RSS

Followers

"വിവാദ-കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് എന്ത് സംഭവിച്ചു ???"
(ഒരു കാര്‍ട്ടൂണ്‍ കഥ)
----
----


( ഈ കൊച്ചു കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികമാണ്.
ജീവിച്ചിരിക്കുന്നവരോ ഓര്‍ ജീവിക്കാതെ ചിരിക്കുന്നവരുമായോ ആയി  ഇതിനു യാതൊരു ബന്ധവുമില്ല. എനിവേ ആര്‍ക്കെങ്കിലും അങ്ങനെ വല്ല സംശയവും തോന്നിയാല്‍ ഡോണ്ട് ടെക്ക് ഇറ്റ് സീരിയസ്...അത് നിങ്ങള്‍ക്ക് വിവരമുള്ളത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക.
അതിനു ഞാനോ എന്റെ ബ്ലോഗ്ഗോ ഉത്തരവാദിയല്ലല്ലോ!.)
----
അങ്ങനെ നിങ്ങള്‍ക്കൊക്കെ  സുപരിചിതനായ കുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് അന്നത്തെ വര-വധം തുടരാന്‍ കടലാസും പേനയുമായി ഇരിപ്പിടം പുല്‍കിയിരിക്കയാണ്..
----
കേരളത്തിലെ വിവാദപരമായ ഒരു വിഷയവും ഒരു  ദിവ്യനും കാര്‍ട്ടൂണിസ്റ്റിനെ തെറിപറയുന്ന കുറച്ച് ഫേസ്ബുക്ക് ആരാധകരുമായിരുന്നു അയാളുടെ വിഷയം.
അതാവുമ്പോള്‍ ചുമ്മാ ഫേസ്ബുക്കിലൂടെ കത്തിപടരും..ഷേയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം
ലോകത്തിന്റെ നാലുമൂലയിലേക്കും പറക്കും..ധാരാളം തെറിക്കമന്റുകള്‍ വരും..
ഭീഷണി മെസ്സേജുകള്‍ വരും എന്നൊക്കെ ദുഷ്ടബുദ്ധിയായ ആ കാര്‍ട്ടൂണിസ്റ്റിനു വ്യക്താമായിട്ടറിയാമായിരുന്നു.
(ലുക്ക് അറ്റ് ഹിം! വാട്ട് എ ഗ്രേസി മാന്‍ !!)
----
അയാള്‍ കടലാസിലേക്ക് നോക്കി മനസ്സില്‍ ഒരുക്കൂട്ടിയ ആശയത്തിനു വരരൂപം നല്‍കുകയാണ്..
ഒരു കൂട്ടം ആളുകള്‍ ദിവ്യത്വം നല്‍കി ആദരിച്ച് ഭാവിയില്‍ എന്തൊക്കെയോ വന്‍ കലാപരിപാടികള്‍ക്ക് വരെ രൂപം കൊടുത്ത അപൂ‌ര്‍‌വ്വ വ്യക്തിത്വത്തെയാണ് വരക്കാന്‍ പോകുന്നത്..
----
അയാള്‍ കണ്ണടച്ചിരുന്നു....
----
ഇനിയാണ് വായനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു വായിക്കേണ്ട ഭാഗം വരുന്നത്.
സോ ബീ കെയര്‍ ഫുള്‍ ബ്ലീസ്!
----
പൊടുന്നനവേ അതാ ദിവ്യാല്‍ഭുതങ്ങള്‍ പിറവി കൊള്ളുകയായ്....
അയാള്‍ പേപ്പറില്‍ സ്കെച്ചിടാന്‍ തുടങ്ങിയതും പെട്ടന്ന് വരക്കാനുപയോഗിച്ച പെന്‍സില്‍ ടിക് എന്ന് ശബ്ദത്തില്‍ മുനയൊടിഞ്ഞു പേപ്പറില്‍ വീണു!
നാശം..എന്നു പറഞ്ഞായാള്‍ പേനയെടുത്ത് അതിനു മുകളില്‍ വരക്കാന്‍ തുടങ്ങിയപ്പോഴേക്കും അതാ പേനയിലെ മഷി കഴിഞ്ഞു...!!
ഹോ മൈ ഗോഡ്! എന്നു പറഞ്ഞ് അയാള്‍ തലയ്ക്ക് കയ്യും കൊടുത്ത്  ഡ്രാവിംഗ് ബോര്‍ഡില്‍ കൈ കുത്തിയതും വരക്കാന്‍ വെച്ച പേപ്പറാവട്ടെ ചുക്കി ചുളിഞ്ഞ് നശികുശിയായ്!!!
ഡിം!
പെട്ടന്ന് അയാള്‍ ഇരിന്നിരുന്ന കസേര ഒരു ഭാഗത്തേക്ക് ചെരിഞ്ഞു..അയാള്‍ താഴെവീണു!
അയാള്വീണിടത്ത് നിന്നും എഴുന്നേറ്റ് നിന്നപ്പോഴേക്കും ..പെട്ടന്ന് റൂമിലെ ലൈറ്റും പോയ്!!
----
ഹെന്റെ റബ്ബേ...ഇന്നെന്താ പതിവില്ലാതെ അപശകുനമാണല്ലോ ആകെ..
കാര്‍ട്ടൂണിസ്റ്റ് ആകെ ഭയന്നു കൊണ്ട് വിറച്ചു...
----
ഇരുട്ടില്‍ ഭയം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി..മെല്ലെ ചുമരില്‍ തപ്പിപ്പിടിച്ച് ജനവാതില്‍ തുറന്നു..!!!
ഹയ്യോ...പുറത്താകെ ഇരുട്ട് !!
അയാളുടെ വയറ്റിലേക്ക് ഒരു എരിച്ചില്‍.........!!!! പടര്‍ന്നു കയറി......!!!!
----
"പടച്ചോനേ...ഇനിയിതെങ്ങാനും ആ ദിവ്യന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ ഏനക്കേട് വല്ലതുമാവുമോ..
അയാള്‍ ഭയങ്കര ദിവ്യനാണെന്നും അയാളുടെ കാര്‍ട്ടൂണ്‍ വരക്കാന്‍ പാടില്ലെന്നും അഥവാ വരച്ചാല്‍ അവനൊക്കെ മതത്തീന്ന് പുറത്താണെന്നും ബഹുമാനപ്പെട്ട അനുയായികളുടെ ഭീഷണിക്കത്ത് ഇന്നലെ കൂടി കിട്ടിയിരുന്നു..
ഇനി ഇത് വല്ലതും ദിവ്യന്റെ അല്‍ഭുത സിദ്ധികളും കൊണ്ട് സംഭവിച്ചതാവുമോ...?
പടച്ചോനേ..അദ്ദേഹത്തിന്റെ അനുയായികള്‍ ശപിച്ച പോലെ തനിക്ക് നാശം സംഭവിക്കുകയാണോ...
തന്റെ കൈകള്‍ നശിച്ചു പോവുകയാണോ..."
----
അയാള്‍ അടിമുടി ഭയം കൊണ്ട് വിറച്ചു...!
----
അയാള്‍ക്ക് എല്ലാം മനസ്സിലായി...
താന്‍ എല്ലാം കൊണ്ടും ആ ദിവ്യന്റെ അനുയായി ആവേണ്ട ആളാണ്...
ഇതിപ്പോ ഇത് കൊണ്ട് തീര്‍ന്നു..ഇതില്‍ കൂടുതല്‍ വല്ലതും സംഭവിച്ചെങ്കിലോ!!!
ഹൊ! ഓര്‍ക്കാന്‍ കൂടി വയ്യ!
----
എല്ലാം അദ്ദേഹത്തിന്റെ മായാവിലാസങ്ങള്‍ തന്നെ!!!!
നിര്‍ത്തി എല്ലാം ഞാന്‍ നിര്‍ത്തി...ഉടനെ അവരുടെ ഫേയ്സ് ബുക്ക് ഗ്രൂപ്പില്‍ പോയ് മാപ്പു പറയാം..അവിടെയുള്ള മഹദ് വചനങ്ങള്‍ കമന്റാക്കി ഇടുന്ന ചില വിശുദ്ധ നാമ ധാരികളുടെ കാല്പിടിച്ച് അവരുടെ ശിഷ്യത്വം സ്വീകരിക്കാം.
ഇനി മേലില്‍ ദിവ്യന്‍ പറയുന്നതിനപ്പുറമൊന്നും മറുവാക്കോ സംശയമോ ഉരിയാടാതെ
എല്ലാം ചൊല്പടി കേട്ട് ശിഷ്ഠ കാലം കഴിക്കാം.......
----
ആ കാര്‍ട്ടൂണിസ്റ്റ് തന്റെ പെട്ടിയും കിടക്കയും മടക്കി "കാര്‍വന്‍ടൂര്‍ " എന്ന കേളികേട്ട നഗരം ലക്ഷ്യമാക്കി വണ്ടി കയറി.
----
ശുഭം
----

ഇങ്ങനെയാണ് ആ കഥ അവസാനിപ്പിക്കേണ്ടത്. പക്ഷേ എല്ലാ കഥയും കഥാപാത്രങ്ങളും "ചിലരെ" പ്പോലെ വിഡ്ഢികളാവണമെന്നില്ലല്ലോ...
----
അതുകൊണ്ട് ഈ കഥയുടെ ഇരട്ട ക്ലൈമാക്സ് കൂടി ഇവിടെ ചേര്‍ക്കുന്നു.
----
....................
അതാ ദിവ്യാല്‍ഭുതങ്ങള്‍ പിറവി കൊള്ളുകയായ്....
പെട്ടന്ന് വരക്കാനുപയോഗിച്ച പെന്‍സില്‍ മുനയൊടിഞ്ഞു!
പേനയിലെ മഷി കഴിഞ്ഞു...!!
പേപ്പറാവട്ടെ ചുക്കി ചുളിഞ്ഞ് നശികുശിയായ്!!
പെട്ടന്ന് അയാള്‍ ഇരിന്നിരുന്ന കസേര ഒരു ഭാഗത്തേക്ക് ചെരിഞ്ഞു..അയാള്‍ താഴെവീണു!
അയാള്വീണിടത്ത് നിന്നും എഴുന്നേറ്റ് നിന്നപ്പോഴേക്കും ..പെട്ടന്ന് റൂമിലെ ലൈറ്റും പോയ്!!
ഇരുട്ടില്‍ ഭയം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി..മെല്ലെ ചുമരില്‍ തപ്പിപ്പിടിച്ച് ജനവാതില്‍ തുറന്നു..!!!
----
പുറത്താകെ ഇരുട്ട് !!!!!!!
----
സ്റ്റോപ്പ് സ്റ്റോപ്പ്!!..മതി മതി..ഇത്രയും ആദ്യ ഭാഗത്തേത് പോലെതന്നെ..
ഇനി ബാക്കി പുതിയത് വായിച്ചോളൂ......
----
ഓ...നേരം പോയതറിഞ്ഞില്ല..എത്ര പെട്ടന്നാണിപ്പോള്‍ സന്ധ്യയാവുന്നത്..
കാര്‍ട്ടൂണിസ്റ്റ് അലമാരിയില്‍ നിന്നും മുമ്പ് വാങ്ങി വെച്ച ഒരു ബള്‍ബ് എടുത്ത് ഹോള്‍ഡ്റില്‍ ഘടിപ്പിച്ചു.ഒന്നു മിന്നിക്കൊണ്ട് വെളിച്ചം അവിടെ കണ്‍തുറന്നു..
പുതിയ ഒരണ്ണം പേനയും പെന്‍സിലും വലിപ്പില്‍ നിന്നുമെടുത്ത് മേശപ്പുറത്ത് വെച്ചു.
----
ചുളുങ്ങിയ പേപ്പര്‍ മാറ്റി ജെകെ ബോണ്ടിന്റെ കട്ടിയുള്ള വൈറ്റ് പേപ്പര്‍ ഡ്രായിംഗ് പാഡില്‍ ഘടിപ്പിച്ചു..അയാള്‍ കാല്‍ അല്പം ഒടിഞ്ഞ ആ കസേര അടുത്ത റൂമിലെ ഷുക്കൂറിന്റെ റൂമില്‍ കൊണ്ട് പോയ് വെച്ച് തന്റെ പുതിയ കസേര എടുത്ത് കൊണ്ട് വന്നു.ഷുക്കൂറിനു ഇന്നലെ ആരോ ഗസ്റ്റ് വന്നപ്പോള്‍ കടം കൊണ്ടു പോയതായിരുന്നു അയാളുടെ കസേര.
----
അപ്പോഴാണു വിശപ്പിന്റെ വിളി അറിഞ്ഞത്..
അയ്യടാ..ഇന്ന് പതിവുള്ള "ഇടത്തട്ട് " തട്ടിയിട്ടില്ല..അതാ വിശപ്പിനിത്ര കാഠിന്യം..അയാള്‍  വേഗം
അടുക്കളയില്‍ പോയ് ചെറുതായ് എന്തോ കഴിച്ചു വന്ന് വീണ്ടും ഉഷാറോടെ വര തുടര്‍ന്നു...
----
ആ വിഷയത്തിലെ ഏറ്റവും ശക്തമായ ഒരു കാര്‍ട്ടൂണ്‍ അന്ന് ജന്മം കൊണ്ടു.
അയാള്‍ ആ കാര്‍ട്ടൂണ്‍ അന്നു തന്നെ ഫേസ്ബുക്കിലിട്ടു.
----
അന്നേ ദിവസമാണ് അയാള്‍ക്ക് ആദ്യമായി ഒരു ദിവസം കൊണ്ട് ആയിരത്തിനു മുകളില്‍ ഷയര്‍ കിട്ടിയത്.....
അന്നേ ദിവസമാണ് ഒരു മല്‍സരത്തില്‍ അയാള്‍ വിജയിയാവുന്നത്..
അന്നേ ദിവസം തന്നെയാണ് അയാളുടെ ഫോട്ടോകള്‍ക്ക് മികച്ച ഓണ്‍ലൈന്‍ സേല്‍സ് നടന്നതും.
----
എന്നാല്‍ അയാളോ......
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
പതിവില്‍ കവിഞ്ഞതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അയാള്‍ ഇപ്പോഴും കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടേയിരിക്കുകയാണ്.....................
----
ശുഭം!, ഡബിള്‍ ശുഭം!
----
----32 Responses to ""വിവാദ-കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് എന്ത് സംഭവിച്ചു ???""
ആചാര്യന്‍ said...

ഒന്നും സംഭവിച്ചില്ലല്ലോ അത് മതി....


Tuesday, February 28, 2012 at 11:29:00 PM GMT+3
Mohiyudheen MP said...

വരകളിലെ സന്ദേശം കൊണ്ട് താങ്കൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, എങ്കിലും പ്രമാദമായ ഒരു ഗ്രൂപ്പിന്റെ കണ്ണിലെ കരടാകാൻ അത് കാ‍രണമായിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് എന്ന നിലയിൽ താങ്കളുടെ ശ്രമങ്ങൾ അഭിനന്ദനീയം തന്നെ


Wednesday, February 29, 2012 at 12:09:00 AM GMT+3
ashraf meleveetil said...

എന്തെങ്കിലും സംഭവിക്കാനുള്ള സമയമൊന്നും ആയില്ലല്ലോ....കുരുത്തക്കേട് ഇന്‍സ്റ്റന്‍റ് ആയിട്ടൊന്നും കിട്ടില്ല..സോ, വെയിറ്റ് ആന്‍ഡ്‌ സീ...
പ്രതിപക്ഷത്തിന്‍റെ ചരിത്രം നോക്കുമ്പോള്‍, ഇരുട്ടടി ന്യായമായും പ്രതീക്ഷിക്കാവുന്ന ഒരയിറ്റ'മാണ്...(ഇരുട്ടത്താകുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുമെന്ന പ്രശ്നമില്ല എന്നത് ഒരാനുകൂല്യം തന്നെ)
ഏതായാലും ഈ വിഷയത്തില്‍ പോസ്റ്റുകള്‍ക്ക് ഒരു ദാരിദ്യവും ഉണ്ടാകില്ല...
("ഇവിടെ സെകന്‍റ് ഷോക്ക് എന്നും തല്ലാ...." ശ്രീനിയുടെ ഡയലോഗ് ഓര്‍മ്മയിലിരിക്കട്ടെ......)


Wednesday, February 29, 2012 at 12:37:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടൊരു ദിവ്യന്റെ ദിവ്യാത്ഭുതപരിപാടികൾ വെറും മാജിക്കാണെന്ന് പറഞ്ഞ് ,ആ ദിവ്യത്വം ഞാൻ അവതരിപ്പിച്ചതിൻ പിന്നാലെ മൂപ്പരുടെ അനുയായികൾ എന്റെ സകല മാജിക് പ്രോപർട്ടികളും നശിപ്പിച്ചുകളഞ്ഞതും...
ഒരു ചാത്തൻസേവാകാരന്റെ പണിപാളിപ്പിച്ചതിൻ പിന്നാലെ ,വേറൊരു ദിവസം എന്റെ ബജാജ് സ്കൂട്ടർ കത്തി പോയതുമൊക്കെ കാൽ നൂറ്റാണ്ടുമുമ്പത്തെ ചരിത്ര സത്യങ്ങളാണ് കേട്ടൊ ഭായ്.

ഇതൊക്കെ എന്തുകൊണ്ടെന്നാൽ
വിശ്വാസികളേക്കാൾ അന്ധവിശ്വാസികൾക്കാണ്
നമ്മുടെ നാട്ടിലെ മണ്ണിന്റെ വളക്കൂറ് പ്രയോജനമാകാറ് ...!


Wednesday, February 29, 2012 at 2:15:00 AM GMT+3
ദീപുപ്രദീപ്‌ said...

ശുഭം ഡബിള്‍ ശുഭം.
അപ്പൊ ഇനിയും വരക്കുമല്ലോ അല്ലെ ?


Wednesday, February 29, 2012 at 5:57:00 AM GMT+3
മെഹദ്‌ മഖ്‌ബൂല്‍ said...

ഹ ഹ..

ഒരു ഏനക്കേടും വരില്ല.. പോരട്ടെ ഇനിയും ഒരൊന്നൊന്നര വരകള്‍,..


Wednesday, February 29, 2012 at 7:35:00 AM GMT+3
Unknown said...

ആ കുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ന്റെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തപ്പോള്‍ എന്റെ കൈ മൌസില്‍ തൊട്ടത് ഞാന്‍ അറിഞ്ഞിരുന്നു. മൗസ് ഡബിള്‍ ക്ലിക്ക് ചെയ്തതും ഞാന്‍ ശ്രദ്ധിച്ചിരുന്നു. മോനിടോരില്‍ കര്‍സര്‍ ഇളകിയതു ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. ഷെയര്‍ ചെയ്തപ്പോള്‍ ഇന്റര്‍നെറ്റ്‌ കണ്ണക്ഷന്‍ കട്ട്‌ ആയതും, സിസ്റ്റം ഹാങ്ങ്‌ ആയതും എല്ലാം അപ്പൊ ആ ദിവ്യന്റെ (ആ) "സ"ക്തി ആയിരുന്നു ല്ലേ ... ഇപ്പ്ലോളല്ലേ മനസ്സിലായത് :)


Wednesday, February 29, 2012 at 8:07:00 AM GMT+3
മണ്ടൂസന്‍ said...

വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
പതിവില്‍ കവിഞ്ഞതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അയാള്‍ ഇപ്പോഴും കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടേയിരിക്കുകയാണ്.

ഹാവൂ ഒന്നും സംഭവിച്ചില്ലല്ലോ, അത് മതി. അല്ല ഇനീപ്പൊ ആ 'ദിവ്യൻ' പറയുന്നതെങ്ങാനും നേരാവുമോ ? ആവോ, കാത്തിരുന്നു കാണാം. രസകരമായിരിക്കുന്നൂ, ആശംസകൾ.


Wednesday, February 29, 2012 at 8:17:00 AM GMT+3
vettathan said...

ചിലരുടെ ഒക്കെ വിചാരം ദൈവം അവരുടെ പോക്കറ്റില്‍ കിടക്കുന്ന കക്ഷിയാണെന്നാണ്.അവര്‍ പറയുമ്പോള്‍ അനുഗ്രഹിക്കും,അവര്‍ ആഗ്രഹിക്കുമ്പോള്‍ നശിപ്പിക്കും.ഓരോ ദിവ്യന്‍മാര്‍ ദൈവത്തെ അവരോളം ചെറുതാക്കുന്നു.


Wednesday, February 29, 2012 at 8:32:00 AM GMT+3
kARNOr(കാര്‍ന്നോര്) said...

അപ്പോ നിങ്ങ നന്നാവൂല അല്ലേ ? ചാത്തന്മാര്‍ ഇനിയും വരും ജാഗ്രതൈ !! :)


Wednesday, February 29, 2012 at 8:48:00 AM GMT+3
Noushad Vadakkel said...

വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!
വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!

ങേ ...!!!!
അയ്യോ എനിക്ക് എന്റെ വിരലുകളെ നിര്‍ത്താനാവുന്നില്ല ...!!!!!!!
ഈ കാര്‍ട്ടൂണ്‍ കുറെ ഷെയര്‍ ചെയ്തിരുന്നു ...
കൂടാതെ ഈ മഹാന്റെ കാപട്ട്യം തുറന്നു കാണിക്കുന്ന ഫേസ് ബുക്ക്‌ പേജിലും കുറെ കേറി ഇറങ്ങിയിയിരുന്നു ....

( ഓ ഇപ്പ്പോഴല്ലേ മനസ്സിലായത്‌ ...കാര്‍ട്ടൂണ്‍ വരച്ചും ഈ 'മുടി'യന്മാരോട് നിനക്കൊന്നും എന്റെ ഒരു 'രോമം' പറിക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഒരു ആണ്‍കുട്ടിയുടെ ബ്ലോഗിലെ കമന്റ്‌ ബോക്സിലാണ് ഞാന്‍ കമന്റ്‌ എഴുതുന്നത്‌ . ചുമ്മാതല്ല ആവേശം ...:)))))

dear അകമ്പാടം go ahead ...

we are with you ...:)


Wednesday, February 29, 2012 at 9:07:00 AM GMT+3
Ismail Chemmad said...

ഭീഷണി , തെറി മെയില്‍ ഒക്കെ ഖല്ലി വല്ലി..
നിങ്ങളുടെ ആശയങ്ങള്‍ മുറുകെ പിടിക്കുക


Wednesday, February 29, 2012 at 12:09:00 PM GMT+3
ചെകുത്താന്‍ said...

ഓ പിന്നെ അവന്മാര് ഉലത്തും .... പിന്നെ
എനിക്ക് വരക്കാന്‍ അറിയാത്തത് അവന്മാരുടെ ഭാഗ്യം


Wednesday, February 29, 2012 at 12:36:00 PM GMT+3
Rashid said...

വായിച്ചു മനസ്സിലാക്കി. (NB: എന്‍റെ ബ്ലോഗില്‍ വന്നു പുറം ചൊറിഞ്ഞു ടി


Wednesday, February 29, 2012 at 4:17:00 PM GMT+3
Rashid said...

വായിച്ചു മനസ്സിലാക്കി. ആശംസകള്‍ (NB: എന്‍റെ ബ്ലോഗില്‍ വന്നു പുറം ചൊറിഞ്ഞു തരാത്തതിലുള്ള പ്രതിഷേധം)


Wednesday, February 29, 2012 at 4:19:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ കുരുത്തക്കേട് തട്ടി കാര്‍ട്ടൂണിസ്റ്റിന്റെ കൈവിറക്കാന്‍ തുടങ്ങിയില്ലെ!, ഈ കാര്‍ട്ടൂണിസ്റ്റ് പണ്ട് ഫേസ് ബുക്കില്‍ നിന്നും രാജി വെക്കുകയാണെന്നു വലിയ വീമ്പിളക്കിയിരുന്നല്ലോ? എല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ടാണല്ലേ? നടക്കട്ടെ. ഷെയറെന്നു കേട്ടപ്പോള്‍ ആദ്യം വിജാരിച്ചു വല്ല ചിക്കിളിയും കിട്ടുന്ന കാര്യമാവുമെന്ന്!.വിവാദ കാര്‍ട്ടൂണിന്റെ ഇടയില്‍ സൂപ്പര്‍ ബ്ലോഗര്‍ കാര്‍ട്ടൂണ്‍ തുടരാന്‍ മറക്കരുത്. പിന്നെ സമ്മാനം കിട്ടിയ വകയില്‍ ചിലവുണ്ട് കെട്ടോ. അവിടുന്നു നാട്ടില്‍ പോരുന്ന ആളുകളുടെ പക്കല്‍ കൊടുത്തയച്ചാല്‍ മതി. ഇല്ലെങ്കില്‍ ഞാന്‍ കമന്റ് നിര്‍ത്തും!.


Wednesday, February 29, 2012 at 6:43:00 PM GMT+3
Cv Thankappan said...

പതിവില്‍ കവിഞ്ഞതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍
അയാള്‍ ഇപ്പോഴും കാര്‍ട്ടൂണ്‍ വരച്ചു കൊണ്ടിരിക്കുകയാണ്......
നന്നായി.
ആശംസകള്‍


Wednesday, February 29, 2012 at 6:45:00 PM GMT+3
ഇലഞ്ഞിപൂക്കള്‍ said...

ആശംസകള്‍ .. താങ്കളുടെ വരകള്‍ മികവുറ്റതാണ്..


Wednesday, February 29, 2012 at 9:19:00 PM GMT+3
‍ആയിരങ്ങളില്‍ ഒരുവന്‍ said...

അപ്പോ ഇങ്ങള് രണ്ടും കല്പിച്ചാണല്ലെ..???


Wednesday, February 29, 2012 at 10:54:00 PM GMT+3
ChethuVasu said...

പ്രിയ നൌഷാദ് ,

താങ്കളുടെ വരകളുടെ ഏറ്റവും അടുത്ത ഒരു സ്നേഹിതന്‍ ആണ് ഞാന്‍. ചിത്രങ്ങള്‍ പ്രത്യേകിച്ചും കാര്‍ട്ടൂണ്‍ , കാരിക്കേച്ചര്‍ എന്നിവ കണ്ടാല്‍ പിന്നെ കണ്ണ് വേറെ ഒരിടത്തേക്കും പോകില്ല. ലോകത്തില്‍ ഏറ്റവും വലിയ ക്രിയെട്ടിവിട്ടി കാര്‍ടൂണ്‍ കരികെച്ചരിസ്ടുകള്‍ ക്ക് ആണ് എന്ന് പറയാതെ വയ്യ ... എല്ലാ വിധ ആശംസകളും..

ഓഫ് : ചെറുപ്പത്തിലെ വരക്കാനുള്ള കഴിവ് ചെറിയ തോതില്‍ പ്രകടമാക്കിയിട്ടും ,പിന്നീട് അതില്‍ സമയം കണ്ടെത്താതെ ,ഇപ്പോള്‍ കൈവിരലുകള്‍ പണ്ടത്തെ പ്പോലെ വാഴങ്ങുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ ചെറിയ ഒരു നഷ്ടബോധം .. ഹ ഹ !!! പക്ഷേങ്കില്‍ നിങ്ങളെ പോലെ ഉള്ളവരുടെ വരകള്‍ കാണുമ്പോള്‍ ഇപ്പോഴും വിചാരിക്കും അടുത്താഴ്ച ഡ്രായിംഗ് ഷീറ്റും , പെന്‍സിലും , പെയിന്റും എല്ലാം വാങ്ങിക്കണം എന്ന്.. ഇത് വിചാരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ ഇരുപതു വര്‍ഷമായി.. ഹ ഹ !!

എല്ലാ വിധ ആശംസകളും !!


Thursday, March 1, 2012 at 6:16:00 AM GMT+3
rahman vallikkattil said...

Swayam pukazhthunnathu puthiya karyamallathathu kondu double climaxintey avashyamillayirunnu. Ellam oohikkavunnatheyulloo.
Ethayalum pretha bhada ozhinchu ennu karuthenda, pinnale thanneyundu, athu kanan nhangalum. Ashamshakal!


Thursday, March 1, 2012 at 7:51:00 PM GMT+3
ഷാജി പരപ്പനാടൻ said...

വാട്ട് എ മാന്‍!...... ..ഹി ഈസ് കൂള്‍ ...........!yes, noushad is very cool, but they are very hot..keep the right path.


Thursday, March 1, 2012 at 10:58:00 PM GMT+3
Artof Wave said...

സത്യത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല നൌഷാദൂ
താങ്കള്‍ തുടരുക താങ്കള്‍ താങ്കളുടെ വരയിലൂടെ സമൂഹത്തില്‍ നടക്കുന്ന അന്ധ വിശ്വാസങ്ങള്‍ക്കെതിരെയും അസത്യത്തിനെതിരെയും പോരാടുക .....
താങ്കളുടെ വര എന്നും നേരിന്റെ വരയാവട്ടെ ....
ആശംസകള്‍


Saturday, March 3, 2012 at 1:11:00 PM GMT+3
muttayitheru.blogspot.com said...

പതിവില്‍ കവിഞ്ഞതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍
അയാള്‍ ഇപ്പോഴും കാര്‍ട്ടൂണ്‍ വരച്ചു കൊണ്ടിരിക്കുകയാണ്......

പറഞ്ഞു പറ്റിക്കുകയായിരുന്നു അല്ലെ..
ഇത് വായിച്ച എന്‍റെ കണ്ണിന്റെ കാഴ്ച മങ്ങിത്തുടങ്ങി..
മലയാള ഭാഷ തന്നെ എന്നില്‍ നിന്നും മാഞ്ഞു പോകും എന്ന് ഞാന്‍ ഉച്ചമയക്കത്തില്‍ സ്വപ്നം കണ്ടു..
വേണ്ട കൂട്ടരേ..
നൌഷാദിന്റെ ഓരോ 'വികൃതികള്‍' കണ്ടു ലൈക്കും കമന്റുമായി നടന്നാലേ ആപ്പീസ് പൂട്ടും..
ന്റമ്മോ..????


Saturday, March 3, 2012 at 1:47:00 PM GMT+3
ഷാജു അത്താണിക്കല്‍ said...

ഹ ഹ..ഹ ഹ..ഹ ഹ.. എനിക്ക് ഒന്നും പറയാന്‍ വയ്യെ


Saturday, March 3, 2012 at 7:04:00 PM GMT+3
ഷാജു അത്താണിക്കല്‍ said...
This comment has been removed by the author.
ഒരു കുഞ്ഞുമയിൽപീലി said...

വരയ്ക്ക് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി


Saturday, March 3, 2012 at 9:38:00 PM GMT+3
prachaarakan said...

വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.


“പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം.

വായിക്കുക
തിരുകേശം, വിശ്വാസികളോടൊരു വാക്ക്


Monday, March 5, 2012 at 2:45:00 PM GMT+3
prachaarakan said...

by ബാവാസ്‌ കുറിയോടം


കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്‍വ്വം


Monday, March 5, 2012 at 2:47:00 PM GMT+3
Unknown said...

please share this http://www.corporatetoday.org/


Wednesday, March 7, 2012 at 7:41:00 PM GMT+3
Anonymous said...

വരയും വാക്കും.
*വാളിനേക്കാള്‍ ശക്തി വാക്കിനാണെന്നു പഴംപുരാണം.
(വാള്‍ബലത്തെക്കാള്‍ ആള്‍ബലം കേമം എന്നുമുണ്ട്.)
വാഗ്ബലത്തെക്കാള്‍ കേമം, പക്ഷെ, വരബലം.
ആയിരം വാക്കുവേണ്ടിടത്തു ഒരു വര മതിയെന്ന്
വര വരപ്രസാദമായിക്കിട്ടിയവര്‍ പറയും.

വര നേര്‍വരയാകാതിരിക്കാന്‍ നോക്കണം.
വാക്കിനുപകരം ഒരു നോക്കായാലും മതി.
(പക്ഷെ, കണ്ണു കോങ്കണ്ണാകരുത്.)
നോക്കി നോക്കി വെള്ളമിറക്കുന്നവന് വാക്കെവിടെ വരാന്‍ ?

**വരയുടെ പരമശിവന്‍ വാസേവന്‍ നമ്പൂരിയാണെന്ന്
നരനാരായണന്‍ കുട്ടി പറഞ്ഞെങ്കിലും
ശൂദ്രരും മ്ലേച്ഛരും അത്ര മോശമൊന്നുമല്ല:
കുഞ്ഞമ്മാമന്‍ ഗഫൂര്‍
കോമണ്‍മാന്‍ ലക്ഷ്മണ്‍
കുഞ്ചുക്കുറുപ്പു യേശുദാസ്‌
ഗുരുജി അരവിന്ദന്‍
എ. എസ്സ്, കരുണാകരന്‍ , ഉണ്ണി, കേശവ്, സുധീര്‍ , സുഭാനി ...

നമ്പൂരി പരമശിവനായ്ക്കൊട്ടേ.
മറ്റുള്ളവര്‍ക്ക് ബ്രഹ്മാവോ വിഷ്ണുവോ ആകാമല്ലോ.
വര വഴി സൃഷ്ടിയും സംരക്ഷണവും സംഹാരവും നടന്നാല്‍ മതി.

വര, പക്ഷെ, പലപ്പോഴും വെള്ളത്തിലാണെന്ന കുറവുണ്ട്.
(വരക്കുന്നവര്‍ വെള്ളമടിക്കുന്നവരാണെന്ന ധ്വനിയില്ല.)
വരച്ചവര നിലനിര്‍ത്താന്‍ പ്രയാസം.
വരച്ച വരയില്‍ വാക്കു നില്‍ക്കില്ല.
വരനില്‍ക്കാന്‍ വാക്കു വേണേനും.
അപ്പോള്‍ വര വാക്കോടുകൂടിയിരിക്കട്ടെ.
പരമശിവന്‍ ശക്തിയോടു കൂടിയിരിക്കട്ടെ.
സൃഷ്ടി നടക്കട്ടെ.
www.malayalapathrika.blogspot.com


Tuesday, March 20, 2012 at 9:47:00 AM GMT+3
AJITHKC said...

വരയും വരിയും നന്നായി... സെക്കെന്റ് ക്ലൈമാക്സു യൂസേർസ് ചോയ്സു ആയി! (ഒരു കമ്പ്യൂട്ടർ എക്സ്പർട്ട് ആയ കാർട്ടൂണിസ്റ്റ് പ്രതീക്ഷിച്ച്, നിരാശപ്പെടുത്തി! ഹഹഹ .. ഡിം! )


Thursday, March 22, 2012 at 2:08:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors