RSS

Followers

ജിദ്ദാ ബ്ലോഗ്ഗ് മീറ്റ് ചിത്രങ്ങള്‍


ഫെബ്രുവരി 24 നു വ്യാഴാഴ്ച്ച രാത്രി 8.30 നു ജിദ്ദയില്‍ വെച്ചു നടന്ന മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ഫോറം സംഘടിപ്പിച്ച ബ്ലോഗ്ഗ് മീറ്റ് ചിത്രങ്ങള്‍ .
വിശദമായ ചിത്രങ്ങളും വാര്‍ത്തകളും ഉടനെ പ്രതീക്ഷിക്കാം.
--------------
സംഘാടന പാടവത്തിന്റെ വശ്യ ചാരുത . ശ്രീ.സലീം ഈ.പി (ഐക്കരപ്പടി ബ്ലോഗ്ഗ്)
--------------
അധ്യക്ഷപദവിയിലെ താരത്തിളക്കം : ശ്രീ.ഉസ്മാന്‍ ഇരിങ്ങാട്ടിരി.
--------------
എഴുത്തും പ്രഭാഷണവും ഒരു പോലെ ആളെ വീഴ്ത്തുന്നത്...
--------------
ഇരിങ്ങാട്ടിരി മാഷ് കത്തിക്കയറുന്നു.
--------------
പ്രിന്റ് മീഡിയയും ബൂലോക സാഹിത്യവും ഒന്നിച്ച് തന്നെ മുന്നോട്ട് പോകണം : ഉല്‍ഘാടക പ്രസംഗം ശ്രീ.കാസിം ഇരിക്കൂര്‍ .
--------------
ശാന്തം ..സജീവം..മുഹമ്മദ് കുഞ്ഞി..മറ്റൊരു താരം.
--------------
ജിദ്ദയുടെ സമ്പന്നമായ മലയാളീ ബൂലോക സൗഹൃദ കൂട്ടായ്മക്ക് മകൂടോദാഹരണം.
പറയാതിരിക്കാന്‍ വയ്യ!...
ശ്രീ. ബഷീര്‍ വള്ളിക്കുന്നു.
അങ്ങ് ഞങ്ങള്‍ സൗദി ബ്ലോഗ്ഗേഴ്സിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണു!
--------------
കവി മനാഫ് സാഹിബ്...
കവിതകളില്‍ മാത്രമല്ല വാക്കുകള്‍ കൊണ്ടും അമ്മാനമാടാന്‍ സമര്‍ത്ഥനെന്ന് നിമിഷങ്ങള്‍കൊണ്ട് തെളിഞ്ഞു..
സദസ്സിലാകെ പൊട്ടിച്ചിരി വിതറിയ അനര്‍ഗ്ഗളനിര്‍ഗ്ഗള ഗള ഗള ........ഹൊ എനിക്ക് വയ്യ!
--------------
വേദി കയ്യടക്കാനുള്ള ഭാവി ബ്ലോഗ്ഗേഴ്സിന്റെ രഹസ്യ നീക്കത്തെ കമാന്റര്‍ ഇരിങ്ങാട്ടിരി ബുദ്ധിപൂര്‍‌വ്വം പരാജയപ്പെടുത്തുന്നു.
--------------
സര്‍ദാര്‍ നല്ല ഭായ് പട്ടേല്‍ !
--------------
ചാലിയാര്‍ ശാന്തമായൊഴുകുന്നു.ചാലിയാര്‍ ബ്ലോഗ്ഗര്‍ അക്ബര്‍ സാഹിബും!
--------------
ഭാവിയിലും തന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ബൂലോകത്തെ ഈ കൂട്ടായ്മക്ക്
എല്ലാ ഭാവുകങ്ങളും നേര്‍ന്ന് സദസ്സിന്റെ വന്‍ കയ്യടി നേടി ഹൃദയം കവര്‍ന്ന മീറ്റിന്റെ സ്പോണ്‍സര്‍ . ഈ മഹാനുഭാവ സഹൃദയ മനസ്സുകള്‍ കൂരിരുട്ടിലേക്ക് നറുവെളിച്ചവുമായെത്തുമ്പോഴാണു നമ്മുടെ സാംസ്ക്കരികമൂല്യം അതിന്റെ തനിമയെ തിരിച്ചറിയുന്നത്.
--------------
കൊമ്പന്‍..അവനൊരു വമ്പന്‍..ഇവിടൊരു മുമ്പന്‍!
എവിടെയും കാണാം കൊമ്പന്റെ സാന്നിദ്ധ്യം!
--------------
കൊമ്പന്‍ മൂസയും "സോപ്പ്,ചീപ്പ്,കണ്ണാടി" ഓ.ഐ.ബിയും...
പിന്നെ..
പിന്നെ..
ഓ..അയാളെക്കുറിച്ചൊന്നും പറയാനില്ല!
--------------
സലീം ഇപിയും കുട്ടികളും.
ചുറുചുറുക്ക്,ആര്‍ജ്ജവം,ചടുലത ഇവക്ക് ഇനി സലീം ഇപിയെന്നും വിളിക്കാം.
--------------
കവി നൗഷാദ് കൂടരഞ്ഞി വാക്കുകളുടെ കൂട് തുറക്കുന്നു.
--------------
സദസ്സിനെ കയ്യിലെടുത്ത വാക്‌ചാതുര്യം...
--------------
സ്വകാര്യ വിഷമതകള്‍ക്കിടയിലും അത് തരണം ചെയ്ത് സദസ്സ് സമ്പുഷ്ടമാക്കിയ ഈ വ്യക്തി പ്രഭാവം എന്നെ അല്‍ഭുതപ്പെടുത്തിയെന്ന് അറിയിക്കട്ടെ!
--------------
ഫേസ് ബുക്ക് സ്റ്റാര്‍ ശ്രീ. സമദ് കാരാടന്‍.ജിദ്ദാ ഫോറത്തിന്റെ നെടുംതൂണ്‍ .
--------------
അവാര്‍ഡ് ദാനം
ഉയര്‍ന്ത മനിതന്‍ (അമിതാഭിനെ തോല്ല്പ്പിക്കുന്ന ഹൈറ്റാ!) : ശ്രീ തെച്ചിക്കോടന്‍
------------
ഷാനവാസ് ഇളയോടന്‍ വിത്ത് പൊന്നുമോള്‍
------------.
ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകര്‍ ..ഷൈജുവും
------------
ജിദ്ദാ ബ്ലോഗ്ഗിലേക്ക് ഒരു കിളിവാതില്‍ പവര്‍ പോയിന്റ് പ്രസന്റേഷനുമായി പ്രിന്‍സാദും
------------
തന്റെ ആജന്മ ശത്രുവും കാര്‍ട്ടൂണിസ്റ്റുമായ തരികിട 'എന്റെ വര ' ബ്ലോഗ്ഗറുമായി ശ്രീ.വള്ളിക്കുന്നു.
നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ടെടാ എന്നാണു ആ ഉള്ളിലെന്ന് ആ ചിരി കണ്ടാല്‍ മനസ്സിലാവില്ലേ?
------------
------------
ഈ ബ്ലോഗ്ഗ് മീറ്റ് അതിമനോഹരമായ ഒരനുഭവമാക്കി മാറ്റിയ ഇതിന്റെ എല്ലാ പിന്നണി പ്രവര്‍ത്തകര്‍ക്കും മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലും സ്വന്തം പേരിലും ഞാനെന്റെ അഭിനന്ദനം അറിയിക്കുന്നു. വ്യക്തമായ പ്ലാനിംഗിന്റേയും ഒത്തൊരുമയുള്ള സൗഹൃദക്കൂട്ടായ്മക്കും ഈ മീറ്റ് മകുടോദാഹരണമാനെന്ന കാര്യത്തില്‍ സംശയമില്ല.
നന്ദി..ഹൃദയം തൊട്ട നന്ദി..!!


111 Responses to "ജിദ്ദാ ബ്ലോഗ്ഗ് മീറ്റ് ചിത്രങ്ങള്‍"
Noushad Vadakkel said...

bloggers on right hands എന്നത് bloggers on right snaps എന്ന് തിരുത്തി വായിക്കേണ്ട പോസ്റ്റ്‌ ..നന്ദി അകംപാടംജി ...(അങ്ങനെ ഒരു പ്രയോഗം ഉണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാക്കി എന്തേ ...:))


Friday, February 25, 2011 at 8:20:00 AM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ദൂരമേറെ താണ്ടി വന്നു സാന്നിധ്യം കൊണ്ടും ധന്യമായ പിന്തുണ കൊണ്ടും ഒടുവില്‍ ഇത് പോലെ ഒരു ചിത്ര സദ്യ തന്നു ഞങ്ങളെ സല്‍ക്കരിച്ചു കൊണ്ടും ഞങ്ങളോട് സഹകരിച്ച നൌഷാദ് അകംപാടത്തിനോടും നൌഷാദ് കൂടരഞ്ഞി, മനാഫ് മാഷ്, അക്ബര്‍ ചാലിയാര്‍ , തുടങ്ങിയ ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ കരുത്തുറ്റ പ്രതിഭകളോടും ജിദ്ദ ചാപ്റ്ററിന്റെ നന്ദിയും സന്തോഷവും കടപ്പാടും വാക്കുകളിലൊതുങ്ങുന്നതല്ല.. നന്ദി. നന്ദി.


Friday, February 25, 2011 at 8:29:00 AM GMT+3
Samad Karadan said...

നല്ല ഫോട്ടോകള്‍. താങ്കള്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണെന്നത് കൂടി ഇതു വ്യക്തമാക്കുന്നു. അടിക്കുറിപ്പുകള്‍ ഗംഭീരമായി. മദീനയില്‍ നിന്നും യാമ്പുയില്‍ നിന്നും എത്തിയ നിങ്ങളുടെയെല്ലാം സാന്നിധ്യം ഞങ്ങള്‍ക്ക് ആവേശം പകര്‍ന്നു. മദീനയില്‍ നിന്നും മറ്റു രണ്ടു പേരും വന്നിരുന്നു അവരുടെ പേരുകള്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നില്ല.


Friday, February 25, 2011 at 8:35:00 AM GMT+3
Rakesh KN / Vandipranthan said...

thakarthu


Friday, February 25, 2011 at 8:52:00 AM GMT+3
റസാഖ് എടവനക്കാട് said...

ആഹ്ലാദനിമിഷങ്ങള്‍ പെട്ടെന്ന് കഴിഞ്ഞുപോയി, ഈ ചിത്രങ്ങളെന്നുമുണ്ടാകുമല്ലോ.


Friday, February 25, 2011 at 9:12:00 AM GMT+3
Prinsad said...

മൈലുകള്‍ താണ്ടി.. ഞങ്ങളെ തേടിയെത്തി.. ഓടിനടന്ന് മീറ്റിന്റെ അനര്‍ഘനിമിഷങ്ങള്‍ പകര്‍ത്തികൊണ്ടേഇരിന്നു.. മീറ്റുകഴിഞ്ഞു പിരിഞ്ഞ് ഉറങ്ങിയ ഞങ്ങള്‍ ഉണരുമ്പോള്‍ കാണുന്നത് 430 കിലോമിറ്ററോളം ഓടി ഉറങ്ങാതെ പോസ്റ്റിയ.. ഈ വിലപിടിച്ച ചിത്രങ്ങളാണ്... താങ്കളുടെ ആവേശത്തിന് മുന്നില്‍ ഞങ്ങള്‍ ഒന്നുമല്ല. ഇരിങ്ങാട്ടിരി പറഞ്ഞപോലെ മറ്റൊരു രംഗത്തും കാണാത്ത സ്നേഹവായ്പുകള്‍ ബ്ലോഗ് രംഗത്തുമാത്രമെ ഇപ്പോള്‍ കാണുന്നുള്ളൂ... അതു കളയാതെ സൂക്ഷിക്കാന്‍ നമുക്കാവട്ടെ... എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു..


Friday, February 25, 2011 at 9:19:00 AM GMT+3
chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ........
ഇതെന്താ...സുഹൃത്തുക്കളെ മലയാളി മാപ്ലാരുടെ ഇസ്ലാമിക വര്‍ഗ്ഗീയ ബ്ലോഗ് മീറ്റായിരുന്നോ ജിദ്ദേല്‍ വച്ചു നടന്നത് ???? ഒരൊറ്റ കാവിയേയും നസ്രാണിയേയും മരുന്നിനു പോലും കാണുന്നില്ലല്ലോ !
അതോ ജിദ്ദയില്‍ അന്യ മതസ്തരായ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്തതുകൊണ്ടുള്ള പരിമിതിയോ ???
ഏതായാലും ഒരു ബ്ലോഗ് മീറ്റു നടത്തിയല്ലോ. ചിത്രകാരന്റെ ആശംസകള്‍ !!!! മീറ്റിനും, പോസ്റ്റിനും, ബ്ലോഗര്‍ സഹോദരങ്ങള്‍ക്കും :)


Friday, February 25, 2011 at 9:29:00 AM GMT+3
പട്ടേപ്പാടം റാംജി said...

അങ്ങിനെ ജിദ്ദ മീറ്റും സന്തോഷമായി അവസാനിച്ചിരിക്കുന്നു. ഇനിയും കുറെ ബ്ലോഗേഴ്സ് ജിദ്ദയില്‍ ഉണ്ടെന്നു തോന്നുന്നു.
ആദ്യത്തെതല്ലേ. അടുത്ത തവണ എല്ലാവരും ഉള്‍പ്പെട്ട മീറ്റ് വിശദമായി നടത്താമല്ലോ അല്ലെ. വളരെ സന്തോഷം തോന്നുന്നു.


Friday, February 25, 2011 at 9:58:00 AM GMT+3
തൂവലാൻ said...

ഞാനും ജിദ്ദയിൽ ഉണ്ടായിരുന്നു വരാൻ സാധിവച്ചില്ല..എല്ലാം നന്നായിട്ടുണ്ട്..ആശംസകൾ..


Friday, February 25, 2011 at 10:03:00 AM GMT+3
Arun Kumar Pillai said...

super!!!
ellaveryum puthu roopathil kaannanum aayallo...
:-)
iniyum meetukal undvatte...


Friday, February 25, 2011 at 10:03:00 AM GMT+3
Noushad Kuniyil said...

എന്‍റെ പ്രിയപ്പെട്ട (എല്ലാവരുടെയും ) നൌഷാദ്ജി , താങ്കളുടെ കര്‍മ കുശലതയ്ക്ക് പ്രണാമം. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. കവിതയും,
കാര്‍ടൂണും തുളുമ്പുന്ന മനോഹരമായ അടിക്കുറിപ്പുകള്‍- ചൂടോടെ; നേരത്തെ.
മദീനയിലെ സഹൃദയനായ ഈ 'അന്‍സാരി'ക്ക് ആശംസകള്‍.


Friday, February 25, 2011 at 10:05:00 AM GMT+3
Unknown said...

ഫോട്ടോയും അടികുറുപ്പും ഗംഭീരം, വീഡിയോ ഉണ്ടെങ്കില്‍ യുടുബില്‍ അപ്‌ലോഡ്‌ ചെയതാല്‍ കാണാമായിരുന്നു


Friday, February 25, 2011 at 10:10:00 AM GMT+3
ഫസലുൽ Fotoshopi said...

ഹോഹ് വരാന്‍ കഴിയാത്തതില്‍ നഷ്ടബോധം തോന്നുന്നു.എന്തു ചെയ്യാം എന്റെ സ്വപ്നങ്ങള്‍ മരിച്ചു..


Friday, February 25, 2011 at 10:15:00 AM GMT+3
Noushad Koodaranhi said...

chithrakaran:ചിത്രകാരന്‍@........ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി,ഗോപിനാഥ്‌ നെടുങ്ങാടി, ജാഫറലി പാലക്കോട്‌, രാധാകൃഷ്ണപ്പിള്ള, ഉസ്മാൻ ഇരുമ്പുഴി, നൗഷാദ്‌ കൂടരഞ്ഞി, ടി മനാഫ്‌, നൗഷാദ്‌ അകമ്പാടം, പ്രിൻസാദ്‌ പാറായി,അക്ബറലി വാഴക്കാട്‌ തുടങ്ങിയവർ സംസാരിച്ചു.


Friday, February 25, 2011 at 10:22:00 AM GMT+3
സാബിബാവ said...

ഞാനും പങ്കെടുത്തു നല്ല അടിപൊളി മീറ്റ്‌ എല്ലാവരെയും കാണാന്‍ സാധിച്ച സന്തോഷം ഇനിയുമുണ്ടാകട്ടെ നല്ല കുട്ടായ്മകള്‍


Friday, February 25, 2011 at 10:47:00 AM GMT+3
Samad Karadan said...

Noushad Koodaranhi....you said it to 'Chithrakaran'


Friday, February 25, 2011 at 10:49:00 AM GMT+3
സാബിബാവ said...

ഇവിടെയും ഉണ്ട്‌ ബ്ലോഗ്‌ പോസ്റ്റ്‌ http://sabibava.blogspot.com/2011/02/blog-post_25.html


Friday, February 25, 2011 at 10:50:00 AM GMT+3
ആചാര്യന്‍ said...

എനിക്ക് അസൂയയോ, സന്തോഷമോ,സങ്കടമോ,എന്താണെന്ന് എനിക്ക് തന്നെ അറിയുന്നില്ലാ..ഈ മീറ്റ് ഇത്രയും നല്ലൊരു വിജയമാക്കി തീരത്ത എല്ലാവര്ക്കും നന്ദി ..ഇപ്പോള്‍ തോന്നുന്നു അകമ്പാടം പറഞ്ഞപോലെ ഒന്ന് വെരാമായിരുന്നു..ഇന്ഷ അള്ളാ ഇനി വരുമ്പോള്‍ എല്ലാവരെയും കണ്ടിട്ടേ ഉള്ളൂ കാര്യം എന്തേ...പ്രിയപ്പെട്ട അകംപാടത്തിനു നന്ദി ഇത്ര വേഗം ഈ ചിത്രങ്ങള്‍ എത്തിച്ചതിനു....


Friday, February 25, 2011 at 11:14:00 AM GMT+3
നാമൂസ് said...

മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അതി മനോഹരമായ അടിക്കുറിപ്പുകളും
എല്ലാ ചിത്രങ്ങളും ഏറെ കാര്യങ്ങള്‍ പറയുന്നു.
വരയിലെ ഓരോ കുറികളിലും അത് ഉറപ്പാകുന്നു.
ബ്ലോഗുലകത്തിലെ 'ഭയങ്കര'ന്മാരും പാവത്താന്മാരും ഒരു പോലെ ചിരിക്കുന്നു.
സന്തോഷം... ഈ കൂട്ടായ്മയുടെ സജീവതക്ക് മനസ്സും ശരീരവും അര്‍പ്പിച്ച എല്ലാപേര്‍ക്കും നന്മകള്‍.. ഈ വര്‍ണ്ണക്കാഴ്ചയൊരുക്കിയ അകമ്പാടംജിക്കും നന്മകള്‍ ആശംസിക്കുന്നു.

ഞങ്ങളും ഇവിടെ ഒരു മീറ്റ് സംഘടിപ്പിച്ചിരുന്നു.


Friday, February 25, 2011 at 11:24:00 AM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

സൂപ്പര്‍ അടിക്കുറിപ്പ് : സര്‍ദാര്‍ നല്ല ഭായ് പട്ടേല്‍!


Friday, February 25, 2011 at 12:14:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മീറ്റിന് ശരിയായ പബ്ലിസിറ്റിയുണ്ടായില്ലേ നൌഷാദ് ഭായ് ..?

ജിദ്ദയിൽ ഇത്രയധികം ബൂലോഗർ ഉണ്ടായിട്ടും പല പ്രമുഖബൂലോഗരുടേയും
പടമോ,പേരൊ ഇവിടെ ദർശിക്കുവാൻ കഴിഞ്ഞില്ലല്ലോ...!


Friday, February 25, 2011 at 12:58:00 PM GMT+3
Ismail Chemmad said...

സന്തോഷം നിറഞ്ഞ ഈ കാഴ്ചകള്‍ , ഞങ്ങളെയും ഏറെ സന്തോഷിപ്പിക്കുന്നു.


Friday, February 25, 2011 at 1:08:00 PM GMT+3
Kadalass said...

താങ്കളുടെയും കൂടരഞ്ഞിയുടെയും അക്ബർ അലി വാഴക്കാടിന്റേയും മനാഫ് സാറിന്റേയും സാന്നിദ്ധ്യം ഞങ്ങളെ കൂടുതൽ ആവേശഭരിതരാക്കി.

മീറ്റ് വൻ വിജയമാക്കിയ ജിദ്ദയിലെ ബ്ലോഗർമാർക്ക് ഏതു ഭാഷയിലാണ്‌ നന്ദി പറയേണ്ടത് എന്നറിയില്ല. ബ്ലോഗിന്റെ മീറ്റിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഭാരവാഹികൾക്കും മീറ്റ് വിജയമാക്കിയ ജിദ്ദയിലെ കലാ സാംസ്കാരിക മാധ്യമ പ്രവർത്തകർക്കും മദീനയിൽ നിന്നും യാമ്പുവിൽനിന്നും വന്ന ബഹുമാന്യ വെക്തികൾക്കും, മലയാലം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ സാരഥികൾക്കും ഹൃദയം തുറന്ന നന്ദി...നന്ദി..നന്ദി


Friday, February 25, 2011 at 1:33:00 PM GMT+3
ഉസ്മാൻ കിളിയമണ്ണിൽ said...

അകമ്പാടം, ഞാന്‍ ഇയാളെ ഒന്ന് സ്നേഹിച്ചോട്ടെ.., ഈ വരയും കടന്ന്‌...


Friday, February 25, 2011 at 1:55:00 PM GMT+3
ഐക്കരപ്പടിയന്‍ said...

ആദ്യമായി ഈ കുറിപ്പ് വായിക്കുന്ന പ്രാര്ത്ഥനാപൂര്വ്വം സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു; പങ്കെടുത്തതിനും മനസ്സ് കൊണ്ട് കൂടെ നിന്നതിനും. ഫോട്ടോകള്‍ എല്ലാം നൌഷാദ് അകമ്പാടം, നൌഷാദ് കെവി എന്നീ പ്രഗല്ഭരായ നമ്മുടെ ഫോട്ടോഗ്രഫര്മാരായ ബ്ലോഗ്‌ സഹോദരന്മാര്‍ ഒപ്പിയെടുത്തിട്ടുണ്ട്.
എങ്കിലും മുഖത്ത് നിന്നും ഒരു നിമിഷം പോലും മായാത്ത ഒരു കൃസുതി ചിരിയുമായി ഓടി നടന്നു സര്വ്വരുടെയും ഫോട്ടോകള്‍ ഒപ്പിയെടുത്ത മദീനയുടെ സ്വന്തം അകമ്പാടം അത് തന്റെ സ്വന്തം മീറ്റാക്കി മാറ്റുകയായിരുന്നു. കൂടുതല്‍ കമന്റ്‌ അല്ലാതെ എഴുതാം. നീണ്ട യാത്രകള്ക്ക് ശേഷം വീട്ടിലെത്തിയ ഉടനെ തന്നെ ഈ ഫോട്ടോകള്‍ അയച്ചു തരാന്‍ കാണിച്ച മനസ്സിന് നന്ദി..!


Friday, February 25, 2011 at 2:02:00 PM GMT+3
അലി said...

ഈ ചിത്രങ്ങളും പരിചയപ്പെടുത്തലുകളും മീറ്റിൽ നേരിട്ട് പങ്കെടുത്തതിനു തുല്യമായി.
നന്ദി.


Friday, February 25, 2011 at 2:04:00 PM GMT+3
Elayoden said...

അകമ്പാടം: ഇത്ര പെട്ടെന്ന് ഇത് പോസ്റ്റാക്കി , നല്ല വിവരണം, നല്ല ചിത്രങ്ങളും, - അതിനേക്കാള്‍ ഉപരി നേരില്‍ കാണാന്‍ ആയല്ലോ..ആശംസകള്‍..


Friday, February 25, 2011 at 2:29:00 PM GMT+3
Abduljaleel (A J Farooqi) said...

ഇതിന്റെ എല്ലാ പിന്നണി പ്രവര്‍ത്തകര്‍ക്കും മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലും സ്വന്തം പേരിലും ഞാനെന്റെ അഭിനന്ദനം അറിയിക്കുന്നു


Friday, February 25, 2011 at 2:45:00 PM GMT+3
ishaqh ഇസ്‌ഹാക് said...

“ജിദ്ദ ബൂലോകര്‍ സംഗമം”
പടം വിടര്‍ത്തി വന്നപ്പോള്‍ കാണാനും നല്ലചേല്....!
അടിമൊഴികളിലെ നര്‍മ്മവും രസകരം “സര്‍ദാര്‍ വല്ല(ഏതോ..?)ഭായ് പട്ടേല്‍“....
ബ്ലോഗ് സംഗമംനേരില്‍ കണ്ടപോലെയായി..!!
ചൂടോടെ ചാര്‍ത്തിയതും,ഒക്കെ ഒക്കെ നന്നായി,
അകമ്പാടത്തിന്റെവരകള്‍ക്ക് അഭിനന്ദനങ്ങള്‍.


Friday, February 25, 2011 at 2:51:00 PM GMT+3
yousufpa said...

തകർത്തേ...സുഊദി അറേബ്യക്കാര്‌ തകർത്തേ...
വന്നോണ്ടി ഇങ്ങള്‌ തിരൂര്‌ തുഞ്ചൻ പറമ്പിലേക്ക്.


Friday, February 25, 2011 at 4:00:00 PM GMT+3
ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

താങ്കളുടെ വര്ഗീയ വീക്ഷണം ഞങ്ങള്‍ മലയാളം ബ്ലോഗേര്സ് പ്രവര്ത്തകര്‍ പുച്ഛത്തോടെ തള്ളുന്നു. ഗോപിയേട്ടനും രാധാകൃഷ്ണനും ഒക്കെയായിരുന്നു അവിടെ നിറഞ്ഞു നിന്ന താരങ്ങള്‍. ബ്ലോഗര്‍ അജിത്‌ വര്ഗീസ്‌ ജോലിപരമായ കാരണങ്ങളാല്‍ പുറത്തു പോയ ഞങ്ങളുടെ ഗ്രൂപ്പിലെ സജീവ പ്രവര്ത്തകനാണ്. ഹിന്ദുവും മുസ്ലിമും നോക്കി എഴുതുന്നവക്ക് അതൊക്കെ തോന്നും. ഞങ്ങള്‍ അതൊന്നും നോക്കാതെ ഭാഷയെ മാത്രം സ്നേഹിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞമാപ്പിള വര്ഗീഭതയോന്നും ദര്ശിക്കാന്‍ സമയം കിട്ടിയില്ല...Shame on you to write like this!


Friday, February 25, 2011 at 4:06:00 PM GMT+3
ഐക്കരപ്പടിയന്‍ said...

The above reply to chithrakaran:ചിത്രകാരന്‍


Friday, February 25, 2011 at 4:08:00 PM GMT+3
.. said...

Thakaruthu..ithanu blog meet


Friday, February 25, 2011 at 4:16:00 PM GMT+3
കൊമ്പന്‍ said...

ഇമ്മിണി ബാല്യ സന്തോഷം


Friday, February 25, 2011 at 5:19:00 PM GMT+3
Pushpamgadan Kechery said...

ചിത്രങ്ങള്‍ എല്ലാം നന്നായീട്ടോ .
അഭിനന്ദനങ്ങള്‍ ...


Friday, February 25, 2011 at 5:37:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

@ ചിത്രകാരന്‍: ഞങ്ങളുടെ മനോഹരമായ ചിത്രത്തില്‍ അനാവശ്യമായ കുത്തിവരകള്‍ നടത്തി വെറുതെ വൃത്തികേടാക്കരുത്. തെളിഞ്ഞ വെള്ളത്തില്‍ വിഷം കലക്കരുത്! ചിത്രകാരന്റെ മനസ്സില്‍ ഭാവന യാണ് വിരിയേണ്ടത് അതല്ലാതെ വിഷപൂക്കളല്ല. ജിദ്ദയില്‍ ബ്ലോഗെഴുതുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഞങ്ങള്‍ക്കുണ്ട്‌. അത് ഞങ്ങള്‍ ചെയ്തിട്ടുമുണ്ട്. അതോര്‍ത്തു റഫീക്ക് എന്ന മാപ്ല വെറുതെ ടെന്‍ഷന്‍ എടുക്കണ്ട .. ചിത്രകാരന്മാര്‍ പക ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. പക വളര്‍ത്താനല്ല.


Friday, February 25, 2011 at 6:22:00 PM GMT+3
ആചാര്യന്‍ said...

ഈ ബൂലോകം അത്ര ശാന്ത സുന്തരം ആകണം എന്ന് നാം ആഗ്രഹിക്കുമ്പോള്‍ ഇങ്ങനെ പല കളകളും മുളച്ചു വരും..കാശ് വാങ്ങി കലാപം നടത്താന്‍ പോകുന്നത് പോലെത്തന്നെ കാശ് വാങ്ങി വിധ്വംസക ,പിന്തിരിപ്പന്‍ ,ഫാസിസ്റ്റ്, കമന്റുകളും ,ബ്ലോഗെഴുത്തുകളും എഴുതാന്‍ ,അതിലൂടെ തമ്മില്‍ തെറ്റിച്ചു സഹോദര,സുഹുര്‍ത്തുക്കളുടെ ചോര കുടിക്കാന്‍ നടക്കുന്ന ചില മൂരാച്ചികളെ എല്ലാ വിഭാഗം ആള്‍ക്കാരും ഇറക്കിയിട്ടുണ്ട് ബ്ലോഗുകളിലും മറ്റു സൌഹുര്ദ്‌ കൂട്ടായ്മകളിലും..അങ്ങനെ ഉള്ളവരെ ,ഇരുത്തെണ്ടിടത്തു ഇരുത്തിയാല്‍ മതിയെന്നേ...ഇനിയും അങ്ങനത്തെ പരിപ്പുകള്‍ മനസ്സാക്ഷി മരവിചിട്ടില്ലാത്ത ഞങ്ങളുടെ അടുപ്പില്‍ വേവിക്കാന്‍ ആരും നോക്കണ്ടാ..ഇത്രയും നല്ല ഒരു മീറ്റ് സംഘടിപ്പിച്ച ആളുകളോട് ഒരു നല്ല വാക്ക് പറയുന്നതിനു പകരം ..ഉള്ളിലുള്ള നപുംസക ചിത്രം പുറത്തു വരുത്തിയല്ലോ ചിത്രകാരാ...


Friday, February 25, 2011 at 6:39:00 PM GMT+3
ശ്രദ്ധേയന്‍ | shradheyan said...

നല്ല ബൂലോകത്തെ നല്ല മനസ്സുകളുടെ നല്ല ചിത്രങ്ങള്‍ പങ്കുവെച്ചതിന് ഒരായിരം നന്ദി. :)

ഏവര്‍ക്കും അഭിനന്ദനങ്ങള്‍.


Friday, February 25, 2011 at 6:59:00 PM GMT+3
hafeez said...

നല്ല ഫോട്ടോകളും വിവരണങ്ങളും .. ആശംസകള്‍ .. ഇനിയും ഇങ്ങനെ ഒത്തുചേരല്‍ ഉണ്ടാവട്ടെ


Friday, February 25, 2011 at 7:01:00 PM GMT+3
സാജിദ് ഈരാറ്റുപേട്ട said...

ജിദ്ദയിലിരിക്കുന്ന എനിക്ക് ഈ പരിപാടി കാണാന്‍ അങ്ങ് മദീനയില്‍നിന്നും വന്ന് പിടിച്ചോണ്ടുപോയ പടങ്ങള്‍ വേണ്ടിവന്നു... ഇന്‍ഷാ അല്ലാഹ്... അടുത്ത മീറ്റിന് കാണാം...


Friday, February 25, 2011 at 7:05:00 PM GMT+3
കൂതറHashimܓ said...

മീറ്റ് പടങ്ങള്‍ കൊള്ളാം

അറിഞ്ഞിടത്തൊളം നല്ലൊരു മീറ്റ്. ബൂലോക മീറ്റ് വക്താക്കള്‍ക്ക് മാതൃകയാകാന്‍ ഉതകുന്ന നടത്തിപ്പ് മേന്മ.
ഒതുക്കമുള്ള സന്തോഷ മീറ്റ്.

ബൂലോകത്തിന് നല്ലൊരു മീറ്റ് സമ്മാനിച്ച സങ്കാടകര്‍ക്ക് അഭിവാദ്യങ്ങള്‍.
ചെങ്കോലും കീരിടവും ഇല്ലാതെ മീറ്റാമെന്ന് തെളിയിച്ച നടത്തിപ്പുകാര്‍ക്കെന്റെ സല്യൂട്ട്.

ഒരു കാര്യം.., ബ്ലോഗിലൂടെ തക്കതായ പ്രചാരണം മീറ്റിന് കിട്ടിയില്ലാ എന്ന് മനസ്സിലാകുന്നു.
ഫേസ് ബുക്കിലൂടെ ബ്ലോഗിലേക്ക് എത്തിപ്പെടാന്‍ എനിക്ക് മനസ്സില്ലാ എന്ന എന്റെ തിയറി പോലെ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാവാം മിക്കവരും മീറ്റിനെ പറ്റി അറിയാതെ പോയത്.
ഇനി ജിദ്ദയിലെ ബ്ലോഗര്‍മാര്‍ എല്ലാവരും ഫേസ് ബുക്കിലാണ് സജീവമെങ്കില്‍ ഈ മീറ്റിനെ ഫേസ്ബൂക് മീറ്റ് എന്ന് ഞാന്‍ തിരുത്തി വിളിക്കുന്നു.

മാഗ്രൂപ്പെന്നാല്‍ ഒലിപ്പീണെന്ന് കരുതുന്നതിനാല്‍ (ഇപ്പോ ഗ്രൂപ് നന്നായോ എന്നറിയില്ലാ) മീറ്റും ഒലിപ്പീരാകുന്മെന്ന് കരുതിയിരുന്നു. ആവാത്തതില്‍ സന്തോഷം


Friday, February 25, 2011 at 7:18:00 PM GMT+3
K.P.Sukumaran said...

പോസ്റ്റും ഫോട്ടോകളും വളരെ നന്നായി ...


Friday, February 25, 2011 at 7:21:00 PM GMT+3
വാഴക്കോടന്‍ ‍// vazhakodan said...

നല്ല മനസ്സുകളുടെ സംഗമത്തിന് ഇനിയും വേദികള്‍ ഉണ്ടാവട്ടെ!
സംഘാടകര്‍ക്കും,പങ്കാളികളായവര്‍ക്കും അഭിനന്ദനങ്ങള്‍!


Friday, February 25, 2011 at 7:24:00 PM GMT+3
Jefu Jailaf said...

പടങ്ങളും അടിക്കുറിപ്പുകളും ഒന്നിനൊന്നു മനോഹരം..


Friday, February 25, 2011 at 7:30:00 PM GMT+3
ashraf meleveetil said...

വിശേഷണങ്ങള്‍ കിരീടങ്ങളാകുന്ന ചിത്രങ്ങള്‍ ...!


Friday, February 25, 2011 at 7:50:00 PM GMT+3
chithrakaran:ചിത്രകാരന്‍ said...

പ്രിയ വര്‍ഗ്ഗീയ മൂരാച്ചികളായ കശ്മലന്മാരെ... ഒരു കാവിലിങ്കിട്ടോട്ടെ : ജിദ്ദ ബ്ലോഗ് മീറ്റ്


Friday, February 25, 2011 at 7:58:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

സത്യത്തില്‍ ജിദ്ദ ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിക്കുമ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ആരും പരസ്പരം അറിയില്ലായിരുന്നു.. ഇക്കൂട്ടത്തില്‍ വെറും മൂന്നു പേരെ മാത്രമേ ജിദ്ദക്കാര്‍ എന്ന നിലക്ക്
എനിക്ക് അറിയാമായിരുന്നുള്ളൂ. കാരാടന്‍ ജി, വള്ളിക്കുന്ന്, സലിം ഇ പി. മറ്റുള്ളവര്‍ ഒക്കെ ജിദ്ദയിലാനെന്നു ഈ കൂട്ടായ്മയിലൂടെ മാത്രമാണ് അറിയുന്നത്. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ചര്‍ച്ചക്ക് വന്നു പരസ്പരം അറിഞ്ഞും വിളിച്ചും പരിചയപ്പെട്ടുമാണ് ഇങ്ങിനെ ഒരു കൂട്ടായ്മയുണ്ടായത്. ആദ്യത്തെ കൂടലിന്റെ അന്ന് തന്നെ ഞങ്ങള്‍ ഭാരവാഹികളെ തെരഞ്ഞെടുത്തില്ല. പത്രങ്ങളില്‍ ഒത്തു കൂടിയ വാര്‍ത്തയോടൊപ്പം ജിദ്ദയിലെ എല്ലാ ബ്ലോഗേഴ്സും ഒത്തു കൂടാന്‍ പരിപാടിയുണ്ടെന്നും ബന്ധപ്പെടണമെന്നും പറഞ്ഞു മലയാളം ന്യൂസ്‌ , ഗള്‍ഫ്‌ മാധ്യമം, ഫേസ് ബുക്ക്‌, മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്, എന്റെ ജിദ്ദ , തുടങ്ങി എല്ലാ ഗ്രൂപ്പിലും പത്രങ്ങളിലും പരസ്യം ചെയ്തു. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ടു, ഒത്തു കൂടി കമ്മിറ്റി രൂപീകരിച്ചു. ഇതാണ് സത്യത്തില്‍ നടന്നത്. അതല്ലാതെ മാപ്ലമാര്‍ സംഘടിക്കൂ.. എന്നോ.. പുലികളോട് ഇക്കാര്യം മിണ്ടരുതേ എന്നോ ഒരു ആഹ്വാനം ഞങ്ങള്‍ നടത്തിയിട്ടില്ല. പിന്നെ ചിലരൊക്കെ ഇതിനോട് പുറം തിരിഞ്ഞു നിന്നിട്ടുണ്ടാവും. മൈന്റ് ചെയ്തിട്ടുണ്ടാവില്ല. അത്തരക്കാര്‍ക്കു ഒരു പക്ഷെ ഈ മീറ്റ്‌ ഇത്ര ഭംഗിയായി നടന്നത് കണ്ടപ്പോള്‍ അസഹിഷ്ണുത ഉണ്ടായിക്കാണും. അത്തരക്കാരോട് സഹതപിക്കാനേ നിര്‍വാഹമുള്ളൂ.. പിന്നെ ഞങ്ങളുടെ ചെലവില്‍ ചിലര്‍ ഇത് വെച്ച് മതം കളിക്കാനോ, മതേതരത്വം കാണിക്കാനോ ശ്രമിക്കേണ്ടതില്ല.. ഞങ്ങളെ മാത്രമല്ല സൗദി അറേബ്യയെ പോലും ഇതിലേക്ക് വലിച്ചിഴച്ചവര്‍ ആരായാലും അവര്‍ നമ്മുടെ മിത്രമല്ല. ശത്രു തന്നെയാണ്. ആ തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്‌..പിന്നെ ഇവിടെ നടക്കുന്ന പരിപാടികളില്‍ എല്ലാവരും വിളിക്കുന്നവരെ തന്നെയാണ് ഞങ്ങളും വിളിച്ചത്. സഹോദര സമുദായ അംഗങ്ങളായി മൂന്ന് പേരെ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. ഗോപി നാഥ് നെടുങ്ങാടി, ജിദ്ദ കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, അജിത്ത് (നിര്‍ വിളാകന്‍) . അജിത്ത് ജോലി സംബന്ധമായി ജിദ്ദ വിട്ടത് കൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പേരും പങ്കെടുത്തു. ജിക്കുവിന്റെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നതോടൊപ്പം ഇത്തരം വിഷച്ചെടികളെ നാം കരുതിയിരിക്കണമെന്നും അവരെ ഒറ്റപ്പെടുത്ത ണ മെന്നും ജിദ്ദ ചാപ്റ്ററിന്റെ ഒരു ഔദ്യോഗിക പ്രതിനിധി എന്ന നിലക്ക് ഒരു അപേക്ഷയുണ്ട്. ഇനിയും തെറ്റിദ്ധാരണകള്‍ ഉണ്ടാവരുത് എന്ന് കരുതിയാണ് ഇങ്ങിനെയൊരു വിശദീകരണം.


Friday, February 25, 2011 at 8:26:00 PM GMT+3
Unknown said...

കൂടായ്മയില്‍ നിന്ന് കൂട്ടായ്മയിലേക്ക്


Friday, February 25, 2011 at 8:38:00 PM GMT+3
chithrakaran:ചിത്രകാരന്‍ said...

അപ്പോള്‍ ഫലത്തില്‍ ഇതൊരു ജമാ-അത്തെഇസ്ലാമി-മാധ്യമം ബ്ലോഗ് മീറ്റയിരുന്നെന്നാണോ
മനസ്സിലാക്കേണ്ടിയിരുന്നത് !!!
വളച്ചുകെട്ടില്ലാതെ അതങ്ങു പറഞ്ഞൂടേ ബ്ലോഗര്‍മാരേ ?

ഉസ്മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു... “സഹോദര സമുദായ അംഗങ്ങളായി
മൂന്ന് പേരെ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. ഗോപി നാഥ് നെടുങ്ങാടി,
ജിദ്ദ കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, അജിത്ത് (നിര്‍ വിളാകന്‍).”

ഹഹഹ.....നേരത്തെ ഇതു പറഞ്ഞിരുന്നെങ്കില്‍ രണ്ടു കമറ്റും
ഒരു പോസ്റ്റും എഴുതുന്ന സമയം ലാഭിക്കാമായിരുന്നു :)


Friday, February 25, 2011 at 8:56:00 PM GMT+3
ആചാര്യന്‍ said...

ചെങ്കോലും കിരീടവും ..ഇല്ലാതെ മാത്രം അല്ല ..ചിലര്‍ മനപൂര്‍വം നടിച്ച അവഗണനയും ഇല്ലാതെ ഇത്ര ഗംഭീരമായി മീറ്റ് നടത്തിയതിനു അഭിവാദ്യങ്ങള്‍ ..ഫേസ്‌ ബുക്കിലൂടെ മാത്രമല്ലാ..ജാലകം..നമ്മുടെ..ബൂലോകം ഓന്‍ലൈന്‍.പിന്നെ ചിലരുടെ ബ്ലോഗുകള്‍ ഇവയിലൂടെയും പ്രചാരണങ്ങള്‍ നടത്തിയിരുന്നു..സ്വയം സമര്‍പ്പണം നടത്തുന്നവര്‍ അറിഞ്ഞു സഹകരിക്കും എന്നാണു ചൊല്ല് അതാണ്‌ ഇവിടെ അന്വര്‍ത്തമായത്…പിന്നെ ഒലിപ്പീര്‍ ഗ്രൂപ്പുകള്‍ പലതും ഉണ്ടാവാം എങ്കിലും തുടങ്ങിയത് മുതല്‍ക്കെ “മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്‌” ഒരു ഒലിപ്പീര്‍ ,രാഷ്ട്രീയ ,ജാതി ചിന്തകല്‍കെല്ലാം അതീതമായി ബ്ലോഗര്‍മാര്‍ക്ക് മാത്രം ആണ് നില കൊള്ളുന്നത്‌ എന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും.


Friday, February 25, 2011 at 9:10:00 PM GMT+3
ബെഞ്ചാലി said...

@ചിത്രകാരൻ
താങ്കൾക്ക് അത്ര തന്നെ പരിചയം ഉണ്ടാകാൻ സാധ്യതയില്ലാത്ത സലീ ഐകരപടിയേയും പ്രിൻസാദിനേയും ജമാഅത്തെ ഇസ്ലാമിയാക്കാമായിരുന്നു.. എന്നാൽ ബഷീർ വള്ളിക്കുന്ന്!! മലയാളികളെ കുറിച്ച് പൊതുവെ ഉപയോഗിക്കുന്ന ഒരു ഉപമയുണ്ട്. ഞെണ്ടുകളെ നിറച്ച് കൊട്ടക്ക് അടപ്പിന്റെ ആവശ്യമില്ലെന്ന്. ഒന്ന് എങ്ങിനെയെങ്കിലും വലിഞ്ഞ് കയറി രക്ഷപെടാൻ നോക്കിയാൽ പുറകിൽ നിന്നും വേറെ ഞെണ്ടുകൾ വലിച്ച് താഴെയിടും. ചുരുക്കി പറഞ്ഞാൽ ആരെങ്കിലും വല്ല ബ്ലോഗ് കൂട്ടായ്മകൾ സംഘടിപ്പിച്ചാൽ നമുക്ക് ഭാഗവാഗാവാൻ കഴിയില്ലെങ്കിലും പ്രശംസിച്ചില്ലെങ്കിലും കുറ്റപെടുത്താതിരിക്കുക. വാക്കുകളിൽ ഏതെങ്കിലും രീതിയിൽ ഉചിതമല്ലാത്തവ വന്നുപോയിട്ടുണ്ടെങ്കിൽ, മനുഷ്യരാണ്, മാനുഷികമായ തെറ്റുകളും വീഴ്ച്ചകളും വാക്കുകളിൽ വരാം, അവ ചൂണ്ടികാണിച്ച് തിരുത്തിക്കുകയും ചെയ്യാം. എന്നാൽ അതിനപ്പുറം വിഭാഗീയതക്കുള്ള വിഷയമായി മാറ്റുന്നത് ശരിയല്ല.

സാമുദായികമായ ചേർത്തിരിവ് ബ്ലോഗ് സമൂഹത്തിൽ എഴുതിചേർക്കുന്നത് തീർച്ചയായും എതിർക്കപെടേണ്ടതാണ്.

സഹോദരൻ ഇരിങ്ങാട്ടിരി ചിത്രകാരന്റെ കമന്റുകൾക്ക് തക്ക മറുപടി നൽകി തിന്മയുടെ മുളകളെ തുടക്കത്തിൽ തന്നെ നുള്ളികളയണമെന്ന് ആവശ്യപെടുന്നു.


Friday, February 25, 2011 at 9:39:00 PM GMT+3
അലി said...
This comment has been removed by the author.
അലി said...

ഹഹഹഹ
പ്രിയ വര്‍ഗ്ഗീയ മൂരാച്ചികളായ കശ്മലന്മാരെ...
അടുത്ത ബ്ലോഗ് മീറ്റിനു മുമ്പ് എല്ലാവരും മതം മാറി ഓരോ ബോംബും കടിച്ചുപിടിച്ചുകൊണ്ട് വരിൻ...
ഹഹഹഹ


Friday, February 25, 2011 at 9:57:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

ജിദ്ദയിലെ എല്ലാ ബ്ലോഗ്ഗേര്‍സിനും ആശംസകള്‍... മനോഹരമായ ചിത്രങ്ങള്‍ :)


Friday, February 25, 2011 at 10:38:00 PM GMT+3
സര്‍ദാര്‍ said...

ഞാനും ഉണ്ടല്ലേ...എനിക്കുവയ്യാ....ചിത്രങ്ങള്‍ എല്ലാം മീറ്റിന്റെ കഥ പറയുന്നവ.....നന്ദി....


Friday, February 25, 2011 at 11:27:00 PM GMT+3
ഷമീര്‍ തളിക്കുളം said...

ആശംസകളോടെ.....


Friday, February 25, 2011 at 11:57:00 PM GMT+3
Unknown said...

മീറ്റിന്‌ ആശംസകൾ, നേരിൽ കാണാത്ത ചുള്ളന്‌മാരെ ചിത്രത്തിലൂടെ കണ്ടപ്പോൾ എല്ലാർക്കും വിചാരിച്ചതിലും പ്രായക്കുറവ്....
അപ്പൊ ഇനി തുഞ്ചൻ പറമ്പില്‌ വെച്ച് കാണാം ലേ?


Saturday, February 26, 2011 at 12:18:00 AM GMT+3
Unknown said...

ഒഫീഷ്യൽ മെയിൽ സൈൻ ഇൻ ആയതിനാൽ
എന്റെ പ്രൊഫൈൽ പേര്‌ ആദ്യ കമന്റിൽ മുഴുവനായിട്ടില്ല..
Its me Ranjith Chemmad


Saturday, February 26, 2011 at 12:38:00 AM GMT+3
ശ്രീനാഥന്‍ said...

സന്തോഷം, ആശംസകൾ ജിദ്ദയിലെ എല്ലാ മലയാളിബ്ലോഗർമാർക്കും!


Saturday, February 26, 2011 at 3:08:00 AM GMT+3
Jazmikkutty said...

ബ്ലോഗ്‌ മീറ്റിന്റെ പടങ്ങളില്‍ പല ബ്ലോഗ്ഗെര്സിനെയും വിചാരിച്ചതിലും സുന്ദരന്മാരായി കണ്ടു..നൗഷാദിന്റെ ക്യാമറയെ അവരൊക്കെ സ്തുതിക്കുന്നുണ്ടാവും..ചിത്രങ്ങളും,vivaranavum nannaayi.


Saturday, February 26, 2011 at 7:06:00 AM GMT+3
Noushad Vadakkel said...

'മലയാളം ബ്ലോഗേഴ്സ് ' എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത് വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ...
എല്ലാ അംഗങ്ങള്‍ക്കും തുല്യ പരിഗണനയും അവസരങ്ങളും നല്‍കുക എന്നത് പ്രഖ്യാപിതമായ ഒരു സമീപനമാണ് ...
അത് കൊണ്ട് തന്നെ യാതൊരു വിധ ഉച്ച നീച്ചത്വവും ഒരു വിധത്തിലും
ഗ്രൂപ്പിലെ ഒരു അംഗത്തിനും അനുഭവപ്പെട്ടതായി ഇത് വരെ പരാതി ഉയര്‍ന്നിട്ടില്ല ...
ഒരാളുടെയും എഴുതുവാനുള്ള അവകാശത്തെ ആരും ഗ്രൂപ്പില്‍ എതിര്‍ക്കുന്നില്ല ...
മറിച്ചു പരമാവധി നല്ല ഭാഷ ഉപയോഗിച്ച് തങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ എഴുതുവാന്‍ പ്രോല്സാഹിപ്പിച്ചിട്ടെ ഉള്ളൂ ...
വ്യത്യസ്ത ആശയ ആദര്‍ശ സമീപന വക്താക്കള്‍ക്കു ഒരുമിച്ചു സൗഹൃദം പങ്കിടുവാനും ,
ബ്ലോഗ്‌ എന്ന മാദ്ധ്യമം സമൂഹ മദ്ധ്യത്തില്‍ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നതിന്നു നമുക്ക് എന്തൊക്കെ ചെയ്യുവാന്‍ കഴിയും എന്നതടക്കം
ബ്ലോഗ്‌ രംഗത്തെ കുറിച്ച് മാത്രം ചര്‍ച്ചകള്‍ സജീവമായി ഓരോ ദിവസവും സംഘടിപ്പിക്കുവാനും
ഉള്ള വേദി ആയിട്ടാണ് ഭൂരി പക്ഷം അംഗങ്ങളും ഈ ഗ്രൂപ്പിനെ കണ്ടിട്ടുള്ളത് ...
ഗ്രൂപ്പില്‍ കമന്റ്‌ എഴുതാതെ ബ്ലോഗുകളില്‍ കമന്റ്‌ എഴുതുവാന്‍ ആണ് ഗ്രൂപ്പ് അംഗങ്ങളെ പ്രേരിപ്പിക്കുന്നത് ..
പുറത്തു നിന്നും വല്ലപ്പോഴും നോക്കുന്നവര്‍ക്ക് ചിലപ്പോള്‍ സൌഹൃദപരമായ
സംഭാഷണങ്ങളും തമാശകളും 'ഒലിപ്പീരായും ,
'പുലികള്‍ക്ക് എതിരായ ഗൂഡാലോചന' ആയും അനുഭവപ്പെട്ടാല്‍
അത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായ ചില സ്വഭാവ ഗുണങ്ങള്‍ കൊണ്ട് തോന്നുന്നതാനെന്നു മാത്രം പറയട്ടെ ...
മാത്രവുമല്ല ഒരാളുടെ മുന്നിലും സര്‍ട്ടിഫിക്കറ്റ് നു വേണ്ടി തൊഴുതു നില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല ...
വിമര്‍ശനങ്ങള്‍ അതിന്റേതായ ഉള്ളടക്കത്തില്‍ കാണും എന്ന് മാത്രം...

സോഷ്യല്‍ മീഡിയ കല്‍ വഴി സൌഹൃദ ബന്ധം സ്ഥാപിക്കുവാനും
കൂടുതല്‍ അടുത്തറിയുവാനും താല്പര്യമില്ലാത്തവര്‍ ഉണ്ടാകും ...
ഒരു പരിധി വരെ തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കപ്പെടനം
എന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍ ...
എങ്കില്‍ മാത്രമേ അവര്‍ക്ക് എവിടെ വേണമെങ്കിലും എന്ത് വേണമെങ്കിലും
എഴുതി വിട്ടു വ്യത്യസ്തനാവാന്‍ ശ്രമിക്കുവാന്‍ കഴിയൂ ...
നിത്യ ജീവിതത്തില്‍ നമ്മള്‍ പാലിക്കുന്ന സുതാര്യത
'ബൂ ലോകത്തും' പാലിക്കുന്നതിനു ശ്രമിക്കുന്നവരാണ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നത് കൂടി ശ്രദ്ധിക്കുക .
'ബ്ലോഗ്ഗര്‍' ഗൂഗിള്‍ നല്‍കുന്ന സേവനങ്ങളുടെ അടിമ ആകണം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതാകാം ..
അവര്‍ ബ്ലോഗിലും ബസ്സിലും മാത്രം കയറിയാല്‍ മതി ..
അത് മറ്റുള്ളവരില്‍ ദയവായി അടിചെല്‍പ്പിക്കാതിരിക്കുക

'മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ അംഗങ്ങളുടെ ജിദ്ദ ചപ്റെരിന്റെ നേതൃത്വത്തില്‍
സൗദി അറേബ്യയില്‍ വെച്ച് ആദ്യമായി നടന്ന ഒരു ബ്ലോഗ്‌ മീറ്റ്‌ ആയതിനാല്‍
സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നാണ് പല ബ്ലോഗ്ഗേര്‍സും
ഈ മീറ്റിന്റെ വിവരങ്ങള്‍ അറിയാതെ പോവുക എന്നത് ...
എന്നാല്‍ ഇത്ര മാത്രം പ്രചാരണം നടത്തി ഒരു മീറ്റ്‌ ജിദ്ദയില്‍
വേറെ നടന്നിട്ടുണ്ടോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട് ....
പ്രചാരണത്തിന് മുന്‍പന്തിയില്‍ തന്നെ ജിക്കുവും 'നമ്മുടെ ഭൂലോകവും' ഉണ്ടായിരുന്നു എന്നത് കൂടി ഇവിടെ സ്മരിക്കട്ടെ
...അറിയാതെ പോയവര്‍ ഉണ്ടാകാം ...
തീര്‍ച്ചയായും ജിദ്ദയിലെ ബ്ലോഗ്‌ എഴുതുന്ന ഓരോ വ്യക്തിയും മീറ്റില്‍ ഉണ്ടാവണം എന്നാണു സംഘാടകര്‍ ആഗ്രഹിച്ചിരുന്നത് ...
എന്നാല്‍ അവര്‍ മീറ്റുകള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ തുടക്കക്കാരായിരുന്നു
എന്നതും ,മീറ്റ്‌ ഉദ്ദേശിച്ചതിലും വിജയകരമായിരുന്നു എന്നതും കൂടി കൂട്ടി വായിക്കുക ..


Saturday, February 26, 2011 at 7:58:00 AM GMT+3
Akbar said...

പരസ്പരം കാണുകയും പരിചയപ്പെടുകയുമായിരുന്നല്ലോ മീറ്റിന്റെ ഉദ്ദേശം. ആതിഥേയരുടെ ഊഷ്മളമായ പെരുമാറ്റം കൊണ്ടും സംഘാടക മികവു കൊണ്ടും പൊട്ടിച്ചിരികള്‍ സമ്മാനിച്ച സുന്ദരമായ പ്രഭാഷണങ്ങള്‍ കൊണ്ടും വളരെ നല്ല ഒരു അനുഭവമായിരുന്നു ജിദ്ദ ബ്ലോഗ്‌ മീറ്റ്‌. എഴുത്തുകളിലൂടെ അറിഞ്ഞ വ്യക്തിത്വങ്ങളെ നേരില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. എന്‍റെ വരയുടെ ഈ ഫോട്ടോയിലൂടെ ബ്ലോഗ്‌ മീറ്റില്‍ ഒരിക്കല്‍ കൂടി വന്ന പോലെ.


Saturday, February 26, 2011 at 8:57:00 AM GMT+3
mayflowers said...

അപ്പോള്‍ ബൂലോകത്തെ വമ്പന്‍മാരൊക്കെ ജിദ്ദയിലാണല്ലേ?
കഥ പറയുന്ന ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ മിഴിവുള്ളതായി.
ഇത്തരം കൂട്ടായ്മകള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ..
ആശംസകള്‍.


Saturday, February 26, 2011 at 8:58:00 AM GMT+3
അസീസ്‌ said...

ഈ ഒത്തു കൂടലിനു അഭിനന്ദനങ്ങള്‍.
ഫോട്ടോസും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്.


Saturday, February 26, 2011 at 9:11:00 AM GMT+3
Unknown said...

ചുറുചുറുക്കോടെ ഓടിനടന്നു ചിത്രങ്ങള്‍ പിടിച്ചു മൈലുകള്‍ താണ്ടി മദീനയിലെത്തി മീറ്റിന്റെ വിവരങ്ങള്‍ ഇത്രവേഗം ഇവിടെ അവതരിപ്പിച്ച നൗഷാദിന് അഭിനന്ദനങ്ങള്‍.
പരസ്പരം കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്, അതിന്റെ അലകള്‍ മനസ്സിലിപ്പോഴും ബാക്കിനില്‍ക്കുന്നു.

സന്തോഷം, നന്ദി.


Saturday, February 26, 2011 at 9:47:00 AM GMT+3
faisu madeena said...

കലക്കി സഖാക്കളെ..ബ്ലോഗ്‌ മീറ്റ്‌ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ...'ജിദ്ദ ബ്ലോഗേര്‍സിന് എന്റെ എല്ലാ അഭിവാദ്യങ്ങളും ....ഇനിയും ഇത് പോലെ ഉള്ള മീറ്റുകള്‍ സങ്കടിപ്പിക്കാന്‍ ജിദ്ദക്കാര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ...എല്ലാവരെയും നേരിട്ട് കണ്ട പോലെ ...നമ്മുടെ മാഷിന്റെ ഭാവി ബ്ലോഗേര്സിനെതിരായ നീക്കം കലക്കി ..ചിരിച്ചു മണ്ണ് കാപ്പി ....!

@ നൌഷാദ് വടക്കള്‍ ...'വിമര്‍ശനങ്ങള്‍ അതിന്റേതായ ഉള്ളടക്കത്തില്‍ കാണും എന്ന് മാത്രം...'..!! ആര് നിങ്ങളോ ?..'എന്തോ നിക്ക് അത്ര ങ്ങ് പുട്ചീലാ' .....!

@ചിത്രകാരാ ..ഒരു പാട് പേര്‍ ജോലിക്കിടയിലും മറ്റും വളരെ കഷ്ട്ടപ്പെട്ടു സമയവും കാശും ചെലവാക്കി നടത്തിയ ഈ മീറ്റിനെ അഭിനന്ടിചില്ലെങ്കിലും അവഹെളിക്കതിരുന്നു കൂടെ ...ഈ വ്രിത്തികെട്ട പ്രവാസ ജീവിതത്തിനിടയില്‍ ഇതൊക്കെയല്ലേ ഉള്ളൂ ചിത്രകാരാ ഒരു രസം .....!


Saturday, February 26, 2011 at 9:58:00 AM GMT+3
Naushu said...

പ്രവാസ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരുന്നു ജിദ്ദമീറ്റ്‌ .....
എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം....


Saturday, February 26, 2011 at 10:18:00 AM GMT+3
Bachoo said...

ഒരു തുടക്കം എന്ന നിലയില്‍ ഗംഭീരം തന്നെ!

ഇവിടെ, ചിത്രകാരന്റെ സൃഗാലസൂത്രവും, കെണിയില്‍ വീണ ഇരിങ്ങാട്ടിരിയുടെ നിസ്സഹായതയും ചര്‍ച്ചകളെ വഴി തെറ്റിക്കാതിരിക്കട്ടെ.
മതസംഘടനാവേദിയില്‍ ശീലിച്ച നാവ് വഴക്കമാകണം ഇരിങ്ങാട്ടിരിയുടെ 'സഹോദര സമുദായംഗങ്ങള്‍' പ്രയോഗത്തിന് പിന്നില്‍ എന്ന് മനസിലാക്കട്ടെ.... അതൊരു നാക്ക്‌ പിഴയല്ല എങ്കില്‍ ചിത്രകാരന്‍ പറഞ്ഞ പോലെ ഇതൊരു മാപ്ലാര് ബ്ലോഗ്ഗര്‍ ഗ്രൂപ്പ്‌ മാത്രമായിപ്പോകും!


Saturday, February 26, 2011 at 10:40:00 AM GMT+3
MT Manaf said...

അനര്‍ഗ്ഗള നിര്‍ഗ്ഗള ഗള ഗള congrats!


Saturday, February 26, 2011 at 10:46:00 AM GMT+3
കുന്നെക്കാടന്‍ said...

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ, ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു പരിപാടി ഉണ്ടായതിനാല്‍ എനിക്ക് ഈ സുവര്‍ണാവസരം നഷ്ടപെട്ടു,
അത് കൊണ്ട് ഒരു പാട് സങ്കടത്തോടെ.


Saturday, February 26, 2011 at 11:02:00 AM GMT+3
അശ്രഫ് ഉണ്ണീന്‍ said...

എന്റെ വര - എന്റെ ഒടുക്കത്തെ വര.. പ്രവാചക നഗരിയില്‍ നിന്നും ഇവിടെ ജിദ്ദ വരെ വന്നു എന്നതും ബ്ലോഗേഴ്സ് മീറ്റിന്റെ ശുഭ പര്യവസാനതിന്നു മൊഞ്ച് കൂട്ടി എന്ന് പറയാം. ചിരിക്കാനും സന്തോഷിക്കാനും പ്രവാസ ലോകത്തെ ഉത്സവങ്ങളായി ഇനിയും ഒരു പാട് മീറ്റുകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
നിഴല്‍ ആയിട്ടാണെങ്കിലും ഈ സൌഹ്രദയ കൂട്ടായ്മയില്‍ ഒരുവനാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.


Saturday, February 26, 2011 at 11:29:00 AM GMT+3
തൂവലാൻ said...

ചിത്രകാരന്റെ ചില പോസ്റ്റുകൾ കണ്ടപ്പോൾ വിഷമം തോന്നി.ഞാനും പങ്കെടുക്കാൻ ഉദ്ദേശിച്ച പരിപാടിയായിരുന്നു.വരാൻ സാധിക്കാത്തതിൽ ശരിക്കും വിഷമം ഉണ്ട്.അടുത്ത തവണ എന്തായാലും മിസ്സ് ചെയ്യില്ല..


Saturday, February 26, 2011 at 2:14:00 PM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

ഭംഗിയായി നടന്നതില്‍ സന്തോഷം.
ഈ കൂട്ടായ്മക്ക് ആശംസകളും


Saturday, February 26, 2011 at 7:07:00 PM GMT+3
Arun Kumar Pillai said...

ഒന്ന് പോയി ചത്തൂടെ ചിത്ര കാറന്‍........


Saturday, February 26, 2011 at 7:09:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ബിരിയാണി തിന്ന ബ്ലോഗര്‍മാര്‍ക്കും പോട്ടം കയറ്റിയ നൌഷാദിനും അഭിനന്ദനങ്ങള്‍!.പിന്നെ ഇവിടെയും ചിലര്‍ കശ പിശയുണ്ടാക്കാന്‍ ശ്രമിക്കുന്നത് കണ്ടു,ഷെയിം! അല്ലാതെന്തു പറയാന്‍.ഇനി തുഞ്ചന്‍ പറമ്പിലെ പരിപാടിയും എങ്ങനെയാവുമോ ആവോ?


Saturday, February 26, 2011 at 8:04:00 PM GMT+3
സാബിബാവ said...

ബ്ലോഗേര്‍സ് മീറ്റും ബ്ലോഗേര്‍സും നല്ല ചിന്താഗതി കൈവരിച്ചാല്‍ മീറ്റും ഈറ്റും എഴുത്തും നന്നാകും. അവിടെ ജാതി മതം വേണ്ട ബ്ലോഗര്‍മാരെ മാത്രം കാണുക. മീറ്റില്‍ നന്മ നിറഞ്ഞ മീറ്റ് ജിദ്ധാ മീറ്റ് തന്നേ.. അതില്‍ കടന്നു കൂടിയ കുത്തന്‍ പുഴുക്കളോട് മറുപടിക്ക് നില്‍ക്കാതെ..ഇനിയും നമ്മുടെ ഒത്തു ചേരലുകളും എഴുത്തുകളും മുന്നോട്ട്.
കുഞ്ഞിയുടെ പോസ്റ്റിനു അഭിനന്ദനങ്ങള്‍...


Sunday, February 27, 2011 at 2:44:00 AM GMT+3
അര്‍ജുന്‍ said...

missing the moments..


Sunday, February 27, 2011 at 11:04:00 AM GMT+3
Sameer Thikkodi said...

ഇവിടെ വന്നതിനാല്‍ കമെന്റ് ഇടാതെ പോവുന്നത് ഔചിത്യം അല്ല എന്നാ തോന്നല്‍ ഉള്ളതിനാല്‍ എന്തെങ്കിലും പറഞ്ഞേച്ചും പോകാം .... ഒരു കൂട്ടം ഒരു വഴിക്ക് സദ്‌ ഉദ്ദേശത്തോടെ പോകുമ്പോള്‍ അതിലൊരാള്‍ തിരിഞ്ഞു നടന്നു നിങ്ങളോടെനിക്ക് യോജോക്കാന്‍ ആവില്ല എന്ന് പറയുമ്പോള്‍ ലഭിക്കുന്ന ശ്രദ്ധ ചിലര്‍ ഒരു പൂമാലയായി കഴുത്തില്‍ അണിയുന്നു. ആ പൂമാലയുടെ ഗന്ധം എന്താണെന്നോ യഥാര്‍ത്ഥത്തില്‍ അതൊരു പൂ ആണോ മാലയാണോ അതോ വേറെ എന്തെങ്കിലും ആണോ എന്ന് തിരിഞ്ഞു നടക്കാന്‍ വെമ്പുന്നവര്‍ അറിഞ്ഞു പ്രവര്‍ത്തിക്കട്ടെ .... എന്തും പറയാം ഏതും വിളമ്പാം എന്നുള്ളവര്‍ക്ക് അതെല്ലാം സമ്മതിച്ചു കൊടുത്തെ പറ്റൂ ....


Sunday, February 27, 2011 at 11:28:00 AM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അഭിനന്ദങ്ങള്‍...ആശംസകള്‍
ബ്ലോഗ് മീറ്റുകള്‍ നടക്കട്ടെ...പോസ്റ്റുകള്‍ കൂമ്പാരമാവട്ടെ..

ഫോട്ടോസും, അടിക്കുറിപ്പുകളും നന്നായി


Sunday, February 27, 2011 at 2:22:00 PM GMT+3
Sidheek Thozhiyoor said...

ചൊറിയന്മാര്‍ ചൊറിഞ്ഞുകൊണ്ടേയിരിക്കും ..അത് മൈന്‍ഡ്‌ ചെയ്യാതെ മുന്നേറുക ,ബൂലോകത്തെ കുറെ പേരുടെ നേര്‍ചിത്രം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ..അഭിനന്ദനങ്ങള്‍ ..


Sunday, February 27, 2011 at 2:44:00 PM GMT+3
chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ചിതയൊരുക്കാനെന്ന അടിക്കുറിപ്പോടെ മാനവിക വിശാ‍ാ‍ാ‍ാ‍ാല വീക്ഷണമുള്ള മഹാനായ ആചാര്യന്‍ തിരുമനസ്സ് തുല്യം ചാര്‍ത്തിയ പോസ്റ്റില്‍(
എന്റെ വര...ഇന്നത്തെ വര..
)... ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൌഷാദ് അകമ്പാടത്തിന്റെ രേഖാചിത്രത്താല്‍ ധന്യമായ പോസ്റ്റില്‍.... ജിദ്ദ ഇസ്ലാമിക ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ജമാ‍ാത്തെ ഇസ്ലാമി, മാധ്യമം സംഘാടകരെങ്കിലും
പിന്തുണ പ്രഖ്യാപിച്ച് കമന്റിടേണ്ടതായിരുന്നു. വര്‍ഗ്ഗീയ വാദിയായ ചിത്രകാരനെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച കമന്റന്മാര്‍ക്ക് പിന്തുണ കുറയുന്നത് നാണക്കേടല്ലേ !!! ജിദ്ദ മാപ്ല ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും, അതില്‍ മാനവികതയുടെ കറിവേപ്പില മണത്തിനായി രണ്ടു “സഹോദര സമുദായാഗങ്ങളെ” പ്രത്യേകം ക്ഷണിച്ചു വരുത്തി മൂലക്കിരുത്തുകയും ചെയ്ത സംഘാടകരുടെ വിശാല മാനവിക മനസ്കതയെ ശ്ലാഘിക്കുന്നവര്‍ ചിത്രകാരനെതിരെ ഒരു ഫത്വ ഇറക്കാന്‍ അമാന്തിക്കരുത് മത നിരപേക്ഷ ബ്ലോഗ് സുഹൃത്തുക്കളെ :) ഛയ്...വര്‍ഗ്ഗീയ മൂരാച്ചി ,പരമദുഷ്ടന്‍ ചിത്രകാരന്‍ തുലയട്ടെ !!!

ആചാര്യാ... നൌഷാദേ.... ധീരതയോടെ നയിച്ചോളു...ലക്ഷം ലക്ഷം പിന്നാലെ..... :)

മക്കള്‍ടെ വര്‍ഗ്ഗീയക്കളി ആള്‍ക്കൂട്ടത്തിന്റെ ബലത്തിലൊന്നും
മാനവികമാകില്ലല്ലോ ബ്ലോഗേഴ്സ് ഗൂപ്പെ !!! ഇതു ബ്ലോഗല്ലേ ??? മാധ്യമം പത്രമല്ലല്ലോ :)
ജിദ്ദ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ എല്ലാ ബ്ലോഗേഴ്സിനും മാനവികമായ
പൊതുബോധത്തിലേക്ക് വളരാനാകട്ടെ എന്ന് സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.


Monday, February 28, 2011 at 6:17:00 AM GMT+3
mukthaRionism said...

കൊള്ളാലോ കോയാ..
ഹായ് കൂയ് പൂയ്!


Monday, February 28, 2011 at 12:15:00 PM GMT+3
ആചാര്യന്‍ said...

പ്രിയപ്പെട്ടവരേ...ഇനിയും വെറുതെ സമയം കളയരുത് എന്ന് എനിക്ക് അപേക്ഷയുണ്ട് ..ഏത് ..അതെന്നെ.


Monday, February 28, 2011 at 12:24:00 PM GMT+3
Sabu Hariharan said...

ഉസ്മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു... “സഹോദര സമുദായ അംഗങ്ങളായി
മൂന്ന് പേരെ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. ഗോപി നാഥ് നെടുങ്ങാടി,
ജിദ്ദ കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, അജിത്ത് (നിര്‍ വിളാകന്‍).”

അപ്പോൾ ബ്ലോഗർമാരെയല്ല വിളിച്ചത്‌!!
നല്ലൊരു കൂട്ടായ്മ എന്നാണ്‌ ഇതു വരെ കരുതിയിരുന്നത്‌.
എന്നാൽ ഇരിങ്ങാട്ടിരി യുടെ കമന്റ്‌ വായിച്ചതോടെ സകല വിലയും പോയി എന്നു പറയേണ്ടി വന്നതിൽ വിഷമം ഉണ്ട്‌.

ഇപ്പോഴും ഈ ബ്ലോഗർ മാരുടെ ഉള്ളിൽ വിഷമുണ്ട്‌ എന്നാണല്ലോ മനസ്സിലാക്കേണ്ടത്‌ ! അതു അവർ തന്നെ തുറന്നു പറഞ്ഞതിൽ സന്തോഷം.

സഹതാപം മാത്രമെ തോന്നുന്നുള്ളു ഇപ്പോൾ.. കഷ്ടം !
ഇനി ഹിന്ദു ബ്ലോഗർമാരുടെ മീറ്റും, ക്രിസ്ത്യൻ സഹോദരന്മാരുടെ മീറ്റും മാത്രമെ കാണാൻ ബാക്കിയുള്ളൂ !!


Tuesday, March 1, 2011 at 5:05:00 AM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ ജിദ്ദ ബ്ലോഗ്‌ മീറ്റ് ഖത്തറില്‍ ആയിരുന്നു നടത്തിയിരുന്നതെങ്കില്‍ എനിക്കും പങ്കെടുക്കാമായിരുന്നു!!!
ആശംസകള്‍ .


Tuesday, March 1, 2011 at 11:55:00 AM GMT+3
Anonymous said...

ഈ പോസ്റ്റും ഇതിലെ ചിത്രങ്ങളും കമന്റുകളും വായിച്ചപ്പോള്‍ ഒരു കാര്യം ബോധിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു, ഇത്തരം മീറ്റുകളോടൊപ്പം “ബ്ലോഗര്‍“ എന്നു പേരുചേര്‍ത്ത്, ബ്ലോഗുലകത്തെ അപമാനിയ്ക്കരുതേ എന്ന്... ഇതിനെ ഫേസ്‌ബുക്കിലെ ഒരു ഗ്രൂപ്പിന്റെ മീറ്റാക്കിക്കോളൂ, ആരും ഒരു കുറ്റവും പറയില്ല. പല ബ്ലോഗ് മീറ്റുകളുടെയും റിപ്പോര്‍ട്ട് കണ്ടിട്ടുണ്ട്, അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഈ മീറ്റെന്ന്‍ പറയാതിരിയ്ക്കാന്‍ വയ്യ.
“അച്ഛന്‍ പത്തായത്തിലുമില്ല” എന്നമാതിരി “എഴുത്തും പ്രഭാഷണവും ഒരു പോലെ ആളെ വീഴ്ത്തുന്ന കക്ഷി‍” സഹോദര സമുദായാംഗങ്ങളെ ക്ഷണിച്ചുകൊണ്ട് മീറ്റിന്റെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരുകയും ചെയ്തു. അത്രയും നല്ലത്. അതവിടെ നില്‍ക്കട്ടെ.
എന്തായിരുന്നു അവിടെ നടന്ന ചടങ്ങ്? ബ്ലോഗര്‍മാര്‍ പരിചയപ്പെടുത്തലോ “സൂപ്പര്‍ ബ്ലോഗറെ” പൊക്കലോ??? ആരാണാവോ ഈ സൂപ്പര്‍ ബ്ലോഗര്‍!!!! ഒരു ബ്ലോഗിലെ പോസ്റ്റില്‍ 20 പേര്‍ കൂടി തിരഞ്ഞെടുത്ത ആളോ സൂപ്പര്‍..!!!
ഈ വരപോസ്റ്റിലെ 27 പോട്ടത്തില്‍ സൂപ്പര്‍ ബ്ലോഗര്‍ ചരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന പോട്ടങ്ങള്‍ അഞ്ച്..! “എഴുത്തും പ്രഭാഷണവും കൊണ്ട് ഒരു പോലെ ആളെ വീഴ്ത്തുന്ന കക്ഷി“ മൂന്ന്.. ബ്ലോഗര്‍മാരെന്ന നിലയില്‍ പരിചയപെടുത്തിയിരിയ്ക്കുന്നത് 4-5 പേരെ..!! ഇതു വരെ കണ്ടിട്ടുള്ള എല്ലാ ബ്ലോഗ്മീറ്റ് പൊസ്റ്റുകളിലും പങ്കെടുത്ത ബ്ലോഗര്‍മാരുടെയെല്ലാം ചിത്രങ്ങളും അവരുടെ ബ്ലോഗുകളും പരിചയപെടുത്തും. ഇവിടെയോ..???
ഇതേ “വരബ്ലോഗര്‍“ തന്നെ എതാനും മാസം മുന്‍പ് ചിലരെ “പുലിയാണ് പുപ്പുലി“യാണ് എന്നും പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ബ്ലോഗിലും ഫേസ്ബുക്കിലും ചില പ്രത്യേക ആള്‍ക്കാരെ അരിയിട്ടുവാഴിച്ച് “ആനയാണ് ചേനയാണ്” എന്നു വരുത്തിതീര്‍ക്കാനുള്ള ചില ക്ലിക്കുകളുടെ ഈ തന്ത്രം വിവരമുള്ള ആരും അംഗീകരിയ്ക്കില്ല എന്നോര്‍മ്മിപ്പിയ്ക്കട്ടെ.
ചിത്രകാരനെ കുറ്റം പറയാനാവില്ല. ഒരിടത്തും ഇമ്മാതിരിയൊരു മീറ്റ് ബ്ലോഗര്‍മാര്‍ നടത്തിയിട്ടില്ല. ഇതിനെ ബ്ലോഗേര്‍സ് മീറ്റ് എന്നുപേരിട്ട് മലയാളം ബ്ലോഗര്‍മാരെ അപമാനിയ്ക്കുന്നതില്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു.


Tuesday, March 1, 2011 at 4:02:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

എന്റെ എഴുത്തിലെ ഒരു ഭാഗം മുറിച്ചെടുത്തു ഇങ്ങിനെ ഒരു വിവാദം ഉണ്ടാക്കിയതില്‍ പ്രയാസമുണ്ട്. 'സഹോദര സമുദായത്തിലെ മൂന്നു പേര്‍' മാത്രം ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തു എന്ന നിലയില്‍ അത് വായിക്കപ്പെട്ടു എന്ന് തോന്നുന്നു. സത്യത്തില്‍ വിശിഷ്ടാതിഥികളായി പ്രസംഗിക്കാന്‍ വിളിച്ച മൂന്നു പേരെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അതില്‍ രണ്ടുപേരും പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.


Tuesday, March 1, 2011 at 8:53:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

മുകളില്‍ പറഞ്ഞതിന് തെളിവായി ഈ റിപ്പോര്‍ട്ടും ഒന്ന് കാണുക:

http://kadalass.blogspot.com/


Tuesday, March 1, 2011 at 9:05:00 PM GMT+3
A said...

ചിത്രങ്ങളും അടിക്കുറിപ്പുകളും വളരെ നന്നായി. മീറ്റില്‍ പന്കെടുത്തപോലെയായി


Tuesday, March 1, 2011 at 11:50:00 PM GMT+3
ഐക്കരപ്പടിയന്‍ said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

ഊരും പേരും ഇല്ലാത്ത ഇത്തരം ‘അജ്ഞാത’ കാരക്കൂരികള്ക്ക് (കടപ്പാട് കൊമ്പന്‍) സ്വന്തം പേരും അഡ്രസ്സും ഉള്ളവരോട് ഇങ്ങനെ പറയാന്‍ എന്തവകാശം.....ബ്ലോഗര്മാതരെ ഉപദേശിക്കാന്‍ ഇവിടെ പേരും പെരുമയുള്ളവര്‍ വേറെയുണ്ട്...അജ്ഞാത ഭീരുക്കളെ ആവശ്യമില്ല.


Wednesday, March 2, 2011 at 12:30:00 AM GMT+3
Kadalass said...

തെറ്റിദ്ധാരണ വന്നെങ്കിൽ തിരുത്തുക

സഹൃദയരെ,
അന്യനാട്ടിൽ പ്രതികൂലമായ സാഹചര്യത്തിൽപോലും മലയാളത്തെ സ്നേഹിക്കുന്ന, മലയാളികളെ സ്നേഹിക്കുന്ന ബ്ലോഗർമാർ ഒത്തൊരുമിച്ച്‌ കൂടുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട്‌, ഫേസ്ബൂക്‌ കമ്മ്യൂണിറ്റി ഗ്രൂപ്പിലൂടെ ഒരുമാസത്തോളം നീണ്ട ചർച്ചക്കൊടുവിലാണ്‌ ജിദ്ദയിൽ ഒരു മീറ്റ്‌ സംഘടിപ്പിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞ്‌ വന്നത്‌. അദ്യം ഈ വിനീതൻ അതു സംബന്ധമായി ഒരു സൂചനാ വാചകം ഫേസ്ബുക്കിൽ ഇട്ടിരുന്നു. അന്ന്‌ ചെറിയ തോതിൽ ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. പിന്നീട്‌ നൗഷാദ്‌ അകമ്പാടം വീണ്ടും ഈ നിർദ്ദേശം വെക്കുകയും, അങ്ങനെ ചർച്ച പുരോഗമിക്കുകയും ചൈതു. അങ്ങനെ അദ്യ കൂടിയാലോചനാ യോഗം നടന്നു. ആ മീറ്റിൽ പങ്കെടുത്ത ഒരാളെ മാത്രമാണ്‌ എനിക്ക്‌ മുമ്പെ പരിചയമുണ്ടായിരുന്നത്‌. അന്ന്‌ ബ്ലോഗുകളെ കുറിച്ചും മലയാള ഭാഷയെ കുറിച്ചും എല്ലാം കൊച്ചുകൊച്ചു വർത്തമാനങ്ങൾ പറഞ്ഞ്‌ 3 മണിക്കോറോളം ഞങ്ങൾ ചെലവഴിച്ചു. ഇനിയും ജിദ്ദയിലും പരിസരങ്ങളിലും ബ്ലോഗർമാരായി ആരൊക്കെയാണുള്ളതെന്ന്‌ അറിയില്ലാത്തതു കൊണ്ട്‌ ഇനി രണ്ടാഴ്ച കഴിഞ്ഞ്‌ വിപുലമായ ആലോചനാ യോഗം ചേരാമെന്ന്‌ പറഞ്ഞ്‌ ഒരു തല്ക്കാലിക ചുമതല കമ്മിറ്റിയുണ്ടാക്കി പിരിയുകയായിയിരുന്നു. ഫേസ്ബുക്കിലൂടെ മാത്രമുള്ള ചർച്ച എല്ലാവരിലും എത്തുകയില്ലെന്നത്‌ മനസ്സിലാക്കി, ജിദ്ദയിലെ ബോഗർമാർക്ക്‌ കൂട്ടായ്മ വരുന്നെന്നും, അതിനു വേണ്ടി ജിദ്ദയിലെ മുയുവൻ ബ്ലോഗർമാരുടേയും ഒരു വിപുലമായ യോഗം ചേരുന്നുവെന്നും സൂചിപ്പിച്ച്‌, രണ്ട്‌ മൂന്ന്‌ മൊബൈൽ നമ്പരുകളും നല്കി ഒരു വാർത്ത എല്ലാ മലയാള മാധ്യമങ്ങൾക്കും നല്കിയിരുന്നു. അർഹിക്കുന്ന പ്രാധാന്യത്തോടെ വാർത്ത വരുകയും ചൈതു. അങ്ങനെ കുറച്ചാളുകളൊക്കെ പത്രത്തിൽ കണ്ട നമ്പറുകളിൽ വിളിച്ച്‌ അന്യേശിച്ചു. അങ്ങനെ രണ്ടാമത്തെ യോഗത്തിന്‌ കുറച്ച്‌ അധികം ആളുകൾ കൂടി. വന്ന ആളുകളിൽ നിന്ന്‌ ഒരു കമ്മിറ്റിയും ഉണ്ടാക്കി. പ്രോഗ്രാമിന്റെ ഏകദേശ രൂപരേഖയും ഉണ്ടാക്കി. വീണ്ടും വാർത്ത പത്രങ്ങൾക്ക്‌ കൊടുത്തു ഒപ്പം കോണ്ടാക്ട്‌ നമ്പറുകളും. ബ്ലോഗേർസ്‌ മീറ്റ്‌ പ്രചരിപ്പിക്കുന്നതിന്‌ ഒരു ബ്ലോഗും തുടങ്ങി. പ്രചരണമായി അത്രയൊക്കെ ചൈതൊള്ളൂ. നാട്ടിലാണെങ്കിൽ വാൾപോസ്റ്റും ഫ്ലെക്സ്ബോർഡും മറ്റു പ്രചാരണോപാധികളെല്ലാം സ്വീകരിക്കാമായിരുന്നു. പക്ഷെ ഇവിടെ നമ്മുടെ നാട്ടിലെപോലെ പറ്റില്ലല്ലൊ. ജിദ്ദയുടെ പരിസരത്തുള്ള രണ്ടുമൂന്ന്‌ ബ്ലോഗർമാർ ന്യൂസും ബ്ലോഗുകളിലെ റിപ്പോർട്ടുമെല്ലാം കണ്ട്‌ ഇങ്ങനെയൊരു പരിപാടി അറിഞ്ഞിരുന്നില്ല, അറിഞ്ഞെങ്കിൽ തീർച്ചയായും പങ്കെടുക്കുമായിരുന്നെന്ന്‌ സന്തോഷപൂർവ്വ അറിയിച്ചിരുന്നു, ചിലർ പരിഭവമായും പറഞ്ഞിരുന്നു. എല്ലാം ഞങ്ങൾ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. അറിയാത്തവരോട്‌ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള മീറ്റുകളിൽ നിങ്ങളുടെയെല്ലാം സാന്നിദ്ധ്യമുണ്ടാകുമെന്നതിൽ സന്തോഷമുണ്ട്‌. എല്ലാവരും എല്ലാ ദിവസവും പത്രം വായിച്ചിരിക്കണമെന്നില്ലല്ലൊ, ഇവിടുത്തെ ജോലിയും സമയവും അങ്ങനേയല്ലെ അതിന്‌ അവരെ കുറ്റപ്പെടുത്തുന്നില്ല. ഏതായാലും മീറ്റ്‌ കഴിഞ്ഞ്‌ ഒരു കാര്യം മനസ്സിലാക്കി നല്ല കുറെ ബ്ലോഗർമാർ ജിദ്ദയിലും പരിസരങ്ങളിലും ഉണ്ടെന്നത്‌. അത്‌ സന്തോഷം നല്കുന്ന കാര്യമാണ്‌. ഇതിൽ പങ്കെടുത്തവർ തന്നെ ബ്ലോഗുകളിലൂടെയും കമ്മൂണിറ്റി ഗ്രൂപ്പുകളിലൂടെയും പരസ്പ്പരം കാണുമെന്നല്ലാതെ ജോലി എവിടെയെന്നൊ മറ്റൊ അറിയില്ലായിരുന്നു. നല്ല രൂപത്തിൽ മീറ്റ്‌ കഴിഞ്ഞു. നല്ല രൂപത്തിൽ എന്ന്‌ പറയുന്നത്‌ അവിചാരിതമായല്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാഷക്കാരെ കാണുന്നത്‌ തന്നെ സന്തോഷമാണ്‌. പിന്നെ അക്ഷരങ്ങളെ സ്നേഹിക്കുകയും നാടിനെ കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലൊ. അതിലേറെ, നല്ല കുറെ ചർച്ചകളും പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. പങ്കെടുത്തവർക്കെല്ലാം ഇതിനെ കുറിച്ചറിയാം.. പങ്കെടുക്കാത്തവർക്ക്‌ മീറ്റിനെ കുറിച്ച്‌ ബ്ലോഗുകളിൽ വന്ന റിപ്പോർട്ടിൽ നിന്നും കാര്യങ്ങൾ ഗ്രഹിക്കാവുന്നതാണ്‌. മലയാള ബ്ലോഗ്‌ രംഗത്തെ സജീവമാക്കുക എന്ന ഒരു ഉദ്ദേശ്യമെ ഉണ്ടായിരുന്നുള്ളൂ. അതാണല്ലൊ നമുക്ക്‌ വേണ്ടതും.


Wednesday, March 2, 2011 at 1:52:00 AM GMT+3
Kadalass said...

ഇവിടെ ചെറിയ ചില ഇലയനക്കങ്ങൾ കേൾക്കുന്നു. ബ്ലോഗ്‌ മീറ്റിനെ കുറിച്ച്‌ ആരെ ഒരാൾ തെറ്റിദ്ധാരണമൂലമൊ മറ്റെന്തെങ്കിലും താല്പ്പര്യം കൊണ്ടൊ എന്നറിയില്ല തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ മീറ്റിന്‌ വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച പ്രവർത്തകരിൽ ഒരു എളിയവൻ എന്ന നിലക്ക്‌ പറയട്ടെ ഇത്‌ വളരെ വേദനാജനകമായ അനുഭവമാണ്‌. ഈ മീറ്റിലേക്ക്‌ എല്ലാ മതങ്ങളിൽ നിന്നും ആളുകളെ വിളിച്ച്‌ ഒരു ‘സർവ്വമത’ സമ്മേളനമാക്കുകയാണോ ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്‌. ഞങ്ങൾ ഇതിലേക്ക്‌ ആളുകളെ വിളിച്ചത്‌ ഒരു മതത്തിന്റേയും പ്രതിനിധികളായിട്ടല്ല. മറിച്ച്‌ മാധ്യമ രംഗത്തും സാമൂഹ്യ സാംസ്കരിക രംഗത്തും പ്രവർത്തിക്കുന്ന വരേയാണ്‌. അതല്ലാതെ ഒരു മുസ്ലിം, ഒരു ഹിന്ദു, മറ്റൊരു കൃസ്ത്യൻ എന്ന റിസർവേഷൻ തന്ത്രമനുസരിച്ചല്ല. ഇതിനെ മാധ്യമത്തിന്റെ, സുന്നികളുടെ , ജമാത്തുകാരുടെ വർഗീയവാദികളുടെ മീറ്റാക്കി വളരെ വില കുറഞ്ഞ രീതിയിൽ പ്രചരണം നടത്തുന്നതിൽ മലയാളിയെന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. ഒരു കാര്യം കൂടി പറയട്ടെ ഇതിൽ പങ്കെടുത്ത പലരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുണ്ടാകം പല മതങ്ങളിൽ വിശ്വസിക്കുന്നവരുണ്ടാകാം, ഈശ്വരനിലും മതത്തിലും വിശ്വസിക്കാത്തവരും ഉണ്ടാകാം. അത്തരം വിശയങ്ങളല്ലല്ലൊ ഞങ്ങൾ ഇവിടെ ചർച്ച ചൈതത്‌. ഇനി ബ്ലോഗു രംഗത്തേക്കു കൂടി തങ്കളെ പൊലുള്ളവർ വർഗ്ഗിയതയും വിഭാഗീയതയും കൊണ്ടുവരാൻ ശ്രമിക്കുകയാണൊ? ഒന്നും മനസ്സിലാവുന്നില്ല. എല്ലാ വിഭാഗീയ ചിന്തകളും മാറ്റിവെച്ച്‌ സമൂഹ നന്മക്കുതകുന്ന വിഷയങ്ങളും മാനവികതയിലൂന്നിയ വിഷയങ്ങളും എഴുതുകയും വായിക്കുകയും സംവദിക്കുകയും ചെയ്യുന്ന ബ്ലോഗ്‌ രംഗത്തേക്ക്‌ വന്ന ഒരുപാട്‌ അക്ഷരപ്രേമികളെ, അനാവശ്യമായ വിവാദങ്ങളുണ്ടാക്കി പുകച്ചു പുറത്തു ചാടിക്കുകയാണൊ തങ്കളുടെ ലക്ഷ്യം? അല്ലെങ്കിൽ തങ്കൾ നെഞ്ചിൽ കൈവെച്ച്‌ ആലോചിക്കുക, ഇങ്ങനെ അനാവശ്യമായ ഒരു കാര്യം പ്രചരിപ്പിക്കേണ്ടിയിരുന്നൊ എന്ന്‌.

ഏതെങ്കിലും നിരീശ്വരവാദി ഏതെങ്കിലും യോഗത്തിൽ പങ്കെടുത്താൽ ആ യോഗം നിരീക്ഷണവാദികളുടേതണെന്നും, മതവിശ്വാസി പങ്കെടുത്താൽ ഏതെങ്കിലും മതക്കാരന്റേതാണെന്നുമുള്ള വാദം എത്രമാത്രം ബാലിശമാണ്‌. കഴിവുള്ളവർ കടന്നുവരട്ടെ സുഹൃത്തെ, ബ്ലോഗെഴുതട്ടെ, അവരവർക്ക്‌ ഇഷ്ടമുള്ള മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സംഘടനയിലും പ്രവർത്തിക്കട്ടെ. പക്ഷെ ഇതുപോലുള്ള മീറ്റുകളിൽ എല്ലാവരേയും ബ്ലോഗർമാരായി കാണുക. അവിടെ ജാതി തിരിച്ച്‌ മതം തിരിച്ച്‌ രാഷ്ട്രീയം തിരിച്ചി കാണുന്നതെന്തിന്‌? ഇനി ബ്ലോഗു രംഗത്ത്‌ ചിദ്രതയുണ്ടാക്കുകയാണ്‌ താങ്കളുടെ ലക്ഷ്യമെങ്കിൽ താങ്കളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യുക. പക്വതയുള്ളവരും പോസറ്റീവായി ചിന്തിക്കുന്നവരുമാണ്‌ ബ്ലോഗ്‌ രംഗത്തുള്ളവർ എന്ന്‌ മറക്കാതിരിക്കുക.
വാൽകുറി
മത രാഷ്ട്രീയ വൈവിധ്യങ്ങൾക്കപ്പുറത്ത്‌ മാനവ സ്നേഹത്തിന്റെ പര്യായമായിരുന്ന നമ്മുടെ നാട്ടിൽ, സുഖ ദു:ഖങ്ങളിൽ പങ്കു ചേർന്നുള്ള ജീവിതത്തിൽ ഹിന്ദുവെന്നൊ മുസ്ലിമെന്നൊ കൃസ്ത്യാനിയെന്നൊ വെത്യാസമില്ലാതെ പരസ്പര സൗഹാർദ്ദത്തോടെയും സഹവർത്തിത്വത്തോടെയും ജീവിച്ചിരുന്നപ്പോൾ മനുഷ്യരായ നമുക്കിടയിൽ ഇതുപോലെ മതികെട്ടുകൾ സ്ഥാപിക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്‌. സാമൂഹ്യ വിരുദ്ധരായ അവരുടെ ലക്ഷ്യം മനുഷ്യരെ തമ്മിലടിപ്പിക്കുകയായിരുന്നു. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ.

ഒരാളാണെങ്കിലും തെറ്റിദ്ധരിചല്ലൊ എന്നതു കൊണ്ടാണ്‌ ഇത്രയും എഴുതിയത്‌. ക്ഷമിക്കുക... തെറ്റിദ്ധരിചവർ കാര്യങ്ങൾ മനസ്സിലാക്കി തിരുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.


എന്റെ പ്രിയപ്പെട്ട ബ്ലോഗർമാരോട്‌:
മലയാള ഭാഷയെ നെഞ്ചിലേറ്റിയ ബ്ലോഗെഴുത്തുകാരെ....
നിങ്ങൾ നിങ്ങളുടെ പ്രയാണം തുടരുക...
നമ്മുടെ നാടിനെ സ്നേഹിക്കുക..
ഭാഷയെ സ്നേഹിക്കുക...
സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹ നന്മക്കുവേണ്ടി എഴുതുക..
ആരോപണങ്ങളെ പൂചെണ്ടുകളായി സ്വീകരിക്കുക......
ഉദ്ദേശ്യ ശുദ്ധിയും ആത്മാർത്ഥതയും നമുക്ക്‌ ഊന്ന്‌ വടിയാകട്ടെ!
മീറ്റുകളും കൂട്ടായ്മകളും ഇനിയും നടക്കട്ടെ!
ഏറണാകുളം, ഖത്തർ, ബഹറൈൻ, ജിദ്ദ.... ഇതെല്ലാം വൻ വിജയമായിരുന്നു..
ഇനി ഭാഷാ പിതാവിന്റെ മണ്ണിൽ നടക്കുന്ന മീറ്റിൽ കഴിയുന്നവരെല്ലാം പങ്കെടുക്കുക......
വൻ വിജയമാക്കുക...
നമുക്ക് ക്ക്‌ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാം
മലയാള ബ്ലോഗ് രംഗം സജീവമാകട്ടെ!


Wednesday, March 2, 2011 at 1:53:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

എന്റെ ഉപ്പ പണ്ടൊരു കഥ പറഞ്ഞു തന്നിരുന്നു,ഉമ്മറപ്പടിയില്‍ തേന്‍ വെച്ച ഇബ് ലീസിന്റെ കഥ. അതു കണ്ടു ഉറുമ്പു വന്നതും പിന്നെ അതിലും വലിയ ജീവികള്‍ വന്നതും അവസാനം ഘോര യുദ്ധം തന്നെയുണ്ടായതും!. അതു പോലെ ജിദ്ദയിലെ ബ്ലോഗ് മീറ്റിലെ ഫോട്ടോ കാണാന്‍ ഇവിടെ വന്നു നോക്കിയപ്പോള്‍..ഛെ,ലജ്ജ തോന്നുന്നു. എന്താണ് നമ്മുടെ ആളുകളൊക്കെ ഇങ്ങനെ?.ഇങ്ങനെയാണങ്കിലും തുഞ്ചന്‍ പറമ്പിലും ഇതു പോലെ വല്ലതും സംഭവിക്കുമോ?.ഞാനൊക്കെ വയസ്സുകാലത്തൊരു നേരമ്പൊക്കിനു വേണ്ടി ബ്ലോഗില്‍ വന്നയാളാണ്. ഇനി അതും വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ?.പേരു പോലും വെളിപ്പെടുത്താന്‍ പറ്റാത്ത ഭീരുക്കളും ഇവിടെ കസര്‍ത്തുന്നുണ്ടല്ലോ!.ഷെയിം!


Wednesday, March 2, 2011 at 4:19:00 AM GMT+3
കൂതറHashimܓ said...

@ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,
താങ്കളുടെ കമന്റില്‍ ഞാന്‍ അഭിമാനിക്കുന്നു, സല്യൂട്ട്


Wednesday, March 2, 2011 at 5:48:00 PM GMT+3
Basheer Vallikkunnu said...

ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. പെട്ടെന്ന് നാട്ടിലേക്ക് വരേണ്ടി വന്നതിനാല്‍ മറ്റു തിരക്കുകളില്‍ ആയിരുന്നു. ജിദ്ദ ബ്ലോഗ്‌ മീറ്റ് താങ്കളുടെ പോസ്റ്റിലൂടെയും ചിത്രങ്ങളിലൂടെയും ജീവിക്കുന്നു. എന്നെ ഇന്ദ്രസിനെപ്പോലെയാക്കി ചിത്രം വരച്ച താങ്കള്‍ തന്നെ മുടിഞ്ഞ ഗ്ലാമറുള്ള എന്റെ ഫോട്ടോകള്‍ ഇവിടെ ഇട്ട് പ്രായശ്ചിത്തം ചെയ്തതില്‍ സന്തോഷമുണ്ട്.

ചില വിവാദങ്ങള്‍ ഉള്ളതായി കമന്റുകള്‍ ചിലത് വായിച്ചപ്പോള്‍ മനസ്സിലായി. ശ്രദ്ധ കിട്ടാന്‍ ഓരോരോ അഭ്യാസങ്ങള്‍ എന്ന് കരുതിയാല്‍ മതി. പോസ്റ്റുകള്‍ക്ക് വായനക്കാരെ കിട്ടാതെ വരുമ്പോള്‍ ഇങ്ങനെ ചില അഭ്യാസങ്ങള്‍ നടത്തി ആരെങ്കിലും ജീവിച്ചു പോകുന്നെങ്കില്‍ പോയ്ക്കൊട്ടെന്നെ.. ഓഫ്‌ ടോപിക്ക് ആയി ഒരു നാട്ടു ചൊല്ല് പറയാം. "നല്ല നിലാവുള്ള രാത്രിയിലാണ് പട്ടികള്‍ ഉച്ചത്തില്‍ കുരക്കാറുള്ളത്"


Thursday, March 3, 2011 at 9:12:00 AM GMT+3
പഞ്ചാരകുട്ടന്‍ -malarvadiclub said...

വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍


Thursday, March 3, 2011 at 6:59:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു, ആശംസകള്‍.. (ഞാന്‍ തന്നെ ആ ഹതഭാഗ്യന്‍)..:)


Thursday, March 3, 2011 at 10:23:00 PM GMT+3
new said...

ഇതാ നൂറ്റൊന്നാമെത്തെ കമെന്റും ആശംസകളും


Thursday, March 3, 2011 at 10:35:00 PM GMT+3
Sabu Hariharan said...

ഫേസ്‌ ബുക്കിലെ നൗഷാധിന്റെ പോസ്റ്റ്‌ കണ്ട്‌ വീണ്ടും ഒന്നു വന്നു പോയതാണ്‌.

അപ്പോഴതാ ഒരു 'അജ്ഞാത' എഴുതിയതിനെ കുറ്റപ്പെടുത്തി കൊണ്ടു ഒരു മാന്യ വ്യക്തി എഴുതിയിരിക്കുന്നു. ഒരാൾ സത്യം പറഞ്ഞു. അതു ആ മീറ്റ്‌ നടത്തിയ ഒരു ഭാരവാഹിയുടെ തന്നെ കമന്റ്‌ ഉദ്ധരിച്ചു കൊണ്ട്‌. ആ സത്യം അംഗീകരിച്ച്‌, ക്ഷമ പറഞ്ഞ്‌, ഇനി അങ്ങനെ ഒന്നു ഉണ്ടാവില്ല എന്നു പറയുന്നതിനു പകരം, ചോദ്യം ചോദിച്ച ആളെ (അതാരുമായിക്കോട്ടെ) കുറ്റപ്പെട്ടുത്ത മട്ടിൽ എഴുതിയത്‌ ശയിയല്ലെന്നണ്‌ എന്റെ അഭിപ്രായം.

മറ്റൊന്ന് - വള്ളീക്കുന്നിന്റെ പ്രതികരണം - അതു തീരെ തരം താണു പോയതു കൊണ്ട്‌ എന്തെഴുതണം എന്നറിയില്ല! പുള്ളി ആരുടെയെക്ക ബ്ലോഗ്‌ വായിക്കറുണ്ടെന്നും, അരുടേയോക്കെ ബ്ലോഗിൽ അഭിപ്രായം എഴുതാറുണ്ടെന്നും ഞാൻ അന്വേക്ഷിക്കുന്നില്ല.

ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു.
ഇത്രയും സംസാരം ഇവിടെ ഉണ്ടായെങ്കിലും, ഇരിങ്ങാട്ടിരി (പുള്ളി ഒരു അധ്യാപകൻ എന്നാണ്‌ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്‌. ഒരു അധ്യാപകന്റെ ഇങ്ങനെയാണോ ചിന്തിക്കുകയും, പറയുകയും ചെയ്യുന്നതു? ഇങ്ങനെയുള്ള ഒരാളാണോ ഭാവി തലമുറയേ വാർത്തെടുക്കുന്നത്‌?.. ഈ വക ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നില്ല) പറഞ്ഞ മൂന്നു പേരുടെ അഭിപ്രായം എവിടെയും കണ്ടില്ല!

ആ മൂന്നു പേരും (ഗോപി നാഥ് നെടുങ്ങാടി, ജിദ്ദ കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, അജിത്ത് (നിര്‍ വിളാകന്‍)) ഒന്നു അഭിപ്രായം എഴുതിയാൽ നന്നായിരിക്കും. അവർക്ക്‌ മേൽപ്പറഞ്ഞ അധ്യാപകന്റെ അഭിപ്രായം നാണക്കേട്‌ ഉണ്ടാക്കിയെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.


Thursday, March 3, 2011 at 11:36:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നിലാവ് കേട്ടിട്ടും നേരം വെളുത്തിട്ടും പിന്നെയും ചിലര്‍ ഓരിയിടുക തന്നെയാണ്. ഇവരുടെ ചൊറിച്ചില്‍ മാറിയിട്ടില്ല . ഇത് സാബൂന്‍ കൊണ്ടും സോപ്പ് കൊണ്ടും ഡെറ്റോള്‍ കൊണ്ടും കഴുകിയാലോന്നും മാറുന്ന ലക്ഷണം കാണുന്നില്ല. അത് കൊണ്ട് സാബുമാര്‍ ചൊറിയട്ടെ..
ജിദ്ദയില്‍ നടന്ന ഒരു പരിപാടിയില്‍ അതില്‍ പങ്കെടുത്തവര്‍ക്കോ പ്രസംഗിച്ചവര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നാത്ത ഒരു പ്രത്യേക തരം ചൊറിച്ചില്‍ ചിലര്‍ക്ക് ഉണ്ടായിരിക്കുന്നു. ജിദ്ദയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും ശ്രദ്ദേയമായ പരിപാടിയെന്ന് പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു പരിപാടിയെ കുറിച്ച് പങ്കെടുത്ത നിങ്ങളവിടെ നില്‍ക്ക് കേട്ടറിഞ്ഞ ഞാന്‍ പറയട്ടെ എന്ന രീതിയിലാണ്‌ ചിലരിവിടെ കിടന്ന് തുള്ളുന്നത്. ഇന്നലെ കൂടി ഗോപിഎട്ടന്‍ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ സന്തോഷവും നന്ദിയും അറിയിച്ചതാണ്. ഞാന്‍ കട്ടായമായി പറയുന്നു: ഇവിടെ പറയപ്പെടുന്നതരത്തില്‍ ഒരു നീരസം അവര്‍ക്കാര്‍ക്കെങ്കിലും ഉണ്ടായെന്നു തെളിയിക്കാന്‍ ഒരു തലതൊട്ടപ്പനും സാധിക്കില്ല. അത്കൊണ്ട് തന്നെ ഇവന്മാരോടോന്നും മാപ്പ് ചോദിക്കേണ്ട കാര്യം ഞങ്ങള്‍ക്കോട്ടു വന്നിട്ടുമില്ല. അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്കുക..
പിന്നെ എന്റെ സ്കൂളിലെ ഹെഡ്മാഷ് ആവാന്‍ സാബു മെനക്കടണ്ട. സ്വന്തം സ്കൂളില്‍ മതി അത്തരം അഭ്യാസങ്ങളൊക്കെ.
ചിലര്‍ അങ്ങനെയാണ് പുറത്ത്‌ 'നീഹാര ബിന്ദുക്കള്‍' എന്ന് എഴുതി ഒട്ടിച്ചു വെക്കും അകത്തു 'സംഹാര ജന്തുക്കളുടെ' സ്വഭാവം കാണിക്കും..
അത് കൊണ്ട് സാബു മാര്‍ക്ക് ഇനിയും ചൊറിയാം... സാബു വിന്റെ അസുഖം എന്താണെന്നു ഞങ്ങള്‍ക്കറിയാം. മനസ്സിനകത്തെ വരട്ടു ചൊറിക്ക് പുറമേ മരുന്ന് പുരട്ടിയിട്ട്‌ വലിയ കാര്യമൊന്നും ഇല്ല..


Saturday, March 5, 2011 at 1:23:00 AM GMT+3
Sabu Hariharan said...

ഇതേ മറുപടി ഉസ്മാൻ എനിക്ക്‌ ഈമേയിൽ ആയി അയച്ചതു കൊണ്ടാണ്‌ ഇവിടെ വന്നു വീണ്ടും എഴുതുന്നത്‌.

ഇതേക്കുറിച്ച്‌ ഞാനെന്തു പറയാൻ?
ഈ മാതിരി ഭാഷ ഉപയോഗിക്കുവാൻ അറിയാത്തത്‌ കൊണ്ട്‌ എനിക്കൊന്നും പറയാനില്ല.
സംസ്കാരം ഭാഷയിലൂടെ പുറത്ത്‌ വരും..

താങ്കൾക്ക്‌ താങ്കളുടെ ഭാഷ. എനിക്ക്‌ എന്റേതും. നടക്കട്ടെ!


Saturday, March 5, 2011 at 1:52:00 AM GMT+3
Sabu Hariharan said...

"ഇവിടെ പറയപ്പെടുന്നതരത്തില്‍ ഒരു നീരസം അവര്‍ക്കാര്‍ക്കെങ്കിലും ഉണ്ടായെന്നു തെളിയിക്കാന്‍ ഒരു തലതൊട്ടപ്പനും സാധിക്കില്ല. അത്കൊണ്ട് തന്നെ ഇവന്മാരോടോന്നും മാപ്പ് ചോദിക്കേണ്ട കാര്യം ഞങ്ങള്‍ക്കോട്ടു വന്നിട്ടുമില്ല."

ഇവിടെ 'ഇവന്മാരെന്നും', 'ഞങ്ങളെന്നും' പറയുന്നത്‌ ആരേയാണ്‌ സഹോദരാ ?!

എനിക്കിപ്പോഴും ഈ അഭിപ്രായം മാത്രം.
ആ മൂന്നു പേരും (ഗോപി നാഥ് നെടുങ്ങാടി, ജിദ്ദ കൂട്ടം പ്രതിനിധി രാധാകൃഷ്ണ പിള്ള, അജിത്ത് (നിര്‍ വിളാകന്‍)) ഒന്നു അഭിപ്രായം എഴുതിയാൽ നന്നായിരിക്കും.


Saturday, March 5, 2011 at 1:55:00 AM GMT+3
Akbar said...

ഫേസ് ബുക്ക് ഗ്രൂപ്പിലൂടെ തട്ടിക്കൂട്ടിയ ഒരു ബ്ലോഗ്‌ മീറ്റ് എന്നത് കൊണ്ട് പലരും അറിയാതെ പോയിട്ടുണ്ടാവാം. എന്നാലും ഇതിനു ചിത്രകാരന്‍ ഉദ്ദേശിച്ച ഒരു നിറം ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ദയവായി അങ്ങിനെ കാണരുത്. ജാതി മത ചിന്തകള്‍ക്ക് അതീതമായി "മനുഷ്യര്‍" എന്ന മാനദണ്ഡത്തിലൂന്നിയ ചിന്തകളാണ് നാം ബ്ലോഗുകളിലൂടെ പങ്കുവെക്കുന്നതും വെക്കേണ്ടതും. ആ അര്‍ത്ഥത്തില്‍ ബ്ലോഗ്‌ മീറ്റുകള്‍ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രിസ്ത്യാനികളുടെയും അല്ല, പകരം കേവലം ബ്ലോഗ്‌ എഴുത്തുകാരായ മനുഷ്യരുടെതായി മാത്രമേ കണ്ടിട്ടുള്ളൂ. അങ്ങിനെയേ കാണാവൂ. ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവരുടെ മതങ്ങളും വിശ്വാസങ്ങളും തരംതിരിക്കാന്‍ പോയാല്‍ അവിടെ ഇത്ര ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ജൂത, ജൈന, ബുദ്ധ, ഫാര്‍സി, നമ്പൂരി, നായര്‍, ഈഴവ, ജമാഅത്ത്, സുന്നി, മുജാഹിദ്, ഷിയാ, കത്തോലിക്ക, സുറിയാനി, ഓര്‍ത്തഡോക്‍സ്‌, ബ്ലോഗര്‍മാര്‍ പങ്കെടുത്തു എന്നൊക്കെ നമുക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. അതു വേണോ സുഹൃത്തുക്കളെ. കേവലം മനുഷ്യര്‍ എന്ന നിലയില്‍ ഇത്തരം പൊതു കൂട്ടായ്മകളെ കണ്ടു കൂടെ. തെറ്റിദ്ധരിപ്പിക്കുന്നവരുടെ വലയില്‍ കുടുങ്ങാതെ വിശാലമായി ചിന്തിക്കണം എന്നു മാത്രം പറയുന്നു.


Saturday, March 5, 2011 at 11:26:00 AM GMT+3
നരിക്കുന്നൻ said...

പരസ്പരം കാണാതെ അക്ഷരങ്ങളേയും നല്ല സൗഹൃദങ്ങളേയും സ്നേഹിക്കുന്നവനാണ്‌ മലയാളം ബ്ലോഗെഴുത്തുകാർ എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ തന്നെ ഇത്തരം വിവാദങ്ങളിൽ അഭിപ്രായം പറയാൻ ഞാനില്ല.
ജിദ്ദ ബ്ലോഗ്‌ മീറ്റ്‌ വലിയൊരു വിജയമായിരുന്നു എന്നു എനിക്കഭിപ്രായമില്ല. അതിന്‌ എനിക്ക്‌ എന്റേതായ കാരണം ഉണ്ട്‌ കെട്ടോ.. അതിവിടെ വായിക്കാം

ഈ പബ്ലിസിറ്റി മീറ്റുന്നതിന്‌ മുൻപുണ്ടായിരുന്നെങ്കിൽ അതൊരു ചരിത്രമായേനേ..


Saturday, March 5, 2011 at 9:53:00 PM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

വന്നു, കണ്ടു, അന്തരീക്ഷം പന്തിയല്ലാത്തതിനാൽ മിണ്ടാതെ പോകുന്നു...!!


Sunday, March 6, 2011 at 2:28:00 PM GMT+3
കൂതറHashimܓ said...

ഇരിങ്ങാട്ടിരി മാഷേ ഒന്ന് പറഞോട്ടേ..., (എനിക്ക് മനസ്സിലായത്)

തീര്‍ച്ചയായും ചിത്രകരന്റെ അരോപണം വളരെ മോശപെട്ടത് തന്നെ
അതുകൊണ്ട് തന്നെ ആ രീതിയിലുള്ള പരിഗണന മാത്രം അതിന് നല്‍കിയാല്‍ മതിയായിരുന്നു.
താങ്കളുടെ വരികള്‍ നോക്കുക
>> ജിദ്ദ ചാപ്റ്ററിന്റെ ഒരു ഔദ്യോഗിക പ്രതിനിധി എന്ന നിലക്ക് << എന്ന് പറഞ്ഞ് ഔദ്യോദിക രീതിയില്‍ താങ്കള്‍ പറഞ്ഞ് വന്ന വാക്കുകള് ഒന്നു കൂടി വിലയിരുത്തുക.
>> സഹോദര സമുദായ അംഗങ്ങളായി മൂന്ന് പേരെ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. <<
മാഷേ, ഒരു നിലക്കും ചിന്തിക്കാതെ നല്ല ഒരു കൂട്ടായ്മ ആണെന്ന് എല്ലവര്‍ക്കും അറിയാം, എന്നാല്‍ ഇനി നിങ്ങള്‍ ഇങ്ങനെ ചിന്തിക്കണമെന്ന് പറഞ്ഞ് കൊണ്ടുള്ള ചിത്രകരന്‍ന്റെ ട്രാപ്പില്‍ താങ്കളെങ്കിലും പെട്ടിരിക്കുന്നു. അതു കൊണ്ട് മാത്രമല്ലേ താങ്കളില്‍നിന്ന് അത്തരത്തില്‍ ഒരു വാക്ക് വന്നത്.

താങ്കളുടെ വിശദീകരണ കമന്റിനെ ഒന്നു കൂടി വിലയിരുത്തുക. എന്നിട്ടാവാം മറ്റുള്ളവരുടെ നെഞ്ചത്ത് കയറ്റം.
താന്‍ പറഞ്ഞത് തെറ്റായെന്ന് തോന്നിയാല്‍ അതിനെ തിരുത്താന്‍ ശ്രമിക്കാതെ വായീല്‍ തോനുന്നത് വിളിച്ച് പറയുന്നതില്‍ ഇരിങ്ങാട്ടിരി മാഷേ താങ്കള്‍ക്ക് നാണിക്കാം, ഷെയിം ഷെയിം
താങ്കളുടെ മറുപടി കമന്റുകള്‍ വായിക്കെണ്ടി വന്നതില്‍ ഞാനിതാ ലജ്ജിക്കുന്നു.


Sunday, March 6, 2011 at 9:16:00 PM GMT+3
OAB/ഒഎബി said...

എന്നെ ഇവിടെ (അന്ന് ഫേസ്ബുക്കിലില്ലാഞ്ഞിട്ടും) കാണിച്ചതില്‍ നന്ദിയേറെ...


Monday, March 28, 2011 at 3:31:00 PM GMT+3
മിര്‍ഷാദ് said...

ഒരു UAE കാരന്റെ ആശംസകള്‍


Tuesday, March 29, 2011 at 2:44:00 PM GMT+3
K@nn(())raan*خلي ولي said...

@@
ഇന്നാണ് ഈ പോസ്റ്റ്‌ കാണുന്നത്. ബ്ലോഗില്‍ എനിക്ക് കിട്ടിയ അനേകം സ്നേഹിതരില്‍ ഒരാളാണ് അകമ്പാടം തിരുവെടികള്‍. അദ്ധേഹത്തിന്റെ പ്രോല്സാഹനങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നിന്നിട്ടുണ്ട് പലപ്പോഴും കണ്ണൂരാന്‍. ഇതിലെ ചിത്രങ്ങളും അതിലേറെ അടിക്കുറിപ്പും ശെരിക്കും സൂപ്പര്‍.

ഒന്നിലേറെ കമന്റുകള്‍ ഈ പോസ്റ്റിനെ നശിപ്പിച്ചു എന്ന് പറയാതെ വയ്യ. ചിലരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയില്‍ ചിലര്‍ കാണിച്ചിരിക്കുന്നത് സ്വന്തം സംസ്കാര ശൂന്യതയാണ്.

ഇരിങ്ങാട്ടിരി ഭായീ, മറുപടിയില്‍ അല്പം culture ആകാമായിരുന്നു. ഇത്രേം പ്രായവും മൂപ്പും ആയില്ലേ. ഇതാണോ ഭായീടെ ശീലവും സ്വഭാവവും! അയ്യേ.., അയ്യയ്യേ...!

@ കൂതറ: ഇരിക്കട്ടെ നിനക്കിട്ട് ഒരു സല്യൂട്ട്!

***


Thursday, April 21, 2011 at 11:14:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors