RSS

Followers

ആവശ്യമുണ്ട്!


ഒരു പട്ടിയെ വേണം
ഒരു പേപ്പട്ടിയെ വേണം.
ഒരു ശവം തീനിക്കഴുകനെ വേണം
വിഷം ചീറ്റും പാമ്പിനെ വേണം.
കടിച്ച് കീറും ചെന്നായയെ വേണം.

ഒരു വടിവാള്‍ വേണം
ഒരു വെട്ടുകത്തിയും വേണം
ഒരു തോക്കും തിരകളും വേണം
ബോംബൊരഞ്ചാറെണ്ണം വേണം

ചോര കണ്ടറപ്പറ്റൊരു
ക്വാട്ടേഷന്‍ ടീം കൂടെ വേണം.
ചുറ്റിലും ബോഡി ഗാര്‍ഡ്സ് വേറെ വേണം

കാരണമെന്തന്നോ?

എനിക്കൊരു
പെണ്‍കുഞ്ഞുണ്ട്.
അവളെന്റെ ജീവന്റെ ജീവനാണ്.1 Responses to "ആവശ്യമുണ്ട്!"
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇതൊക്കെ ഇഷ്ടം പോലെ ഇവിടെ കിട്ടും.അല്ല,ഇതേ കിട്ടൂ..


Friday, May 10, 2013 at 5:24:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors