RSS

Followers

പിശാചിന്റെ ചോരക്കളത്തില്‍ പാഠപുസ്തകം തുറക്കുന്നവര്‍



ഒരായിരം ഇരകളുടെ കരളുകീറി
ചോരയിറ്റുന്ന മനുഷ്യമാംസം
പച്ചക്ക് തിന്ന്
രക്തവും ഊറ്റിക്കുടിച്ച്
ഏമ്പക്കമിട്ട് ചിറി തുടച്ച്
പിശാച് ചിന്തിച്ചു..

തന്റെ ഈ കുഗ്രാമത്തിലെ
മനുഷ്യമാംസത്തിനിത്ര രുചിയെങ്കില്‍
ഈ നാട് മുഴുവന്‍ ഭരിക്കാനായാല്‍
പച്ചമാംസം എത്ര തിന്നാം...!
ഓര്‍ത്തപ്പോള്‍ പിശാചിന്റെ
പുഴുവരിക്കുന്ന വായില്‍
കൊഴുത്ത നീരൂറി പിന്നെയും.

പിശാച് ചുറ്റും കൂടിയവര്‍ക്കായ്
കുടിലതയുടെ വിഷം പുരട്ടിയ ഒരു ചിരി ചിരിച്ചു.

എത്ര മനോഹരമാണ് ആ ചിരി..
നീണ്ട കോമ്പല്ലുകളില്‍ നിന്നും
ചൂടാറാത്ത നിണമിറ്റുന്നത്
എത്ര ആനന്ദകരമായ കാഴ്ചയാണ്..
ചോരയിറ്റിവീണാലെന്താ...
ആ ചിരിയില്‍ മഹത്വം ഉണ്ട്.
അതില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്.

വരിക വരിക..
പിശാചേ
നിനക്ക് സ്വാഗതം!.



1 Responses to "പിശാചിന്റെ ചോരക്കളത്തില്‍ പാഠപുസ്തകം തുറക്കുന്നവര്‍ "
റോസാപ്പൂക്കള്‍ said...

ഇതെന്താ നിറയെ ചെകുത്താനും പിശാശും.
പോസ്റ്റ് നന്നായി


Wednesday, May 8, 2013 at 2:56:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors