കാടിന്റെ മക്കള്‍
അകംബാടതുനിന്നു രണ്ടു മൂന്നു കിലോമീറ്റര്‍ കഴിഞ്ഞു മല കയറിയാല്‍ നല്ല ഒന്നാം തരം കൊമ്പനും കാട്ടിയും
മാനും ഇറങ്ങുന്ന കൊടുംകാടാണ്.. ഇടതൂര്‍ന്നു ഇനപിരിഞ്ഞിരിക്കുന്ന ജട നീട്ടിയും മുടിയഴിച്ചിട്ടും നില്‍ക്കുന്ന
ആഞ്ഞിലും തെക്കും മഹാഗണിയും പിന്നെ പേരറിയാത്ത നൂറു കൂട്ടം വൃക്ഷ ലതാതികള്‍ക്കിടയില്‍
പിഞ്ചു കുഞ്ഞുങ്ങളുടെ പുഞ്ചിരി പോലെ തെളിഞ്ഞു നില്‍ക്കുന്ന കാട്ടരുവി കളുണ്ട്..
തെളി നീരില്‍ നീന്തിക്കളിക്കുന്ന ആരലും പരലും കല്ലുംമാക്കയയും പേര് മറന്നു പോയ
മറ്റനേകം മത്സ്യങ്ങളും...
കാട്ടു പഴങ്ങളും ചൂണ്ടയിട്ടു കിട്ടുന്ന ചുട്ട മീനും ഒപ്പം നല്ല ഒന്നാം തരം പറങ്കി വാറ്റിയതും
തിന്നും കുടിച്ചും തിമിര്‍ത്തു കഴിയുന്ന കുറെ മനുഷ്യരുണ്ടിവിടെ ..
ജോലിയുടെ വ്യാകുലതകാലോ ഒഴിവുകാലത്തിന്റെ കൊഴിഞ്ഞു പോകുന്ന
ദിനങ്ങളുടെ നഷ്ട ബോധമോ ഒന്നും അലട്ടാതെ യുള്ള ഇവരുടെ ജീവിതം..
അകലെ നിന്ന് അസൂയയോടെ ഒപ്പിയെടുതതാണീ ചിത്രം .
Subscribe to:
Post Comments (Atom)
ഇതൊക്കെ നിലമ്പുര്‍ അകമ്പാടത്ത് എവിടെയാ? എങ്ങനെ ഇവിടെ എത്തിച്ചേരാം... മനോഹരമായ സ്ഥലവും നല്ല ഫോട്ടോയും..
ഇതൊക്കെ അടുത്തപ്രാവശ്യം കാണണം എന്നുണ്ട്...
യാത്ര...
Wednesday, February 17, 2010 at 5:17:00 PM GMT+3
കോഴിക്കോട്- മഞ്ചേരി- നിലംബൂര്‍ വഴി വന്നാല്‍ മയ്ലാടി പാലം കടന്നു ആറു മയില്‍ കഴിഞ്ഞാല്‍
അകംബാടമെത്തി. പ്രധാന ടാവുണും ഇത് തന്നെ..
അവിടെ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങി
മുന്നോട്ട് നീങ്ങാം..
അകംബാദം-എഡിവണ്ണ - മൂലെപ്പാഠം - എത്തിയാല്‍ പിന്നെ നല്ല കാടു തുടങ്ങുകയായി..
മുന്നോട്ട് നീങ്ങിയാല്‍ -വേണ്നെക്കോട്, ആറാം പോയില് തുടങ്ങി ആനയിറങ്ങുന്ന സ്ഥലമായി..
അധികം ഉള്ളിലോട്ടു പോവരുത്..
അധി സാഹസികത അപകടം വരുത്തും..
ആനമയിലൊട്ടകം വന്നു കുശലം പറയും...
ഇനീം കൂടുതലെഴുതി പേടിപ്പിക്കണോ ...
ഇത്രയൊക്കെ പറ്റിക്കാനെ എന്നെക്കൊണ്ട് പറ്റൂ..!
Wednesday, February 17, 2010 at 8:38:00 PM GMT+3
ഈ ആനമയിലൊട്ടകത്തെ ഒക്കെ ഒന്നു കാണണം എന്നുന്റ്... അടുത്ത പ്രാവശ്യമാകട്ടെ..
Thursday, February 18, 2010 at 11:02:00 AM GMT+3
beautiful photograph
Friday, February 19, 2010 at 1:07:00 PM GMT+3
ഹോ ഇത്രയും സുന്ദരമായ സ്ഥലത്താണോ നൌഷാദ് ഭായിയുടെ വീട്. ടൌണില്‍ ജനിച്ചു വളര്‍ന്ന എനിക്ക് സ്വപനം പോലെ തോന്നിപ്പിക്കുന്ന സ്ഥലം. അതിനടുത്താണ് എന്‍റെ വീടെങ്കില്‍ അല്ലാഹുവേ ....!
Monday, March 15, 2010 at 1:31:00 PM GMT+3
സാരമില്ല..അടുത്ത വെക്കേഷനു നമുക്കതിലൂടെയൊക്കെ കറങ്ങാം..(ഇന്‍ഷാ അല്ലാഹ്!)
Tuesday, March 16, 2010 at 12:32:00 PM GMT+3
Post a Comment