((ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായും വ്യക്തമായും കാണാം))
----------------------------
ഈ ഇംതിയാസ് ഇംതിയാസ് എന്നാരെങ്കിലും കേട്ടിട്ടുണ്ടോ...?
(ങേ..പൊന്നപ്പനോ..പൊന്നപ്പനല്ലെടാ തങ്കപ്പന്‍ ! തങ്കപ്പന്‍ !!)
----------------------------
ഇല്ല ബ്ലോഗ് വായിക്കാത്തവര്‍ക്ക് ഈ പേരു അത്ര സുപരിചിതമാവാന്‍ വഴിയില്ല...
അവര്‍ക്കെന്ത് ബെര്‍ളി തോമസ് അവര്‍ക്കെന്ത് ബഷീര്‍ ? (അവര്‍ക്കെന്ത് നൗഷാദ് അകമ്പാടം!!)
----------------------------
ഒരു ബ്ലോഗ്ഗറുടെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച്..
ഭാര്യയുടെ കണ്ണുവെട്ടിച്ച് അതൊന്നു എഴുതിപോസ്റ്റാനുള്ള പങ്കപ്പാടിനെക്കുറിച്ച്..
പോസ്റ്റു ചെയ്ത് ആദ്യം വരുന്ന കമന്റ് കാണും വരേയുള്ള നെഞ്ചിടിപ്പിനെക്കുറിച്ച്..
കമന്റുകള്‍ ഒന്നൊന്നായി പൊങ്ങി വരുമ്പോള്‍ മനസ്സിനുണ്ടാവുന്ന ആഹ്ളാദത്തെക്കുറിച്ച്..
ഫോളോവേഴ്സ് കൂടുമ്പോള്‍ "ഹ ഞാനാളു കൊള്ളാമല്ലോ" എന്ന നിഗൂഡ പരമാനന്ദത്തെക്കുറിച്ച്..
അതൊന്നും ഈ ബ്ലോഗെഴുതാത്തവന്മാര്‍ക്കറിയില്ലല്ലോ..
കമന്റ് വരാത്ത പോസ്റ്റു പോലെ അവരുടെ ജീവിതം നിര്‍ജീവമെന്നു ഒരു ബ്ലോഗര്‍ കരുതിയാല്‍ നമ്മളെങ്ങനെ കുറ്റം പറയും?
----------------------------
എന്നാല്‍ ബ്ലോഗ് വായിക്കുന്നവരും ബ്ലോഗ് എഴുതുന്നവരും ഇംതിയാസിനേയും പുള്ളിയുടെ പ്രസിദ്ധബ്ലോഗ് "ആചാര്യനേയും" അറിയാതിരിക്കാന്‍ വഴിയില്ല!
----------------------------
ആ ഇംതിയാസ് മലയാള ബ്ലോഗ്ഗേഴ്സിനുമേല്‍ ഹിഡന്‍ അജന്‍ഡയുമായി ഒരു വന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്ന ഞെട്ടിക്കുന്ന വിവരം അറിയിക്കാനാണീ കുറിപ്പ്.
----------------------------
സുന്ദരനും സുമുഖനും സര്‍വ്വോപരി "ആചാര്യന്‍ " എന്ന ബ്ലോഗിന്റെ ഉടമസ്ഥനും മറ്റു ബ്ലോഗുകളെയൊന്നും ഫോളോ ചെയ്യാതെ നാട്ടിലെ സുന്ദരിമാരെ മാത്രം ഫോളോ ചെയ്യുന്നവനുമായ ഇംതിയാസ് എന്ന ചെറുപ്പക്കാരന്റെ ശല്ല്യം സഹിക്കവയ്യാതെ നാട്ടുകാര്‍ പിരിവെടുത്ത് ഗള്‍ഫിലേക്ക് കയറ്റിയയക്കുന്നിടത്താണു ഈ കഥയുടെ തുടക്കം.
----------------------------
എന്നാല്‍ ഗള്‍ഫ് നാടുകളിലുള്ള ഇംതിയാസിന്റെ നാട്ടുകാര്‍ അതാതു നാടുകളിലെ ഭരണാധിപന്മാരെ കണ്ട് ആപത്ത് വരുന്നത് മുന്‍ കൂട്ടി അറിയിക്കുകയും അന്നേരെമെങ്കിലും അല്പം ബുദ്ധി കാണിച്ച സൗദി അറേബ്യ, യൂ.ഏ.ഈ, ബഹ്റൈന്‍ , ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഭരണാധിപന്മാര്‍ ഇവിടെത്തെ യുവതലമുറ കൂടുതല്‍ വഴി തെറ്റിപ്പോവുമെന്ന കാരണം മുന്‍ നിര്‍ത്തി ഇയാള്‍ക്ക് വിസ പാസ്സാക്കാന്‍ തയ്യാറായില്ല.
----------------------------
അതില്‍ പിന്നെ നാട്ടുകാരെല്ലാം കൂടിയാലോചിച്ച് ഇദ്ദേഹത്തെ
രണ്ടും കല്പ്പിച്ച് ഇറാക്കിലേക്കാണു (ഞെട്ടണ്ട..നമ്മുടെ അതേ ഇറാക്കിലേക്ക് തന്നെ!) കയറ്റിയയച്ചത്.
----------------------------
ഇറാക്കില്‍ എത്തിയ ഇംതിയാസ് എന്ന ആചാര്യന്‍ തന്നെ ഒഴിവാക്കിയ മറ്റ് അറബ് രാഷ്ട്രങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്ന ശപഥമെടുക്കുകയും അവിടങ്ങളിലെ സമ്പത് ഘടനയെ ഒരു പരിധിവരെ താങ്ങി നിര്‍ത്തുന്നത് ഇന്ത്യന്‍ പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികള്‍ ആണെന്നുള്ള തിരിച്ചറിവ് മുന്‍ നിര്‍ത്തി ഒരു വന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
----------------------------
ദെന്താന്നു വെച്ചാല്‍ ഇവിടങ്ങളിലെ ഓഫീസുകളില്‍ ,ഐ.ടി.സ്ഥാപനങ്ങളില്‍ ,കപ്യൂട്ടര്‍ ഷോപ്പുകളില്‍ ,നെറ്റ് കഫേകളില്‍ ,ഹോട്ടലുകളില്‍ ,ട്രേഡിംഗ് കമ്പനികളില്‍ ,തുറമുഖ ഓഫീസുകളില്‍ , എണ്ണകമ്പനികളില്‍ ,കണക്കെഴുത്ത് ആപ്പീസുകളില്‍ തുടങ്ങി നേരെ ചൊവ്വേ പണിയെടുക്കാത്ത സ്വദേശികളെ പേരിനുമാത്രം ഉള്‍പ്പെടുത്തുന്ന ഇത്തരമിടങ്ങളില്‍ ചുറു ചുറുക്കോടെ പണിയെടുക്കുന്ന മലയാളി പ്രൊഫഷണലുകള്‍ , ജോലി കഴിഞ്ഞ് റൂമിലെത്തിയാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ടോറന്റ് വഴി സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവര്‍ ,യൂട്യൂബ് വൈജാത്യം ആസ്വദിക്കുന്നവര്‍ , ഗൂഗിള്‍ ടാക്കിലും മെസ്സഞ്ജറിലും ഓര്‍ക്കൂട്ടിലും കൂട്ടത്തിലുമൊക്കെ പോയി പെണ്ണും കുടുംബവും മറന്ന് ചാറ്റ് ചെയ്ത് സമയം കളയുന്നവര്‍ , ബ്ലോഗെഴുത്തിലും വായനയിലും താല്പ്പര്യമുള്ളവര്‍ തുടങ്ങി പ്രവാസിമലയാളികളിലെ നാഡിയും ഞരമ്പുമായി വര്‍ത്തിക്കുന്ന ഇവരെ വലയിലാക്കാന്‍ ഫേസ് ബുക്കില്‍ മലയാളി ബ്ലോഗ്ഗേഴ്സ് എന്ന ഒരു ഓപണ്‍ ഗ്രൂപ്പ് തുറക്കുകയായിരുന്നു ഇംതിയുടെ മാസ്റ്റര്‍ പ്ളാന്‍ .
----------------------------
ഇതൊരു സൗജന്യ സേവനമല്ലേ ആര്‍ക്കുവേണമെങ്കിലും തുടങ്ങാമല്ലോ എന്ന് നിസ്സാരവല്‍ക്കരിക്കുന്നിടത്താണു ഇയാളുടെ വക്ര ബുദ്ധിയെ പറ്റി നാം ആശ്ചര്യപ്പെടേണ്‍ടത്.
----------------------------
തന്റെ അവസരോചിതവും കുറിക്ക് കൊള്ളുന്നതുമായ പോസ്റ്റുകളിലൂടെയും ഹൃദ്യമായ് നര്‍മ്മവും കടുത്ത വിമര്‍ശനപാടവ സ്വഭാവവുമുള്ള കമന്റുകളിലൂടേയും തുടക്കം മുതലേ മലയാളത്തിലെ എണ്ണം പറഞ്ഞ ബ്ലോഗ്ഗുകളിലെല്ലാം സജീവമായിരുന്ന ഇയാള്‍ക്ക് ശ്രീ.വള്ളിക്കുന്ന് ബഷീര്‍ അടക്കം പ്രമുഖരുടെ പിന്തുണ തുടക്കം മുതലേ നേടിയെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു.
----------------------------
ബഷീറിന്റെ അനുഗ്രഹാശംസകളോടെ തുടങ്ങിയ ഈ ഗ്രൂപ്പിലെ ആദ്യ ഇര തന്നെ ശ്രീ ബഷീര്‍ ആയി മാറി എന്നത് വിധിയുടെ മറ്റൊരു വിളയാട്ടം എന്ന രീതിയില്‍ വേണം കാണാന്‍ .
തന്റെ വള്ളിക്കുന്ന് എന്ന ബ്ലോഗ് ലോകം വിട്ട് വല്ലപ്പോഴും ബെര്‍ളിത്തരങ്ങളില്‍ മാത്രം കമന്റിട്ട് ഓടിപ്പോയിരുന്ന ഇയാള്‍ ഐ മീന്‍ ഇദ്ദേഹം ഈ ഗ്രൂപ്പില്‍ സജീവമായതോടെ മലയാളത്തിലെ ഏറ്റവും തല്ലിപ്പൊളി ബ്ലോഗ്ഗ് എന്ന ഖ്യാതി നേടി നാണവും മാനവുമില്ലാതെ വിളറി നില്‍ക്കുന്ന "എന്റെ വര" എന്ന ബ്ലോഗ്ഗിന്റെ വരേ ഫോളോവര്‍ ആകാനും അതിന്റെ വിവരം കെട്ട അഡ്മിനിസ്റ്റ്രേറ്റര്‍ വണ്‍ മിസ്റ്റര്‍ നൗഷാദ് അകമ്പാടം എന്ന സെന്‍സും സെന്‍സിബ്ലിറ്റിയുമില്ലാത്ത ബ്ലോഗ്ഗറുടെ തുരുമ്പെടുത്ത പോസ്റ്റുകള്‍ക്ക് വരെ മികച്ച കമന്റുകള്‍ നല്‍കാനും ഒട്ടും മടികാണിക്കാതെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
----------------------------
ബൂലോകത്തെ പുലിപ്പട്ടം നേടിയവര്‍ ഇങ്ങനെ തേരാ പാരാ നടന്ന് കമന്റിട്ടാല്‍ അവരുടെ എന്തോ ഒരു സാധനം നഷ്ടപ്പെട്ടു പോകുമെന്നും മമ്മൂട്ടി പറഞ്ഞാലും മല മറിഞ്ഞു വന്നാലും മറ്റു ബ്ലോഗില്‍ കമന്റേ ഇടാത്ത തങ്ങളുടെ കണ്ണിലുണ്ണി ശ്രീ.ബെര്‍ളി തോമസിനെ കണ്ട് ഇദ്ദേഹം പഠിക്കണമെന്നും ഒരു ബെര്‍ളിഫാന്‍ ചൂണ്ടിക്കാട്ടിയത് ഈ സാഹചര്യത്തിലായിരുന്നു.
----------------------------
ഈ ഗ്രൂപ്പ് മൂലം കവിതകളെഴുതി കൈ കുഴങ്ങിപ്പോയ മറ്റൊരു ബലിയാടാണു ഈയിടെ "ഒറ്റവരിയുടെ രാജകുമാരന്‍" എന്ന കവിപട്ടം സ്വന്തമാക്കിയ പ്രശസ്ത എഴുത്ത്കാരനും ബ്ലോഗ്ഗറുമായ ശ്രീ.ഉസ്മാന്‍ ഇരിങ്ങാട്ടിരി. അര്‍ത്ഥ സമ്പുഷ്ടവും പ്രാസഭംഗിയേറിയതുമായ കാവ്യ ശകലങ്ങളുടെ രചയിതാവ് എന്ന നിലയില്‍ അനുഗ്രഹീതനായ ഇദ്ദേഹം ഇപ്പോള്‍ ഈ ഗ്രൂപ്പിലെ മറ്റൊരു സജീവ അംഗമാണു. തന്റെ ജോലി സമയത്തിനിടക്കും ഗ്രൂപ്പില്‍ ചാറ്റിങ്ങിനും കമന്റ് എഴുതാനും സൃഷ്റ്റികള്‍ പോസ്റ്റാനും സമയം കണ്ടെത്തുന്ന ഇദ്ദേഹം ആചാര്യന്‍ ഇംതിയാസിന്റെ അഭിപ്രായത്തില്‍ ഒരു മുതല്‍ക്കൂട്ടാണു.
----------------------------
ഈ ഗ്രൂപ്പിന്റെ മറ്റൊരു വാഗ്ദ്ധാനമാണു ശ്രീ.അക്ബര്‍ അലി.(ചാലിയാര്‍ ) തന്റെ പോസ്റ്റുകളും കാത്ത് കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന സ്വന്തം ബ്ലോഗ്ഗിനെ മറന്ന് ഇദ്ദേഹം ഇപ്പോള്‍ സദാ നേരവും ഈ ഗ്രൂപ്പിലെ സഹൃദങ്ങളിലും നര്‍മ്മ ഭാഷണങ്ങളിലും മുഴുകി രാവെന്നും പകലെന്നും നോക്കാതെ ഓരോ ത്രെഡിലും കയറിയിറങ്ങി സമയം കളയുകയാണു. സ്വന്തം ബ്ലോഗ്ഗിനെ മറന്നുള്ള ഈ സദാചാര വിരുദ്ധതക്കെതിരെ അദ്ദേഹത്തിന്റെ ഫോളോവേഴ്സ് ഗൂഗിള്‍ ബ്ലോഗ്ഗ് കുടുംബ കോടതിയില്‍ ഒരു കേസ് ഫയല്‍ചെയ്യാനുള്ള തയ്യാറെടുപ്പിലാണു എന്നാണു ഒടുവില്‍ കിട്ടിയ വിവരം.
----------------------------
പൂര്‍ണ്ണ ബ്ലോഗ്ഗിണിയായി നില്‍ക്കുന്ന സ്വന്തം ഭാര്യയെപ്പോലും ശ്രദ്ധിക്കാതെ പുതു ബ്ലോഗ്ഗേഴ്സിനു ഉപദേശം നല്‍കാനും ബ്ലോഗ്ഗിന്റെ ബാലപാഠങ്ങള്‍, ട്രിക്‌സ് ആന്റ് ടിപ്സ് പറഞ്ഞു കൊടുക്കാനും അംഗങ്ങളുടെ ബ്ലോഗ്ഗിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വേണ്ടി വന്നാല്‍ അവര്‍ക്ക് സ്വന്തമായി ബ്ലോഗ്ഗു തന്നെ ഉണ്ടാക്കി കൊടുക്കുമെന്ന് ശപഥം ചെയ്ത് കയ്യില്‍ ടൂള്‍ ബോക്സുമായി എല്ലായിടവും ചുറുചുറുക്കോടെ ഓടിപ്പാഞ്ഞു നടക്കുന്ന ശ്രീ.നൗഷാദ് വടക്കേല്‍ ആണു തന്റെ മറ്റൊരു പ്രതീക്ഷയെന്നു ആചാര്യന്‍ ഇംതിയാസ് സന്തോഷ കണ്ണീരോടെ അറിയിച്ചു.
സദാ സമയവും നെറ്റിലിരിക്കുന്ന ഇദ്ദേഹം ഗള്‍ഫിലായിരുന്നെങ്കില്‍ ....തന്റെ ആഗ്രഹം എന്നേ നടന്നേനെ എന്നും ആചാര്യന്‍ ആശ പ്രകടിപ്പിച്ചു.
" ഹേ മനുഷ്യാ..നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെബ്ലോഗ്ഗ് ഉണ്ടാക്കാന്‍ കാണിക്കുന്ന ആവേശം നാലു കാശുണ്ടാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നമ്മളെന്നേ രക്ഷപ്പെട്ടേനേ" എന്ന പ്രസിദ്ധമായ ബ്ലോഗ്ഗര്‍ ഫലിതം ഇദ്ദേഹത്തെ ഉദ്ദേശിച്ചു കൊണ്ടാണുണ്ടാക്കിയതെന്ന ഒരു കിംംവദന്തിയും നാട്ടില്‍ ഇപ്പോള്‍ വ്യാപകമാണു.
( ഏറ്റവും കൂടുതല്‍ ബ്ലോഗുക്കള്‍ക്കുടമയായി ഗിന്നസ് ബുക്കില്‍ കയറിപറ്റാനുള്ള കഠിന പരിശ്രമത്തിലാണത്രേ ഇദ്ദേഹം!)
----------------------------
ദുബായിലെ ഷേക്കിന്റെ മൊബൈല്‍ കടയില്‍ സദാ നേരവും പഞ്ചാര വര്‍ത്തമാനവുമായി ചാറ്റ് ബോക്സില്‍ സജീവമായ ബ്ലോഗ്ഗിലെ പുതിയ താരം ഫൈസു മദീന എന്ന പയ്യന്‍സാണു ഈ വലയില്‍ വീണു പോയ മറ്റൊരാള്‍ . ഇണങ്ങിയും പിണങ്ങിയും കെറുവിച്ചും കലഹിച്ചും നടക്കുന്ന ഫൈസുവിന്റെ പ്രകടനം മൂലം ചാറ്റ് ബോക്സില്‍ എപ്പോഴും ഒച്ചയും ബഹളവുമാണു.
----------------------------
കാരണവരുടെ ഗൗരവത്തോടെ ഇടക്ക് വന്ന് എല്ലാംശരിയായി മുന്നോട്ട് പോവുന്നില്ലേ എന്ന് നോക്കി പോവുന്ന പ്രശസ്ത ബ്ലോഗ്ഗര്‍ ഹംസ, മിന്നല്‍ പിണറുപോലെ ജോലിത്തിരിക്കിനിടയില്‍ എത്തിനോക്കി രണ്ട് ഡയലോഗടിച്ച് അതേ വേഗത്തില്‍ മുങ്ങുന്ന നൗഷാദ് കൂടരഞ്ഞി,ഭക്ഷണസമയം നോക്കി കയറിവരുന്ന സലീം.ഈ.പി.,സമദ് കാരാടന്‍ , തെച്ചിക്കോടന്‍ ,പട്ടേപ്പാടം റാംജി, വൈകിയെത്തിയ പ്രമുഖ ബ്ലോഗര്‍ ഇസ്മായീല്‍ (തണല്‍ ) ഫൈസുവിനെ വീണ്ടും വലിച്ചിഴച്ച് ബ്ലോഗിലേക്ക് കൊണ്ടുവന്നു എന്ന ആരോപണ വിധേയനായ ചെറുവാടി,ജയന്‍ ദാമോദരന്‍ , അബ്ബാസ് അലി ,ബിജു പാര്‍വ്വതി ,ഷാനവാസ് ഇളയോടന്‍ ,നൗഷാദ് കുനിയില്‍ ,ബീമാപ്പള്ളി തുടങ്ങി ഇങ്ങേയറ്റം അരുണ്‍ കുമാര്‍ പ്രഭാകരന്‍ ,കിരണ്‍ രാധാകൃഷ്ണന്‍ ,അബ്ദുള്‍ അസീസ്,മുഹമ്മദ് റഫീക്ക്,നാമൂസ് പെരുവള്ളൂര്‍ ,കിരണ്‍ കെ.ആര്‍ ,അജിത് ജനാര്‍ദ്ദനന്‍ ,സൈനുള്‍ ആബിദ്,നൗഷാദ് കെ.വി,പ്രതീഷ് ദേവ്,ജിക്കൂ വര്‍ഗീസ്,ജമാലുദ്ദീന്‍ ഇടശേരി തുടങ്ങി സജീവമാകാന്‍ തുടങ്ങിയ ഒട്ടനവധി പേര്‍ ഇതിനകം ഈ വലയില്‍ കുടുങ്ങിക്കഴിഞ്ഞു.
----------------------------
സമീപകാലത്ത് കൂടുതല്‍ ശ്രദ്ധേയയാവുകയും അതിന്റെ ലഹരിയില്‍ ഊര്‍ജ്ജം സംഭരിച്ച് ഭര്‍ത്താവിനേയും കുട്ടികളേയും ചോറിനു പകരം കമന്റുകളും ഫോളോവേഴ്സും വെച്ചു വിളംബി രാവും പകലും ഇരുന്ന് എഴുതി തുരുതുരാ പോസ്റ്റുകള്‍ വര്‍ഷിക്കുന്ന സാബിബാവ,അതിസുന്ദരവരികളിലൂടെ ശ്രദ്ധേയയായ കവയത്രി അഞ്ജൂ അനീഷ്,റാണി പ്രിയ,കാന്താരിപ്പെണ്ണ്, ജൂബി ജുബൈരിയ,കെ.എസ്.മിനി ,ഹേമ ഹേമാംബിക,ഹരിപ്രിയ സുരേന്ദ്രന്‍ ,മായാ എസ്.കുമാര്‍ തുടങ്ങിയ ഒട്ടനവധി സുന്ദരി ബ്ലോഗിണിമാരേയും ഈ ഗ്രൂപ്പ് വലയിലാക്കി എന്നത് ഈ ഗ്രൂപ്പിന്റെ സ്വാധീന ശക്തിയെ കാണിക്കുന്നുണ്ട്. ഭര്‍ത്താവിനു നേരത്തിനും കാലത്തിനും ഭക്ഷണമൊരുക്കാന്‍ മടി കാണിക്കുന്ന പല ബ്ലോഗ്ഗിണിമാരും പക്ഷേ ഗ്രൂപ്പില്‍ സമയാസമയം ഹാജരാവാനും കിടിലന്‍ പോസ്റ്റുകളും ലിങ്ക്കളും കമന്റുകളും നിര്‍ബാധം ചൊരിയാനും ഒട്ടും മടികാണിക്കുന്നില്ല.
----------------------------
അഡ്മിനിസ്റ്റ്റേറ്റര്‍ ഇംതിയാസ് ഓര്‍മ്മിക്കുന്നു.
ഞാന്‍ പണ്ട് "കൂട്ടം" സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അംഗമായിരുന്നു.നൂറുകണക്കിനു പേര്‍ സദാ സമയവും അവിടെ ചാറ്റ് ബോക്സിലുണ്‍ടാവും.വന്‍ നഗരത്തിലെ തിരക്കുള്ള റോഡില്‍ പെട്ട കാല്‍നടക്കാരന്റെ അമ്പരപ്പായിരുന്നു തുടക്കത്തില്‍ .
ചാറ്റിംഗ് തുടങ്ങുമ്പോള്‍ എന്നെ ആരും മൈന്റ് ചെയ്യുകയില്ലായിരുന്നു.
ആ ഓര്‍മ്മകള്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നതിനാല്‍ ഇവിടെ പുതുമുഖങ്ങളെ ഞങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
ഒപ്പം എല്ലാവരും ബ്ലോഗിങ്ങില്‍ താല്പ്പര്യമുള്ളവരായതിനാല്‍ പുതിയ പോസ്റ്റിന്റെ ലിങ്ക് ചേര്‍ക്കാനും ത്രെഡുകളിലൂടേയും കമന്റുകളിലൂടേയും ചാറ്റിംഗിലൂടേയും നിരവധി പേരെ ആകര്‍ഷിച്ച് തങ്ങളുടെ ബ്ലോഗിലേക്കെത്തിക്കാനും ഇത് മൂലം കഴിയുന്നുണ്ട്.
ഇത്തരത്തില്‍ വളരെ പെട്ടന്നുതന്നെ ധാരാളം കമന്റുകളും ഫോളോവേഴ്സിനേയും നേടിയെടുക്കാന്‍ പുതു ബ്ലോഗ്ഗേഴ്സിനു സാധിക്കുന്നു എന്നത് അനുഭവസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
----------------------------
ഈ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി ഒന്നു രണ്ട് ആഴ്ചകള്‍ കൊണ്ട് തന്നെ നൂറോളം മെമ്പര്‍മാര്‍ സജീവമായി രംഗത്തേക്ക് വന്നു. ബ്ലോഗ്ഗിങ്ങിന്റെ പരമാവധി സാധ്യതകളെക്കുറിച്ച് അറിവുകള്‍ കൈമാറുക,ഈ രംഗത്തെ നൂതന വാര്‍ത്താ വിശേഷങ്ങള്‍ യഥാസമയം അംഗങ്ങളിലേക്ക് എത്തിക്കുക,അംഗങ്ങളുടെ സൃഷ്ടികള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തിക്കുക,ബ്ലോഗ് നിര്‍മ്മിക്കാനുള്ള സാങ്കേതിക സഹായം നല്‍കുക, പ്രോഗ്രാമിങും ഗ്രാഫിക്സും വഴങ്ങാത്തവര്‍ക്ക് അതാതു മേഖലകളിലെ പ്രൊഫഷണലുകള്‍ വഴി സഹായം നല്‍കുക തുടങ്ങി ഒട്ടനവധി പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്ന് ആചാര്യന്‍ ഇംതിയാസ് അറിയിച്ചു.
----------------------------
ചുരുക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന ബ്ലോഗര്‍മാരേ മാത്രമല്ല എല്ലാവരേയും ഈ വലയില്‍ താന്‍ വീഴ്ത്തുമെന്നും അതിനു ഏതറ്റം വരേ പോകാനും താന്‍ തയ്യാറാണെന്നും മലയാളം ബ്ലോഗ് ഗ്രൂപ്പില്‍ വന്ന് നട്ടം തിരിഞ്ഞ് ഓഫീസ് ജോലികളൊന്നുമെടുക്കാതെ സമയം കളയുന്ന ഒരു പുതിയ സമൂഹമാണു തന്റെ ലക്ഷ്യമെന്നും ആചാര്യന്‍ എടുത്ത് പറഞ്ഞു.
----------------------------
"ഫേസ് ബുക്ക് മൂലം വിവാഹ മോചനങ്ങള്‍ പെരുകുന്നു" എന്ന വാര്‍ത്തക്ക് പിന്നാലേ "ഫേസ് ബുക്ക് - ബ്ലോഗ്ഗിംഗ് മൂലം ഗള്‍ഫില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടങ്ങള്‍ " എന്ന വാര്‍ത്ത വെണ്‍ടക്ക അക്ഷരത്തില്‍ അച്ചടിച്ചു വരുന്ന സുദിനമാണു താന്‍ സ്വപ്നം കാണുന്നതെന്നും അങ്ങനെ എന്നെ ഇറാക്കിലേക്ക് കെട്ടിയെടുപ്പിച്ച എല്ലാവരോടും താന്‍ മധുരപ്രതികാരം ചെയ്യുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഈ ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി.
----------------------------
വായന തുടങ്ങി ഇത് മുഴുവന്‍ വായിക്കാനുള്ള മനക്കട്ടിയും തൊലിക്കട്ടിയും നിങ്ങള്‍ കാണിച്ച സ്ഥിതിക്ക് ഈ ഗ്രൂപ്പിലേക്ക് എത്തിച്ചേരാനുള്ള ലിങ്ക് കൂടി താഴെ കൊടുക്കുന്നു.
----------------------------
അവിടെപോയി "ങാഹ! ഇതുകൊള്ളാമല്ലോ..ഞാനിനി ഇവിടെത്തന്നെ കാണുമെന്നൊക്കെ പറഞ്ഞ് അവിടെ അഡിക്റ്റായി മലര്‍ന്നടിച്ച് കിടന്നാല്‍ ദേ, ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം "എന്നെ പഴിക്കരുത്. ഡ്രിങ്ക് യുവറോണ്‍ റിസ്ക്!."
----------------------------
****************************************************************
entammo...ithenthumaathiri oru blogaraanappaa....asooya kondenikkirikkaan vayye....
Saturday, December 18, 2010 at 10:45:00 AM GMT+3
ഇവിടെ ധാരാളം പ്രതിഭകളെ അടുത്തറിയുവാന്‍ ഈ ഗ്രൂപ്പ് എനിക്ക് സഹായകമാന്നു. ഒരു പരിധി വരെ ഈ എഴുത്തും എഴുത്തിന്‍റെ ലോകവും എനിക്കന്യമാണ്. എങ്കിലും ചിലതിനെ കുറിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു { അണ്ണാറക്കണ്ണനും തന്നാലായത് } അത്തരം ചില തോന്ന്യാക്ഷരങ്ങളുടെ രണ്ടാം വായനക്കുതകുന്ന മറുവായനകളെ ഈ കൂട്ടത്തില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ഈ കൂട്ടായ്മയില്‍ ഞാന്‍ സന്തോഷവാനാണ്. അത് കൊണ്ട് തന്നെ കഴിവതും സൂക്ഷമത പാലിക്കുവാനും.. എന്‍റെ ഈ സന്തോഷത്തെ നില നിര്‍ത്തുവാനും ഞാന്‍ എനിക്ക് സാധ്യമാകുന്ന അളവില്‍ ശ്രമിക്കുന്നതുമാണ്.
Saturday, December 18, 2010 at 11:07:00 AM GMT+3
എല്ലാവരുടേയും ബ്ലോഗ് ലിങ്ക് കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
Saturday, December 18, 2010 at 11:14:00 AM GMT+3
ഏറ്റം ഹൃദയവും രസകരവുമായ ഈ വലിയ വായനയില്‍ എന്‍റെ പേരും പരാമര്‍ശിക്കപ്പെട്ടത്തില്‍ ഞാന്‍ എന്‍റെ സന്തോഷവും അറിയിക്കുന്നു.
Saturday, December 18, 2010 at 11:15:00 AM GMT+3
നൌഷാദ് ഭായ്..നമോവാകം ..കിടിലന്‍..കിക്കിടിലന്‍..
Saturday, December 18, 2010 at 11:15:00 AM GMT+3
നൌഷാദ് ഭായ് ;ഈ കിടിലന്‍ ലേഖനത്തില്‍ എന്റെയും പേര് കണ്ടതില്‍ അതിയായ സന്തോഷം അറിയിക്കുന്നു. കാര്‍ടൂണ്‍ സൂപ്പര്‍ .
Saturday, December 18, 2010 at 11:24:00 AM GMT+3
ഹ.. ഹ.. ഇത് കൊള്ളാം ...
ഞമ്മന്റെ പേര് കണ്ടതിലും പെരുത്ത് സന്തോയം
Saturday, December 18, 2010 at 11:33:00 AM GMT+3
ഇത് കലക്കി {എന്നെ പറഞ്ഞത് കൊണ്ടല്ല}..ഇതിനു മുമ്പ് ഇത് പോലെ ഒന്ന് വായിച്ചത് നമ്മുടെ കാദര്‍ സാഹിബ് ബ്ലോഗ് തെരുവില്‍ കൂടി നടത്തിയ യാത്ര ആണ് ....എന്നാലും എന്നെ ആ നടുക്ക് വെറും ഒരു ചെറിയ കുട്ടിയെ പോലെ വരച്ചതില്‍ ഞാന്‍ വലിയ വായില്‍ പ്രതിഷേതിക്കുന്നു...
ഇതില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത് നമ്മുടെ ബഷീര്‍ക്കാനേ തന്നെ ..എന്നാ നില്‍പ്പാ ആ മൈക്കും പിടിച്ചു..വലതു കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോലെ ഇട്ടാല്‍ കൂടുതല്‍ ഭംഗി ആയേനെ ...!!!
പിന്നെ നമ്മുടെ കവി ...പാവം ആ നില്‍പ്പ് കണ്ടിട്ട് സങ്കടമാവുന്നു...ഇങ്ങനെ വരക്കണ്ടായിരുന്നു ..ഒന്നുമില്ലേല്‍ നമ്മുടെ 'ആസ്ഥാന കവി അല്ലെ '...!!
അക്ബര്‍ സാഹിബിനെ പേടി ആണല്ലേ ...ഭയങ്കര ഡീസന്റ് ആയി വരച്ചിരിക്കുന്നു ...!!!
പിന്നെ നൌഷാദ് വടക്കേലിനു കൊടുക്കാന്‍ ഇതിലും പറ്റിയ പണി വേറെ ഇല്ല ....ഇങ്ങനെ തന്നെ വേണം വരയ്ക്കാന്‍ ....'ബ്ലോഗുണ്ടോ സഖാവേ ഒന്ന് ഹെല്‍പ് ചെയ്യാന്‍' എന്നും ചോദിച്ചു നടക്കുന്ന നൌഷാദിന് വേറെ എന്ത് കൊടുക്കാന്‍ .....!!
ഇമ്ത്തീ ...സത്യം പറ...നിങ്ങളെ ഇറാഖിലേക്ക് കയറ്റി വിട്ടതിന്റെ ദേഷ്യം ആണോ ഈ ഗ്രൂപ് ....ആ വളഞ്ഞുള്ള നില്‍പ്പും വെള്ളം ഒഴിക്കലും ...ങ്ഹും ഞാന്‍ ഒന്ന് നോക്കട്ടെ ....
നൌഷാദ് ബായി ...ഗംഭീരമായിട്ടുണ്ട് ...പള്ള നെറച്ചും വരയാണല്ലേ
Saturday, December 18, 2010 at 11:48:00 AM GMT+3
ഹു ഹാ
ഇന്നാ പിടിച്ചോ
ഒരു ഒന്നൊന്നര
ഹായ് കൂയ് പൂയ്!
അല്ല പിന്നെ.
Saturday, December 18, 2010 at 12:03:00 PM GMT+3
Thank U..Thank U!!!!
Saturday, December 18, 2010 at 12:31:00 PM GMT+3
>>>>" ഹേ മനുഷ്യാ..നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെബ്ലോഗ്ഗ് ഉണ്ടാക്കാന്‍ കാണിക്കുന്ന ആവേശം നാലു കാശുണ്ടാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നമ്മളെന്നേ രക്ഷപ്പെട്ടേനേ" എന്ന പ്രസിദ്ധമായ ബ്ലോഗ്ഗര്‍ ഫലിതം ഇദ്ദേഹത്തെ ഉദ്ദേശിച്ചു കൊണ്ടാണുണ്ടാക്കിയതെന്ന ഒരു കിംംവദന്തിയും നാട്ടില്‍ ഇപ്പോള്‍ വ്യാപകമാണു.<<<<
ങേ ...ഇത് എല്ലാരും അറിഞ്ഞോ ? ശ്ച്ചേ ...ഞാനെപ്പോഴും അവളോട് പറയാറുണ്ട് , പയ്യെ പറ . നാറ്റിക്കല്ലേ എന്ന് ...ശ്ച്ചേ ശ്ച്ചേ ...ഞാനിനി എങ്ങനെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കും .....????
നൌഷാദ ഭായ് ..കിടിലന്‍ ...ബഷീര്‍ക്ക എഴുതുമെന്നു വിചാരിച്ചിരുന്നു ...നൌഷാദ ഭായ് എഴുതി വരച്ചിരിക്കുന്നു ....നന്ദി എന്നെ പുകഴ്ത്തിയത്തിനു ....തീര്‍ച്ചയായും ഈ ഫസിബൂക് ഗ്രൂപ്പ് വേറിട്ടൊരു അനുഭവമായിരുന്നു ....അതില്‍ പലവിധത്തില്‍ പ്രശസ്തരായ ബ്ലോഗ്ഗര്‍ മാരും ബ്ലോഗ്ഗിനി മാരും സജീവമായി ഉള്ളത് തന്നെ കാരണം ... ഇമ്തിക്ക് സ്വന്തമായൊരു ഓഫീസ് തന്നെ ഇട്ടു കൊടുത്താലോ ? ഫൈസുവാനു നമ്മുടെ ഗ്രൂപ്പിലെ ടിന്റു മോന്‍ ....ഹ ഹ ഹ ...(കൊടുത്താല്‍ ഫൈസൂ, വടക്കേന്നും കിട്ടും ന്നു ഇപ്പൊ മനസ്സിലായോ ...?)
Saturday, December 18, 2010 at 12:39:00 PM GMT+3
കൊള്ളാം നാട്ടുകാരറിയട്ടെ നമ്മളും മോഡേണാണെന്ന് :)
എന്‍റെ പടം വരയ്ക്കാതിരുന്നത് നന്നായി (നൌഷാദ് പടം വരച്ചവര്‍ ഒക്കെ ഇപ്പൊ മാന്ദ്യത്തിലാണല്ലോ ;) )
എന്‍റെ പേര് പറഞ്ഞല്ലോ, സന്തോഷായി™
(ബിജു പാര്‍വതി എന്ന ബിജുക്കുട്ടന്‍)
Saturday, December 18, 2010 at 12:47:00 PM GMT+3
പറഞ്ഞുവരുന്നത് ഫൈസൂനെ തിരിച്ചുകൊണ്ടുവന്നതില്‍ എനിക്കും പങ്കുണ്ട് എന്നാണല്ലേ.
അന്നത് ചെയ്തത് നന്നായി. ഇല്ലേല്‍ അവന്‍ കൈവിട്ടു പോയേനെ.
രസകരം നൗഷാദ് ഭായ് വരയും വരികളും
Saturday, December 18, 2010 at 12:54:00 PM GMT+3
ഉം...
നടക്കട്ടെ.
പണി ഗൾഫിലല്ലാത്തതുകൊണ്ട് എനിക്കു സ്ഥിരം കയറാൻ പറ്റില്ല!എങ്കിലും സമയം പോലെ വരാം.
(ബ്ലോഗിംഗിനുള്ള സമയം കൂടി ഗ്രൂപ്പിൽ കളയരുതെന്ന സാബി ബബയുടെ ഉപദേശം പ്രസക്തമാണ്.)
Saturday, December 18, 2010 at 1:21:00 PM GMT+3
ഇത് വായിച്ചതോട് കൂടിയാണ് എന്റെ കണ്ണ് തുറന്നത്. ഇനി കണ്ട ബ്ലോഗിലൊക്കെ കമന്റെഴുതി സമയം കളയുന്നില്ല. ബെര്‍ലിയെപ്പോലെ ഞാനും എന്റെ നിലവാരം കാത്തു സൂക്ഷിക്കാന്‍ തീരുമാനിച്ചു.. കൃത്യം അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ കമന്റ് പിന്‍വലിക്കും. !!
Saturday, December 18, 2010 at 2:04:00 PM GMT+3
ഈ ജയന്‍ ഡോക്റ്ററെ കൊണ്ട് തോറ്റു ...ബ്ലോഗര്‍മാര്‍ വഴി തെറ്റുന്നുണ്ടോ വഴി തെറ്റുന്നുണ്ടോ എന്ന് നോക്കി നടക്കുവാ ...പണ്ട് ബ്ലോഗു നിര്‍ത്തി എല്ലാരും കൂടി ബസ്സില്‍ പോയപ്പോ ഒരു ചൂരലും കൊണ്ട് വന്നു എല്ലാരേയും ബ്ലോഗിലേക്ക് തന്നെ പായ്പ്പിച്ചു ...ഇനി ഈ ഗ്രൂപ്പില്‍ നിന്നും എപ്പോഴാണാവോ എല്ലാരേയും ഓടിക്കുന്നത് .................!!
Saturday, December 18, 2010 at 2:11:00 PM GMT+3
:)
Saturday, December 18, 2010 at 2:27:00 PM GMT+3
ഞാൻ ഈ നാട്ടുകരനല്ലേയ്....
Saturday, December 18, 2010 at 2:37:00 PM GMT+3
ഇറാഖില്‍ ജീവിക്കുന്ന ആചാര്യന്‍ തുടങ്ങിവെച്ച ഈ ബ്ലോഗ് ഗ്രൂപ്പിന്‍റെ പിറകില്‍ ഇത്രയും വലിയ ഒരു ഒളി അജണ്ഡയുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇപ്പോഴാണ്. അടക്കിവിരിച്ച വലയില്‍ കാല്‍ തെന്നി വീണു ചതിക്കുഴിയില്‍ പെട്ട ഒരു ഹതഭഗ്യനാണ് ഞാനും ... പക്ഷെ അവിടെ തന്നെ സമയം കളയാന്‍ എന്നെ കിട്ടില്ല അതുകൊണ്ടാണു ഇടക്കിടക്ക് വന്ന് കാര്യങ്ങളെല്ലാം മുറപോലെ നടക്കുന്നില്ലെ . പുതിയ ഇരകള്‍ എത്ര എണ്ണം കെണിയില്‍ വീണു എന്നെല്ലാം അറിയാന്‍ വരുന്നത് .....
-----------------------------------------------------
പോസ്റ്റിലെ നര്‍മ്മം ആസ്വദിച്ചു. :)
Saturday, December 18, 2010 at 2:37:00 PM GMT+3
ഇത് കൊള്ളാം ...
Saturday, December 18, 2010 at 2:46:00 PM GMT+3
ഒറ്റ വലിക്കവിതയുടെ നീചകുമാരന്‍ പറഞ്ഞു:
ഈ 'വരയന്‍' നരന്‍ എന്നും നരിയായിരിക്കട്ടെ;
ഒരിക്കലും 'നരയനാ'വാതിരിക്കട്ടേ..
Saturday, December 18, 2010 at 2:47:00 PM GMT+3
aareyum ozhivaakkeeettilla lle.... enthaayaalum ishtaaayi. very good
Saturday, December 18, 2010 at 2:50:00 PM GMT+3
"ഫേസ് ബുക്ക് മൂലം വിവാഹ മോചനങ്ങള്‍ പെരുകുന്നു" എന്ന വാര്‍ത്തക്ക് പിന്നാലേ "ഫേസ് ബുക്ക് - ബ്ലോഗ്ഗിംഗ് മൂലം ഗള്‍ഫില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടങ്ങള്‍ " എന്ന വാര്‍ത്ത വെണ്‍ടക്ക അക്ഷരത്തില്‍ അച്ചടിച്ചു വരുന്ന സുദിനമാണു താന്‍ സ്വപ്നം കാണുന്നതെന്നും അങ്ങനെ എന്നെ ഇറാക്കിലേക്ക് കെട്ടിയെടുപ്പിച്ച എല്ലാവരോടും താന്‍ മധുരപ്രതികാരം ചെയ്യുമെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഈ ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി....
എന്റെ പോന്നു അകമ്പാടം...ഞാന്‍ ക്രിതാര്തനായി ..(അങ്ങനെ തന്നെ അല്ലെ)ഈ ഗ്രൂപ്പിനെ മുന്നില്‍ നിന്ന് നയിക്കുന്ന പ്രിയ സുഹുര്‍ത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്പിച്ചു കൊണ്ട് വള്ളിക്കുന്ന് പ്രസംഖിക്കുന്ന പടവും കൊടുത്ത് അല്ലെ?ആ കാര്‍ട്ടൂണ്‍ അതൊരു വരയാണ് എന്റെ വരേ..പല ഖില ഖില്ലാടി രാഷ്ട്രീയക്കാരുടെയും കാര്‍ട്ടൂണ്‍ കണ്ടു വളര്‍ന്ന ഈ പാവം ഞാന്‍ .ഞാന്‍ എന്റെ സ്വപ്നത്തില്‍
പോലും വിജാരിചിരുന്നില്ല ഇങ്ങനെ ഒരു കാര്ടൂനില്‍ ഞാന്‍ ഒരിക്കല്‍ വരും എന്ന് ..ഈ ഗ്രൂപ്പിനെ നെഞ്ചില്‍ ഏറ്റുന്ന..ഇതിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും വളരെ നന്ദി..അകംപാടത്തിനു എന്റെ ഹൃദയം നിറഞ്ഞ..വിപ്ലവ വരയുടെ അഭി വാദ്യങ്ങള്‍ ...ഈ ഗ്രൂപ്പില്‍ ചേരുന്നവര്‍..മലയാളം ബ്ലോഗിന്റെ നന്മയും സൌഹ്ര്ടവും കാംക്ഷിക്കുന്നവര്‍ മാത്രം ,അല്ലാതെ വെറും സമയം കൊല്ലാന്‍ അല്ലാത്തവര്‍ ആകനെ എന്നൊരു പ്രാര്‍ഥനയും ഞങ്ങള്‍ക്കുണ്ട് കേട്ടാ...
Saturday, December 18, 2010 at 3:01:00 PM GMT+3
സംഭവം കൊള്ളാല്ലോ നൌഷാദ് മാഷേ ,ഞാന്‍ എന്തിലും എപ്പോഴും ഒരു പണത്തൂക്കം പിന്നിലാണ് ,അതോണ്ട് ഇക്കാര്യവും ഇപ്പോഴാ അറിഞ്ഞത് ,സന്തോഷം, നന്ദി,നമോവാകം ,ലോകാ സമസ്താ സുഖിനോ ഭവന്തു...
Saturday, December 18, 2010 at 3:13:00 PM GMT+3
മറ്റൊരു വെത്യസ്തമായ പോസ്റ്റ് വളരെ നന്നായിട്ടുണ്ട് പക്ഷെ ബ്ലോഗറില്‍ സജീവമായ പലരെയും
"മ" കാണുന്നില്ലല്ലോ അവരാരും അറിഞ്ഞു കാണില്ല എന്ന് തോനുന്നു ..........
Saturday, December 18, 2010 at 3:17:00 PM GMT+3
നൌഷാദിന്റെ കാര്‍ടൂണ്‍ അഭിനന്ദനാര്‍ഹം
പിന്നെ ഇത്ര ബ്ലോഗര്‍മാരെ മത്രേ കിട്ടിയുള്ളൂ ...??
നല്ല രചനക്കുള്ള സമയം ഇങ്ങനെ നഷ്ട്ടപെടുത്തല്ലേ മാഷേ.
നല്ല പോസ്റ്റുകളുമായി വരുന്ന അകംബാടത്തിനെ കാത്തിരിക്കുന്നു.
വായനക്കാരുടെ ഇല്ലാത്ത സമയം നല്ലൊരു വായനക്ക് വേദിയാവട്ടെ..
Saturday, December 18, 2010 at 3:25:00 PM GMT+3
നല്ല രസത്തിൽ പരിചയപ്പെടുത്തി ഒത്തിരി ബ്ലോഗർമാരെ, നല്ലോരു സംരംഭമാണ് ഫേസ്ബുക്കിലേത്!
Saturday, December 18, 2010 at 4:29:00 PM GMT+3
പ്രിയ സുഹൃത്ത് ഇംതിയാസ് തുടങ്ങിവെച്ച ഈ നല്ല സംരംഭത്തിന് ഞാന്‍ മനസ്സ് കൊണ്ട് എപ്പഴേ നന്മകള്‍ നേര്‍ന്നതാണ്. ഇത്തരം നല്ല കൂട്ടായ്മകള്‍ ഉണ്ടാവട്ടെ. എഴുത്തിനെയും ബ്ലോഗിനെയും ഒരു പാട് ഗൌരവത്തോടെ വീക്ഷിക്കുന്ന ഒരാളല്ല ഞാന്‍. കളിയും തമാശകളും അതിനിടയില്‍ വീണു കിട്ടുന്ന നല്ല രചനകളും എല്ലാം ആസ്വദിക്കുന്നു. പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ കുറക്കാന്‍ ബ്ലോഗ് വായനയും എഴുത്തും എന്നെ ഏറെ സഹായിക്കുന്നു. ആ നിലയില്‍ ഇംതിയാസ് തുടങ്ങി വെച്ച സൈറ്റും ഈ പോസ്റ്റും ഇതിലെ നേരം പോക്കുകളും ആസ്വദിച്ചു. നന്ദി.
Saturday, December 18, 2010 at 4:30:00 PM GMT+3
പോന്നപ്പോ, അല്ല തങ്കപ്പോ, ഇത് കല കലക്കി...
പൊന്നപ്പനും (ഇമിതിക്കും) തങ്കപ്പനും (അകംബാടം) ആശംസകള്‍..
പിന്നെ ഇമ്തീ.. നീ ആ ഇറാക്കില്‍ തന്നെ കഴിഞ്ഞ മതിട്ടോ.. കഞ്ഞി കുടി മുട്ടിക്കലെ മോനെ..
ഫൈസുവിനെ പോക്കമില്ലാത്തവനാക്കിയത് ശരിയായില്ലട്ടോ.. പെണ്ണ് കെട്ടാനുള്ളതാ
Saturday, December 18, 2010 at 4:49:00 PM GMT+3
Ngayaahaha..
Saturday, December 18, 2010 at 6:56:00 PM GMT+3
കൊള്ളാം.കലക്കി.
Saturday, December 18, 2010 at 7:14:00 PM GMT+3
വളരെ നന്നായിരിക്കുന്നു.. നർമ്മം അടിപൊളി ...
Saturday, December 18, 2010 at 7:46:00 PM GMT+3
പിന്നെ..ഗ്രൂപ്പില്‍ ചേര്‍ന്ന് സമയം കളയുന്നു എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല കേട്ടോ..കാരണം..90 ശതമാനം ബ്ലോഗര്‍മാരും..ഫെസ്ബൂക്കില്‍ അംഗങ്ങളും അവരെല്ലാം മിക്കപ്പോറും ഓണ്‍ ലൈനിലും ആണ്..ഈ ഗ്രൂപ്പില്‍ നമ്മളെല്ലാം ചില നിമിഷങ്ങള്‍ സംശയ നിവാരണത്തിനും,പുതിയ നല്ല ചിന്തകള്‍ ചര്‍ച്ച ചെയ്യപ്പെടാനും..പോസ്റ്റുകള്‍ പരിചയപ്പെടുത്താനും ..സര്‍വോപരി..ബ്ലോഗര്‍മാരുമായി നേരിട്ട് ഒരു കുടക്കീഴില്‍ സന്ധികുവാനും ..സൌഹ്രദം വളര്‍ത്താനും ആണ് ഉപയോഗിക്കുന്നത്...ചിലര്‍ ടൈം പാസിനു വന്നവര്‍ ഉണ്ടാകാം അവര്‍ അത് പോലെ തിരച്ചു പോയിട്ടുണ്ട് അല്ലെങ്കില്‍ പോയിപ്പിച്ചിട്ടും ഉണ്ട്..ഇവിടെ ചിലവഴിക്കുന്ന സമയത്ത് നല്ല പോസ്റ്റുകള്‍ എഴുതാനില്ലേ എന്ന് ചോദിക്കുന്നവരോട്...ഈ ഗ്രൂപ്പില്‍ സജീവമായിട്ടുള്ള...ഫൈസൂ മദീനയുടെയും...മന്‍സൂര്‍ അഹമ്മദ് കെ ടിയുടെയും...അക്ബര്‍ ചാലിയാരിന്റെയും...പുതിയ പോസ്റ്റുകളും ..എന്തിനു നമ്മുടെ നൌഷാദ് അകമ്പാടത്തിന്റെ ഈ പോസ്റ്റും ..എഴുതപ്പെട്ടത് ഈ ഗ്രൂപ്പില്‍ ഇവര്‍ സജീവം ആകുമ്പോള്‍ തന്നെയാണ് എന്നും ഞാന്‍ ..അറിയിക്കുന്നു..
Saturday, December 18, 2010 at 8:13:00 PM GMT+3
ഗംഭീരമായി കേട്ടോ.
Saturday, December 18, 2010 at 9:54:00 PM GMT+3
ബ്ലോഗന്മാരെയും ബ്ലോഗിനിമാരെയും ചേര്‍ത്തുള്ള ഈ kaleidoscope അതി മനോഹരവും നൂതനവും തന്നെ. ബ്ലോഗുലോകത്തെ സകലകലാ വല്ലഭപ്പട്ടം നൌഷാദ് അകമ്പാടത്തിന് നല്‍കാന്‍ എന്റെ ഒരു വോട്ട് ഇവിടെ മുന്‍ കൂട്ടി തന്നെ രേഖപ്പെടുത്തട്ടെ.
Saturday, December 18, 2010 at 11:20:00 PM GMT+3
ഈ ഇംതിയാസ് എന്ന ഇതിയാൻ ഈ ചങ്ങലകൊണ്ട് സകലമാന ബൂലോഗരേയും കെട്ടിവരിയാൻ പോകുന്ന മുന്നറിയിപ്പോടെ മുന്നടി പടയാളികളുടെ പടം സഹിതം വരയറിയിപ്പ് തന്നതിന് എന്തായാലും ഒരു കലക്കൻ അഭിനന്ദനം പിടിക്കാദ്യം കേട്ടൊ എന്റെ ഭായ്...
പിന്നെ എന്റെ വക ഈ കൂട്ടുസംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേർന്നതായി ഇതിയാന്മാരെയെല്ലാം അറിയിക്കണേ...
Saturday, December 18, 2010 at 11:46:00 PM GMT+3
വളരെ നന്നായിരിക്കുന്നു. എല്ലാരേയും ഒന്നിച്ച് കണ്ടതില്‍ സന്തോഷം..
Sunday, December 19, 2010 at 6:25:00 AM GMT+3
ഞങ്ങ ഒരു കലക്കാ അങ്ങട് കലക്കും... അല്ല പിന്നെ.. :-)
Sunday, December 19, 2010 at 7:56:00 AM GMT+3
ആശംസകൾ!
വര കലക്കി :)
Sunday, December 19, 2010 at 12:05:00 PM GMT+3
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍...
Sunday, December 19, 2010 at 2:36:00 PM GMT+3
ഈ ഗ്രൂപ്പില്‍ എന്നെ ചേര്‍ക്കാമോ ? ചേരാന്‍ എന്ത് ചെയ്യണം ഇക്കാ?
Sunday, December 19, 2010 at 2:45:00 PM GMT+3
നുമ്മ വിളിപ്പുറത്ത് തന്നെ ഉണ്ട്.
shaisma.co.cc
Sunday, December 19, 2010 at 4:38:00 PM GMT+3
വായനക്ക് രസം നല്‍കി കാര്യം അവതരിപ്പിച്ച പോസ്റ്റ് നന്നായി.
Sunday, December 19, 2010 at 5:57:00 PM GMT+3
ഫാഗ്യം...എന്റെ പേരില്ല..അല്ലേല്‍ മാന്ദ്യം വന്ന് ഞാനും ബ്ലോഗ് പൂട്ടി പോകേണ്ടി വന്നേനെ..(അതല്ലേലും വേണ്ടി വരുമെന്നല്ലെ ദേ ഇപ്പൊ മനസില്‍ പറഞ്ഞത്)...
ഹും..പിന്നെ പിന്നെ നടക്കൂല്ല ഭായ്...
നല്ല അവതരണം, നല്ല വര..
ആശംസകള്‍....
മലയാളി ബ്ലോഗേഴ്സിനെ പരിചയപ്പെടുത്തി തന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു...
Sunday, December 19, 2010 at 6:09:00 PM GMT+3
flash news: മഹാ നിമിഷ കവി ഇരിങ്ങട്ടിരിയുടെ പുതിയ കഥ പ്രസിദ്ധീകരിച്ചു :സൂപ്പി പറഞ്ഞ കഥയും ചെയ്ത പണിയും
Sunday, December 19, 2010 at 9:08:00 PM GMT+3
ഇതുകാണാന്‍ ഇത്തിരി വൈകി.
ഓഫീസ് മാറലും ജോലിത്തിരക്കും കാരണം ബൂലോക സംഭവവികാസങ്ങള്‍ ഒന്നും അറിഞ്ഞില്ല.
എഴുത്തിലും വരയിലും കേമനായ നൌഷാദിന്റെ പോസ്റ്റിനു അഭിനന്ദനങ്ങള്‍.
Monday, December 20, 2010 at 10:07:00 AM GMT+3
നമോവാകം ... അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്
!!
Monday, December 20, 2010 at 10:08:00 AM GMT+3
അപ്പോ അങ്ങനെയാണല്ലേ?
Monday, December 20, 2010 at 12:29:00 PM GMT+3
നൗഷാദ് ഭായ്, ഞാന്‍ കൃത്യം ചോറിന്റെ സമയത്ത് തന്നെ എത്തി...ഇന്നാണെങ്കില്‍ ഭയങ്കര വിശപ്പും...പക്ഷെ ഇംതിയാസ് എന്ന നമ്മുടെയൊക്കെ രോമന്ച്ച കഞ്ചുകം (അങ്ങനെ പറഞ്ഞാല്‍ എന്തോന്നാ...ആ..കിടക്കട്ടെ) ഇറാക്കില്‍ അമേരിക്കയെക്കാള്‍ വലിയ തോക്കയത്തിനു ശേഷം ആണ് അവര്‍ പിന്മാറിയത് എന്ന് കിംവതന്തിയുണ്ട്...അത്തരത്തിലുള്ള ഇമ്തിയാസിനിട്ടു ശത്രു രാജ്യമായ സൌദിയില്‍ ഇരുന്നു ഇങ്ങനെ പാര പണിയുന്നത് ഇറാക്ക് സര്‍ക്കാര്‍ എങ്ങനെ കാണുമെന്നു വരും ദിവസങ്ങളില്‍ അറിയാം..
എനിക്ക് നല്ല പ്രതിഷേധമുണ്ട് ...അചാര്യനെക്കാള്‍ സുന്ദരനും ഫൈസുവിനെക്കള്‍ കോമളനും ബഷീരിനെക്കാള്‍ നല്ല എഴുത്തുകാരനുമായ എന്‍റെ ഫോട്ടോ കൊടുക്കാത്തതില്‍...എനിക്കറിയാ, സൂര്യ തെജ്ജസ്സിന്റെ മുന്നില്‍ നിങ്ങളൊക്കെ വെറും കൃമികല്‍ ആയിപോവും എന്ന് പേടിച്ചല്ലേ..
മദീനത്ത് ഇമ്മാതിരി സാധനം ഇനീം ഉണ്ടോ...എനിക്ക് വയ്യേ, ചിരിച്ചു ചിരിച്ചു....
Monday, December 20, 2010 at 1:36:00 PM GMT+3
ഈ പരിചയപ്പെടുത്തൽ നന്നായ്..പുതിയ കൂട്ടായ്മയ്ക്ക് എല്ലാ ഭാവുഗങ്ങളും നേരുന്നു കേട്ടോ
Monday, December 20, 2010 at 5:04:00 PM GMT+3
ബൂലോകത്ത് അത്ര സജീവമല്ലാത്തതിനാല്‍ നടേപ്പറഞ്ഞ പല പുലികളേയും അത്ര പരിചയം പോര..
ഈ കൂട്ടായ്മക്ക് (അങ്ങനെ പറയാവോ..?അതില്‍ തന്നെ ഒരു കൂട്ടായ്ക ഇല്ലേ)എല്ലാ ആശംസകളും.
Tuesday, December 21, 2010 at 7:46:00 AM GMT+3
കൂട്ടാത്ത അവസ്ഥയ്ക്കും 'കൂട്ടായ്മ' എന്ന് പറയുമോ?
ഫോട്ടോയില്‍ ശ്വാസം പിടിച്ചു നില്‍ക്കുന്ന അക്ബരിനോട്
അതൊന്നു വിട്ടു ഫ്രീ ആവാന്‍ ഞാന്‍ പറഞ്ഞു
കേട്ട മട്ടില്ല... ന്നിപ്പു കണ്ടില്ലേ?
Wednesday, December 22, 2010 at 2:51:00 PM GMT+3
@-MT Manaf
ശ്വാസം വിടുന്ന പ്രശ്നം ഇല്ല. ഇല്ലാത്ത മസ്സിലും പെരുപ്പിച്ചാണ് എന്റെ നില്‍പ്പ്. അതിനു ഈ ശ്വാസംപിടി അത്യാവശ്യമാണ്.
Wednesday, December 22, 2010 at 3:11:00 PM GMT+3
aashamsakal....
Thursday, December 23, 2010 at 3:43:00 PM GMT+3
ഇതിന്റെടക്ക് ഇങ്ങനെയും കാര്യങ്ങൾ നടക്കുന്നുണ്ടല്ലെ. രസവരകുറിപ്പറിയിപ്പിന് നന്ദി.
Saturday, December 25, 2010 at 8:32:00 AM GMT+3
ഞാനിവിടെ എന്തോ കുത്തിവരച്ചതാ. പക്ഷെ ഇപ്പോള്‍ കാണുന്നില്ല!.ഫേസ് ബുക്കിലെ കെണിയില്‍ ഞാനും വീണിരുന്നു. പിന്നെ മെയിലുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. പിന്നെ എങ്ങനെയോ തലയൂരി രക്ഷപ്പെട്ടു!.വല്ലപ്പോഴും വല്ലതും പോസ്റ്റി വല്ലപ്പോഴും വല്ല കമന്റുമടിച്ചു കഴിഞ്ഞു കൂടുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇങ്ങനെയൊക്കെ മതി!
Saturday, December 25, 2010 at 9:29:00 AM GMT+3
എന്തായാലും താങ്കളെ എല്ലാവരും എന്നും ഓര്‍ക്കും അതുപോലെ ഉള്ള നല്ല ഒരു സംഭവം തന്നെ ഇതു..... എല്ലാവരും വലിയ വലിയ എഴുത്തുകാരായിതീരട്ടെ എന്നാശംസിക്കുന്നു.....
Saturday, December 25, 2010 at 12:48:00 PM GMT+3
Reading makes a complete man ennalle suhruthe
Saturday, December 25, 2010 at 12:49:00 PM GMT+3
വരകണ്ട് കേറിയതാ പച്ചേങ്കില് , ഞമ്മക്ക് ഈ പോസ്റ്റ് പെരുത്ത് പിടിച്ചു
Saturday, December 25, 2010 at 2:11:00 PM GMT+3
malayaalam pani mudakki
manglishilaavaam
nannaayirikkunnu.
ini 'link' nokkate
Tuesday, December 28, 2010 at 6:53:00 PM GMT+3
ഇ ബ്ലോഗ് മുഖേന പുതിയ ഗ്രൂപിലെ പുലികളെ പറ്റി ഉള്ള ഒരു Introduction കിട്ടി , എന്തായാലും താങ്കള്‍ പോസ്റ്റാനും വരയാനും മുടുമുടുക്കന്‍ തന്നെ ഐ മീന്‍ പുപ്പുലി !!!!
Thursday, December 30, 2010 at 11:14:00 AM GMT+3
വര കലക്കി
Tuesday, January 4, 2011 at 9:11:00 AM GMT+3
Very good blog.
Tuesday, February 22, 2011 at 6:55:00 AM GMT+3
Very good blog and blogger.
Good contents.
Good outline.
Tuesday, February 22, 2011 at 7:03:00 AM GMT+3
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ജാതകം അറിയാന്‍ കഴിഞ്ഞു. നന്നായി.
Thursday, April 28, 2011 at 3:35:00 PM GMT+3
ബെര്‍ലി തോമസ്, ബഷീര്‍ ഇവരെയൊക്കെ മനസ്സിലായി. പക്ഷെ... ഈ നൗഷാദ് അകംപാടം ആരാ ? അത് മാത്രം മനസ്സിലായില്ല
Friday, April 29, 2011 at 7:01:00 AM GMT+3
njna aadyam vayichathu Noushad apakadam ennanetto..
pinneyanu athile apakadam manassilakkiyathum akampadam ennu thirithi vaayichathum...
Tuesday, November 22, 2011 at 8:30:00 AM GMT+3
നൗഷാദ് ഭായ്,,,,,,,,,, സൂപ്പറായിട്ടുണ്ട്,,,, ഹ,,ഹ,,,കുറേ കാലമായ് ഈ ഗ്രൂപ്പിന്‍റെ ഉല്പ്പത്തിയെ കുറിച്ച് അറിയണമെന്നാഗ്രഹിച്ചു നടക്കുകയായിരുന്നു,, ഇപ്പോഴാണ് ചാന്‍സ് കിട്ടിയത്,,, എന്നാലും ന്‍റെ അകമ്പാടം,,, ങ്ങളെ സമ്മതിച്ചിരിക്കുന്നു,,,,
ഈ ഉപകാരം ഞമ്മള് മറക്കൂലാ,,,
Tuesday, December 13, 2011 at 10:43:00 AM GMT+3
:)
Tuesday, December 13, 2011 at 11:12:00 AM GMT+3
hehheha super noushadka
Thursday, May 17, 2012 at 10:04:00 AM GMT+3
Post a Comment