RSS

Followers

ചിന്തിക്കാന്‍ സമയമായിരിക്കുന്നു...!!




സുഹൃത്തേ,
ഒരു പക്ഷേ എന്റെ വാക്കുകള്‍ നിങ്ങളുടെ ചുണ്ടില്‍ ഒരു പരിഹാസചിരിയുണര്‍ത്തിയേക്കാം ..അവയെ നിങ്ങള്‍ പുച്ഛിച്ച് തള്ളിയേക്കാം.ഞാനൊരു പിന്തിരിപ്പനെന്നോ അരാജകത്വ വാദിയെന്നോ ഒക്കെ സംശയിച്ചേക്കാം..
പക്ഷേ പ്രശ്നമില്ല..
എന്റെ ചിന്തകള്‍ എന്റെ അഭിപ്രായങ്ങള്‍ എനിക്ക് എന്റെ സ്വാതന്ത്ര്യമാണ്. അവ കുറിക്കുക എന്നത് ഒരു സമൂഹ ജീവി എന്ന രീതിയില്‍ എന്റെ ബാധ്യതയും. അതു പോലെ
താങ്കള്‍ക്ക് ഇവയോട് വിയോജിക്കാം.അത് തീര്‍ത്തും താങ്കളുടേയും സ്വാതന്ത്ര്യം തന്നെ.
അത് ഞാനും അംഗീകരിക്കുന്നു.

എന്നാലും ദയവായി ഇതിലൂടെയൊന്ന് കണ്ണോടിക്കുക.

കഴിഞ്ഞ പത്തിരുപത് വര്‍ഷത്തിനിടയിലെ മലയാളി നിത്യ ജീവിതത്തെ ടെലിവിഷനുകള്‍ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?
സ്ത്രീകളെ , കുട്ടികളെ ... കുടുംബങ്ങളെ .. സമൂഹത്തിന്റെ മൊത്തം സദാചാര സങ്കല്പ്പങ്ങളെ മാറ്റി മറിച്ച ....നമ്മളെ നമ്മളല്ലാത്ത മറ്റാരോ ആക്കി മാറ്റുന്ന.. നമ്മുടെ സങ്കല്പ്പങ്ങളും സ്വപ്നങ്ങളും തീറെഴുതിവാങ്ങി അതില്‍ വിഷം കുത്തിവെക്കുന്ന
ചാനലുകളാണ് വലിയ തോതില്‍ നമ്മെ ഇന്ന് നിയന്ത്രിക്കുന്നത് എന്ന് താങ്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?
വാര്‍ത്തകള്‍ അറിയുക, ഒരല്പം ഉല്ലസിക്കുക എന്നതിലുപരി ടെലിവിഷന്‍ പരിപാടികള്‍ എന്നോപേരില്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ അര്‍ദ്ധ നഗ്ന വേഷമണിയിച്ച് പേക്കൂത്തുകള്‍ കാട്ടിയും അശ്ളീലാശ്ളീല പരിധി വിട്ട് പല വിധ സ്റ്റേജ് ഷോ -ടാക്ക് ഷോ അരങ്ങേറിയും നമ്മുടെ തനത് സംസ്കാരത്തെ ജീര്‍ണ്ണിപ്പിച്ച് ഒരു ക്യാന്‍സറായി മാറിയതാണ് വലിയ തോതില്‍ നമ്മുടെ സമൂഹത്തില്‍ അധ:പതന - പീഡന വാര്‍ത്തകള്‍ വര്‍ദ്ധിക്കാന്‍ കാരണം എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?

ഇല്ലെങ്കില്‍ അറിയുക...തിരിച്ചറിയുക.

ഒരു കൊച്ച് പയ്യന്റെ മനസ്സില്‍ പോലും സ്ത്രീ ആണ് ഏറ്റവും വലിയ ആകര്‍ഷണ വസ്തു.
അവനു വഴികാട്ടിയായ് സദാചാര വിരുദ്ധ കഥകള്‍ സീരിയലുകള്‍ എമ്പാടും വിളമ്പുമ്പോള്‍ അവനടക്കം ചെറുപ്പക്കാരനും വൃദ്ധനും സ്ത്രീകളും പ്രായഭേദമില്ലാതെ അവര്‍ വിഷം കുത്തിവെക്കുകയാണ് ഈ ടെലിവിഷന്‍ - ചാനല്‍ ചെയ്യുന്ന അധാര്‍മ്മികത. എന്തെന്നാല്‍
മുതലാളിത്ത കമ്പോള സാധ്യതകള്‍ക്ക് വഴിയിരുക്കുക അരങ്ങൊരുക്കുക എന്നതാണ് പരസ്യ വരുമാനമുണ്ടാക്കുക എന്ന ചിന്തയിലൂടെ പത്രവും ടീവിയും അടങ്ങുന്ന മീഡിയ നിറവേറ്റുന്നത്.
അത്തരം നാണവും മാനവുമില്ലാത്ത ഒരു തലമുറ - ഒരു സമൂഹം വളര്‍ന്നു വന്നാലേ മുതലാളിത്തത്തിനു അഥവാ ബ്രാന്‍ഡഡ് കമ്പനികള്‍ക്ക് അതിന്റെ വിശാല സാധ്യതകളുടെ വിത്തിറക്കാന്‍ കഴിയൂ.

ത്യജിക്കുക..വര്‍ജ്ജിക്കുക...നിഷ്ക്കരുണം വലിച്ചെറിയുക....!
ടീവിയല്ല നമ്മുടെ സംസ്ക്കാരവും ജീവിതരീതികളും രൂപപ്പെടുത്തേണ്ടത് എന്ന് തിരിച്ചറിയുക....
ഈ നശിച്ച ടീവീ സംസ്ക്കാരത്തിനു അറുതിവരുത്തുക..

ഉയര്‍ന്ന ചിന്തയും ജീവിതവുമാണ് വിദേശ‌സംസ്ക്കാരമെന്ന നാട്യത്തില്‍ സ്ത്രീ ശരീരത്തെ പ്രത്യേകിച്ചും ഉപഭോഗവസ്തുവാക്കി മാറ്റിയ അവരുടെ സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ടുള്ള മുതലാളിത്ത - വ്യവസായ കമ്പോളവല്‍ക്കരണത്തിനു കണ്ണടച്ച് പായ വിരിച്ചതാണ് കേരള സമൂഹം ചെയ്ത ഏറ്റവും വലിയ പാപം...തെറ്റ് !
കൂട്ടരെ..നമ്മളെ ചികില്‍സിക്കാന്‍ വലുതും തീവ്രവുമായ നീക്കങ്ങള്‍ തന്നെവേണ്ടി വരും..ഇല്ലെങ്കില്‍ ഈ വാര്‍ത്തകള്‍ ഇനിയും വര്‍ദ്ധിക്കുകയേ ഉള്ളൂ..!
സെക്സ് ഇന്ന് അംഗീകൃത വില്പന ചരക്കാക്കി മാറ്റിയിരിക്കുന്നു. പെണ്‍‌വാണിഭവും കൂട്ടിക്കൊടുപ്പും ഹൈടെക് - ഇടപാടുകളും ഇന്ന് നമുക്ക് വാര്‍ത്തയല്ല. മദ്യപാനം ഒരു തെറ്റല്ല എന്നു മാത്രമല്ല സമൂഹ്യാംഗീകാരം ലഭിക്കാന്‍ അത്യാവശ്യം എന്ന ധാരണ നമ്മില്‍ അടിച്ചേല്പ്പിച്ചിരിക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ മദ്യവും മയക്കുമരുന്നും സാര്‍‌വ്വത്രികമായിരിക്കുന്നു .അതൊന്നും ഇന്ന് നമ്മെ ഞെട്ടിക്കുന്നില്ല.

സ്വയം നന്നാവുക എന്നതാണ് ആദ്യ നിലപാട് എന്നതാണ് താങ്കളുടെ ഉത്തരമെങ്കില്‍ കൂടിയും അത്ംഗീകരിച്ച് പറയട്ടെ...
ഒഴിവാക്കുക പരമാവധി..അതിനായില്ലാ എങ്കില്‍ ഒരു പരിധി വരെയെങ്കിലും ടെലിവിഷനെ നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുക.നിര്‍ബ്ധമാണെങ്കില്‍ തെരെഞ്ഞെടുത്ത പ്രോഗ്രാമുകള്‍ മാത്രം കാണാന്‍ ശ്രമിക്കുക.
ഇല്ലെങ്കില്‍ നാളെ ടീവിയില്‍ പരസ്യം വരുന്ന പരസ്യവും..ടാക്ക് ഷോയുറ്റെ വിഷയവും .ഉല്പന്നങ്ങളുടെ മിഴിവാര്‍ന്ന വര്‍ണ്ണനയും എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
അവ മേത്തരം മദ്യ - മയക്കുമരുന്ന് , സെക്സ് ടോയ്സ് ഷോപ്പ്സ്, സെക്സ് ലൈവ് തിയേറ്റര്‍
തുടങ്ങി പാശ്ചാത്യനാടുകളില്‍ എമ്പാടുമുള്ളവയെ അനുകരിച്ചായിരിക്കും എന്നതില്‍ സംശയമില്ല.

ജീര്‍ണ്ണിച്ച് പണ്ടാരമടങ്ങിയ നാറിയ മലയാളി സമൂഹം അന്ന് അതും ഒരു വലിയ ദോഷമായി കാണില്ല...നമ്മളും പുരോഗമിച്ചിരിക്കുന്നു എന്നാ വിഡ്ഡി ഊറ്റം കൊള്ളുകയേ ഉള്ളൂ.
പക്ഷേ ദുര്യോഗമെന്നത് അക്കാലത്ത് അവന്റെ വീട്ടില്‍ രാത്രിയില്‍ അവന്റെ സ്ത്രീകള്‍ ഉണ്ടാവില്ല എന്നതാണ്...പക്ഷേ ദയനീയമെന്നത്
അവനും അതൊട്ട് പ്രശ്നമാക്കില്ല എന്നതും!.

ചിന്തിക്കുക..

മാറണോ നാം അത്രത്തോളം...????
വേണ്ട എങ്കില്‍ സുഹൃത്തേ, ഒരു വീണ്ടുവിചാരത്തിനു നമുക്ക് സമയമായിരിക്കുന്നു.....!!


0 Responses to "ചിന്തിക്കാന്‍ സമയമായിരിക്കുന്നു...!!"

Post a Comment

 

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors