിരുവനന്തപുരത്ത് ഈ അവാര്‍ഡ് ദാനചടങ്ങുകള്‍ ഭംഗിയായി നടക്കുമ്പോള്‍ ബൂലോകത്ത് " " 2010 മലയാളത്തിലെ ഏറ്റവും മികച്ച തല്ലിപ്പൊളി ബ്ലോഗ്ഗിനുള്ള" അവാര്‍ഡ് നേടി മറ്റു ബ്ലോഗര്‍മാരില്‍ അസൂയയും വിദ്വേഷവും ആളിപ്പടര്‍ത്തിയ "എന്റെ വര" ബ്ലോഗ്ഗ് ഒരിക്കല്‍കൂടി തന്റെ പാപ്പരത്തം അജയ്യമായി തെളിയിച്ചു കൊണ്ട് ഈ വര്‍ഷവും അതേ അവാര്‍ഡ് കരസ്ഥമാക്കി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡിന്റെ പേരില്‍ ബൂലോക വാസികള്‍ കണക്കില്ലാതെ പെരുമാറി മാസങ്ങളോളം ചികില്‍സയിലായിരുന്ന ഇതിന്റെ അഡ്മിനിസ്റ്റ്രേറ്റര്‍ സുഖം പ്രാപിച്ച് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരവേയാണു രണ്ടാമതും ഇടിത്തീ വീണ പോലെ ഈ അവാര്‍ഡ് എന്നത് ശ്രദ്ധേയമാണു.
---------------
കഥ,കവിത,അനുഭവം,ഓര്‍മ്മ,ചിത്രം,കാര്‍ട്ടൂണ്‍,നര്‍മ്മം തുടങ്ങി എല്ലാ മേഖലകളും പയറ്റി പരാജയപ്പെട്ട ഇയാളുടെ ബ്ലോഗ്ഗിനു നീണ്ട പത്തു മാസം പ്രായമായിട്ടും ഇരുന്നൂറിനടുത്ത് ഫോല്ലോവേഴ്സിനെ മാത്രമേ വലയിലാക്കാന്‍ കഴിഞ്ഞുള്ളൂ എന്നത് വായനാക്കാര്‍ എല്ലാവരും മണ്ടന്മാരല്ല എന്ന ആശ്വാസജനകമായ സത്യം വെളിച്ചത്ത് കൊണ്ടു വരുന്നു.
---------------
കഴിഞ്ഞ വര്‍ഷം അവാര്‍ഡ് കമ്മറ്റിക്കാര്‍ കണ്ടെത്തിയ അതേ കാരണങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുന്നതിനാല്‍ വിധി നിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒക്കെയും ഈ ബ്ലോഗിനു മുന്‍ ഗണന ലഭിക്കുകയായിരുന്നു.
---------------
ഫോര്‍‌വേഡ് മെയിലായി കറങ്ങി നടന്നും മറ്റനേകം ബ്ലോഗ്ഗുകളില്‍ പേരു വെച്ചും വെക്കാതേയും പ്രസിദ്ധീകരിച്ച ഇയാളുടെ "കൈ വെട്ടിയവനു ഒരവാര്‍ഡ്" എന്ന പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ അനോണി / തെറി വാങ്ങി കുപ്രസിദ്ധനായതാണു ജ്യൂറിയെ കൂടുതല്‍ ചൊടിപ്പിച്ചത്.
---------------
കൂടാതെ ഇയാള്‍ ബെര്‍ളി തോമസിന്റേയും ബഷീര്‍ വള്ളിക്കുന്നിന്റേയും കാര്‍ട്ടൂണ്‍ വരച്ചു പേരെടുക്കാന്‍ ശ്രമിച്ചതിനേയും അവാര്‍ഡ് കമ്മറ്റി പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍ കാര്‍ട്ടൂണിന്റെ മികവല്ല മറിച്ച് പ്രസിദ്ധരുടെ കാര്‍ട്ടൂണ്‍ വരച്ച് ചുളുവില്‍ കമന്റും ഫോള്ളോവേഴ്സും നേടിയെടുക്കാനുള്ള ഇയാളുടെ വക്രബുദ്ധിക്കാണു ഈ അവാര്‍ഡ് എന്ന് ജൂറി പ്രത്യേകം അറിയിച്ചു. "ദൈവമേ ബൂലോകത്ത് ഇങ്ങനേയും ബ്ലോഗ്ഗര്‍മാരുണ്ടോ!!" എന്ന് ഒരു വനിതാ ജ്യൂറി അംഗം അല്‍ഭുതം പൂണ്ടപ്പോള്‍ ഈ വേലയൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല എന്ന് മാത്രം താന്‍ ധരിക്കണ്ട എന്നൊരു മുന്നറിയിപ്പും ഒരു ജ്യൂറി അംഗം നല്‍കിയത് സദസ്സില്‍ നീണ്ട ആരവം ഉയര്‍ത്തി.
---------------
അവാര്‍ഡ് അറിയിപ്പ് കഴിഞ്ഞ ഉടനെ വേദിയിലെത്തിയ ബെര്‍ളിയും ബഷീര്‍ വള്ളിക്കുന്നും അവാര്‍ഡ് ജേതാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി വാര്‍ത്തയുണ്ട്.
'മമ്മൂട്ടിയെ പോലെ ഇരിക്കുന്ന എന്നെ നീ ഇന്ദ്രന്‍സിനെ പോലെ വരച്ചു അല്ലേടാ ദുഷ്ടാ' എന്നൊക്കെ കടുത്ത മര്‍ദ്ദനത്തിനിടയില്‍ കേള്‍ക്കാമായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
---------------
കൂടാതെ "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ" സഹ അഡ്മിനിസ്റ്റ്റേറ്റര്‍ പദവി തന്നെ ഭീഷണിപ്പെടുത്തി നേടിയെടുത്തതാണെന്ന് ഗ്രൂപ്പ് ഓണര്‍ ശ്രീ.ആചാര്യന്‍ (ഇംതിയാസ്) പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. ബെര്‍ളിയേയും ബഷീറിനേയും കാര്‍ട്ടൂണ്‍ വരച്ച് നാറ്റിച്ച പോലെ തന്നേയും വരക്കുമെന്നും ബ്ലോഗ്ഗില്‍ പോസ്റ്റിടുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയാണു ആരും കൊതിക്കുന്ന ഈ പദവി ഇയാള്‍ സ്വന്തമാക്കിയതത്രേ.
---------------
അവാര്‍ഡ് കമ്മറ്റിയുടേയും വായനക്കാരുടേയും പെരുമാറല്‍ ദാനം കഴിഞ്ഞിറങ്ങിയ ബ്ലോഗ്ഗറെ പത്രക്കാരും നാട്ടുകാരും വെറുതെ വിട്ടില്ല. അവാര്‍ഡ് ദാനം കഴിഞ്ഞതോടെ തികച്ചും ഗുരുതരാവസ്ഥയിലായ ഇയാളെ വേഷം മാറിയെത്തിയ ചില ബ്ലോഗ്ഗര്‍മാര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാന്യ വായനക്കാര്‍ക്കൊരു മുന്നറിയിപ്പിനായി താഴെ പ്രസിദ്ധീകരിക്കുന്നു.
---------------
***************************************************************************
---------------
---------------
*വരയിലേക്ക് വരാനുള്ള തലവര എന്തായിരുന്നു?
---------------
ചെറുപ്പം മുതലേ തല നിറയെ വരയായിരുന്നു..
ഉമ്മയും ജ്യേഷ്ഠന്മാരും വരക്കാരായ ഒരു കുടുംബത്തില്‍ പിറന്ന എനിക്ക് വര തന്നെ ഒരു വരമാണു..
ഈ ബ്ലോഗ്ഗിലെ എന്റെ ആദ്യ പോസ്റ്റും വരയെക്കുറിച്ചാണു.. കൂടുതല്‍ ഞാനിവിടെ കുറിച്ചിട്ടുണ്ട്. ദയവായി ഒന്നു വായിക്കൂ.
---------------
*വരക്കുന്നവരൊക്കെ ഉള്ളില്‍ ചിരി സൂക്ഷിക്കുന്നവരാണ് ; നിങ്ങളോ?
---------------
ഞാനകത്തും പുറത്തും അത് സൂക്ഷിക്കുന്നുണ്ട്. പക്ഷേ എന്റെ ഭാര്യ ഇതു വരെ അതു സമ്മതിച്ച് തന്നിട്ടില്ല!
---------------
*ഏറ്റവും സംതൃപ്തി നല്‍കിയ വര ഏതാണ്?
---------------
എന്റെ വര
---------------
*ചിരിവരക്ക് നര്‍മ്മ ബോധം അത്യാവശ്യമാണ്. നര്‍മം ജീവിത ത്തിലെങ്ങിനെ?
---------------
നര്‍മ്മം സ്വൈര്യം തരാത്ത ഭാര്യയെപ്പോലെയാണ്...നമ്മളാഗ്രഹിച്ചില്ലെങ്കിലും അതെപ്പോഴും എപ്പോഴും കൂടെക്കാണും.
---------------
*വരക്ക് വല്ല അവാര്‍ഡോ അടിയോ കിട്ടിയിട്ടുണ്ടോ?
---------------
അവാര്‍ഡായി അടയാട (സ്വര്‍ണ്ണാഭരണം) കിട്ടിയിട്ടുണ്ട്.
---------------
*ഏറ്റവും ഇഷ്ട പ്പെട്ട വരക്കാരന്‍ ആരാണ്.
---------------
വീരാന്‍ കുട്ടി, കമാല്‍ ..രണ്ടു പേരും എന്റെ ചേട്ടന്മാരാ...
മുന്നിലുള്ള ആളുടെ ചിത്രം നിമിഷങ്ങള്‍ കൊണ്ട് വെറും ഔട്ട് ലൈന്‍ മാത്രം വരച്ച് അല്‍ഭുതം സൃഷ്ടിക്കും അവര്‍...(കണ്ണും മൂക്കും ഒന്നുമില്ലാതെ ഒരറ്റം തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന രീതി..)
പിന്നെ
മാതൃഭൂമിയില്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ക്കും യയാതിക്കും മറ്റും ഇല്ലസ്റ്റ്റേഷന്‍ ചെയ്തിരുന്ന ഏ.എസ്സിന്റെ വരകള്‍ ...എം.വി.ദേവനേക്കാളും നംബൂതിരിയുടെ വരയേക്കാളും ഞാനത് ഇഷ്ടപ്പെടുന്നു.
---------------
പിന്നെ സലീമിന്റെ വരകളും ജലച്ചായവും കാര്‍ക്കേച്ചറുമൊക്കെ വലരെ ഇഷ്ടമാണു.
---------------
*വരക്കാരുടെ വിരലുകള്‍ ദൈവതിന്റെതാണ് എന്ന് പറയാറുണ്ട്.. എന്ത് പറയുന്നു?
---------------
പക്ഷേ എന്റെ അഭിപ്രായത്തില്‍
അത് ചില സൃഷ്ടികളുടെ രചനാ വേളയില്‍ അനുഭവപ്പെടുന്ന ഒരു ഫീലിംഗ് ആണു.. നമ്മളറിയാതെ വരച്ചു പോവുക ..വിശദീകരിക്കുക പ്രയാസം.
(കഥാരചനാ വേളയിലാണെങ്കില്‍ നാമൊരിക്കലും മുന്‍ കൂട്ടി ചിന്തിക്കുക പോലും ചെയ്യാത്ത സ്വഭാവ സവിശേഷതളുള്ള ഒരു കഥാപാത്രം പൊടുന്നനേ തൂലിക ത്തുമ്പില്‍ വിരിയുക...
ഇതൊക്കെ അതിന്റെ മറ്റു വശങ്ങളായിട്ടാണു എനിക്ക് തോന്നിയിട്ടുള്ളത്)
---------------
*മാതൃഭൂമിയില്‍ വരയ്ക്കുന്ന ശരീഫിന്റെ ചിത്രങ്ങള്‍ ആസ്വദിക്കാറുണ്ടോ..?
---------------
വരയുടെ ഭംഗിയേക്കാള്‍ ചിത്രത്തിന്റെ തീഷ്ണമായ ശൈലിയും ആവിഷ്ക്കാരത്തിലെ വ്യത്യസ്ഥതയും ആണു ഷരീഫിന്റെ വരകളെ ഒന്നാന്തരമാക്കുന്നത്..ആ രേഖകള്‍ ചിന്തയുടെ അല്ലെങ്കില്‍ കാഴ്ച്ചയുടെ ഗഹനമായ മറുപുറം തുറക്കുന്നുണ്ട്.
തീര്‍ച്ചയായും അവ ഞാന്‍ ആസ്വദിക്കാറുണ്ട് എന്നറിയിക്കട്ടെ!
---------------
ആടുജീവിതത്തിനു ഷരീഫ് വരച്ച ചിത്രങ്ങള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തി.
---------------
*നമ്പൂതിരി ചിത്രങ്ങള്‍ പാറ്റെണില്‍ വരുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ജനപ്രിയത കുറഞ്ഞു വരുന്നു എന്ന് തോന്നുന്നുണ്ടോ?
---------------
വര്‍ഷങ്ങളായി ഗള്‍ഫിലായതിനാല്‍ സമകാലിക രേഖാ ചിത്രകാരന്മാരുടെ വരകള്‍ ദുര്‍ലഭമായേ കാണുവാന്‍ സാധിക്കുന്നുള്ളൂ...അതിനാല്‍ ഒരുത്തരം പറയുക ബുദ്ധിമുട്ടാണു.
---------------
പക്ഷേ രേഖാചിത്രങ്ങളില്‍ ജനപ്രിയത കുറയാനുള്ള സാധ്യത ഉണ്ട് എന്ന് തോന്നുന്നില്ല.
കാരണം മനുഷ്യന്റെ കലയുടെ ഉല്‍ഭവം തന്നെ ഗുഹകളിലെ രേഖാചിത്രങ്ങളില്‍ നിന്നായിരുന്നല്ലോ..
---------------
ചിത്രകാരനാനെങ്കിലും അല്ലെങ്കിലുമൊക്കെ നമ്മളില്‍ വരക്കാനുള്ള ഒരു അദൃശ്യമായ പ്രേരണ ഒളിഞ്ഞിരിപ്പുണ്ട്..അതവിടെ അന്തര്‍ലീനമായി കിടക്കുന്നിടത്തോളം വരകളുടെ ശക്തിയും സൗന്ദര്യവും നമുക്ക് കാണാതിരിക്കാനാവില്ല.
---------------
*ഒരു ബ്ലോഗില്‍ വരയ്ക്കു എത്ര മാത്രം പ്രസക്തിയുണ്ട്?
---------------
ബ്ലോഗ്ഗിലെ മറ്റു രചനകള്‍ പോലെ തന്നെ വരക്കും പ്രസക്തിയുണ്ട്..ഒരു പക്ഷേ അതിനേക്കാളേറെ..വേഗതയുടെ കാലഘട്ടത്തില്‍ നീണ്ട ഒരു കഥയിലേക്ക് /ലേഖനത്തിലേക്ക് വായനക്കാരനെ പിടിച്ചു നിര്‍ത്തുക ബുദ്ധിമുട്ടാണു..എന്നാല്‍ മനോഹരമായ ചിത്രങ്ങള്‍ കൂടെ നല്‍കുമ്പോള്‍ വായാനക്കാരന്റെ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല.
---------------
--------------
*താങ്കള്‍ ഒരു 'വര' ക്കാരന്‍ അല്ല ഒരു 'പാര' ക്കാരന്‍ ആണെന്ന് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും?
--------------
'പാരയില്‍ ഞാനൊരു പാമരനാണെന്നു' പ്രതികരിക്കും!
--------------
*പ്രശസ്തരായ വ്യക്തികളെ (ബെര്‍ലി ,ബഷീര്‍ക്ക,ഇമ്തി,ഫൈസു)അപകീര്‍ത്തി പെടുത്തുന്ന തരത്തില്‍ വരക്കുന്നതല്ലേ താങ്കളുടെ വിനോദം ? ;-)
--------------
ഈ പറഞ്ഞതില്‍ ഇംതിയേയും ഫൈസുവിനേയും കേട്ടിട്ടുണ്ട്..ആദ്യം പറഞ്ഞ രണ്ടു പേരെ മനസ്സിലായില്ല..
--------------
*ഒരു ബ്രെഷും പേപ്പറും പിന്നെ കുറച്ചു ചായോം ഉണ്ടെങ്കില്‍ ആര്‍ക്കും വരക്കാം ? എന്താ അല്ലെ?
--------------
ഓ തീര്‍ച്ചയായും..
ഒരു പേനയും കുറച്ച് പേപ്പറും കിട്ടിയാല്‍ ആര്‍ക്കും ഒരു "രണ്ടാമൂഴം" എഴുതാനാവുമെങ്കില്‍
പാട്ടെഴുതിയ ഒരു പേപ്പര്‍ കയ്യില്‍ ഉണ്ടെങ്കില്‍ ആര്‍ക്കും യേശുദാസിനെപ്പോലെ പാടാനാവുമെങ്കില്‍ ..
കുറച്ച് ചായവും ബ്രഷും ഉണ്ടെങ്കില്‍ എന്തുകൊണ്ട് ചിത്രം വരച്ചു കൂടാ?
--------------
*താങ്കളുടെ ബ്ലോഗിന്റെ പേര് 'എന്റെ വര' എന്നാണല്ലോ, അവിടെ വരച്ചാല്‍ മാത്രം പോരെ? 'വരികള്‍' ഇടുന്നതിലൂടെ മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കുകയല്ലേ താങ്കള്‍ ചെയ്യുന്നത്?
--------------
താങ്കള്‍ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.."എന്റെ തല വര" എന്നാണു ബ്ലോഗിന്റെ പേര്‍..
വരികള്‍ മാത്രമല്ല ഞാന്‍ പാടിയ ഗാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാലോ എന്ന ആലോചന ഉണ്ട്..
സഹിക്കാന്‍ ഒരുക്കമാണോ?
--------------
--------------
*വരയ്ക്കാണോ.എഴുത്തിനാണോ കൂടുതല്‍ ആളുകളുമായി സം‌വദിക്കുവാന്‍ സാധിക്കുക?
--------------
സംശയമെന്ത്..വരക്കുതന്നെ..വര ദേശഭാഷകള്‍ക്കതീതമായി കാഴ്ചക്കാരനിലേക്ക് നേരിട്ട് സം‌വദിക്കുന്നു.
--------------
*താങ്കള്‍ക്കു ഈ ഗ്രൂപ്പില്‍ ഇഷ്ട്ടപ്പെട്ട വ്യക്തിത്വം ആരെന്നു പറയാമോ?
--------------
പേരെടുത്ത് പറയുക ബുദ്ധിമുട്ടാണു..മറ്റുള്ളവര്‍ക്ക് അത് മനോവിഷമമുണ്ടാകും..
എന്നാലും ഈ ഗ്രൂപ്പ് തുടങ്ങിയതുമുതല്‍ ഈ ഗ്രൂപ്പിന്റെ ഓരോ നാഡിമിടിപ്പും ശ്രദ്ധിക്കുകയും ചാറ്റ് ബോക്സില്‍ പങ്കെടുത്തിട്ടില്ലെങ്കിലും ആരൊക്കെ എന്തൊക്കെ പറയുന്നു എന്നൊക്കെ ഒരു അഡ്മിന്‍ എന്ന നിലയില്‍ സസൂഷ്മം നിരീക്ഷിച്ചതില്‍ നിന്നും ഫൈസു മദീനയുടെ അപ്പിയറന്‍സില്‍ ഞാനൊരുപാടു പ്ലസ് പോയിന്റുകള്‍ കാണുന്നു..
ഈ ഗ്രൂപ്പിലേക്ക് എന്നെ ഏറ്റവും ആകര്‍ഷിച്ചത് എഴുത്തുകാരന്‍ എന്നനിലയില്‍ ശ്രീ.ഉസ്മാന്‍ ഇരിങ്ങാട്ടിരിയാണു..ഗ്രൂപ്പിലും ബൂലോകത്തിലും പുതുമുഖമാണെങ്കിലും പക്വത വന്ന മുതിര്‍ന്ന എഴുത്തുകാരനാണു അദ്ദേഹം. നുറുങ്ങു കവിതകളും കമന്റുകളുമായി അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോള്‍ ഗ്രൂപ്പിന്റെ സര്‍ഗ്ഗാത്മകത പൂര്‍‌വ്വാധികം സജീവമാകുന്നു.
പിന്നെ നൗഷാദ് കൂടരഞ്ഞി, നാമൂസ്, അജിത്ത്,പിള്ള,,,ഒരു പാടു പേരുണ്ട്..
കൂടാതെ പുതുതായി വന്ന് ഈ ഗ്രൂപ്പിനെ സജീവമാക്കുന്ന എല്ലാവരേയും എന്റെ ഇഷ്ടം അറിയിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
--------------
--------------
*ഇതുവരെ വരച്ചതില്‍ താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ ?
--------------
വരച്ചതല്ല ഇനി വരക്കാന്‍ പോകുന്നതാണു എനിക്കേറ്റവും ഇഷ്ടപ്പെട്ടകാര്‍ട്ടൂണ്‍ .
--------------
--------------
*ടിന്റു മോന്‍ ഫലിതങ്ങളോടുള്ള സമീപനം..?
--------------
ടിന്റുമോനിലൂടെ നര്‍മ്മത്തിന്റെ മറ്റൊരു സാധ്യത തെളിഞ്ഞു എന്ന് തോന്നുന്നു. ഒരു കഥാപാത്രത്തെ വെച്ച് ആര്‍ക്കും നര്‍മ്മം സൃഷ്ടിക്കാവുന്ന
വിശാലമായ ഒരു തലത്തിലേക്ക് അത് കുതിച്ചു വളരുന്നു.
--------------
--------------
* ബഷീര്‍ വള്ളിക്കുന്ന് എന്റെ മണ്ടക്ക് ഇടിക്കുന്ന ചിത്രം വരച്ചതില്‍ പ്രതിഷേധിച്ചു
താന്കളുടെ പേരില്‍ ഒരു മാന നഷ്ട ഹര്‍ജി ഫയല്‍ ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു ....;)
എന്താണ് താങ്കളുടെ പ്രതികരണം ?
--------------
എത്രയും പെട്ടന്ന് അങ്ങനെ ചെയ്ത് എന്നെ രക്ഷിക്കൂ....
എനിക്കിത്തിരി പബ്ലിസിറ്റി തന്ന് ബ്ലോഗ്ഗില്‍ നാലാളെ കയറ്റൂ!!
--------------
--------------
*താങ്കള്‍ പല ബ്ലോഗ്ഗേര്‍സിനും പടം വരക്കാം എന്ന വാഗ്ദാനം നല്‍കി , പിന്നെ മുങ്ങുന്നതായി കേള്‍ക്കുന്നല്ലോ ?
എന്താണ് ഇതിന്റെ സത്യാവസ്ഥ ?
--------------
ഹേയ് ഞാനോ..!
തികച്ചും അസംബന്ധം!!..
ഒന്നുകില്‍ ഫോണ്‍ എടുക്കില്ല..അല്ലെങ്കില്‍ മെയിലിനു മറുപടി അയക്കില്ല...
അല്ലാതെ മുങ്ങുക എന്നൊക്കെ പറഞ്ഞാല്‍.. ഛേയ്...!!
--------------
*താങ്കള്ക്കിഷ്ടപ്പെട്ട ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ?
--------------
ഒരുപാടുണ്ട് എന്നാലും പെട്ടന്ന് മനസ്സിലേക്ക് വന്നത് തന്നെ കൊടുക്കാം..
--------------
(ഈ ഗ്രൂപ്പിന്റെ തുടക്കസമയത്ത് വായിക്കാന്‍ കഴിയാതെ പോയ എല്ലാവരുടേയും വായനക്കായി ഞാനതിന്റെ ഇവിടെ ലിങ്ക് കൊടുത്തിരുന്നു.)
--------------
*താങ്കളുടെ ടോപ്‌ 5 ബ്ലോഗ്ഗ് ഓര്‍ഡര്‍ ഏതെല്ലാം ?
--------------
ബെര്‍ളിയും ബഷീറും ഞാന്‍ സ്ഥിരമായി വായിക്കുന്നു..
പിന്നെ എന്റെ ഉറ്റ സുഹൃത്ത് ഹംസ (കൂട്ടുകാരന്‍ ) അക്ബര്‍ സാഹിബ്( ചാലിയാര്‍ ) തുടങ്ങി ഒട്ടേറെ പേരുണ്ട്..അഞ്ചില്‍ ചുരുക്കുക പ്രയാസം.സലാം പൊട്ടേങ്ങലിനേയും നൗഷാദ് കുനിയിലെന്റെ കമന്റുകളും ഞാനൊത്തിരി ഇഷ്ടപ്പെടുന്നു.
സി.കെ.ലത്തീഫ്,കണ്ണൂരാന്‍ തുടങ്ങിയവരൊക്കെ പ്രിയപ്പെട്ടവര്‍ തന്നെ.
--------------
നന്നായി എഴുതുന്ന എല്ലാവരുടേയും ബ്ലോഗ്ഗുകള്‍ ഞാനിഷ്ടപ്പെടുന്നു.
--------------
--------------
*താങ്കളുടെ ജീവിതത്തില്‍ പരിചയമുള്ള ഏറ്റവും നല്ല ആള്‍ ആരാണ്?
--------------
എന്റെ ഉമ്മ.
ഏറ്റവും നല്ല പരിചയമുള്ളയാള്‍ എന്റെ ഭാര്യയും.
--------------
*മരിച്ചു പോയവരില്‍ ഏറ്റവും ഇഷ്ടപ്പ്ടുന്ന വ്യക്തി?
--------------
--------------
*ജീവിതത്തില്‍ കണ്ടു മുട്ടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ?
--------------
ഒരാളല്ല..പല പേര്‍ ..
പഠനകാലത്തെ എന്റെ സഹപാഠികളേയും അധ്യാപകരേയും
ഒക്കെ ഒരിക്കല്‍ എവിടെയെങ്കിലും അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു മുഹൂര്‍ത്തമെപ്പോഴും യാത്രയില്‍ ഞാന്‍ തിരയുന്നുണ്ട്..
--------------
* ജീവിത പങ്കാളിയോട് ഇനിയും ഇഷ്ടം കൂട്ടാന്‍ ഒരു വഴി?
--------------
പരസ്പര വിശ്വാസത്തോടെയുള്ള സ്നേഹം. അതു വര്‍ദ്ധിപ്പിക്കുക.
--------------
*ചുമ്മാ സുഖിപ്പിക്കുന്നവരോട് പറയാന്‍ ഒരു വാക്ക് ?
--------------
സ്ളാങ്ക്യൂ!
--------------
*ഒരു മദീനക്കാരനായിരുന്നില്ലെങ്കില്‍ ..?
--------------
ദാ ഇതു വായിച്ചാല്‍ പുടികിട്ടും!
--------------
*ജീവിതത്തിലെ തിരിച്ചു കിട്ടാനാഗ്രഹിക്കുന്ന ഒരു നിമിഷം?
--------------
എന്റെ ഉമ്മയുടെ മടിത്തട്ടിലെ ആ സുവര്‍ണ്ണകാലം!
--------------
*നമുക്ക് സ്വര്‍ഗത്തില്‍ കണ്ടു മുട്ടാന്‍ സാധിക്കുമോ?
--------------
ഞാനവിടെയെങ്ങാനുമൊക്കെ കാണും..
പക്ഷേ താങ്കളുടെ കാര്യം............!
;-)
--------------
--------------
*താങ്കള്‍ക്ക് പടം വരക്കുന്നതിനോടാണോ അതോ 'പടം' പിടിക്കുന്നതിനോടാണോ അതോ 'പടം' കാണുന്നതിനോടാണോ കൂടുതല്‍ താല്പര്യം ....??
--------------
ഞാന്‍ 'പടം' വരച്ച്
നാലാളു ആ 'പടം' പിടിച്ച്
മാലോകര്‍ മുഴുക്കെ ആ 'പടം' കാണുന്നതാണു
എനിക്ക് താല്പ്പര്യം!
--------------
*താങ്കള്‍ക്ക് എത്ര കുട്ടികള്‍ ആണ് ...അവരുടെ പേരുകള്‍ ????
--------------
മൂന്നു കുട്ടികള്‍ : മുഹമ്മദ് ഫവാസ് (10),മുഹമ്മദ് ഫായീസ് (6), ആയിഷ (2)
*ഇത് പോലെയുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് എന്നതില്‍ താങ്കള്‍ക്കു അഭിമാനം ഉണ്ടോ ?
--------------
തീര്‍ച്ചയായും അഭിമാനിക്കുന്നു.
ഇംതിയാസിനു അങ്ങനൊരു അബദ്ധം പറ്റിയതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.
--------------
*മര്യാദക്ക് കമെന്റ്റ്‌ എഴുതുന്നതിനു പകരം കവിത 'പാടു'ന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ ???
--------------
കമന്റ് എഴുത്തും ഒരു കല തന്നെയാണു..
അത് കഥയായും കവിതയായും ചിന്തിക്കുന്നവന്റെ ഹൃദയത്തില്‍ നിന്നും ഫിലോസഫിയായുമൊക്കെ പിറവി കൊള്ളാം...
കമന്റ് എഴുത്ത് എന്നത് "സുഹൃത്തേ താങ്കളുടെ പോസ്റ്റ്.. ഞാനത് വായിച്ചു "എന്നൊരു മറുകുറി തയ്യാറാക്കല്‍ മാത്രമല്ല..
--------------
വിഷയത്തെ സസൂക്ഷമം നിരീക്ഷണം നടത്തി വസ്തു നിഷ്ഠമായി അപഗ്രഥിച്ച് വായനയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു പോവുക എന്നതു കൂടിയാണു ഒരു നല്ല കമ്മന്റിലൂടെ സംഭവിക്കുന്നത്. അതാണു യഥാര്‍ത്ഥ കമന്റ്..!.
--------------
അവിടെ അനുവാചകന്‍ കഥയോ കവിതയോ എന്തു വേണമെങ്കിലും ഉപയോഗിക്കട്ടെ...
വായനയുടെ സാര്‍ത്ഥകമുഹൂര്‍ത്തങ്ങളത്രേ അത്...
--------------
വായനക്കിടയില്‍ പലപ്പോഴും പോസ്റ്റിനെ വെല്ലുന്ന കമന്റുകള്‍ കണ്ട് ഞാനല്‍ഭുതപ്പെട്ടിട്ടുണ്ട്..
--------------
*നൌഷാദ് വടക്കലിനെ കുറിച്ച് താങ്കളുടെ അഭിപ്രായം ???
--------------
എന്റെ അഭിപ്രായം ഞാന്‍ ഇംതിയെ അറിയിച്ചതിന്റെ ഭീകര ഫലമാണു നിങ്ങളിപ്പോള്‍ അനുഭവിക്കുന്നത്.--ഈ ഗ്രൂപ്പ് മെബര്‍ ചാറ്റിംഗ് എന്ന ഈ ത്രെഡിന്റെ ആശയം വടക്കേലിന്റെ തലയില്‍ ഉദിച്ചതാണല്ലോ!)
--------------
(വടക്കേലിനെ കൂടി അഡ്മി ആക്കണം എന്നൊരു ശുപാര്‍ശ ഞാന്‍ ചെയ്തിരുന്നു.)
--------------
--------------
*മലയാളം ബ്ലോഗേര്സിലെ അംഗങ്ങള്‍ക്ക് വേണ്ടി താങ്കള്‍ക്ക് നല്‍കുവാനുള്ള ഏറ്റവും നല്ലൊരു ഉപദേശം എന്താണ് ?
--------------
ഇതിലെ അംഗങ്ങള്‍ക്കറിയാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവര്‍ക്കെത്രത്തോളം ഉപകാരപ്രദമായി ഈ ഗ്രൂപ്പെന്ന്..
ഒന്ന് എസ്റ്റാബ്ലിഷ് ചെയ്ത് കിട്ടാന്‍ മുന്‍പൊക്കെ എത്രമാത്രം ബുദ്ധിമുട്ടായിരുന്നു ഇവിടെ..
ഇപ്പോള്‍ നോക്കൂ എത്രപെട്ടന്നാണു പുതിയ എഴുത്തുകാര്‍ക്ക് ഒന്നു എക്സ്പോസ് ചെയ്യാനുള്ള ലിഫ്റ്റ് കിട്ടുന്നത്..ഒപ്പം ഉപദേശങ്ങളും സാങ്കേതിക സഹായങ്ങളുമായി നിരവധി പേര്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു.
ഇവിടെ എല്ലാവരുമായും നല്ലരീതിയില്‍ സഹകരിച്ച് നില്‍ക്കുക..
ക്രിയേറ്റീവായ നിര്‍ദ്ദേശങ്ങള്‍ കൊണ്ടും കൊടുത്തും എഴുത്തിലെ ടാലെന്റ് വര്‍ദ്ധിപ്പിക്കുക..
--------------
--------------
*ആര്‍ട്ടിസ്റ്റ്,ഗ്രാഫിക് ഡിസൈനര്‍, ത്രീഡി ആനിമേറ്റര്‍,ഫോട്ടോഗ്രാഫെര്‍ എന്നീ നിലകളില്‍ പ്രശസ്തനായ നിങ്ങള്‍ ക്ക് ഏതു വര്‍ക്ക്‌ ആണ് മനസ്സിന് കൂടുതല്‍ സന്തോഷം തന്നിട്ടുള്ളത്? ഈ ത്രീഡി ഫോട്ടോ യെ കുറിച്ച് അറിയാന്‍ ആഗ്രഹം ഉണ്ട്.മദീന.കോം എന്ന സൈറ്റില്‍ ഞാന്‍ അത് ശ്രദ്ധിച്ചു .-
-----------
തീര്‍ച്ചയായും വര തന്നെ.
വെളുത്ത കടലാസില്‍ കറുത്ത മഷിയില്‍ വിടര്‍ന്നു വരുന്ന എന്റെ രേഖാചിത്രങ്ങളെ മറ്റെന്തിനേക്കാളേറെയും ഞാന്‍ സ്നേഹിക്കുന്നു..
കൂടുതല്‍ ഇവിടെ പറയുന്നതിനേക്കാള്‍ ദയവായി ഇവിടെ വായിക്കുക.
-------------
ത്രീഡിയെ കുറിച്ച് ഞാന്‍ ഡീറ്റയില്‍ഡ് ആയി ഈ മെയില്‍ ചെയ്യാം.
എന്റെ വെബ് സൈറ്റ് സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
-------------
-------------
*ഇന്നുള്ള യുവബ്ലോഗര്‍മ്മാരെ പ്രോഹ്ത്സാഹിപ്പിക്കുന്നതിനുവേണ്ടി അങ്ങ് ഇതുവരെ നല്‍കിയ സംഭാവനകള്‍ ഒന്ന് വിശദീകരിക്കാമോ ???....
-------------
ബൂലോകത്ത് പത്തുമാസം മാത്രം പ്രായമുള്ള ഞാനും ഒരു 'യുവ' തന്നെയല്ലേ!
-------------
*ഗ്രൂപ്പിസം എന്ന ഒരു വൈറസ്‌ ഇപ്പൊ ഈ ഇടയായി ബ്ലോഗര്‍മ്മാരില്‍ കാണുന്നുണ്ട്...അതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം???...
-------------
അങ്ങനെയൊന്നു എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല..
പിന്നെ എവിടേയും ഒരേ ചിന്താഗതിക്കാരായ ആളുകളുടെ ഒരു കൂട്ടായ്മ പെട്ടന്നുണ്ടാകും..
ബ്ലോഗ്ഗര്‍മാരെ നോക്കാതെ അവരുടെ സൃഷ്ടികളെ മാത്രം വിലയിരുത്താന്‍ ശ്രമിച്ചാല്‍ ബ്ലോഗിനപ്പുറമുള്ള ഇത്തരം 'ഗ്രൂപ്പിസ'ത്തിന്റെ പ്രസക്തിയില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
-------------
*സ്ത്രീബ്ലോഗര്‍മാരെ കയ്യും കാലും നീട്ടി സ്വീകരിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും...
ബാക്കിയുള്ള എഴുതുന്ന പുരുഷബ്ലോഗര്‍മാര്‍ എല്ലാം വെറും മണകുണാഞ്ഞന്‍മ്മാര്‍ ആണെന്നുമുള്ള സീനിയര്‍ ബ്ലോഗര്‍മാരുടെ കിരാത മനോഭാവത്തോടു താങ്കള്‍ യോജിക്കുന്നുണ്ടോ ??.....
-------------
അങ്ങനെയൊരു മനോഭാവം സീനിയേഴ്സിനുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നിരുല്‍സാഹപ്പെടുത്തേണ്ടത് തന്നെയാണു...പക്ഷേ സീനിയേഴ്സ് മാത്രമാണോ അങ്ങനെ ചെയ്യുന്നത് എന്ന ചിന്തക്കും ഇവിടെ പ്രസക്തിയുണ്ടെന്ന് താങ്കള്‍ സമ്മതിക്കുമല്ലോ!
-------------
*ഇന്നുള്ള പല ബ്ലോഗര്‍മാര്‍ക്കും ഉണ്ടായേക്കാവുന്ന പ്രശനം ആണ് നിയമവ്യവസ്ഥിതി ആനുകൂല്യം നല്‍കാത്തത്‌ കൊണ്ടുണ്ടായ പല പ്രശ്നങ്ങളും.. അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ നിങ്ങളോട് കഴിഞ്ഞിട്ടുണ്ടോ??...
-------------
എന്റെ ഏത് വിരലനക്കാനും ഞാന്‍ തയാറാണു..!!
-------------
" ബ്ലോഗര്‍മാര്‍ക്കും ഉണ്ടായേക്കാവുന്ന പ്രശനം ആണ് നിയമവ്യവസ്ഥിതി ആനുകൂല്യം നല്‍കാത്തത്‌ കൊണ്ടുണ്ടായ പല പ്രശ്നങ്ങളും.."
പക്ഷേ താങ്കളുടെ പ്രശ്നമെന്താണെന്ന് എനിക്ക് മനസ്സിലായില്ല!
-------------
ഒന്നു കൂടെ വ്യക്തമാക്കാമോ?
-------------
-------------
*പുതിയ ബ്ലോഗ്ഗര്മാരോട് താങ്കള്ക്കു ള്ള ഉപദേശം..?
-------------
ഉപദേശികാനൊന്നും ഞാനാളല്ല സാഹിബ്..
-------------
പക്ഷേ എന്റെ കാഴ്ചപ്പാടു പറയാം..
-------------
"കൂടുതല്‍ വായന കൂടുതല്‍ ചിന്ത കുറച്ച് എഴുത്ത്"
-------------
*എച്ച്യൂസ് മീ..അവസാനമായി ഒടുക്കത്തെ ചോദ്യം കൂടി..
നൌഷാദ് അകമ്പാടം' എന്നുള്ളത് 'നൌഷാദ് അഹംഭാവം' എന്നാക്കി മാറ്റണം എന്ന് പറഞ്ഞാല്‍ അതിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കും?
-------------
ഫ! എനിക്ക് അഹംഭാവമോ...?
ഞാനാരാണെന്നറിയാമോ നിങ്ങള്‍ക്ക്??...
എന്റെ ബാപ്പ,ബല്ലിപ്പ,ഇവരൊക്കെ ആരായിരുന്നു എന്നറിയാമോ..
ഒക്കെ പോട്ടെ..
മൈ ഗ്രേറ്റ് മൂത്താപ്പ..
മൂത്താപ്പ ഇളയമൊന്റെ രണ്ടാമത്തെ കെട്ട്യോള്‍ടെ അന്തമാനിലുള്ള എളേപ്പ...
ഇവരൊക്കെ ആരാന്ന് വല്ല പിടിയുമുണ്ടൊ നിങ്ങക്ക്!
ഹും എന്നിട്ട് ചോദിക്കുന്നു എനിക്ക് അഹം ഭാവമുണ്ടോന്ന്!.....
-------------
*^#@!:"+_(%$#****
-------------
--
-------------
--
-------------
--
-------------
--
ങേഹ്..????
ഇവിടെ കൂടി നിന്നവരൊക്കെ ഇത്ര പെട്ടന്ന് ഇതെവിടെ മറഞ്ഞു!!!!!!!
-------------
****************************************************************
-------------
(( ബ്ലോഗര്‍മാരുടെ ചോദ്യങ്ങള്‍ "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് "നടത്തിയ മെംബേഴ്സ് ചാറ്റില്‍ ലേഖകനോട് ചോദിച്ചത്.))
-------------


57 Responses to "തല്ലിപ്പൊളി ബ്ലോഗ്ഗ് അവാര്‍ഡ് 2010"
Ismail Chemmad said...

ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ താമസിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സിലായത്‌
ഹമ്പട കള്ളാ ......... ഇങ്ങിനെയും ഒരു പോസ്റ്റ്‌ ഉണ്ടാക്കിയല്ലേ


Sunday, January 2, 2011 at 3:06:00 PM GMT+3
ayyopavam said...

അയ്യോപാവം വിവേകി അല്ലാത്തതിനാല്‍ ഇങ്ങനെ ചിരിക്കുന്നു ഹി ഹി ഹി


Sunday, January 2, 2011 at 3:24:00 PM GMT+3
Unknown said...

അമ്പട പുളുസൂ..കൊള്ളാം നൌഷാദ് ഭായ്..


Sunday, January 2, 2011 at 3:37:00 PM GMT+3
Noushad Koodaranhi said...

ഇങ്ങിനെയാണ്‌ പ്രതിഭയുടെ വിരല്‍ സ്പര്‍ശം നാം തൊട്ടു അനുഭവിക്കുന്നത് .
മഹത്തരം എന്നല്ലാതെ എന്ത് പറയേണ്ടു ഞാന്‍...?


Sunday, January 2, 2011 at 3:43:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

തല്ലുകൊള്ളല്‍ സ്ഥിരം പരിപാടി ആക്കിയിരിക്കുവാ അല്ലെ..??!!
പുതുവത്സരാശംസകള്‍ ഇക്ക.


Sunday, January 2, 2011 at 3:48:00 PM GMT+3
jayanEvoor said...

കൊള്ളാം!
നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. നാട്ടിലുണ്ടെങ്കിൽ / കഴിയുമെങ്കിൽ എല്ലാവരും പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/


Sunday, January 2, 2011 at 4:01:00 PM GMT+3
Elayoden said...

നൌഷാദ് അകമ്പാടം: ഇതൊരു ഒടുക്കത്തെ വര തന്നെയാട്ടോ.. വരയും അതിനെ വെല്ലുന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ തല്ലിപൊളി അവാര്‍ഡും എല്ലാം ഒന്നിനൊന്നു മിച്ചം.. ഒരു ചെറിയ തിരുത്തോടെ / താങ്കളോടുള്ള വിയോജനകുറിപ്പോടെ ഞാനിതു അവസാനിപ്പിക്കട്ടെ..

"ദൈവമേ ബൂലോകത്ത് ഇങ്ങനേയും വരക്കാരുണ്ടോ !!" ആശംസകള്‍.

"പേരെടുക്കാന്‍ ശ്രമിച്ചതിനേയും അവാര്‍ഡ് കമ്മറ്റി പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍ കാര്‍ട്ടൂണിന്റെ മികവല്ല മറിച്ച് പ്രസിദ്ധരുടെ കാര്‍ട്ടൂണ്‍ വരച്ച് ചുളുവില്‍ കമന്റും ഫോള്ളോവേഴ്സും നേടിയെടുക്കാനുള്ള ഇയാളുടെ വക്രബുദ്ധിക്കാണു ഈ അവാര്‍ഡ് എന്ന് ജൂറി പ്രത്യേകം അറിയിച്ചു. "ദൈവമേ ബൂലോകത്ത് ഇങ്ങനേയും ബ്ലോഗ്ഗര്‍മാരുണ്ടോ!!" എന്ന് ഒരു വനിതാ ജ്യൂറി അംഗം അല്‍ഭുതം പൂണ്ടപ്പോള്‍ ഈ വേലയൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല എന്ന് മാത്രം താന്‍ ധരിക്കണ്ട എന്നൊരു മുന്നറിയിപ്പും ഒരു ജ്യൂറി അംഗം നല്‍കിയത് സദസ്സില്‍ നീണ്ട ആരവം ഉയര്‍ത്തി."


Sunday, January 2, 2011 at 4:05:00 PM GMT+3
Arun Kumar Pillai said...

നിങ്ങള് ഒടുക്കത്തെ സംഭവം ആണട്ടോ... 'അഹംഭാവം' ഇക്കാ സോറി അകമ്പാടം ഇക്കാ,ശരിക്കും ചിരിപ്പിച്ചു... ഇമ്തിയാസിനു ഈ ബുദ്ധി പോയില്ലല്ലോ,ഇങ്ങനെ ഒരു പോസ്റ്റെ .... ഹ ഹ...!!!


Sunday, January 2, 2011 at 4:43:00 PM GMT+3
ഐക്കരപ്പടിയന്‍ said...

എന്റെ രണ്ടു ചോദ്യം കൂടി:
ഈ വരച്ചവരെ തന്നെ വരക്കാതെ എന്നെപോലുള്ള സുന്ദരന്മാരെയും സുന്ദരികളെയും ഇടയ്ക്കു വരചൂടെ..താങ്കളേക്കാള്‍ സുന്ദരന്മാരോടുള്ള അസൂയയാണോ ഇതിനു കാരണം..?
കഥാപാത്രങ്ങള്ളെ എല്ലാവരെയും ഊര വേദന വന്ന വല്യപ്പനെ പോലെ നിര്‍ത്തി വരച്ചത് അവരുടെ ശിഷ്ട്ട ജീവിതത്തെ ബാധിക്കുമെന്ന് അറിഞ്ഞു കൊണ്ടല്ലേ...

അകമ്പാടം സര്‍, കലക്കി കേട്ടോ...വരയോടൊപ്പം ആദ്യം പയസമായി തമാശയും പിന്നെ സദ്യയായ് കുറച്ചു കാര്യവും വായിച്ചു കഴിഞ്ഞത് അറിഞ്ഞതേയില്ല....പത്തുമാസം പ്രായമായ ഈ ബ്ലോഗിന്റെ കടിഞ്ഞൂന്‍ പ്രസവം പോലും എത്ര നന്നായിട്ടുണ്ട്....സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയില്ലെങ്കിലും തല്ലിപ്പോളിക്ക് ഒരു അവാര്‍ഡ് കിട്ടിയതിനു ആശംസകള്‍..!


Sunday, January 2, 2011 at 5:42:00 PM GMT+3
അനീസ said...

തല്ലിപൊളി അവാര്‍ഡ്‌ കൊടുക്കുന്ന ജൂറി മെംബേര്‍സ് ന്റെ ശ്രദ്ധയ്ക്ക് "നിങ്ങള്‍ ഈ അവാര്‍ഡു ദാനം തുടര്‍ന്നാല്‍ വരും കാലങ്ങളില്‍ "എന്റെ വര" വീണ്ടും തല്ലിപൊളി ആവാന്‍ സാധ്യത ഉള്ളത് കൊണ്ട് ഈ അവാര്‍ഡ്‌ ബഹിഷ്കരിക്കുക"


Sunday, January 2, 2011 at 5:47:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

'വിശന്നാല്‍ 'വരയന്'‍ പുലി വരയും തിന്നും'
കേമമല്ല കെങ്കേമമായി..
നല്ല ഒരു കീഴ്വണക്കമാണിത്..
അമ്പട വമ്പാ അകമ്പാടാ..
ഗോളല്ല കോള് തന്നെ അടിച്ചു!


Sunday, January 2, 2011 at 6:07:00 PM GMT+3
Anonymous said...

അടുത്ത വര്‍ഷം മുതല്‍ ‘ബ്ലോഗോശിരോമണി‘ എന്ന അവാര്‍ഡ് തുടങ്ങണം എന്ന ഒരു അപേക്ഷയുണ്ട്. www.shiro-mani.blogspot.com


Sunday, January 2, 2011 at 6:13:00 PM GMT+3
Noushad Vadakkel said...

അകംപാടംജി ...ഇതെന്തൊരു വിസ്മയം ....:) .ഇതെന്തൊരു ഭാവനാശാലിയായ മനുഷ്യന്‍ ....
ഒരിക്കല്‍ കൂടി ഉറപ്പിച്ചു ....അകമ്പാടം ലേറ്റായി വന്താലും ലേറ്റസ്റായി വന്തിടും ....സൂപ്പെര്‍ ....:)


Sunday, January 2, 2011 at 7:33:00 PM GMT+3
Prinsad said...

ഒടുക്കത്തെ വരയിലെ വരികളും വരകളും നന്നായി... സത്യം പറഞ്ഞാല്‍ ജോലികഴിഞ്ഞ് വന്ന ഒരു ഒടുക്കത്തമൂഡ് മാറി ഇപ്പോള്‍ കൂ‍ൂ‍ൂ‍ൂ‍ൂ‍ൂള്‍ ആന്റ് റിലാക്സ്ഡ്... ഇതല്ലാതെ പിന്നെയെന്താ വേണ്ടത് അല്ലേ...


Sunday, January 2, 2011 at 7:36:00 PM GMT+3
ആചാര്യന്‍ said...

അതാണ്‌ പറഞ്ഞത് വരക്കെണ്ടാവാന്‍ വരയ്ക്കണം ..എഴുതെണ്ടാവാന്‍ എഴുതണം..എന്ന് .. .അകമ്പാടം വളരെ നന്നായി ..എന്റെ ജീവിതത്തിലെ വളരെ നല്ലോ രു കാലം ആണ് ഇത് എന്ന് ഞാന്‍ പറയും.നിങ്ങളെപ്പോലെയുള്ള അനേകം നല്ല സുഹുര്തുക്കള്‍....ഈ ബ്ലോകുലകത്തിലേക്ക് എന്നെ ക്കൂടി കൊണ്ട് വന്ന എന്റെ അനിയന്‍ അഭി അബ്ബാസ്‌ (കൊച്ചന്ന)നോട് വളരെ നന്ദിയും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ആകില്ലായിരുന്നല്ലോ...


Sunday, January 2, 2011 at 7:40:00 PM GMT+3
ajith said...

ഹ ഹ ഹ.... ബാക്കി പിന്നെ


Sunday, January 2, 2011 at 8:06:00 PM GMT+3
നാമൂസ് said...

വളരെ ഗൌരവതരമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് അതിന്‍റെ ഗൌരവം ഒട്ടും ചോര്‍ന്നു പോകാതെ അതിനോട് നീതി പുലര്‍ത്തി തന്നെയും കുറിച്ച് വെച്ച ഈ കാണപ്പെട്ട വാക്കുകള്‍ക്കുടമയെ... ആദ്യമേ അഭിനന്ദിക്കുന്നു. കൂടെ, നാട്ടിലെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ വക്താവായി ഒന്ന് വിലസാനുള്ള എല്ലാ ചാണക്യ സൂത്രവും താങ്കളില്‍ കാണുന്നു. എന്തെ, ഒരു കൈ നോക്കുന്നോ..?


Sunday, January 2, 2011 at 8:24:00 PM GMT+3
MOIDEEN ANGADIMUGAR said...

കൊള്ളാം. ഉത്തരങ്ങൾ


Sunday, January 2, 2011 at 8:28:00 PM GMT+3
A said...

ഇത് അമ്പരപ്പിക്കുന്ന പ്രകടനമായി നൌഷാദ്. തീര്‍ത്തും വ്യത്യസ്തവും വ്യതിരിക്തവുമായ അവതരണം. സസ്പെന്‍സ് നില നിര്‍ത്തി തന്നെ വായിപ്പിച്ചു. ഒരു ശ്രീനി ടച്ചില്‍ കാര്യങ്ങള്‍ ഭംഗിയായി രസകരമായി പറഞ്ഞു. a completely different reading.


Sunday, January 2, 2011 at 8:57:00 PM GMT+3
ishaqh ഇസ്‌ഹാക് said...

ആദ്യാവസാനം വായിച്ചു
അത്യുഗ്രന്‍
തല്ലിപ്പൊളിയല്ല,ഒരടിപൊളി അവാര്‍ഡ് തന്നെ തരാവട്ടേ
ആശംസകള്‍
നല്ലവര്‍ഷമാവട്ടെ 2011


Sunday, January 2, 2011 at 9:28:00 PM GMT+3
Vayady said...

എന്താ ഹംസേ, ഈ നൗഷാദ് നന്നാവാത്തേ? ദേ, പുതുവര്‍ഷമായിട്ട് വീണ്ടും തരികിടയുമായി പൂര്‍‌വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു!
---------------------------------
*താങ്കളുടെ ജീവിതത്തില്‍ പരിചയമുള്ള ഏറ്റവും നല്ല ആള്‍ ആരാണ്?
"എന്റെ ഭാര്യ"

ന്യൂ ഇയറായിട്ട് ഇങ്ങിനെ കല്ലുവെച്ച നുണ പറയല്ലേ നൗഷാദേ. അപ്പോള്‍ ബീ. പി (ഭാര്യയേ പേടി) യുണ്ടല്ലേ? കഷ്ടം. ഹിഹിഹി
-------------------------------------------------------------
താങ്കള്ക്കിഷ്ടപ്പെട്ട ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ?
ഒരുപാടുണ്ട് എന്നാലും പെട്ടന്ന് മനസ്സിലേക്ക് വന്നത് തന്നെ കൊടുക്കാം..
അക്ബര്‍ സാഹിബ് ചാലിയാര്‍.

തീര്‍ച്ചയായും അക്ബറിന്റെ പോസ്റ്റുകള്‍ എനിക്കും വളരെയിഷ്ടമാണ്‌. പറയാതിരിക്കാന്‍ ആകില്ല ഈ പോസ്റ്റും കലക്കിട്ടോ.


Sunday, January 2, 2011 at 9:43:00 PM GMT+3
വിരല്‍ത്തുമ്പ് said...

അകമ്പാടം എന്നെ പഞ്ചറാക്കി.... ഞാന്‍ ഇപ്പൊ കട്ടപ്പുറത്ത്..... ഒരു സുഖച്ചികത്സക്ക് ശേഷം കാണാം.......


Sunday, January 2, 2011 at 10:27:00 PM GMT+3
Akbar said...

2010 ലെ തല്ലിപ്പൊളി ബ്ലോഗിനുള്ള അവാര്‍ഡ് വാങ്ങിയ നൌഷാദ് അകംപാടത്തിനെ 2008 മുതല്‍ ഏറ്റവും വലിയ ജനദ്രോഹ ബ്ലോഗിനുള്ള അവാര്‍ഡ് സ്ഥിരമായി വാങ്ങിക്കൊണ്ടിരിക്കുന്ന ഞാന്‍ അഭിനന്ദിക്കുന്നു.


Sunday, January 2, 2011 at 10:39:00 PM GMT+3
faisu madeena said...

ഹൊ...സന്തോഷായി അകമ്പാടം ...സന്തോഷായി ...എനിക്കപ്പഴെ തോന്നിയിരുന്നു ..എന്തോ ഒരു ഗുലുമാല്‍ ഒപ്പിക്കാനുള്ള പരിപാടി ആണ് എന്ന് ...


ഉത്തരങ്ങള്‍ കലക്കി ....താങ്ക്സ് ...


Sunday, January 2, 2011 at 11:26:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

കുശുമ്പോ...എനിക്കോ...!
ഇതുപോലെ വരയിലും,വരിയിലും മികച്ച്നിന്ന് ...
എന്നും ബുലോഗത്തിലെ കുലദ്രോഹിപ്പട്ടം എവറോളിങ്ങ് ട്രോഫിയായി കൊണ്ടുനടക്കുവാൻ തന്നെയാണല്ലേ പരിപാടി..
ഒപ്പം മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ തലതൊട്ടപ്പന്മാരെയെല്ലാം നന്നായി സുഖിപ്പിച്ചതും ഇഷ്ട്ടപ്പെട്ടു കേട്ടൊ നൌഷാദ്.
പിന്നെ
എന്റെ പ്രിയ മിത്രമേ , താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.


Monday, January 3, 2011 at 3:55:00 AM GMT+3
Riyas Aboobacker said...

എന്തെഴുതാനിഷ്ടാ ഇതു??? ദേ... ഞാന്‍ ബ്ലോഗെഴുത്ത് തന്നെ നിറുത്തി.... ഇതാ എന്‍റെ പാസ്സ്‌വേര്‍ഡ്‌ ഉം യൂസര്‍ നൈമും...


Monday, January 3, 2011 at 8:21:00 AM GMT+3
അസീസ്‌ said...

നൗഷാദ്‌ ഭായ് വരയും പോസ്റ്റും സൂപ്പര്‍ .


Monday, January 3, 2011 at 8:41:00 AM GMT+3
Jishad Cronic said...

ഹും... പുലിക്കുട്ടി... ഇരിക്കട്ടെ ഒരു കുതിരപ്പവന്‍..


Monday, January 3, 2011 at 8:46:00 AM GMT+3
Unknown said...

അത് നന്നായി, അടുത്ത വര്‍ഷത്തെലേക്ക് ഒരു കൈ നോക്കാം.

പുതുവല്‍സര ചിന്തകള്‍
ഒരു പക്ഷെ നേരത്തെ തമാശയായി പറഞ്ഞ കാര്യം ഗൌരവമായി ചിന്തിക്കാം, ഓരോ തവണ ക്രൂഡോയിലിനു വിലകൂടുംബോഴും, കേരളത്തില്‍ മദ്യത്തിന്റെ വില കൂട്ടി, പെട്രോള്‍ & ഡിസലും വില പിടിച്ചു നിര്‍ത്തുക. സര്‍കാരിന്റെ ടാക്സ്‌ ചോരുന്നില്ല, ഒരു പക്ഷെ ഇപ്പൊ കിട്ടുനതിനെക്കളും കൂടുതല്‍ സര്കരിലേക്ക് കിട്ടുകയും ചെയ്യും


Monday, January 3, 2011 at 9:44:00 AM GMT+3
Naushu said...

കൊള്ളാം....


Monday, January 3, 2011 at 10:13:00 AM GMT+3
Noushad Kuniyil said...

creativityയെ എങ്ങിനെ വിശദീകരിക്കാം എന്ന ചോദ്യത്തിന് നൌഷാദ് സാബിന്‍റെ ഈ പോസ്റ്റ്‌ എന്ന് ഉത്തരം പറഞ്ഞാല്‍ അതിന് ഫുള്‍ മാര്‍ക്ക് ലഭിക്കുമെന്നുറപ്പ്. സാമ്പ്രദായികമായ ബ്ലോഗെഴുത്ത് രീതിയില്‍ നിന്നും സുന്ദരമായൊരു മാറി നടത്തമാണിത്. എഴുത്തിന്‍റെ ഒരു 2011 സ്റ്റയില്‍! ഒരു 916 ഗുണനിലവാരമുള്ള രചനാ പാടവം! സലാം Pottengal വിലയിരുത്തിയപോലെ , ആവിഷ്കരണത്തിലെ ഈ 'ശ്രീനി ടച്ച്' (ഈ രചനയെ വിലയിരുത്തുവാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ വിശേഷണമാണിത്) വ്യത്യസ്തമായൊരു വായനാനുഭവം നല്‍കി. എന്റെ ചെറുപ്പത്തില്‍ മലയാളത്തിലെ ബാല പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അകമ്പാടത്തിന്റെ എഴുത്തും വരയും ഓര്‍മയുടെ അകം പാടത്ത് പച്ചപിടിച്ചു നില്‍പ്പുണ്ട്.

ഒരു കാര്ട്ടൂനിസ്ട്ടിന്റെ സ്വതസിദ്ധമായ നര്‍മ്മബോധവും, ആത്മ പരിഹാസവും നിറഞ്ഞ 'ഇന്ട്രോ' ക്കു ശേഷം ഇന്റര്‍വ്യൂവില്‍ എത്തുമ്പോള്‍ സൂക്ഷ്മമായ നിരീക്ഷണപാടവമുള്ള, വ്യക്തമായ നിലപാടുകളുള്ള, അവയില്‍ അതിശയിപ്പിക്കുന്ന സത്യസന്ധത പുലര്‍ത്തുന്ന ഗൌരവമുള്ളൊരു പ്രതിഭയായി വേഷംമാറുന്ന അകമ്പാടത്തിന്റെ ഓരോ വാക്കുകളും അമൂല്യങ്ങളാണ്; വീണ്ടും വീണ്ടും വായന ആവശ്യപെടുന്നവയാണ്. എഴുത്തിലും, വരയിലുമുള്ള തന്‍റെ ആഴത്തിലുള്ള അറിവുകള്‍ വിനയാന്വിതനായി പങ്കു വെക്കുന്നു നൌഷാദ്. അഭിമുഖത്തില്‍ ഗൌരവക്കാരന്റെ മുഖാവരണം അണിയുമ്പോഴും, പലപ്പോഴും അദ്ദേഹത്തിന്റെ 'ഫലിത ബിന്ദുക്കള്‍' പുറത്തേക്ക് എത്തി നോക്കുന്നുണ്ട്. മദനന്‍ മാഷ്‌ ആര്‍ട്ട് എഡിറ്റര്‍ ആയി തിരശീലക്കു പിന്നില്‍ നില്‍ക്കുന്ന മാതൃഭൂമിയില്‍ തന്‍റെ വരനൈപുണ്യം കൊണ്ട് വായനക്കാരെ അല്ഭുതപ്പെടുത്ത്താറുള്ള കെ. ഷെരീഫിനെ വിലയിരുത്തുമ്പോള്‍ ബെന്‍യാമീന്റെ നോവലിന്റെ കവര്‍ പേജിനു ഷെരീഫ് വരച്ച ചിത്രത്തെയും ഒര്മിച്ച്ചെടുക്കുന്നു, അദ്ദേഹം. ചോദ്യത്തിനുള്ള ഓരോ മറുപടിയിലും അദ്ദേഹം പുലരത്തുന്ന സൂക്ഷ്മത 'ഗൌരവക്കാരനായൊരു സരസനെ' നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. അഭിനന്ദനങ്ങള്‍ നൌഷാദ് സാബ്. Keep it up


Monday, January 3, 2011 at 10:15:00 AM GMT+3
അശ്രഫ് ഉണ്ണീന്‍ said...

നൌഷാദ് ഭായ്... നിങ്ങളുടെ വരയും കുറിയും ഫലിതവും എല്ലാം പെരുത്ത് ഇഷ്ടപ്പെട്ടു.. നിങ്ങളുടെ അകം - പാടമല്ല നല്ല വിളകലുള്ള ഒരു പറമ്പ് തന്നെയാണ് - ബഷീര്‍ വള്ളികുന്നിന്റെ മാനേജര്‍ പ്രോമോട്ടെര്‍ എല്ലാം ആയിരുന്നു ഞാന്‍ ... അദ്ധേഹത്തെ ഇട്ട് വല്ലാതെ തട്ടിയാല്‍ എനിക്ക് ... .... ...... ........ ... ഹേയ് ഒന്നുമില്ല... ഇപ്പോള്‍ SUPERMAN ആയ സ്ഥിതിക് ഒറ്റക് നോക്കികോളും. എന്തായാലും ആണ്ടില്‍ ഒന്നോ രണ്ടോ പോസ്റ്റ്‌ അടിക്കുന്നവര്‍ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ എന്നെയും പരിഗണിക്കണേ...


Monday, January 3, 2011 at 11:22:00 AM GMT+3
ഭായി said...

ഉത്തരങൾ പലതും ചിരിപ്പിച്ചു :)
വരയും നന്നായി!


Monday, January 3, 2011 at 12:21:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹോ!!!!
ഈ തലവരയുടെ പോസ്റ്റുകള്‍ വായിക്കുന്ന
ഞങ്ങളുടെയൊരു തലേവര നോക്കണേ...
കലികാലം.അല്ലാണ്ടെന്താ ഇപ്പ പറയാ...?

പഴയ പോലെ തന്നെ മനോഹരമായിരിക്കുന്നു.
പഴയ പോസ്റ്റുകളൊക്കെ പോയി വായിക്കട്ടെ..
എന്നാ പിന്നെ ഞാനങ്ങോട്ട്....


Monday, January 3, 2011 at 12:47:00 PM GMT+3
ഹംസ said...

വായാടി ചോദിച്ചു .. “എന്താ ഹംസേ, ഈ നൗഷാദ് നന്നാവാത്തേ?”
ഉത്തരം: “ചൊല്ലിക്കൊട് , തല്ലിക്കൊട്.., തള്ളിക്കള..” എന്നാണല്ലോ പഴഞ്ചൊല്ല് ഇപ്പോള്‍ രണ്ടാമത്തെ പരീക്ഷണത്തിലാണ് തല്ലികൊണ്ടിരിക്കുന്നു.. ബ്ലോഗേഴ്സും ,, നാട്ടുകാരും എല്ലാം കൂടി.. ഇതില്‍ മിക്കവാറും നന്നാവും വായാടി.. ഇനിയും പല കൈകള്‍ മേല് വീഴാനുണ്ട് അതുകൂടി കിട്ടി കഴിഞ്ഞാല്‍ നൌഷാദ് എപ്പോ നന്നായി എന്ന് ചോദിച്ചാല്‍ മതി...

നൌഷാദെ പഹയാ... ഞാന്‍ പറഞ്ഞിട്ടില്ലെ പോസ്റ്റിട്ടാല്‍ ഉടന്‍ എനിക്ക് ലിങ്ക് മെയില്‍ അയക്കണം എന്ന് ... ഇതിപ്പോ എത്ര പേരുടെ അടിയില്‍ ഇരിക്കാനാ എനിക്ക് യോഗം ....


ചോദ്യങ്ങള്‍ പലതും കുറിക്ക് കൊള്ളുന്നതായിട്ടും അതിവിദഗ്ദമായി തന്നെ അതിനുത്തരം കൊടുത്ത നൌഷാദിനു അഭിനന്ദനം .. പിന്നെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഞങ്ങളെ എല്ലാം പരാചയപ്പെടുത്തി ഈ അവാര്‍ഡ് കരസ്ഥമാക്കിയതില്‍ അതികഠിനമായ ദേഷ്യത്തോടെ പല്ലിറുമ്മികൊണ്ട് പുറത്തേക്ക് ചിരിച്ച് ഒരു വലിയ ചെറിയ അഭിനന്ദനവും.....


ഫിറോസ് സൈദയുടെ ഒരു ചോദ്യം ഞാന്‍ വീണ്ടും ഇവിടെ ആവര്‍ത്തിക്കുകയാണു.. ശരിയായ ഉത്തരം പറയണം നൌഷാദ് തന്നെ വേണമെന്നില്ല ആര്‍ക്കും ഉത്തരം പറയാം ... ചോദ്യം താഴെ

>>>*സ്ത്രീബ്ലോഗര്‍മാരെ കയ്യും കാലും നീട്ടി സ്വീകരിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും...
ബാക്കിയുള്ള എഴുതുന്ന പുരുഷബ്ലോഗര്‍മാര്‍ എല്ലാം വെറും മണകുണാഞ്ഞന്‍മ്മാര്‍ ആണെന്നുമുള്ള സീനിയര്‍ ബ്ലോഗര്‍മാരുടെ കിരാത മനോഭാവത്തോടു താങ്കള്‍ യോജിക്കുന്നുണ്ടോ ??.....<<

ഉണ്ടോ ഇങ്ങനെ ? ( “ഹേയ് ഇല്ലേ ഇല്ല ... ഇനി ഉണ്ടോ ?” :ആത്മഗതം )


Monday, January 3, 2011 at 1:03:00 PM GMT+3
Umesh Pilicode said...

കൊള്ളാം..


Monday, January 3, 2011 at 1:04:00 PM GMT+3
mukthaRionism said...

ഞാനൊന്നും ചോദിച്ചില്ലെന്നതു ശരിയാണ്.
പക്ഷേ, ഇനിയത്തെ പോസ്റ്റിലെങ്കിലും എന്റെ ബ്ലോഗ് ലിങ്കും കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നൗഷാദ്, അകമ്പാടത്തുവരുമ്പോള്‍ ഞാനൊന്നു വന്നു കാണും!
പറഞ്ഞേക്കാം...ഏതായാലും
ചോദ്യങ്ങളും ഉത്തരങ്ങളും
നന്നായി.


Monday, January 3, 2011 at 1:51:00 PM GMT+3
Unknown said...

:)


Monday, January 3, 2011 at 2:15:00 PM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എനിക്ക് വരക്കാന്‍ കഴിവുണ്ടായിരുന്നേല്‍ എല്ലാ ബ്ലോഗര്‍മാരെയും വരച്ചു നാണം കേടുത്തിയേനെ..അസൂയപ്പെടുവാനല്ലാതെ എന്ത് ചെയ്യാന്‍!
(ഗ്രൂപ്പില്‍ ഇടക്കൊന്നു വന്നു നോക്കും എല്ലാരും സുഖമായിരിക്കുന്നു എന്ന് കണ്ടു തിരിചു പോരും. ഞാന്‍ ഇല്ലാത്ത സമയം നോക്കി അഭിമുഖം നടന്നു അല്ലേ?സാരമില്ല എനിക്ക് കുറെ ചോദ്യം ചോദിക്കാനുണ്ടായിരുന്നു. ഇനി പിന്നെയാവാം).


Monday, January 3, 2011 at 2:26:00 PM GMT+3
HAINA said...

വരക്കുകയാണങ്കിൽ ഇങ്ങിനെവേണം,എഴുതുകയാണങ്കിലും...


Monday, January 3, 2011 at 2:36:00 PM GMT+3
ManzoorAluvila said...

എഴുത്തും വരയും ഇഷ്ടമായ് നൗഷാദ് ഭായ്

പുതുവത്സരാശംസകൾ


Monday, January 3, 2011 at 4:16:00 PM GMT+3
Noushad Vadakkel said...

അകംപാടതിനോടുള്ള ചോദ്യങ്ങള്‍ ബാക്കിയുള്ളവര്‍ക്ക് തീര്‍ച്ചയായും ചോദിക്കാന്‍ അവസരമുണ്ട് ദാ ഇത് വഴി വന്നോളൂ ...ബ്ലോഗേഴ്സ് ചാറ്റ് - Noushad Akampadam

(അകമ്പാടം സാറിനു പോസ്റ്റ്‌ ഒന്ന് കൂടി അപ്ഡേറ്റ് ചെയ്യേണ്ടി വന്നേക്കും എന്നാ ഒരു ബുദ്ധിമുട്ടേ കാണുന്നുള്ളൂ ... മറുപടി കിട്ടാത്തത് കൊണ്ടും പലരും ചോദ്യങ്ങള്‍ ചോദ്ച്ചില്ല എന്നാണു മനസ്സിലാകുന്നത്‌ )


Monday, January 3, 2011 at 4:52:00 PM GMT+3
റശീദ് പുന്നശ്ശേരി said...

സംഗതി കൊള്ളാം
ഗ്രൂപ്പുണ്ടാക്കി
അതിന്റെ നേതാവായി
ഇന്റര്‍വ്യു ഉണ്ടാക്കി
അത് പോസ്റ്റാകി അല്ലെ
അന്ന് ഞാനും ഒന്ന്‍ എത്തി നോക്കിയിരുന്നു
ആപ്പീസ്സിലായതിനാല് ഒന്നും ചോദിക്കാന്‍ പറ്റിയില്ല
സ്വാറി
നന്മകള്‍


Monday, January 3, 2011 at 7:10:00 PM GMT+3
പട്ടേപ്പാടം റാംജി said...

ചോദ്യവും ഉത്തരവും കൊള്ളാം.
ആശംസകള്‍.


Monday, January 3, 2011 at 9:18:00 PM GMT+3
റാണിപ്രിയ said...

നൌഷാദ് ബായ് ജുറി അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും
അവാര്‍ഡ് അടിച്ചു മാറ്റിയതില്‍ എനിക്ക് പ്രതിഷേധം ഉണ്ട് ആ അവാര്‍ഡ് ഇത്തവണ
ഒരു സ്ത്രീ ബ്ലോഗര്‍ക്ക് കിട്ടേണ്ടതാണെന്നും അത് ദേവൂട്ടിക്കാണെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍
നിന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു 50 % സ്ത്രീസം‌വരണം ഉള്ള നാട്ടില്‍ ഒരു പുരുഷ മേല്‍കോയ്മ
ഇവിടെയും ജൂറി കാണിച്ചതില്‍ എനിക്ക് സങ്കടം ഉണ്ട് എങ്കിലും അഭിനന്ദനങ്ങള്‍.....


Tuesday, January 4, 2011 at 6:59:00 AM GMT+3
Jikkumon - Thattukadablog.com said...

;-)


Tuesday, January 4, 2011 at 9:16:00 AM GMT+3
Basheer Vallikkunnu said...

പത്തുമാസം കൊണ്ട് ഇരുനൂറു ഫോല്ലോവേര്സ്.. ലോകം മുഴുക്കെ കാര്‍ട്ടൂണ്‍ ഫാന്‍സുകാര്‍.. ഇക്കണക്കിനു പോയാല്‍ ബെര്‍ളിയും ബഷീറുമൊക്കെ തെണ്ടിപ്പോകും എന്നുറപ്പ്..


Tuesday, January 4, 2011 at 10:09:00 AM GMT+3
കുഞ്ഞൂസ് (Kunjuss) said...

എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാത്തതിനാല്‍ ഞാന്‍ ഈ പോസ്റ്റ്‌ ബഹിഷ്ക്കരിക്കുന്നു.
ഒപ്പ്


Wednesday, January 5, 2011 at 3:42:00 AM GMT+3
Unknown said...

ആശാനെ വര കണ്ടിട്ട് കൊതിയാവുന്നു എന്നെയുടെ വരയ്ക്കാമോ ഇത് പോലെ . വരച്ചാലും ഇല്ലേലും ഞാന്‍ വെട്ടിത്തുറന്നു പറയുവാ ദേഷ്യപെടരുത് - ബ്ലോഗും പോസ്റ്റും സൂപര്‍


Wednesday, January 5, 2011 at 7:25:00 PM GMT+3
lekshmi. lachu said...

കൊള്ളാം..


Wednesday, January 5, 2011 at 11:04:00 PM GMT+3
yousufpa said...

നൗഷാദ് അകമ്പാട്ം സിന്ദാബാദ്..


Thursday, January 6, 2011 at 7:28:00 AM GMT+3
Naseef U Areacode said...

നന്നായി , രസകരമായി എന്നൊന്നും പറയേണ്ടകാര്യമുണ്ടെന്ന് തോന്നുന്നില്ല....
പോസ്റ്റിടുമ്പോള്‍ അതൊന്നു മെയില്‍ ചെയ്യു നൗഷാദ് ഭായ്...
കൂടുതല്‍ കൂടുതല്‍ ഇനിയും ഇനിയും ഉഗ്രന്‍ പോസ്റ്റുകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു....


Friday, January 7, 2011 at 1:19:00 AM GMT+3
വഴിപോക്കന്‍ | YK said...

മിനിഞ്ഞാന്ന് പത്രം വായിച്ചപ്പോഴാ ഇങ്ങനെ ഒരു അവാര്‍ഡ് കൊടുത്ത വിവരം അറിഞ്ഞത് :) അടുത്ത വര്‍ഷവും ഇത് നില നിര്‍ത്തണം


Wednesday, January 12, 2011 at 4:13:00 AM GMT+3
അനസ് വി എം said...

നന്നായി,

എനികിഷ്ടായി. ഇനിയും ഇതു വഴി വരാം


Sunday, January 23, 2011 at 5:15:00 PM GMT+3
ഹാക്കര്‍ said...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/


Monday, January 24, 2011 at 8:26:00 AM GMT+3
സാബിബാവ said...

വരയും പോസ്റ്റും നന്നായി ഉത്തരങ്ങള്‍ ശക്തിയോടെ ..
നന്മകള്‍ വര്‍ഷിക്കട്ടെ ...


Saturday, February 12, 2011 at 5:50:00 PM GMT+3
CKLatheef said...

:)


Sunday, February 27, 2011 at 7:44:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors