പ്രിയപ്പെട്ട വായനക്കാരേ,
മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി ബ്ലോഗിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന്
"എന്റെ വര" അര്‍ഹമായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ !
ബൂലോകത്തെ നവാഗതര്‍ക്ക് പ്രോല്‍സാഹനാര്‍ത്ഥം മുതല്‍ നല്‍കി തുടങ്ങുന്ന ഈ അവാര്‍ഡ് ബ്ലോഗ്ഗുകളിലെ പോസ്റ്റുകള്‍ക്ക് വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍, ഈ മെയില്‍ വഴി ബ്ലോഗ് അഡ്മിനിസ്റ്ററേറ്റര്‍ക്ക് ലഭിച്ച തെറിവിളികള്‍, ബ്ലോഗിനെ കുറിച്ച് ഗൂഗിള്‍ കമ്പനിക്ക് ലഭിച്ച പരാതികള്‍,ദിനേനയും മൊത്തത്തിലുമുള്ള ഏറ്റവും കുറഞ്ഞ വിസിറ്റേഴ്സിന്റെ എണ്ണം, ബ്ലോഗ്ഗ് ഫോള്ളോവേഴ്സിന്റെ ഏറ്റവുംകുറഞ്ഞ എണ്ണം തുടങ്ങി വിവിധ മേഖലകളെ പരിഗണിച്ചതില്‍ എല്ലാ വിഭാഗത്തിലും മികച്ച പ്രകടനവുമായി "എന്റെ വര" ഈ അസുലഭ നേട്ടം കൈവരിക്കുകയായിരുന്നു എന്ന് അഭിമാനപൂര്‍വ്വം ഞങ്ങള്‍ സാക്‌ഷ്യപ്പെടുത്തട്ടെ!
മലയാള ഭാഷയിലുള്ള തികഞ്ഞ അജ്ഞത,കാമ്പില്ലാത്ത,നിലവാരമില്ലാത്ത തികച്ചും വിരസമായ പോസ്റ്റുകള്‍,അര്‍ത്ഥ ഭേദമറിയാത്ത അനുചിതമായ അനവസരത്തിലുള്ള ഭാഷാ പ്രയോഗങ്ങള്‍, സെല്‍ഫ് കാര്‍ട്ടൂണ്‍ /കാരിക്കേച്ചര്‍ എന്ന പേരില്‍ ചില പ്രശസ്ത ബ്ലോഗ്ഗര്‍മാര്‍ക്കെതിരെ വൃഥാവില്‍ നടത്തിയ ഒളിയമ്പുകള്‍ തുടങ്ങി ഈ ബ്ലോഗ്ഗിന്റെ മേന്മകള്‍ നിസ്തുലമാനെന്ന് ജഡ്ജിങ് കമ്മറ്റി ചൂണ്ടിക്കാട്ടി.
മലയാള ബൂലോകത്ത് ഒരു ബ്ലോഗ്ഗറും സഞ്ചരിച്ചിട്ടില്ലാത്ത അനേകം വഴികളിലൂടെ സഞ്ചരിച്ച് ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മറ്റു ബ്ലോഗ്ഗേഴ്സിന്റേയും വായനക്കാരുടേയും കണ്ണില്‍ കരടായി മാറാന്‍ ഈ ബ്ലോഗ്ഗിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമായ കാര്യം തന്നെയെന്ന് ജഡ്ജിങ് കമ്മറ്റി എടുത്ത് പറയുകയുണ്ടായി.
അവസാന റൗണ്ടില്‍ വന്ന മറ്റു ഒന്‍പതു ബ്ലോഗ്ഗുകളും നിലവാരത്തിന്റെ കാര്യത്തില്‍ "എന്റെ വര" യുടെ എത്രയോ മുകളിലായിരുന്നത് ഒരു കടുത്ത മല്‍സരത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയെങ്കിലും
"എന്റെ വര" എന്ന തല്ലിപ്പൊളി ബ്ലോഗ്ഗ് മറ്റുമലയാള ബ്ലോഗ്ഗേഴ്സിനു ഒരു ഉത്തമ മാതൃകയാനെന്നും
ഇനിയും ഇതു പോലെയുള്ള ബ്ലോഗ്ഗുകളിലൂടെ മലയാളം ബ്ലോഗ്ഗിങ്ങ് സമ്പ്രദായം തന്നെ അന്ത്യം കുറിച്ച് കൊള്ളുമെന്നും അക്കാര്യത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും നീണ്ട കയ്യടിക്കിടയില്‍ ജ്യൂറി ചെയര്‍മാന്‍ പ്രസ്താവിച്ചു.
"എന്റെ വര"യിലെ പോസ്റ്റുകള്‍ വായിച്ച് മാനസിക വിഭ്രാന്തിക്കടിമപ്പെട്ട വായനക്കാരെ ചികില്‍സിച്ച
ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്, ഈ ബ്ലോഗ്ഗറുടെ ഫോര്‍വേഡ് മെയില്‍ ശല്യം മൂലം ഈ മെയിലിന്റെ സേവനം തന്നെ ഉപേക്ഷിക്കുകയും ബ്ലോഗ്ഗ് വായനക്കാര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോവുകയും ബ്ലോഗ്ഗര്‍.കോം സേവനം ഈ ബ്ലോഗ്ഗറുടെ വരവോടെ വന്‍തോതില്‍ പിന്നോട്ടടിക്കുകയും ചെയ്ത സാഹചര്യത്തില്‍ അഡ്വര്‍ട്ടൈസിംഗ് വരുമാനത്തിലുണ്ടായ വന്‍ നഷ്ടം ചൂണ്ടിക്കാട്ടി ഗൂഗിള്‍ കമ്പനി നല്‍കിയ പരാതിയുടെ പകര്‍പ്പ്,"എന്റെ വര"യില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് വായിച്ച് വിലപ്പെട്ട പത്തുമിനിട്ട് സമയം നഷ്ട്ടപ്പെട്ടതിന് തനിക്ക് 100,0000 രൂപ നഷ്ടപരിഹാരം വേണമെന്ന് കാണിച്ച് ഈ ബ്ലോഗ്ഗിന്റെ ഒരു ബഹുമാന്യ വായനക്കാരന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ മുന്നൂറു പേജുവരുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നിവ യഥാസമയം ഹാജരാക്കി വലിയ ഒരേറ്റുമുട്ടലില്ലാതെ എതിരാളികള്‍ക്ക് ഒരവസരവും കൊടുക്കാതെ അനായാസം നേടിയെടുത്ത ഈ അവാര്‍ഡ് കേവലം മൂന്നു മാസങ്ങള്‍ കൊണ്ട് നേടിയ അസുലഭ നേട്ടമാണെന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
അവാര്‍ഡായി തെരെഞ്ഞെടുത്ത ബ്ലോഗ്ഗര്‍മാരെക്കൊണ്ട് കിട്ടിയ ഇരുട്ടടിയോടൊപ്പം ബ്ലോഗ്സ്പോട്ട് .കോമിന്റേയും വേഡ്പ്രസ്സിന്റെയും മനോഹരമായ പഞ്ചവര്‍ണ്ണത്തില്‍ പ്രിന്റ് ചെയ്ത വാര്‍ണിങ് സര്‍ട്ടിഫിക്കറ്റും പിരിവെടുത്ത് കവറിലാക്കി തന്ന പുറത്ത് അറിയിച്ചിട്ടില്ലാത്ത ഒരു സംഖ്യയുമുണ്ട്.
ഈ അവാര്‍ഡു തുക അനാഥാലയങ്ങള്‍ക്കോ ആതുര സേവന സംഖടനകള്‍ക്കോ ഒക്കെ കൊടുത്ത് ചില സെലി ബ്റെറ്റികള്‍ ചെയ്യുന്നത് പോലെ പേരും പെരുമയും നേടണമെന്നുണ്ടങ്കിലും തല്‍ക്കാലം ആരേയുമറിയിക്കാതെ ഞാന്‍ ഒരു സ്ത്രീയും മൂന്നു പിള്ളേരുമടങ്ങുന്ന ഒരു കുടുംബത്തിന് സമര്‍പ്പിക്കുകയാണു..
പാവം അവരുടെ കെട്ടിയവന്‍ "ബ്ലോഗോമാനിയ കമന്റാര്‍ത്തിയാ" (ബ്ലോഗ്ഗര്‍ ശ്രീയോട് കടപ്പാട്) എന്ന അപൂര്‍വ്വ രോഗത്തിന് അടിമയായി ചികില്‍സയിലാണു. അങ്ങേര്‍ ഡോക്റ്റര്‍ക്ക് അയച്ച ഒരു മെയില്‍ അടിച്ചെടുത്ത് ഞാന്‍ ഇവിടെ പ്രസിദ്ധീകരിച്ചത് മാന്യ വായനക്കാര്‍ ഓര്‍ക്കുമല്ലോ.
ഇത് വരെ ഈ ബ്ലോഗ്ഗ് സന്ദര്‍ശിക്കുകയോ പേരിനെങ്കിലും ഒരു കമന്റ് ഇട്ടേച്ച് പോവുകയോ ചെയ്യാതെ
ഈ അവാര്‍ഡിന് സാഹചര്യമൊരുക്കിയ മലയാളത്തിലെ ബ്ലോഗ്ഗ് പുലികളെ ഇത്തരുണത്തില്‍ പ്രത്യേകം
അഭിനന്ദിക്കുകയാണു..(നിങ്ങള്‍ ഇനിയും ഈ വഴി വരരുതേ ചേട്ടന്മാരേ!)
അടുത്ത കൊല്ലവും ഈ അവാര്‍ഡ് എനിക്ക് തന്നെ അടിച്ചെടുക്കണമെന്നുള്ള കലശലായ മോഹമുള്ളിലുള്ളതിനാല്‍ തുടര്‍ന്നും ബഹുമാന്യ വായനക്കാര്‍ ഈ ബ്ലോഗ്ഗ് സന്ദര്‍ശിക്കാതിരിക്കുകയും എന്റെ ബ്ലോഗ്ഗിനെ ഫോള്ളോ ചെയ്യാതിരിക്കുകയും ഞാന്‍ കഷ്ട്ടപ്പെട്ട് തട്ടിക്കൂട്ടിയുണ്ടാക്കുന്ന പോസ്റ്റുകള്‍ വായിച്ച് ഒരക്ഷരം പോലും കമന്റായി എഴുതാതിരിക്കുകയും ചെയ്യണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു.
---------------------------------------------
താങ്കളുടെ വിനയതോടെയുള്ള അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടും അടുത്ത തവണത്തെ അവാര്‍ഡ് എന്‍റെവരയ്ക്ക് തന്നെ കിട്ടുന്നതിനും വേണ്ടി ഞാന്‍ ഇന്ന് മുതല്‍ താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയില്ലയെന്നും ഒരു കാരണവശാലും കമന്‍റുകള്‍ പോസ്റ്റ് ചെയ്യുകയില്ല എന്നും ഇതിനാല്‍ അറിയിക്കുന്നു.
എന്താ പോരെ....?
Wednesday, May 26, 2010 at 8:05:00 PM GMT+3
കള്ളാ.. ആക്ഷേപ ഹാസ്യം
Wednesday, May 26, 2010 at 8:15:00 PM GMT+3
ഇതു കൊള്ളാം..കലക്കി. :)
Wednesday, May 26, 2010 at 8:31:00 PM GMT+3
അത്ര മിടുക്കനാവണ്ട കേട്ടോ.
Wednesday, May 26, 2010 at 8:32:00 PM GMT+3
ഈ അവാര്‍ഡില്‍ റണ്ണര്‍സ്സ്-അപ്പ് ആയ "വരയും വരിയും" എന്ന ബ്ലോഗിനെ കുറിച്ച് ഒരു വരി പോലും എഴുതാഞ്ഞത് മൃഗീയവും പൈശാചികവും ആയിപ്പോയി !!
Wednesday, May 26, 2010 at 8:39:00 PM GMT+3
Congratsssss...:)
Wednesday, May 26, 2010 at 8:51:00 PM GMT+3
ഏതു വശീകരണ തൈലമാണു സ്ഥിരായിട്ട് ബ്ലോഗ്ഗില്‍ ഒഴിക്കുന്നത്
ഈ രീതിയിലുള്ള എഴുത്തിനു പകരം അവനവന്റെ ഉള്ളു പകര്‍ത്തുന്ന ഏര്‍പ്പാട് ഇടയ്ക്കിടക്ക് നല്ലതാ.
Wednesday, May 26, 2010 at 8:52:00 PM GMT+3
ജൂറി അംഗങ്ങള്‍ക്ക് കൈക്കൂലികൊടുത്ത് നേടിയെടുത്ത ഈ അവാര്‍ഡില്‍ എനിക്ക് വിശ്വാസം നഷ്ടപെട്ടിരിക്കുന്നു. എന്‍റെ പ്രതിക്ഷേതം ഞാന്‍ ഇവിടെ അറിയിക്കുന്നു.! അവാര്‍ഡ് നഷ്ടമായ വിഷമത്തില്‍ ഞാന്‍ തല കറങ്ങി വീഴുകയും ചെയ്യുന്നു.( കലാഭവന്‍ മണിയോട് കടപ്പാട്)
Wednesday, May 26, 2010 at 9:05:00 PM GMT+3
ബ്ലോഗ്രാജുലേഷന്‍സ് !
പക്ഷേ ജൂറി അംഗങ്ങളില്‍ ഒരാള്‍ ‘എന്റെ വര’യുടെ ബന്ധുവായിരുന്നെന്ന് വിശ്വസനീയമായ സോഴ്സുകളില്‍ നിന്ന് വിവരം കിട്ടിയിരിക്കുന്നു.
Wednesday, May 26, 2010 at 9:19:00 PM GMT+3
അഭിനന്ദനങ്ങള്‍..!!
അടുത്ത വര്‍ഷം കൈക്കൂലി കൊടുക്കാതെ ഈ അവാര്‍ഡ് വാങ്ങിക്കണേ..
Wednesday, May 26, 2010 at 9:49:00 PM GMT+3
ഇത്തവണ അറിഞ്ഞില്ല. അടുത്ത വര്‍ഷം ഞാനും മത്സരിക്കുന്നുണ്ട്. ഗോദയില്‍ കാണാം.
Thursday, May 27, 2010 at 2:52:00 AM GMT+3
അതെനിക്ക് തരൊ?
Thursday, May 27, 2010 at 4:10:00 AM GMT+3
>>> പോസ്റ്റ് വായിച്ച് വിലപ്പെട്ട പത്തുമിനിട്ട് സമയം നഷ്ട്ടപ്പെട്ടതിന് തനിക്ക് 100,0000 രൂപ നഷ്ടപരിഹാരം വേണമെന്ന് കാണിച്ച് ഈ ബ്ലോഗ്ഗിന്റെ ഒരു ബഹുമാന്യ വായനക്കാരന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ മുന്നൂറു പേജുവരുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പി <<<
കാശ് ഇച്ചിരി കൂടിയോ എന്ന് സശയം.. :)
അല്ല മാഷെ ആരാ ആ കേസ് കൊടുത്ത പഹയന്‍..?? എന്തായാലും കേസ് കൊടുത്തത് ഒരു മാതിരി കൂതറ പണിയായിപ്പോയി..!!
അവാര്‍ഡിന് ആശംസകള്‍ (സെല്‍ഫ് അവാര്‍ഡ് ആണങ്കിലും അവാര്‍ഡ് അവാര്‍ഡ് തന്നെ..!!)
..... :)
Thursday, May 27, 2010 at 7:21:00 AM GMT+3
അഫിനന്തനങ്ങള്‍....
Thursday, May 27, 2010 at 9:13:00 AM GMT+3
എതിരാളികളില്ലാതെ മുന്നേറട്ടെ എന്നാശംസിക്കുന്നു !!
Thursday, May 27, 2010 at 1:29:00 PM GMT+3
ഹംസാക്ക പറഞ്ഞു,
:)
Thursday, May 27, 2010 at 2:27:00 PM GMT+3
വരേണ്ടത് വഴിയിൽ തങ്ങില്ല!
Thursday, May 27, 2010 at 4:28:00 PM GMT+3
ബാന്‍ഡേജിട്ടു നില്‍ക്കുന്ന ആ പടം മതി ഇങ്ങടെ റേഞ്ച് അറിയാന്‍
ഹഹഹഹ
:-)
Thursday, May 27, 2010 at 5:39:00 PM GMT+3
പ്രതിഷേധിക്കുന്നു.
Thursday, May 27, 2010 at 11:39:00 PM GMT+3
തലയില്‍ സാധനം ഉണ്ടല്ലൊ....ധൈര്യമായി എഴുതുക.
സ്നേഹത്തോടെ..........
Friday, May 28, 2010 at 8:18:00 AM GMT+3
ഇത് ഒരു തരം കൂതറ പരിപാടി ആയിപ്പോയി.
സെലക്ഷന്‍ കമ്മിറ്റി എന്നെയൊന്നും അറിയിച്ചതേയില്ല.
ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു.
പിന്നെ,,,,കൂതറHashimܓ സിന്താബാദ് ....ലക്ഷം ലക്ഷം പിന്നാ....(അധികമുള്ള സംഖ്യ ഈയുള്ളോന് കിട്ട്യാ.??
Friday, May 28, 2010 at 9:41:00 AM GMT+3
ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന്റെ പ്രതിഷേധസൂചകമായി, അടുത്ത കൊല്ലം ജൂറി ചെയര്‍മാനായി ഞാന്‍ ഉണ്ടായിരിക്കുകയില്ല എന്ന് അറിയിച്ചു കൊള്ളട്ടെ!
Friday, May 28, 2010 at 10:44:00 AM GMT+3
ഗെഡീ അപ്പൊ വരക്കും,വരിക്കും ഒപ്പം അവാർഡ് നേടീല്ലേ...
ഇയ്യ്..പുലിയാണ് കേട്ടാാ...
Friday, May 28, 2010 at 1:03:00 PM GMT+3
രസമായി....
Friday, May 28, 2010 at 3:02:00 PM GMT+3
രസിച്ചു സുഹൃത്തേ ...
വരയിലെ വരയും ഇഷ്ടപ്പെട്ടു , എഴുത്തിലെ കുറിയും ഇഷ്ടപ്പെട്ടു ...
:)
Friday, May 28, 2010 at 5:07:00 PM GMT+3
"എന്റെ വര" ക്ക് തല്ലിപ്പൊളി ബ്ലോഗ് അവാര്‍ഡ് കിട്ടിയെന്നറിഞ്ഞു.
താങ്കളുടെ തലവര എന്നല്ലാതെ എന്തു പറയാന്‍.
ഞാന്‍ ഒഴിവായത് തലനാരിഴയ്ക്കാണ്.
(എന്റെ ബ്ലോഗിന്റെ പേര്‍ "ഒഴിവ്" എന്നാണല്ലോ).
Friday, May 28, 2010 at 6:45:00 PM GMT+3
എഴുതാനറിയാവുന്നവന്റെ തമാശ!!!!!
കൊളഹാം......കെളഹാം........ നർമം കെളഹാം.
Friday, May 28, 2010 at 8:35:00 PM GMT+3
ബ്ലോഗോമാനിയ കമന്റാര്‍ത്തിയ ഇപ്പോഴാണ് ആദ്യായിട്ട് കേട്ടത്. എത്രായിരുന്നു മാഷേ അവാര്‍ഡ് തൊക ? :)
Saturday, May 29, 2010 at 5:24:00 AM GMT+3
അത്യാവശ്യം കുത്തും തൊഴിയുമൊക്കെയായി
സംഗതി കലക്കി
Saturday, May 29, 2010 at 12:57:00 PM GMT+3
അഴിമതി നടത്തിയ അവാര്‍ഡ് കമ്മിറ്റി രാജിവെക്കുക...
ഇന്ന് മുതല്‍ നാല് ദിവസം ഹര്‍ത്താല്‍...
പുതിയ പോസ്റ്റുകള്‍ നടത്താതെ കമന്റടിക്കാതെ എല്ലാരും സഹകരിക്കുക....
Saturday, May 29, 2010 at 11:20:00 PM GMT+3
ചിരിപ്പിച്ചല്ലോ മാഷേ..
Thursday, June 3, 2010 at 7:06:00 PM GMT+3
aashamsakal..........
Sunday, June 6, 2010 at 10:02:00 AM GMT+3
എന്റെ ബ്ലോഗ്ഗില്‍ താന്കള്‍ ഇട്ട ആദ്യ കമന്റു ഐശ്വര്യമായെന്നു തോന്നുന്നു. നന്ദി. ഇടയ്ക്ക് അങ്ങോട്ടും വാ.
Tuesday, June 8, 2010 at 9:18:00 AM GMT+3
നൌഷാദ് ഭായ്....ഇങ്ങള പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്. വായിക്കാന്‍ രസമാണ്. ഇങ്ങക്കെതായാലും വരയും വരിയും വഴങ്ങുമല്ലോ. എനിക്ക് വര മാത്രേയുള്ളൂ.
Wednesday, June 9, 2010 at 5:34:00 PM GMT+3
ഇത് ഒരു തരം കൂതറ പരിപാടി ആയിപ്പോയി. സ്നേഹത്തോടെ
Monday, June 21, 2010 at 6:35:00 PM GMT+3
ഇനി താങ്കള്‍ക്ക് ഈ അവാര്‍ഡ് കിട്ടില്ല.jangoostric.blogspot.com എന്ന ബ്ലോഗിനെ ഇപ്പോള്‍ തന്നെ,ഏറവും കുറവ് വിസിറെര്സിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിക്കാന്‍ വഴിയുണ്ട്. അതിനാല്‍ താങ്കള്‍ ഈ വര്‍ഷത്തെ മത്സരത്തില്‍ നിന്ന് പിന്മാറണം
Friday, July 2, 2010 at 7:25:00 PM GMT+3
അഭിനന്ദനങ്ങള്‍..!!
Sunday, July 4, 2010 at 11:19:00 AM GMT+3
ഏറ്റവും വലിയ ജനദ്രോഹ ബ്ലോഗര്‍ക്കുള്ള അവാര്‍ഡ് (2009)എനിക്കായിരുന്നു.
Sunday, July 4, 2010 at 3:49:00 PM GMT+3
pahayaaa ingalaanente award thattiyeduthathallee...!
Friday, July 9, 2010 at 12:58:00 PM GMT+3
afinandanangal
Thursday, December 16, 2010 at 9:45:00 PM GMT+3
നൌഷാദ് അകമ്പാടം സാര്‍.................................................................!!!!!!!!
Thursday, December 16, 2010 at 10:57:00 PM GMT+3
എന്തിനാ കിട്ടിയത് എന്നതിലല്ല കാര്യം, ട്രോഫി കിട്ടുക എന്നതിലാണ്....ആ നിലക്ക് അടുത്ത ട്രോഫി എനിക്ക് പരിഗണിക്കണം...ഇയാള്‍ എങ്ങനെ എഴുതി തുടങ്ങിയാല്‍ ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത പോക്കാവും...ചിരിപ്പിക്കാനായി ഒരു ജന്മം !
Friday, December 17, 2010 at 1:46:00 AM GMT+3
ഇത് എന്നെപ്പോലെയുള്ള ജനദ്രോഹ ബ്ലോഗര്‍മാര്‍ക്ക് ഒരു പാഠമാകട്ടെ. ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്നു കേട്ടോ. ഏതു വിഷയവും എങ്ങിനെ പ്രസന്റ് ചെയ്യുന്നു എന്നതാണ് പരിഗണിക്കുന്നതെങ്കില്‍ അവാര്‍ഡ് ഈ പോസ്റ്റിനു തന്നെ. ചിരിക്കാനുള്ള വക തന്നു.
Saturday, December 18, 2010 at 7:28:00 AM GMT+3
:)
Thursday, December 23, 2010 at 7:38:00 AM GMT+3
ചിരിക്കുടുക്ക എന്നല്ല വരക്കുടുക്ക എന്നാവട്ടെ
എന്നെ പറഞ്ഞു നിന്നെ കളിയാക്കുന്ന ഈ കളി വാക്കുകള്‍ക്കു ഊക്കുണ്ട്; മൂര്‍ച്ചയുള്ള വക്കുണ്ട്..
ഊക്കുള്ള വാക്കിനോക്കുമോ ഊക്കുള്ള വീക്ക്?
ചിരിയുള്ള വരക്കൊക്കുമോ, ചതിയുള്ള ചിരി ?
Thursday, December 23, 2010 at 9:04:00 AM GMT+3
അഭിനന്ദനങ്ങള്‍..
Thursday, December 23, 2010 at 1:42:00 PM GMT+3
ഗപ്പ് കിട്ടിയതില്‍ അഭിനന്ദനങ്ങള്‍ ....
Thursday, December 23, 2010 at 4:50:00 PM GMT+3
ഞാനിതാ പോകുന്നെ...
ഈ ബ്ലോഗില്‍ എത്തി നോക്കിയതിനു ശേഷം എനിക്ക് ചുറ്റും സദാ നേരവും കൊട്ടേഷന്‍ ടീം ചുറ്റിയടിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞാനിതാ മുങ്ങുന്നെ.
Friday, February 11, 2011 at 9:55:00 AM GMT+3
ഇങ്ങനെ ഒരു അവാര്‍ഡ് ഉണ്ടായിട്ട് എനിക്ക് എന്താ കിട്ടാത്തത്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Monday, October 31, 2011 at 3:20:00 PM GMT+3
അത്ര എളിമ വേണ്ട നൌഷു...ആയിരം വാക്കുകളേക്കാള്‍ പ്രസക്തി ഒരു ചിത്രത്തിനാണ്. ഇങ്ങനെ ഒരു വരക്കാരന്‍ ഇവിടെ ഉള്ളതിനാല്‍ അനുഗൃഹീതം ആക്കപ്പെട്ടത് മ യാണ്..
So be confident..u are above all awards..and contnue the fantastic work..
Tuesday, January 3, 2012 at 10:35:00 AM GMT+3
Post a Comment