RSS

Followers

"എന്റെ പ്രണയ രഹസ്യം"


ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം
-------------------
അതിനുള്ളിലേറ്റം പ്രിയമായവനെനിക്കുണ്ട്..
സ്വപ്നങ്ങള്‍ തൂക്കി വിറ്റു ഞാന്‍ കാത്തിരുന്നത്..
രാവൊക്കൊയും കണ്ണീരു തൂവി ഞാന്‍ കൈകള്‍ നീട്ടിയത്..
കടലും കരയും കടന്നു ഞാന്‍ വന്നത്..
-------------------
പ്രിയമായവനേ..നീയറിയുന്നുവോ
അത് നിന്‍ ചാരെയണയുവാനെന്ന്?
-------------------
പാലയനത്തിന്റെ കഠിന പാതയില്‍
പല പാതിരകള്‍ പിന്നിട്ടവന്‍
വഴി നയിക്കാന്‍ തിളങ്ങുന്ന താരകം..
ഭൂമിയറിഞ്ഞ ഒട്ടകം..
നിന്നെ വരവേല്‍ക്കാന്‍ ഒരു ജനത..
മദീനയുടെ ഹൃദയം നീ കവര്‍ന്നതല്ല
മറിച്ച് അവളുടെ ഹൃദയം നീയായി മാറുകയായിരുന്നു
-------------------
നീ അറിഞ്ഞ് സ്നേഹിച്ചതുമവള്‍ തന്നെ
നീ അറിഞ്ഞ് പ്രാര്‍ത്ഥിച്ചതുമവള്‍ക്ക് തന്നെ..
മണിമന്ദിരത്തിനു പകരം നീ പണിതുയര്‍ത്തിയത്
വെറുമൊരു മണ്‍ചുവര്‍ തണല്‍ പന്തല്‍..
കാലം നിനക്ക് കാത്തുവെച്ചത്
പകരം വെക്കാനില്ലാത്ത
തിളങ്ങുന്ന സുവര്‍ണ്ണ കൊട്ടാരവും.
-------------------
നിന്റെ നാമം എനിക്കിന്ന് ലഹരി പോലെ..
നിന്റെ ഓര്‍മ്മകള്‍ എനിക്കൗഷധം പോലെ..
നിന്റെ ചരിതം എനിക്ക് വഴികാട്ടിയും
നിന്റെ ജീവിതം എന്റെ പാഠപുസ്തകവും..
-------------------
പ്രിയമായവനേ..നീയറിയുന്നുവോ
നിന്നെ ഞാനെത്രമേല്‍ സ്നേഹിക്കുന്നുവെന്ന്?
-------------------
ഓരോ നിമിഷ മാത്രയിലും
നിന്റെ നാമം ഉച്ചരിക്കപ്പെടുമ്പോള്‍
ഞാന്‍ തേടുന്നത് നിന്റെ ദൂതിന്‍ പൊരുള്‍..
ഞാന്‍ തിരയുന്നത് നിന്റെ കാലടി പാടുകള്‍..
ഞാനാശിക്കുന്നത് നിന്റെ സ്നേഹ കാരുണ്യവും.
-------------------
പ്രിയമായവനേ..നീയറിയുന്നുവോ
നിന്‍ ചാരെഞാനെത്തിനില്‍ക്കുന്നുവെന്ന്..
ഈയഴികള്‍ക്കിപ്പുറമിരുന്നൊരുനോക്കുകാണാന്‍
കണ്ണീരു തൂകിഞാന്‍ കാത്തിരിക്കുന്നുവെന്ന്..!
------
മദീനയിലെ മസ്ജിദ് നബവിയില്‍ അന്തിയുറങ്ങുന്ന പ്രവാചക(സ) ഖബറിടം.
--------------------------
--------------------------------------
-------------------
വായനക്കായി ക്ഷണിക്കുന്നു:
ഇത്തിരിവെട്ടത്തിന്റെ ബ്ലോഗ്ഗ്-


12 Responses to ""എന്റെ പ്രണയ രഹസ്യം""
Jishad Cronic said...

പ്രിയമായവനേ..നീയറിയുന്നുവോ
നിന്നെ ഞാനെത്രമേല്‍ സ്നേഹിക്കുന്നുവെന്ന്?


Sunday, August 29, 2010 at 2:16:00 PM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

എല്ലാ വഴിയടയാളങ്ങളുമവസാനിക്കുന്നിടം, എല്ലാ തണ്ണീർപന്തലുകളെയും നിഷ്പ്രഭമാക്കുന്നിടം, എല്ലാ ദിശകളും ചൂഴ്ന്നു നിൽക്കുന്നയിടം, മറ്റെല്ലാകാഴ്ച്ചകളെക്കാൾ കരൾ കവരുന്നിടം......


Sunday, August 29, 2010 at 2:28:00 PM GMT+3
Vayady said...

"മദീനയുടെ ഹൃദയം നീ കവര്‍ന്നതല്ല
മറിച്ച് അവളുടെ ഹൃദയം നീയായി മാറുകയായിരുന്നു"
കവിത നന്നായി. നല്ല വരികള്‍. അഭിനന്ദനം.


Sunday, August 29, 2010 at 2:58:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

പ്രവാചക സ്മരണകള്‍ അസ്സലായി. തികച്ചും സന്ദര്‍ഭോചിതവും.

നിന്റെ ഓര്‍മ്മകള്‍ എനിക്കൗഷധം പോലെ..
നിന്റെ ചരിതം എനിക്ക് വഴികാട്ടിയും
നിന്റെ ജീവിതം എന്റെ പാഠപുസ്തകവും..


Monday, August 30, 2010 at 3:21:00 AM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓരോ നിമിഷ മാത്രയിലും
നിന്റെ നാമം ഉച്ചരിക്കപ്പെടുമ്പോള്‍
ഞാന്‍ തേടുന്നത് നിന്റെ ദൂതിന്‍ പൊരുള്‍..
ഞാന്‍ തിരയുന്നത് നിന്റെ കാലടി പാടുകള്‍..
ഞാനാശിക്കുന്നത് നിന്റെ സ്നേഹ കാരുണ്യവും.
ഇന്‍ഷാ അള്ളാ..
നിന്‍ ചാരെ ഞാനും വരുമൊരുനാളില്‍..


Monday, August 30, 2010 at 1:48:00 PM GMT+3
Unknown said...

പ്രവാചക സ്മരണകള്‍ നിറഞ്ഞ നല്ല വരികള്‍.
ഇത്തിരിവെട്ടത്തിന്റെ പരമ്പര (നോവല്‍) എല്ലാ ഭാഗവും മുന്‍പ് വായിച്ചിരുന്നു, വളരെ ഇന്റെരെസ്റിംഗ് ആണത്.
ആശംസകള്‍.


Monday, August 30, 2010 at 1:50:00 PM GMT+3
Akbar said...

പ്രവാചക സ്നേഹം തുളുമ്പുന്ന വരികള്‍.
നന്നായി നൌഷാദ്.


Tuesday, August 31, 2010 at 11:35:00 AM GMT+3
Faisal Alimuth said...

പ്രിയമായവനേ..നീയറിയുന്നുവോ
നിന്‍ ചാരെഞാനെത്തിനില്‍ക്കുന്നുവെന്ന്..
ഈയഴികള്‍ക്കിപ്പുറമിരുന്നൊരുനോക്കുകാണാന്‍
കണ്ണീരു തൂകിഞാന്‍ കാത്തിരിക്കുന്നുവെന്ന്..!

കണ്ണീരു തൂകിഞാന്‍ കാത്തിരിക്കുന്നുവെന്ന്..!


Tuesday, August 31, 2010 at 1:11:00 PM GMT+3
ശ്രീനാഥന്‍ said...

മനോഹരം! സോളമന്റെ ഗീതങ്ങൾ ഓർത്തു!


Saturday, September 4, 2010 at 9:08:00 AM GMT+3
Thanal said...

ഞാന്‍ കുറച്ച മാസങ്ങള്‍ക്ക് മുംപവിടെ ചെന്ന്
മൂകയായ്‌ നിന്നു കരഞ്ഞു..
ഒരശരീരി പോലെ എന്നുള്ളില്‍....
ആയിഷാ ....
നമ്മുടെ മോളെ വന്നിരിക്കുന്നു....................
എന്താണ് പറയേണ്ടത്?
എന്റെ മുത്ത് നബി എന്നെ മോളായ്‌ സ്വീകരിച്ചുവോ???????????????????
യ അല്ലാആആഹ്.
എനിക്കറിയില്ല....
പക്ഷെ എന്റെ ഉള്ളു തകര്‍ന്നു ...
മനസ്സാകുന്ന പാറ പൊട്ടി കണ്ണുനീര്‍ ഒഴുകി.............
ഞാന്‍ കേട്ടത് സത്യമായ് പുലരുമോ?
മുത്ത് നബിടെ മോളായ്‌ എന്നെ കാണുമോ..........യ ഹബീബീ ...........
ഹൃതയം പൊട്ടിപ്പിലരട്ടെ ...
ആ ജീവിത വ്യവസ്ഥ ഈ മണ്ണില്‍ പുലരാന്‍..........
ആ സ്നേഹം ഈ മണ്ണില്‍ പടര്ത്ത്താനവുമോ ആ ചോദ്യം എന്നെ കേള്‍പ്പിച്ചത്?
യ ഹബീബീ സലാം അലൈകും...
യ റസൂല്‍ സലാം അലൈകും...
സ്വലവാതുള്ള.. അലൈകും......


Wednesday, October 20, 2010 at 3:54:00 AM GMT+3
Thanal said...

ഞാന്‍ കുറച്ച മാസങ്ങള്‍ക്ക് മുംപവിടെ ചെന്ന്
മൂകയായ്‌ നിന്നു കരഞ്ഞു..
ഒരശരീരി പോലെ എന്നുള്ളില്‍....
ആയിഷാ ....
നമ്മുടെ മോളെ വന്നിരിക്കുന്നു....................
എന്താണ് പറയേണ്ടത്?
എന്റെ മുത്ത് നബി എന്നെ മോളായ്‌ സ്വീകരിച്ചുവോ???????????????????
യ അല്ലാആആഹ്.
എനിക്കറിയില്ല....
പക്ഷെ എന്റെ ഉള്ളു തകര്‍ന്നു ...
മനസ്സാകുന്ന പാറ പൊട്ടി കണ്ണുനീര്‍ ഒഴുകി.............
ഞാന്‍ കേട്ടത് സത്യമായ് പുലരുമോ?
മുത്ത് നബിടെ മോളായ്‌ എന്നെ കാണുമോ..........യ ഹബീബീ ...........
ഹൃതയം പൊട്ടിപ്പിലരട്ടെ ...
ആ ജീവിത വ്യവസ്ഥ ഈ മണ്ണില്‍ പുലരാന്‍..........
ആ സ്നേഹം ഈ മണ്ണില്‍ പടര്ത്ത്താനവുമോ ആ ചോദ്യം എന്നെ കേള്‍പ്പിച്ചത്?
യ ഹബീബീ സലാം അലൈകും...
യ റസൂല്‍ സലാം അലൈകും...
സ്വലവാതുള്ള.. അലൈകും......


Wednesday, October 20, 2010 at 3:55:00 AM GMT+3
Vp Ahmed said...

ആത്മാര്‍ത്ഥമായ ഭക്തിസാന്ദ്രത ഇതില്‍ കാണുന്നു. കവിത സുന്ദരമായി. ഈ നോമ്പുകാലത്ത് വായിച്ചപ്പോള്‍ ഏറെ മനസ്സില്‍ പതിഞ്ഞു. ആശംസകള്‍.


Tuesday, August 9, 2011 at 2:42:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors