RSS

Followers

പി. ടി. മൂസക്കോയ..കഥ ദേവത നെറുകയില്‍ മുത്തമിട്ടനുഗ്രഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ .. മലയാളം ന്യൂസ് പത്രത്തിന്റെ മദീന റിപ്പോര്‍ട്ടര്‍ ..


ഇതു ഞങ്ങളുടെ പ്രിയപ്പെട്ട മൂസാക്ക ..
അഥവാ പി. ടി. മൂസക്കോയ
ബഷീറിയന്‍ ഭാഷയില്‍ മദീനയുടെ എളിയ ചരിത്രകാരന്‍ ...
----------
നീണ്ട മുപ്പതു വര്‍ഷം യൌവനവും മോഹങ്ങളും
പൊള്ളുന്ന സുര്യന്‍റെ കണ്ണുനീര് പോലെ
പൊടിഞ്ഞു വന്ന വിയര്‍പ്പിനൊപ്പം കൂട്ടി കുഴച്ച്
ഒരായിരം കാരക്കമരങ്ങള്‍ക്ക് ജീവനും പുതുജീവനും നല്‍കി
തന്‍റെ പ്രിയ സഖിയെ പോല്‍ നെഞ്ജോടു ചേര്‍ത്തു വെച്ച ഉദ്യാനപാലകന്‍ ‍....
----------
കൊതിയൂറും മധുരമുള്ള തുടുത്ത കാരക്കപോലെ
നെഞ്ചകം ഒരു കാരക്ക തോട്ടമാക്കി ഈ മണ്ണില്‍ മനമലിഞ്ഞു പോയ ഒരാള്‍ ...
----------
ഇനിയും ഒരിക്കല്‍ കൂടിയില്ലാത്ത
യാത്ര മൊഴിയുമായി നില്‍ക്കുമ്പോള്‍ ..
സുഹ്ര്ത് വലയത്തിന്റെ വിട പറച്ചിലിന്റെ വിറങ്ങലിച്ച
നനവാര്‍ന്ന വാക്കുകലെയല്ല പേടി ...
----------
മറിച്ച്..
ശീതവും അതിശീതവും കടന്നു ഇനിയും വേനല്‍ വരും..
മരുഭൂമിക്കു മേല്‍ സൂര്യ താപത്താല്‍ വായു ദേവത താണ്ഡവ നൃത്ത മാടും ..
----------
ഒടുവില്‍
അത്യുഷ്ണത്തിന്റെ കരുത്താര്‍ന്ന ആലിംഗനതിലമര്‍ന്നു
ഋതുമതിയാകുന്ന ഓരോ കാരക്ക മരവും
നന്ദവനത്തിലെ
തങ്ങളുടെ പ്രിയകാര്‍വര്‍ണനെ തിരയും...
----------
നിറഞ്ഞ മന്ദസ്മിതവുമായി തങ്ങളെ തലോടാനെത്തുന്ന
നന്ദഗോപാലനെവിടെ.. ?
----------
കാര്‍മുടിക്കൂന്തലില്‍ ഉച്ചമയക്കതിനെതുന്ന തങ്ങളുടെ പ്രിയ കാമുകനെവിടെ ..?
ഇതളിട്ടു നില്‍കുന്ന ജിര്‍ ജില് ചെടി പാടത്തും ..
മഞ്ഞ പൊട്ടണിഞ്ഞു നില്ക്കുന്ന നാരക തോട്ടങ്ങള്‍ക്കിടയിലും
അവെരെത്തി നോക്കും...
----------
പിന്നെ
മണ്ണും പാറക്കല്ലുകളും കുഴമഞ്ഞിന്‍ സാഗരം പോലെ കിടക്കുന്ന വേലിക്കപ്പുറത്തെ
വിഹ്വല ഭൂമി നോക്കി അവര്‍ തേങ്ങും.
പുല്ലാങ്കുഴല്‍ ഇവിടെ വെച്ചു
പ്രാണ നാഥാ ..നീയെങ്ങു പോയി..നീയെങ്ങു പോയി..!!!
----------
===========================================================
----------
(നീണ്ട മുപ്പതു വര്‍ഷത്തിനു ശേഷം താന്‍ തന്നെ വളര്‍ത്തി വലുതാക്കിയെടുത്ത കാരക്കതോട്ടതോടും
ഞങ്ങളോടും വിട പറയുന്നു..
ഈ മരുഭൂമി ക്കിപ്പുറമായതിനാല്‍ എഴുതാന്‍ ഒരുപാടു ബാക്കി വെച്ചു
നടന്നകലുന്നു..
നഷ്ടം ഞങ്ങളെക്കാള്‍
മലയാള കഥെ... നിനക്കു തന്നെ..!!)


1 Responses to "പി. ടി. മൂസക്കോയ..കഥ ദേവത നെറുകയില്‍ മുത്തമിട്ടനുഗ്രഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ .. മലയാളം ന്യൂസ് പത്രത്തിന്റെ മദീന റിപ്പോര്‍ട്ടര്‍ .."
faisu madeena said...

pt yude nattile number undo


Thursday, September 9, 2010 at 6:14:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors