


പ്രിയപ്പെട്ട എന്റെ സ്നേഹിതരേ...
-------
എന്റെ മലനാട് ഇത്രമേല്‍ സുന്ദരിയായ് ഞാനൊരിക്കലും കണ്ടില്ലല്ലോ എന്ന് ഞാനല്‍ഭുതപ്പെടുകയാണ്...
-------
വല്ലപ്പോഴും അനുവദിച്ചുകിട്ടുന്ന അവധിനാളുകള്‍ ഉഷ്ണ തീവ്രതയില്‍ ഉണങ്ങിയ മരങ്ങളും ചെടികളും
നീരൊഴുക്കില്ലാത്ത ചോലകളുമായിരുന്നു മിക്കപ്പോഴും എന്നെ വരവേറ്റിരുന്നത്..
എന്നാല്‍ ഇത്തവണ പുലര്‍ച്ചെ ഇളം മഞ്ഞിന്‍ നേര്‍ത്ത പാടയും കുളിരും മധുര മഴയും കാര്‍മേഘചിത്രങ്ങളാല്‍ അലംകൃതമായ ഗഗനവും സര്‍വ്വോപരി എങ്ങും നുരഞ്ഞു പൊങ്ങി സമൃദ്ധമായ കണ്ണിനാനന്ദാനുഭൂതിയേകുന്ന പച്ച വര്‍ണ്ണവുമാണ് എന്നെ എതിരേറ്റത്..
-------
ഒരോ പ്രഭാതവും എന്നെ എത്ര ആഹ്ലാദ ഭരിതമായ് തൊട്ടുണര്‍ത്തുന്നു എന്ന് പറഞ്ഞറിയിക്ക വയ്യ..
ഞാനൊരു പ്രവാസിയാണെന്ന് ഞാന്‍ മറന്ന് പോവുന്നു..
കണ്ട് മടുത്ത മരുഭൂമിയും പാറക്കെട്ടുകളും പച്ചയുടെ തരിപോലും കണികാണാനാവാത്ത തരിശു ഭൂമിയുടേയും ഓര്‍മ്മകളെ ഞാന്‍ കൈവിട്ടിരിക്കുന്നു...
-------
എന്റെ കണ്ണിലും കരളിലും ക്യാമറയിലും ഇപ്പോള്‍ എന്റെ നാടിന്റെ നനവൂറുന്ന പച്ച മാത്രമാണ്..
ഞാനിപ്പോള്‍ എന്റെ നാടിന്റെ ഹരിതഭംഗി നുണയുകയാണ്..
ഒരു ലഹരി പോലെ ആസ്വദിക്കുകയാണ്...
-------
നിങ്ങള്‍ക്കും ഞാന്‍ എന്റെ പച്ചയുടെ നന്മയും വിശുദ്ധിയും തുളുമ്പുന്ന ദിനങ്ങളാശംസിക്കുന്നു..
-------
ഒപ്പം സന്തോഷപ്രദമായ ഈദുല്‍ ഫിത്തര്‍ ദിനങ്ങളും ആശംസിക്കുന്നു.....
-------
ഹരിത ഭംഗിയിൽ ഒരു ഈദ്മുബാറക് :)
നന്മകൾ നേരുന്നു
Tuesday, August 30, 2011 at 10:23:00 AM GMT+3
എന്റെ കണ്ണിലും കരളിലും ക്യാമറയിലും ഇപ്പോള്‍ എന്റെ നാടിന്റെ നനവൂറുന്ന പച്ച മാത്രമാണ്....
എന്റേയും....!
Tuesday, August 30, 2011 at 12:11:00 PM GMT+3
ഇവടെ നിന്നും പോയി ഒരു ദിവസം വൈകി പെരുന്നാള്‍ ആഘോഷിക്കുന്ന സ്നേഹിതാ, മഴയില്‍ നനഞ്ഞ ഒരു നല്ല പെരുന്നാള്‍ പുലരി ഞാനും ആശംസിക്കുന്നു.
Tuesday, August 30, 2011 at 4:48:00 PM GMT+3
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ...
Tuesday, August 30, 2011 at 5:06:00 PM GMT+3
ഞാനും ആശംസിക്കുന്നു നല്ലൊരു പെരുന്നാള്‍
Tuesday, August 30, 2011 at 11:36:00 PM GMT+3
Perunnaal aashamsakalPerunnaal aashamsakal
Wednesday, August 31, 2011 at 8:39:00 AM GMT+3
കഴിഞ്ഞു പോയ പെരുന്നാളിന് ..ആശംസ നേരാന്‍ സാധിച്ചില്ല ...അതിനാല്‍ ...ഓണത്തിന് ...മുന്‍കൂര്‍ ആശംസകള്‍ ..നേരുന്നു ..എന്ന് സസ്നേഹം ..ഒരു പുതുമുഖം .........എല്ലാ സൃഷ്ടികളും ...കലക്കന്‍ ....
Friday, September 2, 2011 at 11:37:00 AM GMT+3
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ ...
Friday, September 2, 2011 at 5:25:00 PM GMT+3
നൌഷാദ്..നന്നായിട്ടുണ്ട്. പക്ഷെ, കൂടുതല്‍ മോഹിക്കേണ്ടാ, തിരിച്ചുപോകേണ്ടത് മരുഭൂമിയിലേയ്ക്കാണ്... ചുമ്മാ വേദനിപ്പിച്ചതാ കേട്ടോ? :-) ഓണാംശംസകള്‍!!
Monday, September 5, 2011 at 2:31:00 AM GMT+3
നല്ല ഫോട്ടോസ് ..
Tuesday, September 6, 2011 at 9:21:00 PM GMT+3
അപ്പോള്‍ നാട്ടിലും തുടങ്ങി ...അല്ലെ കുടുംബത്തിലോക്കെ പോണേ..നല്ല ഫോട്ടോസ് ഒപ്പം ഈദ് ആശംസകള്‍
Sunday, September 11, 2011 at 12:23:00 PM GMT+3
എടൊ പച്ചപ്പോക്കെ ഒരു മറ ആണ്..
പ്രവാസ ജീവിതം നിര്‍ത്തി ഇങ്ങോട്ട് വന്നാല്‍ കാണാം പച്ചപ്പിന്റെ ചോപ്പ്.. !
പെരുന്നാള്‍ ആശംസകള്‍ സോദര :)
Thursday, November 3, 2011 at 1:38:00 PM GMT+3
Post a Comment