RSS

Followers

സൂര്യനുദിക്കാത്ത സൂര്യനെല്ലി!


സൂര്യനെല്ലി 
നീയിന്ന്
ഒരു സ്ഥലപ്പേരിലുപരി 
നീതിനിഷേധത്തിന്റെ മറുനാമമാണ്..

ആര്‍ക്കും സംഭവിക്കാവുന്ന ഒരു ദുരന്തത്തില്‍
ഭരണകൂടവും നിയമപാലകരും കൈയ്യാളുന്ന
കുറ്റകരമായ നെറികേടിന്റെ
എക്കാലത്തേയും സാക്ഷ്യപത്രമാണ്..

രാഷ്ട്രീയ - ഫെമിനിസ്റ്റ് സംഘടനകളുടേ
മാറി മാറിമറിയുന്ന അവസരവാദ പരതയുടെ
നേര്‍ചിത്രമാണ്..

വിലമതിക്കാനാവാത്ത സ്വന്തം തലച്ചോര്‍
ഉണ്ണാക്ക രാഷ്ട്രീയ ക്കോമരങ്ങള്‍ക്ക് പണയം വെച്ച
വിഡ്ഢിക്കൂശ്മാണ്ഢപ്പാവകളുടെ
പിതൃശൂന്യ നിലപാടുകളുടെ വാനരക്കളിയാണ്..

കാമവെറിയന്‍ ചെന്നായ്ക്കളെ പൂമാലയിട്ട് സ്വീകരിച്ച്
ഇരയെ നിര്‍ദ്ദാക്ഷണ്യം കല്ലെടുത്തെറിഞ്ഞോടിക്കുന്ന
അഭിനവ മലയാളി മനസ്സിന്റെ
കാപട്യത്തിന്റേയും
ദയാരാഹിത്യത്തിന്റേയും നീറുന്ന കാഴ്ചയാണ്..

ഏതൊരുമനുഷ്യനും കടന്നുപോവുന്ന
കൗമാര ചാപല്യ ചിന്തകള്‍ക്ക്
പതിനേഴ് വര്‍ഷത്തോളം സമൂഹം നല്‍കിയ
അതിക്രൂരമായ
പരിഹാസശരങ്ങളില്‍ ആഴ്ന്നുപോയ
പെണ്‍തേങ്ങലിന്റെ
അലയൊലിനാമമാണ് ..

അധികാരം കൈയ്യാളുന്ന രാഷ്ട്രീയ മേലാളന്മാരുടെ
വെണ്‍ വസ്ത്രത്തിലെ
മാറാത്ത കറ കാണിക്കുമ്പോള്‍
നിയമപാലകന്റെ ചായ്‌വും ചെരിവും കണ്ട്
കേരള സമൂഹം
"താന്‍ സുര്ക്ഷിതന്‍ " എന്ന മൂഢ മൗനത്തില്‍
അടയിരിക്കുമ്പോള്‍ ഓര്‍ക്കുക...

രക്ഷപ്പെടുന്ന ഒരു കുറ്റവാളി
ഒരായിരം പുത്തന്‍ കുറ്റവാളികള്‍ക്കാണു
ഊര്‍ജ്ജമേകുക.

നാളെ
തന്റെ വീടിന്റെ
അടച്ചിട്ട മുറിയില്‍ നിന്നും
കൊച്ചു പെങ്ങളുടെ തേങ്ങലുയരും മുമ്പ്
അറിയുക...
ഇന്നു നീ
കണ്ണടച്ചിരുന്ന്
മൗനം തിന്നു തീര്‍ക്കുമ്പോള്‍


നാളെ

നിന്റെ നിലവിളിയും
അലയൊലി തീര്‍ക്കാതെ
ശൂന്യത വിലയം പ്രാപിക്കും..

ജാഗ്രത...

ജാഗ്രത...
ജാഗ്രത!!!!

© നൗഷാദ് അകമ്പാടം.
photo from Google


2 Responses to "സൂര്യനുദിക്കാത്ത സൂര്യനെല്ലി!"
Abdul Jaleel said...

<<< നാളെ
തന്റെ വീടിന്റെ
അടച്ചിട്ട മുറിയില്‍ നിന്നും
കൊച്ചു പെങ്ങളുടെ തേങ്ങലുയരും മുമ്പ്
അറിയുക... >>>>

<<< നിന്റെ നിലവിളിയും
അലയൊലി തീര്‍ക്കാതെ
ശൂന്യത വിലയം പ്രാപിക്കും..

ജാഗ്രത... >>>


Thursday, February 14, 2013 at 9:40:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

സൂര്യനെല്ലിയിന്ന്...
കാമവെറിയന്‍ ചെന്നായ്ക്കളെ പൂമാലയിട്ട് സ്വീകരിച്ച്
ഇരയെ നിര്‍ദ്ദാക്ഷണ്യം കല്ലെടുത്തെറിഞ്ഞോടിക്കുന്ന
അഭിനവ മലയാളി മനസ്സിന്റെ
കാപട്യത്തിന്റേയും
ദയാരാഹിത്യത്തിന്റേയും നീറുന്ന കാഴ്ചയാണ്..


Tuesday, February 26, 2013 at 12:34:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors