RSS

Followers

ഒരു കാര്‍ട്ടൂണിസ്റ്റ് ബ്ലോഗ്ഗറായ(കദന)കഥ!


പ്രിയ വായനക്കാരേ,
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം പ്രത്യക്ഷപ്പെട്ട എന്റെ ബ്ലോഗ്ഗിനെക്കുറിച്ചും അതിലെ കാര്‍ട്ടൂണുകളെക്കുറിച്ചും ലിങ്കായി ചേര്‍ത്തിട്ടുള്ള ഫ്ലിക്കര്‍ ഫോട്ടോകളെക്കുറിച്ചുമെല്ലാം എനിക്ക് കമന്റായും ഈമെയില്‍ വഴിയും വളരെ നല്ല അഭിപ്രായങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന എല്ലാ നല്ലവരായ വായനക്കര്‍ക്കും ആദ്യമായി എന്റെ നന്ദി രേഖപ്പെടുത്തട്ടെ..
ഞാനെന്തുകൊണ്ട് ബ്ലോഗ്ഗില്‍ തുടര്‍ച്ചയായി പോസ്റ്റുകളിട്ട് ബൂലോകത്തില്‍ സജീവമാകുന്നില്ല എന്ന് ചില ബ്ലോഗ്ഗ് സുഹൃത്തുക്കള്‍ സ്നേഹപൂര്‍‌വ്വം അന്വേഷിക്കുകയുമുണ്ടായി.
എന്റെ കാര്‍ട്ടൂണ്‍ വരയുടെ പൂര്‍‌വ്വകാലമന്വേഷിച്ച പലരും എന്തുകൊണ്ട് ഞാന്‍ കാര്‍ട്ടൂണ്‍ രം‌ഗത്ത് സജീവമായില്ല എന്ന് കൂടി അന്വേഷിക്കുകയുണ്ടായി..അവര്‍ക്കായും
ഒപ്പം എന്റെ ബയോഡാറ്റ ചിക്കിച്ചിനിയുന്ന ചില അജ്ഞാത സുഹൃത്തുക്കള്‍ക്കായും ചിലത് തുറന്ന് പറയുക എന്ന കടും കൈ ഇവിടെ ചെയ്യുന്നു.
അതോടൊപ്പം കൂട്ടിവായിക്കാനായി എന്റെ ബ്ലോഗ്ഗിനു ലഭിച്ച ഏതാനും തിരഞ്ഞെടുത്ത തെറിവിളികള്‍ / കമന്റുകള്‍ / ഫോണ്‍ വിളികള്‍ ദാ താഴെ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയും ചെയ്തിരിക്കുന്നു.
"ഹലോ..പുതിയ ബ്ലോഗറാ അല്ലേ..
കണ്ടും കേട്ടുമൊക്കെയേ പുലികള്‍ക്കിട്ട് കമന്റാവൂ..
നോക്കിയും കണ്ടുമൊക്കെ നിന്നോണം..
ദക്ഷിണയായി വേഗം എന്റെ ബ്ലോഗില്‍ വന്ന് കമന്റിയേച്ചും പോ.."
---------------------------------
"അന്റെ ബര കൊള്ളാലോ ഹംക്കേ,
അല്ല..ഇബ്ടെങ്ങും മുമ്പ് കാണാത്തോണ്ട് ചോയിക്കാ..
ഇയാളെന്താ മാനത്തീന്ന് പൊട്ടി ബീണതാ..
ഇത്രേം കാലം അന്റെ ബരയോ എയ്ത്തോ
ഒന്നും കണ്ടിട്ടേ ഇല്ലല്ലാ.."
----------------------------------
"യെവനേതടാ..പുലികളായി നമ്മളൊക്കെ
ഉള്ളപ്പോ ഇയാളു കെടന്ന് മേയണ്‍ടാ.."
----------------------------------
"ഇജ് ഇന്നെ കോമാളിയാക്കി പിന്നേം ബരച്ച് ല്ലേ..
അന്നെ ഞാന്‍ കാണിച്ച് തരാം.. .
ജ് കടം ബാങ്ങിയ.ന്റെ കായ് ഇപ്പം കിട്ടണം !"
----------------------------------
"ഇയാളെന്താ ബെര്‍ളിക്കു പഠിക്കുവാന്നോ.."
----------------------------------
"ങാ..പിന്നെ അവന്റെ വര അതു കൊഴപ്പമില്ല കെട്ടോ.
എഴുത്തും അത്ര മോശമല്ല.. ഒപ്പിക്കാം..
ആ പിന്നെ അവനു നന്നായി പടം പിടിക്കാനറിയാം..
അതു സമ്മതിച്ചുകൊടുത്തല്ലേ പറ്റൂ..
എന്നാലും അവനെയൊക്കെ നമ്മളു ഫോളോ ചെയ്യാന്നു വെച്ചാ..
കുറച്ചിലല്ലേ സഗാവേ!"
-----------------------------------
"ഇവനിതെന്നാത്തിന്റെ സൂക്കേടാ..
ഉള്ള കഞ്ഞീ പാറ്റ വീഴണ നോക്കാതെ
ഇപ്പം ബ്ലോഗ്ഗാന്‍ നടക്കുന്നോ.."
-----------------------------------
"അവന്റെ ബ്ലോഗിലും സൈറ്റിലുമൊക്കെ ഞാനൊന്നു കറങ്ങീക്ക്‌ണ് കെട്ടാ മച്ചാ..
മച്ചാന്റെ കയ്യിലെന്തുക്കയാ ഒണ്ട്..
ഒന്ന് സൂക്ഷിചാളീം...
അവനെന്തിര് വരെ പൊക്ണൂന്ന് കാണണമല്ലൊ മച്ചാ.!"
-----------------------------------
"സലാമലേക്കും..
ഇത് ഞാനാണു..ഹ ഞാനാനെന്ന്..
ഇങ്ങളെ പുതിയ പോസ്റ്റിന് ഒരു കമന്റ് എഴുതിയ റിയാദീന്ന്ള്ള ബ്ലോഗ്ഗര്‍.....
ഇങ്ങളെക്കുറിച്ചൊന്ന് അറിയാനെക്കൊണ്ടായിരുന്ന്...
ഹല്ല ഇബ്ടെ ഒരൊര്‍ത്തരുക്കും ഓരോ അഭിപ്രായാണേ..
ഒരാളു പറേണു ഇങ്ങക്ക് നൊസ്സാണുന്ന്..
ബേറൊരുത്തന്‍ പറേണു ഇങ്ങക്ക് നല്ല വട്ടാണെന്ന്
പക്കേ ഞമ്മളു പറേണത് ഓര്‍ക്കൊക്കെ തെറ്റീന്നാ..
ഇങ്ങക്ക് ശരിക്ക് മൂത്ത പിരാന്തല്ലേ.
അല്ല കോയാ ഇങ്ങള് ഞമ്മളോടെങ്കിലും ഒന്ന് തൊറന്ന് പറയീംന്ന്.."
-----------------------------------
സമാധാനമായല്ലോ..
ഇനി വായന തുടര്‍ന്നോളൂ..
( ചിത്രരചനയില്‍ താല്പര്യം കാണിച്ച് ജീവിതം കട്ടപ്പൊകയാക്കാന്‍ നില്‍ക്കുന്നവര്‍,യുവ കാര്‍ട്ടൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ ദയവായി ഇത് വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിതം നശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് തരുന്നു.)
എന്റെ സ്കൂള്‍ പഠനം കുഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അതികഠിനമായ പരിശ്രമത്തിലൂടെ ഉപരി പഠനം വിദേശത്തുള്ള ഓക്സ്ഫൊര്‍ഡിലാണു* പൂര്‍ത്തിയാക്കിയത്..ചെറുപ്പത്തിലേ കരിക്കട്ടയോടും കളര്‍ ചോക്കിനോടും ഉള്ള ഭ്രമം കാര്‍ട്ടൂണ്‍ വരയെന്ന ദുശ്ശീലത്തിലേക്ക് വഴിമാറുകയും വീട്ടുകാര്‍,കൂട്ടുകാര്‍,നാട്ടുകാര്‍ തുടങ്ങി സ്കൂളിലെ അധ്യാപകരില്‍ വരെ പകയും വൈരാഗ്യവും കടുത്ത തലവേദനയും സൃഷ്ടിച്ച് നാടിന്റെ തന്റെ അഭിമാന താരമായി മാറുകയും ചെയ്തു.
നാലാളു കൂടുന്നിടത്ത് കോമഡിക്കു വല്ല വകുപ്പുമുണ്ടോ എന്ന് വായും പൊളിച്ച് നോക്കി നില്‍ക്കുക,
പുതിയ ഇരയെ കിട്ടുമ്പോള്‍ അയാളില്‍ ഒരു കാരിക്കേച്ചറിനുള്ള സാധ്യത ഉണ്ടോ എന്നറിയാന്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അടിമുടി ആക്രാന്തം പിടിച്ച് നോക്കുക
ഇതൊക്കെ കാരണം നാട്ടുകാരുടേയും സഹ വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ പരാതികള്‍,തെറിവിളികള്‍,ഭീഷണികള്‍ തുടങ്ങിയവയാല്‍ അഭിഷേകം ചെയ്യുകയും അര്‍ഹതക്കുള്ള അംഗീകാരവും അവാര്‍ഡുകളുമാണെന്ന് വിശ്വസിച്ചുകൊണ്ട് അവയെല്ലാം പാരിതോഷികങ്ങളായി സ്വീകരിക്കാനുള്ള വിശാലമനസ്കത അന്നേ കാണിക്കുകയും ചെയ്തു എന്ന കാര്യം എടുത്ത് പറയട്ടെ!
കാലക്രമേണ കാര്‍ട്ടൂണ്‍ വരയില്‍ താനൊരു പുലിയാണെന്നുള്ള അഹംഭാവം ഏറുകമൂലം ഇനി ചെറുകഥയിലൊരു കൈ നോക്കി സമകാലിക സാഹിത്യകാരന്മാര്‍ക്ക് ഒരു ഭീഷണിയാവാമെന്നു വെച്ചു ഒരു കഥയെഴുതി രായ്ക്കു രാമാനം "ദേശാഭിമാനി" വാരിക നടത്തിയ കഥാരചനാ മല്‍സരത്തിനയച്ചു..
ആദ്യകഥ തന്നെ സമ്മാനാര്‍ഹമാക്കി അവരെന്റെ കഥാരചനാ വൈഭവത്തിന്റെ കൂമ്പൊടിച്ചു കയ്യില്‍ തന്നു.
സമ്മാനാര്‍ഹമായത് പാര്‍ട്ടി പരിപാടിയുടെ സ്റ്റേജില്‍ വിളംബരം ചെയ്യുകവഴി വന്‍ പബ്ലിസിറ്റി ഉണ്ടാവുകയും
നാട്ടിലാകെ ഒരു കാട്ടു തീ പോലെ ആ വാര്‍ത്ത (ഒരു കുഗ്രാമത്തിനു അതൊരു വാര്‍ത്ത തന്നെ അന്ന്!)പരക്കുകയും പ്രേമിച്ച പെണ്ണും കെട്ടാന്‍ വിചാരിച്ച പെണ്ണും (രണ്ടും ഒന്നു തന്നെ!) കഥയെഴുത്തും കള്ളുകുടിയും ഇരട്ട പെറ്റതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് അവളുടെ പാട്ടിനു പോവുകയും ചെയ്തു.
ങാഹ അങ്ങിനെയെങ്കില്‍ ഇനി നമുക്ക് വെള്ളിത്തിരയില്‍ കാണാമെന്ന് ഉഗ്രശപഥമെടുത്ത് മറ്റൊന്നുമാലോചിക്കാതെ സിനിമാ ഫീല്‍ഡിലേക്ക് ചാടിക്കേറി..(രാഷ്ടീയത്തിലേക്ക് ഇറങ്ങുകയും സിനിമയിലേക്ക് കേറുകയും എന്നാണല്ലോ..ഞാനായിട്ട് ആ പതിവ് എന്തിനാ തെറ്റിക്കണേ..!)
കോഴിക്കോട് നഗരത്തിന്റെ സ്നേഹവാല്‍സല്യങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ലോഡ്ജുകളിലും വാതിലും കുറ്റിയടച്ച് കുപ്പികള്‍ പൊട്ടിച്ച് സജീവ സിനിമാ ചര്‍ച്ചയുമായി കാലം കഴിക്കുന്ന സിനിമാമോഹികള്‍ക്കിടയില്‍ പിന്നെയൊരിത്തിരി കാലം..
അതും ഇതും മറ്റതും ഒക്കെകൂടി കൂടി കലര്‍ന്നതാണു അവിടത്തെ കഥയെന്നു മനസ്സിലായപ്പോ ശരീരത്തില്‍ ചെളി പറ്റാതെ അതേ സ്പീഡില്‍ തിരി ച്ച് ഭൂമിയില്‍ ലാന്റ് ചെയ്തു.
ഒടുവില്‍ ശല്യം സഹിക്കാതെ വന്ന പ്പോള്‍ വീട്ടുകാര്‍ ഗള്‍ഫിലെ അറബികളുടെ കാര്‍ട്ടൂണ്‍ വരച്ചാല്‍ റിയാല്‍ വാരിക്കോരി തരുമെന്ന് പറഞ്ഞ് പറ്റിച്ച് വിമാനം കേറ്റി സൗദിയിലേക്ക് വിട്ടു.
പട പേടിച്ച് സിനിമാ കാണാന്‍ കേറിയപ്പം അവിടെ മമ്മൂട്ടിയുടെ ഡാന്‍സു സീനാണെന്ന് പറഞ്ഞപോലെ
ഇവിടെ വന്നപ്പം കേട്ടതു..
" യാ ഹിന്ദീ..ആദാ ഹറാം ഹറാം..!!!!"
( കുരുത്തം കെട്ടവനേ ..ചിത്രം ബര ഇബ്‌ലീസിന്റെ ഫണി !..ഞമ്മക്കത് ഹറാമാണു..ഡോണ്ട് ഡു ഡോണ്ട് ഡു !!)
അങ്ങനെ എന്തിനു പറയുന്നു..
വീടിനു ചുറ്റും ലക്ഷങ്ങളുടെ ഏക്കറുകണക്കിനു റബ്ബര്‍ മരങ്ങളും കോടികള്‍ വിലമതിക്കുന്ന ( നിലമ്പൂര്‍) തേക്കുകളാലും സമൃദ്ധമാനെങ്കിലും അതൊന്നും കണ്ട് കണ്ണഞ്ചിപ്പോവാതെ..മനം മറിയാതെ.. അത്രേം കോടികള്‍
കാല്‍ ചുവട്ടില്‍ വെറും തറയില്‍ കിടക്കുന്നു എന്ന അഹംഭാവം ലവലേശവുമില്ലാതെ
ഇപ്പോള്‍ പത്തു പതിനഞ്ചു കൊല്ലമായി അറബിക്കളുടെ ആട്ടും തുപ്പുമേറ്റ് രാപ്പകല്‍ പണിയും
അതികഠിന ചൂടും സഹിച്ച് ഇവിടെ ഗല്‍ഫില്‍ കുടുംബസമേതം സസുഖം വിശ്രമജീവിതം നയിക്കുന്നു.
അതിനിടയിലാണു ബ്ലോഗ് വഴിയും മറ്റുള്ളവരുടെ കണ്ണില്‍ കരടാവാമെന്നറിഞ്ഞ് ഇത് തുടങ്ങിയത്..
തല്‍ക്കാലം ഇത്രേം ഒക്കെ എന്നെ പറ്റി അറിഞ്ഞാല്‍ പോരേ ?
* അഞ്ചാറു കിലോമീറ്റര്‍ വനാന്തരങ്ങള്‍ നടന്നു തളര്‍ന്നു നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴയും കടന്നെത്തുന്ന നിലമ്പൂര്‍ ടൗണ്‍ ഞങ്ങള്‍ക്കന്ന് ഒരു വിദേശനഗരം തന്നെയായിരുന്നു.അതെ
അവിടെയായിരുന്നല്ലോ ഓക്സ്ഫോര്‍ഡ് പാരലല്‍ കോളേജ്..!


44 Responses to "ഒരു കാര്‍ട്ടൂണിസ്റ്റ് ബ്ലോഗ്ഗറായ(കദന)കഥ!"
അലി said...

ടെ!
ശബ്ദമുണ്ടാക്കാതെ തേങ്ങയടിച്ചതാ... (സത്യത്തിൽ പേടിച്ചിട്ടാ.. ആ ഹംസയെങ്ങാനറിഞ്ഞാൽ കൊട്ടേഷൻ കൊടുക്കും. ഞാൻ കാരണം അങ്ങേരുടെ തേങ്ങാകച്ചവടം മോശമാണത്രേ)

" യാ ഹിന്ദീ..ആദാ ഹറാം ഹറാം..!!!!"
നൌഷാദ് ഭായ്... അപ്പോൾ ഹറാം ചെയ്യാനായിട്ട് വിസയെടുത്തു വന്നതാണല്ലേ. ഇത്രത്തോളം കൂടിപ്പോയ സ്ഥിതിക്ക് കമന്റായി പറഞ്ഞുതന്നിട്ട് കാര്യമില്ല. മദീനയിൽ വരുന്നുണ്ട്. ബാക്കി നേരിട്ട്.


Friday, July 2, 2010 at 3:24:00 AM GMT+3
ശ്രീ said...

:)


Friday, July 2, 2010 at 3:58:00 AM GMT+3
Noushad Vadakkel said...

"നിക്കത്ര പുടിചീലാ....."

(കൊച്ചു മകന്‍ പെണ്ണ് കാണാന്‍ പോയി .എല്ലാവര്ക്കും പെണ്ണിനെ ഇഷ്ടമായി. ന്നാലും 'വെല' കാണിക്കാന്‍ ഒരു ഉമ്മാമ പറഞ്ഞതാണേ)

അതിവിടെ പറഞ്ഞത് എന്തിനാണെന്ന് പുടി കിട്ടിക്കാണുമല്ലോ ;)


Friday, July 2, 2010 at 4:32:00 AM GMT+3
വഴിപോക്കന്‍ | YK said...

ഇതെന്തുവാ ഒരു മന്ത്രം പോലെ എല്ലാ പോസ്റ്റിന്റെ ഒപ്പവും കാണുന്നത് Terimakasih telah menyempatkan waktu untuk berkunjung di BLOG saya yang sederhana ini. Semoga memberikan manfaat meski tidak sebesar yang Anda harapakan. untuk itu, berikanlah kritik, saran dan masukan dengan memberikan komentar. Jika Anda ingin berdiskusi atau memiliki pertanyaan seputar artikel ini, silahkan hubungan saya lebih lanjut via e-mail di herdiansyah_hamzah@yahoo.com.


Friday, July 2, 2010 at 4:59:00 AM GMT+3
Vayady said...

"എന്റെ സ്കൂള്‍ പഠനം കുഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അതികഠിനമായ പരിശ്രമത്തിലൂടെ ഉപരി പഠനം വിദേശത്തുള്ള ഓക്സ്ഫൊര്‍ഡിലാണു* പൂര്‍ത്തിയാക്കിയത്"

സത്യം പറയട്ടെ, "ഓക്സ്ഫൊര്‍ഡിലൊക്കെ" പഠിച്ചതിന്റെ ഒരഹങ്കാരവും താങ്കള്‍ക്കില്ലാട്ടോ. എന്തൊരു വിനയം! :)
ആത്മകഥ നന്നായി. പിന്നെ പോസ്റ്റിനേക്കാള്‍ ഇഷ്ടപ്പെട്ടത് പരസ്യമായിരുന്നു. കലക്കി.


Friday, July 2, 2010 at 5:28:00 AM GMT+3
Readers Dais said...

Hi1
Thanks for sharing


Friday, July 2, 2010 at 5:35:00 AM GMT+3
ആളവന്‍താന്‍ said...

പട പേടിച്ച് സിനിമാ കാണാന്‍ കേറിയപ്പം അവിടെ മമ്മൂട്ടിയുടെ ഡാന്‍സു സീനാണെന്ന് പറഞ്ഞപോലെ
അത് കലക്കീ......... ഹി ഹി ഹി.........................


Friday, July 2, 2010 at 7:55:00 AM GMT+3
ഒരു യാത്രികന്‍ said...

നൌഷു.....നന്നായി പുതിയ കെട്ടും മട്ടും....വരയുടെ അസക്യത വല്യ പ്രശ്നം തന്നെ....ഇത്തിരി ഉണ്ടേ......സസ്നേഹം


Friday, July 2, 2010 at 8:38:00 AM GMT+3
വരയും വരിയും : സിബു നൂറനാട് said...

"പട പേടിച്ച് സിനിമാ കാണാന്‍ കേറിയപ്പം അവിടെ മമ്മൂട്ടിയുടെ ഡാന്‍സു സീനാണെന്ന് പറഞ്ഞപോലെ"

ഇതൊരു പുതിയ സാധനമാണ് കേട്ടോ.. ഹ..ഹ..ഹ... :-D

അപ്പൊ ചുരുക്കി പറഞ്ഞാല്‍ അങ്ങനോക്കെയാണ് സംഭവങ്ങള്‍ .പോട്ടെ...മുന്നോട്ടങ്ങനെ പോട്ടെ...


Friday, July 2, 2010 at 9:31:00 AM GMT+3
പട്ടേപ്പാടം റാംജി said...

കഥയെഴുത്തും കള്ളുകുടിയും ഇരട്ട പെറ്റതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് അവളുടെ പാട്ടിനു പോവുകയും ചെയ്തു.

പുതിയ കേട്ടും മറ്റും കൊള്ളാം.


Friday, July 2, 2010 at 9:33:00 AM GMT+3
Unknown said...

വരയും എഴുത്തും ഒരുപോലെ മികച്ചത്


Friday, July 2, 2010 at 12:12:00 PM GMT+3
Umesh Pilicode said...

:-)


Friday, July 2, 2010 at 12:37:00 PM GMT+3
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)


Friday, July 2, 2010 at 12:46:00 PM GMT+3
ഹംസ said...

ആഹാ അല്ല പഹയാ അന്നെ പരിചയപെട്ടപ്പോള്‍ ജ്ജ് ഒരു പുലിയാന്ന് ഞമ്മള് കരുതീല. ജ്ജ് ഞമ്മള് കരുതീനേക്കാളും ബലിയ (കടലാസ്)പുലിയാ... അതെന്നെ സത്യായിട്ടും അതെ......
അനക്ക് വന്ന ഫോണ്‍കോളും തെറി മൈലും എന്നു എഴുതി കണ്ടപ്പോള്‍ ജ്ജ് ഞമ്മള് അന്നോട് പറഞ്ഞതും ഇതിലെഴുതീട്ടുണ്ടാവുംന്ന് കരുതി .. അള്ളാണ്.. അതെങ്ങാനും ജ്ജ് എഴുതീരുന്നു എങ്കില്‍ അന്‍റെ മയ്യത്തോണ്ട് കളീം ചിരീം നടന്നേനെ... ഞമ്മളാരാന്ന് അനക്ക് സരിക്കും മനസ്സിലായിട്ടുണ്ടാവൂല്ലേ....
(റിയാദില്‍ നിന്നും മൈല്‍ അയച്ച പഹയനെ എനിക്ക് മനസ്സിലായി ആ കള്ള താടി അല്ലെ? ഹ ഹ ആ പഹയന്‍ തന്നെ ആവും)

അപ്പോള്‍ കാര്യങ്ങളെ കിടപ്പ് ഇങ്ങനയൊക്കയാണ് അല്ലെ. നന്നായി. എന്ത് നന്നായിന്നറിയോ നിന്‍റെ പോസ്റ്റല്ല. നിന്‍റെ ജീവിതം കുട്ടിച്ചോറായത് നന്നായീന്ന്....
അപ്പോ ഞമ്മളങ്ങട്ട്........


Friday, July 2, 2010 at 4:02:00 PM GMT+3
കൂതറHashimܓ said...

>>>മറ്റുള്ളവരുടെ കണ്ണില്‍ കരടാവാമെന്നറിഞ്ഞ് <<<
മാഷിനെ ഞാന്‍ ഒത്തിരി വിമര്‍ശിച്ചിട്ടുണ്ട്
എന്റെ കണ്ണിലെ കരടിനെ ഞാന്‍ മൈന്റ് ചെയ്യാറില്ലാ (എന്റെ കണ്ണില്‍ കരടില്ലാ), വിമര്‍ശിക്കുന്നവനും വിമര്‍ശിക്കപെടുന്നവനും ഒക്കെ എന്റെ കൂട്ടുകാരാണ്, നല്ല കൂട്ടുകാര്‍.
ബ്ലോഗില്‍ ആര്‍ക്കും ആരോടും ദേഷ്യവും വെറുപ്പും ഉള്ളതായി എനിക്കറിയില്ലാ (അങ്ങനെ ഒന്നില്ലാ..ഇല്ലാ...ഇല്ലാ...ഇല്ലാ‍...!!!).
ഒന്നെനിക്കറിയാം ആര്‍ക്കും എന്നോട് ഒട്ടും വെറുപ്പില്ലാ, മുഷിപ്പില്ലാ
അതുപോലെ എനിക്ക് ആരോടും ഇഷ്ട്ടമല്ലാതെ ഒന്നുമില്ലാ.
എല്ലാവരും എന്റെ നല്ല കൂട്ടുകാര്‍
എനിക്കീ ബ്ലോഗ് എന്ന സംഭവം ഒത്തിരി ഇഷ്ട്ടാണ്, നല്ല രസാ ഈ കൂട്ടുകെട്ട്.
എല്ലാ ബ്ലോഗ് കൂട്ടുകാര്‍ക്കും എന്റെ ഉമ്മഹ്...ഉമ്മഹ


Friday, July 2, 2010 at 5:32:00 PM GMT+3
K@nn(())raan*خلي ولي said...

കലക്കി. പോസ്ടല്ല. ദാ, താഴെയുള്ള വരികള്‍!

Terimakasih telah menyempatkan waktu untuk berkunjung di BLOG saya yang sederhana ini. Semoga memberikan manfaat meski tidak sebesar yang Anda harapakan. untuk itu, berikanlah
kritik, saran dan masukan dengan memberikan komentar. Jika Anda ingin berdiskusi atau memiliki pertanyaan seputar artikel ini, silahkan hubungan saya lebih lanjut via e-mail di herdiansyah_hamzah@yahoo.com.


(ഇന്തോനേഷ്യ യിലായിരുന്നോ ജനനം!)


Friday, July 2, 2010 at 5:43:00 PM GMT+3
Mohamed Salahudheen said...

പുതിയ മുഖം ഇഷ്ടമായി, പോസ്റ്റും


Friday, July 2, 2010 at 7:41:00 PM GMT+3
ഒഴാക്കന്‍. said...

ആ ക്ലൈമാക്സ്‌ കലക്കി , ആ OXFORD ക്ലൈമാക്സ്‌ :)


Friday, July 2, 2010 at 7:54:00 PM GMT+3
noonus said...

പ്രേമിച്ച പെണ്ണും കെട്ടാന്‍ വിചാരിച്ച പെണ്ണും (രണ്ടും ഒന്നു തന്നെ!) കഥയെഴുത്തും കള്ളുകുടിയും ഇരട്ട പെറ്റതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് അവളുടെ പാട്ടിനു പോവുകയും ചെയ്തു....ആപറഞ്ഞത് നന്നായി ..... ഒടുവില്‍ ശല്യം സഹിക്കാതെ വന്ന പ്പോള്‍ വീട്ടുകാര്‍ ഗള്‍ഫിലെ അറബികളുടെ കാര്‍ട്ടൂണ്‍ വരച്ചാല്‍ റിയാല്‍ വാരിക്കോരി തരുമെന്ന് പറഞ്ഞ് പറ്റിച്ച് വിമാനം കേറ്റി സൗദിയിലേക്ക് വിട്ടു....അതും നന്നായി ...


Saturday, July 3, 2010 at 1:31:00 AM GMT+3
Jishad Cronic said...

കുരുത്തം കെട്ടവനേ ..ചിത്രം ബര ഇബ്‌ലീസിന്റെ ഫണി !..ഞമ്മക്കത് ഹറാമാണു..ഡോണ്ട് ഡു ഡോണ്ട് ഡു !!)


Saturday, July 3, 2010 at 7:28:00 AM GMT+3
എറക്കാടൻ / Erakkadan said...

ക്ലൈമാക്സ് വളരെ ഇഷ്ടായി ..അക്ഷരം ഇച്ചിരി ചെറുതായി കാണുന്നുണ്ടോ എന്നൊരു സംശയം


Saturday, July 3, 2010 at 7:38:00 AM GMT+3
Unknown said...

വരയും എഴുത്തും അനസ്യുതം തുടരട്ടെ. ചില പ്രയോഗങ്ങളൊക്കെ സൂപ്പറായി, പ്രത്യേഗിച്ചും മമ്മൂട്ടി ഡാന്‍സ്‌!

പുതിയ ബ്ലോഗ്‌ ലെഔട്ട് കൊള്ളാം, പക്ഷെ എന്തോ ഒരു പന്തികെടുള്ള പോലെ. ചിലര്‍ ഇന്തോനേഷ്യന്‍ ഭാഷ ഇവിടെ ക്വോട്ട് ചെയ്തിരിക്കുന്നു, അതെനിക്ക് കാണുന്നില്ല. പക്ഷെ ഈ പോസ്റ്റുതന്നെ രണ്ടെണ്ണം ഇവിടുണ്ട്!! കമെന്റ്റ്‌ ബോക്സിനു താഴെ !


Saturday, July 3, 2010 at 11:07:00 AM GMT+3
പാവപ്പെട്ടവൻ said...

ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല അക്ഷരങ്ങള്‍ അത്രയ്ക്ക് ചെറുതാണ്


Saturday, July 3, 2010 at 2:27:00 PM GMT+3
sm sadique said...

ജീവിതാനുഭവങ്ങൾ നന്നായി.
കുഗ്രാമത്തിൽ തുടങ്ങി ഓക്സ്ഫോഡിൽ എത്തിയ വിദ്യാഭ്യാസത്തിനും വിദ്യാർത്തിക്കും സലാം…….


Saturday, July 3, 2010 at 9:28:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ജീവചരിത്രം ഇഷ്ടപ്പെട്ടു.നന്നായി ഇങ്ങനെ തന്നെ വേണം .പിന്നെ സസ്പെന്‍സു സ്റ്റാറിട്ടു വെച്ചതു ക്ലൈമാക്സില്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. ഇനി താമസിക്കുന്നില്ല.ഫോളോ ചെയ്യുക തന്നെ.കാരണം ഇവിടെയാണല്ലോ കൂടുതല്‍ പുലികള്‍(ഹംസയും ഹാഷിമുമൊക്കെ)വരുന്നത്!


Tuesday, July 6, 2010 at 3:08:00 AM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

ബയോഡാറ്റ സ്വീകരിച്ചിരിക്കുന്നു.
“ഒഴിവ്” (http://ozhiv.blogspot.com/)ഉള്ളപ്പോൾ അറിയിക്കും.
നേരിട്ട് ഹാജറാകണം.


Wednesday, July 7, 2010 at 6:01:00 AM GMT+3
JaiRaj T.G.: The CarTOON MaChiNe... said...

yentammooo.. ithennaaa ezhuthhaaanneee...
oru puthu mughamaanee idich koomb vaatallee..

best wishes bhaiii..

jai...


Friday, July 9, 2010 at 12:52:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇക്കാ...അള്ളാണേ....പടച്ചോനാണേ...ഇങ്ങളു പുലി തന്നെ..
ഞമ്മക്കീ പണി(ബ്ലോഗെഴുത്ത്) പറ്റൂലാന്നാ തോന്നണേ..പെട്ടീം പടോം മടക്കാന്‍ സമയായിക്ക്ണ്...


Monday, August 23, 2010 at 8:25:00 PM GMT+3
Tijo Thomas said...

Nice post.. Congrats..
Expect more..


Monday, October 25, 2010 at 1:38:00 PM GMT+3
Anonymous said...

പുലികളൊക്കെ സൂക്ഷിച്ചോ..., അത്രയുമേ ഇപ്പോള്‍ പറയുന്നുള്ളൂ...


Wednesday, August 3, 2011 at 12:38:00 AM GMT+3
ashraf meleveetil said...

ഗള്‍ഫിലെ അറബികളുടെ കാര്‍ട്ടൂണ്‍ വരച്ചാല്‍ റിയാല്‍ വാരിക്കോരി തരുമെന്ന് പറഞ്ഞ് പറ്റിച്ച് വിമാനം കേറ്റി സൗദിയിലേക്ക് വിട്ടു..... വരക്കാ'നാവാത്ത വരികള്‍..............രസികന്‍ പ്രയോഗം...


Wednesday, August 3, 2011 at 3:47:00 AM GMT+3
Vp Ahmed said...

ആത്മകഥ ഇങ്ങനെയുമോ ?


Wednesday, August 3, 2011 at 8:33:00 AM GMT+3
ഷാജു അത്താണിക്കല്‍ said...

ഓക്സ്ഫോറ്ഡിലാണ് പഠിച്ചതല്ലേ, കൊള്ളാം :)
കൊള്ളാം


Wednesday, August 3, 2011 at 10:41:00 AM GMT+3
‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഓക്സ്ഫോർഡ് പാരലൽ കോളജിൽ പഠിച്ചാലും ഇങ്ങനൊക്കെ ആകാം അല്ലെ...!!


Wednesday, August 3, 2011 at 11:45:00 AM GMT+3
ആചാര്യന്‍ said...

ഇങ്ങള്‍ പണ്ടേ ഒരു പുലിയാരുന്നല്ലേ...സിങ്ങം..


Wednesday, August 3, 2011 at 12:44:00 PM GMT+3
Unknown said...

നൗഷാദിന്റെ വരയുടെ ഒരാരാധകനാണ് ഞാന്‍.മിക്ക കാര്‍ട്ടൂണുകളും വാക്കുകളേക്കാള്‍ വാചാലം എന്ന് തന്നെ പറയാം.പണ്ട് "ആര്‍ എല്‍ വി " യില്‍ ചിത്രകല പഠിക്കാന്‍ പോകണമെന്ന എന്‍റെ ആഗ്രഹം പറഞ്ഞപ്പോള്‍ "കലാകാരന്മാരെല്ലാം കള്ളുകുടിയന്‍ മാരാണന്നു" പറഞ്ഞു വീട്ടുകാര്‍ സമ്മതിക്കാത്ത കാര്യം ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
ആശംസകള്‍....


Wednesday, August 3, 2011 at 4:33:00 PM GMT+3
ഒരു ദുബായിക്കാരന്‍ said...

കാര്‍ട്ടൂണുകളും ആത്മകഥയും കൊള്ളാം !!


Wednesday, August 3, 2011 at 5:31:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

കാര്‍ട്ടൂണും, എഴുത്തും കലക്കിയിട്ടുണ്ട്. ഓരോ വരിയിലും നര്‍മ്മം നിറഞ്ഞ് തുളുമ്പുന്നു. ചിരിച്ച് ചിരിച്ച് ഒരു പരുവത്തില്‍ ആയതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.:) നടന്‍ ശ്രീനിവാസന്റെ ഒരു ബ്ലോഗ്‌ അവതാരം ആണ് താങ്കള്‍..?:)


Wednesday, August 3, 2011 at 6:10:00 PM GMT+3
Samad Karadan said...

താങ്കളുടെ എഴുത്തും വായനയും യഥേഷ്ടം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും.


Friday, December 2, 2011 at 8:00:00 AM GMT+3
ഒരു കുഞ്ഞുമയിൽപീലി said...

ഹ ഹ നൌഷാദു ക്കാ കലക്കി ട്ടോ ........തലവര നല്ല വര ആശംസകള്‍ നേരുന്നു


Tuesday, January 24, 2012 at 6:37:00 PM GMT+3
വേണുഗോപാല്‍ said...

ഈ ജീവിതാനുഭവം വായിച്ചു ചിരിക്കണോ കരയണോ എന്നാ ചിന്തയില്‍ ആയി പോയി ഞാന്‍ ...
ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത്ര കഷ്ടപ്പെട്ട് എഴുതില്ലായിരുന്നു .... ഇത് കോപ്പി പേസ്റ്റ് ചെയ്യും
ഓക്സ്ഫോര്‍ഡ് കോളേജ് ഞെട്ടിച്ചു .... നൌഷാദ് നിങ്ങള്‍ വെറും സംഭവം അല്ല . ഒരു ഒന്നൊന്നര സംഭവാ :-)


Tuesday, January 24, 2012 at 8:39:00 PM GMT+3
Pradeep Kumar said...

ആസ്വദിച്ചു...


Tuesday, January 24, 2012 at 9:30:00 PM GMT+3
അഷ്‌റഫ്‌ മാനു said...

വ വ വ ...ഇജ്ജ്‌ സിനിമ ഫീല്‍ഡില്‍ പോയ കാര്യം ആ കോയക്കുട്ടി എന്നോട് പറഞ്ഞു പചെന്കില്
ഇജ്ജ് കദേയുത്ത് തോടെങ്ങിയത് എപ്പളാനന്നു ഇപ്പളാ കിട്ടിയേ ...അതും ഇതും മറ്റ്തും ...ആ ആ ആ
കലൈകി ...ട്ടോ ...


Wednesday, January 25, 2012 at 1:30:00 AM GMT+3
jasyfriend said...

അവിടെയായിരുന്നല്ലോ ഓക്സ്ഫോര്‍ഡ് പാരലല്‍ കോളേജ്..!

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ


Saturday, October 20, 2012 at 5:49:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors