RSS

Followers

ഞാന്‍ കണ്‍ട ബദര്‍!


ബദര്‍ സിറ്റി.അകലെ ദൃശ്യമാവുന്നത് മസ്ജിദ് അരീഷ്.
അല്‍ ഹന്നാന്‍.മുസ്ലിം സൈന്യം വഴിമധ്യേ തമ്പടിച്ച സ്ഥലം.
ബദര്‍ യുസ്ധം നടന്ന സ്ഥലവും മസ്ജിദ് അരീഷും. നബി(സ) യുടെ കൂടാരം നിന്ന സ്ഥലത്താണു ഈ മസ്ജിദ് പണിതത്.
സയീദ് ഷുഹദാഹ് : ബദറിലെ വീരമൃത്യു വരിച്ചവരുടെ ഖബര്‍സ്ഥാന്‍. ബദറിലെ പ്രസിദ്ധമായ് ഖബറിടം.
-------------
(( പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നട്ടപ്പാതിരക്ക് അധിക കൂലി കൊടുത്താണു
ബദറില്‍ ആദ്യ സന്ദര്‍ശനത്തിനു പോയത്..
അന്ന് ഇപ്പോഴുള്ള പോലെ നല്ല റോഡോ വാഹന സൗകര്യമോ ഇല്ലായിരുന്നു..
പരുക്കനായ റോഡും അതിലും പരുക്കരായ ബദു ഡ്രൈവര്‍മാരുമായിരുന്നു യാത്രക്കാരെ പഴയ കാറുകളില്‍
അവിടെ എത്തിച്ചിരുനത്..
---------------
ബദറിന്റെ
ആദ്യ കാഴ്ച്ച ഒരു വല്ലാത്ത അനുഭവമായിരുന്നു..
പിന്നീട് റിസേര്‍ച്ചിന്റെ ഭാഗമായി പലപ്പോഴും ബദറിലേക്ക് പോവാനും ബദര്‍ ഷുഹദാക്കളുടെ ഖബറിന്റേതടക്കമുള്ള ഫോട്ടോ എടുക്കുവാനും സാധിച്ചു.
(ഇപ്പോള്‍ അവിടെ സിയാറത്തേ നിരോധിച്ചിരിക്കുന്നു എന്ന് കേള്‍ക്കുന്നു)
----------------------
ആദ്യ കാഴ്ച്ചയിലെ മങ്ങാത്ത ബദറിന്റെ ഓര്‍മ്മകള്‍..
അത് കുറിക്കുന്നു..))
----------------------
----------------------
ഞാന്‍ കണ്‍ട ബദര്‍!
----------------------
പതിനഞ്ചു വര്‍‌ഷങ്ങള്‍ക്കുമുന്‍പ്..
ബദര്‍..
നിന്നെ ഞാനാദ്യമായി കണ്ടപ്പോള്‍
തണുപ്പ് ശരീരത്തെ എടുത്ത് കുടയുന്ന..
ചീറ്റിയടിക്കുന്ന കാറ്റുമായി
അര്‍ദ്ധരാത്രിയില്‍
നീ സമരത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു....
----------------------
പറഞ്ഞു കേട്ട കഥകള്‍ക്കൊപ്പം മനസ്സഞ്ചാരം നടത്തി
രാത്രിയുടെ അന്ത്യയാമത്തില്‍
നിന്നിലേക്ക് ഞാനെത്തുമ്പോള്‍
ഒഴിഞ്ഞ സ്മശാനവും
ഭീതിതമായ നിശബ്ദയുമായി നീ
എനിക്ക് നേരെ പൊടിപടലങ്ങളെറിഞ്ഞു
വരവേറ്റു..
----------------------
ബാല്യകൗമാരങ്ങളില്‍ ഞാന്‍ കേട്ട പഴങ്കഥകളില്‍
ഈ മണ്ണില്‍ കുതിര്‍ന്ന ചോരയുടെ പോരിശയല്ലോ
എന്നോര്‍ത്തപ്പോള്‍..
കാലിനടിയിലെ മണല്‍ത്തരികളില്‍ ഉറഞ്ഞു കേറിയ തരിപ്പ്..
----------------------
----------------------
യുദ്ധഭൂമിയില്‍ എനിക്ക് കേള്‍ക്കാറായി
തപ്പുകൊട്ടും ആര്‍പ്പു വിളിയും
തക്ബീര്‍ ധ്വനികളും..
----------------------
ബദര്‍..
യുദ്ധം കൊണ്ട് നീ നല്‍കിയ പാഠം ഒന്നല്ല പലതാണു..
നിന്നില്‍ പൊലിഞ്ഞതല്ല അവരുടെ ജീവന്‍
പകരം നീ അനശ്വരമാക്കിയത്രേ...
----------------------
ബദര്‍..
നീയെനിക്ക് തരുന്ന പാഠം..
വിശ്വാസത്തിന്റെ മുറിക്കാനാകാത്ത ബലം..തീവ്രത..ഒത്തൊരുമ..
----------------------
ബദര്‍ നീയിന്ന്
എനിക്കിന്ന് മദ്രസാപാഠപുസ്തകത്തിലെ ചരിത്രകഥയല്ല..
പകരം
ധീരരരുടെ ഖബറിടത്തില്‍ ഞാന്‍ നിന്നപ്പോള്‍
എനിക്ക് തിര്‍ച്ചറിവായ പ്രവാചകസ്നേഹത്തിന്റെ പൊരുളാണു..
ധീരതയും ചങ്കൂറ്റവും
അനുസരണവും ത്യാഗവും എന്തെന്നതിന്റെ അവസാനവാക്കാണു..
----------------------
സമുദ്രം പോലെ ശത്രുക്കള്‍ മുന്നില്‍ അണിനിരന്നപ്പോഴും
മനമൊന്നു തളരാതെ
കരളൊന്നു പിടയാതെ
അവര്‍ ചൊല്ലിയ തക്ബീറിന്‍ ധ്വനികളിലെ
കാതിപ്പോഴും മുഴങ്ങുന്ന
അലയൊലികളാണു..
----------------------
ബദര്‍..
നീയിപ്പോള്‍ റമദാനില്‍
മാത്രമല്ല
എപ്പോഴും എന്റെ കൂടെയുണ്ട്...
----------------------
-------------
ബദര്‍ ദിനത്തെ ക്കുറിച്ച് ഇവിടെ വായിക്കൂ..
കൂടാതെ ഇവിടെയും വായിക്കാം.
ഒപ്പം മനാഫ് മാഷ് എഴുതിയ മനോഹരമായ കവിതയും.


17 Responses to "ഞാന്‍ കണ്‍ട ബദര്‍!"
പട്ടേപ്പാടം റാംജി said...

ചിത്രങ്ങളോട് കൂടിയ വിവരണം നന്നായി.


Friday, August 27, 2010 at 10:20:00 AM GMT+3
ആചാര്യന്‍ said...

സമുദ്രം പോലെ ശത്രുക്കള്‍ മുന്നില്‍ അണിനിരന്നപ്പോഴും
മനമൊന്നു തളരാതെ
കരളൊന്നു പിടയാതെ
അവര്‍ ചൊല്ലിയ തക്ബീറിന്‍ ധ്വനികളിലെ
കാതിപ്പോഴും മുഴങ്ങുന്ന
അലയൊലികളാണു..

ചരിത്രങ്ങള്‍ ഉറങ്ങുന്ന പുണ്യ ഭൂമിയില്‍ വസിക്കാന്‍ കഴിയുന്ന താങ്കള്‍ ഭാഗ്യവാന്‍ ....


Friday, August 27, 2010 at 11:57:00 AM GMT+3
K@nn(())raan*خلي ولي said...

സചിത്ര വിവരണം നന്നായി. ചരിത്രകഥകള്‍ ഇനിയും പോരട്ടെ.


Friday, August 27, 2010 at 3:26:00 PM GMT+3
Vayady said...

വിവരണവും,ചിത്രവും ഒക്കെ നന്നായി. എനിക്കിതൊക്കെ പുതിയ അറിവുകളാണ്‌.


Saturday, August 28, 2010 at 2:36:00 AM GMT+3
ശ്രീനാഥന്‍ said...

ബദർ യുദ്ധമെന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും താങ്കൾ കാണിച്ച വിക്കി ലേഖനത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടീ, ഫോട്ടോസിനും വരികൾക്കും നന്ദി.


Saturday, August 28, 2010 at 3:40:00 AM GMT+3
asif melat said...

ഈ വഴി ആദ്യമായിട്ടാണ്(കടപ്പാട് @ManafMT);
ബദറില്‍ നിന്ന് തന്നെ തുടങ്ങാന്‍ സാധിച്ചു;
ബദറിന്റെ സചിത്ര വിവരണവും കവിതയും വളരെ ഹൃദ്യം


Saturday, August 28, 2010 at 12:48:00 PM GMT+3
MT Manaf said...

The shining pages from the history of Islam
The pages of devotion & supplication
Timely reminder & clarification
Congrats!


Saturday, August 28, 2010 at 3:33:00 PM GMT+3
Unknown said...

ചിത്രങ്ങള്‍ കുറച്ചുകൂടി വലുതാക്കാമായിരുന്നു, എന്നാല്‍ കൂടുതല്‍ വ്യക്തത കിട്ടിയേനെ.
ഞാനും കണ്ടത് ഒരു അര്‍ധരാത്രിയാണ് ആ സന്ദര്‍ഭം ഓര്‍മ്മിപ്പിച്ചു.


Saturday, August 28, 2010 at 3:42:00 PM GMT+3
നൗഷാദ് അകമ്പാടം said...

സന്ദര്‍ശിക്കുകയും അഭ്പ്രായം എഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി..
@ തെച്ചിക്കോടന്‍ : ചിത്രത്തില്‍ മുകളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.
ഈ ചിത്രങ്ങള്‍ എല്ലാം എട്ടും പത്തും ഷോട്ടുകള്‍ സം‌യോജിപ്പിച്ചതാണു.
ഒറിജിനല്‍ ഇമേജ് അപ്ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണു.


Saturday, August 28, 2010 at 8:41:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ബദറിനെ പരിചപ്പെടുത്തി തന്നതിൽ സന്തോഷം....


Sunday, August 29, 2010 at 11:26:00 AM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിശുദ്ധി വഴിയുന്ന ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം നിന്ന ഭൂഭാഗങ്ങൾ കാണിച്ചു തന്നതിനു നന്ദി.


Sunday, August 29, 2010 at 2:40:00 PM GMT+3
ജാബിര്‍ മലബാരി said...

മാഷാ അല്ലാഹ് :)

ബദർ, നീയാണ് ഞങ്ങളിൽ ദൈവത്തിൻ ചിന്തകൾ പുനരുജനിപ്പിച്ചത്..



എന്റെ ബദർ കവിത വായിക്കുമല്ലോ:


http://athitham.blogspot.com/2011/08/blog-post_16.html


Thursday, August 18, 2011 at 12:01:00 AM GMT+3
പേട്ടക്കാരന്‍ said...

ബദര്‍ യുദ്ധത്തെ കുറിച്ച് സ്മരിക്കുന്ന ഈ സമയത്ത്, ആ യുദ്ധ ഭൂമിയില്‍ എത്തിയ പ്രതീതി..പോസ്റ്റ്‌ വളരെ നന്നായി. ..


Thursday, August 18, 2011 at 12:42:00 AM GMT+3
jawad pallithottungal said...
This comment has been removed by the author.
jawad pallithottungal said...

"ബദര്‍ നീയിന്ന് എനിക്കിന്ന് മദ്രസാപാഠപുസ്തകത്തിലെ ചരിത്രകഥയല്ല"
എനിക്ക് ഇപ്പോഴും മദ്രസാപാഠപുസ്തകത്തിലെ ചരിത്രകഥയായും,സങ്കല്‍പ്പത്തിലെ ചിത്രകഥയായും നിലനിന്നിരുന്നതൊക്കെ ഫ്രെയിമുകള്‍ക്കുള്ളിലെ ദ്രിശ്യങ്ങളാക്കി തന്ന താങ്കളുടെ ക്യാമറ കണ്ണ്കള്‍ക്ക് ഒരായിരം .......സലാം........ ഒരായിരം.......നന്ദി .......


Thursday, August 18, 2011 at 4:06:00 AM GMT+3
ഷാജു അത്താണിക്കല്‍ said...

സത്യം ഉറങ്ങുന്ന ചരിത്ര മണ്ണ്, ഞാന്‍ അടുത്തുകൂടി പോയ്യിടുണ്ട്....
ആശംസകള്‍


Thursday, August 18, 2011 at 11:14:00 AM GMT+3
Jefu Jailaf said...

ഇരുളിന്റെമേൽ സത്യം വിജയം നേടിയ സുന്ദരദിനം.. അതിമനോഹരം വാക്കുകളും ചിത്രങ്ങളും..


Tuesday, August 30, 2011 at 7:19:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors