RSS

Followers

ഇന്ന് വോട്ടിംഗ് അവസാന ദിവസം!-"കാര്‍ട്ടൂണ്‍ കോണ്ടെസ്റ്റ് -


ENTEVARA.COM അവതരിപ്പിച്ച "WAYTONIKAH.COM കാര്‍ട്ടൂണ്‍ ക്യാപ്ഷന്‍ കോണ്ടെസ്റ്റ്" ഫൈനല്‍ റൗണ്ടില്‍ എത്തിയ
മല്‍സരാര്‍ത്ഥികള്‍ക്ക് ഈ ലിങ്കിലൂടെ പോയ് വോട്ടുകള്‍ രേഖപ്പെടുത്താം.
(( പ്രായപരിധിയില്ലാ... തിരിച്ചറിയല്‍ കാര്‍ഡുവേണ്ടാ!!
എല്ലാവര്‍ക്കും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം! :)))
----
മൂന്ന് ദിവസം നീണ്ട് നിന്ന ഗംഭീരമായ വോട്ടിംഗ് മാമാങ്കത്തിനു ഇന്ന് കൊടിയിറക്കം.
ഇന്ന് 27-5-2012 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 മണി വരെ ആണ് വോട്ട് ചെയ്യാനുള്ള അവസാന സമയം.ഇനിയും പങ്കെടുക്കാത്തവര്‍ ദയവായി ഈ ലിങ്കിലൂടെ പോയ് തങ്ങള്‍ക്കിഷ്ടപ്പെട്ട കമന്റിനു വോട്ട് ചെയ്യണമെന്നഭ്യര്‍ത്തിക്കുന്നു.
----
---- ----
----
ഒടുവില്‍ കിട്ടിയ വാര്‍ത്ത!-----
--
ENTEVARA.COM അവതരിപ്പിച്ച "WAYTONIKAH.COM കാര്‍ട്ടൂണ്‍ ക്യാപ്ഷന്‍ കോണ്ടെസ്റ്റ്"
ഇന്ന് ഞായറാഴ്ച വോട്ട് ചെയ്യാനുള്ള അവസാന സമയം സമാഗതമായതോടെ ബൂലോകം - ഫേസ്ബുക്ക് വായനക്കാര്‍ കൂട്ടം കൂട്ടമായി ബൂത്തുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതായി ഞങ്ങളുടെ പ്രത്യേക തെരെഞ്ഞെടുപ്പ് ലേഖകന്‍ കുറ്റിക്കാട്ടില്‍ കുഞ്ഞാപ്പു റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന ദിവസമായ ഇന്ന് എല്ലാ കാന്‍ഡിഡേറ്റുകളും ഗോധായില്‍ സജീവമായതോടെ പോലീസ് കനത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
---------
ഇതിനിടെ താന്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും നല്‍കാന്‍ ഉണ്ണിയപ്പം റെഡി ആക്കി വെച്ചിട്ടുണ്ട് എന്ന് മല്‍സരാര്‍ത്ഥികളിലെ കൊച്ചു മിടുക്കി നേനാ സിദ്ധീക്ക് ഒരു ടീവീ വാര്‍ത്താ മാധ്യമത്തില്‍ പ്രസ്താവിച്ചത് നേനയുടെ ആരാധകരില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടൂണ്ട്.
---------
എന്നാല്‍ ഈ പ്രസ്താവനക്കെതിരെ അഷ്റഫ് സാനു,ജിസ്സിമോന്‍ എന്നിവര്‍ ശക്തമായി രംഗത്തെത്തി. അവിടെ ഉണ്ണിയപ്പമെങ്കില്‍ ഞാന്‍ പഴം പൊരിയും ഉള്ളിവടയും വാരി വിതറുമെന്ന് ചുറ്റും കൂടി നിന്ന പതിനായിരങ്ങളെ സാക്ഷിയാക്കി അഷ്റഫ് സാനു പ്രഖ്യാപിച്ചു. എന്നാല്‍ തനിക്ക് ബ്ലോഗ്ഗില്ല വീടില്ലാ എന്നലമുറയിട്ട് കരയുന്ന ജിസ്സിമോന്‍ സ്ത്രീകളുടേയും കുട്ടികളുടേയും സ്നേഹ സാന്ത്വനം ഏറ്റുവാങ്ങി. തെരെഞ്ഞെടുപ്പില്‍ സജീവമായ സാമൂഹ്യ പ്രവര്‍ത്തക റിയാ റൈഹാനയും കൂട്ടരും അലമുറയിട്ട് കരയുന്ന ജിസ്സിയെ സമാധാനിപ്പിക്കുന്ന കാഴച ചുറ്റും കൂടി നിന്നവരില്‍ കണ്ണീരുപടര്‍ത്തി.
---------
ഇന്ന് രാത്രിയോടെ വോട്ടിംഗ് തീരും എന്നുള്ളതിനാല്‍ ഡ്യൂട്ടി കഴിഞ്ഞ് തങ്ങള്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥി അറിയിച്ചിട്ടുണ്ട്. എന്തായാലും ഇത് വരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ബൂലോകത്റ്റെ പല പ്രമുഖരും അങ്കലാപ്പിലാണ്. മിനിമം ഒരു ബന്ദ് എങ്കിലും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ആള്‍ കേരളാ ബന്ദ് & ഹര്‍ത്താല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വെട്ടുകത്തി വാസു പത്ര സമ്മേളനത്തില്‍ അറിയിച്ചു.
---------
അതിനിടെ ഒരു യോഗത്തില്‍ വെച്ച് താനും തന്റെ ആളുകളും പല ആളുകള്‍ക്കും ഇട്ട് കുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് കത്തിക്കുത്തല്ല മറിച്ച് കാര്‍ട്ടൂണ്‍ കൊണ്ടെസ്റ്റ് വോട്ട് കുത്തിയ കാര്യമാണ് പറഞ്ഞത് എന്നും വാര്‍ത്താ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്നും ജില്ലാ സെക്രട്ടറി ,എം.എം.കാലന്‍ മണി മാധ്യമങ്ങളെ വിളിച്ച് അറിയിച്ചിട്ടുണ്ട്.
---------
സ്വ.ലേ.


1 Responses to "ഇന്ന് വോട്ടിംഗ് അവസാന ദിവസം!-"കാര്‍ട്ടൂണ്‍ കോണ്ടെസ്റ്റ് -"
റിയ Raihana said...

ആരാണാവോ ആ ഭാഗ്യവാന്‍ or ഭാഗ്യവതി ..എല്ലാവര്‍ക്കും എന്റെ ആശംസകള്‍ ...!


Sunday, May 27, 2012 at 11:54:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors