അങ്ങനെ കണ്ണൂര്‍ മീറ്റും കഴിഞ്ഞു..
മാസങ്ങള്‍ക്കുമുമ്പേ നെറ്റിലൂടെയെങ്ങും കൊട്ടിഘോഷിച്ച് അരങ്ങേറിയ ഈ മീറ്റ് പ്രതീക്ഷിച്ച പോലെ ഒരു വന്‍ വിജയമായോ എന്ന് സംശയിക്കുമ്പോള്‍ അതിനു കാര്യ കാരണങ്ങള്‍ എന്തൊക്കെയാണങ്കിലും അത് ഈ മീറ്റിനെത്തിച്ചേരാനാകാതെ പോയ മുഴുവന്‍ ആളുകളുടേയും
കൂട്ടുത്തരവാദിത്വമല്ലാതെ ഇതിന്റെ സംഘാടകരെ പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് എന്റെ അഭിപ്രായം.
പങ്കെടുത്ത..പരിചയപ്പെട്ട എല്ലാവരോടും
ഒരു വിടപറച്ചിലിന്നിടം നല്‍കാതെ അവിടെ നിന്നും തിരികെ വരേണ്ടി വന്നതിനാല്‍
ഈ അവസരം അതിനു കൂടിയുള്ള വേദിയാക്കുന്നു.
മീറ്റിനെക്കുറിച്ച് ഇതിനകം പലരും പോസ്റ്റിട്ടതിനാല്‍ അതിന്റെ ലിങ്ക് ഇവിടെ ചേര്‍ത്ത് ഞാന്‍
എന്റെ ജോലി ഭാരം കുറക്കുന്നു.
ഒത്തിരിപേരെ പരിചയപ്പെടാന്‍ അവസരമൊരുക്കിയ കണ്ണൂര്‍ മീറ്റിന്റെ സംഘാടകരെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നതോടൊപ്പം ഈ മീറ്റ് എന്തുകൊണ്ട് എനിക്ക് മറക്കാനാവാത്ത അനുഭവമായി എന്ന് കൂടി പറയട്ടെ...
(( കണ്ണൂര്‍ മീറ്റ് മറക്കാനാവാത്തതിന്റെ കാരണം...?
കവല തോറും രക്ത സാക്ഷി മണ്ഡപങ്ങള്‍ കെട്ടാനും വഴിനീളെ കൊടിതോരണങ്ങളും ഇളിച്ചു കാട്ടി നില്‍ക്കുന്ന നെടുങ്കന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ നാട്ടാനും കൊല്ലും കൊലയിലൂടെ രക്ത സാക്ഷികളെ സൃഷ്ടിക്കാന്‍ നെട്ടോട്ട മോടുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മറന്നു പോയ ഒരു ചെറിയ കാര്യം...
സ്വന്തം നഗരത്തിന്റെ റോഡുകളുടെ അവസ്ഥ!))


മാജിക്ക് വിദ്യ പഠിപ്പിക്കാമെന്ന് പറഞ്ഞ് ബ്ലോഗ്ഗിണിമാരെ കയ്യിലെടുക്കുന്ന ബിലാത്തിപ്പട്ടണം
















"മതി..ഫ്ലാഷ് തട്ടിയെന്റെ മുഖം തേഞ്ഞുപോയി!"
അവിവാഹിതനായ ബ്ലോഗ്ഗര്‍ ശ്രീജിത്ത് കുണ്ടോട്ടിയെ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായ് ആക്രമിക്കുന്നു.














ചിത്രകാരനും വരക്കാരനും - ചിത്രം അഫ്സല്‍ കെ.



ചിത്രകാരന്‍! ഇതാണ് ചിത്രകാരന്‍!!







ബിലാത്തിപ്പട്ടണം അരങ്ങ് കയ്യിലെടുക്കാന്‍ അതി വിദഗ്ധന്‍ എന്ന് തെളിയിച്ചു.

ബിലാത്തിപ്പട്ടണം താന്‍ എങ്ങനെയാണ് വെള്ളക്കാരെ പറ്റിച്ച് കാശുണ്ടാക്കുന്നത് എന്ന് വിശദീകരിക്കുന്നു.
(മുരളിയേട്ടന്റെ ചെപ്പടിവിദ്യകള്‍)

മീറ്റിലെ പയ്യന്‍സസ്! പത്രക്കാരനും വാല്യക്കാരനും!





ഇ.എ.സജിം തട്ടത്തുമല,നൗഷാദ് വടക്കേല്‍,ശ്രീജിത്ത് കൊണ്ടോട്ടി

നാമൂസ്

ഹോട്ടലില്‍ വെള്ളം കോരിക്കൊടുത്ത് ബസ്സ് കാശ് ഒപ്പിക്കുന്ന സലീമും നൗഷാദ് വടക്കേലും

മീറ്റിനെ മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റിയ കൂട്ടായ്മ..

നന്ദി...ദീര്‍ഘവും ദുര്‍ഘടവുമായ ഒരു യാത്രയിലൂടെ കണ്ണൂര്‍മീറ്റിനു എനിക്ക് സഹയാത്രികരായ എന്റെ കൂട്ടുകാര്‍ക്ക്..മുജീബ്,അഫ്സല്‍, ബാപ്പുട്ടി.
ഒപ്പം തങ്ങളുടെ ചിത്രങ്ങള്‍ ആവശ്യമുള്ള ബ്ലോഗ്ഗര്‍മാര്‍ ഈ മെയില്‍ ഇവിടെ നല്‍കിയാല്‍ അ
യച്ചു തരുന്നതായിരിക്കും.)
<<ജിദ്ദയില്‍ നടന്ന ബ്ലോഗ്ഗ് മീറ്റിലെ അനുഭവങ്ങളും ചിത്രങ്ങളും ഇവിടെ കാണാം>>
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
മീറ്റില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആശംസകള്‍
സംഘാടകരെ അഭിനന്ദിക്കുന്നു
Tuesday, September 13, 2011 at 10:06:00 PM GMT+3
കണ്ണൂര്‍ മീറ്റിനു പങ്കെടുക്കാന്‍ പറ്റിയില്ല ആഗസ്റ്റില്‍ ആണെന്നായിരുന്നു ആദ്യം കരുതിയത്.അവിടുന്ന് പോന്നതിനു ശേഷമാണ് മീറ്റ് നടന്നത്.വരാന്‍ പറ്റിയിരുന്നെങ്കില്‍ മിക്ക ബ്ലോഗ്പുലികളെയും നേരില്‍ കാണാമായിരുന്നു.കണ്ണൂരിലെ റോഡിന്റെ കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഈ മീറ്റ് തന്നെ മാറ്റി വെച്ചേനെ അല്ലേ...?
{{(( കണ്ണൂര്‍ മീറ്റ് മറക്കാനാവാത്തതിന്റെ കാരണം...?
കവല തോറും രക്ത സാക്ഷി മണ്ഡപങ്ങള്‍ കെട്ടാനും വഴിനീളെ കൊടിതോരണങ്ങളും ഇളിച്ചു കാട്ടി നില്‍ക്കുന്ന നെടുങ്കന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ നാട്ടാനും കൊല്ലും കൊലയിലൂടെ രക്ത സാക്ഷികളെ സൃഷ്ടിക്കാന്‍ നെട്ടോട്ട മോടുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മറന്നു പോയ ഒരു ചെറിയ കാര്യം...
സ്വന്തം നഗരത്തിന്റെ റോഡുകളുടെ അവസ്ഥ{{ അകമ്പാടം കുറിച്ചിട്ട വരികള്‍ മനസ്സില്‍ വല്ലാതെ പതിഞ്ഞു.അധികൃതരുടെ ശ്രദ്ധ പതിയാന്‍ ഇനിയും വൈകുന്നതെന്തേ......photos are awsome..
Tuesday, September 13, 2011 at 10:22:00 PM GMT+3
ഹോ.. ഞാനും ഉണ്ട്.. പക്ഷെ പ്രതീക്ഷിച്ച ഗ്ലാമര്‍ പോരാ.. എന്റെ കുറ്റമല്ല.. ക്യാമറയുടെ കുറ്റം തന്നെ.. ഹും... :)
Tuesday, September 13, 2011 at 10:39:00 PM GMT+3
എല്ലാ ചിത്രങ്ങള്‍ക്കും അടിക്കുറിപ്പുകള്‍ നല്‍കിയിരുന്നെങ്കില്‍ ........
Tuesday, September 13, 2011 at 10:50:00 PM GMT+3
നല്ല ചിത്രങ്ങള്‍..
എല്ലാരേയും നേരില്ക്കണ്ട അനുഭവം ..
ഒത്തിരി നന്ദിയും ആശംസകളും..!
Tuesday, September 13, 2011 at 11:10:00 PM GMT+3
മീറ്റിനെ പറ്റി ആദ്യത്തെ പോസ്റ്റിട്ട ഒരു പാവം ബ്ലോഗര്‍ ഇവിടുണ്ട്...
http://rkdrtirur.blogspot.com/2011/09/blog-post_11.html
Tuesday, September 13, 2011 at 11:28:00 PM GMT+3
താങ്കളുടെ ചിത്രങ്ങള്‍ അടൊപൊളി
പോസ്റ്റ് കലക്കി
Wednesday, September 14, 2011 at 1:26:00 AM GMT+3
നല്ല ചിത്രങ്ങള്‍ .....sasneham
Wednesday, September 14, 2011 at 5:21:00 AM GMT+3
ഇവിടൊരു പ്രധാന കുറവ് ഞാൻ കാണുന്നു
നമ്മുടെ റോഡുകളുടെ കുറച്ച് ഫോട്ടോകൾ തീർച്ചയായും ഇടാമായിരുന്നു. മീറ്റിന്റെ തലേന്ന് എന്നെ കൊല്ലാതെ കൊന്ന റോഡുകൾ എല്ലാരുമൊന്ന് കണ്ടോട്ടെ. മീറ്റിന്റെ മോടി കുറക്കാൻ റോഡുകൾ വഹിച്ച പങ്ക് ഞാൻ പോസ്റ്റിയത് കണ്ടല്ലോ?
ഫോട്ടോഗ്രാഫി നല്ല പിടിയില്ല. എന്നാലും ഞാൻ ഒന്ന് ശ്രമിക്കാം താമസിയാതെ
റോഡുകൾ നന്നാക്കി ഒരു കിടു കിടിലൻ മീറ്റ് ഞങ്ങൾ സംഘടിപ്പിക്കും. അന്ന് ഇതു പോലെ വരാന്നു പറഞ്ഞിട്ടാരും വരാതിരിക്കരുതെന്ന് മാത്രം
സ്നേഹ പൂർവ്വം വിധു
Wednesday, September 14, 2011 at 6:49:00 AM GMT+3
കലക്കൻ പടങ്ങൾ!
മീറ്റിനെത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ!
സംഘാടകർക്ക് അഭിവാദ്യങ്ങൾ!
Wednesday, September 14, 2011 at 7:43:00 AM GMT+3
>>>>>>>>ഹോട്ടലില്‍ വെള്ളം കോരിക്കൊടുത്ത് ബസ്സ് കാശ് ഒപ്പിക്കുന്ന സലീമും നൗഷാദ് വടക്കേലും<<
പച്ചക്കള്ളം....!!!!! പച്ചക്കള്ളം ...!! പിടിയവനെ .. പിടിയവനെ ....
ഊണ് കഴിക്കാന്‍ വേണ്ടി പോകുന്ന വഴിക്ക് ഞാന്‍ നോക്കിയപ്പോള്‍ നമ്മുടെ സമീര്‍ തിക്കൊടി വെള്ളം കോരുന്നു ....കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങിനെ :
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കമന്റ് ആയി ലിങ്ക് ഇട്ടതിന്റെ ശിക്ഷയായി വൈകിട്ട് വരെ വെള്ളം കൊരണമെന്ന് ഗ്രൂപ്പിന്റെ ഒരു സഹ മുതലാളിയായ നൌഷാദ് അകംപാടം പറഞ്ഞുവത്രേ .!!!!
രോഷാകുലനായ ഞാനും ശ്രീജിത്ത് കൊണ്ടോട്ടിയും കൂടി അകമ്പാടത്തെ നേരില്‍ കാണുകയും ഇനി ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിച്ചാല്‍ തന്റെ ആരാധകരെ ഒരു വിമാനത്തില്‍ കയറ്റി മദീനയിലേക്ക് വിടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ഉണ്ടായി .
അതിന്റെ വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടി മനപ്പൂര്‍വ്വം എന്നെ കൊചാക്കുവാന്‍ വേണ്ടിയാണ് >>>ഹോട്ടലില്‍ വെള്ളം കോരിക്കൊടുത്ത് ബസ്സ് കാശ് ഒപ്പിക്കുന്ന സലീമും നൗഷാദ് വടക്കേലും<< എന്ന അടിക്കുറിപ്പ് നല്‍കി ഇവിടെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത് .
എല്ലാവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ... (സമീര്‍ തിക്കൊടിയെ സലിം എന്ന് മാറ്റി എഴുതിയത് തന്നെ ഇദ്ദേഹത്തിന്റെ ഗൂടാലോച്ചനയുടെ ഭാഗമല്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു )....(എന്നാല്‍ മുന്‍പ് ഗ്രൂപ്പില്‍ നിന്നും കശ പിശ ഉണ്ടാക്കി പിണങ്ങി പോയ എന്റെ വാക്കുകള്‍ ആരും വിശ്വസിക്കരുത് എന്ന മുന്‍ കൂര്‍ ജാമ്മ്യം ഇദ്ദേഹം എടുക്കുവാന്‍ സാധ്യതയുണ്ട് ) ഓടി വരിന്‍..!! ഓടി വരിന്‍!!! കയ്യോടെ പിടിക്കിന്‍ ...
********************************************************************
പ്രിയപ്പെട്ട അകംപാടംജി , ചില ഓര്‍മ്മകള്‍ ഓര്‍ക്കും തോറും മധുരതരമാണ് ..എനിക്ക് ജീവിതത്തില്‍ മറക്കുവാന്‍ കഴിയാത്ത ഒരു സംഭവം തന്നെ ആയിരുന്നു കണ്ണൂര്‍ ബ്ലോഗ് മീറ്റ് .(റോഡ് യാത്ര വല്ലാതെ ക്ലെഷിപ്പിച്ചു ..നടുവിന്റെ വേദന മാറിയിട്ടില്ല .എങ്കിലും മനസ്സില്‍ കുളിര്‍മ്മയുണ്ടാക്കുന്ന ഓര്‍മ്മകള്‍ അതിനൊക്കെ മീതെയാണ് ) പഴകും തോറും മറക്കുവാന്‍ കഴിയാത്ത ഒത്തു കൂടല്‍ .നമുക്കെല്ലാം ഒരുപാട് മുന്‍ വിധികള്‍ മാറിയ അവസരം .നമ്മളെല്ലാം ഒരുപാട് മസില്‍ പിടിച്ചിരുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ ,അത് പറഞ്ഞു പൊട്ടിച്ചിരിച്ച ,സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ .. അതിനുള്ള അവസരം നല്‍കിയ അല്ലാഹുവിനു നന്ദി പറയുന്നു . ഈ ബ്ലോഗ് മീറ്റ് ആസൂത്രണം ചെയ്ത സംഘാടകര്‍ക്കും പ്രത്യേകം നന്ദി .ഇവിടെ വരുകയും നമ്മളൊന്ന് എന്ന് ഒറ്റക്കെട്ടായി പറയുകയും ചെയ്ത ,അനുഭവങ്ങളും പ്രതീക്ഷകളും പങ്കു വെച്ച എല്ലാ സൈബര്‍ പുലികള്‍ക്കും നന്ദി ..
Wednesday, September 14, 2011 at 8:17:00 AM GMT+3
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.... അടിക്കുറിപ്പ് കൂടി ചേര്‍ക്കാമായിരുന്നു .
Wednesday, September 14, 2011 at 9:39:00 AM GMT+3
ചിലരെ അറിയാം. ചിലരെ അറിയില്ല.അടിക്കുറിപ്പ് കൊടുക്കായിരുന്നു.
ആശംസകളോടേ...
Wednesday, September 14, 2011 at 9:54:00 AM GMT+3
ചിത്രങ്ങള്‍ നന്നായിരിക്കുന്നു.നൗഷാദിനെ നേരിട്ട് കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട്. ആശംസകള്‍.
ഞാന്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ ഉണ്ടങ്കില്‍ ദയവായി അയച്ചുതരുക.
rejipvarghese@gmail.com
Wednesday, September 14, 2011 at 12:22:00 PM GMT+3
എന്റെ നാട്ടിലെ മീറ്റില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോട്ടോയിലൂടെ ഞാനുമവിടെ ഉള്ളതുപോലെ ഒരു ഫീല്‍ ഉണ്ടായി ...
Wednesday, September 14, 2011 at 12:27:00 PM GMT+3
നൌഷാദ് ഭായ്,താങ്കളുടെ സൗഹൃദം എന്നെ വല്ലാതെ സ്പര്‍ശിച്ചു...എല്ലാവരുടെയും സൗഹൃദം ഞാന്‍ നന്നായി ആസ്വദിച്ചു...മലയാളിക്ക് ഇങ്ങനെയും ആകാന്‍ പറ്റും എന്നുള്ള അറിവാണ് എനിക്ക് ഈ മീറ്റില്‍ നിന്നും പകര്‍ന്നു കിട്ടിയത്...ഈ മീറ്റ് ഒത്തിരി ഒത്തിരി നല്ല സ്മരണകള്‍ ആണ് അവശേഷിപ്പിച്ചത്...ആശംസകള്‍..
Wednesday, September 14, 2011 at 2:15:00 PM GMT+3
അകംബാടം മീറ്റില്‍ എത്തിയത് കൊണ്ട് കുറെ നല്ല ചിത്രങ്ങള്‍ കിട്ടി. Good post..
Wednesday, September 14, 2011 at 2:29:00 PM GMT+3
എന്തു രസം ഈ ക്യാമറച്ചിത്രങ്ങള്‍..
ചിത്രങ്ങള്‍ക്കടിയില്‍ കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..
ഞാനുള്‍പ്പെട്ട ഫോട്ടോകള്‍ അയച്ചു തരുമോ ഇക്കാ??
mbpayyanad@gmail.com
Wednesday, September 14, 2011 at 2:51:00 PM GMT+3
നന്നായി ഈ പോസ്റ്റും ചിത്രങ്ങളും. ഫോട്ടോകളില്‍ ബ്ലോഗര്‍മാരുടെ പേരു കൂടി ഉള്‍പ്പെടുത്തിയാല്‍ നല്ലത്
Wednesday, September 14, 2011 at 3:09:00 PM GMT+3
നല്ല ചിത്രങ്ങള്‍...അസൂയയോടെ ഞാന്‍...
Wednesday, September 14, 2011 at 3:44:00 PM GMT+3
നല്ല ക്യാമറയും അതിനു പിന്നിലൊരു നല്ല ക്യാമറക്കണ്ണും.
തലയില്‍ ക്യാപ്പും കഴുത്തില്‍ ക്യാമറയുമായി ഓടി നടന്ന് പടം പിടിക്കുന്ന നൗഷാദ് ഭായിയെ ശ്രീജിത്താണ് കാണിച്ചു തന്നത്.കാണുവാനും പരിചയപ്പെടുവാനും സാധിച്ചത് വലിയ ഭാഗ്യമായി.
Wednesday, September 14, 2011 at 5:22:00 PM GMT+3
അതിമാനോഹരമാക്കി ചിത്രങ്ങളെല്ലാം നൌഷാദ്.
വളരെ നന്നായിരിക്കുന്നു.
Wednesday, September 14, 2011 at 5:35:00 PM GMT+3
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
Wednesday, September 14, 2011 at 7:20:00 PM GMT+3
പ്രോഫഷണല്‍ ടെച് എല്ലാ ഫോട്ടോകളിലും ഉണ്ട് , പങ്കെടുക്കാമെന്ന് കരുതിയെങ്കിലും ഇതിനും സാധിച്ചില്ല ,
എല്ലാവരെയും മനസ്സിലായില്ല , എല്ലാ ഫോട്ടോകള്‍ക്കും അടിക്കുറിപ്പ് ചേര്‍ക്കാമായിരുന്നു
Wednesday, September 14, 2011 at 9:22:00 PM GMT+3
അതെ, അറ്റ്ലീസ്റ്റ് എല്ലാപേരുടെയും പേരുകള്‍ എങ്കിലും എഴുതാമായിരുന്നു.
Wednesday, September 14, 2011 at 9:42:00 PM GMT+3
ഹാവൂ... ചിത്രകാരന്റെ തിരുമുഖം ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞല്ലോ..
Wednesday, September 14, 2011 at 10:51:00 PM GMT+3
കണ്ണൂര് മീറ്റ് മറന്നുപോയി... ശ്രീജിത്ത് വിളിച്ചപ്പഴാണ് ഓര്‍മ്മ വന്നത്.. നല്ല ചിത്രങ്ങള്‍
Thursday, September 15, 2011 at 9:17:00 AM GMT+3
മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് ഒരായിരം പൂചേണ്ടുകള്‍. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും മറ്റു ബ്ലോഗ് സഹോദരീ സഹോദരന്മാര്‍ക്ക് മീറ്റിലെ അനഘനിമിഷങ്ങള്‍ സമ്മാനിച്ച ലെന്‍സ് രാജ നൌഷാദ് അകംബാടം അഭിനന്ദനം അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍....അഭിനന്ദനങ്ങള്‍...
Thursday, September 15, 2011 at 10:52:00 AM GMT+3
പകര്‍ത്തിയത്തിനും പങ്കുവെച്ചതിനും അഭിനന്ദനങ്ങള്‍...
Thursday, September 15, 2011 at 11:16:00 AM GMT+3
ചിത്രങ്ങൾ ഒക്കെ മനോഹരമായിട്ടുണ്ട് നൌഷാദ്. നല്ല ക്യാമറയൊന്നും കൈവശമില്ല്ലാത്തതിനാൽ ഞാൻ പടമൊന്നും എടുത്തില്ല. ഫോട്ടൊഗ്രഫിയിൽ അത്ര പിടിയും ഇല്ല. മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ കടംകൊണ്ടാണ് നമ്മുടെ ബ്ലോഗുകൾ പോസ്റ്റുകൾ സചിത്രമാക്കുന്നത്. നൌഷദിന്റെയും, റെജി പുത്തൻ പുരയ്ക്കലിന്റെയും മറ്റ് പലരുടെയും ചിത്രങ്ങൾ ഏതാണ്ടെല്ലാം ഞാൻ കടംകൊണ്ടിരിക്കുന്നതിൽ വിഷമിക്കില്ലെന്ന് കരുതുന്നു.അഥാവാ വിഷമമുണ്ടെങ്കിൽ ഇനി വല്ല മീറ്റിനും വന്നാൽ എന്റെ പറട്ട മൊബെയിലിൽ നിങ്ങളുടെയൊക്കെ കാക്രുമൂക്രാ ഉള്ള പടമെടുത്ത് കുളമാക്കും!
കണ്ണൂർ സൈബർമീറ്റ്-ഈ ലിങ്കിൽ ഞെക്കി നമ്മുടെ എഴുത്തിലെത്താം
Thursday, September 15, 2011 at 5:35:00 PM GMT+3
നമ്മുടെ ഷാനവാസിക്കയുടെ ബ്ലോഗ് കാണാൻ പറ്റുന്നില്ല. കുഴപ്പം അദ്ദേഹത്തിന്റെ ശ്രദ്ധയില്പെട്ടോ എന്നറിയില്ല. അതൊ എന്റെ സിസ്റ്റത്തിന്റെ കുഴപ്പമോ? ആരെങ്കിലും ഒന്ന് നോക്കുക!അതുപോലെ കെ.പി.സുകുമാരൻ സാറിന്റെ ശിഥിലചിന്തകൾ ബ്ലോഗ് അടച്ചിരികുന്നതായും കാണുന്നു. എന്തുപറ്റിയൊ ആവോ!?
Thursday, September 15, 2011 at 5:38:00 PM GMT+3
തകര്‍ത്തു.. തകര്‍പ്പന്‍ ഫോട്ടോസ്.
ചില കാര്യങ്ങള്‍ മൂലം കണ്ണുരും കണ്ണൂര്‍ മീറ്റും കൈവിട്ടൂപോയി.
ഇനി മീറ്റില്ലെങ്കിലും ചിലരെ കാണാന്‍ അങ്ങോട്ട് നേരിട്ടു വരുന്നുണ്ട്. :) :)
Thursday, September 15, 2011 at 7:07:00 PM GMT+3
എന്റമ്മോ, ഉഗ്രൻ പടങ്ങൾ,
കലക്കി,
ഇവിടെയും ചിലത് ഉണ്ട്,
കണ്ണൂർ സൈബർ മീറ്റ്
പിന്നെ ചിലരെ കണ്ടെങ്കിലും ശരിക്കൊന്ന് ആശയവിനിമയം നടത്താനാവാത്തതിൽ ഒത്തിരി വിഷമം ഉണ്ട്.
Thursday, September 15, 2011 at 7:57:00 PM GMT+3
ചിത്രങ്ങൾ അത്ത്യുഗ്രൻ !
മീറ്റിൽ പങ്കെടുത്ത എല്ലാർക്കും ആശംസകൾ.
Thursday, September 15, 2011 at 8:30:00 PM GMT+3
ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട് ...
മീറ്റും നന്നായിട്ടുണ്ടെന്ന്‍ കേട്ടറിഞ്ഞ് :)
Friday, September 16, 2011 at 6:18:00 AM GMT+3
മീറ്റിലെ ഈറ്റിങ്ങൊക്കെ എങ്ങനുണ്ടായിരുന്നു? ഈറ്റിങ്ങില്ലാതെ എന്ത് മീറ്റിങ്ങ് അല്ലേ? ബ്ലോഗ് മീറ്റുകളിലൊക്കെ എനിക്കും പങ്കെടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ അജ്ഞാതനായിരിക്കുന്നതിന്റെ സുഖം ഒന്ന് വേറേയാണേ...
ഫോട്ടോകളൊക്കെ കലക്കി ഇക്കാ...
Friday, September 16, 2011 at 8:48:00 AM GMT+3
നന്നായി ഈ പോസ്റ്റും ചിത്രങ്ങളും.
Friday, September 16, 2011 at 9:03:00 AM GMT+3
നൗഷാദ് ,,മീറ്റിനെ ക്കുറിച്ചുള്ള കുറിപ്പ് കുറെയായി തിരയുന്നു ,,എത്തേണ്ടിടത്ത് തന്നെയാണ് എത്തിയത് ,,നല്ല വിവരണം !! മുകളില്‍ കൊടുത്ത ലിങ്കുകളില്‍ കൂടിയും ഒന്ന് പോയി നോക്കട്ടെ !!
Friday, September 16, 2011 at 12:10:00 PM GMT+3
നൗഷാദ് നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
കുറച്ച് ഫോട്ടോകള്‍ മെയിലയച്ചു തന്നാല്‍ എനിക്കൊരു പോസ്റ്റിടാമായിരുന്നു.
Saturday, September 17, 2011 at 7:30:00 PM GMT+3
ചില " സംകേതിക ..നിയമ പ്രശ്നങ്ങള്‍ " മൂലം കണ്ണൂര്‍ മീറ്റില്‍ നേരിട്ട് പങ്കെടുക്കാന്‍ പറ്റാത്ത ഒരു സൈബര്‍ എല്‍ കെ ജി ..ക്കാരനാണ് ഞാന്‍ ..എങ്കിലും എന്റെ നാട്ടില്‍ നടന്ന മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും ഒരായിരം അഭിനന്ദനങ്ങള്‍ .... എല്ലാ പുലികളെയും ഞാന്‍ മനസിലാക്കി.....പങ്കാളിത്ത കുറവുണ്ടായെങ്കിലും ....മഹത്തായ ഒരു ആശയം ആയിരുന്നു ..നേരിട്ട് പങ്കാളിയായില്ലെങ്കിലും...മീറ്റിനെ കുറിച്ച് ..പൊതുജനങ്ങള്‍ക്കിടയില്‍ ചെറിയ ഒരു ചര്‍ച്ച ആക്കുവാന്‍ വേണ്ടി എന്നാലായത് ഞാന്‍ ചെയ്തിരുന്നു.....ശ്രീ മാന്‍ നൌഷാദ .കണ്ണൂര്‍ റോഡിന്റെ ( തോടെന്നു പറയും ) ദുരവസ്ഥ ..ലോകമലയാളികളെ അറിയിച്ചതില്‍ സന്തോഷം ..സാത്താനും ..ദൈവം തമ്പുരാനും എനിക്ക് മെയില്‍ അയച്ചു .....ഈ റോഡിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവരെ ..സ്വര്‍ഗത്തിലേക്കും നരഗതിലെക്കും കയറ്റില്ല എന്ന് പറഞ്ഞു ....പിന്നേ കണ്ണൂര്‍ ഹോസ്പിടലുകള്‍ക്ക് കൊയ്ത്താണ് ..ബസില്‍ നിന്നിറങ്ങി ആള്‍ക്കാര്‍ നേരെ ഐ സി യു വിലെക്കാണ് പോകുന്നത് ...പിന്നേ വര്‍ക്ക്‌ഷോപ്പ് കാര്‍ 24 മണിക്കൂറും പണിയാണ് ......അടുത്ത വര്ഷം മീറ്റ് അത്യുഗ്രന്‍ ആകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് .സൈബര്‍ .മലയാളികളുടെ അഭിമാനമായ നിങ്ങള്‍ എല്ലാവരുടെയും ,,,ആയുരാരോഗ്യ സൌക്യ തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് ..സസ്നേഹം ...യൊരു സൈബര്‍ എല്‍ കെ ജി വിദ്യാര്‍ഥി ....
Sunday, September 18, 2011 at 12:26:00 PM GMT+3
ചിത്രങ്ങൾ ഉഗ്രനായിട്ടുണ്ട്... അഭിനന്ദനങ്ങൾ.
Sunday, September 18, 2011 at 1:49:00 PM GMT+3
അകമ്പാടം ഉള്‍പ്പെടെ ഉള്ള പല പുലികളെയും നേരില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്...
പ്രതീക്ഷിച്ച പല ബ്ലോഗ്ഗര്മാരും വന്നില്ല എന്നോതോഴിച്ചാല്‍ മീറ്റ് മികച്ചത് തന്നെ ആയിരുന്നു...
മീറ്റ് ആസൂത്രണം ചെയ്തവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍...
പിന്നെ, പോകും മുന്‍പ് കാണണം എന്ന് പറഞ്ഞിട്ട് അകമ്പാടം മുങ്ങിയതില്‍ ശക്തിയായി പ്രതിഷേധിച്ചു കൊള്ളുന്നു...
അകമ്പാടത്തെ തപ്പി സമീപ പ്രദേശങ്ങളിലെ എല്ലാ കള്ള് ഷാപ്പുകളിലും പോയി നോക്കിയെങ്കിലും അന്ന് ചതയ ദിനം ആയതിനാല്‍ മദ്യ ശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല...
അകമ്പാടം പിന്നെയിതെവിടെ പോയി എന്ന വല്ലാത്ത കണ്ഫ്യൂഷനില്‍ ആണ് ഞാന്‍ കണ്ണൂര് നിന്നും തിരികെ യാത്രയായത്...
Tuesday, September 20, 2011 at 9:41:00 AM GMT+3
ജീ...ഈ പടം പടം എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങളീ മോഫിലീന്നു എടുക്കുന്ന പടങ്ങളൊക്കെ ഒരു പടമാണോ എന്തേ ..അതിനു താന്കള്‍ തന്നെ വേണം അല്ലേ..നമുക്ക് ഒരു പടം ഇപ്പോളാ തരമാവുക എന്റെ പോന്നൂ..
Thursday, September 22, 2011 at 3:27:00 PM GMT+3
പ്രിയ വരക്കാരന്‍ നൌഷാദ്.... നല്ല പോസ്റ്റ്... നല്ല ചിത്രങ്ങള്‍.... ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !!!
Thursday, September 22, 2011 at 6:27:00 PM GMT+3
:)
Tuesday, September 27, 2011 at 10:44:00 AM GMT+3
നല്ല പോസ്റ്റ് ..ഇത്രയോന്നുമല്ല കുറെ ക്ലിക്ക് ചെയ്തു കൂട്ടീര്ന്നല്ലോ .....drmuhammedtk@yahoo.com pls send to this id
Wednesday, September 28, 2011 at 8:29:00 PM GMT+3
പോസ്റ്റ് നന്നായിട്ടുണ്ട് അകമ്പാടം ഭായ്... എന്‍റെ കുറെ ഫോട്ടോസ് താങ്കള്‍ എടുത്തിരുന്നു. അതെല്ലാം sreejithk2k@gmail.com-ലേക്ക് അയക്കുമല്ലോ...
Wednesday, September 28, 2011 at 8:29:00 PM GMT+3
വീണ്ടും ലണ്ടനിൽ തിരിച്ചെത്തി നേരിട്ട് കണ്ടവരെയെല്ലാം ബൂലോഗത്ത് വന്ന് പിന്നേയും നോക്കിക്കാണാൻ വന്നപ്പോൾ കണ്ണൂർ മീറ്റ് മൊത്തമായും,ചില്ലറയായും വിൽപ്പനക്ക് വെച്ചിരിക്കുന്നിവിടെ...
എല്ലാം ഒരു കുടക്കീഴിൽ...!
സൂപ്പറായിരിക്കുന്നൂ..കേട്ടൊ ഭായ്
ഒപ്പം എല്ലാ നന്ദികളും ഇതോടൊപ്പം രേഖപ്പെടുത്തട്ടേ...
Thursday, September 29, 2011 at 5:14:00 PM GMT+3
Ithum njan miss cheythu :( Ithokke vaayikkumbozhum kaanumbozhum kothiyaavunnu. Enikkini ennanavo oru meetil pankedukkan kazhiyuka...
Hmmm ikkayude ezhuthum varayum thudaretta. Kooduthal postukalkkayi kaathirikkunnu :)
Aashamsakalode
http://jenithakavisheshangal.blogspot.com/
Friday, September 30, 2011 at 11:50:00 AM GMT+3
ഈ മീറ്റും വായിച്ച് പങ്കെടുത്തു.
Friday, September 30, 2011 at 4:55:00 PM GMT+3
അകംബാടംജീ .....
ദേവൂട്ടിക്ക് എല്ലാ ഫോട്ടോയും അയച്ചു തരണേ ....
ഞാനും മീറിനെ കുറിച്ച എഴുതീട്ടുണ്ട്....നോക്കണേ
Wednesday, October 5, 2011 at 2:16:00 PM GMT+3
ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)
കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍
Monday, October 10, 2011 at 1:13:00 PM GMT+3
കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി ഞാനും ഒരു ബ്ലോഗ് എഴുതുന്നുണ്ട്. പക്ഷെ വളരെ വൈകിയെ പോസ്റ്റ് ചെയ്യുന്നുള്ളൂ എന്ന വാശിയിലാണ്. കാരണം എഴുതാനുള്ള സമയക്കുറവും നാല് ദിവസ്സത്തെ യാത്രാ വിവരണവുമാണ് അത്. അത് കൊണ്ടാണ്. അത് പോസ്റ്റ് ചെയ്യുമ്പോഴേക്കും എല്ലാവരും കണ്ണൂര്‍ സൈബര്‍ മീറ്റിനെ കുറിച്ച് മറന്നു കാണും എന്ന് വിചാരിക്കുന്നു...
Monday, October 17, 2011 at 8:41:00 AM GMT+3
ഞാനും ഇപ്പോള്‍ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റിട്ടു തുടങ്ങി!!!
http://abidiba.blogspot.com/2011/10/blog-post_20.html
Thursday, October 20, 2011 at 9:35:00 AM GMT+3
ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...
Monday, October 24, 2011 at 1:50:00 PM GMT+3
ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...
Monday, October 24, 2011 at 1:52:00 PM GMT+3
വിവരിച്ചത് നനായി. നല്ല ഫോട്ടോസും .
thanks Noushad bhai.
Sunday, October 30, 2011 at 4:00:00 PM GMT+3
അടുത്ത കൂടികാഴ്ചക്ക് ഞാനും ഉണ്ടാകും
Thursday, September 20, 2012 at 10:24:00 AM GMT+3
Post a Comment