RSS

Followers

" ഞെട്ടരുത്-ഇതെന്റെ വാര്‍ഷിക പോസ്റ്റ്!!"


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
---------------
പ്രിയപ്പെട്ട വായനക്കാരേ,
---------------
മലയാള ബ്ലോഗ്ഗ് ലോകത്ത് ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുമെന്ന് ഞാന്‍ വെറുതെ വ്യാമോഹിക്കുകയും എന്നാല്‍ ഒരു കൊടുങ്കാറ്റ് പോയിട്ട് ഒരു കുളിര്‍ക്കാറ്റ് പോലുമാവാതെ പോയ "എന്റെ വര" എന്ന ഈ ബ്ലോഗ്ഗ് തട്ടിമുട്ടി ഏന്തിവലിഞ്ഞ് മുന്നോട്ട് നീങ്ങി നിങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് അതിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന വാര്‍ത്ത (നിങ്ങള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും) ഞാനിതാ ഇവിടെ അലമുറയിട്ടലറിവിളിച്ചറിയിച്ചുകൊള്ളുന്നു.
---------------
ജോലികഴിഞ്ഞെത്തി ഉള്ള അല്പ ഒഴിവ് നേരം അടുക്കളയിലോ കുട്ടികളുടെ പഠന കാര്യത്തിലോ ശ്രദ്ധിക്കുന്നതിനു പകരം കമ്പ്യൂട്ടറിന്റെ മുന്‍പിലേക്കോടി പുതിയ കമന്റ് വല്ലതും വന്നോ എന്ന് ആര്‍ത്തി പിടിച്ച് നോക്കി തഞ്ചവും തരവും നോക്കി അല്പം കിഞ്ചന വര്‍ത്തമാനം പറയേണ്ട നേരത്ത് കുത്തിയിരുന്ന് മംഗ്ലീഷില്‍ വല്ലതും അടിച്ചു കൂട്ടുമ്പോള്‍ ആയിരിക്കും ഭദ്രകാളി കണക്കെ പെണ്‍പിറന്നോള്‍ തൊട്ടു പിന്നില്‍ !
---------------
"ഹോ എന്റെ മനുഷ്യനേ നിങ്ങടെ ഒരു കാര്യം!
ഞാനും പിള്ളാരുമേ ഒരു വഴിക്കായി..
ഇനി ഈ കുന്തത്തിലോരോന്ന് എഴുതിപ്പിടിപ്പിച്ച് എന്തിനാ മനുഷ്യാ
വായനക്കാരുടെ ശാപം കൂടി തലയില്‍ വെക്കുന്നത്!
---------------
കുട്ടികളുടെ ചില്ലറ കളിതമാശകളില്‍ പോലും ചിരിക്കാത്ത ഞാന്‍
ഒരു പുകഴ്ത്തല്‍ കമന്റ് കണ്ടാല്‍ ആര്‍ത്തു വിളിച്ച് അട്ടഹസിച്ച് ചിരിക്കുന്നതും
---------------
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നല്ലപാതിയെ പേരിനെങ്കിലും ഒന്നു പൊക്കിപ്പറയാത്ത ഞാന്‍ ഏതു പോസ്റ്റുകണ്ടാലും കിടിലന്‍! സൂപ്പര്‍ !! എന്നൊക്കെ പ്രശം‌സ വാരിക്കോരി ചൊരിയുന്നത് കാണുമ്പോള്‍ അവള്‍ ചൊറിഞ്ഞ് കയറും..
" ഹും! കമന്റും ഫോള്ളോവേഴ്സിനേം കിട്ടാന്‍
നിങ്ങളീ കാട്ടിക്കൂട്ടണ വക്രബുദ്ധിയുടെ പകുതി
നാലുകാശുണ്ടാക്കാന്‍ നിങ്ങളു കാണിച്ചിരുന്നേ
ഞാനും എന്റെ പിള്ളാരും എന്നേ രക്ഷപ്പെട്ടേനേ ! "
(അടുക്കളയില്‍ നിന്നും ഗ്ലാസ്സ്,പ്ലേറ്റ് തുടങ്ങിയവ പൊട്ടിച്ചിതറുന്ന ശബ്ദം പശ്ചാത്തലത്തില്‍ ..)
------------------------------
ഇങ്ങനെ നല്ല പാതിയുടെ പതിവായുള്ള അനുഗ്രഹാശംസകളോടെ അവളുടെ കണ്ണൂ വെട്ടിച്ചും
അവളുറങ്ങി എന്ന് ഉറപ്പ് വരുത്തി
പാതിരാക്കെണീറ്റ് ലൈറ്റിടാതെ മൊബൈല്‍ ഫോണിന്റെ വെട്ടത്തില്‍
കള്ളനെ പ്പോലെ പതുങ്ങി ചെന്ന് ടൈപ്പ് ചെയ്തും
ഒക്കെ തട്ടിക്കൂട്ടി പോസ്റ്റ് കേറ്റിയാണു ഈ ബ്ലോഗ്ഗ് ഉന്തിയും തള്ളിയും
ഞാന്‍ മുന്നോട്ട് കൊണ്ട് പോവുന്നതെന്ന യാഥാര്‍ത്ഥ്യം
നിങ്ങള്‍ അറിയാതിരിക്കട്ടെ എന്ന് ഞാനീ അവസരത്തില്‍
ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
---------------
എങ്കിലും ഇത്രയും കാലം ഞാനെഴുതിയത് വായിക്കുവാനുള്ള മനക്കരുത്തും അതിലെ പരിധിവിട്ട മണ്ടത്തരങ്ങളെ എഡിറ്റ് ചെയ്യ്ത് നോര്‍മലീകരിക്കാനുള്ള ഉള്‍ക്കരുത്തും കാണിച്ച എന്റെ പ്രിയപ്പെട്ട നല്ല പാതിക്ക് തന്നെ ഞാനാദ്യം നന്ദി പറയാതിരിക്കുന്നത് തികഞ്ഞ അവഗണനയാവും!
---------------
ഇത്രയുംകാലം എന്റെ എഴുത്തും വരയും സഹിച്ച് എന്നെ കമന്റുകള്‍ (കോരിച്ചൊരിഞ്ഞ് ആനന്ദ സാഗരത്തിലാറാടിച്ച)തന്ന് എന്നെ പ്രോല്‍സാഹിപ്പിച്ച പ്രിയപ്പെട്ട സഹ ബ്ലോഗ്ഗര്‍മാര്‍ക്കും ഫോള്ളോവേഴ്സിനും വായനക്കാര്‍ക്കും എന്റെ ഹൃദയപൂര്‍‌വ്വമായ നന്ദി രേഖപ്പെടുത്തുവാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുകയാണു.
------------------------------
മദീനയില്‍ വന്ന കാലം തൊട്ട് എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ ഒരു പ്രശ്നം എന്നത്
സഹൃദയരായ സുഹൃത്തുക്കളുടെ അഭാവമായിരുന്നു.
( അതോ അവരൊക്കെ എന്നെകാണുമ്പോള്‍ ഓടി രക്ഷപ്പെട്ടതാണോ ? സംശയിക്കണം! )
കലാ സാംസ്ക്കാരിക രംഗങ്ങളിലെ ഒട്ടേറെ നല്ല സുഹൃത്തുക്കളെ ഇട്ടെറിഞ്ഞ് ഗള്‍ഫിലേക്ക് വണ്ടി കയറിയഞാന്‍ വിഷമിച്ച് പോയത് ഇക്കാരണത്താലായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.
---------------
" എടാ കമലാദാസ് ഇസ്ലാം മതം സ്വീകരിച്ചു !"
എന്ന് അത്യാഹ്ളാദത്തോടെ വാര്‍ത്ത കൈ മാറുമ്പോള്‍
കമലാദാസോ..? അതാരാ നമ്മടെ യേശുദാസിന്റെ ആരെങ്കിലും....?? എന്ന് നിസ്സംഗതയോടെ തിരിച്ച് ചോദിക്കുന്ന തികച്ചും നിഷ്ക്കളങ്കരായ സാഹിത്യ ഇതര പിരാന്തുകള്‍ ഒട്ടുമേ തൊട്ടു തീണ്ടാത്ത കൂട്ടുകാരായിരുന്നു എന്നുള്ളതിനാല്‍ എഴുത്ത്,വര,സിനിമ , സാഹിത്യ സംബന്ധിയായ ചര്‍ച്ച..ഇവയൊക്കെ എനിക്ക് ഒരു പാടു ദൂരത്തേക്ക് മാഞ്ഞു പോവുന്നത് ഒരു ഉള്‍നൊമ്പരം പോലെ ഞാന്‍ കൊണ്ടു നടന്നിരുന്നു.
---------------
(ആ ഒരു വല്ലാത്ത വീര്‍പ്പുമുട്ടലില്‍ നിന്നും എന്നെ രക്ഷപ്പെടുത്തി മദീനയിലെ മലയാളി രാജപാതകളിലേക്ക് നടത്തിച്ച സഹൃദയനും ഗായകനുമായ ശ്രീ.ഹുസൈന്‍ ചോലക്കുഴി,ഫോട്ടോഗ്രാഫര്‍ നവാസ് കൊച്ചുണ്ണി,പീ.ടി.മൂസക്കോയ, ഉമ്മര്‍ക്ക എന്നിവരെ ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം ഓര്‍മ്മിക്കട്ടെ..)
---------------
ആ വിരസത നല്‍കിയ നാളുകളൊന്നിലാണു ഞാനെന്റെ ഫ്ലിക്കര്‍ ആല്‍ബത്തിനു തുടക്കമിടുന്നത്.
ഫോട്ടോഗ്രാഫിയിലെ കമ്പം മൂത്ത് ഞാനെടുത്ത മദീനയുടെ ചിത്രങ്ങളില്‍
ചിലത് ഫ്ളിക്കര്‍ .കോമില്‍ ഒരു ഫ്രീ അക്കൗണ്ട് തുടങ്ങി അപ്‌ലോഡ് ചെയ്തായിരുന്നു തുടക്കം.
അതുവഴി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കിടിലന്‍ ചിത്രങ്ങള്‍ കാണുവാനും അവരില്‍ ചിലരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതോടും കൂടെ ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാഹചര്യമൊരുങ്ങി.
ഒപ്പം ഫ്ളിക്കറിലെ മലയാളി ഫോട്റ്റോഗ്രാഫേഴ്സ് ഗ്രൂപ്പ് ആയ "മലയാളിക്കൂട്ട"ത്തിലും അംഗമാകുകയും ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് സജീവമാകുകയും ചെയ്തതോടെ വിരസതയുടെ ദിനങ്ങള്‍ക്ക് മെല്ലെ അറുതി വരാന്‍ തുടങ്ങി..
---------------
എന്നാല്‍ ഫ്ളിക്കറിലെ ചിത്രങ്ങള്‍ക്ക് പരസ്പരം ഇടുന്ന കമന്റ്
എക്സെല്ലെന്റ്! ,മാര്‍‌വെലസ്!!,
വൊവ്!!!, ഐ കാചിംഗ്!
ഫന്റാസ്റ്റിക്!!!
തുടങ്ങിയ വാക്കുകള്‍ ആയിരുന്നു. ഇത് അങ്ങോട്ടുമിങ്ങോട്ടും എഴുതി മടുത്തപ്പോള്‍ കൂടുതല്‍ പുകഴ്ത്തല്‍ കേള്‍ക്കാന്‍ ആക്രാന്തം ജനിക്കുകയും അതിനു പറ്റിയ മേഖല ബൂലോകമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
എന്റെ "ഗംഭീര സാഹിത്യം" എന്ന് ഞാനും "ഇങ്ങേര്ടെ ഓരോ കിറുക്കുകള്‍" എന്ന് നല്ല പാതിയും വിശേഷിപ്പിക്കുന്ന എന്റെ സൃഷ്ടികളുമായി അങ്ങനെ ഈ ബ്ലോഗ്ഗിനു തുടക്കമായി.
---------------
മുന്‍പ് അധികം ബ്ലോഗ്ഗുകള്‍ വായിച്ചിട്ടില്ലാത്തതിനാല്‍ അധികം പേരെ അറിയില്ലാത്തതും മെയില്‍ ഫോര്‍‌വേഡ്, കമന്റുകള്‍ , ലിങ്കുകള്‍ , ബ്ളോഗ്ഗ് അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക എന്നിത്യാദി ചെപ്പടിവിദ്യകള്‍ അറിയാത്തതിനാലും കളത്തിലിറങ്ങിയപ്പോള്‍ ഒരമ്പരപ്പായിരുന്നു ആദ്യ അനുഭവം..
---------------
അങ്ങിനെ കന്നി പോസ്റ്റുമിട്ട് എല്‍ .സി.ഡി.സ്ക്രീനിന്റെ ശുഭ്രതയിലേക്ക് കണ്ണും മിഴിച്ച് നിന്ന് മണിക്കൂറുകള്‍ തള്ളിനീക്കിയ ആദ്യ ദിനത്തിനൊടുവില്‍ അതാ വരുന്നു ആദ്യകമന്റ്!
---------------
പ്രണയിനിയുടെ ആദ്യ മധുരചുംബനത്തിനും
ബ്ലോഗിലെ ആദ്യ കമന്റിനും മാധുര്യമേറെ
എന്ന ചൊല്ല് എത്ര ശരിയാണു!.....
---------------
എന്റെ ബ്ളോഗ്ഗിലേക്ക് മിഴിതുറന്നെത്തിയ ആദ്യകമന്റ് ശ്രീ.ബഷീര്‍ പി.ബി.വെള്ളറക്കാട്
ന്റേതായിരുന്നു.
---------------
മുഖദാവിലെ അഭിനന്ദനത്തേക്കാളും അറിയാത്ത ഏതോകോണിലിരുന്നു അറിയാത്ത ഏതോ ഒരാള്‍
നമ്മെ വായിക്കുന്നതും അതിലഭിപ്രായം കുറിക്കുന്നതും വല്ലാത്ത ഒരനുഭൂതിയുണര്‍ത്തി എന്നു പറഞ്ഞാല്‍ തെറ്റില്ല.
പിന്നെ പിന്നെ പലരായി മെല്ലെ വന്നണയാന്‍ തുടങ്ങി..
---------------
മലയാളം കമ്പോസിങ് നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിച്ച നസീഫ് .യു. അരീക്കോട് ,
കാര്‍ട്ടൂണിസ്റ്റും ഇല്ലസ്റ്റ്രേറ്ററും ആയ ആര്‍ട്ടിസ്റ്റ് അബ്ദുള്‍ സലീം ,
കര്‍ണ്ണനു ദ്രോണാചാര്യ എന്ന പോലെ എന്റെ ഗുരുവായ കേരളത്തിലെ പ്രശസ്ത ആര്‍ട്ടിസ്റ്റ് ശ്രീ.ശിവകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഒപ്പം വര്‍ക്ക് ചെയ്ത് എന്നില്‍ അസൂയ ഉളവാക്കിയ
എന്റെ ആദ്യ ഫോളോവറും എന്റെ ഫോണ്‍ നമ്പര്‍ സമ്പാദിച്ച് എന്നെ വിളിച്ച് പരിചയപ്പെട്ട ബ്ലോഗ്ഗര്‍ ഹംസ, തുടങ്ങി ഒട്ടേറെ പേരുകള്‍ അങ്ങിനെ പരിചിതമായി.
---------------
ബ്ലോഗ്ഗിലെ തുടക്കക്കാരനായ 'എന്റെ വര'യെ അഭിനന്ദിച്ച് കമന്റ് എഴുതി പ്രോല്‍സാഹിപ്പിച്ച ശ്രീ.വിശാലമനസ്കന്‍ (അതി പ്രശസ്തനായ അദ്ദേഹത്തിനത് വെറുമൊരു രണ്ടു വാക്ക് മാത്രമായിരുന്നിരിക്കാം..
എന്നാല്‍ തുടക്കക്കാരനായ എനിക്ക് അത് ഒരപ്രതീക്ഷിത അവാര്‍ഡ് പോലെ ലഹരിയുളവാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ!)
ഞാന്‍ വരച്ച കാര്‍ട്ടൂണ്‍ കണ്ട് അത് പോസ്റ്റില്‍ ഇടുകയും ഒപ്പം ലിങ്ക് സഹിതം എന്നെക്കുറിച്ച് പരാമര്‍ശിക്കുകയും കാര്‍ട്ടൂണ്‍ പ്രൊഫൈല്‍ പേജില്‍ ചേര്‍ക്കുകയും ചെയ്ത് കൊണ്ട് ഒറ്റ ദിവസം ആയിരത്തിലധികം വിസിറ്റേഴ്സിനെ സമ്പാദിച്ചു തന്ന ശ്രീ.ബെര്‍ളി തോമസ് ഈ മെയില്‍ വഴി എനിക്ക് അഭിനന്ദനവും പ്രോല്‍സാഹനവും നല്‍കിയതും മറക്കാനാവാത്ത ഓര്‍മ്മകളാണു.
---------------
ആദ്യം പുണരാന്‍ അല്പമൊന്നു മടിച്ചെങ്കിലും പുണര്‍ന്നപ്പോള്‍ ഹൃദയം തൊട്ട വാരിപ്പുണരല്‍ ആയെന്നപോലെ ശ്രീ. ബഷീര്‍ വള്ളിക്കുന്ന്.
അദ്ദേഹം എന്റെ പേരുതന്നെ ടൈറ്റിലാക്കി ഒരു പോസ്റ്റിറക്കിയതും മറക്കാനാവില്ല തന്നെ.
എന്റെ കഥ നോമിനേറ്റ് ചെയ്ത ശ്രീ.ബിലാത്തിപ്പട്ടണം അത് പ്രസിദ്ധീകരിച്ച ബിലാത്തി മലയാളി മാഗസിന്‍ , എന്റെ ബ്ലോഗ്ഗിനെ പാര്‍ട്ടണറാക്കി എനിക്ക് കൂടുതല്‍ വായനക്കാരെ തന്നു സഹായിച്ചുകൊണ്ടിരിക്കുന്ന മലയാളം ബ്ലോഗ്ഗ് ഡയറക്ടറി അഡ്മിനിസ്റ്റ്റേറ്റര്‍ ലണ്ടനിലെ സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍ ശ്രീ. ജിജൊ, ഒരു എഴുത്ത്കാരനു വേണ്‍ട എല്ലാ പ്രോല്‍സാഹനവും നല്‍കുന്ന സുഹൃത്തും കവിയുമായ ബ്ലോഗ്ഗര്‍ നൗഷാദ് കൂടരഞ്ഞി ,ജാഫര്‍ പുലാപ്പറ്റ എന്നിവരേയും ഇത്തരുണത്തില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.
---------------
ബ്ലോഗ്ഗിലൂടെ തന്നെയാവണം ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളം ന്യൂസ്" പത്രത്തിന്റെ മദീന റിപ്പോര്‍ട്ടര്‍ ആകുവാനുള്ള അവസരം കൈവന്നതും. ( ജോലിസമയത്തിന്റെ പ്രശ്നം മൂലം പിന്നീട് സ്വയം ഒഴിവാകുകയാരുന്നു).എന്റെ ആദ്യ ഫോട്ടോ പ്രദര്‍ശനത്തിനു മദീനയില്‍ വേദിയൊരുങ്ങുന്നതും.
---------------
അതോടൊപ്പം എനിക്ക് ഒരിക്കലും മറക്കാനാവാത്ത മറ്റൊരു ബ്ലോഗ്ഗറാണു അചാര്യന്‍ ഇംതിയാസ്.
സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായി ബൂലോകത്ത് പുതിയ തരം‌ഗം സൃഷ്ടിച്ച മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ അഡ്മിനിസ്റ്റ്രേറ്ററായ ഇംതി ഗ്രൂപ്പ് രംഗപ്രവേശനം ചെയ്യുമ്പോള്‍ തന്നെ
എന്നെ ആഡ്ചെയ്യുകയും താമസിയാതെ അതിന്റെ സഹ അഡ്മിനിസ്റ്ററേറ്റര്‍ പദവി നല്‍കാനുള്ള വിശാലമനസ്കത കാണിക്കുകയുംചെയ്തത് ഇവിടെ എടുത്ത് പറയാതിരിക്കാന്‍ വയ്യ. അദ്ദേഹത്തോടും ഹൃദയപുരസ്കരം നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
സുഖിപ്പിക്കലും മുഖസ്തുതിയുമില്ലാതെ വസ്തുനിഷ്ഠമായി രചനയെ നിരൂപിക്കുന്ന
ഇഷ്ടമായാലും ഇല്ലെങ്കിലും അത് തുറന്ന് പറയുന്ന കൂതറHashim,
ഇടക്ക് ഫോണ്‍ ചെയ്തും ചാറ്റിലൂടേയും ബന്ധപ്പെടുന്ന (ഒരൊറ്റ കമന്റിലൂടെ എന്റെ ഹൃദയം കവര്‍ന്ന) അക്ബര്‍ സാഹിബ് , സാജിദ് കെ.എ,പരസഹായം സ്പെഷലിസ്റ്റ് & കോ അഡ്മി. നൗഷാദ് വടക്കേല്‍ , ശില്പ്പിയുടെ കയ്യിലെ കളിമണ്ണു പോലെ അക്ഷരങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ഉസ്മാന്‍ ഇരിങ്ങാട്ടിരി, സാബി ബാവ, ഉമ്മുഅമ്മാർ , കൊംബന്‍ മൂസ , ഇസ്മായീല്‍ ചെമ്മാട്, സലീം ഈ.പി. ,തുടങ്ങി ഇങ്ങേ അറ്റം നാമൂസും കണ്ണനും വരേ പ്രിയപ്പെട്ട ഒരു പാടുപേര്‍. ഒപ്പം എന്താ പുതിയ പോസ്റ്റൊന്നുമില്ലേ എന്ന് ഇടക്കു വിളിച്ച് ചോദിക്കുന്ന നിരവധി വായനക്കാരായ സുഹൃത്തുക്കള്‍,ഗള്‍ഫ് മാധ്യമത്തില്‍ എന്റെ ബ്ലോഗ്ഗിനെ പരിചയപ്പെടുത്തിയ ശ്രീ.വി.കെ.അബ്ദു വരെ ഒട്ടനധി പേരുകള്‍ ഇനിയുമുണ്ട്.
---------------
എല്ലാവരുടേയും പേരുകളും മറ്റും പരാമര്‍ശിക്കുക പ്രായോഗികമല്ലാത്തതിനാല്‍ എന്റെ സുഹൃത്തുക്കള്‍ ക്ഷമിക്കുക. തീര്‍ച്ചയായും നിങ്ങളുടെ സ്നേഹവും സഹകരണവും എന്നും ഞാന്‍ നന്ദിയോടെ സ്മരിക്കുന്നുണ്ട്.
ഒപ്പം ഞാനെഴുതിയ കമന്റുകളിലോ പരാമര്‍ശങ്ങളിലോ വല്ല പാകപ്പിഴകളും വന്ന് വല്ലവര്‍ക്കും അത് മനോവേദനയുളവാക്കിയിട്ടുണ്ടെങ്കില്‍ നിര്‍‌വ്യാജം ഞാന്‍ ക്ഷമ ചോദിക്കുന്നു.
---------------
കമന്റ് എഴുതിയപരമാവധി ആളുകളുടെ പേരും ലിങ്കും താഴെ ചേര്‍ത്തിരിക്കുന്നു.
---------------
സിദ്ധീക്ക് തൊഴിയൂര്‍ Naushu
Readers Dais
islamikam
SHABEERALI. പെരിന്താറ്റിരി വി.എ || V.A HIFSUL
baiju
---------------
കൂടുതല്‍ ലിങ്ക് ചേര്‍ക്കുന്നത് ബ്ലോഗ്ഗര്‍ .കോമില്‍ സാധ്യമാകുന്നില്ല എന്നതിനാല്‍ പേര്‍ ഉള്‍പ്പെടാതെ പോയവര്‍ ക്ഷമിക്കുക.
ഒപ്പം ഇത്രയും പേരുകള്‍ കുത്തിയിരുന്ന് ഒപ്പിച്ചെടുത്ത എന്റെ ശ്രീമതിക്ക് ആ പേരിലും ഒരു ടാങ്ക്സ് കൊടുക്കട്ടെ!
---------------
തുടര്‍ന്നും എല്ലാവരുടേയും സഹകരണമുണ്ടാവുമെന്ന പ്രതീക്ഷയോടെ രണ്ടാം വയസ്സിലേക്ക് കടക്കുന്ന എന്റെ വരയെ അനുഗ്രഹിച്ചാശീര്‍‌വദിക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു!.
---------------
---------------
നന്ദി,നമസ്ക്കാരം.!


66 Responses to "" ഞെട്ടരുത്-ഇതെന്റെ വാര്‍ഷിക പോസ്റ്റ്!!""
faisu madeena said...

ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .....എല്ലാത്തിനും സഹായിച്ചു കൂടെ നിന്ന നല്ല പാതിക്കും ........!


Friday, February 18, 2011 at 2:44:00 AM GMT+3
Sabu Hariharan said...

ശ്രീമതിയെ സമ്മതിച്ചിരിക്കുന്നു!


Friday, February 18, 2011 at 4:12:00 AM GMT+3
Umesh Pilicode said...

ആശംസകള്‍


Friday, February 18, 2011 at 6:19:00 AM GMT+3
grkaviyoor said...

ഒരു നുറുവര്‍ഷങ്ങളിനിയും

ഒരു വര തലേ വര മായാതെ

മുന്നേറെട്ടെ ഈ ബൂലോഗ നഭസ്സില്‍

എന്ന് ആശംസിക്കുന്നു


Friday, February 18, 2011 at 6:26:00 AM GMT+3
ഒരു യാത്രികന്‍ said...

ആശംസകള്‍ ......സസ്നേഹം


Friday, February 18, 2011 at 7:49:00 AM GMT+3
Arun Kumar Pillai said...

അഭിനന്ദനങ്ങള്‍ ഇക്കാ..


Friday, February 18, 2011 at 8:13:00 AM GMT+3
TPShukooR said...

വാര്‍ഷിക പോസ്റ്റ്‌ കിടിലന്‍. ആശംസകള്‍.


Friday, February 18, 2011 at 9:04:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടെ രണ്ടു വാക്കു പറയാതെ തരമില്ല. താങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ താങ്കളുടെ ശ്രീമതി എന്റെ ശ്രീമതിയെപ്പോലെ ഈ പണിക്ക് (ദിവസവും ഏതു നേരത്തും കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുക!)എതിരാണെന്നല്ലെ ഞാനാദ്യം കരുതിയത്. എന്നാല്‍ ഇത്രയും പേരുടെ ബ്ലോഗിന്റെ ലിങ്ക് ഉല്‍പ്പെടുത്താന്‍ താങ്കളെ സഹായിച്ചു എന്നു കേള്‍ക്കുമ്പോള്‍ എന്തൊ ഞാന്‍ വല്ലാതെ കോരിത്തരിച്ചു പോയി.എന്റെ പ്രത്യേക അഭിനന്ദനം ഇപ്പോള്‍ തന്നെ അറിയിക്കുക.ഇത് എല്ലാ ബ്ലോഗേഴ്സിന്റെ പെണ്ണുമ്പിള്ളമാരും അറിഞ്ഞിരിക്കണം.ഒരു വര്‍ഷം കഴിഞ്ഞില്ലെ ,ഇനിയെങ്കിലും ആ ഒടുക്കത്തെ പ്രയോഗങ്ങളെല്ലാം ഒഴിവാക്കി ബ്ലോഗിനെ ഒരു സുന്ദരക്കുട്ടപ്പനാക്കി ഒരു പുതിയ രൂപത്തില്‍ അവതരിപ്പിച്ച് ഞങ്ങളെയെല്ലാം ഒരിക്കല്‍ കൂടി ഞെട്ടിപ്പിക്കുമെന്ന വിശ്വാസത്തോടെ താങ്കളുടെ സുഹൃത്ത് മുഹമ്മദു കുട്ടിക്ക.പിരിസത്തില്‍ അസ്സലാമു അലൈക്കും.


Friday, February 18, 2011 at 9:14:00 AM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

" എങ്കിലും ഇത്രയും കാലം ഞാനെഴുതിയത് വായിക്കുവാനുള്ള മനക്കരുത്തും അതിലെ പരിധിവിട്ട മണ്ടത്തരങ്ങളെ എഡിറ്റ് ചെയ്യ്ത് നോര്‍മലീകരിക്കാനുള്ള ഉള്‍ക്കരുത്തും കാണിച്ച എന്റെ പ്രിയപ്പെട്ട നല്ല പാതിക്ക് തന്നെ ഞാനാദ്യം നന്ദി പറയാതിരിക്കുന്നത് തികഞ്ഞ അവഗണനയാവും!"

അപ്പൊ സത്യം പറഞ്ഞാ ഭായിക്കിതില്‍ റോളൊന്നുമില്ല..
ഭായിടെ നല്ല പാതിയുടെ കൈകളാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്...
പാവം...ആ ഇത്താനെ സമ്മതിക്കണം...
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഡിറ്റ് ചെയ്തു തരുന്ന,ഇതെല്ലാം സഹിക്കുന്ന ആ ഇത്താടെ തലേ വരേ....?
ഇവിടെ പോസ്റ്റ് ചെയ്യുന്ന ഇതിലെ പോസ്റ്റുകള്‍
വായിക്കുന്ന ഞങ്ങളുടെയൊക്കെ ഒരു തലേവരേ...?
ഹോ ഞങ്ങളേയും സമ്മതിക്കണം...ല്ലേ ഭായ്...


ഒന്നാം ബ്ലോഗ്ഗ് പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ വര എന്ന ബ്ലോഗിനും ബ്ലോഗര്‍ക്കും
ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ ഇത്താക്കും എന്റെ ഒരായിരം ആശംസകള്‍

ഈയവസരത്തില്‍ എന്നേയും സ്മരിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു...


Friday, February 18, 2011 at 9:23:00 AM GMT+3
Sidheek Thozhiyoor said...

വളരെ നന്നായി പരമാവധി എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പിറന്നാളിനെ കുറിച്ച് പറഞ്ഞു , ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ സര്‍വ്വശക്തന്‍ തുണക്കട്ടെ...ബീവിക്കൊരു പ്രത്യേക നന്ദി ..
സമയം കിട്ടുമ്പോള്‍ ഞങ്ങള്‍ ചില താഴെകിടക്കാരെ കൂടി ഒന്ന് സന്ദര്‍ശിക്കണെ, നിങ്ങളെ പോലുള്ളവര്‍ വരുന്നത് വല്യൊരു സന്തോഷമാണ് .


Friday, February 18, 2011 at 10:31:00 AM GMT+3
Rakesh KN / Vandipranthan said...
This comment has been removed by the author.
Rakesh KN / Vandipranthan said...

എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.. (പാതി നല്ല പാതിക്കും കൊടുക്കണേ!!)


Friday, February 18, 2011 at 10:38:00 AM GMT+3
ആചാര്യന്‍ said...

അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടപ്പെടുന്ന ഈ ബ്ലോഗുലകത്തിലേക്ക് ...ഒരു വരയുമായി വന്നു പാവം വായനക്കാരായ ഞങ്ങളെ ഒരു കാര്‍ട്ടൂണ്‍ ,ഫോടോ ,ആസ്വാദകരും ആക്കി. മനസ്സ് കുളിര്പിക്കുന്ന ഒരുപാട് നല്ല ചിത്രങ്ങള്‍ കോരിത്തന്ന പ്രിയപ്പെട്ട സുഹുര്‍ത്തിനു ബ്ലോഗുദിന ആശംസകള്‍ നേരുന്നു...ഒപ്പം ഞാന്‍ കാണാതെ ,ഇദ്ദേഹത്തിന്റെ തലവരയില്‍ കൂടി അറിയുകയും ,സ്വന്തം കൂടപ്പിരപ്പിനെപ്പോലെ സ്നേഹിക്കുകയും ,ഈ വരയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു കൊടുക്കുന്ന ആ നല്ല പാതിക്കു "ക്ഷമയുടെ നെല്ലിപ്പലക കണ്ട "വാര്‍ഷികവും ആശംസിക്കട്ടെ...


Friday, February 18, 2011 at 11:20:00 AM GMT+3
Unknown said...

താങ്കള്‍ക്കും, താങ്കളുടെ നല്ല പാതിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍


Friday, February 18, 2011 at 11:30:00 AM GMT+3
ഫസലുൽ Fotoshopi said...

പോസ്റ്റ് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. മദീന ഫോട്ടോ സൈറ്റ് ലിങ്ക് തന്നതിനു ഒരുപാട് നന്ദി, സൂപ്പര്‍ സൂപ്പര്‍ ഫോട്ടോസ് ഇതുവരെ കണ്ട മദീനയുടെ ഫോട്ടോകളില്‍ ഏറ്റവും നല്ലത്. പിന്നെ മിക്ക ബ്ലോഗേഴ്സിന്റേയും ബ്ലോഗ് ലിങ്ക്. അതും കലക്കി. അതോണ്ട് ഇനി ഈ പേജ് ഫേവറൈറ്റ് ആക്കി വെച്ചാല്‍ മതിയല്ലൊ. എല്ലാ ബ്ലോഗിലും പോകാം. നണ്ട്രി നണ്‍‌ട്രി, മിക്ക നണ്‍‌ട്രി


Friday, February 18, 2011 at 11:41:00 AM GMT+3
ManzoorAluvila said...

പ്രിയ നൗഷാദിനും കുടുംബത്തിനും എല്ലാ നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു


Friday, February 18, 2011 at 12:03:00 PM GMT+3
സാബിബാവ said...
This comment has been removed by the author.
സാബിബാവ said...

അങ്ങിനെ ഒരുവര്‍ഷം വിജയകരമായി കീഴടക്കിയല്ലോ..
ഇനിയും എഴുത്തുകളും വരകളുമായി ബുലോകത്ത് നിറഞ്ഞു നില്‍ക്കട്ടെ കൂടെ ആ നല്ലപാതിയും
സന്തോഷകരമായ അവസരത്തില്‍ എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍


Friday, February 18, 2011 at 12:15:00 PM GMT+3
mini//മിനി said...

ആ ശ്രീമതിക്ക് എന്റെ വക ഒരു പ്രത്യേക നന്ദി.
ശരിക്കും ഞാൻ ഞെട്ടി,,,,


Friday, February 18, 2011 at 12:50:00 PM GMT+3
Ismail Chemmad said...

ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .....എല്ലാത്തിനും സഹായിച്ചു കൂടെ നിന്ന നല്ല പാതിക്കും ........


Friday, February 18, 2011 at 1:12:00 PM GMT+3
Unknown said...

ആശംസകൾ...


Friday, February 18, 2011 at 2:30:00 PM GMT+3
നാമൂസ് said...

ഒരു വര്‍ഷക്കാലത്തെ ബ്ലോഗു ജീവിതം അല്‍പ്പം നര്‍മ്മത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
പതിവ് പോലെ ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു. പക്ഷെ, ഈ വരികളില്‍ എമ്പാടും വായിക്കാനാകുന്ന 'അതി വിനയം' ആവശ്യമോ..? പ്രത്യേകിച്ചും താങ്കളെ ഒരു പരിധിവരെയെങ്കിലും അറിഞ്ഞിട്ടുള്ള ഈ കൂട്ടത്തിനു മുമ്പില്‍..? പാതി എന്ന് പറയുന്നത് തന്‍റെ എല്ലാത്തിനും മതിയാവുന്നവള്‍ എന്നൊരു സന്തോഷത്തേയും അവരെ പരാമര്‍ശിക്കുന്ന എല്ലായിടങ്ങളിലും പറയാതെ പറയുന്നു. ഭാവി ജീവിതത്തിലും ഇന്നലെകളിലെ നന്മകള്‍ അധികമായി അനുഭവിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രാര്‍ഥിക്കുന്നു.


Friday, February 18, 2011 at 3:36:00 PM GMT+3
Mohamed Rafeeque parackoden said...

ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള എഴുത്തിലൂടെയും വരയിലൂടെയും ഇതിനകം തന്നെ ഒരുപാടുപേരുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്തു കൊണ്ട് ബ്ലോഗില്‍ ഒന്നാം വാര്‍ഷീകം ആഘോഷിക്കുന്ന പ്രിയ നൌഷാദു സാഹിബിന്നും കുടുംബത്തിന്നും ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു .......


Friday, February 18, 2011 at 3:59:00 PM GMT+3
സാജിദ് ഈരാറ്റുപേട്ട said...

തമ്മയിച്ചിക്ക്ണ്...
തുടക്കം മുതല്‍ ഇതുവരെയുള്ള ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും കോര്‍ത്തിണക്കി തയാറാക്കിയ ഈ വാര്‍ഷിക പോസ്റ്റ് കലക്കി കെട്ടോ. ഇതെല്ലാം വായിച്ച് എഡിറ്റ് ചെയ്തു തരുന്ന ചീഫ് എഡിറ്റര്‍ ഇത്തായെ സമ്മതിക്കണം. ഇത്താടെ ഒരു തലവരയേ...
ഗജരാജന്മാര്‍ വിലസുന്ന ബൂലോകത്തെ ഈ കുഞ്ഞനുറുമ്പിനെ ഓര്‍ത്തതിന് പ്രത്യേകം നന്ദി...
ഇനിയും നിരവധി വര്‍ഷങ്ങള്‍ ഈ തലവര മായാതെ നിലനില്‍ക്കട്ടെ....
ആശംകള്‍...


Friday, February 18, 2011 at 4:39:00 PM GMT+3
അസീസ്‌ said...

ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍


Friday, February 18, 2011 at 4:59:00 PM GMT+3
Manoraj said...

ഒട്ടേറെ വര്‍ഷങ്ങള്‍ ഇനിയും ബ്ലോഗില്‍ ശോഭിക്കട്ടെ.


Friday, February 18, 2011 at 5:06:00 PM GMT+3
Naseef U Areacode said...

മനം നിറഞ്ഞ എല്ലാ ആശംസ്കളും... അന്നു ഞാന്‍ വിചാരിച്ചിരുന്നു, ഇത്രയും കഴിവുള്ള ഇയാളെന്താ ഒരു പുലിയാവത്തതെന്ന്... ഇപ്പോ പുപ്പുലിയായല്ലൊ...
പഴയ കാര്യങ്ങളൊന്നും മറക്കുന്നില്ലല്ലേ.... നന്ദി....
ഇനിയുമിനിയും ഉയരങ്ങലിലെത്തട്ടെ എന്ന് ആശംസിക്കുന്നു...


Friday, February 18, 2011 at 5:06:00 PM GMT+3
കൊമ്പന്‍ said...

ബ്ലോഗ്‌ എന്തെന്ന് അറിയാത്ത കാലത്ത് ഗൂഗിളില്‍ എന്തൊക്കെയോ പരതുമ്പോള്‍ ആണ് താങ്കളുടെ എയുത്ത് ശ്രദ്ദയില്‍ പെട്ടത് പിന്നെ നിങ്ങളുടെ ഒരു വരിക്കാരന്‍ ആയി അഭിപ്രായം എയുതുനത് എങ്ങനെ എന്ന അറിയാത്തത് കൊണ്ട് അങ്ങനെ ഒരു അവിവേകം കാണിക്കാന്‍ മുതിരാറില്ല നീരസത്തിന്റെ വിരഹ പ്രവാസ കഷായം കുടിച്ചിരിക്കുമ്പോള്‍ ഒന്ന് ചിരിക്കാനുള്ള വക നിങ്ങളില്‍ നിന്ന് ഞാന്‍ കണ്ടത്തിയിരുന്നു
അങ്ങനെ ഇപ്പോള്‍ നമ്മള്‍ നല്ല കൂട്ടുകാരുമായി (നേരില്‍കണ്ടില്ലെഗിലും )
അഭിനന്ദിക്കുന്നു അതിരില്ലാതെ കൂടെ സഹന ഹൃദയം ഉള്ള നല്ല പാതിക്കും


Friday, February 18, 2011 at 5:16:00 PM GMT+3
ശ്രദ്ധേയന്‍ | shradheyan said...

വ്യത്യസ്തമായൊരു ബ്ലോഗ്‌ എന്ന് ധൈര്യപൂര്‍വ്വം പലര്‍ക്കും ഞാന്‍ പരിചയപ്പെടുത്തിയ ബ്ലോഗാണ് താങ്കളുടെത്. ഇനിയുമെനിയും ബൂലോകത്ത് തിളങ്ങി വിളങ്ങി നില്‍ക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


Friday, February 18, 2011 at 5:23:00 PM GMT+3
ANSAR NILMBUR said...

താങ്കളുടെ ഒന്നോ രണ്ടോ പോസ്റ്റുകളെ ഞാന്‍ കണ്ടിട്ടുള്ളൂ .കാരണം ഞാനും ഒരു നവാഗതന്‍ . രണ്ടും ഇഷ്ടമായി. ആശംസകള്‍ ... www.ansarworld.blogspot.com


Friday, February 18, 2011 at 6:37:00 PM GMT+3
hafeez said...

വര വാര്‍ഷികത്തിനു ആശംസകള്‍ ... താങ്കളുടെ എല്ലാ വരകളും ചെറുപുഞ്ചിരിയോടെ ആസ്വദിക്കുന്ന ഒരാള്‍ ...


Friday, February 18, 2011 at 7:02:00 PM GMT+3
new said...

വാര്‍ഷിക പോസ്റ്റ്‌ കലക്കി , വിജയഗാഥ തുടര്‍ന്നോള് പിറകിലാണെങ്കിലും ഞങ്ങളുമുണ്ടെ കൂടെ ആശംസകള്‍


Friday, February 18, 2011 at 7:13:00 PM GMT+3
Basheer Vallikkunnu said...

ഇനി എന്തൊക്കെ നമ്പരുകള്‍ കാണണം നൌഷാദ് ഭായ്... ജിദ്ദയില്‍ ബ്ലോഗ്‌ മീറ്റിനു വരില്ലേ?.. നിങ്ങള്‍ പ്രസംഗിക്കുമെന്നു നോട്ടീസില്‍ ഉണ്ട്.


Friday, February 18, 2011 at 9:12:00 PM GMT+3
ഐക്കരപ്പടിയന്‍ said...

വെറുതയല്ല ശ്രീമതി ‘ശ്രീ മതി’ എന്ന് പറയുന്നത്...ഇത്രയും സഹിക്കുന്ന ഒരു ഭാര്യ തനിക്കുണ്ടായിരുന്നെങ്കില്‍ (എനിക്കും) എന്ന് ആഗ്രഹിച്ചു പോവുന്ന പട്ടുറുമാല്‍ പെരുമാറ്റം കാഴ്ച വെക്കുന്ന നല്ല പാതിക്കും, ഒരു വയസ്സില്‍ തന്നെ രണ്ടു വയസ്സിന്റെ പക്വതയുള്ള എഴുത്തു കൊണ്ട് തല വര നന്നായ അകംബാടത്തിനും അഭിനന്ദനങ്ങള്‍..!


Friday, February 18, 2011 at 9:48:00 PM GMT+3
ishaqh ഇസ്‌ഹാക് said...

കൊട്ടും കുരവയുമൊന്നുമില്ലാതെ,കുത്തും വരയുമായൊരു ആണ്ടറുതി..
മദീനയിലെ കാരക്കപോലെ.. മദീനയില്‍ നിന്ന് വന്ന മന്ദമാരുതന്‍ പോലെ...!,
ആശംസകള്‍ നേരുന്നു..രണ്ടാള്‍ക്കും,
ഇതൊക്കെ സഹിക്കുന്നകുട്ടികള്‍ക്ക് പ്രാത്യേകിച്ചും.


Friday, February 18, 2011 at 10:57:00 PM GMT+3
എന്റെ എഴുത്തുമുറി said...

ഒരായിരം ആശംസകള്‍.....ഇനിയും ഒരുപ്പാട് വര്‍ഷങ്ങള്‍ ഈ തലവരയുമായി കഴിഞ്ഞു കൂടാന്‍ ദൈവം തുണയ്ക്കട്ടെ


Friday, February 18, 2011 at 11:58:00 PM GMT+3
jaffer Pulappatta said...

"മദീനയില്‍ വന്ന കാലം തൊട്ട് എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ ഒരു പ്രശ്നം എന്നത്
സഹൃദയരായ സുഹൃത്തുക്കളുടെ അഭാവമായിരുന്നു".
ഇപ്പോഴും ആ പ്രശ്നം അലട്ടുന്നുണ്ടോ? ഞങ്ങളെയൊക്കെ പേരു പറഞ്ഞ് ആദരിച്ചതിലൂടെ ഇല്ലെന്ന് മനസ്സിലായി.
മദീനക്കാരുടെ ഹൃദയം നിറഞ്ഞ ആശംസകൾ..!!


Saturday, February 19, 2011 at 12:44:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാവിധ ഭാവുകങ്ങളും...നേരുന്നൂ...

ഒരു കൊല്ലത്തിനുള്ളിൽ ഇത്രയും നേട്ടങ്ങൾ
വെട്ടിപ്പിടിച്ച ബൂലോഗ ഭൂലോകത്തിലില്ല...
ഇതിനാണ് പറയുക ഭാഗ്യള്ളോന്റെ മോത്ത്..
ഡേഷ്..ഡേഷ്...എന്ന്..!


ഇത് പോലേ ഒരു ഭാര്യ എനിക്ക്യൊക്കെ ഉണ്ടായിരിന്നുവെങ്കിൽ....
ഞാനൊക്കെ ഇന്നെവിടേ എത്തിയേനെ...!


Saturday, February 19, 2011 at 1:33:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ഈ പോസ്റ്റ് സേവ് ചെയ്തു വെച്ചാല്‍ മിക്കവാറും ബ്ലോഗുകളിലേക്കുള്ള ലിങ്ക് കിട്ടാന്‍ എളുപ്പമായിരിക്കും!നമ്മുടെ തുഞ്ചന്‍ പറമ്പിലെ ബ്ലോഗ് മീറ്റിന്റെ സുവനീറിന്റെ എഡിറ്ററായി താങ്കളുടെ ബീവിയെ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു!


Saturday, February 19, 2011 at 4:36:00 AM GMT+3
ചെകുത്താന്‍ said...

:) എന്റെ ഒരു ചിത്രം വരച്ച് തരണം
പിന്നെ എന്നെ കുറിച്ചൊരു പോസ്റ്റും
എത്ര ചെലവാകും $$$


Saturday, February 19, 2011 at 5:29:00 AM GMT+3
പഞ്ചാരകുട്ടന്‍ -malarvadiclub said...

ഹാപ്പി ബ്ലോഗ്‌ അനിവേഴ്സ്സറി.
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍


Saturday, February 19, 2011 at 10:02:00 AM GMT+3
Jishad Cronic said...

ആശംസകള്‍


Saturday, February 19, 2011 at 10:04:00 AM GMT+3
Naushu said...

ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .....


Saturday, February 19, 2011 at 10:39:00 AM GMT+3
Unknown said...

ഈ വരയും തലയും പൂര്‍വ്വാധികം ശോഭയോടെ ബൂലോകത്ത് വര്ത്തിക്കട്ടെ എന്ന് ആശസിക്കുന്നു.
കൂട്ടത്തില്‍ ഭൂലോകവഴിയിലും ബൂലോകവഴിയിലും താങ്ങായിനിന്ന താങ്കളുടെ നല്ല പാതിക്കും ആശസകള്‍ അറിയിക്കുക.


Saturday, February 19, 2011 at 12:49:00 PM GMT+3
Akbar said...

ഇനിയും ഒരുപാട് വരക്കാനും എഴുതാനും താങ്കള്‍ക്കാവട്ടെ. ഹൃദയം നിറഞ്ഞ ആശംസകളോടെ.


Saturday, February 19, 2011 at 1:03:00 PM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞങ്ങടെ 'തലേവര' !!അല്ലാതെന്തു പറയാന്‍??
ഇത്രേം ബ്ലോഗുകളുടെ ലിങ്ക കോര്‍ത്ത്‌ തയ്യാറാക്കിയ ശ്രീമതിക്ക്‌ ആശംസകള്‍...
(വേറൊരു ശ്രീമതിയുടെ 'ക്രൂരകൃത്യങ്ങള്‍' ഇവിടെ അമര്‍ത്തി വായിക്കാം


Saturday, February 19, 2011 at 2:52:00 PM GMT+3
Unknown said...

നൌഷാദിനും ശ്രീമതിക്കും , ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഈ പോസ്റ്റ്‌ ഞാന്‍ എന്‍റെ ശ്രീമതിയെ കാണിക്കും, സത്യം! നിങളുടെ ശ്രീമതിയെ അവള് കൊല്ലും.
:-)


Saturday, February 19, 2011 at 2:57:00 PM GMT+3
കൂതറHashimܓ said...

എന്റെ വരയിലെ വരകളെ ഒത്തിരി ഇഷ്ട്ടമാണ്
വരകളോട് ഇത്തിരി അസൂയ ഉള്ളതോണ്ടാവാം.

ബ്ലോഗാശംസകള്‍.


Saturday, February 19, 2011 at 8:55:00 PM GMT+3
അലി said...

എന്റെവര ബ്ലോഗിന് ബ്ലോഗാശംസകൾ...
നൌഷാദിനും കുടുംബത്തിനും സ്നേഹാശംസകൾ.
നന്മകൾ നേരുന്നു.


Sunday, February 20, 2011 at 12:22:00 AM GMT+3
Noushad Vadakkel said...

>>>>പരസഹായം സ്പെഷലിസ്റ്റ് & കോ അഡ്മി. നൗഷാദ് വടക്കേല്‍ <<<

എന്തേ എനിക്ക് കുളിര് കോരിയെന്നോ ... ?
( ഏയ്‌ ...തോന്നിയതാവും ..ചെറുതായൊരു രോമാഞ്ചം ഉണ്ടായി എന്ന സത്യം മറച്ചു വെക്കുന്നു ...;))

ഇടയ്ക്കു അകംപാടംജി ഗ്രൂപ്പില്‍ നിന്നും മുങ്ങുന്നത് ഇവിടെ പോസ്ടിടാന്‍ ആണെന്ന് ഗ്രൂപ്പിലാകെ പാട്ടാണ് ....ആശംസകള്‍ ....


Sunday, February 20, 2011 at 7:50:00 AM GMT+3
തൂവലാൻ said...

ആശംസകൾ...ഇനിയും നന്നായി മുന്നോട്ട് പോകട്ടെ.. കൊടുംകാറ്റിനേക്കാളും നല്ലത് കുളിർകാറ്റ് തന്നെ


Sunday, February 20, 2011 at 9:44:00 AM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

രസകരമായ വരകളും വരികളുമായി ഇനിയും തുടരട്ടെ യാത്ര
ഹൃദയം നിറഞ്ഞ ആശംസകള്‍


Sunday, February 20, 2011 at 11:38:00 AM GMT+3
AR said...

"കമന്റ് എഴുതിയപരമാവധി ആളുകളുടെ പേരും ലിങ്കും താഴെ ചേര്‍ത്തിരിക്കുന്നു."

ഉദ്ദിഷ്ട കാര്യത്തിന്‍ ഉപകാര സ്മരണ!


Monday, February 21, 2011 at 5:10:00 PM GMT+3
നൗഷാദ് അകമ്പാടം said...

തീര്‍ച്ചയായും അങ്ങനെ തന്നെ..
അല്ലാതെ കാശയച്ചുകൊടുക്കാന്‍ എന്റെ കയ്യിലില്ല ചേട്ടാ..
അനോണി ചേട്ടന്‍ ചെല്ല്!


Monday, February 21, 2011 at 6:49:00 PM GMT+3
പള്ളിക്കരയിൽ said...

വരയും വരിയും അവിരാമം തുടരുമാറാകട്ടെ.. ആശംസകൾ


Wednesday, February 23, 2011 at 3:05:00 PM GMT+3
ente lokam said...

ബ്ലോഗ് മീറ്റ്‌ ഫോട്ടോ കാണാന്‍ സാബിയുടെ പോസ്റ്റ്‌
വഴി വന്നപ്പോള്‍ ആണ് ഈ വാര്ഷികപതിപ്പ് കണ്ടത്.
തല കുനിച്ചിരിക്കുന്നു.ഏറ്റവും ആകര്‍ഷകം ആയി തോന്നിയത്
ഇത്രയും ബ്ലോഗ് ലിങ്ക് കൊടുത്തുള്ള ആ പൂമാല ആണ്.
പ്രിയതമക്ക് അഭിനന്ദനങ്ങള്‍.എന്‍റെ ശ്രീമതിക്ക് ഞാന്‍
ഇതൊന്നു കാട്ടി മനസ്സ് മാറ്റാമോ എന്നത് ആന്നു എന്‍റെ അവസാന
ശ്രമം.ഇല്ലെങ്കില്‍ എന്‍റെ ബ്ലോഗ് കട ഉടനെ പൂട്ടിപ്പോകും..
എല്ലാ നന്മകളും നേരുന്നു നൌഷാദ്.ദൈവം അനുഗ്രഹിക്കട്ടെ..


Monday, February 28, 2011 at 11:39:00 PM GMT+3
ജാബിര്‍ മലബാരി said...

congrats..... Go ahead


Monday, March 7, 2011 at 8:45:00 AM GMT+3
ajith said...

ഹായ്, ഇപ്പോള്‍ ആദ്യമായാണ് ഇവിടെ. താമസിച്ചുപോയാലും സാരമില്ല. ആശംസകള്‍. എല്ലാവരെയും ഓര്‍ക്കുവാനും ലിങ്ക് ചെയ്യാനും കാണിച്ച സന്മനസ്സ് പ്രത്യേകം അഭിനന്ദനാമര്‍ഹിക്കുന്നു.


Sunday, March 13, 2011 at 10:53:00 PM GMT+3
K.P.Sukumaran said...

ഫെയിസ്‌ബുക്കില്‍ ലിങ്ക് കണ്ടപ്പോഴേ തുടങ്ങി ഇവിടെ വന്നു തീരുന്നതുവരെ വായിച്ചു ചിരിച്ചു :)


Tuesday, June 28, 2011 at 11:33:00 AM GMT+3
mini//മിനി said...

ഞെട്ടി ശരിക്കും ഞെട്ടി,,,
ആശംസകൾ


Tuesday, June 28, 2011 at 2:25:00 PM GMT+3
റോസാപ്പൂക്കള്‍ said...

അഭിനന്ദനങ്ങള്‍..
അടുത്ത വാര്‍ഷികത്തിന് എഴുതുമ്പോള്‍ എന്നെയും ഓര്‍ക്കണമേ...
ഞാനിവിടെ ആദ്യമായാണെന്നു തോന്നുന്നു


Tuesday, June 28, 2011 at 4:13:00 PM GMT+3
rishad richu said...

ashamsakal.. njan en 01-12-2011anu adhyamayi ee blog kanunnathu. kore apo thanne vayichu eni neram kittumpol baky kody vayikkanam. pinne njanum vellarakkadun thane anu...


Thursday, December 1, 2011 at 3:14:00 PM GMT+3
Sulfikar Manalvayal said...

ശരിക്കും ഒരുപാട് ഗ്യാപ്‌ വന്നല്ലേ. സാരമില്ല. ഇനിയും ഇടയ്ക്കിടെ വരാം.

എങ്കിലും ഒരുപാട് വൈകി പറയുന്ന ഈ ആശംസകള്‍ക്ക് ഒരു രസമുണ്ടാല്ലേ.

വെറുതെ കിട്ടുന്നതല്ലേ. വാങ്ങി പോക്കട്ടിലിട്ടെന്നെ...


Monday, December 5, 2011 at 12:13:00 AM GMT+3
അഷ്‌റഫ്‌ മാനു said...

നീ ഇത്രയും ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല !!!... ...വരട്ടെ ഇനിയും ഏറെ ഏറെ ..വളരട്ടെ ഇനിയും ...ആകാശത്തോളം ...!!!സഖ്യം സഖാവിന് മനസ്സില്‍ തട്ടി ഒരായിരം അനുമോദനങ്ങള്‍ .


Tuesday, December 20, 2011 at 1:07:00 AM GMT+3
രമേശ്‌ അരൂര്‍ said...

അപ്പോള്‍ കുടുംബ സഹിതമാണ് കൊടുവാള്‍ പ്രയോഗം അല്ലെ :)...മൂന്നാം വയസിലേക്ക് കാല്‍ ഓടിച്ചു വയ്ക്കുന്ന നൌഷാദിനും എന്റെ വരയ്ക്കും ആശംസകള്‍ :)


Friday, January 20, 2012 at 10:48:00 PM GMT+3
അനസ് വി എം said...

വളരെ നന്ദി
വെറുതെ പറഞ്ഞതല്ല
എന്റെ പേരും ലിങ്കും കൊടുത്തതിനു
പിന്നെ ഒരുപാട് ആശംസകളും. നമയുണ്ടാവട്ടെ കമാന്റുകളും


Sunday, July 1, 2012 at 4:43:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors