അഭിസാരികയായ സ്ത്രീയെ നിങ്ങള്‍ വെറുക്കുന്നുവെങ്കില്‍
വ്യഭിചാരിയായ പുരുഷനെ അതിലേറെ വെറുക്കാന്‍ ബാധ്യസ്ഥനാണ്.
അവനെത്ര വലിയവനെങ്കിലും*.
സ്ത്രീ ഒരു പക്ഷേ ദുര്‍ഗതി മൂലം
അങ്ങനെയായെന്ന് ന്യായീകരണമുണ്ടാവാം.
എന്നാല്‍ പുരുഷനോ?
കേവല സുഖത്തിനായി അവന്‍ വ്യഭിചാരിണികളെ
സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്നു.
എന്നിട്ടും അവന്‍ സമൂഹത്തില്‍
ഉന്നതനും ആരാധ്യനുമായിരിക്കുന്നു.
അവനെ വാഴ്ത്താന്‍ ആയിരം പേര്‍ മല്‍സരിക്കുന്നു.
പൊന്നാടയും അംഗീകാരപത്രവും അവനെത്തേടിയെത്തുന്നു.
പുരുഷന്‍ തന്റെ കാലിലെ അഴുക്ക് കഴുകി
എത്രപെട്ടന്നാണ്
മാന്യനായി പകല്‍വെട്ടത്തിലേക്കിറങ്ങുന്നത്.
*ഒരു സെലിബ്രൈറ്റി വ്യഭിചാരിയുടെ
സ്വഞ്ചറിക്കഥ കേട്ടപ്പോള്‍ തോന്നിയ അറപ്പ്.


Previous Article







Post a Comment