RSS

Followers

ഹൊ! എന്നെ സമ്മതിക്കണം!


മലയാളം ന്യൂസില്‍ 29-1-2009 നു സണ്‍‌ഡേ പ്ലസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനം.
റമദാനില്‍ മദീന സന്ദര്‍ശിക്കുവാന്‍ വരുന്ന മലയാളീ സഹോദരങ്ങള്‍ക്ക് എക്സിബിഷന്‍ ഹാള്‍ സന്ദര്‍ശനം
ഒരുപകാരമാവട്ടേ എന്നു കരുതി ഇത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.
ചരിത്രത്തിലേക്ക്‌ തുറന്നുവെച്ച ജാലകം
പി.ടി. മൂസക്കോയ
മരത്തടികൊണ്ടും കല്ലുകൊണ്ടും രൂപപ്പെടുത്തിയ വസ്‌തുക്കളില്‍നിന്നും നിങ്ങളുടെ ഹൃദയത്തെ വിശുദ്ധ പര്‍വതത്തിലേക്ക്‌ നയിക്കുന്ന സൗന്ദര്യം നിങ്ങള്‍ക്കുണ്ടോ എന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിച്ചിട്ടുണ്ട്‌. അതിന്‌ ഉത്തരം നല്‍കുന്ന ഒരാള്‍ ഇതാ ഇവിടെ, പ്രവാചക നഗരിയില്‍ കുന്നും മലകളും മരുഭൂമിയും താണ്ടി ഇസ്‌ലാമിക ചരിത്ര സാക്ഷ്യങ്ങള്‍ തേടിപ്പിടിച്ച്‌ അതിന്റെ തനതായ സൗന്ദര്യം അനാവരണം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഹൃദയത്തിനുടമ.
പ്രവാചകന്‍ (സ) ഹിജ്‌റ ആരംഭിച്ചത്‌ മുതലുള്ള കാലഘട്ടത്തിലെ പ്രധാന സംഭവങ്ങള്‍, ഹിജ്‌റ വന്ന വഴി, യുദ്ധങ്ങള്‍, മസ്‌ജിദുന്നബവിയുടെ ആദ്യകാല ദൃശ്യങ്ങള്‍, വിവിധ ഘട്ടങ്ങളിലായുള്ള വിപുലീകരണം, പഴയകാല വീടുകള്‍, കോട്ടകള്‍ എന്നിവ ചരിത്ര പണ്ഡിതന്മാരുടെ വിവരണ സഹായത്തോടെ രൂപകല്‍പന ചെയ്‌ത്‌ ഗ്രാഫിക്കും മള്‍ട്ടി മീഡിയ പ്രോഗ്രാമും ഉപയോഗിച്ച്‌ ലോകജനതയെ കാണിക്കുകയെന്നത്‌ ഒരു ദൗത്യമായി ഏറ്റെടുത്തുകൊണ്ട്‌ പലരേയും വിസ്‌മയിപ്പിക്കുകയാണ്‌, നൗഷാദ്‌ അകമ്പാടം എന്ന പ്രതിഭാശാലി.
മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ അകമ്പാടത്ത്‌ ഒരു കലാകുടുംബത്തിലാണ്‌ ജനനം. ഉമ്മയും മൂന്ന്‌ ജ്യേഷ്‌ഠ സഹോദരന്മാരും ചിത്രകലയില്‍ പ്രാവീണ്യമുള്ളവര്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ചിത്രരചനയിലും കഥ, കവിതാ രചനയിലും സമ്മാനങ്ങള്‍ നേടി. പതിനെട്ടാം വയസ്സില്‍ ബാലകൗതുകം മാസികയില്‍ ആര്‍ട്ട്‌ എഡിറ്ററായി. പിന്നീട്‌ സിനിമാ ടുഡേ, മനോലോകം, ശരീരശാസ്‌ത്രം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്‌തു. ചന്ദ്രിക ആഴ്‌ചപ്പതിപ്പിലും തുടര്‍ന്ന്‌ പുടവ, പൂങ്കാവനം, താലോലം, ഫിലിം നൈറ്റ്‌ എന്നീ പ്രസിദ്ധീകരണങ്ങളിലും വരകള്‍ തുടര്‍ന്നു.
ടി.പി. നന്ദകുമാറിന്റെ നിര്‍ബന്ധം കാരണം എഡിറ്ററും ചിത്രകാരനുമായിക്കൊണ്ട്‌ കൈരളി സ്റ്റോറീസ്‌ എന്ന പേരില്‍ മുഴുനീള ചിത്രകഥകളുണ്ടാക്കി. പിന്നീടാണ്‌ മദീനയിലെത്തുന്നത്‌.
ഇസ്‌ലാമിക ചരിത്ര സാക്ഷ്യങ്ങളുടെ അവശിഷ്‌ടങ്ങള്‍ തേടി നാഴികകളോളം കുന്നും മലയും കയറിയിറങ്ങി, നൗഷാദ്‌. മദീന റിസര്‍ച്ച്‌ ആന്റ്‌ സ്റ്റഡീസ്‌ സെന്ററില്‍ എത്തിയതോടെ നൗഷാദിന്റെ സര്‍ഗപ്രതിഭ തിരിച്ചറിയപ്പെട്ടു.
മദീനയില്‍ ഗവര്‍ണറായിരുന്ന അബ്‌ദുല്‍ മജീദ്‌ രാജകുമാരന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി ഗവര്‍ണര്‍, മേയര്‍ തുടങ്ങിയവരുള്‍പ്പെട്ട പ്രശസ്‌തരും മതപണ്ഡിതരും മറ്റുമടങ്ങുന്ന വഖഫ്‌ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്‌ മദീന റിസര്‍ച്ച്‌ ആന്റ്‌ സ്റ്റഡീസ്‌ സെന്റര്‍.
വിശാലമായ ലൈബ്രറി, ഇരുനൂറിലധികം ചരിത്രസംബന്ധിയായ മാനുസ്‌ക്രിപ്‌റ്റുകളുടെ മൈക്രോ ഫിലിം ശേഖരം തുടങ്ങിയവ ഈ സ്ഥാപനത്തിലുണ്ട്‌. ഇവരുടെ വെബ്‌സൈറ്റ്‌ ലക്ഷക്കണക്കിനാളുകളാണ്‌ സന്ദര്‍ശിക്കുന്നത്‌. ദാവൂദിയ ബില്‍ഡിംഗിന്റെ ഏഴാം നിലയിലാണ്‌ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌.
അല്‍ഇര്‍ഷാദ്‌ എന്ന പേരില്‍ മദീനയുടെ ചരിത്രം ചുരുള്‍ നിവര്‍ത്തുന്ന പ്രദര്‍ശനത്തിലും നൗഷാദ്‌ അകമ്പാടത്തിന്റെ സംഭാവനകള്‍ നിരവധി പേരെ ആകര്‍ഷിച്ചു. മദീനയുടെ മഹത്തായ സൗന്ദര്യമാണ്‌ നൗഷാദ്‌ ക്യാമറയില്‍ ഒപ്പിയെടുത്തത്‌.
എ പനോരമിക്‌ ഗ്ലാന്‍സ്‌ ഓഫ്‌ അല്‍മദീന എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു പുസ്‌തകവും നൗഷാദിന്റെ പേരിലിറങ്ങി. ഈ പുസ്‌തകം അഞ്ചു ഭാഷകളിലായി ഉടനെയിറങ്ങും. ജിദ്ദയിലെ സൂഖുല്‍ നജ്ജാറില്‍ മദീന റിസര്‍ച്ച്‌ സെന്ററിന്റെ പ്രദര്‍ശന ഹാള്‍ ആരംഭിച്ചിട്ടുണ്ട്‌. അവിടേയും നൗഷാദിന്റെ സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.
നൗഷാദിന്റെ ഫോട്ടോകളുടെ വെബ്‌സൈറ്റ്‌:
WWW.FLICKR.COM/PHOTOS/NOUSHADALI


12 Responses to "ഹൊ! എന്നെ സമ്മതിക്കണം!"
Mohamed Salahudheen said...

Thanks


Saturday, August 14, 2010 at 7:36:00 PM GMT+3
ശ്രീനാഥന്‍ said...

നൌഷാദ്, വളരെ സന്തോഷം തോന്നുന്നു, കലാപ്രവർത്തനങ്ങൾ തുടരുക, ആ ഗവേഷണസ്ഥാപനത്തിലിരുന്ന് താങ്കൾക്ക് വിജ്ഞാനത്തിന്റെ അതിരുകൾ വിപുലമാക്കാനും അത് മനുഷ്യോപകാരപ്രദമാക്കാനും കഴിയട്ടേ! ആശംസകൾ!


Sunday, August 15, 2010 at 3:36:00 AM GMT+3
പട്ടേപ്പാടം റാംജി said...

എല്ലാവിധ ആശംസകളും നേരുന്നു.


Sunday, August 15, 2010 at 1:54:00 PM GMT+3
Anonymous said...

പി.ടി മൂസക്കോയയേയും സമ്മതിക്കണം. മനോഹരമായിത്തന്നെ അദ്ദേഹം നൌഷാദ അകമ്പാടത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.


Sunday, August 15, 2010 at 2:41:00 PM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

സന്തോഷകരങ്ങളായ വിവരങ്ങൾ.. പ്രതിഭയുടെ പ്രയോചനപ്രദങ്ങളായ വിനിയോഗങ്ങളിൽ താങ്കൾക്ക് സർവ്വ വിജയങ്ങളും നേരുന്നു.


Sunday, August 15, 2010 at 2:44:00 PM GMT+3
CKLatheef said...

താങ്കളെ സമ്മതിച്ചിരിക്കുന്നു.:) ഒരു മലയാളിയെന്ന നിലക്ക് താങ്കളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം തോന്നുന്നു. കൂടുതല്‍ പ്രവര്‍ത്തിക്കാനും ഉയരങ്ങള്‍ താണ്ടാനും താങ്കള്‍ക്ക് ദൈവം തുണയേകട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.


Sunday, August 15, 2010 at 9:18:00 PM GMT+3
Faisal Alimuth said...

അഭിനന്ദനങ്ങള്‍..!
കൂടുതല്‍ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.!!
എല്ലാവിധ ആശംസകളും..!!


Monday, August 16, 2010 at 12:14:00 PM GMT+3
Unknown said...

അഭിനന്ദനങ്ങള്‍ !
നൌഷാദിന്റെ കഴിവില്‍ അഭിമാനം തോന്നുന്നു, ഇനിയും കൂടുതല്‍ സര്‍ഗ്ഗാത്മക പ്രവര്ത്തികളാല്‍ ഉയരത്തിലെത്താന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


Tuesday, August 17, 2010 at 12:39:00 PM GMT+3
mukthaRionism said...

സമ്മതിച്ചിരിക്കണു കോയാ
സമ്മതിച്ചിരിക്കണു.
കെടക്കട്ടെ ന്റെ വക ഒരു
ഹായ് കൂയ് പൂയ്!
ഹല്ല പിന്നെ!
ഹാ....!!!


Wednesday, August 18, 2010 at 2:04:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ്.


Sunday, August 22, 2010 at 9:49:00 PM GMT+3
Unknown said...

ما شــاء الله


Wednesday, June 15, 2011 at 10:41:00 AM GMT+3
niyas said...

ഹോ വല്ലാത്തൊരു പഹയന്‍ തന്നെ. താങ്കളെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ അഭിമാനം തോന്നുന്നു. ഇനിയും താങ്കളുടെ കഴിവുകളിലൂടെ മഹത്തായ അറിവുകള്‍ നമുക്ക്‌ ലഭിക്കുവാന്‍, താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


Wednesday, June 15, 2011 at 11:01:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors