പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളേ.
--------
ഈയ്യിടെ ഗൂഗിള്‍ .കോം ബ്ലോഗ്ഗറില്‍ വരുത്തിയ സമൂലമായ ചില പരിഷ്കാരങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലൂടെ ഞാന്‍ നേടിയെടുത്ത എന്റെ ഗൂഗിള്‍ ബാങ്ക് അക്കൗണ്ടിലെ വന്‍ തുക എണ്ണൂറോളം ഫോളോവേഴ്സിനെ എനിക്ക് നഷ്ടപ്പെടുത്തി എന്നോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു
എന്ന വിവരം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ!
--------
(അല്ല..ഇനി അഥവാ ഗൂഗിള്‍ സ്റ്റാഫുകള്‍ ആരെങ്കിലും എന്റെ ബ്ലോഗ്ഗ് വായിച്ച് ഞെട്ടിത്തരിച്ചാണോ ഈ തീരുമാനമെടുത്തത് എന്നും ഞാന്‍ ന്യായമായും സംശയിക്കുന്നുണ്ട്.)
--------
ഇക്കാലമത്രയും നിങ്ങള്‍ നല്‍കിയ പ്രോല്‍സാഹനത്തിന്റെ സാക്ഷ്യ പത്രം കൂടിയായിരുന്നു എനിക്കാ ചതുരകോളത്തില്‍ ദിനമെന്നോണം ഉയരുന്ന ബ്ലോഗ്ഗ് സമ്പന്നതയുടെ പ്രൊഫൈല്‍ ചിത്ര നോട്ടുകെട്ടുകള്‍ ...!
--------
(അവയാണ് ഒറ്റ രാത്രി കൊണ്ട് അമ്മായി കട്ടോണ്ട് പോയത്!
അല്ലേ..കോടീശ്വരിയായ അമ്മായിക്ക് എന്റെ നക്കാപ്പിച്ച കിട്ടിയിട്ട് എന്താവാന്‍ ...!)
--------
അല്ലെങ്കില്‍ അവരറിയുന്നോ
എന്തൊക്കെ കളികളിച്ചാണ് ...ഞാനിത്രയും തന്നെ ഒപ്പിച്ചെടുത്തതെന്ന്!
എന്റെ വായനക്കാരെ പറഞ്ഞു പറ്റിച്ചും ഫോര്‍വേഡ് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയും പോസ്റ്റ് ലിങ്കെറിഞ്ഞ് കാലില്‍ കുരുക്കിട്ട് ബ്ലോഗ്ഗിലേക്ക് വരുത്തിയും ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ദിനേന അഞ്ചെണ്ണം വീതം നാലുനേരം ബ്ലോഗ്ഗ് ലിങ്ക് വഴി വായന ക്കാരന്റെ ക്ഷമ പരീക്ഷിച്ചും അഡ്മിനായ ഗ്രൂപ്പുകളില്‍ ഫോളോ ചെയ്തില്ലെങ്കില്‍ കാര്‍ട്ടൂണ്‍ വരച്ച് കളയും എന്നൊക്കെ എന്തൊക്കെ തരികിട നമ്പറുകളാ ഈശ്വരാ ഞാനിറക്കി നോക്കിയത്..
--------
(എല്ലാം പിറവം പോലായല്ലോ സഖാവേ!)
--------
ഇനി അഥവാ ഗൂഗിളമ്മായിക്ക് കൈപ്പിഴ വല്ലതും പറ്റിയതാണോ എന്നറിയാന്‍ ഞാനിത്രയും ക്ഷമിച്ചു. ഒരു രക്ഷയുമില്ല. ബ്ലോഗ്ഗ് ഡോക്ടര്‍മാരായ നൗഷാദ് വടക്കേലും ജിക്കുമോനും സ്പാന്‍ഡറും ടൂള്‍ ബോക്സുമായി ഓടിവന്ന് എല്ലും എച്ച്ടീഎമ്മെലുമായൊക്കെ പുറത്തേക്ക് വലിച്ചിട്ട് കുറേ നേരം മെനക്കെട്ടെങ്കിലും പൂര്‍ണ്ണമായും തുക തിരിച്ചു കിട്ടിയില്ല. ഇനിയൊട്ട് കിട്ടാനും വകുപ്പില്ല എന്നറിയുന്നു.
--------
ഇപ്പോള്‍ എന്റെ ബ്ലോഗ്ഗിന്റെ പൂമുഖ വാതില്‍ തുറക്കാനേ ഒരു മടി...
എന്തോരം ആളുകള്‍ ഓടിച്ചാടിക്കളിച്ച സ്ഥലമായിരുന്നു..
കണ്ടില്ലേ ഉല്‍സവം കഴിഞ്ഞ പൂരപറമ്പു പോലെ ഇപ്പോള്‍ ശൂന്യമായി കിടക്കുന്നത്...
ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണമല്ലോ എന്നാലോചിക്കുമ്പോള്‍ പത്താം ക്ലാസ് ജയിച്ചത് ഒന്നാം ക്ലാസ്സിലേക്കാ എന്നു പറഞ്ഞ് പോലൊരു ഇതി കര്‍ത്ത്യവ മൂഡത:!!.
ഹെന്താ ചെയ്യാ..വരാനുള്ളത് മറ്റൊരു ബ്ലോഗ്ഗില്‍ പോസ്റ്റായി തങ്ങില്ലാ എന്ന ബ്ലോഗ്ഗ് മൊഴി സത്യം തന്നെ!
(എന്തായാലും വായനക്കാരുണ്ടെന്ന് തോന്നിയാല്‍ ഞാനിവിടെത്തന്നെ കാണും കെട്ടോ.)
--------
അതിനിടയില്‍ മറന്നു പോകരുതാത്ത ഒന്ന് ചെയ്യുന്നു.
(ഫേസ്ബുക്കിലൂടെ അപ്പോള്‍ തന്നെ ഞാന്‍ പോസ്റ്റ് ആയി ഇട്ടിരുന്നു എങ്കിലും)
നിങ്ങളൊക്കെ അതറിഞ്ഞുവെങ്കിലും
ഞാന്‍ എന്റെ ബ്ലോഗ്ഗിലൂടെ അതറിയിക്കാന്‍ വിട്ടു.
വൈകിയതിനു ക്ഷമ ചോദിക്കുന്നു.
--------
(1) പ്രസിദ്ധ ബ്ലോഗ്ഗ് പോര്‍ട്ടലായ ബൂലോകം .കോമിന്റെ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിനു ശ്രീ. നിരക്ഷരന്‍ അര്‍ഹനായി. അദ്ദേഹത്തിനു "എന്റെ വര" ബ്ലോഗ്ഗിന്റെ അഭിവാദ്യങ്ങള്‍ .
ഒപ്പം റണ്ണര്‍ അപ്പ് ആയി "എന്റെ വര" ബ്ലോഗ്ഗ് ആണ്. അതിനായി എനിക്ക് വേണ്ടി വോട്ട് ചെയ്ത
എല്ലാവര്‍ക്കും..ഒപ്പം എനിക്കായി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ബ്ലോഗ്ഗ് പോസ്റ്റിടുകയും ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുകയും ചെയ്ത ഞാനറിയുന്ന..ഞാനറിയാത്ത ഒരുപാട് പേര്‍...
...എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു.
നന്ദി നന്ദി നന്ദി!.
--------
(2) ബൂലോകം .കോമിനു വേണ്ടി ശ്രീമതി. കുഞ്ഞൂസ് കാനഡയും , തട്ടകം. കോമിനു വേണ്ടി ശ്രീ.ടോസ് കോനുമഠം നടത്തിയ അഭിമുഖവും അവരുടെ ബ്ലോഗ്ഗുകളില്‍
പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
അത് വായിക്കാന്‍ സാധിക്കാത്തവര്‍ക്കായി അതിന്റെ ലിങ്ക് ഞാന്‍ കൊടുക്കുന്നു.
--------
--------
'എന്റെ വര" നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ വീണ്ടും ഒരിക്കല്‍ കൂടി ഫോളോവര്‍ ആയി ഈ ബ്ലോഗ്ഗിനെ സജീവമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഒപ്പം ഞാന്‍ ഫേസ്ബുക്കിലൂടെ കാര്‍ട്ടൂണൂം ഫോട്ടോസും കുറിപ്പുകളുമായി
ഒരു പേജും തുടങ്ങിയിട്ടുണ്ട്. അവിടേക്കും വരാം .. ഓരോ ലൈക്കടിക്കാം.എല്ലാവര്‍ക്കും
സ്വാഗതം!
--------------
----
----------
എന്റെ ഫേസ്ബുക്ക് ഹോം പേജ്
------
------
------
--അപ്പം പറഞ്ഞു വന്നത് ഫോളോ ചെയ്യാന്‍ മറക്കണ്ടാന്ന്! --
------
------
------
ശൈകുനയോട് കളിക്കുമ്പോള്‍ ഓര്‍കേണ്ടതായിരുന്നു ....... ഇനിയെന്തെല്ലാം കാണണം ....... "ശൈകുന" കാക്കട്ടെ .......!!
Wednesday, March 21, 2012 at 8:33:00 PM GMT+3
(എല്ലാം പിറവം പോലായല്ലോ സഖാവേ!)
ഹ ഹ ഹ ...
Wednesday, March 21, 2012 at 8:35:00 PM GMT+3
തന്നെ തന്നെ!!!! എല്ലാം അവിടുത്തെ ഓരോ ലീലാവിലാസങ്ങള്‍ !!!!
(ഒരു കൈ നമുക്കും നോക്കിയാലോ എന്ന ഒരാലോചനയുമുണ്ട്...ആ ബോംബേക്കാരന്‍ അവിടത്തന്നെ കാണുമായിരിക്കും അല്ലേ!)
Wednesday, March 21, 2012 at 8:37:00 PM GMT+3
ഇതായിരുന്നല്ലേ ഒറിജിനല്‍ ഫോട്ടോ.. ഞങ്ങളോട് ഈ ചതി വേണ്ടാരുന്നു... ഒരു തൊപ്പിയും കുറെ ഫോട്ടോഷോപ്പ് ടൂളുകളും കയ്യിലുണ്ടെന്ന് വെച്ച് .. വെറുതെയല്ല ഗൂഗിള്‍ അമ്മായി ചതിച്ചത്..
Wednesday, March 21, 2012 at 8:44:00 PM GMT+3
പിന്നേം മുറുമുറുപ്പ് ല്ലേ?? അനുഭവിക്ക്.. അനുഭവിക്ക്... ഒറ്റയ്ക്കനുഭവിക്ക്...
:)
Wednesday, March 21, 2012 at 8:44:00 PM GMT+3
നൌഷാദ് ഭായ്...........പാമ്പും കോണിയും കളിക്കുന്ന ബോര്‍ഡ് കണ്ടിട്ടുണ്ടാവുമല്ലോ ?ഒരു പക്ഷെ കളിച്ചിട്ടും ഉണ്ടാകും. അതില്‍ നൂറു തികക്കാന്‍ ഒന്ന് ബാക്കിയുള്ളപ്പോള്‍ (99 ) ഇല്‍ ഒരു പാമ്പുണ്ട്. അത് വിഴുങ്ങിയാല്‍ നേരെ ഒന്നിലേക്ക് വരും, അതുപോലെ ആയെല്ലേ?
Wednesday, March 21, 2012 at 8:46:00 PM GMT+3
ഇത് വല്യ ചതിയായിപ്പോയല്ലോ ഭായ് ..ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ? ഇനിപ്പോ അങ്ങനെ വല്ലതും ആണോ ?
Wednesday, March 21, 2012 at 8:54:00 PM GMT+3
പത്തായത്തിൽ നെല്ലു ബാക്കിയുണ്ടെങ്കിൽ എലികൾക്ക് ദൂരെയെങ്ങും പോകാൻ കഴിയില്ല, അതു കൂട്ടുകാരേയും ബന്ധുക്കളേയും അടുത്ത രാജ്യക്കാരേം കൂട്ടി അവിടേക്ക് തന്നെ എത്തും. ഫോള്ളോവേർസ് നഷ്ടമായി എന്ന് കരുതി ഈ പത്തായത്തിൽ നെല്ലു നിറയ്ക്കാൻ മറക്കരുത് നൗഷാദ് സർ. ഹാപ്പി ബ്ലോഗിങ്ങ്.
Wednesday, March 21, 2012 at 8:54:00 PM GMT+3
നൌഷാദ് ഭായി ... ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണമല്ലോ എന്നാലോചിക്കുമ്പോള്‍ പത്താം ക്ലാസ് ജയിച്ചത് ഒന്നാം ക്ലാസ്സിലേക്കാ എന്നു പറഞ്ഞ് പോലൊരു ഇതി കര്‍ത്ത്യവ മൂഡത:!!.
ഹെന്താ ചെയ്യാ..വരാനുള്ളത് മറ്റൊരു ബ്ലോഗ്ഗില്‍ പോസ്റ്റായി തങ്ങില്ലാ എന്ന ബ്ലോഗ്ഗ് മൊഴി സത്യം തന്നെ!
ആശംസകള്‍ ... വീണ്ടും വരാം...തകര്‍തോളൂ..സസ്നേഹം ...
Wednesday, March 21, 2012 at 9:30:00 PM GMT+3
തിരിച്ചു കിട്ടാന്‍ ഒരു വഴിയും ഇല്ല അല്ലെ.
Wednesday, March 21, 2012 at 9:33:00 PM GMT+3
പുതിയ ഫോളോവേഴ്സ് എത്തികഴിഞ്ഞു തുടങ്ങിക്കോളൂ
Wednesday, March 21, 2012 at 10:04:00 PM GMT+3
എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല ഇക്ക. നോക്കിക്കോ ഒരു മാസം കൊണ്ട് ഇക്കയുടെ ബ്ലോഗില്‍ ആയിരങ്ങള്‍ വന്നു മറിയും ഉറപ്പു. എനിക്കും ഉണ്ടായിരുന്നു ഇതേ പ്രശ്നം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഈ ഫോളോ ഗാദ്ജെറ്റ് മുങ്ങി കിടക്കുകയായിരുന്നു എന്ന് വച്ചാല്‍ എന്റെ (1878) മെംബേര്‍സ് ഗോവിന്ദ ആയെന്നു..... ഇന്ന് വീണ്ടും ഇരുന്നു നോക്കിയപ്പോള്‍ കുറച്ചു HTML ഒക്കെ ഒന്ന് മാറ്റി പയറ്റിയപ്പോ സംഗതി ഓക്കെ ആയി. രണ്ടു മൂന്ന് കൊല്ലം കൊണ്ട് ഉണ്ടാക്കിയ ഫോളോവെര്സ് ആണ് ഒറ്റയടിക്ക് പോയിക്കിട്ടിയത് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഇവിടെയുള്ള എല്ലാവരും ഉറപ്പായും വന്നു ഫോളോ ചെയ്യണം എന്ന് അപേക്ഷ:) അടുത്ത ഓണത്തിന് മുന്നേ എങ്ങനെ എങ്കിലും ഇത് രണ്ടായിം ആക്കണം എന്നാണു ഈയുള്ളവന്റെ കുഞ്ഞു ആഗ്രഹം എല്ലാരും സഹകരിക്കണം..
കൂടെ പുതിയ പോസ്റ്റ് ഫേസ്ബുക്കിലെ പത്തു കല്പനകള്‍ കൂടി ഇവിടെ വായിക്കാം
Wednesday, March 21, 2012 at 11:57:00 PM GMT+3
ഈ കമന്റും ലൈക്കും ഫോളൊവേഴ്സും!. വേണമെങ്കില്‍ ആ ഹെഡ്ഡിങ്ങില്‍ ഒരു പോസ്റ്റിനു സ്കോപുണ്ട്. ഞാന്‍ അങ്ങിനെയൊന്നും പോസ്റ്റാത്തതു നന്നായി!.എനിക്കൊരു സംശയം ഈ ഗൂഗിള്‍ അമ്മാവനോ അതോ അമ്മായിയോ? പലരും പലതും പറഞ്ഞു കേള്‍ക്കുന്നു!.ഏതായാളും ഒത്തിരി പറമ്പിന്റെ ഉടമസ്ഥനാ(യാ)ണ്,പറയാതെ വയ്യ.ഞാനീ വക കാര്യങ്ങളൊന്നും ഇപ്പോ നോക്കാറില്ല.ബ്ലോഗവിടെയില്ലെ എന്നു മാത്രം അന്വേഷിക്കാറുണ്ട്.താങ്കള്‍ക്കിതു വല്യ കാര്യമാണെങ്കില്‍ ഞാന്‍ ഫോളൊ ചെയ്യാം. തട്ടു കട ജിക്കു പറഞ്ഞ പോലെ ചിലപ്പോള്‍ അമ്മായിയെ ശരിക്കൊന്നു കുളിപ്പിച്ചാല്‍ ചിലപ്പോള്‍ ശരിയാവാനും മതി.ഈയിടെ പല പരിഷ്ക്കാരങ്ങളും വന്നതല്ലെ? പൊടിയും പിടിച്ചു എവിടെയെങ്കിലും കിടക്കുന്നുണ്ടാവും!.
Thursday, March 22, 2012 at 3:09:00 AM GMT+3
കരയണ്ട ട്ടോ...മോനെ...ഫോളോ ചെയ്തിട്ടുണ്ട്.
Thursday, March 22, 2012 at 5:55:00 AM GMT+3
നിങ്ങളെ ഫോളോ ചെയ്ത എല്ലാവര്ക്കും ഗൂഗിള്‍ അമ്മായി ഇനി എട്ടിന്റെ പണി വല്ലതും തരുമോന്നാ എന്റെ പേടി...
Thursday, March 22, 2012 at 6:24:00 AM GMT+3
കരയണ്ട നൗഷാദിക്കാ. ങ്ങളിങ്ങനെ തലതല്ലി കരയല്ലീം ങ്ങള് കരഞ്ഞാൽ യ്ക്ക് കര വരും,ഞാൻ കരഞ്ഞാൽ എന്റെ സുഹൃത്ത്ക്കൾ കരയും. പിന്നെ ഇതാകെ ഒരു കരയോഗമായി മാറും. ഞാൻ വലത് കയ്യ് വച്ച് ഫോളോ ചെയ്യുന്നുണ്ട്, ബാക്കിയുള്ളവർ വൈകാതെ എത്തിക്കോളും. ആശംസകൾ,ഇനിയെന്താശംസകൾ അല്ലേ. ? ന്നാലും ആശംസകൾ.
Thursday, March 22, 2012 at 8:40:00 AM GMT+3
ഇതിലും വലുതെന്തോ വരാനിരുന്നതാ.... ഇങ്ങനെ തീര്‍ന്നൂന്ന് സമാധാനിക്ക് .... :)
Thursday, March 22, 2012 at 9:32:00 AM GMT+3
ഫോളോ ചെയ്തിട്ടുണ്ട് .. ലൈക് വേണ്ടിടത്തോക്കെ അടിച്ചിട്ടുണ്ട് ,,,,,
ഇനിയും പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ വിളിക്കണം ...
അകമ്പാടവത്തിന്റെ പാടവം ഉയരങ്ങളില്‍ എത്തട്ടെ ... ആശംസകള്‍
Thursday, March 22, 2012 at 11:35:00 AM GMT+3
ഞാൻ വീണ്ടും സ്കൂളിൽ ചേർന്നു !
Thursday, March 22, 2012 at 4:59:00 PM GMT+3
നിങ്ങളുടെയോക്കെ ആളുകളെ ഗൂഗിളമ്മച്ചി കൊണ്ടു പോയാല്‍ ഞങ്ങളുടേതും നിക്ഷ്പ്രയാസം കൊണ്ടുപോവില്ലെ.... പേടിയാവുന്നു.
Thursday, March 22, 2012 at 9:53:00 PM GMT+3
ഫോളോവേര്സിന്റെ എണ്ണത്തില്‍ കാര്യമില്ല ഭായീ.
നമ്മുടെ ബ്ലോഗില്‍ എണ്ണൂറ് പേര്‍ ഫോളോവര്‍ ആയി ഉണ്ടെങ്കില്‍ ഒരു പോസ്റ്റിനു അത്രയും കമന്റ് കിട്ടേണ്ടതാണ്.
അതിന്റെ പകുതി നാനൂറു പോലും നമുക്ക് കിട്ടുന്നില്ല.
കണ്ണൂരാന്‍ നോക്കുന്നത് കമന്റിന്റെ എണ്ണമാണ്.
എനിക്ക് കിട്ടുന്ന എണ്ണപ്പണത്തേക്കാള്‍ മൂല്യമുണ്ടതിന്!
കാരണം, ബ്ലോഗില്‍ നമുക്ക് കിട്ടുന്ന പ്രതിഫലമല്ലേ കമന്റുകള്‍ !
Thursday, March 22, 2012 at 11:40:00 PM GMT+3
ഇതൊരു കാശുകൊടുത്തുള്ള ഏര്‍പ്പാടോന്നുമല്ലാത്തതു കൊണ്ട്തന്നെ ഗൂഗിളമ്മാവാന് (അമ്മച്ചിയല്ല,എന്നാല്‍ ഇത് രണ്ടും കേട്ടതാണെന്നും ഈയിടെ കേള്‍ക്കുന്നു ) നേരവും കാലവും നോക്കാതെ ബ്ലോഗ്ഗുകളുടെ കണ്ട്രോള്‍ ബോക്സില്‍ കയറി നിരങ്ങാനും,ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വയറ്റത്തടിച്ചു തില്ലാന പാടിയുണ്ടാക്കിയ സ്ഥാവരജംഗമങ്ങള്‍ അടിച്ചുമാറ്റി സ്വതവേ ദാരിദ്രവാസികളായ ബ്ലോഗ്ഗര്‍മാരെ പരമപയ്യാരക്കാരന്മാരാക്കാനുമുള്ള തോന്ന്യാസത്തിന് അവകാശമുള്ളതാണ്...
(ഈ ദയനീയ സാഹചര്യം മുതലെടുത്തു ഹാവൂ ..കയ്ച്ചിലായീന്നും പറഞ്ഞ് "ജയില്‍ ചാടിയ"ചില അതിസമര്‍ത്ഥരായ ഫോളോവേഴ്സും ഉള്ളതായി അറിയുന്നു....:-))
ഏതായാലും വരയിലൂടെ, അതിലേറെ തിളക്കമാര്‍ന്ന വരിയിലൂടെയും ബൂലോകത്ത് ഓള്‍റെഡി' സൂപ്പര്‍ത്താരമായിക്കഴിഞ്ഞ നൌഷാദ്ഭായിക്ക് ഫാന്‍സ്‌ലിസ്റ്റി'ലെ ഈ മറിമായം പ്രശ്നമാകാന്‍ വഴിയില്ല...
(നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടീന്നും വരും'ന്നാണല്ലോ....)
Friday, March 23, 2012 at 1:37:00 AM GMT+3
ശൈക്കുനയോടു കളിക്കുമ്പോള്‍ നോക്കണമായിരുന്നു ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു .... ഏതായാലും ഞാനും പിന്തുടര്‍ന്നു .................. :)
Saturday, March 24, 2012 at 7:50:00 AM GMT+3
പോയത് പോയി ഇനിയും കിട്ടും എന്റെ വക രണ്ട് നോട്ട് കെട്ടുകള്‍ പിടിച്ചോ
Saturday, March 24, 2012 at 10:35:00 AM GMT+3
92 ഉള്ളത് 94 നോട്ടായി നാലായി കേട്ടോ
Saturday, March 24, 2012 at 10:45:00 AM GMT+3
ഇനിയും പല അനര്‍ത്ഥങ്ങളും പ്രതീക്ഷിക്കാം. 'ഒരു മുടി വരുത്തിയ വിന' എന്ന പുതിയ പോസ്റ്റ് കൂടി ഇടേണ്ടി വരും.
ഞാനൊന്നുമറിയില്ലേ രാമനാരായണ! :)
Wednesday, April 4, 2012 at 10:09:00 AM GMT+3
ഇനിയും കൂടുതൽ ഉണ്ടായിക്കോളും
Wednesday, April 4, 2012 at 11:20:00 AM GMT+3
ന്നാലും ഇതൊരു കൊലച്ചതി ആയിപ്പോയി..
അല്ല അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...
ഒരു പ്രകടനവും പൊതുസമ്മേളനവും മസ്റ്റാണ് നൗഷാദ്ക്കാ....
Wednesday, April 4, 2012 at 12:31:00 PM GMT+3
സങ്കടം മനസ്സിലാകും നൗഷാദിക്കാ.. ഇന്നലെ എന്റെ ബ്ലോഗിൽ നോക്കിയപ്പോ ഫോള്ളോവർ ഗാഡ്ജറ്റിനവിടെ "be first one to follow this blog" എന്ന് കണ്ട് എന്റെ ചങ്ക് തകർന്ന് പോയി, അല്പനേരം കഴിഞ്ഞ് ബ്ലോഗ് ഡിലീറ്റ് ചെയ്തിട്ട് ആത്മഹത്യ ചെയ്യാം എന്ന് കരുതി :) ഒന്നു കൂടി റീഫ്രെഷ് അടിച്ച് നോക്കിയപ്പോ ഫോള്ളോവേർസ് എല്ലാം അവിടത്തന്നെ ഉള്ളതായി കാണാൻ കഴിഞ്ഞു, പെട്ടെന്ന് തന്നെ ഒരു പ്രിന്റ് സ്ക്രീൻ അടിച്ചങ്ങ് വെച്ചു, ഇനീപ്പോ ഉള്ളത് പ്പോയാലും പണ്ട് ഇത്രേം ണ്ടായിരുന്നു എന്ന് കൊച്ചുമക്കളോട് പറയാലോ :)
Wednesday, April 4, 2012 at 12:38:00 PM GMT+3
റണ്ണറപ്പായതിനു എല്ലാ ഭാവുകങ്ങളും നേരുന്നു, ഇക്കയ്ക്ക് അർഹതപ്പെട്ട അവാർഡാണ് കിട്ടിയത് keep it Up
Wednesday, April 4, 2012 at 12:40:00 PM GMT+3
സാരമില്ല ഇതിലും വലുത് എന്തോ വരനിരുന്നതാ. സമാധാനിയ്ക്കൂ
Wednesday, April 4, 2012 at 1:00:00 PM GMT+3
റബ്ബുല്‍ ആലമീനായ തമ്പുരാനേ ഈ നൌഷാദ്കാന്റെ ഒരു കാര്യം ഹഹ്ഹ ഇത്രെയ്യേല്ലേ സംഭാവിചുള്ള് സമാധാനിക്കണ്ണാ സമാധാനിക്ക് (ചുമ്മാ :)
Thursday, May 17, 2012 at 10:19:00 AM GMT+3
ഗൂഗിള്‍ അമ്മായി (അത്ര പ്രായമൊന്നും ഇല്ല... പതിനാലു വയസു മാത്രം) പണ്ടേ ബ്ലോഗ്ഗറിനു വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല എന്ന് മനസിലായി. അത് മാത്രമല്ല, ഇപ്പൊ ബ്ലോഗ്ഗറിനെ സെര്‍ച്ച് ഇന്ടെക്സില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നും കേട്ടു... ഞാന്‍ പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ അടുത്ത വള്ളത്തിലേക്ക് ചാടി. ഇപ്പൊ വേര്‍ഡ്‌പ്രസ് ആണ് നമ്മുടെ വള്ളം. സുഖം, സുഖകരം...! വേഡ്പ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന അറുപത്തിഅഞ്ചു ലക്ഷത്തോളം വെബ്സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവ തന്നെ അതിന്റെ പ്രശസ്തിക്കു ഉദാഹരണം. പിന്നെ 18,000 പ്ലഗ്-ഇന്നുകള്‍, തീമുകള്‍ ... അങ്ങനെ ഒട്ടേറെ നിരവധി അനവധി സവിശേഷതകള്‍ ! സോഷ്യല്‍ മീടിയക്കും, സെര്‍ച്ച് എന്ജിനുകള്‍ക്കും വളരെ നല്ല സപ്പോര്‍ട്ട്. പിന്നെ HTML, CSS തുടങ്ങിയവയില്‍ പരിജ്ഞാനം ഉണ്ടെങ്കില്‍ പിന്നെയും അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ ഇത് ധാരാളം!
ഇതാ ഒന്ന് നോക്കൂ - http://vishnulokam.com/
Tuesday, May 22, 2012 at 9:02:00 AM GMT+3
വലിയ ചതി ആയിപൊയി..!!
Friday, August 16, 2013 at 7:57:00 PM GMT+3
Post a Comment