RSS

Followers

ബെര്‍ളി തോമസ് എന്താ കഴുതയോ..??

--------


ബെര്‍ളി തോമസിന്റെ എഴുത്തിനെക്കുറിച്ചും ശൈലിയെക്കുറിച്ചും വായനക്കാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവാം. എന്നാല്‍ വിഷയ വൈവിധ്യത്തില്‍ കാണിക്കുന്ന അതിശയകരമായ വ്യത്യസ്ഥതയും സമകാലിക സംഭവങ്ങളിലെ ജീര്‍ണ്ണതക്കെതിരെയുള്ള ശക്തമായ പോര്‍‌വിളികളും
സ്വന്തം തട്ടകമായ മലയാള മനോരമയെ പ്പോലും പല്ലും നഖവും ഉപയോഗിച്ച് വിമര്‍ശിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവവും സത്യസ്ന്ധതയും ഏത് വായനക്കാരനും സമ്മതിച്ചു കൊടുക്കുന്ന കാര്യമാണ്. അത് കൊണ്ട് തന്നെയാണ് വര്‍ഷങ്ങളായി മലയാളം ബ്ലോഗ്ഗിംഗ് രംഗത്ത് എതിരാളികളില്ലാതെ ബെര്‍ളി അനുസ്യൂതം മുന്നോട്ട് കുതിക്കുന്നതും.

--------

എന്റെ സുഹൃത്ത് ശ്രീ. ശ്രീജിത്ത് കുണ്ടോട്ടിയുടെ കമന്റിലെ വരികള്‍ ഞാന്‍ കുറിക്കട്ടെ
--------
"നാറിയ ഒരു സംഘടനയെ പേറി ജീവിക്കാതെ, അവരെ അങ്ങനെത്തന്നെ വിശേഷിപ്പിച്ച് ആ നാറിത്തരങ്ങള്‍ അക്കമിട്ട് നിരത്തി, ഇങ്ങനെയുള്ള ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു എന്ന് വിളിച്ച് പറയാന്‍ ആര്‍ജ്ജവം കാണിച്ച ബെര്‍ളി അഭിനന്ദനം അര്‍ഹിക്കുന്നു. പത്രമുതലാളിമാരുടെ തിരുവുള്ളക്കെട് ഭയന്ന് ജീവിക്കുന്ന സാദാ ജീര്‍ണലിസ്റ്റ്‌-കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഘടകവും ഇതുതന്നെ. മനോരമയില്‍ ഇരുന്നുകൊണ്ട് തന്നെ മനോരമയുടെ തെറ്റുകളെ വിമര്‍ശിച്ചെഴുതാന്‍ ധൈര്യം കാണിച്ചിട്ടുണ്ട് അദ്ദേഹം. പത്രപ്രവര്‍ത്തക യൂണിയന്റെ കൊള്ളരുതായ്മകളില്‍ ഒരുപാടുപേര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ ഇങ്ങനെ തുറന്നെഴുത്തിന് അവരാരും ധൈര്യം കാണിച്ചിട്ടും ഇല്ല. എനിക്ക് തോന്നുന്നത് ബ്ലോഗ്‌ പോലത്തെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മാധ്യമങ്ങളില്‍ നിന്നും സ്വതന്ത്രമായി ആര്‍ജ്ജിച്ച ഊര്‍ജ്ജം ആണ് അദ്ദേഹത്തെ ഇങ്ങനെയൊക്കെ വെട്ടിത്തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് മാത്രം അല്ല ആ സംഘടനയിലെ ദുഷ്പ്രവണതകളെ ചൂണ്ടിക്കാണിക്കുന്നതും ശരിയായ ഒരു സംഘടാന പ്രവര്‍ത്തനം ആണ്. ആ അര്‍ത്ഥത്തില്‍ ബെര്‍ളി തോമസ്‌ എന്ന ബ്ലോഗര്‍ ചെയ്തും അതുതന്നെ."
--------

ബെര്‍ളിയുടെ കരുത്ത് അദ്ദേഹത്തിന്റെ ശക്തമായ അക്ഷരായുധം തന്നെയാണ്..
അതിനെ കൂച്ചൂവിലങ്ങിടാന്‍ ...
ബെര്‍ളി നേടിയെടുത്ത ജനസമ്മിതി തകിടം മറിക്കാന്‍ ഏതു സംഘടന തലകുത്തിമറിഞ്ഞാലും ഇനി നടക്കില്ല.കാരണം കാലം മാറി.
(അത് അറിയാത്തതായി നമ്മുടെ സാഹിത്യകാരന്മാരും പത്രക്കാരും മാത്രമേ ഉള്ളൂ!)
പത്രപ്രവര്‍ത്തകന്‍ ബലാല്‍സംഗം ചെയ്തു അംഗവിക്ഷേപം വരുത്തിയ വാര്‍ത്തയെ
കണ്ണടച്ച് പരിണയിക്കുന്ന വായനക്കാരന്റെ മൗഡ്യമാര്‍ന്ന കാലം എന്നേ കഴിഞ്ഞു.
അവനുണ്ടാക്കുന്ന വാര്‍ത്തകള്‍ക്കപ്പുറം ശരിതെറ്റുകള്‍ ചൂഴ്ന്നും ചുരണ്ടിയുമെടുക്കാന്‍ വായനക്കാരനിന്ന് ആവതുണ്ട്... ആവോളം സാഹചര്യവുമുണ്ട്.
--------
അതുകൊണ്ട് തന്നെ നട്ടെല്ലുള്ളവന്‍ നിവര്‍ന്ന് നിന്ന് രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറഞ്ഞാല്‍
അതിനെതിരെ സംഹാര താണ്ഡവം മുഴക്കി നടപടിയെടുക്കാന്‍ തുനിയുന്നവര്‍ ഓര്‍ക്കുക.
--------
ബെര്‍ളി തനിച്ചല്ല. മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്.
--------


48 Responses to "ബെര്‍ളി തോമസ് എന്താ കഴുതയോ..??"
ഷാജി പരപ്പനാടൻ said...

ബെര്‍ളി തനിച്ചല്ല... ബൂലോകം കൂടെയുണ്ട്


Monday, February 27, 2012 at 1:55:00 AM GMT+3
ജോ l JOE said...

മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്.


Monday, February 27, 2012 at 3:22:00 AM GMT+3
Unknown said...

ബെര്‍ളിക്ക് അഭിവാദ്യങ്ങള്‍


Monday, February 27, 2012 at 3:31:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

പത്രപ്രവര്‍ത്തകന്‍ ബലാല്‍സംഗം ചെയ്തു അംഗവിക്ഷേപം വരുത്തിയ വാര്‍ത്തയെ
കണ്ണടച്ച് പരിണയിക്കുന്ന വായനക്കാരന്റെ മൗഡ്യമാര്‍ന്ന കാലം എന്നേ കഴിഞ്ഞു.
അവനുണ്ടാക്കുന്ന വാര്‍ത്തകള്‍ക്കപ്പുറം ശരിതെറ്റുകള്‍ ചൂഴ്ന്നും ചുരണ്ടിയുമെടുക്കാന്‍ വായനക്കാരനിന്ന് ആവതുണ്ട്... ആവോളം സാഹചര്യവുമുണ്ട്. ഇതു തന്നെയാ എനിക്കും പറയാനുള്ളത്. പിന്നെ ആകെ ഒരു വിയോചിപ്പുള്ളത് കുറച്ചു കാലം മമ്മുട്ടിയുടെ ബ്ലോഗ് കൈകാര്യം ചെയ്ത കാര്യത്തിലാ..(ഇതിലെന്തെങ്കിലും വാസ്ഥവം..?)


Monday, February 27, 2012 at 3:33:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴുള്ള കാലത്തെ ഭൂരിഭാഗം ജീർണലിസ്റ്റുകളെ പോലെയല്ലത്തതുകൊണ്ട്
വരികളാലും, വരകളിൽ കൂടിയുമൊക്കെ സാമ്യൂഹികമായ തിന്മകൾക്കെതിരെ
പോരാടുന്ന യഥാർത്ഥ ജേർണലിസ്റ്റുകളായ ബെർലി തോമാസും ,നൌഷാദ് അകമ്പാടവുമൊക്കെ എന്നും നിത്യഹരിത നായകന്മാരായി തന്നെ വാഴും...!!

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ
തന്നെയാണല്ലോ ഹിറ്റടിച്ച് മുന്നേറുന്ന ഇവരുടെ ബ്ലോഗുകൾ...!!


Monday, February 27, 2012 at 3:51:00 AM GMT+3
vettathan said...

വല്ലവന്റെയും അടുക്കളപ്പുറത്തുപോയി കിട്ടിയതു ആഹരിക്കുകയും അവനെ പുകഴ്ത്തുകയും ചെയ്യുന്ന ഒരു ജീവിയാണ് മീഡിയാക്കാരന്‍.നാടന്‍ ചായക്കടയില്‍പ്പോലും ഓസ്സ് പ്രതീക്ഷിക്കുന്നവര്‍.അവരുടെ സംഘടനയില്‍നിന്നു നിന്നു ബെര്‍ളിയെ പുറത്താക്കിയത് ഒരു ബഹുമതിയായി കണ്ടാല്‍ മതി.


Monday, February 27, 2012 at 5:56:00 AM GMT+3
Jikkumon - Thattukadablog.com said...

ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു. എന്ന് പുട്ട് പോലെ പറഞ്ഞിട്ടാ അങ്ങേര് അന്ന് പോസ്റ്റ്‌ ചുരുക്കിയത് ഇറങ്ങി പോയത് അതാണ്‌ ആണത്തം.

പിന്നെ സംഘടനയില്‍ നിന്നുള്ള നാറുന്ന കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേറെ ആരുമില്ലാത്തതുകൊണ്ട് പത്രക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവന്മാര്‍ എന്നൊരു ധാരണ സാധാരണ ജജനനത്തിനുണ്ടായിട്ടുണ്ട്. " അതു അച്ചായന്റെ മാത്രം തെറ്റിദ്ധാരണയാണ്‌. ഇക്കാലത്ത് മീഡിയാരംഗത്താണ് ഏറ്റവും വല്യ നാറികളും കൂട്ടിക്കോടുപ്പുകാരും ഉള്ളതെന്നു ഏതു പൌരനും അറിയാം.


Monday, February 27, 2012 at 6:53:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

ബ്ലോഗര്‍ ബെര്‍ളി തോമസിന് ആത്മാര്‍ത്ഥമായ അഭിവാദ്യങ്ങള്‍...!


Monday, February 27, 2012 at 6:59:00 AM GMT+3
ഒരു ദുബായിക്കാരന്‍ said...

ധീരാ ധീരാ ബെര്‍ലിച്ചായാ ധീരതയോടെ നയിച്ചോളൂ ..ലക്ഷം ലക്ഷം പിന്നാലെ.. ബെര്‍ളിക്ക് അഭിവാദ്യങ്ങള്‍.


Monday, February 27, 2012 at 7:16:00 AM GMT+3
ദീപുപ്രദീപ്‌ said...

ബ്ലോഗിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മീഡിയയുടെയും, ശക്തി പലരും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല . അതിനിയും കൂടുകയേ ഉള്ളൂ, ക്ഷയിക്കുന്നത് ബാക്കിയുള്ള മാധ്യമങ്ങളുടെ ഊര്‍ജ്ജവും , പ്രേക്ഷകരുമാണ് . ബെര്‍ളീ താങ്കള്‍ ഒറ്റയ്ക്ക് കാണിക്കുന്ന ചങ്കൂറ്റം , ആയിരക്കണക്കിന് ജോലിക്കാരും , കോടികളുടെ ആസ്തിയും ഉള്ള മാധ്യമങ്ങള്‍ക്ക് കാണിക്കാന്‍ ഭയമാണ് . അതിനര്‍ത്ഥം അവരില്‍ നിന്ന് താങ്കള്‍ വ്യത്യസ്ഥനാണ് എന്നതാണ്, അവര്‍ താങ്കളെയും ഭയക്കുന്നു . ath താങ്കളുടെ ഓരോ വരികളും, ഞങ്ങളുടെ കൂടി അഭിപ്രായം ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഷെയര്‍ ചെയ്യുന്ന ആയിരങ്ങള്‍ താങ്കളുടെ പിന്നിലുണ്ട്.

വളരെ നല്ല പോസ്റ്റ് നൌഷാദിക്ക.
അഭിനന്ദനങ്ങള്‍


Monday, February 27, 2012 at 7:44:00 AM GMT+3
മണ്ടൂസന്‍ said...

നല്ല വിവരണം ഇക്കാ, ബ്ലോഗ്ഗ് സമൂഹം മുഴുവൻ ബർളിച്ചായനു കൂടെയുണ്ട്. പക്ഷെ എനിക്കതിൽ കമന്റടിക്കാൻ പറ്റണില്ല. ഞാൻ കുറെ കാലമായി പലവിധ ശ്രമങ്ങൾ നടത്തുന്നു. പക്ഷെ കഴിയുന്നില്ല. എന്തായാലും എഴുത്തിന് ആശംസകൾ.


Monday, February 27, 2012 at 7:52:00 AM GMT+3
Joselet Joseph said...

അകംബാടത്തെ ആദ്യം അഭിനന്ദിക്കട്ടെ കാരണം,
അന്നും ഇന്നും ബെര്‍ളിയെ അനുകൂലിച്ചു നിലപാടെടുത്തതില്‍! ബെര്‍ലിയെപ്പറ്റി ആകെ എനിക്കുള്ള ഒരു പരിഭവം അദ്ദേഹം അവസരോചിതമായി നിലപാട് മാറ്റും എന്നതാണ് (എത്തിക്സ്)എങ്കിലും വാക്കിന്റെ മൂര്ച്ചയിലും ആശയ വൈവിധ്യത്തിലും ബ്ലോഗിങ്ങിനുള്ള അര്‍പ്പന ബോധത്തിലും ബര്‍ലിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "ആ ഘടാഘടിയനു" മുന്നില്‍ നമ്രശിര്സ്കാനാവുന്നു.
ഇതു അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി നിശംശയം കൂട്ടുകയേയുള്ളൂ..

വര കൊള്ളാം............


Monday, February 27, 2012 at 7:54:00 AM GMT+3
Anil cheleri kumaran said...

തീർച്ചയായും മലയാളത്തിലെ നമ്പർ വൺ ബ്ലോഗർ തന്നെ ബെർലി തോമസ്. അഭിവാദ്യങ്ങൾ..!


Monday, February 27, 2012 at 7:54:00 AM GMT+3
Artof Wave said...

നൌഷാദിന്റെ വരയിലൂടെയുള്ള കഴിവ് മറ്റൊരാളുടെ പ്രശസ്തിയെ എടുത്തു കാണിക്കുന്നു
രണ്ടു പെര്‍ക്കും അഭിനന്ദനങ്ങള്‍


Monday, February 27, 2012 at 8:10:00 AM GMT+3
kARNOr(കാര്‍ന്നോര്) said...

ബര്‍ളിയ്ക്കു തുല്യം ബര്‍ളി മാത്രം


Monday, February 27, 2012 at 8:20:00 AM GMT+3
K.P.Sukumaran said...

ബെര്‍ളി തോമസ് മൌലികമായ ചിന്താശേഷിയും അത് മറ്റുള്ളവരോട് പറയാന്‍ ഭാഷാപരമായ കഴിവും അതിനേക്കാളേറെ ആര്‍ജ്ജവവും ഉള്ള എഴുത്തുകാരനാണ്. ബെര്‍ളിയെ തോല്പിക്കാന്‍ ബെര്‍ളിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ബെര്‍ളിയെ വെറുക്കാന്‍ ആര്‍ക്കും ആയിരം കാരണങ്ങള്‍ കാണും. എന്നാല്‍ ബെര്‍ളിയെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല്ല. നൌഷാദിന്റെ ഈ പോസ്റ്റിനും ബെര്‍ളിക്കും അഭിനന്ദനങ്ങള്‍!


Monday, February 27, 2012 at 8:47:00 AM GMT+3
Unknown said...

ബെര്‍ളി തനിച്ചല്ല. മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്.


Monday, February 27, 2012 at 8:50:00 AM GMT+3
Noushad Backer said...

ബ്ലോഗര്‍ ബെര്‍ളി തോമസിന് അഭിവാദ്യങ്ങള്‍............


Monday, February 27, 2012 at 8:58:00 AM GMT+3
Unknown said...

ബെര്‍ളി തനിച്ചല്ല. മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്.


Monday, February 27, 2012 at 8:58:00 AM GMT+3
suma rajeev said...

ബെര്‍ളി തനിച്ചല്ല. മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്...boolokam mathram aano..angerude ezhuthine ishtapedunna boolokathil varatha ethrayo aalukal ille..Vara superbbb..:)


Monday, February 27, 2012 at 9:14:00 AM GMT+3
Poor Man /പാവം മനുഷ്യന്‍ said...

പത്രപ്രവര്‍ത്തകര്‍ എന്താ മനുഷ്യരല്ലേ ? അവരുടെ സംഘടനയില്‍ മാത്രം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ? ബ്ലോഗര്‍മാര്‍ക്ക് എത്രയോ അധികം സ്വാതന്ത്ര്യമുണ്ടായിട്ടു എന്താ കാര്യം ? ഒരു മുതലാളിയെയും ഭയപ്പെടാതെ എഴുതാന്‍ അവസരമുണ്ടായിട്ടും സ്വന്തം ഇഷ്ടം പോലെ അവര്‍ തമ്മില്‍ തമ്മില്‍ വാരി എറിയുന്ന ചെളിക്കും കാണിക്കുന്ന അസൂയയ്ക്കും അസഹിഷ്ണുതയ്ക്കും എന്തെങ്കിലും കുറവുണ്ടോ ? ഒരാള്‍ക്ക്‌ വേറെ ഒരാളെ കണ്ടു കൂടാ ..അതെക്കുറിച്ച് താങ്കളെ പോലെ ഉള്ള പുലിക്കുട്ടികള്‍ എന്താ എഴുതാത്തത് ? അപ്പോള്‍ അതൊന്നുമല്ല പ്രശ്നം ..പരസ്പരം പുറം ചൊറിയുമ്പോള്‍ കിട്ടുന്ന ഒരു സുഖം ..താങ്കളും അതിഷ്ടപ്പെടുന്നു ..പ്രശസ്തരെ സുഖിപ്പിക്കുമ്പോള്‍ കുറച്ചു പുണ്യം കൂടുതല്‍ കിട്ടും എന്ന് താങ്കള്‍ക്കു അനുഭവം കൊണ്ട് മനസിലായിട്ടുണ്ട് .
ബെര്‍ളിയെയും വള്ളിക്കുന്നിനെയും പുകഴ്ത്തി അവരുടെടെ പ്രീതി സമ്പാദിക്കാറുള്ളത് പോലെ പതിവ് കാക്കപിടുത്തം (അതുകൊണ്ടു നേടിയ ഗുണങ്ങള്‍ ആണല്ലോ ഈ ബ്ലോഗിനെ ഇത്രയും പ്രശസ്തമാക്കിയത് )
ചെറിയ ബ്ലോഗര്‍മാരെ ഇവിടെ പുകഴ്ത്തുന്നത് കണ്ടിട്ടുമില്ല . ബെര്‍ളി തോമസ്‌ മാത്രമല്ല ,ഈ ബ്ലോഗു എഴുതിയ ആളും ,മറ്റു ബ്ലോഗര്‍മാരും ഒക്കെ പുലികളാണ് ...പത്രങ്ങളില്‍ എഴുതുന്നവര്‍ കഴുതകളും ..ഹ ഹ ഹ ഹ ഹ .പത്രക്കാരോട് കാണിക്കുന്ന ഈ കലിപ്പും തികഞ്ഞ അസൂയയുടെ ഭാഗം തന്നെയല്ലേ ? പിന്നെ ബെര്‍ളി മനോരമയില്‍ ഇരുന്നുകൊണ്ട് മനോരമയ്ക്ക് എതിരെ എഴുതി എന്നൊക്കെ കണ്ടു ..ആ എഴുത്ത് ഒന്ന് വായിച്ചാല്‍ തരക്കേടില്ലായിരുന്നു ..


Monday, February 27, 2012 at 9:16:00 AM GMT+3
അഷ്‌റഫ്‌ സല്‍വ said...

രണ്ടു പേര്‍ക്കും ആശംസകള്‍


Monday, February 27, 2012 at 9:26:00 AM GMT+3
നൗഷാദ് അകമ്പാടം said...

@ സുമാ ചേച്ചീ..
ബൂലോകത്തിനു പുറത്തും ബെര്‍ളിക്ക് പിന്തുണയേറുന്നുണ്ടെങ്കില്‍ അത്
തീര്‍ച്ചയായും അത് സന്തോഷമുളവാക്കുന്ന വാര്‍ത്ത തന്നെയാണ്.
ഞാന്‍ സ്വഭാവികമായും നമ്മള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ പിന്തുണ പ്രഖ്യാപിച്ചെന്നേയുള്ളൂ.
:-)
എല്ലാവര്‍ക്കും വളരെ നന്ദി.


Monday, February 27, 2012 at 9:27:00 AM GMT+3
Jefu Jailaf said...

അഭിവാദ്യങ്ങള്‍...!... അഭിവാദ്യങ്ങള്‍...!


Monday, February 27, 2012 at 9:28:00 AM GMT+3
Sranj said...

ഈ വരയില്‍ കൂടുതല്‍ ഇനി ഒന്നും പറയാനില്ല... പറയാനുള്ളതു ചങ്കൂറ്റത്തോടെ പറയുക... അതു തെറ്റോ ശരിയോ ആകട്ടെ.. അതു ഞാനാണു പറഞ്ഞതെന്നു തലയുയര്‍ത്തി പറയുക...! ബെര്‍ളിയുടെ ചങ്കൂറ്റത്തിന് അഭിവാദ്യങ്ങള്‍!...


Monday, February 27, 2012 at 9:42:00 AM GMT+3
Sameer Thikkodi said...

now the time to form "BERLY FANS Association"...

Like the cartoon Noushad.. :)


Monday, February 27, 2012 at 9:44:00 AM GMT+3
FAKRU RIYADH said...

Berly u r not alone . go ahead


Monday, February 27, 2012 at 9:58:00 AM GMT+3
Pradeep Kumar said...

ബെര്‍ളി തനിച്ചല്ല. മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്.


Monday, February 27, 2012 at 10:29:00 AM GMT+3
Rashid said...

ബെര്‍ളിച്ചായനെ കുറച്ച് നേരത്തെ പുറത്താക്കേണ്ടതായിരുന്നു. മൂപ്പര്‍ക്കെന്താ കൊമ്പുണ്ടോ? എല്ലാരേം ചെന്ന് തോണ്ടും. എല്ലാരും കൂടെ പൊയ്ക്കോളൂ. ഞമ്മ പത്രപ്ര യുണിയന്‍റെ കൂടെയാണ്.

(ലേബല്‍: ഉമ്മനെ തച്ചാലും രണ്ടു പക്ഷം)


Monday, February 27, 2012 at 3:45:00 PM GMT+3
Cv Thankappan said...

ആശംസകള്‍


Monday, February 27, 2012 at 5:50:00 PM GMT+3
Arun Kumar Pillai said...

vara kidu..


Monday, February 27, 2012 at 6:13:00 PM GMT+3
khaadu.. said...

ബെര്‍ളിയുടെ കരുത്ത് അദ്ദേഹത്തിന്റെ ശക്തമായ അക്ഷരായുധം തന്നെയാണ്..

നല്ല വര...


Monday, February 27, 2012 at 7:20:00 PM GMT+3
Admin said...

ബ്ലോഗര്‍മാരില്‍ ലെജന്റ് എന്നാരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് ബെര്‍ളിയെ മാത്രമാണ്. ഇനി യൂണിയനല്ല മനോരമ തന്നെ ബെര്‍ളിയെ പുറത്താക്കിയാലും അങ്ങേര് കഞ്ഞി കുടിച്ച് ജീവിച്ചോളും എന്നതുറപ്പാണ്. ബെര്‍ളിച്ചായന് അഭിവാദ്യങ്ങള്‍


Monday, February 27, 2012 at 7:42:00 PM GMT+3
വേണുഗോപാല്‍ said...

ബെര്‍ളിയുടെ കരുത്ത് അദ്ദേഹത്തിന്റെ ശക്തമായ അക്ഷരായുധം തന്നെയാണ്..അതിനെ കൂച്ചൂവിലങ്ങിടാന്‍ ...ബെര്‍ളി നേടിയെടുത്ത ജനസമ്മിതി തകിടം മറിക്കാന്‍ ഏതു സംഘടന തലകുത്തിമറിഞ്ഞാലും ഇനി നടക്കില്ല.കാരണം കാലം മാറി.

ഈ നല്ല വരക്കും വരികള്‍ക്കും ആശംസകള്‍


Monday, February 27, 2012 at 9:56:00 PM GMT+3
hari said...

പത്ര പ്രവര്‍ത്തക യൂണിയനിലെ ഭരത് ചന്ദ്രന്‍ വാഴ്ക..ലക്ഷം ലക്ഷം പിന്നാലെ..


Tuesday, February 28, 2012 at 3:09:00 AM GMT+3
SHANAVAS said...

സ്വന്തം തൂലികയുടെ ശക്തി, സാമൂഹ്യതിന്മകളുടെ നേര്‍ക്ക്‌ തിരിച്ചു വിടുന്ന ഒരു ബ്ലോഗ്ഗറാണ് ശ്രീ ബെര്‍ളി. അത് കൊണ്ട് തന്നെ ബൂലോകത്ത് അദ്ദേഹത്തെ വായിക്കുന്നവര്‍ കൂടും. പട്ടിയെ, വാലുള്ള ഒരു ജീവി എന്ന് വിളിക്കാതെ,പട്ടി എന്ന് തന്നെ പറയാനുള്ള ആര്‍ജ്ജവം ഉള്ള നല്ല ഒരു വിമര്‍ശകന്‍ ആണ് ബെര്‍ളി... നൌഷാദിന്റെ വരയും എഴുത്തും ചെയ്യുന്നതും ഇത് തന്നെ.. അത് കൊണ്ട് രണ്ടു പേര്‍ക്കും ഈ എളിയവന്റെ ആശംസകള്‍..


Tuesday, February 28, 2012 at 6:35:00 AM GMT+3
ashraf meleveetil said...

ബൂലോകം മുഴുവന്‍ കൂടെയെന്നൊക്കെയങ്ങ് പറഞ്ഞാലോ...!
ഏതായാലും ഞാനില്ല കേട്ടോ...:)ബ്രോഡ് ബാന്‍റ് കണക്ഷന്‍ കട്ടായാല്‍ മുടങ്ങുന്ന ബെര്‍ളിത്തരങ്ങള്‍ എവിടെ കിടക്കുന്നു,വാര്‍ഡു വാര്‍ഡാന്തരം എഡിഷനുകളുള്ള മൊതലാളി'മാര്‍ എവിടെ കിടക്കുന്നു...


Tuesday, February 28, 2012 at 3:22:00 PM GMT+3
ponmalakkaran | പൊന്മളക്കാരന്‍ said...

രണ്ടുപേർക്കും ആശംസകളും, അഭിവാദ്യങ്ങളും.


Tuesday, February 28, 2012 at 8:53:00 PM GMT+3
Sidheek Thozhiyoor said...

കയ്ക്കുന്ന യാഥാര്‍ത്യങ്ങള്‍ വെളിയില്‍ കൊണ്ടുവരാന്‍ ആരെങ്കിലുമൊക്കെ വേണമെല്ലോ !
ബൂലോകത്തിലൂടെയുള്ള ഈ നവ വിപ്ലവങ്ങള്‍ ഓരോന്നും അതാതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്രയും വേഗത്തില്‍ എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുന്നു , ഈ വിപ്ലവകാരികള്‍ക്കെല്ലാം ആശംസകള്‍.


Tuesday, February 28, 2012 at 9:23:00 PM GMT+3
Mr.DEEN said...

'വര' ഗംഭീരം ...... പിന്നെ വരികളും ....


Wednesday, February 29, 2012 at 12:16:00 PM GMT+3
DragonReturns said...

എന്തു കൊണ്ട് നൌഷാദിനും ബെര്‍ളിക്കും ഒരുമിച്ചു നീങ്ങിക്കൂടാ?! ബൂലോകത്തിന് തന്നെ അതൊരു മുതല്‍കൂട്ടാവും. ബെര്‍ളിത്തരങ്ങളില്‍ നൌഷാദ് പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ആണ് നൌഷാദിനേ എനിക്ക്‌ പരിചയപ്പെടുത്തിയത്‌... ,. ബഹുമാനിക്കുന്നു. യൂ ആര്‍ എ ജീനിയസ്.


Friday, March 2, 2012 at 12:53:00 PM GMT+3
റിയാസ് പെരിഞ്ചീരി said...

berlychayan bloggstar...


Friday, March 2, 2012 at 4:16:00 PM GMT+3
നൗഷാദ് അകമ്പാടം said...

ഡിയര്‍ TOM,
അഭിപ്രായം തുറന്ന് പറഞ്ഞതിനു നന്ദി.
പലപ്പോഴും ഇങ്ങനെയുള്ള ചില കമന്റുകള്‍ നമ്മള്‍ ചിന്തിക്കാത്ത ചില വശങ്ങള്‍ നമുക്ക് കാണിച്ചു തരും. അത് നല്ലതാണ് നമ്മെക്കുറിച്ച് മറ്റുള്ളവരുടെ വ്യത്യസ്ഥമായ കാഴചപ്പാടുകളെക്കുറിച്ച് മനസ്സിലാക്കാന്‍ അത് വളരെ ഉപകാരം ചെയ്യും.

ആക്‌ചൊലി എനിക്ക് ബെര്‍ളിയുമായി വ്യക്തിപരമായി ഒരു അടുപ്പവുമില്ല .
എനിക്ക് ബെര്‍ളിയുടെ എഴുത്ത് ഇഷ്ടമാണ് .ആ ആക്ഷേപ ഹാസ്യ ശൈലി എന്നെ ബ്ലോഗില്‍ മസിലു പിടിച്ച് എഴുതാതിരിക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അതൊരു സുഖിപ്പിക്കല്‍ അല്ല മറിച്ച് നമ്മള്‍ക്കിഷ്ടമുള്ള ആളിനു വേണ്ടിയുള്ള നമ്മുടെ പ്രതിഷേധം എന്നുകൂട്ടിയാല്‍ മതി. നമ്മള്‍ നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കാണല്ലോ സ്വന്തം ബ്ലോഗ്ഗില്‍ ഊന്നല്‍ കൊടുക്കുക. അവിടെ മറ്റ് ഘടകങ്ങള്‍ അതിനു ശേഷമല്ലേ വരുന്നുള്ളൂ.
അതുകൊണ്‍ടാവാം അങ്ങനെ സംഭവിച്ചത്.

ഒരു പക്ഷേ അത് മന:പൂര്‍‌വ്വമല്ല ബെര്‍ളി വാക്കുകള്‍ കൊണ്ട് ചെയ്യുന്നത് ഞാന്‍ വര കൊണ്ട് ചെയ്യുന്നു അല്ലെങ്കില്‍ എളിയ രീതിയില്‍ അതിനു ശ്രമിക്കുന്നു.അത്ര മാത്രം.

എന്നാല്‍ തീര്‍ച്ചയായും എന്റെ വായനക്കാരെ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്പ്പിക്കാനും പാറ്റില്ലല്ലോ. അതിനാല്‍ താങ്കളുടേ പരാമര്‍ശത്തെ അതിന്റെതായ ഗൗരവത്തോടെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. അത് തുറന്ന് പറഞ്ഞ് ആ വശം ചൂണ്ടിക്കാണിച്ചതിനു നന്ദിയും അറിയിക്കുന്നു.


Friday, March 2, 2012 at 7:49:00 PM GMT+3
നൗഷാദ് അകമ്പാടം said...

@TOM,
പറയാന്‍ വിട്ടു.
ഞാന്‍ ബെര്‍ളിയെ മൂന്നു പ്രാവശ്യവും ബഷീര്‍ വള്ളിക്കുന്നിനെ ഒരു പ്രാവശ്യവുമാണ് എന്റെ നൂറ്റി ഏഴു പോസ്റ്റുകള്‍ക്കിടയില്‍ ആകെ വരച്ചത്.
എന്നാല്‍ ഫേസ്ബുക്ക് ഗ്രൂപ്പിലും ബ്ലോഗ്ഗിലുമായി അതിലധികം മറ്റു ബ്ലോഗ്ഗര്‍മാരെ ഞാന്‍ വരച്ചിട്ടുണ്ട്.
പലരേയും അവസരോചിതമായി ലിങ്കു സഹിതം പരാമര്‍ശിച്ചിട്ടുമുണ്ട്. ആയതിനാല്‍ താങ്കളുടെ ആ
ക്ഷേപത്തിലെ നല്ല വശം ഞാന്‍ ഉള്‍ക്കൊള്ളുന്നതുപോലെ തെറ്റായ പരാമര്‍ശത്തേയും പരിഹാസത്തേയും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു എന്നു കൂടി അറിയിക്കട്ടെ!


Friday, March 2, 2012 at 8:26:00 PM GMT+3
kalamassery eloor varthakal said...

ബ്ലോഗര്‍മാരിലെ സന്തോഷ്‌ പണ്ഡിറ്റാണ് ബെര്‍ളി തോമസ്‌.പൊക്കിക്കൊണ്ടു നടക്കുന്നവര്‍ താഴെ ഇട്ടുകളയല്ലേ.നൌഷാദ് അകംബാടത്തിന്റെ വര സൂപ്പര്‍.ബെര്‍ളിയുടെ എര്‍ത്താണല്ലേ


Tuesday, March 6, 2012 at 7:51:00 PM GMT+3
നൗഷാദ് അകമ്പാടം said...

ബെര്‍ളിയെ സന്തോഷ് പന്‍ഡിറ്റുമായി താരതമ്യം ചെയ്ത താങ്കളുടെ നിരീക്ഷണപാടവത്തില്‍
ഞാന്‍ അല്‍ഭുതപ്പെടുകയല്ല.... ആശങ്കപ്പെടുകയാണ് .....!

NB : പിന്നെ ബെര്‍ളിക്കെന്തിനാണ് സര്‍ എന്റെ കാര്‍ട്ടൂണെന്ന എര്‍ത്ത്?


Wednesday, March 7, 2012 at 3:36:00 PM GMT+3
Anonymous said...

അങ്ങയുടെ അഭിപ്രായത്തോടു ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.ബെര്‍ളിത്തരങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച വിഷയങ്ങള്‍ എന്ന് മലയാളം വായനക്കാരെ ചിന്തിപ്പിച്ചിട്ടും ചിരിപ്പിചിട്ടുമുണ്ട്. ആശയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബെര്‍ലിക്കുള്ള കഴിവ് പ്രസംസനീയം തന്നെയാണ്.
ബെര്‍ളി തനിച്ചല്ല. മലയാള ബൂലോകം മുഴുവന്‍ ബെര്‍ളിക്ക് പിന്നിലുണ്ട്. കൂടാതെ മലയാളം വായനക്കാരും


Friday, March 30, 2012 at 9:59:00 AM GMT+3
jasmine said...

im also a berly fan,,,,go ahead


Friday, March 30, 2012 at 2:34:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors