RSS

Followers

"മദീനയിലെ മലയാളീ സ്പര്‍ശമുള്ള ചരിത്രക്കാഴ്ചകള്‍ !"


ലോക മുസ്ലിം ജനതയുടെ നായകന്‍ മുഹമ്മദ് മുസ്തഫാ () അന്തിയുറങ്ങുന്ന സൗദിഅറേബ്യയിലെ മദീന മുനവ്വറയില്‍ പ്രവാചക സന്ദര്‍ശനാര്‍ത്ഥം എത്തിച്ചേരുന്നആയിരക്കണക്കിനു വിശ്വാസികള്‍ക്ക് വിജ്ഞാനത്തിന്റെ പുതിയ സാധ്യതകള്‍ തുറന്ന്കൊണ്ട് "തൈബ സിവിലൈസേഷന്‍ ഗാല്ലറി" പ്രവര്‍ത്തനമാരം‌ഭിച്ചിരിക്കുന്നു. ------
------ ഹിജ്‌റ വര്‍ഷാരം‌ഭത്തില്‍ പ്രവാചകന്റെ തന്നെ നേതൃത്വത്തില്‍ പണിത മസ്ജിദ്നബവിയുടെ ആദ്യരൂപത്തിന്റെ മാതൃക,ഹിജ്റ ഏഴാം വര്‍ഷം പുതുക്കി പണിതരൂപം,ഖലീഫാ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ വികസിപ്പിച്ച പള്ളിയുടെ മാതൃക തുടങ്ങിഉമവീ,മംലൂക്കീ,ഉസ്മാനീ കാലഘട്ടങ്ങളില്‍ വിവിധ ഭരണാധികാരികളുടെ നേതൃത്വത്തില്‍പരിശുദ്ധ പ്രവാചക മസ്ജിദിന്റെ രൂപഭാവങ്ങളിലും വികസനത്തിലും വന്ന് മാറ്റങ്ങള്‍ ചരിത്രപണ്ഡിതരുടെ സഹായത്തോടെ രൂപകല്പന ചെയ്തെടുത്തത് ലളിതവും ആകര്‍ഷകവുമായരീതിയില്‍ വിന്ന്യസിപ്പിച്ചിരിക്കുന്നതാണ് ഗാല്ലെറിയുടെ മുഖ്യ ആകര്‍ഷണം.
------------
യസ്രിബ് : മദീനയുടെ പഴയമുഖം ------
യസ്‌രിബിലേക്കുള്ള കുടിയേറ്റം..വിവിധ കാലഘട്ടങ്ങലിലൂടെ...
------
പള്ളിയുടെ മോഡലും വിശദാംശങ്ങളും
------
പ്രവാചകന്റെ ഭവനത്തിന്റെ മാതൃക
------
പള്ളിയുടെ മോഡലും വിശദാംശങ്ങളും ------
മസ്ജിദ് നബവി-വിവിധ കാലഘ്ട്ടങ്ങളില്‍ ------
മദീനയുടെ പഴയ രൂപത്തിന്റെ ആര്‍ക്കിടെച്ചുറല്‍ മോഡല്‍
------
പ്രവാചക ഖബറിടത്തിന്റെ വിശദാംശങ്ങള്‍ ------
മദീനാ- ഉമയ്യാദ് ഭരണ കാലഘട്ടത്തില്‍
------
മദീനാ- ഒട്ടോമന്‍ (തുര്‍ക്കികളുടെ) ഭരണ കാലഘട്ടത്തില്‍ ഒരു ആകാശക്കാഴ്ച
------
മദീനാ- ഒട്ടോമന്‍ (തുര്‍ക്കികളുടെ) ഭരണ കാലഘട്ടത്തില്‍ ------
മദീനാ - വികസനം വരും വര്‍ഷങ്ങളില്‍
------
------
അറേബ്യയിലെ യസ്രിബ് (പിന്നീട് മദീന എന്ന് പുനര്‍നാമകരണം ചെയ്തു) എന്നറിയപ്പെട്ടിരുന്ന ഭൂഭാഗത്തിന്റെ വിശദവും ആകര്‍ഷകവുമായ ചിത്രീകരണം നടത്തിയ വലിയ ചിത്രങ്ങള്‍ , ഒപ്പം"സീറ അന്നബവിയ്യ" (പ്രവാചകന്റെ ജീവചരിത്രം) എന്ന വിഭാഗത്തില്‍ മക്കയില്‍ നിന്നും ഹിജ്റ വന്ന വഴി,പ്രവാചകന്‍ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ , വിവിധകാലഘട്ടങ്ങളിലെ സാമൂഹ്യ സാംസ്കാരിക പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള സചിത്ര വിവരണങ്ങള്‍ , 8x6 മീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെടുത്തിയ മദീനയുടെ പഴ കാല ഭൂപ്രദേശത്തിന്റെ മിനിയേച്ചര്‍ , ഉഹദ്,ബദര്‍ യുദ്ധങ്ങള്‍ വിഷയമാക്കിക്കൊണ്ടുള്ള മിനിയേച്ചറുകള്‍ തുടങ്ങിയവയും ഗാല്ലെറിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുകത്തോടൊപ്പം അറിവും സമ്മാനിക്കുന്നു. -----
------- അടുത്ത വര്‍ഷാരം‌ഭത്തോടെ വിജ്ഞാനത്തിന്റെ പുതിയ സന്ദേശവുമായ് ഇനിയും പലകാഴ്ചകളും സന്ദര്‍ശകര്‍ക്കായ് ഇവിടെ ഒരുക്കുന്നുണ്ട് എന്ന് ഗാല്ലറി ഡയറക്ടര്‍.ഡോ.അബ്ദുല്‍ ബാസിത് ബദര്‍ അറിയിച്ചു. ------
------
റമദാന്‍,ഹജ്ജ് സീസണില്‍ വന്‍തിരക്ക് അനുഭവപ്പെടുന്ന ഗാല്ലറിയില്‍ സന്ദര്‍ശക സൗകര്യാര്‍ത്ഥം ചെറിയ വീഡിയോ പ്രദര്‍ശന ഹാളും ഒപ്പം ചരിത്ര സംബന്ധിയായ പുസ്തകങ്ങള്‍ ,സീഡി-ഡീവിഡികള്‍ , ഇസ്ലാമിക് ഗിഫ്റ്റുകള്‍ ,വര്‍ണ്ണചിത്രങ്ങള്‍ തുടങ്ങിയവയുടെ ഒരു വില്പനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ------
------ പ്രവാചക മസ്ജിദില്‍ നിന്നും തെക്കുഭാഗത്തായ് ഏതാനും വാര അകലെയുള്ള അല്‍ജസീറ ബില്‍ഡിംഗിലാണു (അല്‍-ബൈക്ക് ബ്രോസ്റ്റ് പ്രവര്‍ത്തിക്കുന്ന) ഗാല്ലറി പ്രവര്‍ത്തിക്കുന്നത്. ------
------
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം പ്രവേശനം സൗജന്യമായ ഗാല്ലറിയുടെ സാധാരണ പ്രവര്‍ത്തന സമയം രാവിലെ തൊട്ട് രാത്രി പത്തുമണി വരേയാണ് . ------
------ പഴയ കാല മദീന, മസ്ജിദ് നബവിയുടെ ഭാവനാചിത്രം തുടങ്ങി ഗാല്ലറിയിലെ ചിത്രങ്ങള്‍ ലേഖകന്റെ ഗ്രാഫിക്സ് വര്‍ക്കുകളാണ്. അതേക്കുറിച്ചുള്ള പത്രവാര്‍ത്ത ഇവിടെയുണ്ട്.


29 Responses to ""മദീനയിലെ മലയാളീ സ്പര്‍ശമുള്ള ചരിത്രക്കാഴ്ചകള്‍ !""
വെള്ളിക്കെട്ടന്‍ / vellikkettan said...

Very Informative, Thanks.


Tuesday, June 14, 2011 at 9:04:00 AM GMT+3
Naushu said...

പുതിയ വിവരങ്ങള്‍ അറിയിച്ചതിനു നന്ദി....
മദീനയില്‍ വരുമ്പോള്‍ കാണാം ....


Tuesday, June 14, 2011 at 9:28:00 AM GMT+3
kazhchakkaran said...

നൗഷാദിക്കയുടെ കലാഭിരുചികൾ ഇനിയും വളരെട്ടെ... അനുഗൃഹീത കലാകാരനാണ് നിങ്ങൾ..


Tuesday, June 14, 2011 at 10:11:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.. ഈ മികച്ച പരിശ്രമത്തിന് അഭിനന്ദനങ്ങള്‍..


Tuesday, June 14, 2011 at 10:17:00 AM GMT+3
Jefu Jailaf said...

മാശാ അല്ലാഹ്. വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി..


Tuesday, June 14, 2011 at 10:23:00 AM GMT+3
ശ്രീക്കുട്ടന്‍ said...

ചിത്രങ്ങളിലെല്ലാം സ്വര്‍ണ്ണ നിറം നിറഞ്ഞുനില്‍ക്കുന്നതുപോലെ...അഭിനന്ദനങ്ങള്‍..


Tuesday, June 14, 2011 at 10:36:00 AM GMT+3
ചെകുത്താന്‍ said...

nice pics :)


Tuesday, June 14, 2011 at 11:05:00 AM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

നാടിനേയും, മദീനയേയും പിരിയുംബോഴാണ് കണ്ണ് നിറഞ്ഞിട്ടുള്ളത്. താങ്കളുടെ പോസ്റ്റുകളിലൂടെയും ചിത്രങ്ങളിലൂടെയും മദീന വീണ്ടും മനസ്സില്‍ നിറയുന്നു, മാടി വിളിക്കുന്നു, വരണം ഇനിയും (ഇ.അ). ഒരുപാട് നന്ദി...


Tuesday, June 14, 2011 at 11:15:00 AM GMT+3
കൊമ്പന്‍ said...

ഹബീബി ന്റെ ദേശത്തെ പങ്കു വെച്ച സഹോദരാ ശുക്രന്‍


Tuesday, June 14, 2011 at 1:30:00 PM GMT+3
sm sadique said...

അല്ലാഹു അനുഗ്രഹിക്കട്ടെ............


Tuesday, June 14, 2011 at 6:07:00 PM GMT+3
Ismail Chemmad said...

മഷ അല്ലഹ് ..
അഭിനന്ദനങ്ങള്‍ ... ഒരിക്കല്‍ നാന്‍ വരും ഇതെല്ലാം നേരിട്ട് കാണാന്‍ ഇന്ഷ അല്ലഹ്


Tuesday, June 14, 2011 at 7:58:00 PM GMT+3
നാമൂസ് said...

ആയിരം ശബ്ദങ്ങളിലെ
അനിര്‍ണ്ണിതമായ അനുഭവങ്ങള്‍
ഒരു പുരുഷായുസ്സിന്‍റെ ആദ്യാന്ത്യം
കാലാതിവര്‍ത്തിയായ അനുഭവങ്ങളുടെ ആവിഷ്കാരം
പ്രവാചകന്‍, പ്രബോധകന്‍, സ്ത്രീ വിമോചകന്‍.
ഇവിടെ നമുക്ക് 'ദര്‍പ്പണ'മാവാം
അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!


സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അല്യ്ഹി വസല്ലം.


Tuesday, June 14, 2011 at 8:20:00 PM GMT+3
അലി said...

ماشاء الله
വരും തലമുറകൾക്കായി കാഴ്ചകൾ ഒരുക്കിവെയ്ക്കുന്നതിലൂടെ താങ്കളും ചരിത്രത്തിന്റെ ഒരു കണ്ണിയാവുകയാണ്. ആശംസകൾ!


Tuesday, June 14, 2011 at 10:01:00 PM GMT+3
MOIDEEN ANGADIMUGAR said...

ചിത്രം ഏറെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ


Tuesday, June 14, 2011 at 10:33:00 PM GMT+3
mayflowers said...

Informative.


Wednesday, June 15, 2011 at 7:01:00 AM GMT+3
Maya V said...

നല്ല വിവരണം. ചിത്രങ്ങളും.


Wednesday, June 15, 2011 at 8:05:00 AM GMT+3
SHANAVAS said...

കണ്ണും മനവും ഒരുപോലെ നിറച്ച ചിത്രങ്ങള്‍. വിവരണവും ഹൃദയസ്പര്‍ശിയായി. ഈ അനുഭവം പങ്കുവെച്ചതിന് എല്ലാ ആശംസകളും നേരുന്നു.


Wednesday, June 15, 2011 at 9:05:00 AM GMT+3
Unknown said...

മദീനയുടെ ചിത്രങ്ങള്‍ പങ്കു വെച്ചതിനു നന്ദി. നാഥന്‍ അരഹമായ പ്രതിഫലം നല്‍കട്ടെ...
പുണ്യ പ്രവാചകന്റെ പാദ സ്പര്‍ശനമേററ ആ മദീനയിലൊരു തവണയെങ്കിലും വരാന്‍ നാഥന്‍ തൌഫീഖ്‌ നല്‍കട്ടെ ... ആമീന്‍


Wednesday, June 15, 2011 at 10:38:00 AM GMT+3
കുന്നെക്കാടന്‍ said...

മദീനയെ കുറിച്ച് എപ്പോ കേട്ടാലും ഒരു മധുരം ഉണ്ട്, അടുത്ത മാസം ഇന്‍ശാ അല്ലഹ് ഇതൊന്നു കാണാന്‍ വരണം എന്നുണ്ട് ,


Wednesday, June 15, 2011 at 4:50:00 PM GMT+3
വാല്യക്കാരന്‍.. said...

ചിത്രം പോല്‍ മനോഹരം പഠനവും..


Wednesday, June 15, 2011 at 4:53:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

പല പുതിയകാര്യങ്ങളും പങ്കുവെച്ചറിവുപകർന്നിരിക്കുന്നു....


Thursday, June 16, 2011 at 5:41:00 PM GMT+3
majeed alloor said...

മദീനയെകുറിച്ച് എത്ര കേട്ടാലും മതി വരില്ല..! ഇനിയും അങ്ങോട്ട് പറന്നെത്താന്‍ മനസ്സിലെ കിളി കൊതിക്കുന്നു


Saturday, June 18, 2011 at 8:42:00 AM GMT+3
ജാബിര്‍ മലബാരി said...

മാഷാ അല്ലാഹ്.. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ........ ഈ ലോകത്ത് ചെയ്യാവുന്നതിൽ ഏറ്റവും നല്ല കാര്യങ്ങളിലൊന്ന്


Saturday, June 18, 2011 at 11:40:00 AM GMT+3
ജയരാജ്‌മുരുക്കുംപുഴ said...

valare nannayi........ aashamsakal..............


Sunday, June 19, 2011 at 2:13:00 PM GMT+3
Vp Ahmed said...

വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്‌. പലതും മനസ്സിലാക്കി. നന്ദി ഈ സദുദ്യമത്തിന്.


Monday, June 20, 2011 at 12:25:00 PM GMT+3
ishaqh ഇസ്‌ഹാക് said...

شكرا... الله يعطيك العافية... موضوعك رائع


Monday, June 20, 2011 at 4:42:00 PM GMT+3
Umesh Pilicode said...

nammalee poly technic il padichathu kondu ishaqh nte comment manassilaayilla !!


ആശംസകൾ...........


Wednesday, June 22, 2011 at 11:24:00 AM GMT+3
Sameer Thikkodi said...

നേരിൽ കാണാനും കണ്ടാലും മതിവരാത്തതുമായവ ...

അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)


Sunday, June 10, 2012 at 10:04:00 AM GMT+3
mansoor said...

മാഷാ അല്ലാഹ്.. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന്‍ വായിക്കുമെല്ലോ
http://punnyarasool.blogspot.com/


Tuesday, October 9, 2012 at 11:18:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors