വെളുത്തു തുടുത്ത കടലാസിന്റെ വിരിമാറില്‍
താമര വിരിയിക്കുന്ന കാസനോവയുടെ കൈ വിരലുകളാണ്
എനിക്കെന്‍റെ കറുത്ത മഷിയുടെ വരകള്‍ ..
--------------------
എന്‍റെ എകാന്തതുടെ വര്‍ണ്ണങ്ങള്‍ക്ക് മേലെ
പ്രിയതമയുടെ സ്നേഹം പുരണ്ട കൈകള്‍ പോലെ
എന്നെ വരിയുന്ന എന്റെ കറുത്ത വരകള്‍
--------------------
എന്‍റെ പകയും വെറുപ്പും ദേഷ്യവും അവന്ഞയും പരിഹാസവും
സന്തോഷവും സങ്കടവുമെല്ലാം അപമാനവുമെല്ലാം
ഞാനേറ്റു പറയുന്നതു ഈ വരകളിലൂടെ
--------------------
ഈ വരകളാണ് എനിക്ക് സ്വപ്നത്തിന്റെ നൂലിഴകള്‍ നെയ്തു തരുന്നത്..
വരകളുടെ താള ക്രമത്തിലല്ല മറിച്ചു താള നഷ്ടം വന്ന വരകളുടെ
കൂതാട്ടമാണ് എന്നെ ലഹരി പിടിപ്പിക്കുന്നത്..
എന്റെ ആ ലഹരിയാണ് എന്റെ കരുത്ത്..
--------------------
എന്‍റെ വര
എനിക്ക് നഷ്ടമായ എന്‍റെ കാമുകിയുടെ
പ്രണയാര്‍ദ്ര മായ ഓര്‍മ്മകളാണ്..
--------------------
വിട ചൊല്ലും നേരം
എന്‍റെ സ്നേഹം നിനക്കെന്നു
പറയാന്‍ ബാക്കി വെച്ചവന്റെ വിലാപമാണ്..
--------------------
എന്നെ ഞാനാക്കുന്നതും ഞാനെല്ലാതാക്കുന്നതും
എന്‍റെ വരയാണ്..
--------------------
എന്‍റെ തൂലികയില്‍ രതി കൊതിക്കുന്ന എന്റെ വര്‍ണ്ണ ങ്ങളെക്കാള്‍
പ്രണയത്തിന്റെ മദന കാമം നുരയുന്ന വീഞ്ഞ്
എന്‍റെ ചഷകങ്ങളില്‍ നിറയ്ക്കുന്ന അക്ഷരങ്ങളെക്കാള്‍ ..
ചെറുതില്‍ പോലും ഒളിഞ്ഞിരിക്കുന്ന വലിയ സൌന്ദര്യം എന്നെ കാണിച്ചു തന്ന
എന്‍റെ കാമറ കണ്ണി നെക്കാള്‍ ..
ഞാന്‍ നിന്നെ പ്രണയിക്കുന്നത് അത് കൊണ്ടാണ്
--------------------
എന്‍റെ ഇഷ്ടങ്ങളില ല്ല മറിച്ചു എന്റെ അനിഷ്ടങ്ങളിലാണ് ഞാന്‍
നിന്നെ പ്രണയിക്കുന്നത്..
--------------------
എന്‍റെ വരകളില്‍
നിന്നെ ഞാന്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
നിന്‍റെ സ്നേഹം എന്നില്‍ പെയ്തൊഴിയാന്‍ വേണ്ടി തന്നെയാണ് ..!
വരം വരമായിട്ടും അധികം വരങ്ങളൊ വരകളോ കാണുന്നില്ലല്ലോ... ജോലിത്തിരക്കില്‍ വര കുറവായതാണോ??
ഇനിയും ഇതുപോലെ കുറെ വരകള്‍ പ്രതീക്ഷിക്കുന്നു...
യാത്ര...
Thursday, February 18, 2010 at 3:26:00 PM GMT+3
ലോകത്തിന്റെ ഏതു കോണിലും കയ്യില്‍ അഞ്ചു പൈസയില്ലെങ്കിലും
കീശയില്‍ കറുത്ത മാഷിയുള്ള ഒരു പേനയുണ്ടെങ്കില്‍ പോകാം
എന്നാ ധൈര്യവും ധാര്‍ഷ്ട്യവും എനിക്ക് നല്‍കിയത്
ഈ രേഖകളാണ്..
ഇപ്പോള്‍ പഴയ ചിലതൊക്കെ കേറ്റി
ഒരു തുടക്കമിടുന്നു എന്നെ ഒള്ളൂ...
സമയം പോലെ നല്ലത് നോക്കി അപ്ലോഡ് ചെയ്യാം .
സന്ദര്‍ശനത്തിനു താങ്കള്‍ക്കു നന്ദിയോടെ.
Thursday, February 18, 2010 at 4:32:00 PM GMT+3
ശിവക്രിഷ്ണൻ മാഷ്
ഇരുപത്തിനാലുവറ്ഷ്ങ്ങൾക്കപ്പുറം
അകമ്പാടത്തേ സിനിമാ കൊട്ടകയിൽ മാഷിനു വരയ്ക്കാനും എഴുതാനും സഹായിയാകാൻ ഭാഗ്യമുണ്ടായ ഒരുനിലമ്പൂരു കാര്നണുഞാനും കോവിലകം റോഡിലെ ആറ്ട്സിൽ പാട്ടടുത്ത പാതിരാ നേരങ്ങളിൽ ബോർഡ്കൾ,ബാനറുകൾ, ബഡായികൾ
ഒരുപാട് നന്ദി മംഗ്ലീഷിൽ തപ്പിത്തടഞ്ഞാലൊന്നും തീരുന്നില്ല
ഓറ്മ്മകളുടെ ചാലിയാറ് നന്ദി നന്ദി
Tuesday, May 18, 2010 at 12:58:00 AM GMT+3
Ormmakal......kkenthu sugandham.....!!!?
Tuesday, January 10, 2012 at 11:58:00 AM GMT+3
Post a Comment