RSS

Followers

പ്രശസ്ത ചലച്ചിത്ര താരം ജോസ് പ്രകാശ് അന്തരിച്ചു.


---------
ഫോട്ടോ കടപ്പാട് : റിപ്പോര്‍ട്ടര്‍
---------
മലയാളം സ്റ്റുഡിയോ ഫ്ലോറുകളിലെ കാര്‍ഡ്ബോര്‍ഡ് സെറ്റുകളിലും കാന്‍‌വാസ് ചിത്രങ്ങളിലെ ബാക്ക് ഗൗണ്ട് സീനിയറീകളിലും ഒതുങ്ങിയിരുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കാല ഘട്ടത്തില്‍
സ്റ്റൈലിഷ് ആയി സംസാരിക്കുന്ന വില്ലന്‍ കൊലച്ചിരിക്കു പകരം മുഖം നിറയെ മനോഹരമായ് പുഞ്ചിരിക്കുന്ന ഒരു വില്ലനെ മലയാളി കണ്ടത് അന്തരിച്ച് ശ്രീ. ജോസ് പ്രകാശിലൂടെയായിരുന്നു.
കുടുംബചിത്രങ്ങളിലും ജയന്‍ ആദ്യമായഭിനയിച്ച "ശാപമോക്ഷം" എന്ന ചിത്രത്തിലെ നായകവേഷത്തിലും തിളങ്ങിയ ജോസ് പ്രകാശിന്റെ അഭിനയ ശൈലി അന്നത്തെ നാടകച്ചുവയുള്ള അഭിനയകലയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു എന്നത് ഇന്നും ആ ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് വിലയിരുത്താന്‍ കഴിയും.
ജോസ്പ്രകാശ് ഏറെ തിളങ്ങിയതും പിന്നീട് അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്കെന്നോണം മിമിക്രിസ്റ്റുകള്‍ അരങ്ങിലേക്ക് കൊണ്ടുവന്നതുമായ കോട്ടൂം പൈപ്പും ഇംഗ്ലീഷ് ഡയലോഗും
നര്‍മ്മത്തിലൂടെയാണെങ്കില്‍ പോലും അവ ഇന്നും പുതിയ തലമുറയിലെ കാണികളെപ്പോലും ജോസ്പ്രകാശിലേക്കെത്തിക്കാന്‍ സഹായിക്കുന്നു.
---------
നസീര്‍ - ജോസ്പ്രകാശ്, ജയന്‍ - ജോസ് പ്രകാശ് കൂട്ടുകെട്ടില്‍ ഒട്ടനവധി ആക്ഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടൂണ്ട്. ആദ്യകാലങ്ങളില്‍ ഇംഗ്ളീഷ് സിനിമകളില്‍ നിന്നും കടം കൊണ്ട പ്രമേയവുമായി മലയാളം അതിന്റെ വറുതിയില്‍ സിനിമ ചമയ്ക്കുമ്പോള്‍ ജോസ്പ്രകാശിനോളം അനുയോജ്യമായി ആ സിനിമകളില്‍ പകരം വെക്കാന്‍ ഒരു വില്ലന്‍ നമുക്ക് ഇല്ലായിരുന്നു.
---------
മസ്സില്‍ പെരുപ്പിച്ചും കണ്ണുരുട്ടിയും ആര്‍ത്തട്ടഹസിക്കുന്ന വില്ലന്‍ മാരില്‍ നിന്നും
സൗമ്യമായ പുഞ്ചിരിയും ആകര്‍ഷണീയമായ പെരുമാറ്റവും ചലനങ്ങളില്‍ പോലും കുലീനത്വവും ആര്‍ജ്ജിച്ച ഒരു വില്ലനെ മലയാളികള്‍ കണ്ടത് ശ്രീ. ജോസ്പ്രകാശിലൂടേയായിരുന്നു.
കാലം കരുണയില്ലാതെ ഏല്പ്പിച്ച ആഘാതം ശരീത്തിനില്ലായിരുന്നില്ലായെങ്കില്‍ സമകാലിക സിനിമകളിലെ രാഷ്ട്രീയ വേഷങ്ങളിലെ പ്രതിനായകവേഷങ്ങള്‍ക്കും നമുക്ക് മറ്റൊരു മുഖം തേടേണ്ടി വരില്ലായിരുന്നു.
---------
ഫൊട്ടോ കടപ്പാട് : മനോരമ
---------
സീമന്തപുത്രന്‍ എന്ന ചിത്രത്തിലൂടെയാണു ജോസ് പ്രകാശ് സിനിമയിലെത്തിയത്. നടനും ഗായകനുമായ അദ്ദേഹം നാടകരംഗത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 300 ഓളം സിനിമകളില്‍ ജോസ് പ്രകാശ് വേഷമിട്ടിട്ടുണ്ട്. ട്രാഫിക് ആണ് അദേഹം അവസാനം അഭിനയിച്ച ചിത്രം .ആറ് പതിറ്റാണ്ടോളം മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദേഹം.
ഈ വര്ഷത്തെ ജെ.സി ഡാനിയേല് പുരസ്കാരം നടന് ജോസ് പ്രകാശിന് ലഭിച്ചിരുന്നു. കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
---------
ഫൊട്ടോ കടപ്പാട് : indulekha.com
--------- അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു...


10 Responses to "പ്രശസ്ത ചലച്ചിത്ര താരം ജോസ് പ്രകാശ് അന്തരിച്ചു."
Unknown said...

ആദരാഞ്ജലികൾ....
ആ മഹാനുഭവന്ന്...


Saturday, March 24, 2012 at 12:39:00 PM GMT+3
kaattu kurinji said...

Its Like the reporters..who make story line before itself the death of VIP..:-( .


Saturday, March 24, 2012 at 12:40:00 PM GMT+3
ഒരു ദുബായിക്കാരന്‍ said...

ആദരാഞ്ജലികള്‍ !


Saturday, March 24, 2012 at 12:40:00 PM GMT+3
മണ്ടൂസന്‍ said...

ഒരു തേങ്ങ കിട്ടിയാൽ എന്റെ മുതലക്കുട്ടികൾക്ക് വോളീ ബോൾ കളിക്കാൻ കൊടുക്കാമായിരുന്നൂ. നല്ല അനുസ്മരണം നൗഷാദിക്കാ. അദ്ദേഹത്തിന് ആദരാഞ്ജലികൾ. നൗഷാദിക്കായ്ക്ക് ആശംസകൾ.


Saturday, March 24, 2012 at 12:40:00 PM GMT+3
നൗഷാദ് അകമ്പാടം said...

@kaattu kurinji
ഒരിക്കലുമില്ല ഡിയര്‍...

എന്റെ ജോലിത്തിരക്കിനിടയില്‍ കുത്തിക്കുറിച്ചതാണ്..
നമ്മുടെ ഇഷ്ടങ്ങള്‍ നഷ്ടമാവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞം വരില്ല..
രണ്ടു മിനിട്ട് കൊണ്ട് എഴുതിയതാണ്...
(ഒരു എളിയ പഴയ സിനിമാപത്രപ്രവര്‍ത്ത്കന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ...)


Saturday, March 24, 2012 at 12:42:00 PM GMT+3
anoop philips said...

ഒരു സംശയം ... 1925 ഇല്‍ ജനിച്ച അദ്ദേഹം എങ്ങനെയാണ് 1926 ഇല്‍ സീമന്ത പുത്രനില്‍ അഭിനയിച്ചത് ?


Saturday, March 24, 2012 at 1:04:00 PM GMT+3
ഷാജു അത്താണിക്കല്‍ said...

ആദരാഞ്ജലികൾ...


Saturday, March 24, 2012 at 3:04:00 PM GMT+3
ആഷിക്ക് തിരൂര്‍ said...

തിര വിറപ്പിച്ച് വില്ലന്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്ടപ്പോഴും കഥാപാത്രങ്ങളില്‍ തന്നെ അടയാളപ്പെടുത്താന്‍ ജോസ് പ്രകാശിന് സാധിച്ചിരുന്നു. പ്രമേഹരോഗം കാല്‍ നഷ്ടപ്പെടുത്തിയ അവസാനകാലത്തും അഭിനയത്തോടുള്ള അഭിനിവേശം മലയാളത്തിന്റെ മഹാനടനെ വിട്ടകന്നിരുന്നില്ല...

ആദരാഞ്ജലികള്‍............


Saturday, March 24, 2012 at 4:29:00 PM GMT+3
khaadu.. said...

ആദരാഞ്ജലികൾ


Saturday, March 24, 2012 at 5:07:00 PM GMT+3
Jikkumon - Thattukadablog.com said...

ആദരാഞ്ജലികൾ ഇനി കുളത്തിലെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ആരുമില്ലാതെ മിച്ചം വച്ച ആ ഓര്‍മ്മകള്‍ ബാക്കി :(


Tuesday, March 27, 2012 at 12:45:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors