RSS

Followers

"കാര്‍ട്ടൂണ്‍ മല്‍സരം ഫൈനല്‍ റൗണ്ടിലേക്കുള്ള വിജയികള്‍ !!"


----
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
കഴിഞ്ഞ ഒരാഴ്ചയായ് ഫേസ്ബുക്കിലും ബ്ലോഗ്ഗിലുമായി അരങ്ങേറിയ
ENTEVARA.COM അവതരിപ്പിച്ച "WAYTONIKAH.COM കാര്‍ട്ടൂണ്‍ ക്യാപ്ഷന്‍ കോണ്ടെസ്റ്റ്" മല്‍സരത്തിനു നിങ്ങള്‍ നല്കി്യ ഗംഭീര സ്വീകരണത്തിനു ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ. മലയാളം ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ് വര്ക്കില്‍ ഇന്നേവരേ കാണാത്ത സജീവമായ പങ്കാളിത്തമാണീ സം‌രം‌ഭം ഇത്രമേല്‍ തിളക്കമുള്ളതാക്കി മാറ്റിയത്.
ഇത് മഹത്തായ ഒരു വിജയമാണെന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.
പ്രിയപ്പെട്ട വായനക്കാരോട് അതിനുള്ള നന്ദിയും അതിരറ്റതാണ്.സംശയമില്ല.
----
നാലുസ്റ്റേജുകളിലായി നടന്ന മല്‍സരത്തില്‍ ആയിരത്തി അറുന്നൂറിനു മുകളിലാണ് മൊത്തം കമന്റുകളുടെ എണ്ണം. അവയില്‍ നിന്നും കേവലം എട്ട് കമന്റുകള്‍ സെലെക്റ്റ് ചെയ്യുക എന്നത്
തികച്ചും ആയാസകരമായ ഒരു ദൗത്യം തന്നെയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
ചില കമന്റുകള്‍ പല ആളുകളും മുമ്പ് വേറേ ആളുകള്‍ കമന്റിയത് അറിയാതേ ആവര്‍ത്തിച്ചു എന്നതും ഒപ്പം മിക്ക കമന്റുകളും ഫേസ്ബുക്ക് വിഷയത്തില്‍ അധിഷ്ഠിതവും പരിമിതപ്പെടുത്തിയതും ജ്ഡ്ജസ് പ്രത്യേകം ചൂണ്ടിക്കാട്ടി. ചില കമന്റുകള്‍ വളരെ സാമ്യം പുലര്ത്തുന്നവയുമായിരുന്നു.
എന്തായാലും മിക്കവാറും കമന്റുകള്‍ മികച്ച നിലവാരം പുലര്ത്തി എന്നത് മലയാളിയുടെ സ്വത സിദ്ധമായ നര്‍മ്മ വൈഭവത്തിന്റെ ഉത്തമോദാഹരണമായി ജഡ്ജസ് എടുത്തുപറഞ്ഞു.
----
നിരന്തമായ പരിശോധനകള്ക്ക്് ശേഷം പതിനെട്ട് കമന്റുകള്‍ ആണ് ഫൈനല്‍ ലിസ്റ്റില്‍ ഉള്പ്പെയടുത്തിയത്. മികച്ച പല കമന്റുകളും പരിമിതികളാല്‍ മാറ്റിനിര്ത്തേഷണ്ടിവന്നു.
പത്ത് ഫൈനല്‍ കമന്റുകള്‍ വോട്ടിനിടുക എന്നതായിരുന്നു ആദ്യ തീരുമാനം എങ്കിലും പലതും ഒഴിവാക്കാനാകാത്തവിധം എന്ന് കണ്ടെത്തിയതിനാല്‍ എണ്ണം വര്ദ്ധിപ്പിക്കുകയായിരുന്നു.
----
ഇതാ ഇവിടെ പതിനെട്ട് കമന്റുകള്‍ നിങ്ങളുടെ തീരുമാനത്തിനായി സമര്പ്പിക്കുന്നു.
ഇവയില്‍ നിന്നും നിങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ നിശ്ചയിക്കുന്നതായിരിക്കും.
ഒരു കമ്പ്യൂട്ടറില്‍ നിന്നും നിന്നും ഒരു വോട്ട് എന്നതാണ് വോട്ടിംഗ് രീതി.
ഈ ലിങ്കിലൂടെ പോയ് തെരെഞ്ഞെടുത്ത കമന്റുകള്‍ വായിച്ച് നിങ്ങള്‍ക്കിഷ്ടപ്പെട്ട കമന്റിന്റെ
ഉടമസ്ഥനു വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
----
( പേരുകള്‍ റാണ്ടം രീതി ആയിട്ടാണ് കൊടുത്തിട്ടുള്ളത്. ആരുടേയും പേരുകള്‍ക്ക് മുന്‍ ഗണനാ ക്രമം ഇല്ലാതിരിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്)
----
എന്ന്
"WAYTONIKAH.COM കാര്‍ട്ടൂണ്‍ ക്യാപ്ഷന്‍ കോണ്ടെസ്റ്റ്" ടീം.


7 Responses to ""കാര്‍ട്ടൂണ്‍ മല്‍സരം ഫൈനല്‍ റൗണ്ടിലേക്കുള്ള വിജയികള്‍ !!""
റിയ Raihana said...

കാത്തിരിപ്പിനു അവസാനം ഉണ്ടായല്ലോ ..ഏതായാലും വിജയികള്‍ക്ക് എല്ലാ ആശംസകളും ...കൂടെ നൌഷാദ്ക്കാകും


Thursday, May 24, 2012 at 4:42:00 PM GMT+3
റിയ Raihana said...

ഒരാള്‍ക്ക് ഒരു വോട്ടു മാത്രമാണോ ചെയ്യാനാവൂ നൌഷാദ്ക്ക ?


Thursday, May 24, 2012 at 4:43:00 PM GMT+3
നൗഷാദ് അകമ്പാടം said...

ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു വോട്ട്. :)


Thursday, May 24, 2012 at 5:13:00 PM GMT+3
Unknown said...

confusionaayallo..ellaa comentum super...


Thursday, May 24, 2012 at 7:19:00 PM GMT+3
വേണുഗോപാല്‍ said...

ജട്ജെസ് തീരുമാനിക്കും എന്ന് പറഞ്ഞു വീണ്ടും വോട്ടിനു ഇട്ടതിന്റെ ഔചിത്യം മനസ്സിലായില്ല ???? അങ്ങിനെ ആണെങ്കില്‍ ആദ്യത്തെ പോലെ കൂടുതല്‍ ലൈക്‌ കിട്ടുന്നവരെ തിരഞ്ഞെടുത്താല്‍ മതിയായിരുന്നു !!!!!!


Thursday, May 24, 2012 at 9:11:00 PM GMT+3
- സോണി - said...

സിസ്റ്റത്തില്‍ ഫേസ്‌ബുക്കിന്‍റെ പേജ് കൊടുത്തതുകൊണ്ടാണ് കമന്റ്സ് കൂടുതലും ആ വഴിയ്ക്കായത്. അതുകൊണ്ട് അതുതന്നെയാണ് കൂടുതല്‍ ഉചിതം എന്നും തോന്നുന്നു.


Thursday, May 24, 2012 at 9:24:00 PM GMT+3
Sabu Hariharan said...

ഒരു കാര്യം കൂടി പറയട്ടെ,
കമന്റുകൾ മാത്രം വോട്ടിനായി കാണിക്കുന്നതായിരുന്നു ഉചിതം. ഇതിപ്പോൾ വോട്ട്‌ കമന്റിനാവില്ല, ആളുകൾക്കാവും പോവുക!!
ഫോട്ടോയും, പേരും മറച്ചു വെച്ച്‌ വേണമായിരുന്നു വോട്ടിനിടേണ്ടിയിരുന്നത്‌..
കമന്റിനല്ലേ വോട്ട്‌..ആളുകൾക്കല്ലല്ലോ..


Friday, May 25, 2012 at 12:13:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors