
((ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായും വ്യക്തമായും കാണാം))
--------
(ലേഖകന്‍ ഈ ഗ്രൂപ്പിന്റെ അഡ്മിനിസ്റ്റ്രേറ്റര്‍മാരില്‍ ഒരാളാണു.
പക്ഷേ എന്തു ചെയ്യാം..ആളൊരു കാര്‍ട്ടൂണിസ്റ്റുകൂടി ആയിപ്പോയ്! )
--------
മലയാള ബൂലോകം അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കാലഘട്ടത്തിലൂടെയാണിന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നകാര്യത്തില്‍ ബൂലോക നിരീക്ഷകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യതയില്ല. ബ്ലോഗ്ഗിലൂടെ മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ബ്ലോഗ്ഗുകള്‍ക്ക് ഒരു ഉചിതമായ മാധ്യമമാക്കിയും സമകാലിക സംഭവങ്ങളോട് നിരന്തരം പ്രതികരിക്കുന്ന ബ്ലോഗ്ഗര്‍ക്ക് തന്റെ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്താനും അത് മറ്റുളളവരിലേക്കെത്തിക്കാനുമൊക്കെയുള്ള സാധ്യതകള്‍ ഇന്ന് വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് . കേവലം തന്റെ ബ്ലോഗ്ഗിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ സ്വന്തമായ ഒരു ആസ്ഥാനമുള്ള അനേകരുമായി സംവദിക്കാനിടമുള്ള, ശക്തമായ ഒരു പിന്തുണയുള്ള ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായ് ഇന്ന് ബ്ലോഗ്ഗര്‍ മാറിയിരിക്കുന്നു.
--------
രാഷ്ട്രീയ, അധികാര വര്‍ഗ്ഗ അഴിമതിക്കെതിരെ, മതപൗരോഹിത്യം നടത്തുന്ന പൊള്ളയായ വിശ്വാസകച്ചവടത്തിനെതിരെ, സാംസ്കാരിക ജീര്‍ണ്ണതെക്കെതിരെ ബൂലോകം ഇത്രയും ശക്തമായി പ്രതികരിച്ച ഘട്ടം മുന്‍പ് ഉണ്ടായിട്ടില്ല.ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ വര്‍ദ്ധന,ബ്ലോഗ്ഗര്‍ ഫോറങ്ങളുടെ ആവിര്‍ഭാവം,പുസ്തക സോവനീര്‍ സംരംഭങ്ങളുടെ പ്രതീക്ഷാ നിര്‍ഭരമായ തുടക്കം,കേരളത്തിലും പുറത്തും ഗള്‍ഫ് നാടുകളിലും വര്‍ധിച്ചു വരുന്ന ബ്ലോഗ്ഗേഴ്സ് മീറ്റ് കൂട്ടായ്മകള്‍, അതിനു തോളോട് തോള്‍ ചേരുന്ന വലിപ്പചെറുപ്പമില്ലാത്ത ബ്ലോഗ്ഗേഴ്സ് ഐക്യം.. തുടങ്ങി തിരുവനന്തപുരത്ത് ബ്ലോഗ്ഗേഴ്സിനായി ഒരു സ്ഥിരം ആസ്ഥാനം തുടങ്ങുന്നതിലേക്ക് വരെ എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളം ബ്ലോഗ്ഗേഴ്സിന്റെ ഈ നവോദ്ധാനം അതിന്റെ ശുഭകരമായ ഭാവിയെത്തന്നെയാണു നമുക്ക് മുന്നില്‍ പ്രത്യാശയോടെ അനാവരണം ചെയ്യുന്നത്.
--------
ഈ അവസരത്തിലാണു ശ്രീ.ഇംതിയാസ് ആചാര്യന്‍ തുടക്കമിടുകയും ബൂലോകത്തെ സഹൃദയര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത "മലയാളം ബ്ലോഗ്ഗേഴ്സ്' ഗ്രൂപ്പിന്റെ പ്രസക്തിയെക്കുറിച്ചും അത് നിര്‍വ്വഹിച്ച ചരിത്രപരമായ ദൗത്യത്തെക്കുറിച്ചും നാം അറിയേണ്ടത്.
കേവലം ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് എന്ന പരിമിതിയില്‍ നിന്നും ആശാവഹമായ പല ചുവട് വെപ്പുകളും നടത്തിക്കൊണ്ടിരിക്കുന്ന ഈ ഗ്രൂപ്പ് കാണിച്ച മാതൃകാപരമായ കാഴച്ചപ്പാടുകളെക്കുറിച്ച് നാം വിചിന്തനം നടത്തേണ്ടതുണ്ട്.
--------
കേവല ഗ്രൂപ്പെന്ന വേലിക്കെട്ടിനപ്പുറത്ത് ശക്ത്മായ സാന്നിദ്ധ്യമാകാന്‍ ഈ ഗ്രൂപ്പിനു കഴിഞ്ഞു എന്ന് മാത്രമല്ല ജാതി-മത-രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കാതെ- അതിനുള്ള ഇടമല്ലിത് എന്ന ശക്തമായ നിലപാടോടെ- മുന്നോട്ട് നീങ്ങാന്‍ ഈ ഗ്രൂപ്പിനായെങ്കില്‍ അതീ ഗ്രൂപ്പിലെ ഭൂരിപക്ഷം സജീവരായ മെമ്പര്‍മാരുടെ തികഞ്ഞ സംയമനത്തോടെയുള്ള,ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം കൊണ്ട് മാത്രമാണൂ എന്ന് എടുത്ത്പറയാതിരിക്കാനാവില്ല.
--------
നിര്‍ണ്ണായകമായ പല വഴിത്തിരിവുകളിലും ഈ ഗ്രൂപ്പിനൊപ്പം നിന്ന് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാന്‍ സന്മനസ്സ് കാണിച്ച ഓരോ അംഗങ്ങള്‍ക്കും ഇതില്‍ അഭിമാനിക്കാന്‍ അവകാശമുണ്ട്.
ഇപ്പോള്‍ ഈ ഗ്രൂപ്പ് അതിന്റെ വരും വര്‍ഷത്തെ ഏറ്റവും വലിയ ഒരു സംരംഭത്തിനായ്
സജീവമായ ചര്‍ച്ചകളാരംഭിച്ചിരിക്കുന്നു.
--------
പ്രഗല്‍ഭരായ എഡിറ്റോറിയല്‍ പാനലിന്റെ സഹകരണത്തോടെ കണ്‍ടെത്തുന്ന ഏറ്റവും മികച്ച ബ്ലോഗ്ഗ്,ഗ്രൂപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മെമ്പര്‍ക്കുള്ള അംഗീകാരം തുടങ്ങി
ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത രചനകള്‍ പുസ്തക രൂപത്തിലാക്കുക എന്നത് വരേയുള്ള വിവിധയിനം പദ്ധതികള്‍ക്കാണു ഗ്രൂപ്പ് മുന്നിട്ടിറങ്ങുന്നത്.
--------
അതിനു മുന്നോടിയായ് ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തന കാലഘട്ടങ്ങളില്‍ പലപ്പോഴായ് അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കിയ പല അംഗങ്ങളേയും ഗ്രൂപ്പ് മെമ്പര്‍മാരുടെ ആവശ്യപ്രകാരവും ഈ ഗ്രൂപ്പ് അതിലെ മെമ്പര്‍മാരുടെ നന്മക്കായ് നിലനില്‍ക്കുന്ന ഒന്ന് തന്നെയാണു എന്ന ശക്തമായ പ്രഖ്യാപിച്ച് കൊണ്ടും ചില തീരുമാനങ്ങള്‍ കൈകൊണ്ടിട്ടുണ്ട്.
--------
ഈ ഗ്രൂപ്പിനെ ഇത്രയും ശക്തമായ ഒരു നിയമാവലിക്കകത്ത് ഐക്യത്തോടെ മുന്നോട്ട് നയിക്കുമ്പോള്‍ ഈ ഗ്രൂപ്പിന്റെ അഡ്മിമാരില്‍ ഒരാളും ചില സാങ്കേതിക കാരണങ്ങളാല്‍ ഗ്രൂപ്പില്‍ നിന്നും തല്‍കാലം വിട്ട് നില്‍ക്കുന്ന ശ്രീ.നൗഷാദ് വടക്കേലിന്റെ സേവനം ഒരിക്കലും വിസ്മരിച്ച് കൂടാ. വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നടപടികള്‍ പലപ്പോഴും വിവാദങ്ങള്‍ക്കിടം കൊടുത്തെങ്കിലും ആ നിലപാടുകള്‍ ഈ ഗ്രൂപ്പിനെ ശക്ത്മാക്കാന്‍ വലിയൊരളവ് സഹായിച്ചു എന്നതും എടുത്ത് പറയേണ്ടതു തന്നെ.
--------
അതോടൊപ്പം ഈ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ സജീവമായിരുന്ന റെജി.പി. വര്‍ഗീസ് തുടങ്ങി അന്‍-വര്‍,ബീമാപള്ളി, ഫൈസല്‍ കുണ്ടോട്ടി വരെ ഇരുപതോളം മെമ്പേഴ്സിനെ കൂടി ഗ്രൂപ്പിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ട് ഈ ഗ്രൂപ്പ് ഒരിക്കല്‍ കൂടി മാതൃക കാണിക്കുകയാണു.
ഗ്രൂപ്പിന്റെ പുതിയ കാല്‍വെപ്പില്‍ ഇവരിലോരുത്തരും ഗ്രൂപ്പിനൊപ്പമുണ്ടാവണം എന്ന ദൃഢനിശ്ചയം കൂടിയുണ്ട് എന്നതു തന്നെ പ്രധാനകാരണം.
--------
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും ഈ ഗ്രൂപ്പിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവരും ഈ അവസരം ഉപയോഗിക്കണമെന്ന് വിനീതമായ് അഭ്യര്‍ത്ഥിക്കുന്നു.
--------
<<< ഗ്രൂപ്പിലേക്ക് ഇവിടെ ക്ലിക്കിയാല്‍ എത്താം.>>>
അകംപാടംജീ, വളരെ നല്ല തീരുമാനം... കാരണങ്ങള്‍ എന്തുമാകട്ടെ... സൗഹൃദത്തിനു വേണ്ടി നാം തലകുനിക്കുമ്പോള്‍, നമ്മുടെ ശിരസ്സ് നാലാള്‍ക്കു മുമ്പില്‍ എത്ര ഉയരുന്നുവെന്നോ...? താങ്കളുടെയും ഈ ഗ്രൂപ്പിന്റെയും ഹൃദയ വിശാലത ഞങ്ങള്‍ക്കെല്ലാം പാഠമാകട്ടെ...
Tuesday, May 31, 2011 at 4:15:00 PM GMT+3
നിയമങ്ങള്‍ എല്ലാം നല്ലതിനാണ്. തൂക്കി കൊല്ലാന്‍ വിധിക്കപെട്ടവന് പോലും അപ്പീലിന് അവസരം ഉണ്ട്. അതുപോലും തരാതെ കേവലം ഒരു ലിങ്ക് ഇട്ടു എന്ന് പറഞ്ഞു പുറത്താക്കിയ രീതിയോടാണ് അന്ന് ഞാന്‍ പ്രതികരിച്ചത്.സൌഹൃദങ്ങള്‍ക്ക് വിലമതിക്കുന്ന ആര്‍ക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കിയ നൌഷാദിനോട് (വടക്കേല്‍) എനിക്ക് യാതൊരു പരിഭവവും ഇല്ല.സഹതാപം മാത്രം.ഗ്രൂപ്പിലെ മറ്റു അട്മിന്മാരായ ഇംതിയാസ് ആചാര്യന്‍, നൗഷാദ് അകമ്പാടം എന്നിവര്‍ എന്നോട് വളരെ മാന്യമായാണ് അന്ന് ഇടപെട്ടത്. എന്തായാലും എന്നെ ഗ്രൂപ്പില്‍ തിരിച്ചെടുത്തതിനു നന്ദി.
Tuesday, May 31, 2011 at 4:24:00 PM GMT+3
നല്ല തീരുമാനങ്ങള്‍
Tuesday, May 31, 2011 at 4:55:00 PM GMT+3
അത് നന്നായി>>>>>>>>>
Tuesday, May 31, 2011 at 5:06:00 PM GMT+3
നല്ല തീരുമാനം. ഈ തീരുമാനം ഗ്രൂപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
Tuesday, May 31, 2011 at 5:18:00 PM GMT+3
അകംപാടം ജീ,,,
ഉചിതമായ സമയത്തെടുത്ത മികച്ച തീരുമാനം. എല്ലാ പിന്തുണയും ആശംസകളും.
സൌഹൃദം കൂടുതല്‍ പുഞ്ചിരിയോടെ വിരിയട്ടെ.......
Tuesday, May 31, 2011 at 5:24:00 PM GMT+3
ഞാന്‍ ഈ ഗ്രൂപ്പിലെ ഓരോ മെമ്പര്‍കും വലിയ വില കല്പ്പിക്കുന്നു , കാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരിലും ഓരോ കഴിവുകള്‍ ഉള്ളവരാണ്...................
ഇതില്‍ പല ആളുകളില്‍ നിന്നും എനിക്ക് കിട്ടിയ ഉഭകാരങ്ങള്‍ വിലമതികാനാവഇല്ല....
റെജി പി വര്‍ഗ്ഗീസ് ചേട്ടനെ ഒഴിവാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്തതും അതുകൊണ്ടാണ്........
കൊമ്പന്‍ ഭായി നാമൂസ് ഭായി,അകമ്പാടം ,ഇരിങ്ങാട്ടിരി ,സര്‍ദാര്‍ഭായി ഇങ്ങനെ എല്ലാവരും വളരെ ഉഭാകരങ്ങള്‍ ചെയ്യുന്നവരാണ് ഇവരെയൊക്കെ ഒരു രാവുലെ പുറത്തേകിടുക്ക എന്നത് ആര്‍കും പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴില്ല..........
എന്തായാലും ഇ പുതിയ തീരുമാനം സ്വാഗതാര്‍ഹമായി എല്ലാവരും സ്വീകരിക്കുന്നു എന്നതാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നമുക്ക് ഗ്രൂപ്പില്‍ നിന്നും കിട്ടുന്നത്
ഇനിയും ഒരുപാട് നേടാന്‍ ഉണ്ട്, നേടിയത് മിച്ചം വെറും തുച്ചം
Tuesday, May 31, 2011 at 6:05:00 PM GMT+3
ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്..........
Tuesday, May 31, 2011 at 6:55:00 PM GMT+3
വളരെ നല്ല തീരുമാനല്ലെ ഇതു.. അല്ലെങ്കിൽ തന്നെ ഈ പുറത്തു പോക്കും പുറത്താക്കലും ഒരു തരം രാഷ്ട്രീയക്കളി അല്ലെ. നമുക്കൊന്നിച്ചിരുന്നു പരപരം എന്തെങ്കിലും മിണ്ടിപ്പറഞ്ഞിരിക്കാൻ ഇത്ര വലിയ നൂലാമാലാകളുടെ ആവശ്യമില്ലല്ലൊ.. എന്തായാലും മുന്നൊട്ട് തന്നെ. ലക്ഷം ലക്ഷം പിന്നാലെ..
Tuesday, May 31, 2011 at 7:10:00 PM GMT+3
മിസ്റ്റര്‍ നൌഷാദ് , താങ്കള്‍ എന്ത് അധികാരത്തില്‍ ആണ് എന്‍റെ ഫോട്ടോസ് താങ്കളുടെ ഇഷ്ട്ടത്തിനു വെട്ടിമാറ്റി അനാവശ്യ കോലങ്ങള്‍ സൃഷ്ട്ടിച്ചു താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്....ആരാണ് താങ്കള്‍ക്കു അതിനുള്ള അധികാരം തന്നത് ..???.എന്‍റെ പേരും ഫോട്ടോയും എത്രയും പെട്ടെന്ന് താങ്കളുടെ ബ്ലോഗില്‍ നിന്ന് ഒഴിവാക്കണം .......താങ്ക്സ് ....!
Tuesday, May 31, 2011 at 7:30:00 PM GMT+3
ennaalum ente ponnoo...enne ingane aakkiyallo....kananda
Tuesday, May 31, 2011 at 7:42:00 PM GMT+3
ഇമ്തി നാട്ടില്‍ പോയിട്ട് ഈ കോലത്തില്‍ ആയിപ്പോയോല്ലോ
Tuesday, May 31, 2011 at 8:45:00 PM GMT+3
രസകരമായ ചിത്രം; നല്ല തീരുമാനം..
ഭാവുകങ്ങൾ....
Tuesday, May 31, 2011 at 9:21:00 PM GMT+3
കാര്‍ട്ടൂണ്‍ നന്നായിട്ടുണ്ട്. ബ്ലോഗേര്‍സ് ഗ്രൂപ്പിന് എല്ലാ പിന്തുണയും അറിയിക്കുന്നു..:)
Tuesday, May 31, 2011 at 9:37:00 PM GMT+3
@@
നൌശുഭായ് പട്ടേല്‍ ,
നിങ്ങളൊക്കെ കൂടി ഗ്രൂപ്പ് ഉശാറാക്ക്. കണ്ണൂരാന്‍ പതുക്കെ എത്തിക്കോളാം.
(ഇനി പറ. ഞമ്മള് ഇരുന്നു പാത്തണോ അതോ നിന്ന് പാത്തിയാ മതിയോ. ..?)
***
Tuesday, May 31, 2011 at 10:18:00 PM GMT+3
എല്ലാവരും തിരിച്ചെത്തുന്നതില്‍ സന്തോഷം. നൌഷാദ് വടക്കേലിനെയും നമുക്ക് തിരിച്ചു കൊണ്ട് വരണം. കാര്‍ട്ടൂണ്‍ കലക്കീട്ടാ..
Tuesday, May 31, 2011 at 10:23:00 PM GMT+3
ഇംതി ആകെ ശോഷിച്ചു പോയല്ലോ... കാര്‍ട്ടൂണ്‍ വിലസിട്ടോ...
ഗ്രൂപ്പിന്റെ പ്രവൃത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നു.
ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് അടിച്ച ആള്‍ക്കുള്ള അവാര്‍ഡുണ്ടെങ്കില്‍ അത് 'ഇസ്മായീല്‍ ചെമ്മാടിന്' തന്നെ കൊടുക്കണം.
Wednesday, June 1, 2011 at 8:41:00 AM GMT+3
എന്നീട്ട്??
Wednesday, June 1, 2011 at 9:50:00 AM GMT+3
ഒന്നും പറയുന്നില്ല. മിണ്ടിയാൽ വിവാദമാകും. പോസ്റ്റ് കൊള്ളാം:)
Wednesday, June 1, 2011 at 9:54:00 AM GMT+3
നല്ല തീരുമാനം !!
Wednesday, June 1, 2011 at 9:54:00 AM GMT+3
എന്നെ ഒന്നു പുറത്താക്കൂ....
എന്നിട്ടുവേണം ഗംഭീരമായി തിരിച്ചു വരാൻ..
കി കി കി!
Wednesday, June 1, 2011 at 10:49:00 AM GMT+3
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം..! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ..!!!
Wednesday, June 1, 2011 at 10:55:00 AM GMT+3
കാർട്ടൂൺ അടിപൊളി...:-)
Wednesday, June 1, 2011 at 11:43:00 AM GMT+3
ആ കഴുകനെയാണ് എനിക്ക് ഇഷ്ടപ്പെട്ടത്........
Wednesday, June 1, 2011 at 12:12:00 PM GMT+3
ഞാൻ ഈയടുത്ത് ഗ്രുപ്പിൽ ജോയിൻ ചെയ്ത ആളാണ്... മറ്റേത് അഗ്രഗേറ്ററിനെക്കാളും എന്റ് ബ്ലോഗിൽ വായനക്കാർ എത്തിയത് ഈ ഗ്രുപ്പ് വഴിയാണെന്ന് നന്ദിയോടെ സ്മരിക്കുന്നു....
ആശംസകൾ
Wednesday, June 1, 2011 at 1:17:00 PM GMT+3
വര നന്നായി..എഴുത്തും..
Wednesday, June 1, 2011 at 1:17:00 PM GMT+3
കാര്‍ട്ടൂണ്‍ ഉഗ്രന്‍. പറഞ്ഞ കാര്യങ്ങളും അംഗീകരിക്കുന്നു. ഇനി ഞാന്‍ നില്‍ക്കണോ ...അതോ ...പോണോ....
Wednesday, June 1, 2011 at 2:52:00 PM GMT+3
കാർട്ടൂൺ ഉഗ്രൻ. താങ്കളുടെ എഴുത്തും നല്ലതു തന്നെ. (പിന്നെ ഈ സംഭവമൊന്നും ഞാനറിയുകയില്ലല്ലോ, പുതിയ ആളല്ലേ. പക്ഷെ റെജിച്ചേട്ടനെ എനിക്കറിയാം. പുള്ളി ആള് പ്രശ്നക്കാരനൊന്നുമല്ലല്ലോ).
Thursday, June 2, 2011 at 2:41:00 AM GMT+3
malayalam taippan prayaasam
njaan manassilaakkiya ma groopp.. adhava njaan kanTa olippeeru groopine pati enikkariyaavunnava njan kettavayumaayi payye varaam
Wednesday, June 8, 2011 at 2:22:00 PM GMT+3
ഓഹ് ... അന്ന് വന്ന ശേഷം ഇന്നാണ് ശ്രദ്ദിച്ചത്.
ഇവിടെ ആദ്യ കമന്റിയ ശേഷം ഞാന്‍ പറഞ്ഞ ആരോപണം വള്ളിക്കുന്നിന്റെ പോസ്റ്റില്‍ (http://www.vallikkunnu.com/2011/06/female.html?showComment=1307878018445#c6364323396510187166)പരാമര്‍ഷിച്ചിരുന്നു.
അതിനവിടെ മറുപടി പറയാതെ ‘മാഗ്രൂപ്പില്‍‘ ചര്‍ച്ച ചെയ്തതായി പലരും പറഞ്ഞറിഞ്ഞു.
ഗ്രൂപ്പില്‍ ഞാനില്ലാത്തതിനാല്‍ മറു വാക്കുകളൊട്ടും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താനാവും ഗ്രൂപ്പില്‍ ആ ചര്‍ചയെ ഒതുക്കിയത്... :)
ഗ്രൂപ്പ് അഡ്മിനുകള്‍ ഇഷ്ട്ടപ്പെടുന്ന പോലെ ഏകപക്ഷീയ വിലയിരുത്തലുകള്‍ക്ക് നല്ലത് മറുപക്ഷത്തിനു പറയാന്‍ കഴിയാത്ത ഇടത്ത് ചര്‍ച്ചുന്നത് തന്നെ ആണെന്ന് വിശ്വസിക്കുനന്നു.
സോ... വണ്‍വേ ഗോളുകള്‍ ഗ്രൂപ്പില്‍ തുടരുക, ആവോളം തന്നെ.
ആശംസകള്‍...!
Monday, June 13, 2011 at 10:30:00 AM GMT+3
നല്ല കാർട്ടൂണായിട്ടുണ്ട്...
ഇന്നാണ് വായിക്കാനും പറ്റിയത് കേട്ടോ ഭായ്
Thursday, June 16, 2011 at 5:42:00 PM GMT+3
കാര്‍ട്ടൂണ്‍ നല്ല അടിപൊളി. ഇത് മാത്രമല്ല എല്ലാ പടവും സൂപ്പര്‍. അത്രയേ എനിക്ക് പറയാനുള്ളൂ
Friday, June 24, 2011 at 7:53:00 AM GMT+3
ഞമ്മളു നിക്കണോ പോണോ.....? കലക്കി
Thursday, December 8, 2011 at 7:20:00 AM GMT+3
നിങ്ങളാണു കാർട്ടൂണിസ്റ്റ്
Thursday, July 12, 2012 at 5:28:00 PM GMT+3
Post a Comment