RSS

Followers

പ്രയാസ മന്ത്രിയുടെ മറുപടിക്കത്ത്!!(പ്രവാസി പ്രയാസ മന്ത്രിക്ക് അയച്ച കത്ത് ഇവിടെ കാണാം)

പ്രയാസ മന്ത്രിയുടെ മറുപടിക്കത്ത്!!
----------------------------------------------
മി.പ്രവാസി ,
താന്‍ അയച്ച "പ്രയാസ കാര്യ വകുപ്പ് മന്ത്രിക്കുള്ള തുറന്ന കത്ത്" ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലും വാളുകളിലുമൊക്കെ കയറിയിറങ്ങി ഒടുവില്‍ ഞാന്‍ കൈപ്പറ്റി.
തുറന്ന കത്തായതിനാല്‍ അതില്‍ നിറയെ എന്നെ തെറിവിളിച്ച കമന്റുകള്‍ ആയിരുന്നു. അത് വായിച്ചപ്പോഴാണ് പ്രവാസികള്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന നഗ്ന സത്യം ഞാന്‍

 മനസ്സിലാക്കിയത്.
സത്യം പറയാലോ..എന്റെ കണ്ണ് നിറഞ്ഞ് പോയീ!.

അതിരിക്കട്ടെ ,നമുക്ക് വിഷയത്തിലേക്ക് വരാം.
ആദ്യമേ പറയട്ടെ..തന്റെ സാര്‍ സാര്‍ സാര്‍ വിളിയില്‍ എനിക്ക് അഭിമാനമേ ഉള്ളൂ..അല്ലെങ്കിലും ആ വിളി കേള്‍ക്കുമ്പോ എനിക്ക് പണ്ടു മുതലേ ഒരു സുഖോം രോമാഞ്ചോം ഒക്കെ വരും.
ഹതു കൊണ്ട് താന്‍ എത്തറ തവണ വേണേലും വിളിച്ചോ. നോ പ്രോബ്ലെം.

തന്റെ കത്തില്‍ ഏസീയില്ലാ ശമ്പളമില്ലാ അറുപത് ഡിഗ്രി ചൂട് എന്നൊക്കെ എഴുതിക്കണ്ടല്ലോ..നോണ്‍സെണ്‍സ്..എടോ ഞാനും പലതവണ ഗള്‍ഫില്‍ വന്നിട്ടുണ്ട്.
നിങ്ങളീ പറയുന്ന കാട്ടറബിയേയും ഒട്ടകവും മരുഭൂമിയൊന്നും ഞാനവിടെ കണ്ടില്ല.
നല്ല ഒന്നാന്തരം ചുറ്റുപാടല്ലേ നിങ്ങള്‍ക്കവിടെ ?
ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ , ചൈനീസ് - ഇറ്റാലിയന്‍ റെസ്റ്റോറെണ്ട്സ്, മള്‍ട്ടിപ്ലെക്സ് ഷോപ്പിംഗ് കോമ്പ്ലെക്സുകള്‍ , ഒന്നാന്തരം കാറുകള്‍ ..റോഡുകള്‍ ..ഹാ ..സുഖജീവിതമല്ലേടോ അവിടെ?
പോരുമ്പോള്‍ പെട്ടി നിറയെ ഗിഫ്റ്റുകളും കിട്ടും!.

പിന്നെന്താണ് കുഴപ്പം?

അവിടുള്ളവര്‍ക്കൊക്കെ നല്ല ബിസ്നസ്സ് ആണെന്നാണല്ലോ പറഞ്ഞത്.നല്ല തുക പാര്‍ട്ടിക്ക് സംഭാവനയായും കൈമണിയായും ഒക്കെതരുന്നുമുണ്ട്.
ഒക്കെ നല്ല സെറ്റപ്പ് അല്ലേടോ അവിടെ?

നമ്മുടെ ഗവണ്മെന്റ് നിങ്ങളുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണ്ണമായ വീക്ഷണമാണ് വെച്ചു പുലര്‍ത്തുന്നത് എന്നറിയാമല്ലോ. എയറിന്ത്യാ യാത്രാ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി
ഇനി നിങ്ങള്‍ ദരിദ്രപ്രവാസികള്‍ക്ക് റെഡ് കാര്‍ഡ് നിശ്ചയിക്കും.
അതായത് ഇത്ര തുകയില്‍ കുറവ് വര്‍ഷാവര്‍ഷം നാട്ടിലേക്കയക്കുന്നവരെ ഓരോ കാറ്റഗറിയില്‍ പെടുത്തി അവരെ വേണ്ട വിധം അവഗണിക്കാനുള്ള ഒരു പദ്ധതിയാണ്.
അങ്ങനെവരുമ്പോള്‍ ഈ ദരിദ്രവാസി പ്രവാസികള്‍ക്ക് പത്ത് വര്‍ഷത്തില്‍ ഒരിക്കലേ നാട്ടിലേക്ക്
വരാന്‍ കഴിയുകയുള്ളൂ.അപ്പോള്‍ യാത്രാ ദുരിതങ്ങള്‍ അവസാനിക്കും. പരാതികളും ഒടുങ്ങും.
ഗ്രീന്‍ കാര്‍ഡുള്ള വി.ഐ.പി. പ്രവാസികളെ ഞങ്ങള്‍ ആദരപൂര്‍‌വ്വം ബഹുമാനിച്ചാനയിക്കും.

ഇങ്ങനെയൊക്കെ ഓരോ പദ്ധതികള്‍ ഗവണ്മെന്റ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതൊന്നും പുറത്ത് പറയരുത് കെട്ടോ. ഒക്കെ അതീവ സീക്രട്ടാ..അല്ലെങ്കിലും ഈ മുടിഞ്ഞ പ്രവാസികളുടെ പരിവേദനം കേട്ട് മടുത്തു എത്രയാന്ന് വെച്ചാ..നമ്മുടെ ക്ഷമക്കും ഒരതിരില്ലേ?

പിന്നെ അടുത്ത് തന്നെ ഒരു ഗള്‍ഫ് ട്രിപ്പ് കുടുംബവുമൊത്ത് തരപ്പെട്ടിട്ടുണ്ട്. പറഞ്ഞപോലെ അത്ര സ്വീകരണമൊന്നും വേണ്ടെ കെട്ടോ. ആനയും അമ്പാരിയുമൊന്നും അവിടെ നടക്കത്തില്ലല്ലോ.
ഒട്ടകത്തെ വരിവരിയായി നിര്‍ത്തി പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍
കാരക്കാ നിറച്ച പാത്രവുമായി ഒക്കെ വരവേല്‍ക്കാന്‍ നിര്‍ത്തേണ്ടി വരും.
അതൊക്കെ നിങ്ങക്കൊരു ബുദ്ധിമുട്ടായാലോ?!

പിന്നെ ആപ്പിള്‍ ഐഫോണ്‍ 5 എങ്ങനെയുണ്ട്? എട്ടുമാസമായി ശമ്പളം കിട്ടിയില്ലാ എന്നല്ലേ പറഞ്ഞത്..അതുകൊണ്ട് ഒരു നാലഞ്ചെണ്ണം മതി.പിള്ളാര്‍ എപ്പോഴും അതിനു കശപിശയാണ്. ആരുടേയെങ്കിലും കയ്യില്‍ കൊടുത്തയക്കണം.മറക്കരുത്.
കൂടുതല്‍ എഴുതുന്നില്ല.
തല്‍ക്കാലം നിര്‍ത്തുന്നു.

എല്ലാ പ്രവാസികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ !
ജയ് ഹിന്ദ്!

എന്ന് സസ്നേഹം,
പ്രയാസ കാര്യ വകുപ്പ് മന്ത്രി (ഒപ്പ്)

NB : അല്ലാ ഈ നിതാഖാത്ത് , ഉറൂബ് ,കഫീല്‍ , ഇക്കാമാ ,തനാസില്‍ എന്നൊക്കെ പേപ്പറീ വായിക്കാറുണ്ട്. അത് ആക്‌ചൊലി എന്താണ്? കാരക്ക പോലെത്തെ വല്ല പഴങ്ങളുമാണോ? ആണെങ്കില്‍ ഒരു പെട്ടി മറക്കാതെ കൊടു
ത്തയക്കണേ.


3 Responses to "പ്രയാസ മന്ത്രിയുടെ മറുപടിക്കത്ത്!!"
ajith said...

hahaha

മറക്കാതെ കൊടുത്തയയ്ക്കാട്ടോ


Sunday, November 4, 2012 at 10:32:00 PM GMT+3
Unknown said...

അങ്ങനെവരുമ്പോള്‍ ഈ ദരിദ്രവാസി പ്രവാസികള്‍ക്ക് പത്ത് വര്‍ഷത്തില്‍ ഒരിക്കലേ നാട്ടിലേക്ക്
വരാന്‍ കഴിയുകയുള്ളൂ.അപ്പോള്‍ യാത്രാ ദുരിതങ്ങള്‍ അവസാനിക്കും. പരാതികളും ഒടുങ്ങും.


ഹഹ

നന്നായ് ഭായ്


Tuesday, November 6, 2012 at 8:51:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെവരുമ്പോള്‍ ഈ ദരിദ്രവാസി പ്രവാസികള്‍ക്ക് പത്ത് വര്‍ഷത്തില്‍ ഒരിക്കലേ നാട്ടിലേക്ക്
വരാന്‍ കഴിയുകയുള്ളൂ.അപ്പോള്‍ യാത്രാ ദുരിതങ്ങള്‍ അവസാനിക്കും. പരാതികളും ഒടുങ്ങും.
ഗ്രീന്‍ കാര്‍ഡുള്ള വി.ഐ.പി. പ്രവാസികളെ ഞങ്ങള്‍ ആദരപൂര്‍‌വ്വം ബഹുമാനിച്ചാനയിക്കും.


Tuesday, January 15, 2013 at 2:31:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors