RSS

Followers

പ്രയാസ മന്ത്രിയും നപുംസക പ്രവാസികളും!
"സാര്‍ ..."


"ഖുര്‍ ര്‍ര്‍ര്‍ ....ര്‍ര്‍ര്‍ര്‍ ...."

"സാ.. ര്‍ !!!"


" ര്‍ര്‍ര്‍ര്‍ .... ഖുര്‍ ര്‍ര്‍ര്‍ ....ര്‍ര്‍ര്‍ര്‍ ...."

"സാ............ ര്‍ !!!!!"

"ങേഹ്! അയ്യോ ..എന്റെ മന്ത്രിക്കസേരാ...ങേഹ് ?ആരാ??എന്താ???..
ഹോ! മനുഷ്യന്‍ പേടിച്ച് പോയല്ലോ..!!!!"
എന്താടോ...?"

"അത് ..പിന്നെ..."

"പറഞ്ഞ് തുലക്കെടോ..കേട്ടോ ..ഞാന്‍ നല്ല ഒരു സ്വപ്നത്തിലായിരുന്നു..അല്ലാ ഈ
ഗള്‍ഫില്‍ ഇത്രേം ഇടങ്ങളില്‍ ചുറ്റിവരുമ്പഴേക്കും നല്ല ഒരു കോള് ഒക്കും അല്ലേടോ..
ഹോ! ഓര്‍ത്തിട്ട് തന്നെ കുളിര് കോരുന്നു...
അവിടെയുള്ള നമ്മുടെ ബ്രാഞ്ച് ഉണ്ണാക്കന്മാരെ ഒക്കെ വിളിച്ച് അറിയിച്ചില്ലേ..???
നല്ല വാഹനം , മുന്തിയ ഹോട്ടല്‍ , വിഐപി കളുടെ സ്വീകരണം...സമ്മാനവും ഫണ്ട് ശേഖരണവും വേറെ...പരിപാടി ഒക്കെ ഷെഡ്യൂള്‍ ചെയ്തല്ലോ അല്ലേ? "

"അതാണ് സര്‍ പറയാന്‍ വന്നത്..."

"വേഗമാവട്ടെ...പിന്നെ ആ ദരിദ്രവാസി പ്രവാസികളെ പറ്റിക്കാന്‍ ഒരു നല്ല നാലഞ്ചു വാഗ്ദാനങ്ങള്‍ എഴുതി വെക്കണം..വിമാനത്തിലിരുന്ന് എനിക്ക് കാണാതെ പഠിക്കാനുള്ളാതാ..."

"സര്‍ ..."

"എന്താടോ ..ഇന്നേതു അഴിമതിയാ ഒപ്പിച്ചത്??
കുറേ നേരമായല്ലോ നിന്നു പരുങ്ങുന്നത്..??"

"അതല്ല സാര്‍ ഈ ഫേസ്ബുക്ക് ..."

"ഓ..ശരി ..എന്നാ നാലഞ്ച് ഫേസ്ബുക്ക് കൂടി പെട്ടിയില്‍ എടുത്ത് വെച്ചോ.."

"അതല്ല സര്‍ ഫേസ്ബുക്കിലൂടെ ആളുകള്‍ ശകാരം തുടങ്ങി..."

"ഈശ്വരാ..അതെന്താടോ ശകാരം പറയുന്ന ഫേസ്ബുക്ക്...???"

"അത് സര്‍ ..ഈ മുല്ലപ്പൂ വിപ്ളവം എന്നൊക്കെ കേട്ടിട്ടില്ലേ?
അതൊക്കെ ഉണ്ടായത് ഈ ഫേസ്ബുക്കീന്നാ.."

"ശെടാ...അതിനെന്റെ ഗള്‍ഫ് യാത്രയുമായി എന്ത് ബന്ധം..
എന്തൊക്കെ പറഞ്ഞ് പറ്റിച്ചാ ഈ യാത്ര ഒപ്പിച്ചെതെന്ന് അറിയാവോ..
അതിപ്പോ വെള്ളത്തിലാവുമോ ഈശ്വരാ!.."

"അല്ല സാര്‍ .. ഇപ്പോ ഈ പ്രവാസികളെ പഴേ പോലെ പറ്റിക്കാനൊന്നും പറ്റുന്നില്ലാന്ന് പറയ്യാരുന്നു...അവരൊക്കെ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്.."

"അവരു പ്രതികരിക്കട്ടെ..അറബി നാട്ടില്‍ പ്രതിഷേധിക്കാനൊക്കെ വിലക്കുണ്ട്..
അവരൊരു ചുക്കും ചെയ്യില്ലാ..."

"അല്ല സാര്‍ .."

"സാറവിടെ കാലുകുത്തിയാല്‍ ..."

"കാലുകുത്തിയാല്‍ ??"

"സാര്‍ താങ്കളെ ചീമുട്ട കൊണ്ടെറിയും എന്നാണ് പറഞ്ഞത്.."

"ഓ..അത്രേയുള്ളോ..സാരമില്ല ഞാന്‍ കഴുകിക്കളഞ്ഞോളാം.."

"അല്ല സാര്‍ തീര്‍ന്നില്ല..
തല മൊട്ടയടിച്ച് ഒട്ടകപ്പുറത്തിരുത്തി മരുഭൂമി ചുറ്റിക്കും എന്നും പറയുന്നു.."

"ഹേയ് അതൊന്നും സാരമില്ലാ..തലമുടി പിന്നേയും വളരില്ലേ..പിന്നെ
ഒട്ടകപ്പുറത്ത് കയറാനൊരു പൂതി പണ്ടേ ഉണ്ടായിരുന്നു..അതും തീര്‍ന്നു കിട്ടും! ഹിഹി"

"സാര്‍ സാറിനെകണ്ടാല്‍ ഓരോ മലയാളിയും കാര്‍ക്കിച്ച് തുപ്പും എന്നും ചിലരു പോസ്റ്റിടുന്നുണ്ട്.."

"തുപ്പട്ടെടോ...അവരുടെ ചങ്കിലെ വെള്ളമല്ലേ വറ്റുന്നത്.."

"സാര്‍ ഉണക്ക ഈത്തപ്പഴ മരത്തില്‍ കെട്ടിയിട്ട് അതിന്റെ മടലുകൊണ്ട് അടിക്കും എന്നും ചിലര്‍ പോര്‍ വിളിക്കുന്നു.."

"ഓ..അതൊന്നും സാരമില്ലാ...എന്നാലും ഈ അവസരം മുടക്കാന്‍ വയ്യ...
ഇനി ഒന്നര കൊല്ലം കൂടിയേ ഉള്ളൂ..അതിനകത്തൂന്ന് ഇത് കൂടി എപ്പഴാ ആ അമ്മച്ചി തട്ടിത്തെറിപ്പിക്കുന്നത് എന്നറിയില്ല..
ഇപ്പഴേ രണ്ടെണ്ണം പോയതാ! "

"സാര്‍ കഴിഞ്ഞില്ലാ...
ചില സംഘടനകള്‍ പറയുന്നത് അങ്ങയുടെ കയ്യും കാലും തല്ലി ഒടിക്കുമെന്നാ!"

"എന്നാലും സാരമില്ലെടോ..
കയ്യും കാലുമില്ലെങ്കിലും ജീവിക്കുന്നവരില്ലേ...
എനിക്ക് പോവണം..
ഓരോ യാത്രയിലൂടെയും ഞാനെത്രയോ നേട്ടമുണ്ടാക്കുന്നത് എന്ന് ഈ വിഡ്ഡികള്‍ക്കറിയില്ലല്ലോ.....
അതൊക്കെ ഇങ്ങ്നെ മോഹിപ്പിച്ച് എന്നെ കാത്ത് നില്‍ക്കുമ്പോള്‍
ഞാനെങ്ങനെ പോവാണ്ടിരിക്കും..."

"സാര്‍ ....."

"എന്താടോ..."

"സാറിനെ അവരെല്ലാം കൂടെ അവിടെയിട്ട് ചവിട്ടിക്കൂട്ടും..
എനിക്കത് കാണാന്‍ വയ്യ..
അതുകൊണ്ട് ഞാന്‍ വരുന്നില്ലാ..ഞാന്‍ ലീവെടുക്കുന്നു സാര്‍ ..."

എടോ...
നീ വരണ്ടാ..
പക്ഷേ നീ കണ്ടോ..
ഈ പ്രവാസികള്‍ ഇങ്ങനെ ഈ ഫേസ്ബുക്കീ കിടന്ന്
വാചകക്കസര്‍ത്ത് നടത്തും എന്നല്ലാതെ ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല..
ഞാന്‍ അവിടെ ഫ്ലൈറ്റിറങ്ങും..
പ്രവാസികള്‍ എനിക്കായ് പൂമാലയും ബൊക്കെയുമായി
എയര്‍പോര്‍ട്ടില്‍ കാത്ത് നിക്കും..
നൂറ് തരം!
നിനക്ക് കാണണോ ?"

"അവരിങ്ങനെ ഭയഭക്തി ബഹുമാനത്തോടെ സാര്‍ സാര്‍ എന്ന് വിളിക്കുന്നത്..
കീ ജെയ് വിളിക്കുന്നത്...കൂടെ നില്‍ക്കാനും ആളാവാനും തിക്കിത്തിരക്കുന്നത്..
അതൊക്കെ ഇങ്ങനെ കാണുന്നത് ഒരു ഹരമാടോ..
ആ പുഴുക്കള്‍ മുന്നില്‍ക്കിടന്നിങ്ങനെ നുരയുന്നത് കാണുമ്പോള്‍
എന്തെന്നില്ലാത്ത ഒരു ലഹരി...
വല്ലാത്ത ലഹരി തന്നാടോ അത്!!!"

----

കാര്‍ട്ടൂണ്‍ കടപ്പാട് : http://raajneeti.org


10 Responses to "പ്രയാസ മന്ത്രിയും നപുംസക പ്രവാസികളും!"
KMR said...

Kidilan :)


Sunday, November 4, 2012 at 12:30:00 PM GMT+3
വിനുവേട്ടന്‍ said...

ഇവരൊക്കെ വരുമ്പോഴേക്കും താലപ്പൊലിയും പൂമാലയുമിട്ട് സ്വീകരിക്കാൻ ഒരുങ്ങിക്കെട്ടിയിരിക്കുന്ന ഇവിടുത്തെ നാണമില്ലാത്ത ഛോട്ടാ നേതാക്കളെ പറഞ്ഞാൽ മതിയല്ലോ...


Sunday, November 4, 2012 at 9:39:00 PM GMT+3
ajith said...

"അവരിങ്ങനെ ഭയഭക്തി ബഹുമാനത്തോടെ സാര്‍ സാര്‍ എന്ന് വിളിക്കുന്നത്..
കീ ജെയ് വിളിക്കുന്നത്...കൂടെ നില്‍ക്കാനും ആളാവാനും തിക്കിത്തിരക്കുന്നത്..
അതൊക്കെ ഇങ്ങനെ കാണുന്നത് ഒരു ഹരമാടോ..
ആ പുഴുക്കള്‍ മുന്നില്‍ക്കിടന്നിങ്ങനെ നുരയുന്നത് കാണുമ്പോള്‍
എന്തെന്നില്ലാത്ത ഒരു ലഹരി...
വല്ലാത്ത ലഹരി തന്നാടോ അത്!!!"


സത്യം.


Sunday, November 4, 2012 at 10:25:00 PM GMT+3
Mohiyudheen MP said...

:)


Monday, November 5, 2012 at 12:14:00 AM GMT+3
Bhagi S Anand said...

good one


Tuesday, November 6, 2012 at 12:06:00 AM GMT+3
ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ. said...

പറയേണ്ടത് രസകരമായി പറഞ്ഞു..!!
അഭിവാദ്യങ്ങള്‍..:)Tuesday, November 6, 2012 at 10:57:00 AM GMT+3
Unknown said...

GOOD


Tuesday, November 13, 2012 at 3:46:00 PM GMT+3
srujana said...

Win Exciting and Cool Prizes Everyday @ www.2vin.com, Everyone can win by answering simple questions. Earn points for referring your friends and exchange your points for cool gifts.


Saturday, November 17, 2012 at 10:19:00 AM GMT+3
Anonymous said...

:0


Tuesday, January 8, 2013 at 12:23:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പ്രവാസികള്‍ ഇങ്ങനെ ഈ ഫേസ്ബുക്കീ കിടന്ന്
വാചകക്കസര്‍ത്ത് നടത്തും എന്നല്ലാതെ ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല..


Tuesday, January 15, 2013 at 2:29:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors