RSS

Followers

ഓ..മദീനാ...മദീനാ!


ഓ..മദീനാ...മദീനാ!
------------------------------
പ്രവാസത്തെ ഞാന്‍ സ്നേഹിച്ചിട്ടുണ്ടെങ്കില്‍
മദീനാ, അത് നീ കാരണമാണ്.
നഷ്ടങ്ങളൊക്കെയും നിന്നെ ബദലാക്കി ഞാന്‍
സമാധാനിക്കുന്നു, സന്തോഷിക്കുന്നു.
നേടിയത് നിന്നോളമില്ലെന്ന് ഊറ്റം കൊള്ളുന്നു.

മദീനാ നീയെന്റെ ഭാഗവും ഭാഗ്യഥേയവും ,
നിന്നിലേക്കെല്ലാം സമര്‍പ്പിച്ചവന്‍ ഞാന്‍ .
പ്രായം പ്രവാസത്തിനു ബലി നല്‍കിയപ്പോള്‍
പ്രതിഫലമായി കിട്ടിയത്
മദീനാ നിന്റെ അനുഗ്രഹീത സം‌വല്‍സരങ്ങള്‍ ...

മദീനാ..
നിന്നിലേക്കണയുവാനായിരങ്ങള്‍
കിനാവ് കാണുമ്പോള്‍
എന്റെ കണ്‍കള്‍ നിറയെ നീ
രാവിലും പകലിലും വിരിഞ്ഞു നിന്നിട്ടും
നിന്റെ മഹിമയറിയാതെ ഞാനകന്നാല്‍
ഹാ! ഞാനെത്ര പാപി!

ഓരോ തവണ അകന്നുപോകുമ്പോഴും
തിരികെ വരരുതെന്ന മോഹമുള്ളിലുണ്ടെങ്കിലും
തിരികെയെന്നെ മാടിവിളിക്കുന്നത്..
മദീനാ..നീയാണ്.

മദീനാ..
നീ തള്ളിക്കളയുന്ന നാള്‍ വരേക്കും
നിന്റെ മണ്ണില്‍ എന്റെ കാലടികളെ
ഞാന്‍ പതിക്കട്ടെ..
ഓ..മദീനാ...എന്റെ മദീനാ!


0 Responses to "ഓ..മദീനാ...മദീനാ!"

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors