RSS

Followers

ബെര്‍ളിയുടെ കാര്‍ട്ടൂണ്‍ വരച്ച നൗഷാദിനു ഇരുട്ടടി !*


((ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം))
--------------------------
--------------------------
ബൂലോകം: മലയാളത്തിലെ പ്രശസ്ത ബ്ളോഗ്ഗര്‍ ശ്രീ.ബെര്‍ളി തോമസിന്റെ "ബെര്‍ളിത്തരങ്ങള്‍ " എന്ന ബ്ളോഗ്ഗില്‍ ആയിരം പോസ്റ്റുകള്‍ തികച്ചതിനെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ ചില സമൂഹ്യ വിരുദ്ധര്‍ കയ്യേറ്റം ചെയ്തു.
--------------------------
വായനക്കാരും ഫോളോവേഴ്സും ഒട്ടുമില്ലാതിരുന്ന"എന്റെ വര" എന്ന ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കാര്‍ട്ടൂണ്‍ "ബെര്‍ളിത്തരങ്ങളില്‍" പുന:പ്രസിദ്ധീകരിക്കുക വഴി ബെര്‍ളിയുടെ വായനക്കാരെല്ലാം കാര്‍ട്ടൂണിസ്റ്റിന്റെ ബ്ലോഗ്ഗിലേക്കൊഴുകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണു ഈ പ്രശ്നത്തിനു കാരണമെന്നു ഈ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു.
--------------------------
ദിനം പ്രതി മൂന്നും നാലും പോസ്റ്റുകളിട്ട് വായനക്കാരുടെ മേല്‍ പോസ്റ്റുമഴ വര്‍ഷിച്ചിരുന്ന ശ്രീ.ബെര്‍ളി തോമസ് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ശേഷം അല്പകാലം നിശബ്ദനായിരുന്നു എന്നുമാത്രമല്ല
പിന്നീട് വല്ലപ്പോഴുമിടുന്ന പുതിയ പോസ്റ്റുകള്‍ക്കൊന്നും പഴയ ഗുമ്മില്ല,എരിവില്ല പുളിയില്ല എന്ന പരാതികളാല്‍ ഈ ബ്ളോഗില്‍ നിന്നും വായനക്കാരുടെ വന്‍ കൊഴിഞ്ഞ് പോക്ക് തന്നെഉണ്ടായിരുന്നുവത്രേ.
--------------------------
ഗള്‍ഫിലും മറ്റുവിദേശ രാജ്യങ്ങളിലും ലക്ഷക്കണക്കിനു ആരാധകരും ഫാന്‍സ് അസോസൊയേഷനുമുള്ള ബെര്‍ളിക്ക് നേരിട്ട ഈ "ബ്ളോഗ്ഗേഴ്സ് ബ്ളോക്കി"നു കാരണം ഈ കാര്‍ട്ടൂണാണെന്ന് ശക്തമായ ആരോപണം പരക്കെയുണ്ട്. ഡ്യൂട്ടിക്കിടയില്‍ ഉറക്കം വരാതിരിക്കാന്‍ തങ്ങള്‍ സ്ഥിരമായി "ബെര്‍ളിത്തരങ്ങള്‍" വായിക്കാറുണ്ടെന്നും ഈ തലതിരിഞ്ഞ കാര്‍ട്ടൂണ്‍ അറം പറ്റിയതു മൂലം ബെര്‍ളി ഇപ്പോള്‍ തുരുതുരാ പുതിയ പൊസ്റ്റുകളിടുന്നില്ലെന്നും ആരാധകലക്ഷങ്ങള്‍ പരാതിപ്പെടുന്നു.
--------------------------
ബെര്‍ളിത്തരങ്ങളിലെ കമന്റ് കോളത്തിലൂടെ നര്‍മ്മ,സ്നേഹ,തെറി സല്ലാപം നടത്തിയിരുന്ന ഒട്ടനവധി വായനക്കാരാണു കടുത്തപ്രതിസന്ധിയിലായിപ്പോയത്.ജോലിസമയത്ത് വെറുതെയിരുന്നു ബോറടിച്ച ഇവരുടെ ഏക വിനോദോപാധിയായിരുന്നുവത്രേ കമന്റ് കോളത്തിലെ ഈ കോലാഹലങ്ങള്‍ .
ഇവരാണോ ഈ ആക്രമത്തിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
--------------------------
ആളനക്കമില്ലാതെ കിടന്ന ഒരു നാലാം കിട ബ്ളോഗില്‍ വന്ന കാര്‍ട്ടൂണ്‍
ബെര്‍ളിത്തരങ്ങളില്‍ പുന: പ്രസിദ്ധീകരിച്ചത് ആണു അബദ്ധമായതെന്നു ശ്രീ. ബെര്‍ളി തോമസ് പ്രതികരിച്ചു.
--------------------------
തന്റെ വായനക്കാര്‍ മൊത്തമിപ്പോള്‍ ഈ കാര്‍ട്ടൂണിസ്റ്റിന്റെ ബ്ലോഗ്ഗിലാണെന്നും ഇപ്പോള്‍ അവന്റെ വായനക്കാരുടെ എണ്ണം കണ്ട് തന്റെ കണ്ണു മിഴിച്ച് പോയെന്നും അവരെല്ലാം ഒരു കാലത്ത് അച്ചായാ എന്നു വിളിച്ച് തനിക്ക് തേങ്ങാപൊട്ടിക്കാന്‍ ഓടി വന്നവരായിരുന്നുവെന്നും ശ്രീ.ബെര്‍ളി ഓര്‍മ്മിച്ചു. ഇനി ആര്‍ക്കുവേണ്ടിയാ ഞാന്‍ പോസ്റ്റുകളിടുന്നുവെന്നും ഇദ്ദേഹം ഗദ്ഗദകണ്ഠനായി പത്രക്കാരോട് പ്രതികരിച്ചു.വിവിധ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന തന്റെ സുന്ദരിമാരായ ആരാധികമാര്‍ എല്ലാം തന്നെ ഇത്രപെട്ടന്നു ഈ കാര്‍ട്ടൂണിസ്റ്റിന്റെ ഫോള്ളോവേഴ്സ് ആയത് എങ്ങനെയെന്നും ഇതിന്റെ പിന്നിലെ കള്ളക്കളികള്‍ സി.ബി.ഐ.അന്വേഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
--------------------------
ബെര്‍ളിയുടെ വായനക്കാരാണു ഈ കൃത്യത്തിനു പിന്നിലെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ തന്നെ
ശ്രീ.ബെര്‍ലി തോമസ് തന്നെ ക്വാട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആണു ഈ നീച കൃത്യം ചെയ്തത് എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
--------------------------
ബെര്‍ളി തോമസിന്റെ പേരുപയോഗിച്ച് തന്റെ ബ്ളോഗ്ഗിലേക്ക് ആളെക്കൂട്ടാനുള്ള രഹസ്യ അജണ്ടയുമായാണു ഇയാള്‍ ഈ കാര്‍ട്ടൂണ്‍ വരച്ചത് എന്ന് ബെര്‍ളി ഫാന്‍സ് അസോസൊയേഷന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഇയാളുടെ ബ്ളോഗ്ഗിലുള്ള വിസിറ്റേര്‍സിന്റെയും ഫോള്ളോവേഴ്സിന്റേയും അല്‍ഭുതകരമായ വര്‍ദ്ധനവ് ഇതിനു തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടി.
--------------------------
എന്തായാലും ഇപ്പോള്‍ പോലീസിന്റെ കനത്ത സുരക്ഷയില്‍ കഴിയുന്ന ഈ കാര്‍ട്ടൂണിസ്റ്റിനെ കാണാന്‍ പത്ര,ടീവീ മാധ്യമങ്ങല്‍ക്കൊന്നും അവസരം ലഭിച്ചില്ലന്നിരിക്കെ
സെക്രട്ടറിയേറ്റിലെ പഴയ ആ ജീവനക്കാരന്‍ വഴി ലഭ്യമായിട്ടുള്ള ഇയാളുടെ പ്രതികരണം ഇങ്ങനെയത്രേ!
--------------------------
"ആരാണു ഈ ബെര്‍ളി?
എന്താണീ ബെര്‍ളിത്തരങ്ങള്‍ ?
നിങ്ങളീ പറയുന്ന മി.ബെര്‍ളി എന്നെപ്പോലെ പ്രശസ്തനാണോ?
ഞാന്‍ വരക്കുന്ന പോലെ കാര്‍ട്ടൂണ്‍ വരക്കുമോ,പടം പിടിക്കുമോ?
സ്വന്തം ബ്ളോഗ്ഗിലല്ലാതെ വേറെ എവിടെയെങ്കിലും അയാളുടെ പേരുണ്ടോ?
അയാളുടെ ബ്ലോഗ്ഗിലല്ലാതെ അയാള്‍
എവിടെയെങ്കിലും പോയി കമന്റാറുണ്ടോ??
ഹ..പറയണം ഹേ!"
--------------------------
ബെര്‍ളിയുടെ കാര്‍ട്ടൂണ്‍ മൂലം പ്രശസ്തനായ ഇയാളിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ(രാജപ്പന്‍ തെങ്ങും മൂട്) അടുത്ത ആളാണെന്നും അറിവായിട്ടുണ്ട്. അതിനിടെ കാര്‍ട്ടൂണിസ്റ്റിന്റെ പുതിയ സൃഷ്ടിയുടെ പെന്‍സില്‍ സ്കെച്ച് എങ്ങനേയോ ചോര്‍ന്നത് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ ഫോര്‍‌വേഡ് മെയിലായി കറങ്ങിനടന്ന് പുതിയ വിവാദത്തിനു തിരി കൊളുത്തിയിട്ടുണ്ട്.
--------------------------
ബൂലോകത്ത് നിന്നും പുറത്താക്കപ്പെട്ട് തെരുവിലൂടെ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞ് തിരിയുന്ന ഒരു കോട്ട് മാത്രമിട്ട ബ്ളോഗ്ഗറാണത്രേ ഇതിലെ കഥാപാത്രം.അശ്ലീലവാക്കുകളില്‍ പി.എച്ച്.ഡി. എടുത്ത ഇയാളെക്കുറിച്ച് എഴുതാന്‍ മാത്രം ഈ ലേഖകന്‍ തരം താഴ്ന്നിട്ടില്ലാത്തതിനാല്‍ വാര്‍ത്ത ഇവിടെ നിറുത്തുന്നു.
--------------------------
എല്ലാവര്‍ക്കും
ഒരു നന്ദി.രണ്ടു നമസ്ക്കാരം!.
--------------------------
--------------------------
*ഇത് പൂര്‍ണമായും ആക്ഷേപഹാസ്യത്തിലധിഷ്ടിതമായ ഭാവനാസൃഷ്ടിയാണ്.


38 Responses to "ബെര്‍ളിയുടെ കാര്‍ട്ടൂണ്‍ വരച്ച നൗഷാദിനു ഇരുട്ടടി !*"
ബഷീർ said...

എന്തെങ്കിലും സംഭവിക്കുന്നത് വരെ ഞാനുമുണ്ടാവും കൂടെ :)


Sunday, October 24, 2010 at 12:59:00 PM GMT+3
Junaiths said...

ഹഹ ഫോളോ ചെയ്തവര്‍ക്ക് തല്ലു കിട്ടുമോ?
അങ്ങനനെങ്കില്‍ ഫോട്ടോ മാറ്റണം അത് കൊണ്ട് ചോദിച്ചതാ..
കലക്കി നൌഷാദിക്കാ...
ഇനി ഇവിടെയും കമന്റ് കോലാഹലം തുടങ്ങുമോ....(ഞാന്‍ സ്കൂട്ടി)


Sunday, October 24, 2010 at 1:10:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്റെ പൊന്നോയ്...എനിക്കു വയ്യ...
ചിരിക്കട്ടെ ഞാന്‍...ഹ ഹഹാ...
എന്തായിരുന്നു...പുകില്‍...
കൊണ്ടോട്ടി മൂസ...മലപ്പുറം കത്തി...
ഇപ്പൊ സമാധാനമായല്ലോ...?
ഞാനീ നാട്ടുകാരനേയല്ല...


Sunday, October 24, 2010 at 2:08:00 PM GMT+3
ഹംസ said...

തെച്ചിക്കോടന്‍റെ പോസ്റ്റില്‍ .. നൌഷാദ് ഇട്ട കമന്‍റാണ് എന്നെ ഇവിടെ എത്തിച്ചത് .. ബ്ലോഗില്‍ വന്നാല്‍ കാണാം തിരക്ക് എന്നു കണ്ടപ്പോള്‍ സത്യത്തില്‍ പേടിച്ചുകൊണ്ടാണ് അവിടന്ന് ഇങ്ങട്ട് ഓടിയത് .. ( ആരെങ്കിലും നൌഷാദിലെ തല്ലികൂട്ടി ആശുപത്രിയിലാക്കിയോ എന്ന സന്തോഷമായിരുന്നു ആ പേടി എന്ന് ആരും അറിയണ്ട ) വന്ന് വായിച്ചപ്പോള്‍ ചിരിച്ചു. ഇനി എന്നാണാവോ ഈ ബെര്‍ളിയെ പോലെ നൌഷാദിന്‍റെ പിറകേയും ബ്ലോഗ്ഗര്‍മാര്‍ കൂടുക എന്ന്.. ഏതായാലും അതിനു കൂടുതല്‍ സമയം ഇല്ല എന്ന് നൌഷാദ് തെളിയിച്ചു കൊണ്ടിരിക്കുന്നു.


അഭിനന്ദനങ്ങള്‍ ആഅശംസകള്‍ :‌0


Sunday, October 24, 2010 at 2:15:00 PM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

ഒരു തീരുമാനമായാല്‍ അറിയിക്കണം നൗഷാദ്.
സൗദി വല്യ രാജ്യമായതുകൊണ്ട് ഒളിക്കാനും സ്ഥലം കാണും.


Sunday, October 24, 2010 at 2:22:00 PM GMT+3
Akbar said...

ഞാന്‍ ഒന്നും പറയുന്നില്ലേ.


Sunday, October 24, 2010 at 2:38:00 PM GMT+3
Jishad Cronic said...

തല്ലു കിട്ടാണേല്‍ കമെന്റ് ഇടുന്നവരുടെ പേരും വിവരവും കൊടുക്കല്ലേ !


Sunday, October 24, 2010 at 2:46:00 PM GMT+3
Unknown said...

ഇതാണല്ലേ സംഗതി?! അവിടെന്നു ഓടിപ്പോന്നപ്പോള്‍ ഊഹിച്ചോ എന്തോ അടി നടക്കുന്നുണ്ടെന്ന്.
എന്തായാലും ഇവിടെ തിരക്ക് കൂടട്ടെ അതിനുള്ള വകുപ്പുണ്ടല്ലോ.


Sunday, October 24, 2010 at 2:51:00 PM GMT+3
CKLatheef said...

:)


Sunday, October 24, 2010 at 3:00:00 PM GMT+3
ശ്രീനാഥന്‍ said...

അയ്യ! നല്ല സൂത്രം, കൊള്ളാട്ടോ!


Sunday, October 24, 2010 at 3:00:00 PM GMT+3
Vayady said...

"ബെര്‍ളിയുടെ വായനക്കാരെല്ലാം കാര്‍ട്ടൂണിസ്റ്റിന്റെ ബ്ലോഗ്ഗിലേക്കൊഴുകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു"

എന്തു നല്ല നടക്കാത്ത സ്വപ്‌നം!! ആളുകളെ പറ്റിച്ച്, ചിരിപ്പിക്കുന്നവര്‍‌ക്ക് വല്ല അവാര്‍‌ഡുണ്ടെങ്കില്‍ നൗഷാദിന്‌ അതു കിട്ടാന്‍ സാധ്യതയുണ്ട്. :)


Sunday, October 24, 2010 at 3:25:00 PM GMT+3
Noushad Koodaranhi said...

ഊം,
അപ്പോള്‍ ഇങ്ങിനെയും കാര്യം നടക്കും.
മാര്‍ക്കറ്റിംഗ് മഹാദേവാ...
ഒന്നിങ്ങോട്ടും നോക്കൂ...
നമ്മുടെ ബ്ലോഗേര്‍സും പുരോഗമിക്കുന്നുണ്ട്....
ഹി ഹി ഹി.....


Sunday, October 24, 2010 at 3:39:00 PM GMT+3
ആചാര്യന്‍ said...

കാര്‍ട്ടൂണ്‍ കൊള്ളാം ....പോസ്റ്റ് അത്ര ചിരിക്കാന്‍ എന്താ എനിക്ക് മനസ്സിലായില്ല കേട്ടാ...


Sunday, October 24, 2010 at 4:42:00 PM GMT+3
TPShukooR said...

കാര്യങ്ങള്‍ പുരോഗമിച്ചു വരുന്നുണ്ട്. നടക്കട്ടെ.


Sunday, October 24, 2010 at 4:51:00 PM GMT+3
Abdul Salim Kochi said...

അടിപൊളി...!!!


Sunday, October 24, 2010 at 5:41:00 PM GMT+3
ഐക്കരപ്പടിയന്‍ said...

ഇനിപ്പോ നൌഷാദിന്റെ ബ്ലോഗില് അടി നടക്കുന്നു എന്ന് പറഞ്ഞു ഒരു പോസ്റ്റിട്ടു ആളെ കൂട്ടിയാലോന്നു ഒരു ഐഡിയ ഉണ്ട്. ആരും കോപി അടിക്കല്ലേ..
ഹാസ്യം നൌഷാദിന് കാര്‍ട്ടൂണ്‍ പോലെ തന്നെ നല്ലോണം വഴങ്ങുന്നുണ്ട്..
ഗൊച്ചു ഗല്ലാ..ആര് പറഞ്ഞു തന്ന ഐഡിയ ആയിരുന്നു ?


Sunday, October 24, 2010 at 5:44:00 PM GMT+3
Sureshkumar Punjhayil said...

Ashamsakal...!!!


Sunday, October 24, 2010 at 6:10:00 PM GMT+3
HAINA said...

അതാണ് കാര്യം..


Sunday, October 24, 2010 at 6:45:00 PM GMT+3
ജീവി കരിവെള്ളൂർ said...

ആഹാ ഇങ്ങനാന്നല്ലിയോ ഇത്രേം ആളുകൂടിയേ ...


Sunday, October 24, 2010 at 7:42:00 PM GMT+3
Sulfikar Manalvayal said...

പറയാനൊന്നുമില്ല. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആദ്യം പ്രത്യക്ഷപെടുന്നത് ഇവിടെ ആയതിനാല്‍ നാം സംതൃപ്തനായിരിക്കുന്നു വല്‍സാ.
ഇനി നിനക്ക് വേണ്ട വരം ചോദിച്ചോളൂ.
ബെര്‍ലിയെക്കാള്‍ വലിയ ബ്ലോഗര്‍ ആവണോ?
ഇതാ നാം അനുഗ്രഹിച്ചിരിക്കുന്നു.
ഇന്ന് മുതല്‍ പതിനാലു ദിവസം ബ്ലോഗു കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച്‌,
പോസ്റ്റു ദേവന്മാര്‍ക്കെല്ലാം "ചുട്ട കോഴി" വഴിപാടു കഴിക്കുക. (വഴിപാടു എന്റെ വിലാസത്തിലേക്ക് പാര്‍സല്‍ ചെയ്‌താല്‍ മതി, നമ്മുടെ ഫ്ലാറ്റില്‍ പാര്‍സല്‍ സ്വീകരിക്കുന്നതായിരിക്കും)
ഇന്നേക്ക് പതിനാലാം നാള്‍ നിന്റെ മുമ്പില്‍ നേരിട്ട് പ്രത്യക്ഷപെട്ടു ആളുകളെ പ്രീതിപ്പെടുതാനുള്ള "വശീകരണ മന്ത്രം" നാം താങ്കളുടെ കാതുകളില്‍ ഓതി തരുന്നതായിരിക്കും.
ഓം. ഹ്രീം .......


Sunday, October 24, 2010 at 10:21:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്രയും പോപ്പുലാരിറ്റി നേടിയ വരുയുടെയും,വരികളുടെയും തലതൊട്ടപ്പനായ ഈ ബ്ലോഗറെ ,ബിലാത്തി മലയാളി പത്രം രണ്ട് പോസ്റ്റ്കളുടെ അകമ്പടികളോടെ ഇംഗ്ലണ്ടിലേക്ക് വിളിച്ച് വരുത്തി ആദരിക്കുകയും ചെയ്തു കേട്ടൊ...

കലികാലമല്ലേ..എല്ലാ ഞാഞ്ഞൂളുകളും തലപൊക്കും !(ഇത് പൂര്‍ണമായും ആക്ഷേപഹാസ്യത്തിലധിഷ്ടിതമായ ഭാവനാസൃഷ്ടിയാണ്)


Monday, October 25, 2010 at 1:50:00 AM GMT+3
കുഞ്ഞൂസ്(Kunjuss) said...

അപ്പൊ, അതാണല്ലേ സംഗതി...!


Monday, October 25, 2010 at 4:26:00 AM GMT+3
shn said...

Enikku ariyaamayirunnu ingane sambhavikkumennu..... ithinu pinnil Blog syndicate thannnyundu ennanu njan vishwasikkunnathu....:)


Monday, October 25, 2010 at 7:44:00 AM GMT+3
അജേഷ് ചന്ദ്രന്‍ ബി സി said...

കൊള്ളാം വരയും വരിയും..


Monday, October 25, 2010 at 9:26:00 AM GMT+3
Anonymous said...

ആദരാഞ്ഞലികള്‍


Monday, October 25, 2010 at 11:03:00 AM GMT+3
Afsar Ali Vallikkunnu said...

ha ha haaaa............... (ROTFL)


Monday, October 25, 2010 at 1:01:00 PM GMT+3
Mohamed Salahudheen said...

തല്ലിപ്പോവും. :)


Monday, October 25, 2010 at 10:52:00 PM GMT+3
Anees Hassan said...

ബാക്കിയുണ്ടോ


Tuesday, October 26, 2010 at 5:25:00 AM GMT+3
അരവിന്ദന്‍ said...

അഥവാ ഇതുവരെ തല്ലു കിട്ടിയില്ലെങ്കില്‍ ഇനി കിട്ടാന്‍ എല്ലാ ചാന്‍സും ഉണ്ട്!


Wednesday, October 27, 2010 at 8:50:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

എന്നാലും ഈ പഴയ പോസ്റ്റിലേക്കും ആളെ കൊണ്ടു വരാനെടുത്ത പരിപാടി കൊള്ളാം!.നടക്കട്ടെ,നടക്കട്ടെ!.ബെര്‍ളിയൊക്കെ എന്നെ മറന്നിട്ടുണ്ടാവും!


Friday, June 10, 2011 at 4:05:00 AM GMT+3
പടാര്‍ബ്ലോഗ്‌, റിജോ said...

ബാര്‍ലി വെള്ളവും കുടിച്ച് നടന്നിരുന്ന പാവം ബെര്‍ലി, ഇപ്പോള്‍ ആകെ നിരാശനായി ബാറിലെ വെള്ളം കുടിക്കുകയും കുര്‍ലാ എക്സ്പ്രെസ്സില്‍ കയറി ബെവര്‍ലി ഹില്‍സിലേക്ക് പൊവുകയും ചെയ്തെന്ന് ബെവര്‍ലി ഹില്‍സില്‍ നിന്നും പ്രശാന്ത് രഘു വംശം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതേയുള്ളൂ. ഇനിയിപ്പോ ബെവര്‍ലി ഹില്‍സ് ഒരു ബെര്‍ലി ഹില്‍സ് ആയി മാറാനും സാധ്യത കാണുന്നുണ്ട്. എന്തായാലും ബെര്‍ലിയോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു ഇക്കാ... വേണ്ടായിരുന്നു...


Friday, June 10, 2011 at 9:37:00 AM GMT+3
K.P.Sukumaran said...

:)


Friday, June 10, 2011 at 9:46:00 AM GMT+3
niyas said...

മേലില്‍ ഇത് പോലുള്ള പരിപാടിയുമായി വന്നാല്‍ ഞങ്ങള് തല്ലും.. പറഞ്ഞില്ലാന്നു വേണ്ട. :-)


Friday, June 10, 2011 at 12:37:00 PM GMT+3
Unknown said...

ഹി ഹി


Friday, June 10, 2011 at 12:42:00 PM GMT+3
Anonymous said...

kollam


Monday, June 13, 2011 at 10:48:00 AM GMT+3
rishad richu said...

adipolii..


Thursday, December 1, 2011 at 2:59:00 PM GMT+3
റിയ Raihana said...

hehheh തല്ലുകിട്ടിയാല്‍ പുറത്തു പറയല്ലേ


Thursday, May 17, 2012 at 9:30:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors