കാത്തിരുന്നു കിട്ടിയ വെകേഷന്‍ നാളുകളില്‍
കണ്ണിനു കുളിര്‍മയേകി
വഴിവക്കുനീളെ കണിക്കൊന്ന തോരണം ചാര്‍ത്തിയും
നീണ്ട പകലുകള്‍ക്ക് മീതെ പൊള്ളുന്ന കൊടും ചൂടും
അത് കഴിഞ്ഞെത്തിയ പുകയുന്ന രാത്രികളുമായി
വരവേറ്റ പ്രിയപ്പെട്ട ഏപ്രിലിനും ....
എന്‍റെ കാടുകള്‍ക്കുമീതെ പെരുമ്പറ കൊട്ടിയെത്തിയ ..
കാടുചോലകള്‍ക്കും
കൈത പ്പൂ നിറഞ്ഞ പാടയിരംബത്തെ കൊച്ചു തോടുകള്‍ക്കും
പുതുജീവനും കൊണ്ടെത്തിയ
പുതുമഴയും
മഴ പാടും പാട്ടും മഴയില്‍ കുതിര്‍ന്ന കാടും
തൊടികളും കാട്ടു വഴികളും..
എല്ലാമെനിക്ക് നല്‍കിയ ജൂണ്‍..
വിടപറയാന്‍ നേരം പ്രിയതമ നല്‍കിയ
ചുംബന തോളമുണ്ട് പ്രിയപ്പെട്ട ജൂണ്‍ ..
നീയെനിക്കുനല്കിയ കറുത്ത മാനങ്ങള്‍ക്കും
ഇരമ്ബിയെത്തിയ മഴ ദിനങ്ങള്‍ക്കുമുള്ള മാധുര്യം !
Subscribe to:
Post Comments (Atom)
http://pottum.comൽ ഊ site aggragate ചെയ്യുന്നതു്കൊണ്ടും, ഇതിൽ കാണുന്ന ഒരു ചിത്രം editor's choice ആക്കിയതു്കൊണ്ടും ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ചിത്രങ്ങൾ കുറഞ്ഞതു് 600 pixel wide എങ്കിലും ആയിരുന്നാൽ slideshowയിൽ കാണാൻ ഭംഗി ഉണ്ടായിരിക്കും.
Thursday, February 18, 2010 at 1:43:00 PM GMT+3
എന്റെ ഫ്ലിക്കര്‍ ഫോട്ടോ സ്ട്രീമിലെ പടങ്ങള്‍ തന്നെ വീണ്ടും എഡിറ്റ് ചെയ്യാതെ
ഉപയോഗിക്കുകയാണ്..പുതിയ പടങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം..
എഡിറ്റര്‍ ചോയിസിനു നന്ദി !
Thursday, February 18, 2010 at 2:28:00 PM GMT+3
Post a Comment