RSS

Followers

കെ.കരുണാകരന്‍ : തിരികെയെടുത്ത സമ്മാനം


((ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായും വ്യക്തമായും കാണാം))
------------------
സ്കൂളില്‍ പഠിക്കുമ്പോള്‍ തോമസ് ടി അമ്പാട്ട് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന "ജനനി" വാരികയില്‍ ആയിരുന്നു എന്റെ ആദ്യ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വന്നത്.
അന്നതിലെ പ്രധാന കഥാപാത്രങ്ങള്‍ മണ്മറഞ്ഞു പോയ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും ഇപ്പോള്‍ നമ്മെ വിട്ടു പിരിഞ്ഞ ലീഡര്‍ കരുണാകരനുമായിരുന്നു.
------------------
ഒരു പക്ഷേ ഗാന്ധിജി കഴിഞ്ഞാല്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ തൂലികത്തുമ്പില്‍ അതിവേഗം അനായാസതയോടെ വിരിയുന്ന ഒരു രൂപം നമ്മുടെ ലീഡറിന്റേതായിരുന്നിരിക്കാം..
------------------
അദ്ദേഹത്തിന്റെ ട്റേഡ് മാര്‍ക്കായിരുന്നല്ലോ ആത്മവിശ്വാസവും ആജ്ഞാശക്തിയും ഒരു പോലെ സമ്മേളിച്ച പ്രസിദ്ധമായ ആ ചിരി!
കാണുന്നവരോട് ഒരു ചിരി ചിരിച്ച് അത് തിരിച്ച് കിട്ടിയോ ഇല്ലയോ എന്ന് നോക്കാതെ..
നിര്‍ലോഭം ചൊരിയുന്ന, ഒരു പാടു വരകളിലും അനുകരണങ്ങളിലും ആഘോഷിക്കപ്പെട്ട അത്തരമൊരു ചിരിയുടെ നാഥന്‍ ലീഡര്‍ കരുണാകരന്‍ മാത്രമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.
ആ ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയിരിക്കുന്നു.
------------------
അരങ്ങിലാവട്ടെ അണിയറയിലാവട്ടെ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റി..വാര്‍ത്തകളില്‍ നിരന്തരം നിറഞ്ഞു നിന്ന്..ഒരു കാര്‍ട്ടൂണിസ്റ്റിനു വിഭവമൊരുക്കാന്‍ അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.
------------------
രാഷ്ട്രീയപരമായി എനിക്ക് യോജിക്കാനാവത്ത തലത്തിലെങ്കിലും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണില്‍ എല്ലാം തികഞ്ഞ ഒരു പാനപാത്രമായിരുന്നു അദ്ദേഹം .വാക്കില്‍ നടപ്പില്‍ ആംഗ്യങ്ങളില്‍ ,പ്രസ്താവനകളില്‍ , തീരുമാനങ്ങളില്‍ ,തിരുത്തലുകളില്‍ ,തിരിച്ചുവരവുകളില്‍ ...എല്ലാമെല്ലാം ഒരു രാഷ്ട്രീയനിരീക്ഷകനല്ലാത്ത ഞാന്‍ പക്ഷേ ഒരു കാര്‍ട്ടൂണ്‍ വിമര്‍ശന സാധ്യതകള്‍ക്കുള്ള ഒരു പാടു വിഷയങ്ങള്‍ അദ്ദേഹത്തില്‍ എന്നും കണ്ടെത്തിയിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളമാഞ്ഞടിക്കുന്ന ടെലിവിഷന്‍ കോമഡി ഷോകളില്‍ കരുണാകരനെ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ട്രീയാതാല്പ്പര്യമില്ലാത്തവര്‍ക്കു കൂടി ഏറ്റവും പ്രിയപ്പെട്ട ഹാസ്യാനുകരണ രാഷ്ട്രീയ നേതാവാക്കി മാറ്റിയത് ഇതിന്റെയൊക്കെ പ്രതിഫലനം തന്നെയാണല്ലോ. സജീവമല്ലാത്ത സമയത്ത് പോലും ഇത്തരം ഷോകളിലൂടെ കരുണാകരന്‍ ഒരു നിത്യ സാന്നിധ്യമായി ഏവര്‍ക്കുമൊപ്പമുണ്ടായിരുന്നു എന്നത് സത്യം.
------------------
"തങ്കമണി" സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമ തൊട്ടാവണം കരുണാകരന്‍ സിനിമാ തിരക്കഥാകൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവനായത്.
പിന്നീട് വന്ന പല രാഷ്ട്രീയ/പോലീസ് ലേബല്‍ ചലച്ചിത്രങ്ങളിലും ഈ മനുഷ്യനെ പൂര്‍ണ്ണമായോ ഭാഗികമായോ ഒക്കെ അനുകരിച്ച് ഒരു പാടു കഥാപാത്രസൃഷ്ടികള്‍ നടന്നു.പലതും അതിരൂക്ഷവിമര്‍ശനമായപ്പോള്‍ പോലും കരുണാകരന്‍ അതും തന്റെ രാഷ്ട്രീയം നിറഞ്ഞ ചിരിയില്‍ ഒതുക്കി..
(വിമര്‍ശനം കുടുംബത്തിനുള്ളിലേക്കും അതിരു വിട്ടു കടന്നപ്പോള്‍ ഒരു സെറ്റില്‍ മകന്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയെന്നൊരു വാര്‍ത്തയുണ്ടായിരുന്നു.)
------------------
ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാവണം എന്നും എങ്ങനെയാവരുത് എന്നും പുതിയ തലമുറക്ക് ഒരു പാഠപുസ്തകം കൂടിയാണു ഈ രാഷ്ട്രീയാചാര്യന്റെ ജീവിതം.
------------------
വെട്ടിപ്പിടിച്ചും കീഴടങ്ങിയും തിരിച്ചു വന്നുമൊക്കെ ജയപരാജയങ്ങളുടെ കുത്തൊഴുക്കില്‍ രാഷ്ട്രീയ കണക്കെടുപ്പല്ല മറിച്ച് ദ്രോണാചാര്യര്‍ ,രാഷ്ട്രീയ ഭീഷ്മര്‍ ,ലീഡര്‍ ,ചാണക്യന്‍ , കിംഗ് മേക്കര്‍ തുടങ്ങി പത്രക്കാരും മാലോകരും ആരാധകരും ചേര്‍ന്ന് പതിച്ചു കൊടുത്ത സ്ഥാനമാനങ്ങളേക്കാള്‍ ദൈവ വിശ്വാസവും പത്നീ സ്നേഹവും ഒരു കാലത്ത് മുഖമുദ്രയായിരുന്ന അചഞ്ചല നിശ്ചയ ദാര്‍ഡ്യവുമാണു ഈ മനുഷ്യനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്.
------------------
വരയിലൊഴുകിയുണര്‍ന്ന് നിറഞ്ഞ ചിരിനല്‍കുമൊരു ഹാസ്യഭാവനയുണര്‍ത്താന്‍
ഇനിയീ മനുഷ്യനില്ല..
പത്രത്താളുകള്‍ക്കും ഒരു സ്കൂപ്പ് ന്യൂസൊന്നുമില്ലെങ്കില്‍ കരുണാകരനെക്കൊണ്ട് എന്തെങ്കിലും പറയിച്ച് വാര്‍ത്തയുണ്ടാക്കാമല്ലോ എന്നാശ്വസിക്കുന്ന ടീവീ ന്യൂസ് ഡെസ്ക്കിനും
കുറ്റവും കുറവുമറിഞ്ഞ് ഈ മനുഷ്യനെ സ്നേഹിച്ച ആരാധകലക്ഷങ്ങള്‍ക്കും ഇനിയൊരു ലീഡറില്ല..
------------------
പൂര്‍ത്തിയാക്കാതെ പോയ
അയക്കാന്‍ കഴിയാതെ പോയ..
ഗള്‍ഫില്‍ എത്തി വരക്കണമെന്ന് ആശിച്ചിട്ടും
വരക്കാന്‍ കഴിയാതെ പോയ..
------------------
എന്റെ ഒരു പാടു രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ നായകനു എന്റെ അന്ത്യപ്രണാമം!


43 Responses to "കെ.കരുണാകരന്‍ : തിരികെയെടുത്ത സമ്മാനം"
ഹംസ said...

അദ്ദേഹത്തിന്‍റെ വേര്‍പാട് കേരള രാഷ്ട്രീയത്തിനു ഒരു തീരാനഷ്ടം തന്നെയാണ്..
അദ്ദേഹത്തിനു ആദരാഞ്ജലികള്‍ ...

----------------------------------------------------------
മുകളിലെ ചിത്രം കണ്ടപ്പോള്‍ മനസ്സിനൊരു വേദന ...


Sunday, December 26, 2010 at 8:57:00 AM GMT+3
Elayoden said...

ചിരിയുടെ നിറകുടമായിരുന്ന ലീഡര്‍ കെ. കരുണാകരന് പ്രണാമം.

"അദ്ദേഹത്തിന്റെ ട്റേഡ് മാര്‍ക്കായിരുന്നല്ലോ ആത്മവിശ്വാസവും ആജ്ഞാശക്തിയും ഒരു പോലെ സമ്മേളിച്ച പ്രസിദ്ധമായ ആ ചിരി!
കാണുന്നവരോട് ഒരു ചിരി ചിരിച്ച് അത് തിരിച്ച് കിട്ടിയോ ഇല്ലയോ എന്ന് നോക്കാതെ..
നിര്‍ലോഭം ചൊരിയുന്ന, ഒരു പാടു വരകളിലും അനുകരണങ്ങളിലും ആഘോഷിക്കപ്പെട്ട അത്തരമൊരു ചിരിയുടെ നാഥന്‍ ലീഡര്‍ കരുണാകരന്‍ മാത്രമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.
ആ ചിരി എന്നെന്നേക്കുമായി മാഞ്ഞു പോയിരിക്കുന്നു".
===========================

ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍..


Sunday, December 26, 2010 at 9:03:00 AM GMT+3
Pushpamgadan Kechery said...

gollam,gollam...


Sunday, December 26, 2010 at 9:04:00 AM GMT+3
Naushu said...

ആദരാഞ്ജലികള്‍ ...


Sunday, December 26, 2010 at 9:26:00 AM GMT+3
Sameer Thikkodi said...

nice drawing dear.


Sunday, December 26, 2010 at 9:37:00 AM GMT+3
faisu madeena said...

ദ്രോണാചാര്യര്‍ ,രാഷ്ട്രീയ ഭീഷ്മര്‍ ,ലീഡര്‍ ,ചാണ്‍ക്യന്‍ , കിംഗ് മേക്കര്‍ തുടങ്ങി പതിച്ചു പത്രക്കാരും മാലോകരും ആരാധകരും ചേര്‍ന്ന് പതിച്ചു കൊടുത്ത സ്ഥാനമാനങ്ങളേക്കാള്‍ ദൈവ വിശ്വാസവും പത്നീ സ്നേഹവും ഒരു കാലത്ത് മുഖമുദ്രയായിരുന്ന അചഞ്ചല നിശ്ചയ ദാര്‍ഡ്യവുമാണു ഈ മനുഷ്യനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്.


എനിക്കും .....


Sunday, December 26, 2010 at 9:46:00 AM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചുക്കില്ലാത്ത കഷായമില്ല എന്ന പോലെ ലീഡറും അച്ചുമാമനും ഇല്ലാത്ത മിമിക്രിയില്ല എന്നതാണ് ഇന്ന് കണ്ടു വരുന്നത്. എന്ത് പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഇച്ചാശക്തിയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള നേതാവായിരുന്നു അദ്ദേഹം.


Sunday, December 26, 2010 at 10:54:00 AM GMT+3
സാബിബാവ said...

രാഷ്ട്രീയ തട്ടകത്തിലെ നിറഞ്ഞ പുഞ്ചിരി മാഞ്ഞുപോയ വേദനകള്‍ ഉള്‍കൊണ്ട് തന്നേ...
അദേഹത്തിനു ആദരാഞ്ജലികള്‍!!!!

നൌഷാദിന്റെ കാര്‍ട്ടൂണ്‍ അതുപോലെ എഴുത്തും അഭിനന്ദനങ്ങള്‍


Sunday, December 26, 2010 at 11:39:00 AM GMT+3
Noushad Koodaranhi said...

iniyaa puthiya vara koodi varatte..ennittu kamantam...


Sunday, December 26, 2010 at 11:40:00 AM GMT+3
ആചാര്യന്‍ said...

ഇടതു പക്ഷത്തിന് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്‍..അനഭിമതന്‍ ആയിരുന്നെങ്കിലും..ആ വ്യക്തിത്വം അത് എല്ലാര്‍ക്കും ഇഷ്ട്ടം ആയിരുന്നു..ഒരു തരത്തില്‍ അദ്ദേഹം പ്രവാസികളെ പോലെ ജീവിച്ചത് മക്കള്‍ക്ക്‌ വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല എന്തേ?എന്നിട്ട് അവസാനം മകനെ ഒരു വഴിക്ക് ആക്കാനും സാധിച്ചില്ല എന്നാ കുറ്റബോധത്തോടെ മരണം..ഞാനും എല്ലാരും ഇഷ്ട്ടപ്പെടുന്ന ലീഡര്‍ക്ക്..അന്ത്യാഞ്ജലികള്‍
പിന്നെ എന്റെ വരയിലെ വരയെ പറ്റി പറയേണ്ടല്ലോ ...അതൊരു വര തന്നെ എന്റെ വരേ...


Sunday, December 26, 2010 at 12:07:00 PM GMT+3
Unknown said...

ആദരാഞ്ജലികള്‍.
കാര്‍ട്ടൂണ്‍ മനോഹരമായി.


Sunday, December 26, 2010 at 12:34:00 PM GMT+3
Unknown said...

.മനോഹരമായ കാര്‍ട്ടൂണ്‍...ഹാസ്യ സമ്മിശ്രമായ കാര്യ വിശകലനം.ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെയാവണം എന്നും എങ്ങനെയാവരുത് എന്നും പുതിയ തലമുറക്ക് ഒരു പാഠപുസ്തകം കൂടിയാണു ഈ രാഷ്ട്രീയാചാര്യന്റെ ജീവിതം.
സത്യമാനത്...പുത്ര വാത്സല്ല്യം അടി തെറ്റിച്ച കാല്വേയ്പ്പുകലാണ് ലീടെരുടെത്..


Sunday, December 26, 2010 at 12:55:00 PM GMT+3
അനീസ said...

ആദരാഞ്ജലികള്‍!!!!


Sunday, December 26, 2010 at 1:56:00 PM GMT+3
അനീസ said...

ബ്ലോഗ്‌ മൊത്തത്തില്‍ കൊള്ളാലോ, കുസൃതി നിറഞ്ഞ ബ്ലോഗ്‌


Sunday, December 26, 2010 at 1:57:00 PM GMT+3
Basheer Vallikkunnu said...

കാര്‍ട്ടൂണ്‍ മോഡിഫൈ ചെയ്തതോടെ ഒന്നാന്തരമായി.. കുട്ടികളുടെ ആ കരച്ചില്‍ .. ഹോ.. ഒരു വല്ലാത്ത കരച്ചില്‍ ആയിപ്പോയി...


Sunday, December 26, 2010 at 2:07:00 PM GMT+3
Mohamed Rafeeque parackoden said...

രാഷ്ട്രീയത്തില്‍ എന്തല്ലാം എങ്ങിനെയല്ലാം ആവാം എന്ന് പുതിയ തലമുറകള്‍ക്ക് പഠിപ്പിച്ചു കൊടുത്ത ടീം "ലീഡര്‍" ശ്രീ കരുണാകരന്‍ ഇനി ഓര്‍മ്മകള്‍ മാത്രമായി .ആദരാഞ്ജലികള്‍.
കാര്‍ട്ടൂണ്‍ വളരെ മനോഹരമായിരിക്കുന്നു................


Sunday, December 26, 2010 at 2:08:00 PM GMT+3
Noushad Vadakkel said...

അവസരങ്ങളുടെ കലയായ രാഷ്ട്രീയത്തെ പതിറ്റാണ്ടുകള്‍ താനെന്ന അച്ചുതണ്ടിന് ചുറ്റും കറക്കിക്കൊണ്ടിരുന്ന ബുദ്ധിമാനും പ്രായോഗികമതിയുമായ രാഷ്ട്രീയ നേതാവായിരുന്നു കെ കരുണാകരന്‍..


Sunday, December 26, 2010 at 2:09:00 PM GMT+3
അസീസ്‌ said...

കരുണാകരന് തുല്യം കരുണാകരന്‍ മാത്രം.കാര്‍ട്ടൂണ്‍ വളരെ നന്നായിട്ടുണ്ട്.


Sunday, December 26, 2010 at 2:14:00 PM GMT+3
Ismail Chemmad said...

കാര്‍ട്ടൂണ്‍ മനോഹരമായി

ആദരാഞ്ജലികള്‍ ...


Sunday, December 26, 2010 at 2:18:00 PM GMT+3
hafeez said...

updated version looks more real to me :)


Sunday, December 26, 2010 at 2:29:00 PM GMT+3
Akbar said...

ആദരാഞ്ജലികള്‍.

മായാത്ത ചിരിയുമായി അദ്ദേഹം പോയി. നന്നായി വരച്ചു.


Sunday, December 26, 2010 at 2:48:00 PM GMT+3
നാമൂസ് said...

വര...കേവലമൊരു വരയല്ല.
തലവര തന്നെ മാറ്റും വരയാണ്.
വലിയ അളവില്‍ സംവേദന ക്ഷമത ആര്‍ജ്ജിച്ച ഒരു മാധ്യമം. ഹാസ്യാത്മകമായി അവതരിപ്പിക്കപ്പെടുന്ന സാമൂഹ്യ വിമര്‍ശനങ്ങള്‍. വരയിലൂടെ തല വര മാറിയ ധാരാളം അനുഭവങ്ങള്‍ നമുക്ക് മുമ്പില്‍ ഉണ്ട്. മുമ്പൊരു 'താടി വെച്ച ആനയ്ക്ക് വെച്ച മയക്കുവെടിയും'. ഈയടുത്ത കാലത്തായി ഒ'രു കുഴിയാനയ്ക്ക് പൊട്ടിയ മദവും'.. എല്ലാം എന്‍റെ വായനയില്‍ വരയുടെ സ്വാധീനം അനുഭവിച്ച ഒന്നാണ്.

വരയിലെ ലീഡറും ലീഡറുടെ വരയും ഏറെക്കുറെ നാം മനസ്സിലാക്കിയതാണ്. ഇനിയും ആയിരം വാക്കുകളാല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നുമാണ്. എന്‍റെ അഭിപ്രായത്തില്‍ ഒരു പക്ഷെ, മറ്റു പല വിശേഷണങ്ങള്‍ക്കും അപ്പുറം മലയാളക്കരയില്‍ മക്കള്‍ രാഷ്ട്രീയം എന്ന പ്രയോഗത്തിന് വേഗത കൂട്ടിയ നേതാവ് എന്ന തലത്തില്‍ ആവും ഭാവിയില്‍ ലീഡര്‍ ഓര്‍ക്കപ്പെടുക..!!


Sunday, December 26, 2010 at 2:57:00 PM GMT+3
MOIDEEN ANGADIMUGAR said...

എന്തൊക്കെ ന്യൂനതകൾ ഉണ്ടായിരുന്നെങ്കിലൂം ഭരണപരമായ കാര്യങ്ങളിൽ പെട്ടെന്നുതീരുമാനമെടുക്കാൻ കഴിവുള്ള മുഖ്യമന്ത്രി ശ്രീ.കരുണാകരൻ തന്നെയായിരുന്നു.


Sunday, December 26, 2010 at 5:56:00 PM GMT+3
ശ്രദ്ധേയന്‍ | shradheyan said...

സ്മരണാഞ്ജലികള്‍...

സൂക്ഷിച്ചു വെക്കാന്‍ പാകത്തിലുള്ള കാര്‍ട്ടൂണ്‍.


Sunday, December 26, 2010 at 6:45:00 PM GMT+3
ishaqh ഇസ്‌ഹാക് said...

നല്ലവര
ആശംസകൾ
ആദരാഞ്ജലികൾ..


Sunday, December 26, 2010 at 7:34:00 PM GMT+3
ഒരു നുറുങ്ങ് said...

ഒന്നാം തരം ഈ കാര്‍ട്ടൂണ്‍..ജീവിച്ചിരിക്കുമ്പോള്‍(മരണശേഷവും)ലീഡറോളം,കാര്‍ട്ടൂണുകളില്‍ പരാമര്‍ശിക്കപ്പെട്ട ഒരു നേതാവ് വേറെയില്ല.
ബഷീര്‍ക്ക കമന്‍റിയപോലെ“കുട്ടികളുടെ ആ കരച്ചില്‍ .. ഹോ.. ഒരു വല്ലാത്ത കരച്ചില്‍ ആയിപ്പോയി...”അതെന്ന് നാമറിയുന്നു.
അകാലത്തില്‍ വിനഷ്ടമായ അരുമമകനെയോര്‍ത്ത് മരണം വരെ കരഞ്ഞ ഒരു വൃദ്ധനുണ്ടായിരുന്നു.ആ പടുവൃദ്ധനെ ജനങ്ങള് ഈച്ചരവാരിയര്‍ എന്ന പേരിലാണറിഞ്ഞിരുന്നത്.


Sunday, December 26, 2010 at 7:45:00 PM GMT+3
A said...

കാര്‍ട്ടൂണും ലേഖനവും ഒന്നാന്തരമായി കേട്ടോ. ചിരി വിടാത്ത ലീഡര്‍ ക്രിമസ്അപ്പൂപന്റെ രഥത്തില്‍, കരയുന്ന രണ്ടു കുഞ്ഞുങ്ങള്‍. the very best a cartoonist can make of the end.
മരണത്തിനു മുന്‍പ് വേണ്ടത്ര appreciate ചെയ്യപ്പെടാത്ത നേതാവാണ് കരുണാകരന്‍. രാജന്‍ സംഭവം ഒരു കറയായി നില്‍ക്കുന്നതൊഴിച്ചാല്‍ A. K ആന്റണിയെക്കാളും, ഉമ്മന്ചാണ്ടിയെക്കളും, നായനാറിനെകാളും vs നെക്കാളും എത്രയോ നല്ല മുഖ്യമന്ത്രി ആയിരുന്നു കരുണാകരന്‍. ഇല്ലാത്ത ചാരക്കഥ പറഞ്ഞു അദ്ദേഹത്തെ പുരത്താക്കി. ഇതില്‍ ലീഗും പ്രതിയായിരുന്നു എന്നാണറിവ്. കൊണ്ട് വന്ന ആന്റണിയെ പിന്നെ നാം ശരിക്ക് കണ്ടല്ലോ. ലേഖനം ഏറെ നന്നായി.


Sunday, December 26, 2010 at 8:32:00 PM GMT+3
സാബിബാവ said...
This comment has been removed by the author.
സാബിബാവ said...

മുരളിയും പത്മജയും കൊള്ളാം


Sunday, December 26, 2010 at 9:09:00 PM GMT+3
Anonymous said...

അങ്ങിനെ ആ കാരണവരും യാത്രയായി ... എന്റെ മക്കൾ കരുണാകരനെ അറിയുന്നത് കോമഡിക്കാരിലൂടെയാ... കാർട്ടണിസ്റ്റുകൾക്കൊക്കെ അദ്ദേഹത്തെഎളുപ്പം വരക്കാൻ കഴിയുമെന്ന് ആരോ പറഞ്ഞു കേട്ടു... ആ പുഞ്ചിരി ഇനി ഓർമ്മയിൽ മാത്രം...


Sunday, December 26, 2010 at 10:05:00 PM GMT+3
Vayady said...

നൗഷാദിന്റെ പോസ്റ്റ്‌ നന്നായി.
കാര്‍ട്ടൂണ്‍ കലക്കി.
കരുണാകരന്‌ ആദരാഞ്ജലികള്‍.


Monday, December 27, 2010 at 2:03:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അന്ത്യാഭിലാക്ഷം പൂർത്തിയാക്കാൻ ആവാതെ അന്ത്യപ്രണാമമേറ്റ് പോകുന്ന ലീഡറുടെ ബൈ ബൈ പടവും ,ഈ പ്രണാമവും അസ്സലായി കേട്ടൊ


Monday, December 27, 2010 at 3:25:00 AM GMT+3
Jishad Cronic said...

ആദരാഞ്ജലികള്‍ ...


Monday, December 27, 2010 at 8:07:00 AM GMT+3
എന്‍.പി മുനീര്‍ said...

കരുണാകരന്റെ മരണത്തെ എല്ലാവരോടും റ്റാറ്റ പറഞ്ഞു പോകുന്ന രീതിയില്‍
അവതരിപ്പിച്ഛത് നന്നായി..
കരുണാകരന്‍ ശൈലിയില്‍ ഒരടിക്കുറിപ്പെഴുതുകയാണെങ്കില്‍
“ ആരും കരയണ്ട കെട്ടോ..ഈ ലീഡര്‍ മുകളില്‍ നിന്നു എല്ലാം കാണും..അടുത്ത ഇലക്ഷന്‍ സമയമാവട്ടെ..ഞാനുണ്ടാകും
കൂടേ..“


Monday, December 27, 2010 at 11:09:00 AM GMT+3
Afsar Ali Vallikkunnu said...

"കരുണാന്ജലികള്‍"


Tuesday, December 28, 2010 at 2:20:00 PM GMT+3
അനീസ said...

പുതിയ പോസ്റ്റ്‌ ഇട്ടോ എന്ന് നോക്കാന്‍ വന്നതാണേ, ഏതായാലും കിടക്കട്ടെ "പുതുവത്സര ആശംസകള്‍ " , അപ്പൊ inshaallah , അടുത്ത വര്‍ഷം വരം ഈ വഴി


Thursday, December 30, 2010 at 9:13:00 AM GMT+3
അനീസ said...

മുന്നറിയിപ്പ് വകവെക്കാതെ "എന്റെ വര"യില്‍ വീണുപോയവര്‍!,ഇനി ഞാനും ഉണ്ടേ ,വീണ് പോയവരില്‍


Thursday, December 30, 2010 at 9:15:00 AM GMT+3
എന്‍.ബി.സുരേഷ് said...

രാഷ്ട്രീയക്കാർ എന്നും മാധ്യമങ്ങൾക്കും കാർട്ടൂണിസ്റ്റുകൾക്കും നല്ല വിരുന്ന് ആണ്. ഒ.വി.വിജയൻ എന്ന കാർട്ടൂണിസ്റ്റിനെ ഇന്ദിരാഗാന്ധിയോടെ ചേർത്തല്ലാതെ വായിക്കാൻ കഴിയുമൊ? ശങ്കറും നെഹ്രുവും ഒന്നു ചേർന്നല്ല്ലേ ഇരിക്കുന്നത്.
നല്ല കാലത്ത് കരുണാകരനെ കൊണ്ട് ഗുണം കിട്ടിയിരിക്കുന്നത് കാർട്ടൂണിസ്റ്റുകൾക്ക് ആണ്. മാത്രമല്ല തന്നെ കൊന്നു കൊല വിളിക്കുന്ന അത്തരം അറ്റാക്കുകളെ അദ്ദേഹം ആസ്വദിച്ചിരുന്നു.
സ്വയമൊരു ചിത്രകാരനായതിന്റെ ആന്തരികഗുണമാവാം.

വാക്കിലും പ്രവൃത്തിയിലും ഒരുപാട് വൈരുദ്ധ്യങ്ങൾ കരുതി വച്ചിരുന്നത് കൊണ്ട് നിങ്ങൾ കാർട്ടൂണിസ്റ്റുകൾ എപ്പോഴും കരുണാകരനെ ചുറ്റിപ്പറ്റി കറങ്ങിയിരുന്നു.

വരയും എഴുത്തും നന്നായി.


Saturday, January 1, 2011 at 1:19:00 PM GMT+3
Anil cheleri kumaran said...

വിമർശനങ്ങളെ അദ്ദേഹം നേരിട്ട രീതി ഇന്നത്തെ പല നേതാക്കളും അനുയായികളും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. ഈ അനുസ്മരണം വളരെ ഉചിതമായി.


Monday, January 3, 2011 at 11:08:00 AM GMT+3
ഭായി said...

ഒരു കാര്യം തീർമാനിച്ചാൽ, എന്ത് പ്രതിബന്ധമുണ്ടായാലും എന്ത് വില കൊടുത്തും അത് പ്രവൃത്തി പഥത്തിൽ കൊണ്ടുവരുന്ന അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ശ്രീ കെ. കരുണാകരൻ.
അദ്ദേഹത്തെ കുറിച്ചുള്ള മിക്ക കാർട്ടൂണുകളും ചിരിക്കുള്ള വക വേണ്ടുവോളം നൽകിയിട്ടുണ്ട്.


Sunday, January 9, 2011 at 10:15:00 AM GMT+3
IndianSatan said...

അദ്ദേഹത്തിന് ആദരാഞ്ജലികള്‍..............

നൗഷാദിന്റെ കാര്‍ട്ടൂണ്‍ നന്നായി................


Friday, January 21, 2011 at 12:29:00 PM GMT+3
ജയലക്ഷ്മി said...

മാഷ്‌ ഒരു സംഭവം തന്നെ. പാവം കരുണാകരന്‍... അവിടെയങ്കിലും ജീവിച്ചു പോട്ടെ. പുറകെ ക്യാമറയുമായി പോകല്ലേ.


Thursday, January 27, 2011 at 8:40:00 AM GMT+3
ജയലക്ഷ്മി said...

ഇനിയിപ്പോ ഞാന്‍ അങ്ങട് പോട്ടെ. ഈ ഫ്രണ്ട് പേജിലെ ആളു പറഞ്ഞു "പുറത്തു കടക്കുക" എന്ന്. നി കാണാം..... അല്ല കാണണം.


Thursday, January 27, 2011 at 8:45:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors