-----------
"പ്രിയപ്പെട്ട ജയാ മാഡം .....
എന്ത് പറയണം
എങ്ങനെ പറയണം എന്നെനിക്കറിയില്ല...
നേരിട്ടുപറയാൻ ധൈര്യമില്ലാത്തതിനാലാണ് കത്തെഴുതുന്നത്...
ഞാന്‍ കോളേജില്‍ പഠിക്കുമ്പഴേ മാഡത്തിന്റെ വലിയ ഒരാരാധകനായിരുന്നു..
"അടിമൈപ്പെണ്ണ്''' "ആയിരത്തില്‍ ഒരുവന്‍" തുടങ്ങി മാഡം എം.ജി.ആറുമൊത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് പടങ്ങളൊക്കെ എത്ര തവണ ഞാന്‍ കണ്ടിരിക്കുന്നു!
ഭരണമില്ലാതെ വീട്ടില്‍ ചുമ്മാ ഇരിക്കുമ്പോ ഞാനതൊക്കെ ഓര്‍ത്ത് നെടുവീര്‍പ്പിടാറുണ്ട്.
-----------
തമിഴ് ചാനലില്‍ മാഡം വരുമ്പോള്‍ ഞാനിപ്പോഴും ശ്രദ്ധിക്കും..
ബലൂണ്‍ ഊതിവീര്‍പ്പിച്ച പോലുള്ള ആ മുഖവും ചക്ക പോലെ വടിവുള്ള
ആ മേനിയഴകും...ഹോ ! ഇപ്പോഴും മാഡത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവുമില്ല..
ആ തമന്നയും ഹാന്‍സികയും ശ്രേയാ ശരണുമൊക്കെ മാഡത്തിന്റെ സൗന്ദര്യത്തിന് മുന്നില്‍ ഒന്നുമല്ലല്ലോ എന്ന് അവരുടെ പടം വീണ്ടും വീണ്ടും കാണുമ്പോള്‍ ഞാനോര്‍ത്തു പോവാറുണ്ട്.
-----------
ആട്ടെ..മാഡം എന്ത് ക്രീമാണ് ഉപയോഗിക്കാറ്?
ഫയര്‍ ആന്റ് ലൗലി ആണോ..അതോ വീക്കോ ടെര്‍മറിക് ക്രീമോ..
എന്തായാലും മറുപടി അയക്കുമ്പോള്‍ ആ പേരു കൂടി ഒന്ന് എഴുതണം..മറക്കരുത്.പ്ലീസ്!
-----------
അയ്യോ പറയാന്‍ മറന്നു..
ഒരു ചെറിയ കാര്യമാണ്..ഉപേക്ഷ വരുത്തരുത്..
മാഡത്തിനു വിഷമമാവുകയും ചെയ്യരുത്..
-----------
നമ്മുടെ മുല്ലപ്പെരിയാറിന്റെ കാര്യമാണ്‍..
-----------
നദിയും അണക്കെട്ടും ഭൂമിയും ഒക്കെ ഞങ്ങളുടേതാണ് എന്നതൊക്കെ ശരി....
പക്ഷേ ഉപയോഗിക്കുന്നത് നിങ്ങളാണല്ലോ..
അപ്പോള്‍ തമിഴ് നാടിന്റെ കനിവും സമ്മതവും അനുഗ്രഹവും ആശീര്‍വാദവുമില്ലാതെ
ഞങ്ങള്‍ക്ക് അതിന്മേല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ.
എന്തിനു അങ്ങനെ ചിന്തിക്കാന്‍ കൂടി പാടില്ലല്ലോ!!
-----------
നമ്മള്‍ നല്ല ബന്ധമാണല്ലോ ആഗ്രഹിക്കുന്നത്.
മാഡത്തിന്റെ ഏത് തീരുമാനവും അംഗീകരിക്കാന്‍ എത്ര തരം താഴാനും ഞങ്ങള്‍ക്ക്
സന്തോഷമേയുള്ളൂ..!
അതു കൊണ്ട് മാഡം ഞങ്ങള്‍ക്കായ് ഒരെളിയ മറുപടി തരാന്‍ കനിവുണ്ടാകണം..
ഞങ്ങള്‍ക്കു വിഷമമായാലും ഞങ്ങള്‍ സഹിച്ചു..
ഇവിടെ ഇതിന്റെ പേരില്‍ ഓരോ കൂത്തുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്..
പക്ഷേ മാഡം ഇതൊന്നും കണ്ടും കേട്ടും വായിച്ചും വിഷമിക്കരുത്..
അതെനിക്ക് സഹിക്കില്ല..
-----------
തല്‍ക്കാലം കത്തു ചുരുക്കുന്നു.
-----------
എന്ന്
മാഡത്തിന്റെ ഒരാരാധകന്‍.
-----------
-----------
-----------
NB: പിന്നെ മറുപടിയില്‍ ആ ക്രീമിന്റെ പേര്‍ എഴുതാന്‍ മറക്കല്ലേ..!
-
-----------(പുറത്ത് ഒരാരവം കേക്കുന്നു..
കര്‍ത്താവേ..അണക്കെട്ട് പൊട്ടിയോ എന്തോ.)
--
-------------------
<<ആശയം രാകേഷ് റോസിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നും വികസിപ്പിച്ചെടുത്തത്>>
ഹ ഹ ഹ........ ഇങ്ങനെ മൂപര്‍ക്കൊന്നു പരീക്ഷിക്കാമായിരുന്നു... മുഖസ്തുതിയില്‍ വീഴാത്ത പെണ്ണുണ്ടോ???? ;)
Thursday, December 1, 2011 at 2:39:00 PM GMT+3
:)))
Thursday, December 1, 2011 at 2:40:00 PM GMT+3
naam aareyo bhayappetunnu
subramannian t r
Thursday, December 1, 2011 at 2:46:00 PM GMT+3
ദൈവമേ.. ഞാൻ ഈ കത്ത് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു..ഇനി അതെടുത്ത് ചവറ്റുകുട്ടയിലിടാം..
Thursday, December 1, 2011 at 2:52:00 PM GMT+3
പിന്നെ മറുപടിയില്‍ ആ ക്രീമിന്റെ പേര്‍ എഴുതാന്‍ മറക്കല്ലേ..!
സൂപ്പര്‍ !!
Thursday, December 1, 2011 at 2:58:00 PM GMT+3
കത്തും കുത്തും...
Thursday, December 1, 2011 at 3:00:00 PM GMT+3
ജയലളിതയെ കാണുമ്പോള്‍ എം.ജി.ആര്‍.ഓര്‍മയില്‍ വരണം അല്ലേ ,കഥ പൂര്‍ണമാകാന്‍..!ഏതായാലും 'മാഡ'ത്തെ നമ്മള്‍ ,കേരളക്കാര്‍ക്ക് ഭയമായിരിക്കുന്നു.കത്ത് ഈ സാഹചര്യത്തില്‍ വളരെ ഉചിതം.
Thursday, December 1, 2011 at 3:01:00 PM GMT+3
live music in Malayalam
visit :http://www.themusicplus.com
like link exchnge with themusicplus cont:admin@themusicplus.com
Thursday, December 1, 2011 at 3:16:00 PM GMT+3
"പടച്ചോനെ ..മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇത്ര വിഷമമില്ലായിരുന്നു . ഇത് ഇവിടത്തെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ ആശങ്കയിലാക്കി കൊല്ലാ കൊല ചെയ്യുന്ന പണിയാ ..."
--മുല്ലപ്പെരിയാറിന്റെ താഴെ ജീവിക്കുന്ന രക്ത സാക്ഷിയായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരുവന്‍
Thursday, December 1, 2011 at 3:26:00 PM GMT+3
നൗഷാദിക്കാ പോസ്റ്റിനു ഗുമ്മില്ല...
Thursday, December 1, 2011 at 3:44:00 PM GMT+3
മറുപടി കിട്ടിയിട്ട് വേണം ആ ക്രീം വാങ്ങി മുല്ലപ്പെരിയാർ ഡാമിൽ പുരട്ടാൻ...!
Thursday, December 1, 2011 at 4:12:00 PM GMT+3
പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്,
ഇത്രെയും വൃത്തികെട് വേണ്ടായിരുന്നു
(എവിടെ unlike ബട്ടന്‍ ?)
Thursday, December 1, 2011 at 5:38:00 PM GMT+3
രണ്ടാം ക്ലാസ്സില്‍ പഠിച്ച ഒരു കഥ ഓര്‍മ്മവന്നു.
അണ്ണാറക്കണ്ണനും തന്നാലായത്..
Thursday, December 1, 2011 at 5:44:00 PM GMT+3
ഇദയക്കനി കുമാരി ജയലളിത മറുപടി അയച്ചു എന്നു കേട്ടു. :)))
Thursday, December 1, 2011 at 6:18:00 PM GMT+3
കൊള്ളാം.. എന്നാലും അത്രക്കങ്ങു പോരാ...
Thursday, December 1, 2011 at 7:01:00 PM GMT+3
ഇങ്ങിണെ ഒരു കത്തെഴുതാൻ പോലും നമ്മുടെ മുഖ്യൻ വിറക്കും...!
Thursday, December 1, 2011 at 7:33:00 PM GMT+3
കത്ത് വായിച്ചു ..മറുപടി കിട്ടിയോ ?കിട്ടിയാല്‍ അറിയിക്കണേ ...
Thursday, December 1, 2011 at 8:16:00 PM GMT+3
അപ്പോ അടിച്ചു മാറ്റിയത് എന്നെഴുതിയത് ഫേസ് ബുക്കില്‍ നിന്നും ആശയം അടിച്ചു മാറ്റിയ കാര്യമാണല്ലെ?. ഇനി എന്നാണാവോ അടി കിട്ടുന്നത് കാണാന്‍ പറ്റുക!.
Thursday, December 1, 2011 at 8:34:00 PM GMT+3
അപ്പൊ സത്യം സംഭവം അതായിരുന്നു അല്ലെ ഹാ ഹാ ഹാ
Thursday, December 1, 2011 at 9:21:00 PM GMT+3
പുറത്ത് ഒരാരവം കേക്കുന്നു..
കര്‍ത്താവേ..അണക്കെട്ട് പൊട്ടിയോ എന്തോ ഹ ഹ ഹ ഹ
Thursday, December 1, 2011 at 10:50:00 PM GMT+3
മാന്യമായ ഭാഷയിൽ തെറി പറയുക. തെറിയുടെ പൂരം നടക്കുമ്പോൾ തീർച്ചയായും പരിഹാരമാവും.
Friday, December 2, 2011 at 8:25:00 AM GMT+3
നമ്മുടെ ഭരണാധികാരികള്‍ സുര്‍ക്കി കൊണ്ട് ഓട്ടയടക്കുകയാണ്
Friday, December 2, 2011 at 12:20:00 PM GMT+3
ഹഹ നൌശുക്കാ.. സുപ്പര്‍ ആണല്ലോ.
Saturday, December 3, 2011 at 4:13:00 AM GMT+3
Post a Comment