പ്രിയപ്പെട്ട ബ്ലോഗ്ഗര്‍മാരേ,
-----
ഞാന്‍ നിങ്ങളുടെ കാര്‍ട്ടൂണ്‍ /കാരിക്കേച്ചര്‍ വരക്കാന്‍ തുടങ്ങുകയാണ്‍...
-----
നഴ്സറി/ സ്കൂള്‍-/ - കോളേജ് /ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പഠനകാലത്തും പിന്നീട് നാട്ടില്‍ ജോലി ചെയ്ത സ്ഥാപനങ്ങളിലും ഇവിടെ സൗദി അറേബ്യയിലും എനിക്കുള്ള ശീലവും ദുശ്ശീലവും എന്ന് പറയാനുള്ളത് അടുത്തിരിക്കുന്നവന്റെ / അടുത്ത് കാണുന്നവന്റെ ഒരു ചിത്രം കോറിയിടുക എന്നതായിരുന്നു. അത് മൂലം ഒരു പാട് പ്രശംസകളും ഒപ്പം അതിലേറെ പൊല്ലാപ്പുകളും എനിക്കുണ്ടായിട്ടുണ്ട്.......(അത് വേറെ കഥ, പിന്നെപ്പറയാം!)
-----
((ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം!))
-----
ഇപ്പോള്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ്..
ശ്ര-ദ്ധി-ച്ചു കേക്കണം!
-----
ഈ ബ്ലോഗ്ഗില്‍ ബെര്‍ളി തോമസ്,ബഷീര്‍ വള്ളിക്കുന്നു, തുടങ്ങിയ പ്രശസ്തരുടെ കാര്‍ട്ടൂണൂകളും
മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനെക്കുറിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ച് പലപ്പോഴും പല രീതിയിലും എനിക്ക് കാര്‍ട്ടൂണ്‍ വരക്കേണ്ടി വന്നിട്ടുണ്ട്.അതിനൊക്കെ വായനക്കാര്‍ നല്ല സ്വീകരണവും നല്‍കിയിട്ടുണ്ട്.
-----
എന്റെ ബ്ലോഗ്ഗിലെ കാര്‍ട്ടൂണുകള്‍ കണ്ട് സഹൃദയരായ പല ബ്ലോഗ്ഗര്‍മാരും അവരുടെ കാര്‍ട്ടൂണ്‍ വരച്ച് നല്‍കാന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. ഇത് പലരില്‍ നിന്നും ശക്തമായ രീതിയില്‍ ആയിത്തുടങ്ങിയപ്പോള്‍ പുതിയ ഒരു രൂപഭാവത്തില്‍ എങ്ങനെ അത് ബ്ലോഗ്ഗിനും ബ്ലോഗ്ഗര്‍ക്കും ഉ പകാരവും ഉപയുക്തമാവുന്ന രീതിയില്‍ അവതരിപ്പിക്കാം എന്ന എന്റെ ചിന്തയുടെ പരിണിതഫലമാണീ ആശയവും അതിന്റെ സാക്ഷാല്‍ക്കാരവും.
-----
മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരും ആയ ബ്ലോഗ്ഗര്‍മാരുടെ ഒരു കാര്‍ട്ടൂണ്‍ - ബ്ലോഗ്ഗ് - പഠന ചാര്‍ട്ട് ആയാണിത് ഉദ്ദേശിക്കുന്നത്.
ബ്ലോഗ്ഗറുടെ ഒരു കാര്‍ട്ടൂണ്‍ / കാരിക്കെച്ചറിനോടൊപ്പം അവരുടെ ലഘു ജീവിത ചിത്രവും "എന്റെ വര"യുടെ ബ്ലോഗ്ഗ് വായനയിലെ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്‍പ്പെടുത്തിയ കാപ്സ്യൂള്‍ ബ്ലോഗ്ഗ് പഠനവുമാണ് ഉദ്ദേശിക്കുന്നത്.ഒപ്പം മികച്ച അവരുടെ സൃഷ്ടികളിലേക്കുള്ള ലിങ്കുകള്‍,
ചെറിയ ഒരഭിമുഖം തുടങ്ങിയവ കൂടി ചേര്‍ത്ത് ആകര്‍ഷകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
-----
കുറിപ്പുകള്‍ :
ഇതില്‍ പ്രശസ്തരും അപ്രശസ്തരും തുടങ്ങി എല്ലാവരേയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.എന്നാല്‍ ഇതിലെ വരയും ആശയവും ബ്ലോഗ്ഗ് പഠനവും അതിലെ രുചി ഭേദങ്ങളോടെ ഉള്‍ക്കൊള്ളുന്നവരെ മാത്രമേ ഇതിലേക്ക് "എന്റെ വര" ക്ഷണിക്കുന്നുള്ളൂ.
അതായത് കാര്‍ട്ടൂണ്‍ ആസ്വാദന സഹൃദയത്ത്വമുള്ളവരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നര്‍ത്ഥം. പിന്നീടുള്ള പരാതികള്‍ അനുവദിക്കുന്നതല്ല.
-----
പ്രസക്തവും പൂര്‍ണ്ണവുമായ ഡാറ്റകള്‍ ഊഴമനുസരിച്ച് ഓരോ ആഴ്ച വീതം പോസ്റ്റുചെയ്യാനാണുദ്ദേശിക്കുന്നത്.
-----
മുന്‍ഗണനാക്രമം ഉണ്ടായിരിക്കുന്നതല്ല.
-----
ഈ കാര്‍ട്ടൂണ്‍ അവലോകനത്തിലൂടേയുള്ള ബ്ലോഗ്ഗര്‍ ചാര്‍ട്ടിന്റെ കണ്‍സെപ്റ്റില്‍ ബൂലോകത്തെ പ്രശസ്തമായ ഒരു പ്രസിദ്ധീകരണം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന കാര്യം ആദ്യമേ ഉണര്‍ത്തുന്നു. ഈ കാര്‍ട്ടൂണ്‍ പംക്തി പ്രതീക്ഷിച്ച പോലെ വിജയിക്കുകയാണെങ്കില്‍ ഇത് ഒരു പുസ്തകരൂപത്തില്‍ ഭാവിയില്‍ പ്രതീക്ഷിക്കാം എന്നര്‍ത്ഥം.
-----
ബ്ലോഗ്ഗര്‍മാരുടെ താല്പര്യം കണക്കിലെടുത്തും നല്‍കപ്പെടുന്ന ഡാറ്റ/അഭിമുഖം
സത്യസന്ധവും കാര്യമാത്രവും ഗൗരവപൂര്‍ണ്ണവുമായിരിക്കാനാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തിയത്
എന്ന് കൂടി അറിയിക്കട്ടെ.
-----
നല്ലവരായ എല്ലാ വായനക്കാരും തങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍
രേഖപ്പെടുത്തണമെന്നും ഒപ്പം ഈ പംക്തിയില്‍ ഉള്‍പ്പെടുവാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ ഈ മെയില്‍ വിലാസം സഹിതം ബന്ധപ്പെടണമെന്നും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ഈ മെയില്‍ : noushadart@yahoo.com
-----
(ഇതിലെ ആശയങ്ങള്‍ അന്തിമമല്ല.അവ ലേഖകന്റെ സൗകര്യാര്‍ത്ഥം രൂപാന്തരങ്ങള്‍ക്ക് വിധേയമാണ്.)

ഉദ്ഘാടനം എന്നെ വരച്ചനെന്കില്‍ ഐശ്വര്യം ഉണ്ടാകും ..
-------------
ഒരു നല്ല ആശയം . ആശംസകള്‍
Friday, January 20, 2012 at 9:41:00 PM GMT+3
ഇങ്ങള് വരക്കപ്പ .. ബാകി വരണടത്ത് വച്ച് കാണാം അല്ലെ
Friday, January 20, 2012 at 9:51:00 PM GMT+3
നൌഷാദ് ഭായ് ഓരോ ആഴ്ചയിലേയും വീക്കായ ബ്ലോഗരാണോ, വീക്കിലെ ബ്ലോഗരാണോ...വാരഫലം വരട്ടെ..ബാക്കി അവിടെ തരാം...തരും, തന്നിരിക്കും ആരെങ്കിലുമൊക്കെ..അത് വരെ ഞമ്മളുണ്ട് കൂടെ...
Friday, January 20, 2012 at 9:57:00 PM GMT+3
നൌഷാദ് ഭായി,
നല്ല ഉദ്യമം, താങ്കള്‍ക്കു എല്ലാ ഭാവുകങ്ങളും, ചെമ്മാടിനെ തന്നെ തുടങ്ങിക്കോ, ബാക്കി കുഞ്ഞാടുകളെ പിന്നെ നോക്കാലോ...
ആശംസകളോടെ...
Friday, January 20, 2012 at 10:01:00 PM GMT+3
ഇങ്ങള് ഫുള്ള് അട്ടിമറി ആണ് കേട്ടാ!!!!!!!!!!!
Friday, January 20, 2012 at 10:02:00 PM GMT+3
അകമ്പാടം ഭായി,,,,,, ഞമ്മക്കു പെരുത്തിഷ്ടായി,,,,,, ങ്ങള് ബരക്കിന്ന്,,, സഹകരിക്കാത്തോരോട് പോകാമ്പറ,,, ഞമ്മക്കിതു ഗംഭീരാക്കാം,,, ഞമ്മടെ എല്ലാവിധ ഭാവുകങ്ങളും,,,
Friday, January 20, 2012 at 10:04:00 PM GMT+3
ഇതു അടിപൊളിയാക്കണം.. ഹൃദയം നിറഞ്ഞ ആശംസകൾ..
Friday, January 20, 2012 at 10:20:00 PM GMT+3
ആശംസകൾ നൌഷാദ് ഭായി
Friday, January 20, 2012 at 10:29:00 PM GMT+3
വരട്ടെ വരഫലവും......!
ആശയത്തിനും ആവിഷ്കാരത്തിനും ആശംസകള്‍.
Friday, January 20, 2012 at 10:41:00 PM GMT+3
ആദ്യം ബ്ലോഗര്‍ കാര്‍ട്ടൂണിസ്റ്റ് സജീവിനെ തുടങ്ങിക്കോ.. സകല ബ്ലൊഗ് മീറ്റിലും മറ്റുള്ളോരെ പടമാക്കുന്ന സജീവേട്ടന്റെ നെഞ്ചത്ത് തെന്നെ ആയ്ക്കോട്ടെ ആദ്യ വെടി.
Friday, January 20, 2012 at 10:55:00 PM GMT+3
അർമാദിക്കൂ അർമാദിക്കൂ....
Friday, January 20, 2012 at 11:09:00 PM GMT+3
ഈ പുതുപരിപാടിക്ക് ആശംസകൾ.
വെയിറ്റിംഗ് ലിസ്റ്റിൽ ഒരാൾക്ക് കൂടി ഇടം കിട്ടുമൊ?
എന്നെ വരക്കാൻ ഫോട്ടോ അയക്കുന്നില്ല. മദീനയിൽ നേരിട്ട് വരുന്നതായിരിക്കും.
Friday, January 20, 2012 at 11:39:00 PM GMT+3
ഞമ്മളെ മറക്കല്ലേ ഭായ് .എത്രാമത്തെ വെയ്റ്റ് ലീസ്റ്റ് ആയാലും വേണ്ടില്ല ,കാത്തിരിക്കാം .
Friday, January 20, 2012 at 11:49:00 PM GMT+3
ജ്ജ് ബരക്ക് എന്നിട്ട് പറയാം. ഒരു ചങ്ങായി എന്നെ ബരച്ച് കാട്ടിക്കൂട്ടിയ പൊല്ലാപ്പു ഇബ്ട കാണാം. http://mohamedkutty.blogspot.com/2011/04/blog-post_18.html
Saturday, January 21, 2012 at 4:08:00 AM GMT+3
അമറൻ ഹിറ്റ് ആവട്ടെ.:)
Saturday, January 21, 2012 at 4:36:00 AM GMT+3
ങ്ങള് അകമ്പാടം അല്ല ;തങ്കമ്പാടം ആണ് ,ഞമ്മളെയും ബരക്കുവോ ?അപ്രഷസ്തര്‍ എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഈയ്ന്റകത്ത്...
Saturday, January 21, 2012 at 5:06:00 AM GMT+3
കൊള്ളാം....നല്ല ആശയം.എല്ലാവിധ ആശംസകളും...
Saturday, January 21, 2012 at 5:30:00 AM GMT+3
നൌഷാദിന്റെ വരയും എഴുത്തും അതീവ താല്‍പ്പര്യത്തോടെ പിന്തുടരുന്ന ഒരു എളിയ ആസ്വാദകന്‍ ആയ എന്റെ എല്ലാ ആശംസകളും..
Saturday, January 21, 2012 at 6:02:00 AM GMT+3
പുതിയ ഉധ്യമത്ത്തിനു എല്ലാ വിധ നന്മകളും ആശംസിക്കുന്നു ..
Saturday, January 21, 2012 at 7:05:00 AM GMT+3
ആശംസകള്‍ നൌഷാദ് ഭായി
Saturday, January 21, 2012 at 7:27:00 AM GMT+3
എന്നെ വരക്കുമ്പോള്‍ അത് പത്രക്കാരോട് കക്കരുത് എന്ന് പറയണം ...
എനിക്ക് വയ്യ ഇനിയും പ്രശസ്തനാവാന്‍ ...
ഉദ്യമം വിജയിക്കട്ടെ
ആശംസകള്‍ നൌഷാദ്
Saturday, January 21, 2012 at 7:38:00 AM GMT+3
Njan our mail ittu :)
Saturday, January 21, 2012 at 7:47:00 AM GMT+3
നല്ല ആശയം.. ഒരു ക്വെസ്റ്റ്യനെയര്‍ ഉണ്ടാക്കുന്നത് നന്നായിരിക്കും. പടത്തിന്റെ കൂടെയുള്ള വിവരണം ഒരു യൂണിഫോം മോഡല്‍ ആകുന്നതിന് ഉതകും. ആശംസകള്‍ (കാര്‍ന്നോരുടെ അനുഗ്രഹം വാങ്ങി തുടങ്ങുന്നതാവും ഉത്തമം :-) )
Saturday, January 21, 2012 at 7:48:00 AM GMT+3
ഇവരെ എല്ലാം വരച്ചിട്ടു എന്നെ എപ്പോ വരക്കും... വരച്ചില്ലേല്‍ ഞാനിവിടെ കൂടോത്രം ചെയ്യും ങഹ!!
Saturday, January 21, 2012 at 7:56:00 AM GMT+3
പ്രിയപ്പെട്ടവരേ,
നല്ല പ്രതികരണമാണു ലഭിക്കുന്നത് എന്നുള്ളതില്‍ സന്തോഷം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മെയില്‍ വഴി
ബ്ലോഗ്ഗ് ലിങ്ക് സഹിതം ബന്ധപ്പെടുമല്ലോ.
നന്ദി.
Saturday, January 21, 2012 at 7:59:00 AM GMT+3
നല്ല ശ്രമം... അഭിനന്ദനങ്ങള്‍...
Saturday, January 21, 2012 at 8:31:00 AM GMT+3
പടംവരക്കാരന്‍ പടമാകാതിരിക്കാന്‍ എല്ലാ ആശംസകളും
Saturday, January 21, 2012 at 9:09:00 AM GMT+3
നല്ല അമറൻ പ്രതികരണങ്ങൾ ഉണ്ടാവട്ടെ നൗഷാദിക്കയുടെ ഈ പുതിയതും, എല്ലാവരിലും താത്പര്യമുണർത്തുന്നതുമായ ഈ ശ്രമത്തിന്. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും. എന്നെങ്കിലും ഒരിക്കൽ ഈ പാവം 'മണ്ടൂസന്റെ' ചിത്രവും അതിൽ പെടണം എന്ന് ഞാൻ ആശിക്കുന്നു.
Saturday, January 21, 2012 at 9:22:00 AM GMT+3
നല്ല സംരംഭം.... എല്ലാവിധ ഭാവുകങ്ങളും....
അപ്രശസ്തരായ ബ്ലോഗെര്മാരെയും ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദി....
ആ ലിസ്ടിലെന്കിലും എനിക്കും കേറിപ്പറ്റാമല്ലോ..... :)
Saturday, January 21, 2012 at 9:31:00 AM GMT+3
ബൂലോകത്ത് വരയ്ക്കാൻ പറ്റിയ ഒരേ ഒരു മുഖം എന്റേതാണ്. അതിനാലാണു ഞാനത് മാറ്റി ഇങ്ങനെ മുഖമ്മൂടി അണിഞ്ഞു നിൽക്കുന്നത്. പുയ്യാപ്ല പറഞ്ഞാ മതി ഈ മൂടി മാറ്റാം
Saturday, January 21, 2012 at 9:36:00 AM GMT+3
ഈ നല്ല സംരഭത്തിനു എന്റെ ആശംസകള്‍ ...
Saturday, January 21, 2012 at 9:39:00 AM GMT+3
നോമിപ്പോഴേ റെഡി..എപ്പളാ വര തൊടങ്ങുന്നത്..
Saturday, January 21, 2012 at 11:04:00 AM GMT+3
വളരെ നല്ല സംരംഭം അകമ്പാടം.. എല്ലാ പിന്തുണയും...
Saturday, January 21, 2012 at 11:20:00 AM GMT+3
കിടിലന്‍ ആശയം. ആശംസകള്‍.
Saturday, January 21, 2012 at 12:00:00 PM GMT+3
കാർട്ടൂണിസ്റ്റ് സജീവ് ഭായിയാണ് മാരത്തോൺ വരകളിലൂടെ മീറ്റുകളിൽ പങ്കെടുക്കുന്നവരെ ക്യാരിക്കേച്ചറുകളിൽ ആലേഖനം ചെയ്യുന്ന പ്രക്രിയക്ക് ബൂലോഗത്ത് തുടക്കം കുറിച്ച വരരുചി ആശാൻ...
പിന്നീട് നന്ദപർവ്വം നന്ദാജി വരയും എഴുത്തും കൂട്ടി കലർത്തി; ആളുടെ ബൂലോഗമിത്രങ്ങളെ ആവാഹിച്ചിട്ടുണ്ട്...
ഇപ്പോളിതാ ശരിക്കും പത്രപ്രവർത്തന രംഗത്തെ തീർത്തും പ്രൊഫഷണലായ ; എഴുത്തിന്റേയും വരയുടേയും , ബൂലോകത്തിലെ തലതൊട്ടപ്പനായ നൌഷാദ് ഭായ് ആ ബാറ്റൺ കൈയ്യിലേന്തി ഇതാ ഒരു ജൈത്രയാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നൂ...
2003 ബൂലോഗാരംഭം മുതൽ സ്വന്തമായി ബൂലോഗവഴികളിൽ നാഴികകല്ലുകൾ നാട്ടിയവരും പിന്നീട് പിന്നോക്കം മറിഞ്ഞുവീണവരേയുമൊക്കെ ഈ യാത്രയിൽ കാണാമെന്ന് പ്രത്യാശീക്കുന്നൂ...
ബൂലോകം ഉള്ളകാലത്തോളം വാഴ്ത്തപ്പെടുന്ന ഈ സംരംഭത്തിന്...
സർവ്വ വിധ ഭാവുകങ്ങളും ,ആശീർവാദങ്ങളും നേർന്നുകൊള്ളുന്നു ...കേട്ടൊ ഭായ്
Saturday, January 21, 2012 at 1:11:00 PM GMT+3
wwell done!!!!!!!!!!!!!
Saturday, January 21, 2012 at 1:26:00 PM GMT+3
ആശംസകൾ
Saturday, January 21, 2012 at 2:20:00 PM GMT+3
പഴയൊരു "പാട്ട്" ഓര്‍മ്മവരുന്നു..
പുതുമ..പുതുമ..ന്‍റെ അളിയാ..
പൂരം കാണാന്‍ വരിക..!
പുതുമയുടെ പൂരം കാണാന്‍ കാത്തിരിക്കുന്നു.
Saturday, January 21, 2012 at 2:26:00 PM GMT+3
appo athenne..enthey eathenne..nummale cartooney cartoon adipoil aakkanam kettaa...
Saturday, January 21, 2012 at 4:31:00 PM GMT+3
അപ്പൊ മൊത്തത്തില്‍ കൊളമാക്കാനാണ് പരിപാടി അല്ലേ,...
നടക്കട്ട്.., നടക്കട്ട്..
പിന്തുണ അഡ്വാന്‍സായി ദേ തന്നേക്കണ്..ഹെന്താ പോരേ..
Saturday, January 21, 2012 at 4:39:00 PM GMT+3
വളരെ പ്രശംസനീയമായ ശ്രമം...
ആശംസകള്‍....
Saturday, January 21, 2012 at 5:25:00 PM GMT+3
ഞാന്‍ കണക്കു കൂട്ടിയതിനൊക്കെ അപ്പുറത്തേക്ക് വളരുകയാണ് ബൂലോകം
എല്ലാ സാധാരണ മനുഷ്യന്മാരെയും പോലെ ഇത്തരം സംരംഭങ്ങളുടെ ഭാഗമാകാന്‍ എനിക്കും താല്‍പ്പര്യമുണ്ട്.സ്വന്തം കാര്‍ട്ടൂണ്‍ വരച്ചു കാണാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ...
Saturday, January 21, 2012 at 5:29:00 PM GMT+3
ഈ ബോറന്‍ ബ്ലോഗറേയും വരച്ചോളൂ കികികികികി
Saturday, January 21, 2012 at 5:49:00 PM GMT+3
വരട്ടെ വര വര ...അങ്ങിനെ അങ്ങിനെ...എല്ലാവിധ ആശംസകളും നേരുന്നു ...ഇനി ഞാന്‍ ലിന്കണോ ..?all the best..
Sunday, January 22, 2012 at 2:06:00 AM GMT+3
ഞാനും!
Sunday, January 22, 2012 at 9:43:00 AM GMT+3
എന്റെ നമ്പര്‍ എപ്പോള്‍ വരും..?
Sunday, January 22, 2012 at 10:01:00 AM GMT+3
എന്റെ നമ്പര്‍ എപ്പോള്‍ വരും..?
Sunday, January 22, 2012 at 10:17:00 AM GMT+3
ikka... all de best...njanum und..
Sunday, January 22, 2012 at 1:16:00 PM GMT+3
nannayi,noushad,varaykkuka.asamsakal.....
Sunday, January 22, 2012 at 3:06:00 PM GMT+3
എന്റെ നമ്പര്‍ എപ്പോള്‍ വരും..?
Monday, January 23, 2012 at 10:45:00 AM GMT+3
നല്ല സംരംഭം.. വിജയാശംസകള്‍ നേരുന്നു..
എന്നെ കൂടെ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
Monday, January 23, 2012 at 12:29:00 PM GMT+3
പുതിയ സംരംഭത്തിന് ആശംസകള്‍ നൗഷാദ്....
ലിസ്റ്റില്‍ എത്താന്‍ എന്തു മാത്രം ഏണിപ്പടികള്‍ കയറണം ഭായ് ..?
Tuesday, January 24, 2012 at 8:22:00 PM GMT+3
നല്ല ആശയം. ആശംസകള്‍.
Wednesday, January 25, 2012 at 8:28:00 AM GMT+3
മാഷേ.. ന്നേം വരയ്ക്കോ..? വരച്ചില്ലേലും ഞാന്‍ കാണാന്‍ വരും ട്ടോ, വരഫലം..
Wednesday, January 25, 2012 at 9:22:00 AM GMT+3
ആശയം എന്താണേലും വര നന്നായാല്‍ മതി...ആശംസകള്‍...!!!
Wednesday, January 25, 2012 at 9:29:00 AM GMT+3
നിങ്ങള്‍ വരക്കപ്പാ ബാക്കി അനുഭവിക്കാന്‍ ഞങ്ങളില്ലേ
Wednesday, January 25, 2012 at 10:01:00 AM GMT+3
വരക്കൂ വരക്കൂ, ഇനി ബൂലോഗത്തെ എല്ലാരുടെയും തുണിയുരിയാനുള്‍ല ശ്രമമാണല്ലേ? നടക്കട്ടെ. എല്ലാ വിധ ആശംസകളും. പോസ്റ്റ് പരിചയപ്പെടുത്തിയപ്പോള്‍, പഠിച്ച യൂനിവേര്‍സിറ്റിയുടെ പേര്‍ മാത്രമേ പറഞ്ഞുള്ളൂ, സ്കൂളിനും കേളെജിനുമൊന്നും പേരില്ലേ? ഒരു കാര്‍ട്ടൂണ്‍ ചോദ്യമാണേ..
Thursday, January 26, 2012 at 12:22:00 PM GMT+3
ഭാര്‍ഗവീനിലയമായിക്കിടക്കുന്ന എന്‍റെ ബ്ലോഗൊന്നു സര്‍വ്വീസിനിടണമല്ലോ എന്‍റെ
ദൈവേ....
ഒന്ന് ലിങ്കാനാണെങ്കില്‍ അതിന്‍റെ ലിങ്കും മറന്നു...
ങ്ഹാ..കാണാനിച്ചിരി ഗ്ലാമറൊക്കെയുള്ള(എന്തേ?)സ്ഥിതിക്ക് എന്നേം വരക്ക്വായിരിക്കും...
Friday, January 27, 2012 at 2:41:00 AM GMT+3
ഇഞ്ഞെ ബരച്ചോ.. അല്ലെങ്കി ഞാനന്നെ ബരക്കും..
Monday, January 30, 2012 at 2:40:00 PM GMT+3
ഇത് എന്നെ ഉദ്ദേശിച്ചാണ് , എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ തന്നെ ശരിക്കും ഉദ്ദേശിച്ചാണ് .....(ഇനി അല്ലെങ്കിലും) ആശംസകള്‍
Monday, January 30, 2012 at 11:51:00 PM GMT+3
ഇങ്ങള് ഇപ്പൊ തുടങ്ങും എന്ന് പറഞ്ഞിട്ട് മുങ്ങി നടക്വാ.. ? ഒന്ന് വേഗം തുടങ്ങു നൌഷാദ് ഇക്കാ.. ഞങ്ങള്‍ എത്ര ദിവസായി വെയിറ്റ് ചെയ്യുന്നു.
Tuesday, January 31, 2012 at 7:55:00 AM GMT+3
നല്ല കാര്യം തന്നെ
Tuesday, January 31, 2012 at 1:22:00 PM GMT+3
കൊള്ളാം....നല്ല ആശയം
പക്ഷെ ന്റെ കമന്റ് ഇവിടെ കാണണില്ലാല്ലോ ..!
ഞാന്‍ ആദ്യം ഇട്ട കമന്റ് ആരോ മുക്കി ..!
Wednesday, February 1, 2012 at 12:51:00 PM GMT+3
ഇന്നേ ദിവസം ഏതാനും മണിക്കൂറുകള്‍ താങ്കളുടെ വരയോടോപ്പമായിരുന്നു.ഷോട്ട് ഫിലിം അടക്കം എല്ലാം കണ്ടു ആസ്വദിച്ചു..........
ഒരു നല്ല സായാഹ്നം സമ്മാനിച്ചതിന്ന് നന്ദി പറയുന്നു.ഒപ്പം സിദ്ധി യുള്ള കലാകാരനാണ് എന്ന് പറയാതെവയ്യ.ശോഭന മായ ഭാവി
ആശംസിക്കുന്നു.
Wednesday, February 1, 2012 at 7:57:00 PM GMT+3
ഇങ്ങള് വരക്കു... വരുന്നിടത്ത് വച്ച് കാണാം
ഈ എളിയന്‍റെ എല്ലാ പിന്തുണയും...
Saturday, February 4, 2012 at 7:24:00 PM GMT+3
ആശസകള്‍..
Saturday, February 4, 2012 at 11:09:00 PM GMT+3
എന്നെക്കൂടെ ചേര്‍ക്കണേ ഭായി, നിങ്ങള്ക്ക് ബൂലോകം ബ്ലോഗര്‍ ഓഫ് ദി ഇയറില്‍ ഞാന്‍ ഒന്‍പതു വോട്ടു ഇട്ടെക്കാമേ.........
Tuesday, February 7, 2012 at 4:29:00 PM GMT+3
Post a Comment