RSS

Followers

ഡ്രാക്കുളയുടെ ഒരു "മോടി!"


ഡ്രാക്കുളക്ക് അന്ന് തൂറ്റലായിരുന്നു.
മനുഷ്യരക്തം കുടിച്ച് കുടിച്ച് വയറാകെ നാശമായി.
കുടിച്ചതില്‍ ഏതോ എമ്പോക്കിക്ക്
രക്തകോപം ഉണ്ടെന്ന് തോന്നുന്നു..
"ഹീശ്വര! വല്ല എയിഡ്സോ മറ്റോ ആണോ
ആവോ.."
ചെറിയ ഒരു വേവലാതിയോടെ
ഡ്രാക്കുള മാറാല കെട്ടിയ കണ്ണാടി നോക്കി ഇരുന്നു.
വലിയ വില കൊടുത്ത് വെറുതെ വാങ്ങിയ കണ്ണാടി.
പ്രതിരൂപം കാണാന്‍ പറ്റില്ലെങ്കില്‍ പിന്നെയെന്തിനു കണ്ണാടി.
അതിപ്പോ തുടച്ച് വൃത്തിയാക്കാനാളില്ലാതെ
പൊടിപിടിച്ച് കിടക്കുന്നു.

വൃത്തിയാക്കാന്‍ വന്ന പാത്തുമ്മയെ
അസിസ്റ്റന്റ് സാത്താന്‍
ഒരു ദിവസം വിശന്നു കൊടലുകരിയുന്നു
എന്ന് പറഞ്ഞ് പിടിച്ച് പച്ചയ്ക്ക് തിന്നു.

ഞാനൊന്നും പറയാന്‍ പോയില്ല..
പഴയ കാലമല്ല..ന്യൂ ജനറേഷന്‍ കാലമാണ്.
സാത്താനിപ്പോള്‍ അതിന്റെ പിറകിലാണ്..
അവരുടെ ഓരോ കുസൃതികള്..
ഒരു നാള്‍
പത്തും തികഞ്ഞ് നില്‍ക്കണ പെണ്ണിന്റെ
വയറു കീറി കുഞ്ഞിനെയെടുത്റ്റ്
അവന്‍ പച്ചയ്ക്ക് തിന്നു.
എന്നിട്ട് അത് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു.
ഹമ്മോ..കണ്ടിട്ട് ഓക്കാനം വന്നു..
കുടിച്ച രക്തം മുഴുവന്‍ ഛര്‍ദ്ദിച്ചു കളയേണ്ടി വരുമോ
എന്ന് പേടിച്ച് പോയ്..

എന്തായാലും
പുതിയ പിള്ളേര്‍ മോശമല്ല..
പ്രത്യേകിച്ചും
സാത്താന്‍ .
ഹീ റിയലീ ഡുയിംഗ് ഗ്രേറ്റ് ജോബ്...!
വംശം കുറ്റിയറ്റു പോവില്ലാ എന്ന സമാധാനമുണ്ട്..

ഇരുട്ടിന്റെ മറനീക്കി
കറുത്ത സഞ്ചിയില്‍
പിറക്കാത്ത കുഞ്ഞുങ്ങളുടെ
ജഡം ഒളിപ്പിച്ച് സാത്താന്‍ വരും.
മനുഷ്യമാംസം കരിഞ്ഞ് മണക്കുന്ന
അവന്റെ കോട്ടില്‍ നിറയെ
മുത്ത് പതിപ്പിച്ചിരിക്കും.
ചുഴ്ന്നെടുത്ത കണ്ണുകളും
കഴുത്തറുത്ത തലകളും
അറുത്തെടുത്ത മുലകളും
അവന്റെ ഭണ്ഡാരപ്പെട്ടിയില്‍ കാണും.
വിശക്കുമ്പോള്‍ അവനെടുത്ത് കൊറിക്കാന്‍ .

ബൈ ദ ബൈ
അവനെ ഇത് വരെ കണ്ടില്ലാ..
ഏതോ മണ്ടന്മാര്‍
അവനു സ്വീകരണമൊരുക്കിയിരിക്കുന്നു..
പുവ്വര്‍ ഫെല്ലോസ് ...

ഒരു കഷ്ണമെടുത്തോ എന്ന് പറഞ്ഞാ
മുഴുവന്‍ തിന്ന് എല്ലും മുടിയും നഖവും മാത്രം
ബാക്കി വെച്ച് ഏമ്പക്കം വിട്ട് വരുന്ന പാര്‍ട്ടിയാ അവന്‍ ...

അവരു പഠിച്ചോളും..
ഹിഹി..!

(ഫ്രിഡ്ജില്‍ ലേബലെഴുതി ഒട്ടിച്ച രക്തക്കുപ്പിയില്‍ നിന്നും
രണ്ടു പെഗ്ഗ് ഗ്ളാസ്സില്‍ ഒഴിച്ച് ഡ്രാക്കുള സിപ്പ് ചെയ്തു...
മനുഷ്യ രക്തത്തിന്റെ പുളിയും ചവര്‍പ്പും ഇടകലര്‍ന്ന തണുത്ത രക്തം
ഡ്രാക്കുളയുടെ കഫം കെട്ടിയ കണ്ഠനാളത്തിലൂടെ താഴോട്ടിറങ്ങി....
അപ്പോള്‍ മലനാട്ടിലെവിടെയോ ഒരു ചെന്നായ ഓരിയിടുന്നുണ്ടായിരുന്നു).1 Responses to "ഡ്രാക്കുളയുടെ ഒരു "മോടി!" "
റോസാപ്പൂക്കള്‍ said...

അമ്മേ...പേട്യാകുന്നു ..


Wednesday, May 8, 2013 at 2:54:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors