RSS

Followers

സ്വാഗതം റമദാന്‍ !


കണ്ടിട്ടുണ്ടോ
റമദാനിലെ മദീനയെ?

ഈ രാപ്പകലുകളില്‍ മദീനയെപ്പോലെ
സുന്ദരിയായ ഒരു രാജ്യമില്ല..
സന്തോഷവതിയായ ഒരു നാടും ജനങ്ങളുമുണ്ടാവില്ല..
മദീനയുടെ പുണ്യം
സദഖയും സക്കാത്തും ഇഫ്‌ത്താര്‍ സുപ്രകളുമായി
ഇനി സജീവമാകും..

എങ്ങും സ്നേഹത്തോടെ ദാനം നീട്ടുന്ന കൈകള്‍ ..
പതിയെയുയരുന്ന പാരായണത്തിന്റെ ഈണമാധുര്യങ്ങള്‍ ..
മനസ്സും ശരീരവും നിയന്ത്രിക്കുന്ന ലഹരിയില്‍
ലൗകിക ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട്
പുണ്യം നേടാന്‍ ഇത് പോലെ മല്‍സരിക്കുന്ന ഒരു കാഴ്ച
ഇത്രയും ജീവസ്സുറ്റതും
ഇത്രമേല്‍ പുണ്യമായാഘോഷിക്കുന്നതും
മദീനക്കാഴ്ചകളുടെ

സ്വദേശികള്‍ മാത്രമല്ല..
അല്പസമ്പാദ്യം
മിച്ചം പിടിച്ച് ഓരോ സാധാരണക്കാരന്‍ പോലും
സുപ്രകളിലേക്ക് ഒരു കൈക്കുമ്പിള്‍
കാരയ്ക്കയെങ്കിലും നല്‍കി പുണ്യത്തില്‍ പങ്കുചേരും..

മുത്ത് ഹബീബിന്‍ ചാരെ
നോമ്പുതുറയുടെ
തറാവീഹിന്റെ...തഹജ്ജൂദിന്റെ
സുജൂദിന്റെ
വിശപ്പ് നല്‍കുന്ന ആത്മീയാനന്ദത്തിന്റെ
നാളുകളേ കാത്തിരിക്കുന്നു ഞങ്ങള്‍ ...

വിരുന്നെത്തുന്നവന്റെ ഉള്ളം കവര്‍ന്ന് മദീന
റമദാനിന്റെ റാണിയാകും..
മദീന ഇനി ഹൃദയം കൂടുതല്‍ വിശാലമാക്കും
സ്നേഹവാല്‍സല്ല്യങ്ങള്‍ കോരിച്ചൊരിയും
നീലാകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രദീപങ്ങള്‍ ...
പാല്‍ നിലാ പൊഴിക്കും ചന്ദ്രനും...

റമദാന്‍ നീ വേഗമണയുക
റമദാന്‍ നീ വേഗമണയുക ..
നിന്നില്‍ ലയിക്കാന്‍
കൊതിയേറുന്നു ഞങ്ങളില്‍ .

കേള്‍ക്കുന്നുണ്ടോ..?

മദീന നിങ്ങളെ വിളിക്കുന്നു..
കണ്ണടച്ചൊന്ന് ചെവിയോര്‍ക്കൂ....

മദീനയുടെ വിളികേള്‍ക്കാം.



2 Responses to "സ്വാഗതം റമദാന്‍ !"
അഷ്‌റഫ്‌ സല്‍വ said...

അടങ്ങാത്ത ആഗ്രഹം ഉണ്ട് .. ഒന്ന് അവിടെ എത്താൻ
സർവ്വശക്തൻ വഴി തുറക്കട്ടെ


Tuesday, May 14, 2013 at 7:50:00 AM GMT+3
നൗഷാദ് അകമ്പാടം said...

Ameen!


Wednesday, July 3, 2013 at 1:27:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors